ഭക്ഷണം ദേശം പൊതുബോധം
ഇന്ത്യന്‍ സാമൂഹിക സന്ദര്‍ഭത്തില്‍ മുന്‍പ് എങ്ങും ഇല്ലാത്ത വിധത്തില്‍ ഭക്ഷണം, വസ്ത്രം, സ്വകാര്യത എന്നിവയെല്ലാം സങ്കീര്‍ണമായ അരിച്ചെടുക്കല്‍ പ്രക്രീയയിലൂടെ കടന്നു പോവുകയാണ്. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിര്‍ണയിക്കാന്‍ അധികാരം ആര്‍ക്ക്? അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങള്‍ ഇപ്പോള്‍ മാത്രം രൂപപ്പെട്ടതാണോ? ദേശീയത എന്ന ഭാവനാ സമുദായത്തിന്റെ രൂപീകരണ സന്ദര്‍ഭങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അത് ആരുടെ വീക്ഷണത്തിലൂടെയാണ് ആഖ്യാനം ചെയ്യപ്പെട്ടത്? ഫാസിസത്തിന്റെ രൂപപരിണാമങ്ങള്‍ നവഹൈന്ദവതയുടെ വികാസവുമായി മാത്രം ചേര്‍ത്ത് ചര്‍ച്ച ചെയ്യുന്നത് എത്രമാത്രം ശരിയാണ് തുടങ്ങി ഇനിയും നീട്ടാവുന്ന ചോദ്യങ്ങള്‍ക്കുള്ളിലാണ് പുതിയ സംസ്‌കാര രാഷ്ട്രീയത്തിന്റെ വേരുകള്‍ തേടേണ്ടത്.
യന്ത്രവല്‍കൃത അറവുശാലകളായും പ്രാദേശിക ഭരണസംവിധാനങ്ങളുടെ ലൈസന്‍സ് നിര്‍ബന്ധമായ കച്ചവടസ്ഥാപ നങ്ങളായും മാംസവില്‍പ്പന മാറുന്നതിനു മുന്‍പുള്ള ഒര്‍മകളാണ് മിശ്രഭോജനത്തിന്റെ ഒരു നൂറ്റാണ്ടിലെ ആലോചനക ളുടെ തുടക്കം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തുടങ്ങി, പകുതിയോടെ വികസിച്ച ഇടുക്കിയിലെ കുടിയേറ്റ ജീവിതത്തിന്റെ അനുബന്ധം കൂടിയാണിത്. പങ്കുവെട്ട് എന്ന പേരില്‍ അറിയപ്പെടുന്ന രീതികളില്‍ സാമൂഹിക ജീവിത ത്തിന്റെ അതിരുകളെ ഭേദിക്കാനുള്ള ചില ശ്രമങ്ങളുണ്ട്. അറക്കപ്പെടുന്ന പോത്തോ പശുവോ പന്നിയോ എന്തുമാകട്ടെ, അയല്‍വാസികളെല്ലാം തുല്യമായ അളവില്‍ മാംസം വീതിച്ചെടുക്കുന്ന രീതിയാണു പങ്കുവെട്ട്. ഉരുക്കളുടെ കഴുത്ത് അറുത്ത് അവയുടെ നിലവിളി ദൂരങ്ങള്‍ ചെവിയിലെത്തുമായിരുന്നു. തേക്കിലകളില്‍ പൊതിഞ്ഞ് കമുകിന്‍ പാളകളി ലുണ്ടാക്കിയ വള്ളികളില്‍ കെട്ടിയുറപ്പിച്ച പൊതിയുമായി എല്ലാവരും വീട്ടിലേക്കു പോകുന്നു. ഇക്കാര്യത്തില്‍ സാമുദാ യിക വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിറകടുപ്പിനു മേല്‍ മാലപോലെ തൂക്കിയിട്ട് ഉണക്കിയ ശേഷം സൂക്ഷിച്ചു വെയ്ക്കുന്ന ഇറച്ചി, മഴക്കാലത്തെ ഏറ്റവും സ്വാദിഷ്ഠമായ വിഭവമായിരുന്നു. ഇതുകൂടാതെ ഇടുക്കി റിസര്‍വോയറിനെ ചുറ്റിക്കിടക്കുന്ന അഞ്ചുരുളി കാട്ടില്‍ പോയി കാട്ടുപന്നികളെ വെടിവെച്ചു വീതിച്ചെടുക്കുന്ന
ഇടുക്കിയിലെ കുടിയേറ്റ സമൂഹത്തില്‍ മൂന്നു പതിറ്റാണ്ടിനുമുന്‍പു നിലനിന്നിരുന്ന ഭക്ഷണത്തി ന്റെയും സാമൂഹികവിനിമയത്തിന്റെയും ചരിത്രമാണിത്. പങ്കിറച്ചിയും വെടിയിറച്ചിയുമൊക്കെ സൗഹൃദങ്ങളുടെ കൂടി അടയാളങ്ങളാകുന്നു. ഓണം, വിഷു, ഈസ്റ്റര്‍ പോലുള്ള വിശേഷ ദിവസ ങ്ങളിലും അപൂര്‍വം ചില വീടുകളൊഴിച്ചാല്‍ മാംസാഹാരം നിര്‍ബന്ധമായിരുന്നു. അതില്‍ ഇന്നു ന്നയിക്കപ്പെടുന്ന അശുദ്ധി/വിശുദ്ധി സങ്കല്‍പങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലായിരുന്നുവെന്ന് സ്‌കൂള്‍ ദിനങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ അടിവരയിടുന്നു.
വ്യക്തിപരമായ ഈ കാര്യങ്ങളെ സമൂഹവുമായി ഘടിപ്പിക്കുക എന്നത് ഇക്കാലത്ത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും അറവുകാരും ഉപഭോക്താക്കളും തമ്മില്‍
ഭക്ഷണത്തിന്റെ രാഷ്ട്രീയം, വെള്ളത്തിന്റെ രാഷ്ട്രീയം തുടങ്ങിയവയൊക്കെ വിപുലമായ ചര്‍ച്ചയ്ക്കു വിധേയമാകുന്നത് സമകാലീനതയിലാണെങ്കിലും മനുഷ്യസമുദായത്തിന്റെ തുടക്കം മുതല്‍ അഭിരുചികളിലെ വ്യത്യസ്തതകള്‍ സംഘര്‍ ഷങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ജാതിവ്യവഹാരങ്ങളുടെ മുഖ്യപ്രഭവമായി ആവാസവ്യവസ്ഥ, ഭക്ഷണശീലം എന്നിവ മാറിയതിനെക്കുറിച്ച്
ജീവന്‍ നിലനിര്‍ത്താനുള്ള ഉപാധിയെന്നതില്‍ നിന്നും മാറി സ്ഥലപരവും സാംസ്‌കാരികപരവുമായ അടയാളങ്ങള്‍ പേറുന്ന ഒന്നായി വിപുലമായ അര്‍ത്ഥത്തില്‍ ഭക്ഷണം മാറുന്നത് 1917ല്‍ സഹോദരന്‍ അയ്യപ്പന്‍ നേതൃത്വം കൊടുത്ത മിശ്രഭോജനത്തിലൂടെയാണ്. അതിനുംമുന്‍പ്
- ആഖ്യാനങ്ങളിലെ പന്തിഭോജനം
കേരളത്തിന്റെ വരേണ്യവും യാഥാസ്ഥിതികവുമായ ഭക്ഷണശീലങ്ങളെ കുടിയേറ്റം എങ്ങനെയാണ് തകര്‍ക്കുന്നത് എന്നത് നമ്മുടെ സാഹിത്യത്തില്‍ പലമട്ടില്‍ ആഖ്യാനം ചെയ്തിട്ടുണ്ട്. 1948 ല്‍ പുറത്തുവന്ന എസ്.കെ.പൊറ്റക്കാടിന്റെ വിഷകന്യകയില്‍ വയനാട്ടിലേക്കുള്ള ക്രൈസ്തവസമൂഹത്തിന്റെ കുടിയേറ്റം സൃഷ്ടിച്ച ഏറ്റവും വലിയ വിപത്തായി ചൂണ്ടിക്കാണിക്കുന്നത്
ഭക്ഷണത്തിന്റെ ജാതി, ശരീരം എന്നിവയെക്കുറിച്ച് നിരവധിയായ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ഗ്രന്ഥങ്ങള്‍ അധികമില്ലെന്ന് പറയാം. സാമൂഹിക ചരിത്രങ്ങളിലും നരവംശ ശാസ്ത്രപഠനങ്ങളിലും സാന്ദര്‍ഭികമായ ചില സൂചനകള്‍ ഉണ്ടായിട്ടുണ്ട്. പറയ/പുലയ സമുദായങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനം പറയര്‍ പശുവിറച്ചി തിന്നുന്നവരാണെന്നും പുലയര്‍ അത് ഉപയോഗിക്കാത്തവരാണെന്നുമാണ്. എന്നാല്‍ ഇന്നത്തെക്കാലത്ത് ഈ വാദത്തിന്റെ സ്വീകരാര്യത എത്രമാത്രം പൊരുത്തക്കേടുകള്‍ ഉള്ളതാണെന്നകാര്യം ആലോചനാവിഷയം തന്നെയാണ്. ഹനു ജി. ദാസിന്റെ ഭക്ഷണത്തിലെ ജാതിയെന്ന പ്രബന്ധം ആരംഭിക്കുന്നത്, (ആഖ്യാനത്തിലെ അപരസ്ഥലികള്‍, എഡിറ്റര്‍. അരുണ്‍.എ) കുടുംബശ്രീ മീറ്റിംഗുകളില്‍ സൂക്ഷ്മമായി
ഭക്ഷണശീലങ്ങളില്‍ നിശ്ചലതയെ ഭാവന ചെയ്യാനായില്ലെങ്കിലും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളായി ഇവ നിലനില്‍ക്കുന്നു എന്നത് കാണാതിരിക്കാനാവില്ല.
ശീരരചോദനകളുമായും ജൈവപരമായ സവിശേഷതകളുമായും ഭക്ഷണത്തെ ബന്ധിപ്പിക്കുന്ന യുക്തി അടുത്തകാലത്തായി തീവ്രമാകുന്നത് കാണാം. പ്യൂര്‍ വെജിറ്റേറിയന്‍ ഉപയോഗിക്കുന്നവരെ സ്വാത്വികരും സൗമ്യരും കുറ്റകൃത്യങ്ങളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുന്നവരായും രേഖപ്പെടുത്തുമ്പോള്‍ മാംസാഹാരം കഴിക്കുന്നവരെ ക്ഷിപ്രകോപികളും
- തെരുവുകളിലെ ആഘോഷങ്ങള്‍
ചെന്നൈ നഗരത്തിലെ ഹ്രസ്വകാലത്തെ ജീവിതത്തില്‍, അവിടുത്തെ തെരുവുകളുടെ വ്യത്യസ്ത മണങ്ങള്‍ സംസ്‌കാരത്തിന്റെ തന്നെ വിഭിന്നതകളെ അടയാളപ്പെടുത്തുന്നുണ്ട് എന്ന് തോന്നാറുണ്ട്. മറീന ബീച്ചിന് സമാന്തരമായുള്ള ആവാസവ്യവസ്ഥയില്‍, പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ബ്രാഹ്മിണ്‍
പ്രാന്തസ്ഥലങ്ങളായും ആഘോഷകേന്ദ്രങ്ങളായും രേഖപ്പെടുത്തപ്പെട്ട തെരുവുകളാണ് ഇന്ത്യന്‍ നഗരങ്ങളിലെ മനുഷ്യജീവിതത്തിന്റെ ഇല്ലായ്മകളെ ശമിപ്പിക്കുന്നതെന്ന് പറയാം. ആര്‍ക്കും കൈയിലൊതുങ്ങുന്ന ചെറു മാര്‍ക്കറ്റുകളാണിവ. കൂലിത്തൊഴിലാളികള്‍, ചെറുകിട ഉദ്യോഗസ്ഥര്‍, മാസവരുമാനംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍
കലര്‍പ്പുകളുടെ ഈ ലോകം വ്യത്യസ്തങ്ങളായ പ്രകാശനങ്ങളെ സാധ്യമാക്കുന്നതുകൂടിയാണ് വ്യക്തിപരിതയെ തന്നെ ബന്ധിപ്പിക്കുന്ന ചില ഓര്‍മ്മകള്‍ കൂടിയാണ് ഈ വാദത്തെ ഉറപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ചില ദിവസങ്ങളില്‍ മാത്രം മാംസം പാചകം ചെയ്യുന്നവരാണ് ഞങ്ങളുടെ സമീപവാസികളേറെയും. ശുദ്ധാശുദ്ധി സങ്കല്‍പ്പങ്ങളെ ഒരിക്കലും വകവെയ്ക്കാത്തവര്‍ ഇത് പാലിക്കാറില്ലെങ്കിലും അദൃശ്യമായ ഒരു സാമൂഹിക നിയമം നമ്മുടെ ദിനചര്യകളെയും അഭിരുചികളെയും സാരമായി ബാധിക്കാറുമുണ്ട്. ബീഫിന്റെ ഉപയോഗം പരക്കെ കുറവായി കാണുന്ന തമിഴ്‌നാടിന്റെ നഗര സംസ്‌കാരം, ഇതര മാംസവിഭവങ്ങളെ
ഇന്ത്യന്‍ സാമൂഹിക സന്ദര്‍ഭത്തില്‍ മുന്‍പ് എങ്ങും ഇല്ലാത്ത വിധത്തില്‍ ഭക്ഷണം, വസ്ത്രം, സ്വകാര്യത എന്നിവയെല്ലാം സങ്കീര്‍ണമായ അരിച്ചെടുക്കല്‍ പ്രക്രീയയിലൂടെ കടന്നു പോവുകയാണ്. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിര്‍ണയിക്കാന്‍ അധികാരം ആര്‍ക്ക്? അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങള്‍ ഇപ്പോള്‍ മാത്രം രൂപപ്പെട്ടതാണോ? ദേശീയത എന്ന ഭാവനാ സമുദായത്തിന്റെ രൂപീകരണ സന്ദര്‍ഭങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അത് ആരുടെ വീക്ഷണത്തിലൂടെയാണ് ആഖ്യാനം ചെയ്യപ്പെട്ടത്? ഫാസിസത്തിന്റെ രൂപപരിണാമങ്ങള്‍ നവഹൈന്ദവതയുടെ വികാസവുമായി മാത്രം ചേര്‍ത്ത് ചര്‍ച്ച ചെയ്യുന്നത് എത്രമാത്രം ശരിയാണ് തുടങ്ങി ഇനിയും നീട്ടാവുന്ന ചോദ്യങ്ങള്‍ക്കുള്ളിലാണ് പുതിയ സംസ്‌കാര രാഷ്ട്രീയത്തിന്റെ വേരുകള്‍ തേടേണ്ടത്.
കേരളീയ നവോത്ഥാനത്തിന്റെ മൂല്യപരമായ വീണ്ടെടുപ്പുകള്‍ വിമര്‍ശന രഹിതമായി പൂര്‍ത്തിയാക്കേണ്ട പ്രക്രീയയല്ല. വ്യത്യസ്ത ധാരകളുടെ സാന്നിധ്യത്തിലൂടെയാണ് അത് വികസിച്ചതെങ്കിലും ശുദ്ധ-അശുദ്ധ സങ്കല്‍പങ്ങളുടെ വേരറുക്കാനുള്ള ശ്രമങ്ങള്‍ എത്രത്തോളം ശക്തമായിരുന്നു എന്നും ചിന്തിക്കേണ്ടതുണ്ട്. അസ്പൃശ്യതയുടെ പുതുരൂപങ്ങളെക്കുറിച്ചുള്ള ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവരുന്ന ഇക്കാലത്ത് ഭക്ഷണം അതിലൊരു ഘടകം മാത്രമാണ്. പൊതുബോധമെന്ന അധീശത്വ/അധികാര നിര്‍മ്മിതിയുടെ വിമര്‍ശനമാണ് സമകാലിക ഉത്തരവാദിത്വമെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. ഭക്ഷണം, വസ്ത്രം, നിറം, രൂപം, വിശ്വാസം എന്നിവയെയെല്ലാം അപരസ്ഥാനത്തു നിര്‍ത്തുന്നതാണ് പ്രബലമായ പൊതുബോധമെന്നതുകൂടി അനുബന്ധമായി പറയേണ്ടിയിരിക്കുന്നു.
______________________________________