രാവണൻ ആസാദ്
പേരിലെന്തിരിക്കുന്നു എന്ന ചോദ്യം ലളിതമെന്നു തോന്നാം. എന്നാൽ, പേരിൽ തുടങ്ങുന്നു എല്ലാം എന്നതാണ് ജാതിസമവാക്യങ്ങൾ കത്രികപ്പൂട്ട് തീർത്ത ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിലെ നിത്യസത്യം. അതുകൊണ്ട് ജാതിവിവേചനത്തിെൻറ ചങ്ങലപ്പൂട്ട് പൊളിക്കാനിറങ്ങിത്തിരിക്കുന്നവർക്ക് പേരുറക്കെ പറഞ്ഞുതന്നെ വേണം പോരു തുടങ്ങാൻ എന്നുണ്ട്. ജാതിയാണെല്ലാം എന്നു വിശ്വസിച്ച് ആ വിശ്വാസം അടിച്ചേൽപിക്കാൻ ആട്ട് മുതൽ കൂട്ടക്കശാപ്പ് വരെ നടത്താൻ മടിയില്ലാത്തവരുടെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ സഹാറൻപുർ ജില്ലയിലെ ഘട്കോളി എന്ന ദലിത് ഗ്രാമവും വിപ്ലവത്തിലേക്ക് വലതുകാലെടുത്തുവെക്കാൻ കണ്ടത് സ്വത്വത്തിെൻറ സ്വാഭിമാനം ഉയർത്തിപ്പിടിച്ചാണ്.
പേരിലെന്തിരിക്കുന്നു എന്ന ചോദ്യം ലളിതമെന്നു തോന്നാം. എന്നാൽ, പേരിൽ തുടങ്ങുന്നു എല്ലാം എന്നതാണ് ജാതിസമവാക്യങ്ങൾ കത്രികപ്പൂട്ട് തീർത്ത ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിലെ നിത്യസത്യം. അതുകൊണ്ട് ജാതിവിവേചനത്തിൻറ ചങ്ങലപ്പൂട്ട് പൊളിക്കാനിറങ്ങിത്തിരിക്കുന്നവർക്ക് പേരുറക്കെ പറഞ്ഞുതന്നെ വേണം പോരു തുടങ്ങാൻ എന്നുണ്ട്. ജാതിയാണെല്ലാം എന്നു വിശ്വസിച്ച് ആ വിശ്വാസം അടിച്ചേൽപിക്കാൻ ആട്ട് മുതൽ കൂട്ടക്കശാപ്പ് വരെ നടത്താൻ മടിയില്ലാത്തവരുടെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ സഹാറൻപുർ ജില്ലയിലെ ഘട്കോളി എന്ന ദലിത് ഗ്രാമവും വിപ്ലവത്തിലേക്ക് വലതുകാലെടുത്തുവെക്കാൻ കണ്ടത് സ്വത്വത്തിെൻറ സ്വാഭിമാനം ഉയർത്തിപ്പിടിച്ചാണ്.
അങ്ങനെ രജപുത്തുകളും ബ്രാഹ്മണരും ഝിമറുകളും ആഹിറുകളും മുസ്ലിംകളുമെല്ലാം അടങ്ങുന്ന ഗ്രാമത്തിെൻറ പൂമുഖത്ത് അവർ ബോർഡ് നാട്ടി: ‘ദ ഗ്രേറ്റ് ചമാർ -ഡോ. ഭീംറാവ് അംബേദ്കർ
അന്വേഷണത്തിന് വന്നത് ബ്രാഹ്മണജാതിക്കാരൻ ഒാഫിസർ. ചമാറുകളോടെന്തു ചോദിക്കാൻ! ബോർഡിൽ കറുപ്പടിക്കാൻ ഡിവൈ.എസ്.പി ഏമാൻ ഉത്തരവായി. ആവേശം കയറിയ മേൽജാതിക്കാർ അപ്പുറത്ത് അംബേദ്കറുടെ പ്രതിമക്കും പൂശി അൽപം കറുപ്പ്. പിന്നെയെല്ലാം സിനിമാസ്റ്റൈലിൽ എന്നുപറയാം. ചമാറുകൾ വിവരം ‘ഭീം ആർമി’യിൽ വിളിച്ചുപറയുന്നു. മിനിറ്റുകൾക്കകം ബൈക്കുകളിൽ ഒരുസംഘം ‘ജയ്ഭീം, ഭീം ആർമി സിന്ദാബാദ്’ വിളിച്ചെത്തുന്നു, കറുത്ത പാൻറും വെള്ള ഷർട്ടും ധരിച്ച് കഴുത്തിലൊരു നീല സ്കാർഫ് ചുറ്റി, തടിച്ച മീശ താഴേക്കു ചുരുട്ടിവെച്ച് കായബലമുള്ള ഒരു ചെറുപ്പക്കാരെൻറ നേതൃത്വത്തിൽ. അതോടെ വഴക്കായി, ബഹളമായി, കല്ലേറായി, സംഘർഷമായി. പൊലീസ് ലാത്തിവീശി ഒാടിക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞുകുട്ടി പരാധീനതകളുമായി പ്രക്ഷോഭത്തിനെത്തിയവർ വഴങ്ങിയില്ല. അടികൊണ്ട് ആശുപത്രികളിലേക്ക് പിരിഞ്ഞവർ മടങ്ങിയെത്തി കൂടുതൽ മികച്ചൊരു ബോർഡ് അവിടെത്തന്നെ നാട്ടി പകരംവീട്ടി.
കാര്യങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. ഇങ്ങോട്ടു ചൊറിയുന്നതിന് അങ്ങോട്ടു മാന്തുക തന്നെ പരിഹാരമെന്ന യു.പിയിലെ തന്ത്രമാണ് പുതിയ ജാതി ഉയിർപ്പിെൻറ തുടക്കം. അതിെൻറ പേരാണ് ‘ഭീം ആർമി’. അതിെൻറ നേതാവ് ഘട്കോളിയിൽ ജനിച്ച്, നാട്ടിൽ നിയമംപഠിച്ച് ബിരുദം നേടിയ ചന്ദ്രശേഖറും. സഹാറൻപുരിലെ ദലിത് പ്രക്ഷോഭത്തിലെ വില്ലനായി ചിത്രീകരിച്ച് സംസ്ഥാന പൊ
എല്ലാ വിപ്ലവകാരികളെയുംപോലെ സ്വാനുഭവങ്ങളുടെ ചൂടിൽനിന്നാണ് ഇൗ 30കാരെൻറയും വരവ്. ഹെഡ്മാസ്റ്ററായിരുന്ന അച്ഛൻ ഗോവർധൻ ദാസ് 2013ൽ അർബുദം വന്ന് മരണശയ്യയിൽ കിടക്കുേമ്പാഴാണ് സർവിസിലിരിക്കെ അനുഭവിക്കേണ്ടിവന്നതിനെക്കുറിച്ച് മകനോട് ഉള്ളുതുറന്നത്. സ്റ്റാഫ്റൂമിൽ സഹപ്രവർത്തകർ തനിക്ക് വെള്ളം കുടിക്കാൻ പ്രത്യേകപാത്രം നീക്കിവെച്ചതിൽ തുടങ്ങുന്ന ഒരു നൂറ് നീറുന്ന കഥകൾ ചന്ദ്രശേഖർ അച്ഛനിൽനിന്നു കേട്ടു. അച്ഛെൻറ മരണശേഷമാണ് സ്വദേശമായ ഛുത്മൽപുരിലേക്ക് മകൻ മടങ്ങുന്നത്. ആ പട്ടണപ്രദേശത്തിന് ഒരു സവിശേഷതയുണ്ട്. ഗ്രാമങ്ങൾ മേൽജാതിക്കാരായ ഭൂവുടമകൾ കൈയടക്കിയപ്പോൾ അവിടെ ജാതി പീഡനമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് 1959ൽ അന്നത്തെ പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് അലി ഖദനെ കണ്ട് ദലിതർക്ക് ഒരു കോളനിക്ക് സ്ഥലം ആവശ്യപ്പെട്ടു. ഇന്ന് പതിനായിരം ദലിതർ താമസിക്കുന്ന ഛുത്മൽപുർ രൂപംകൊണ്ടത് അങ്ങനെയാണ്. ഏറെയും അഭ്യസ്തവിദ്യരായതുകൊണ്ട് ജാതിശാക്തീകരണത്തിനുള്ള സംഘാടനം അവിടെനിന്നു തന്നെയാവെട്ട എന്നു കരുതി.
ഗ്രാമീണരുടെ സഹായവും നിർേലാഭം കിട്ടി. ചന്ദ്രശേഖറടക്കം പലരും ആർ.എസ്.എസ് ശാഖകളിൽ പയറ്റിത്തെളിഞ്ഞവർ. അത് തന്നെയാണ് ഭീം ആർമിയുടെ കരുത്തും മേൽജാതി ശത്രുക്കളുടെയം ഹിന്ദുത്വ കക്ഷികളുടെയും പേടിയും. നിയമവിദ്യാർഥിക്കാലത്ത് എ.ബി.വി.പിയിലായിരുന്നു ചന്ദ്രൻ. ദലിതരും മുസ്ലിംകളും തമ്മിൽ ശണ്ഠ കൂടുേമ്പാൾ സജീവമായി ഇടപെടുന്ന പാർട്ടിക്കാർ പക്ഷേ, ഹിന്ദു മേൽജാതിക്കാരുമായി സംഘർഷം വരുേമ്പാൾ മുങ്ങുകയാണ് പതിവ്. ജാതി ചോദിക്കേണ്ട, പറയേണ്ട നമ്മളൊന്നാണ് എന്നൊക്കെ പറഞ്ഞ് ശാഖയിൽ അണിചേർത്തവർ സംവരണത്തി
ആദ്യ ഒാപറേഷൻ നാട്ടിലെ തന്നെ കലാലയത്തിലായിരുന്നു. ഠാകുർമാരുടെ മക്കൾ ചമാറുകളെ തൂപ്പുജോലിക്ക് നിർബന്ധിച്ചു. കുടിവെള്ളത്തിൽ അയിത്തം കൽപിച്ചു. അതു ശരിയാക്കിയേ ‘രാവണസേന’ അടങ്ങിയുള്ളൂവെന്ന് ചന്ദ്രശേഖർ. സഹാറൻപുർ മേഖലയിൽ സ്വാധീനമുറപ്പിച്ചുവരുന്ന ആർമി ദലിത് വിദ്യാഭ്യാസരംഗത്ത് ശ്രദ്ധയൂന്നുന്നു. ചന്ദ്രശേഖർ തന്നെ നാട്ടിൽ ഒരു ട്യൂഷൻ സെൻറർ സ്ഥാപിച്ചു നടത്തുന്നു. 300ഒാളം സ്കൂളുകൾ ഇവർക്കുണ്ടെന്നാണ് കണക്ക്. പടിഞ്ഞാറൻ യു.പിയിലെ ജാതിരോഗത്തിെൻറ പിടിയിൽപെട്ട നാട്ടിൻപുറങ്ങളിൽ പുതിയ വിപ്ലവത്തിെൻറ തേരുതെളിക്കാനുള്ള പുറപ്പാടിലാണ് ചന്ദ്രശേഖർ. അതിനു മൂക്കുകയറിടാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്. ഭയത്തിൽനിന്നും ആശയക്കുഴപ്പത്തിൽനിന്നും മുതലെടുത്തുകൊണ്ടുള്ള മുന്നേറ്റത്തിനാണ് ചന്ദ്രശേഖർ തുടക്കമിട്ടിരിക്കുന്നത്. അതിന് തടയിടണമെങ്കിൽ ബ്രാഹ്മണ അധികാരകേന്ദ്രങ്ങൾക്ക് വഴി വേറെ നോക്കേണ്ടിവരും.
|മാധ്യമം എഡിറ്റോറിയല്: 11/06/2017