ജീവിതമെന്ന മുന്തിരിയുടെ ദ്രാക്ഷാരസം

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൂന്നുപുസ്തകങ്ങളുടെ നിരൂപണങ്ങള്‍. പുസ്തകം, ഭാഷാപഠനവും ബോധനശാസ്ത്രവും- ഈ പുസ്തകത്തില്‍ ഹയര്‍സെക്കണ്ടറിതലംവരെയുളള പാഠപുസ്തകത്തിലെ ഒരോ പാഠഭാഗത്തിന്റെയും ബോധനോദ്ദേശ്യങ്ങളും പഠനപ്രവര്‍ത്തനങ്ങളും വ്യക്തമായി പ്രതിപാദിച്ചിരിക്കുുന്നു. പുസ്തകം, ദൈവത്തിന്റെ പതിനൊന്നാം- കല്പന ആഡിസ് അബാബയും ന്യുയോര്‍ക്കും പശ്ചാലമാവുന്ന നോവലില്‍ ഇഴപിരിയാന്‍ പറ്റാത്ത സഹോദരങ്ങളുടെ ജീവിതത്തിലെ സ്‌നേഹവും വഞ്ചനയും അവര്‍ എത്തിപ്പെടുന്ന വൈദ്യശാസ്ത്രലോകത്തെ സംഭവങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കപ്പെടുന്നു. പുസ്തകം, പ്രണയോപനിഷത്ത്- പ്രണയോപനിഷത്തിലെ കഥകള്‍ നവകാലത്തിന്റെ പ്രശ്‌നങ്ങളെ അവയുടെ ഉള്ളില്‍നിന്നും കണ്ടെടുത്ത് ചര്‍ച്ചയ്ക്കു വയ്ക്കുവയാണ് ഇതിലെ കഥകള്‍. അതുകൊണ്ടുത മലയാള ചെറുകഥയുടെ നവ്യാനുഭവമാണ് ഈ കഥാസമാഹാരം നല്‍കുന്നത്.

ഭാഷാധ്യാപകര്‍ക്കുളള ബോധനരീതികള്‍

ശയാവിഷ്‌കരണത്തിനുളള ഉപകരണമെന്ന നിലയ്ക്കു മാത്രമല്ല ഒരു ജനവിഭാഗത്തിന്റെ സ്വത്വബോധനിര്‍മ്മിതിക്കുളള മാധ്യമംകൂടിയാണ് മാതൃഭാഷ. നമ്മുടെ മാതൃഭാഷയായ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതോടെ ഭാഷാപഠനത്തിന് ഉയര്‍ച്ച ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ഭാഷാപഠനവും ബോധനശാസ്ത്രവും എന്ന ഗ്രന്ഥത്തിന്റെ പ്രസക്തി.
ബി.എഡ് പാഠ്യപദ്ധതി ഒട്ടനവധി മാറ്റങ്ങളോടെ പരിഷ്‌ക്കരിച്ചിരിക്കുുന്നു. മാതൃഭാഷയെക്കുറിച്ചും ഭാഷാബോധന രീതികളെക്കുറിച്ചും അഗാധമായ ജ്ഞാനം ഭാഷാവിദ്യാര്‍ത്ഥികളില്‍ ജനിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാഷാപഠനത്തിന്റെ ലക്ഷ്യം തന്നെ ഭാഷാപ്രയോഗ ചാതുര്യം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ്. അര്‍ത്ഥ പൂര്‍ണ്ണമായ പഠനമാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. ഭാഷാബോധനത്തിന്റെ വ്യത്യസ്തവശങ്ങള്‍, ഉദ്ദേശ്യങ്ങള്‍, ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍, സൂക്ഷമബോധനത്തിന്റെ ആവശ്യകത, സാങ്കേതിക ബോധനശാസ്ത്രരീതികള്‍ എന്നിവ വളരെ ലളിതമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ഭാഷാപഠനവും ബോധനശാസ്ത്രവും. ഈ പുസ്തകത്തില്‍ ഹയര്‍സെക്കണ്ടറിതലംവരെയുളള പാഠപുസ്തകത്തിലെ ഒരോ പാഠഭാഗത്തിന്റെയും ബോധനോദ്ദേശ്യങ്ങളും പഠനപ്രവര്‍ത്തനങ്ങളും വ്യക്തമായി പ്രതിപാദിച്ചിരിക്കുുന്നു.

പുസ്തകം – ഭാഷാപഠനവും ബോധനശാസ്ത്രവും
ഗ്രന്ഥകാരന്‍ – ഡോ.ശ്രീവൃന്ദാനായര്‍
പബ്ലിഷര്‍ – ഡി സി ബുക്‌സ്

ISBN : 978-81-264-5319-1
Price: 325

____________________________________________________________
ദൈവത്തിന്റെ പതിനൊന്നാം കല്പന

ന്ത്യന്‍ വംശജയായ സിസ്റ്റര്‍ മേരി ജോസഫ് പ്രെയിസിന്റെയും ബ്രിട്ടീഷ് ശസ്ത്രക്രിയ വിദഗ്ദനായ തോമസ് സ്റ്റോണിന്റെയും ഇരട്ടക്കുട്ടികളായ ശിവ-മരിയന്‍ എന്നിവരുടെ കഥ പറയുന്ന നോവലാണ് ദൈവത്തിന്റെ പതിനൊന്നാം കല്പന. ഡോക്ടര്‍, അദ്ധ്യാപകന്‍ എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഏബ്രഹാം വര്‍ഗീസിന്റെ ആദ്യ നോവലാണ് കിംഗ്‌ ഫോര്‍ സ്റ്റോ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് ഈ കൃതി. ന്യു യോര്‍ക്ക് ടൈംസ് ബെസ്റ്റ്‌സെല്ലറായും 2009-ല്‍ ആമസോണിലെ മികച്ച പുസ്തകങ്ങളിലൊന്നായും ഈ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മദ്രാസ് ഡയോസിയോ കാര്‍മലൈറ്റ് ഓര്‍ഡറില്‍നി്ന്ന് പരിശീലനം നേടി ആഫ്രിക്കയിലേക്ക് യാത്ര തിരിക്കുന്ന സിസ്റ്റര്‍ മേരി ജോസഫ് പ്രെയിസും അഞ്ജലിക്കും കപ്പലില്‍ വച്ച് അസുഖം പിടിപെടുകയും തുടര്‍ന്നു അഞ്ജലി മരിക്കുകയും ചെയ്യുുന്നു. ഈ യാത്രക്കിടയിലാണ് സിസ്റ്റര്‍ മേരി ജോസഫ് പ്രെയിസ് ഡോക്ടര്‍ തോമസ് സ്റ്റോണിനെ പരിചയെപ്പടുന്നത്. അഞ്ജലിയുടെ മരണത്തിന് ശേഷം സിസ്റ്റര്‍ മേരി ജോസഫ് പ്രെയിസ് ആഫ്രിക്കയിലേക്ക് പോകുന്നതിന് പകരം തോമസ് സ്റ്റോ നിര്‍ദ്ദേശിച്ച പ്രകാരം ആഡിസ് അബാബയില്‍ എത്തിചേരുുന്നു.
ഏഴു വര്‍ഷത്തിന് ശേഷം ഇരട്ടക്കുട്ടികളുടെ ജനനത്തോടെയാണ് എല്ലാവരുടെയും ജീവിതത്തില്‍ മാറ്റം വരുന്നത്. ഈ ഇരട്ട സഹോദരങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന കഥയ്ക്ക് എത്യോപിയയിലെ വിപ്ലവങ്ങളുടെയും അഭ്യന്തര അട്ടിമറികളുടെയും കാലഘട്ടം പശ്ചാത്തലമൊരുങ്ങുന്നു ഇരട്ട സഹോദരങ്ങളുടെ ജനനത്തോടെയുള്ള അവരുടെ അമ്മയുടെ മരണവും അച്ഛന്റെ തിരോധാവും ചേരുമ്പോള്‍ അനാഥത്വത്തിലേക്ക് വീഴുന്ന ഇരട്ടകളെ ഘോഷ്-ഹേമ എന്ന സഹപ്രവര്‍ത്തകര്‍ എടുത്ത് വളര്‍ത്തുുന്നു. എന്നിരുന്നാലും ഇവരുടെ ജനനത്തിനു പിന്നിലെ രഹസ്യം നിഗൂഢമായി അവശേഷിക്കുന്നു. ആഡിസ് അബാബയും ന്യുയോര്‍ക്കും പശ്ചാത്തലമാവുന്ന നോവലില്‍ ഇഴപിരിയാന്‍ പറ്റാത്ത സഹോദരങ്ങളുടെ ജീവിതത്തിലെ സ്‌നേഹവും വഞ്ചനയും അവര്‍ എത്തിപ്പെടുന്ന വൈദ്യശാസ്ത്രലോകത്തെ സംഭവങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കപ്പെടുന്നു.

പുസ്തകം – ദൈവത്തിന്റെ പതിനൊന്നാം കല്പന
ഗ്രന്ഥകാരന്‍ഡോ. ഏബ്രഹാം വര്‍ഗീസ്
വിവര്‍ത്തകന്‍പി. അനില്‍കുമാര്‍
പബ്ലിഷര്‍ – ഡി സി ബുക്‌സ്

ISBN : 9788126465712
Price : 550
____________________________________________________________

ജീവിതമെന്ന മുന്തിരിയുടെ ദ്രാക്ഷാരസം

ദ്രാക്ഷരസമെന്നാല്‍ മുന്തിരിച്ചാറ്. ജീവിതത്തെ പഴുത്ത് പാകമായൊരു മുന്തിരിയായിക്കരുതിയാല്‍ അതിന്റെ സത്ത് എങ്ങിനെയിരിക്കും. ചിലപ്പോള്‍ മധുരിക്കാം, ചിലപ്പോള്‍ അല്പം ലഹരിപകരാം, അതുമല്ലെങ്കില്‍ ചവര്‍പ്പാകാനും മതി. തിരിഞ്ഞുനോക്കുമ്പോള്‍ നാം ജീവിച്ചതിന്റെ കടംവീട്ടലാകും ഈ സത്ത് എന്നതില്‍ സംശയമില്ല. സൗഹൃദത്തിന്റെ മുന്തിരിവള്ളിയില്‍ പൂത്ത ഫലത്തിന്റെ വീഞ്ഞ് കുടിക്കാന്‍ പാടുപെട്ട എബികുര്യന്റെ കഥയാണ് വി.ജെ. ജയിംസ് ദ്രാക്ഷാരസത്തില്‍ അവതരിപ്പിക്കുത്.
പാലായിലും തിരുവനന്തപുരത്തുമായി താമസിക്കു സക്കറിയയും എബി കുര്യനും അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുില്ല, വീടുകള്‍ തമ്മിലുള്ള അകലത്തെ ഫോണിലൂടെ കുറച്ചുകൊണ്ട്, ദൂരത്തിരുന്നും ടോസ്റ്റുപറഞ്ഞുകൊണ്ട് ഒത്തുകുടിക്കുന്നവരുമായിരുന്നു. പക്ഷെ, ഒരു ബന്ദ് ദിനത്തില്‍ ക്യാന്‍സര്‍ ബാധിതനായ സക്കറിയ പരലോകം പൂകുതിനുമുമ്പ് തന്റെ അന്ത്യാഭിലാഷം, പെട്ടിക്കുള്ളില്‍ ഒരു പൈന്റുകൂടി വയ്ക്കണമെന്നത്, എബിയെ അറിയിച്ചിരുന്നു. ബന്ദ്ദിനത്തിന്റെ വാഹനതടസ്സങ്ങളെയും ലഹരിവില്പനശാലകളുടെ അടവിനെയും മറികടന്ന്‍ മണ്ണിലേക്കുമടങ്ങുംമുമ്പ് സുഹൃത്തിന്റെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാന്‍ ശ്രമിക്കുതാണ് കഥയുടെ കേന്ദ്രം. ഒടുവില്‍ ലഹരിയുടെ സഹായമില്ലാതെ, പച്ചമനുഷ്യനായി സുഹൃത്തിന്റെ വിരഹത്തെ താങ്ങാന്‍ എബി തീരുമാനിക്കുമ്പോള്‍ അനുവാചകനും അതൊരു വിരഹവേദനയായി അനുഭവപ്പെടുന്നു.
അതേപോലെ ജീവിതമദ്ധ്യം പിന്നിട്ട ദമ്പതികള്‍ക്കിടയില്‍ വീണ്ടും പ്രണയത്തെ നട്ട്‌വളര്‍ത്താന്‍ ഉത്സാഹിക്കുന്ന ഭര്‍ത്താവിന്റെ കഥ പറയുന്ന പ്രണയോപനിഷത്തും ലിംഗനീതിയെ സാംസ്‌കാരികമണ്ഡലങ്ങളില്‍ വിശകലനം ചെയ്യുന്ന വാഷിങ്ഡണ്   ഡീസിയും മികച്ച വായനാനുഭവം തന്നെ.
സ്ത്രീപുരുഷ ബന്ധങ്ങളുടെ ആയാലും സാമൂഹികജീവിതത്തിന്റെയായാലും സമകാലികതയുടെ ദൃശ്യവര്‍ണ്ണനകള്‍ ഈ കഥകളിലെല്ലാം വായനക്കാരന് അനുഭവിക്കാനാകുു എന്നതാണ് കഥാകൃത്തിന്റെ വിജയം. വോള്‍ഗാ, വാഷിങ്ടണ് ഡീസി, സമയപുരുഷന്‍, ചിത്രസൂത്രം, അനാമിക, അനിയത്തിപ്രാവ്, ഒറ്റവൈക്കോല്‍ വിപ്ലവം എന്നീ കഥകള്‍കൂടി ചേരുന്നതാണ് പ്രണയോപനിഷത്ത് എന്ന കഥാസമാഹാരം.
ആഖ്യാനത്തിലെ മിതത്വവും കൈയടക്കവുമാണ് വി.ജെ. ജയിംസിനെ വ്യത്യസ്തനായൊരു കഥാകാരനാക്കുന്നത്. വ്യംഗ്യമായ സൂചനകളും രൂപകങ്ങളും ആ രചനയ്ക്ക് വ്യത്യസ്തമായ മാനങ്ങള്‍ നല്‍കുു. പ്രണയോപനിഷത്തിലെ കഥകളും ഇതില്‍നിന്നും വ്യത്യസ്തമല്ല. നവകാലത്തിന്റെ പ്രശ്‌നങ്ങളെ അവയുടെ ഉള്ളില്‍നിന്നും കണ്ടെടുത്ത് ചര്‍ച്ചയ്ക്കു വയ്ക്കുന്നവയാണ് ഈ കഥകള്‍. അതുകൊണ്ടുതന്നെ മലയാള ചെറുകഥയുടെ നവ്യാനുഭവമാണ് ഈ കഥാസമാഹാരം നല്‍കുത്.

പുസ്തകം – പ്രണയോപനിഷത്ത്
ഗ്രന്ഥകാരന്‍ – വി.ജെ. ജയിംസ്
വിഭാഗം – കഥ
പബ്ലിഷര്‍ – ഡി സി ബുക്‌സ്

ISBN – 978-81-264-6478-4
Price – 100.00

Top