ഗ്രിഗര്‍ മെന്‍ഡലിന്റെ കഥ, പാരമ്പര്യശാസ്ത്രത്തിന്റെയും

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ നിരൂപണങ്ങള്‍. പുസ്തകം – ഉദ്യാനമഹര്‍ഷി : ഗ്രിഗര്‍ മെന്‍ഡലിന്റെ ജീവചരിത്രം- മെന്‍ഡല്‍നിയമങ്ങളും മനുഷ്യരില്‍ ഈ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ജനിതകരോഗങ്ങളും ഉദ്യാനമഹര്‍ഷി:ഗ്രിഗര്‍ മെന്‍ഡലിന്റെ ജീവചരിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നു. പാരമ്പര്യശാസ്ത്രത്തിന്റെ പിതാവ് എന്ന്‍ പേരുകേട്ട അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭയാര്‍ന്ന ജീവിതത്തെയാണ് ഇവിടെ വരച്ചുകാട്ടുന്നത്. പുസ്തകം-അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കുവാന്‍ – ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച കോഴ്‌സുകള്‍, അവയുടെ സാധ്യതകള്‍, പ്രയോജനങ്ങള്‍ എന്നിവ വളരെ ലളിതവും വിശദവുമായി പ്രതിപാദിച്ചിരിക്കുന്ന ഈ പുസ്തകം ഏതൊരു പ്ലസ്ടു വിദ്യാര്‍ത്ഥിയും അവരുടെ മാതാപിതാക്കളും നിശ്ചയമായും വായിച്ചിരിക്കേണ്ടതാണ്. പുസ്തകം-ഭാഷാപഠനവും സിദ്ധാന്തങ്ങളും- പാഠ്യപദ്ധതി നിര്‍മ്മാ ണത്തില്‍ അനുവര്‍ത്തിക്കേണ്ട വ്യത്യസ്തസമീപനങ്ങള്‍, ഭാഷാപഠനത്തിലും ബോധനത്തിലും പുലര്‍ത്തേണ്ട നൂതനവീക്ഷണങ്ങള്‍, ഉദ്ഗ്രഥിത സമീപ നത്തിന്റെ പ്രസക്തി ,ബോധനശാസ്ത്രത്തിന്റെ പ്രായോഗികവശങ്ങള്‍ തുടങ്ങിയവ വിശദീകരിക്കു പുസ്തകമാണ് ഭാഷാപഠനവും സിദ്ധാന്തങ്ങളും.

ഗ്രിഗര്‍ മെന്‍ഡലിന്റെ കഥ, പാരമ്പര്യശാസ്ത്രത്തിന്റെയും

ഗണിതശാസ്ത്രത്തിനു ചതുഷ്‌ക്രിയകള്‍പോലെ, ഭാഷയ്ക്ക് ലിപി പോലെ, ചരിത്രത്തിനു കാലഗണനപോലെ ജീവശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ അടങ്ങുന്ന ഒരു വിഭാഗമാണ് ജനിതകശാസ്ത്രം. ഇന്ന് ബയോടെക്‌നോളജിയും ജീനോമിക്‌സും ഉള്‍പ്പടെയുള്ള ഒട്ടേറെ നൂതനശാസ്ത്രശാഖകള്‍ ഈ അടിസ്ഥാനശിലയില്‍ പിടിച്ചു കയറിവന്നവരാണ്. ആ ജനിതകശാസ്ത്രത്തിനു ശക്തമായ അടിത്തറയിന്ന് പാരമ്പര്യനിയങ്ങള്‍ ശാസ്ത്രസമക്ഷം അവതരിപ്പിച്ച ഗ്രിഗര്‍ മെന്‍ഡലിന്റെ ജീവചരിത്രമാണ് ഉദ്യാനമഹര്‍ഷി : ഗ്രിഗര്‍ മെന്‍ഡലിന്റെ ജീവചരിത്രം എന്നഗ്രന്ഥം. ആസ്ട്രിയക്കാരനും അഗസ്റ്റീനിയന്‍ സ്യന്ന്യാസസമൂഹത്തിലെ അംഗവുമായ ഗ്രിഗര്‍ മെന്‍ഡല്‍ പിന്‍തുടര്‍ച്ചാ വ്യവസ്ഥയുടെ ശാസ്ത്രത്തിന് കരുത്തുള്ള വിത്തുകള്‍ പാകി ശാസ്ത്ര ലോകത്തിന്റെ മൊത്തം മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രീഭൂതനാകുകയും ഉദ്യാന മഹര്‍ഷി (Monk in the Garde) എന്നറിയപ്പെടുകയും ചെയ്തു. കേവലമൊരു ശാസ്ത്രകാരന്റെയോ ജിജ്ഞാസുവിന്റെയോ മാത്രം ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. നേരെ മറിച്ച് പ്രതികൂല സാഹചര്യങ്ങളെ മനശ്ശക്തികൊണ്ടുമാത്രം മറികടന്ന്, ജീവിതകാലത്ത് അര്‍ഹിച്ച ആദരവുകളൊന്നും ലഭിക്കാതെ മന്മറഞ്ഞൊരു മഹാപ്രതിഭയായിരുന്നു മെന്‍ഡല്‍. ശാസ്ത്രലോകത്തെ കടുത്ത മത്സരങ്ങളുടെയും പോരാട്ടങ്ങളുടെയും ഇടയില്‍ മൂടിപ്പോയൊരു കനല്‍ക്കട്ടയായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് ഡോ. മാത്യൂസ് ഗ്ലോറി എഴുതിയ ഈ പുസ്തകം ആസ്വാദകരെ ഓര്‍മ്മിപ്പിക്കുന്നു.
ബേണിലെ സെന്റ്‌തോമസ് അബിയില്‍ ഒരു പുരോഹിതനായിരിക്കെതന്നെ പാരമ്പര്യശാസ്ത്രത്തില്‍ പഠന-പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടാണ് അദ്ദേഹം മെന്‍ഡല്‍ നിയമങ്ങള്‍ എന്നു പില്‍ക്കാലത്ത് പ്രശസ്തമായ തത്ത്വങ്ങള്‍ ആവിഷ്‌കരിക്കുന്നത്. എന്നാല്‍ തന്റെ ജീവിതകാലത്ത് ശാസ്ത്രലോകം ഈ അന്വേഷണങ്ങളും കണ്ടെത്തലുകളും അംഗീകരിക്കുന്നത് അദ്ദേഹത്തിനു കാണാനായില്ല. അദ്ദേഹം തന്റെ ഗവേഷണഫലം അക്കാലത്തെ പ്രശസ്തരായ 39 ശാസ്ത്രജ്ഞന്മാര്‍ക്ക് അയച്ചുകൊടുത്തിരുന്നു. അതില്‍ ഒരാള്‍ മാത്രമാണ് ഒരു മറുപടി അയച്ചത്. മ്യൂണിച്ച് സര്‍വ്വകലാശാലയിലെ ഗവേഷകനായിരുന്ന കാള്‍ വാ നഗേലി മാത്രമായിരുന്നു ആ മറുപടി അയച്ചത്. എന്നാല്‍ അതാകട്ടെ മെന്‍ഡലിന്റെ പരീക്ഷണങ്ങള്‍ക്ക് ഒട്ടും അനുയോജ്യമല്ലാതിരുന്നു ഹിറാസിയം എന്നൊരു സസ്യത്തില്‍ പരീക്ഷണം നടത്തി ഫലം ഉറപ്പിക്കാനായിരുന്നു. എന്നാല്‍ തന്റെ പരീക്ഷണഫലം ആവര്‍ത്തിക്കാന്‍ സാധിക്കാതെ വന്ന മെന്‍ഡലിന് പരീക്ഷണങ്ങളുമായി മുന്നോട്ടു പോകാനായില്ല. മെന്‍ഡലിനെ മനഃപൂര്‍വ്വം വഴിതെറ്റിക്കാനായിരുന്നു നഗേലിയുടെ ശ്രമം എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ പ്രബന്ധം പ്രസിദ്ധപ്പെടുത്തി 35 വര്‍ഷത്തിനുശേഷം ഹ്യൂഗോ ഡീ വ്രിസ്, കാള്‍ കോറന്‍സ്, ഷെര്‍മാക്ക് എന്നിവര്‍ സ്വതന്ത്രമായി നടത്തിയ പരീക്ഷണങ്ങളില്‍ സമാനഫലങ്ങള്‍ കണ്ടെത്തുകയും മെന്‍ഡല്‍ തത്ത്വങ്ങളെ സമുദ്ധരിച്ച് ശാസ്ത്രലോകത്തിനു നല്‍കുകയുമായിരുന്നു എന്നതാണ് ചരിത്രം. ഗവേഷണസ്പര്‍ശിയല്ലാത്ത ഒട്ടേറെ ദാരുണാനുഭവങ്ങളിലൂടെ മെന്‍ഡല്‍ കടന്നുപോയത് ഈ ജീവചരിത്രത്തില്‍ വര്‍ണ്ണിക്കുന്നുണ്ട്.
മെന്‍ഡലിന്റെ പയര്‍ച്ചെടിയിലെ പരീക്ഷണം മുതല്‍ ബയോടെക്‌നോളജിവരെ വളര്‍ന്നുനില്‍ക്കുന്ന ഒരു സ്വതന്ത്രശാഖയ്ക്കാണ് ബ്രണിലെ ഒരു സെമിനാരിയില്‍ തുടക്കമിട്ടത്. ആ ചരിത്രകഥകൂടാതെ മെന്‍ഡല്‍നിയമങ്ങളും മനുഷ്യരില്‍ ഈ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ജനിതകരോഗങ്ങളും ഉദ്യാനമഹര്‍ഷി:ഗ്രിഗര്‍ മെന്‍ഡലിന്റെ ജീവചരിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നു. പാരമ്പര്യശാസ്ത്രത്തിന്റെ പിതാവ് എന്ന്‍ പേരുകേട്ട അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭയാര്‍ന്ന ജീവിതത്തെയാണ് ഇവിടെ വരച്ചുകാട്ടുന്നത്. മെന്‍ഡലിസത്തിന്റെ പില്‍ക്കാല വളര്‍ച്ചയും രൂപപരിണാമങ്ങളും ശാസ്ത്രലോകത്ത് അതുകൊണ്ടുവന്ന പരിഷ്‌കാരങ്ങളും സമഗ്രമായിത്തന്നെ ഈ കൃതിയില്‍ പരിചയപ്പെടുത്തുന്നുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സാധാരണശാസ്ത്രതല്പരര്‍ വരെ ഏവര്‍ക്കും വായിക്കാന്‍ സാധിക്കുവിധം ലളിതമലയാളത്തില്‍, ഉദാഹരണങ്ങളും വിശദീകരണങ്ങളും സഹിതമാണ് ഈ ഗ്രന്ഥത്തില്‍ ശാസ്ത്രീയകാര്യങ്ങള്‍ വിശദമാക്കുന്നത്. ചരിത്രതല്പരര്‍ക്കും ശാസ്ത്രാന്വേഷികള്‍ക്കും ഒരുപോലെ പ്രിയങ്കരമാകുന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
ഡോ. മാത്യൂസ് ഗ്ലോറി എസ് ബി കോളജില്‍ അദ്ധ്യാപകനായിരുന്നു. മോളിക്കുലാര്‍ ബയോളജിയില്‍ ഗവേഷണബിരുദവും യുനസ്‌കോയുടെ അന്തര്‍ദേശീയ കോശഗവേഷണസംഘടനയില്‍നിന്നും മികച്ച ഗവേഷകനുള്ള പുരസ്‌കാരവും നേടിയിട്ടുള്ള അദ്ദേഹം രചിച്ച ക്യാന്‍സര്‍ ബയോളജി എന്ന പുസ്തകവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

 പുസ്തകം – ഉദ്യാനമഹര്‍ഷി : ഗ്രിഗര്‍ മെന്‍ഡലിന്റെ ജീവചരിത്രം
ഗ്രന്ഥകാരന്‍ – ഡോ. മാത്യൂസ് ഗ്ലോറി
വിഭാഗം – ജീവചരിത്രം
പ്രസാധകര്‍ – ഡി സി ബുക്‌സ്

ISBN – 978-81-264-6388-6
പേജ് – 352
വില – 275.00
_______________________________________________

 

മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കാൻ

പുതുമനേടുന്ന ഇന്നത്തെ തലമുറയ്ക്ക് വൈവിധ്യമാര്‍ന്ന കോഴ്‌സുകളുടെ നീണ്ടനിരതന്നെയുണ്ട്. മികച്ച കോഴ്‌സ് തിരഞ്ഞെടുക്കാള്‍ എന്നതുമാത്രമാണ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അലട്ടുന്ന പ്രധാന ആശങ്ക.
വിദ്യാഭ്യാസരംഗത്തും തൊഴില്‍ മേഖലയിലും കടുത്ത മത്സരങ്ങള്‍ നേരിടുന്ന കാലമാണിത്. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസരംഗത്തും തൊഴില്‍മേഖലയിലും വന്‍ മാറ്റങ്ങളാണ് കടന്നുവന്നിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ്, പ്രവര്‍ത്തനമികവ്, മികച്ച മനോഭാവം എന്നിവ നേടുകയാണെങ്കിലും ആത്യന്തികമായ ലക്‌ഷ്യം മികച്ച ഒരു തൊഴില്‍ നേടുക എന്നതുതന്നെയാണ്. ഈ തിരിച്ചറിവാണ് ഉന്നത വിദ്യാഭ്യാസത്തിനായി മികച്ച കോഴ്‌സുകളും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും തേടിപ്പോകാന്‍ വിദ്യാര്‍ത്ഥികളേയും അവരുടെ രക്ഷിതാക്കളേയും പ്രേരിപ്പിക്കുന്നത്.
പന്ത്രണ്ടാം ക്ലാസിനുശഷം മക്കളെ ഒരു തൊഴിലധിഷ്ഠിത കോഴ്‌സിന് ചേര്‍ക്കുക എന്നത് കേരളത്തിലെ ഒട്ടുമിക്ക രക്ഷിതാക്കളുടെയും ഏറ്റവും വലിയ സ്വപ്‌നമാണ്. അതിനായി അവര്‍ പലരുടെയും അഭിപ്രായങ്ങള്‍ തേടുന്നു. ഉന്നതവിദ്യാഭ്യാസം തേടുന്നവര്‍ക്കായി പല സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെമിനാറുകളിലും വര്‍ക്ക്‌ഷോപ്പുകളിലും അവര്‍ പങ്കെടുക്കുന്നു. എന്നാല്‍ അവയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും, വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ രംഗത്തിന്റെയും നൂതന വശങ്ങളെക്കുറിച്ച് അറിയാള്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി തയ്യാറാക്കിയ പുസ്തകമാണ് അനുയോജ്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍.
ഒരു തൊഴിലിനപ്പുറം ഡിഗ്രി പഠനകാലം അറിവിന്റെ വാതായനങ്ങള്‍ തുറക്കാനുള്ള ഒരു സുദീര്‍ഘമായ കാലയളവാണ്.  പഠനത്തോടൊപ്പം പാഠ്യേതര,സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരികരാഷ്രീയ രംഗങ്ങളിലും മുഴുകാനുള്ള അവസരം പഠനശേഷമുള്ള സാമൂഹിക ജീവിതത്തിലും തൊഴിലിലും ഏറെ സഹായിക്കും. ഇത്തരത്തില്‍ ഏതെങ്കിലും ഒരു തൊഴില്‍ വിഷയം എന്നതിലപ്പുറം വിദ്യാഭ്യാസത്തിന്റ വികസിച്ച ആഗോള അവസരങ്ങള്‍ മുതലെടുക്കാനുള്ള സുവര്‍ണ്ണാവസരങ്ങളൊരുക്കുന്ന മികച്ച പുസ്തകമാണ് അനുയോജ്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച കോഴ്‌സുകള്‍, അവയുടെ സാധ്യതകള്‍, പ്രയോജനങ്ങള്‍ എന്നിവ വളരെ ലളിതവും വിശദവുമായി പ്രതിപാദിച്ചിരിക്കുന്ന ഈ പുസ്തകം ഏതൊരു പ്ലസ്ടു വിദ്യാര്‍ത്ഥിയും അവരുടെ മാതാപിതാക്കളും നിശ്ചയമായും വായിച്ചിരിക്കേണ്ടതാണ്.

Book Title (Category) :ANUYOJYAMAYA COURSUKAL THIRANJEDUKKUVAN
Author
: DR.T.P.Sethumadhavan
Publisher: iRANK (An imprint of D C Books)

ISBN :978-81-264-3999-7
Price :95

______________________________________

മാതൃഭാഷയുടെ മഹത്വം ഉയര്‍ത്തേണ്ടവരാണ് ഭാഷാധ്യാപകര്‍

മനുഷ്യനെ സംസ്‌ക്കാരസമ്പനാക്കു മഹത്തായ പ്രക്രിയയുടെ ആണിക്കല്ലാണ് ഭാഷാധ്യാപകന്‍. അതായത് വിദ്യാഭ്യാസത്തിന്റെ കാതലായ ലക്ഷ്യം എു വിശേഷിപ്പിക്കാം. അദ്ധ്യാപനം മഹത്തായ സാമൂഹികസേവനമാണ്. തന്റെ അറിവിന്റെ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുചെെത്തിക്കുകയല്ല യഥാര്‍ത്ഥ അദ്ധ്യാപകന്‍ ചെയ്യുത് ,മറിച്ച് അവന്റെ മനസ്സിന്റെ പ്രവേശനകവാടത്തിലേക്ക് നയിക്കുകയാണ് ചെയ്യേണ്ടത് എ മഹാനായ ഖലീല്‍ ജിബ്രാന്‍ അഭിപ്രായം അക്ഷരാര്‍ത്ഥത്തില്‍ അര്‍ത്ഥവത്താണ്.
സമൂഹനിര്‍മ്മിതിക്കായി വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കുതില്‍ ഭാഷാധ്യാപകനു ഏറെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്. ജീവിതത്തെപ്പറ്റി ധാര്‍മ്മികവും അഭികാമ്യവുമായ ജീവിതവീക്ഷണം കെ’ിപ്പെടുക്കുതില്‍ ഭാഷാപഠനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭാഷയെക്കുറിച്ചുളള തികഞ്ഞ അഭിമാനമാണ ് അദ്ധ്യാപകനു വേണ്ട അവശ്യയോഗ്യത.ഭാഷ തെറ്റുകൂടാതെ കൈകാര്യം ചെയ്യുതിനുളള കഴിവും സ്ഫുടതയാര്‍ ഉച്ചാരണവും ഭാഷാദ്ധ്യാപകനെ മറ്റദ്ധ്യാപകരില്‍നിും വേര്‍തിരിച്ചു നിര്‍ത്തു ഘടകമാണ്.ഭാഷയുടെ മര്‍മ്മങ്ങള്‍ അറിഞ്ഞുകൊണ്ടുളള ഭാഷാപ്രയോഗമാണ് അഭികാമ്യം. ഇത്തരത്തില്‍ അനേകം വിഷയങ്ങള്‍ കൈകാര്യം ചെയ്യു ഗ്രന്ഥമാണ് ഡോ.ശ്രീവൃന്ദാനായരുടെ ഭാഷാപഠനവും സിദ്ധാന്തങ്ങളും.
ഭാഷാപഠനത്തിന്റെ സൈദ്ധാന്തികവശങ്ങള്‍, പാഠ്യപദ്ധതി നിര്‍മ്മാ ണത്തില്‍ അനുവര്‍ത്തിക്കേണ്ട വ്യത്യസ്തസമീപനങ്ങള്‍, ഭാഷാപഠനത്തിലും ബോധനത്തിലും പുലര്‍ത്തേണ്ട നൂതനവീക്ഷണങ്ങള്‍, ഉദ്ഗ്രഥിത സമീപ നത്തിന്റെ പ്രസക്തി ,ബോധനശാസ്ത്രത്തിന്റെ പ്രായോഗികവശങ്ങള്‍ തുടങ്ങിയവ വിശദീകരിക്കു പുസ്തകമാണ് ഭാഷാപഠനവും സിദ്ധാന്തങ്ങളും. അനുബന്ധമായി ചോദ്യോത്തരമാതൃകകള്‍ ഹൈസ്‌ക്കൂള്‍ ക്ലാസ്സുകളില്‍ ഉള്‍പ്പെ’ പാഠഭാഗങ്ങളെ വിവിധ വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ബ്ലൂപ്രിന്റ് രൂപരേഖ, ലെസന്‍പ്ലാന്‍ മാതൃകകള്‍ എിവയും ലളിതമായി പ്രതിപാദിച്ചിരിക്കുു. എം.എഡ്, ബി.എഡ്, ടി.ടി.സി, ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഭാഷാസ്‌നേഹിയായ ഏതൊരാളും കൈയില്‍ കരുതേണ്ട ഉത്തമ റഫറന്‍സ് ഗ്രന്ഥം.

Book Title (Category) :Bashapadanavum Sidhanthangalum
Author: Dr. Sreevrinda Nair N
Publisher: DC Reference  (An Imprint of DC Books)

ISBN :978-81-264-5332-0
Price :225

 

Top