രോഹിത് വെമുലയുടെ രാഷ്ട്രീയം

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ നിരൂപണങ്ങള്‍.
പുസ്തകം –പ്രമീള കെ. പി എഡിറ്റ് ചെയ്ത് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച- “രോഹിത് വെമുല: ജാതിയില്ലാത്ത മരണത്തിലേക്ക് ?” എന്ന പുസ്തകം, ഒരു ദലിത് സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വന്തം മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതുതന്നെ വലിയ വിപ്ലവം ആണ്. അപ്പോഴാണ് രോഹിതിന്റെ അമ്മ രാധിക വെമുല തന്റെ രണ്ടു മക്കളെയും യൂണിവേഴ്‌സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസത്തിനയച്ചത്. രോഹിതിന്റെ മരണശേഷം സമരം വളരെശക്തമായി. രോഹിത് വെമുല മൂവ്‌മെന്റിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി പ്രതിഷേധസമരങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി.
പുസ്തകം- “മിമിക്രി” (കഥാസമാഹാരം) വി. ദിലീപ് -2009-ല്‍ പ്രസിദ്ധീകരിച്ച ഗര്‍ഭപാത്രത്തിലിരുന്ന് സംസാരിക്കുന്നു എന്ന കഥാസമാഹാരമാണ് വി. ദിലീപിന്റെ ആദ്യകൃതി. സ്വവര്‍ഗം, ഒരു സിനിമാക്കഥയിലെ നായകനും അവന്റെ വില്ലനും, തീയില്‍ അലക്കിയ വസ്ത്രങ്ങള്‍ (നോവല്‍) എന്നിവയാണ് മറ്റു പുസ്തകങ്ങള്‍. നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള വി ദിലീപിന്റെ കഥാസമാഹാരമായ മിമിക്രി മികച്ചൊരു വായനാനുഭവമാകുന്നു.

  രോഹിത് വെമുല: ജാതിയില്ലാത്ത മരണത്തിലേക്ക് ?

പ്രമീള കെ.പി

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഇതിനുമുന്‍പ് ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ത്ഥികളില്‍നിന്നും വ്യത്യസ്തമാണ് രോഹിതിന്റെ മരണത്തിലേക്കു നയിച്ച രാഷ്ട്രീയ സാഹചര്യങ്ങള്‍. അവര്‍ മരിച്ചത് ജാതിപീഡനങ്ങള്‍കൊണ്ടാണെങ്കില്‍ രോഹിതിനും സുഹൃത്തുക്കള്‍ക്കും ദേശവിരുദ്ധര്‍ എന്ന് മുദ്ര കുത്തുന്നതിലേക്കും സംഘപരിവാര്‍പോലെയുള്ള ഹിന്ദുത്വശക്തികള്‍ ഈ യൂണി വേഴ്‌സിറ്റിയില്‍ നേരിട്ട് ഇടപെടുന്നതിലേക്കും ഇതു വഴിതെളിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ‘മുസാഫര്‍ നഗര്‍ ബാക്കി ഹൈ’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനം എ ബി വി പി പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എച്ച് സി യു വില്‍ (ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് ഒരു ദിവസം മുമ്പ് (ഓഗസ്റ്റ് 3 ന് ഉച്ചയ്ക്ക് 1 മണിക്ക്) ASA (അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ ഒരു പ്രൊട്ടസ്റ്റ് നടത്തിയിരുന്നു. എഫ് ടിഐഐയിലെയും പോണ്ടിച്ചേരി യൂണിവേ ഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥികള്‍ക്കും ഡല്‍ഹിയിലെ മൊണ്ടെജ് ഫിലിം സോസൈറ്റിക്കും നേരേ എ ബി വി പി നടത്തിയ ആക്രമണ ങ്ങളില്‍ പ്രതിഷേധിച്ചും ആണ് ഇത് നടത്തിയത്. അന്ന് രാത്രിയാണ് എ ബി വി പി യൂണിറ്റ് പ്രസിഡന്റായ സുശീല്‍ കുമാര്‍ ഫേസ്ബുക്കില്‍ അടഅയ്ക്ക് എതിരേ പോസ്റ്റ് ഇട്ടത്. ഇതിനെതിരേ ശബ്ദം ഉയര്‍ത്തുകയും സുശീലിനെ കണ്ടു പോസ്റ്റ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്ത അടഅ പ്രവര്‍ത്തകര്‍ക്ക് സുശീല്‍ അങ്ങനെ ക്ഷമാപണം എഴുതി നല്കിയിരുന്നു. ഈ സം’വങ്ങളൊക്കെ നടന്നത് സെക്യൂരിറ്റി ഓഫിസര്‍മാരുടെയും, എ എസ്എ പ്രവര്‍ത്തകരുടെയും എബിവിപി പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലാണ്. ഓഗസ്റ്റ് 4 ന് ബി ജെ പി മഹിളാഘടകത്തിന്റെ പ്രസിഡന്റുംകൂടി ആയ സുശീലിന്റെ അമ്മയും ബി ജെ പി എം എല്‍ സി രാമചന്ദ്ര റാവുവും യൂണിവേഴ്‌സിറ്റിയില്‍ എത്തി അന്നത്തെ വൈസ് ചാന്‍സലര്‍ ആയിരുന്ന ആര്‍.പി. ശര്‍മ്മയെ കണ്ട് അടഅയ് ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പുറത്തുനിന്നും ഉള്ളവര്‍ അടഅ യെ ഈ രാജ്യത്ത് എങ്ങനെപെരുമാറണമെന്ന് പഠിപ്പിക്കുമെന്നും അറിയിച്ചു.

അടഅയുടെ പ്രവൃത്തികള്‍ ദേശീയ വിരുദ്ധമാണെന്ന് കാണിച്ച് ബി ജെ പിയുടെ രംഗാറെഡ്ഡി ജില്ല (യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന ജില്ല) വൈസ് പ്രസിഡന്റും സുശീല്‍കുമാറിന്റെ സഹോ
ദരനുമായ ദിവാകര്‍, തെലുങ്കാനയില്‍നിന്നുമുള്ള കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയ്ക്ക്ക ത്തെഴുതിയതോടുകൂടിയാണ് യൂണിവേഴ്‌സിറ്റിയില്‍ മാത്രം പരിഹരിക്കാമായിരുന്ന പ്രശ്‌നം ഗുരുതരമായത്. മാനവവി’വശേഷി വകുപ്പ് എം എച്ച് ആര്‍ ഡി മന്ത്രി സ്മൃതി ഇറാനിക്കും ഇതേ തരത്തില്‍ കത്തെഴുതി. തുടര്‍ന്ന് നിരവധി കത്തുകള്‍ എം എച്ച് ആര്‍ ഡി മിനിസ്ട്രി വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം യുണിവേഴ്‌സിറ്റിക്ക് അയച്ചിരുന്നു. ഈ കത്തുകളിലെല്ലാം പറയുന്നത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളാന് നടക്കുന്നതെന്നാണ്. അടഅ പ്രവര്‍ത്തകരായ ദൊന്ത പ്രശാന്ത്, വിന്‍സെന്റ്, രോഹിത് വെമുല, വിജയ് കുമാര്‍, ശേഷയ്യ എന്നീ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കും അതോടൊപ്പം സുശീല്‍ കുമാറിനും യൂണിവേഴ്‌സിറ്റി താക്കീത് നല്കിയിരുന്നു. എന്നാല്‍ ബി ജെ പി യുടെ രാഷ്ട്രീയ ഇടപെടലിനുശേഷം, ദൊന്ത പ്രശാന്ത്, രോഹിത് വെമുല, വിജയ് കുമാര്‍, ശേഷയ്യ എന്നീ നാലുപേര്‍ക്കെതിരേ സെപ്റ്റംബര്‍ 8 ന് പ്രൊക്‌റ്റൊരിയല്‍ബോര്‍ഡ് യുണിവേഴ്‌സിറ്റിയില്‍നിന്നും കംപ്ലീറ്റ് സസ്‌പെന്‍ഷന്‍ എന്ന തീരുമാനത്തോടുകൂടി ഓര്‍ഡര്‍ ഇടുകയുണ്ടായി. ഇതിനെതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ ഫലമായി പ്രോക്‌ടേറിയല്‍ ബോര്‍ഡ് നടത്തിയ വ്യക്തമായ അന്വേഷണത്തില്‍ സുശീല്‍ കുമാറിനെതിരേ ആക്രമണം നടന്നിട്ടില്ലെന്നും അയാള്‍ അപ്പന്‍ഡി സൈറ്റിസിനുള്ള സര്‍ജറിയാണ് നടത്തിയത് എന്നും സുശീലിനെ പരിശോധിച്ച യൂണിവേഴ്‌സിറ്റി മെഡിക്കല്‍ ഓഫീസറും ഓഗസ്റ്റ് 3 ന് സം’വസ്ഥലത്തുണ്ടായിരുന്ന സെക്യുരിറ്റി ഓഫീസറും നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. അപ്പാ റാവു വൈസ്ചാന്‍സല റായി നിയമിതനായതിനുശേഷമാണ് രോഹിത്, പ്രശാന്ത്, വിജയ്, ശേഷയ്യ, സുങ്കണ്ണ എന്നീ അഞ്ച് ദലിത് ഗവേഷക വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍നിന്നും പുറത്താക്കുകയും യൂണിവേഴ്‌സിറ്റിക്കുള്ളിലെ പൊതുസ്ഥലങ്ങ ളില്‍ ഇടപെടുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. (Social Boycott)ക്യാമ്പസിലെ സാധാരണ അന്തരീക്ഷം ഇല്ലാതായത് രോഹിതിന്റെ മരണശേഷം അല്ല. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യയിലെ എല്ലാ ക്യാമ്പസുകളിലും ഇടപെടലുകള്‍ നടത്തുവാന്‍ തുടങ്ങിയ തിനുശേഷമാണ്. അടഅ യും എ ബി വി പി യുമായുള്ള പ്രശ്‌നത്തില്‍ അപ്പാ റാവു എ ബി വി പിയോടൊപ്പം നിന്നുകൊണ്ട് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന മൂവ്‌മെന്റ് ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആത്മഹത്യ ഒരു സമരമുറയായി എടുക്കുന്നത് നമ്മള്‍ പല മൂവ്‌മെന്റുകളിലും കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് തെലുങ്കാന സംസ്ഥാനത്തിനുവേണ്ടി നടത്തിയ സമരങ്ങളില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ നിരവധിയാണ്. ഭൂരിഭാഗവും ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഉളളവര്‍. ഇവിടെ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയുടെ ചരിത്രം പരിശോധിച്ചാല്‍ ദലിത് വിദ്യാര്‍ത്ഥികളാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്. ദലിത് വിദ്യാര്‍ത്ഥികളുടെ സര്‍വ്വകലാശാലാ അനുഭവം മറ്റുള്ള വരുടെതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല വിദ്യര്‍ത്ഥി ആയിരുന്ന രോഹിതിന്റെ അനു’വങ്ങള്‍ സമൂഹത്തോട് പറയുന്നതും അതുതന്നെയാണ്. ദലിത് വിദ്യാര്‍ത്ഥികളുടെ ക്യാമ്പസ് ഗൃഹാതുരത അത്ര കളര്‍ഫുള്‍ ആകാത്തത് അത് ജാതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൂടി കൊണ്ടാണ്.
തെലുങ്കാന മൂവ്‌മെന്റിന്റെ ഭാഗമായി 1974-ല്‍ രൂപീകൃതമായ സര്‍വ്വകലാശാലയാണ് ഹൈദരാബാദ് സര്‍വ്വകലാശാല. ഈ സര്‍വ്വകലാശാല ഉണ്ടായതുതന്നെ ഒരു വലിയ മൂവ്‌മെന്റിന്റെ ഫലമായാണ്. 1969-ല്‍ നടന്ന പോലീസ് വെടിവയ്പ്പില്‍ 369 വിദ്യാര്‍ത്ഥികളാണ് മരിച്ചത്. തെലുങ്കാന സമരത്തിന്റെ ഭാഗമായി ഹൈദരാബാദിലെ സര്‍വ്വകലാശാലകളില്‍ ആത്മഹത്യ ചെയ്ത ദലിതര്‍ നിരവധിയാണ് എന്നോര്‍ക്കുക. തെലുങ്കാന സമരത്തിന്റെ ഭാഗമാല്ലാതെയും ഹൈദരാബാദ് സര്‍വ്വകലാശാലയില്‍മാത്രം ജാതിയമായ അവഹേളനങ്ങള്‍ കാരണം ജീവിതം അവസാനിപ്പിച്ച ദലിത് വിദ്യാര്‍ഥികള്‍ 12 ഓളം വരും. ഈ ക്യാമ്പസിലാണ് അടഅഎന്ന സംഘടന 1993 ഏപ്രില്‍ 14 ന് ഒരു ദലിത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായി രൂപം കൊള്ളുന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണ ഇല്ലാതെയാണ് അടഅ വര്‍ഷങ്ങളായി ഈ കാമ്പസില്‍ പ്രവര്‍ത്തിക്കുന്നത്. 2009-ല്‍ ഈ ക്യാമ്പസിലെത്തിയ എനിക്ക് അടഅ എന്ന സംഘടന ഒരു പുതിയ അറിവായിരുന്നു. കാരണം കേരളത്തിലെ കാമ്പസുകളില്‍ ദലിത് സംഘടനകളെ വളരാന്‍ അനുവദിക്കാത്ത സാഹചര്യമാണല്ലോ ഉള്ളത്. അതുകൊണ്ടുതന്നെയാവണം ഇത്ര വലിയ ചരിത്രമുള്ള ഒരു ദലിത് വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ ആത്മാഭിമാനമുണ്ട്.
ആദ്യകാലങ്ങളില്‍ ASA യുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ദലിത് ആദിവാസി വിദ്യാര്‍ത്ഥികളുടെ റിസര്‍വേഷന്‍ ഉറപ്പുവരുത്തുന്നതിലായിരുന്നു. പിന്നീട് അടഅ ദലിത് വിദ്യാര്‍ത്ഥികള്‍ക്കെതിരേയുള്ള ജാതീയമായ അക്രമങ്ങള്‍ക്കെതിരേ പ്രതി കരിക്കുവാന്‍ തുടങ്ങി. ജാതിക്കെതിരേ സംസാരിക്കുന്ന ഒരേയൊരു സംഘടന അടഅ ആയിരുന്നു. ഇത് മറ്റു പല സംഘടനകളെയും അസ്വസ്ഥമാക്കിയിരുന്നു. ക്യാമ്പസിനുള്ളിലെ ഇടതു പ്രോഗ്രെസ്സിവ് സംഘടനകള്‍ പോലും അടഅ യുടെ രാഷ്ട്രീയത്തെ ജാതീയമെന്നും തീവ്രവാദത്തിലൂന്നിയ സംഘടയെന്നുമുള്ള പരിഹാസത്തോടെയായിരുന്നു നേരിട്ടത്. ജാതിയില്ല വര്‍ക്ഷം മാത്രമേയുള്ളൂ എന്ന അവരുടെപരികല്പനകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കാതെ തൊണ്ണൂറുകളിലെ പുതിയ ഉണര്‍ച്ചയായിരുന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ എച്ച് സി യു പോലെയൊരു വിദ്യാ’്യാസ സ്ഥാപനത്തില്‍ എത്തിക്കുന്നതില്‍ എ എസ് എ വഹിച്ച പങ്ക് വലുതാണ്. മാത്രമല്ല എബി വി പി പോലുള്ള ഹിന്ദു ഫാസിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ നിരന്തരമായ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടാണ് അടഅ ഈ യൂണിവേഴ്‌സിറ്റിയില്‍ ഉയര്‍ന്നുവന്നത്. മാത്രമല്ല. അധ്യാപകരില്‍നിന്നും അഡ്മിനിസ്‌ട്രേഷന്റെ വിഭാഗത്തിന്‍റെ ദലിത് വിരുദ്ധ നടപടികള്‍ക്കെതിരേ ASA യ്ക്ക് നിരന്തരം ഇടപെടേണ്ടി വന്നിരുന്നു.
ഈ സമയത്താണ് എസ് എഫ് ഐയിലെ ജാതിയെ ചോദ്യം ചെയ്തുകൊണ്ട് എ എഫ് ഐ ക്ക് പുറത്തുവന്ന രോഹിത് വെമുല ASA യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്. വളരെ പെട്ടന്നുതന്നെ രോഹിതിന്റെ പ്രവര്‍ത്തനങ്ങള്‍ അയാളെ അടഅ യുടെ നേതൃത്വത്തിലേക്കെത്തിച്ചു.
ദലിത് ഗവേഷകരായ അഞ്ചുപേരെയും ഹോസ്റ്റലില്‍നിന്നും പുറത്താക്കുകയും പൊതുസ്ഥലങ്ങളില്‍ ഇടപെടുന്നതിനും വിലക്കേര്‍പ്പെടുത്തിയത് ചെറിയൊരു ശിക്ഷരീതിപോലെയാണ് യൂണിവേഴ്‌സിറ്റി അധികാരികള്‍ കണക്കാക്കിയത്. എന്നാല്‍ ഒരു ദലിത് വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം സ്വന്തമായി ഒരു ഹോസ്റ്റല്‍ മുറി, മൂന്നു നേരം ഭക്ഷണം എന്നിവ വളരെ വിലപ്പെട്ടതാണെന്ന് ഏതൊരു ദലിത് വിദ്യാര്‍ത്ഥിയും ശരിവയ്ക്കും. മാത്രമല്ല ഇത് പൊതുഇടത്തില്‍ നിന്നുമുള്ള ജാതീയമായ പുറം തള്ളല്‍കൂടിയാണെന്ന് കാണാം. ഇന്ത്യയില്‍ ജാതിയെപ്പറ്റിപറയുമ്പോള്‍ ഇപ്പോള്‍ സവിശേഷമായി എടുക്കേണ്ടത് ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപങ്ങള്‍ ആണ്, ദലിതര്‍ തങ്ങളുടെ ജാതിതൊഴിലുകള്‍ വിട്ടൊഴിഞ്ഞു വിദ്യാഭ്യാസം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അയിത്തം ഈ രംഗത്തായി. വെള്ളിവാട സമരം തുടങ്ങി പതിന്നാലാം ദിവസം നിരാഹാരം തുടങ്ങിയ അന്ന് വൈകുന്നേരമാണ് രോഹിത് മരിക്കുന്നത്. രോഹിത് മരിച്ച ദിവസം മുതല്‍ ക്യാമ്പസ് അക്ഷരാര്‍ഥത്തില്‍ പോലീസിന്റെ കേന്ദ്രം ആയി. പിറ്റേന്നും പോലീസ് ലാത്തിച്ചാര്‍ജ് നടത്തി, രോഹിതിന്റെ മൃതശരീരത്തെപ്പോലും അവഹേളിക്കു
കയും ചെയ്തതിന് രോഹിതിന്റെ അമ്മയുള്‍പ്പടെ ഞങ്ങള്‍പലരും ദൃക്‌സാക്ഷികളാണ്. ഒരു ദലിത് സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വന്തം മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതുതന്നെ വലിയ വിപ്ലവം ആണ്. അപ്പോഴാണ് രോഹിതിന്റെ അമ്മ രാധിക വെമുല തന്റെ രണ്ടു മക്കളെയും യൂണിവേഴ്‌സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസത്തിനയച്ചത്. രോഹിതിന്റെ മരണശേഷം സമരം വളരെശക്തമായി. രോഹിത് വെമുല മൂവ്‌മെന്റിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി പ്രതിഷേധസമരങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. പല രാഷ്ടീയപ്പാര്‍ട്ടി പ്രതിനിധികളും ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥിസംഘടനകളും എന്‍ ജി ഒ കളും എച്ച് സി യു കാമ്പസ് സന്ദര്‍ശിക്കുകയും മൂവ്‌മെന്റിനോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തത് സമരത്തിന് കൂടുതല്‍ ശക്തി നല്കി. പിന്നീടുള്ള ദിവസങ്ങളില്‍ ക്യാമ്പസ് മുഴുവന്‍ സമയവും സമരപ്രതീതി ഉളവാക്കുന്ന അന്തരീക്ഷമായിരുന്നു. പഠിപ്പുമുടക്കി സമരത്തിന്റെ ഭാഗമായി രാവിലെ ഏഴര മുതല്‍ രോഹിത് സ്തൂപയിലെത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ അര്‍ദ്ധരാത്രിയോടെയാണ് തിരിച്ചു പൊയ്‌ക്കൊണ്ടിരുന്നത്. ഒരേ ദിവസംതന്നെ നിരവധി പ്രൊട്ടസ്റ്റ് റാലികള്‍ ക്യാമ്പസില്‍ നടക്കുമായിരുന്നു. എച്ച് സി യു വിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ ഒരു വിദ്യാര്‍ത്ഥിസമരം നടക്കുന്നത്. അതിനുശേഷം ജവ ഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍നിന്നും ആദ്യമായി ജാതിക്കെതിരേയും ബ്രാഹ്മണവാദത്തിനെതിരേയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് രോഹിത് വെമുല മൂവ്‌മെന്റിന്റെ പ്രതിഫലനമായിട്ടാണ് ഞാന്‍ കാണുന്നത്.
അപ്പാ റാവു അവധിയില്‍ പോയതിനുശേഷം നിയമിതനായ വൈസ് ചാന്‍സിലര്‍ വിപിന്‍ ശ്രീവാസ്തവയായിരുന്നു. 2008-ല്‍ ആത്മഹത്യ ചെയ്യപ്പെട്ട സെന്തില്‍ കുമാറിന്റെ സൂപ്പര്‍ വൈസറായിരുന്ന ഇയാള്‍ സെന്തില്‍ കുമാറിന്റെ ആത്മഹത്യാകേസ്സില്‍ കുറ്റാരോപിതനായ വ്യക്തിയുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ, രണ്ടു ദിവസം നീണ്ടുനിന്ന തുടര്‍ച്ചയായ സമരത്തിനൊടുവില്‍ വിപിന്‍ ശ്രീവാസ്തവയും അവധിയില്‍ പോകുകയുണ്ടായി. അതിനുശേഷം നിയമിതനായ പ്രൊഫ. പെരിയസ്വാമി എട്ടു ലക്ഷം രൂപ രോഹിതിന്റെ കുടുംബത്തിനു സഹായധനമായി പ്രഖ്യാപിച്ചു. പക്ഷേ, രോഹിതിന്റെ കുടുംബം അത് വാങ്ങാന്‍ തയ്യാറായിട്ടില്ല. യൂണിവേഴ്‌സിറ്റിയിലെ ദലിത് വിദ്യാര്‍ത്ഥികളുടെ മെച്ചപ്പെട്ട അന്തരീക്ഷം ഉറപ്പാക്കുവാന്‍വേണ്ടി പെരിയസ്വാമിക്ക് പല മികച്ച പദ്ധതികളും ആലോചനയിലുണ്ടായിരുന്നു. അവ മാര്‍ച്ച് 24 നു നടത്താനിരുന്ന അക്കാദമിക് കൗണ്‍സില്‍ മീറ്റിങ്ങില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നതായി മാര്‍ച്ച് 21 ന് അറിയിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനമായുള്ളത് ആന്റി ഡിസ്‌ക്രിമിനേഷന്‍ സെല്‍ രൂപീകരിക്കുക, ഗവേണിങ് ബോഡികളില്‍ എസ്‌സി /എസ് ടി പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നിവയായിരുന്നു.
ഈ സാഹചര്യത്തിലാണ് അപ്പാ റാവു മാര്‍ച്ച് 22 ക്യാമ്പസിലേക്ക് തിരിച്ചെത്തുന്നത്. വളരെ ആസൂത്രിതമായിരുന്നു അപ്പാ റാവു വിന്റെ തിരിച്ചുവരവ്. അയാളെ പിന്തുണയ്ക്കാന്‍ ഉയര്‍ന്ന ജാതി പ്രൊഫസ്സര്‍മാരുടെ ഒരു വലിയ സംഘംതന്നെയുണ്ട്. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും. അപ്പാ റാവുവിന്റെ വരവില്‍ പ്രതിഷേധിച്ചു വിദ്യാര്‍ഥികള്‍ നടത്തിയ സമാധാന
പരമായ പ്രോട്ടസ്റ്റ് അവര്‍ നേരിട്ടത് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയായിരുന്നു. ആണ്‍പെണ്‍ ഭേദമില്ലാതെ പോലീസ് വിദ്യാര്‍ത്ഥികളെ വളരെ ക്രൂരമായാണ് നേരിട്ടത്. വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങള്‍ ഊരുകയും അവര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. മാത്രമല്ല റേപ്പ് ചെയ്യുമെന്ന് പോലീസ് വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രോഹിതിന്റെ മൃതദേഹം കൊണ്ടുപോകാന്‍വേണ്ടി നടത്തിയ ലാത്തിച്ചാര്‍ജ്ജിലും ഇതേപോലെതന്നെയാണ് പോലീസ് പെരുമാറിയത്. 24 വിദ്യാര്‍ത്ഥികളും 2 അധ്യാപകരും അറസ്റ്റ് ചെയ്യപ്പെട്ടു. അവര്‍ ഒരാഴ്ച സെന്‍ട്രല്‍ ജയിലിലായിരുന്നു. ജയിലില്‍നിന്നും പുറത്തുവന്നതിനുശേഷമാണ് എന്തൊക്കെയാണവര്‍ പോലീസ് കസ്റ്റഡിയില്‍ അനുഭവിക്കേണ്ടിവന്നതെന്ന് എല്ലാവരും അറിയുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടു പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍ അവര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. ദലിതരും മുസ്‌ലിം വിദ്യാര്‍ത്ഥികളുമാണ് ടാര്‍ഗെറ്റ് ചെയ്യപ്പെട്ടത്. മൊത്തം 47 പേര്‍ക്കെതിരേ പോലീസ് കേസ്സെടുത്തിട്ടുണ്ട്. ജയിലിലായിരുന്ന 27 പേര്‍ക്ക് മാത്രമാണ് ജാമ്യം കിട്ടിയിട്ടുള്ളത് ബാക്കിയുള്ള 20 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പി ച്ചുവെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനെതിരേ സംസാരിക്കാതെ വി സി യെ മാത്രം സപ്പോര്‍ട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം സവര്‍ണ്ണ അധ്യാപകര്‍ ഈ യൂണിവേഴ്‌സിറ്റി ക്യാമ്പസിലുണ്ട്.
മറ്റ് യൂണിവേഴ്‌സിറ്റികളിലെ സമരത്തില്‍നിന്നും വിഭിന്നമായി പോലീസും സി ആര്‍ പി എഫും വളരെ ക്രൂരമായി ഇടപെടുകയും ക്യാമ്പസ് അവരുടെ ക്യാമ്പ് ആക്കുകയും, നാഷണല്‍ മീഡിയകള്‍ ഉള്‍പ്പടെ അവഗണി ക്കുകയും ചെയ്ത ഒരു ഇടമാണ് ഞങ്ങളുടേത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ദലിത് കീഴാള പിന്നോക്ക മുസ്‌ലിം രാഷ്ട്രീയത്തിന്റെ മേല്‍ക്കൈ ആണ് അതിനു കാരണം. അത്തരം രാഷ്ട്രീയവും ജാതിക്കെതിരേയുള്ള മുദ്രാവാക്യങ്ങളും കഴിഞ്ഞ ഇരുപതിലേറെ വര്‍ഷങ്ങളായി ഉയര്‍ത്തുന്ന ക്യാമ്പസെന്ന നിലയില്‍, ഇപ്പോള്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ ക്യാമ്പസുകളിലും അതേറ്റു പാടുന്നത് ഞങ്ങള്‍ക്ക് വലിയ ഊര്‍ജം തരുന്നുണ്ട്.

(പ്രമീള കെ. പി എഡിറ്റ് ചെയ്ത് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രോഹിത് വെമുല: ജാതിയില്ലാത്ത മരണത്തിലേക്ക് ? എന്ന പുസ്തകത്തിന് എഴുതിയ ആമുഖത്തില്‍ നിന്ന്)

പുസ്തകം- രോഹിത് വെമുല:ജാതിയില്ലാത്ത മരണത്തിലേക്ക് ?
എഡിറ്റര്‍-പ്രമീള കെ. പി
ഡി സി ബുക്‌സ്,
വില- 130

__________________________________________________

 കഥയുടെ നാട്ടുപാത

  • ആദിത്യന്‍

നാട്ടുനടപ്പിന്റെ സാമ്പ്രദായികശീലങ്ങളെ നിരാകരിച്ചുകൊണ്ട് മലയാളകഥയില്‍ പ്രമേയപരമായും ആഖ്യാനപരമായും പുതുമ കൊണ്ടുവന്ന പുതുതലമുറക്കഥാകാരന്മാരില്‍ പ്രമുഖനാണ് വി. ദിലീപ്. ജീവിതത്തോടടുത്തുനിന്നുകൊണ്ട് വൈകാരികവും വൈയക്തികവുമായ അനു’വതലങ്ങളിലേക്കു കടന്നുപോകുന്ന കൂസലില്ലാത്ത എഴുത്തിന്റെ രചനാലോകമാണത്. ഏറ്റവും പുതിയ സമാഹാരമായ മിമിക്രിയിലെ കഥകളും സമകാലികമായ അനുഭവ പരിസരത്തെത്തന്നെയാണ് സമര്‍ത്ഥമായി പ്രശ്‌നവല്കരിക്കുന്നത്.
മിമിക്രി, നിയന്ത്രണരേഖ, കളിസ്ഥലം, കുര്യാക്കോസ് ഇന്നു വായിച്ച കവിത, അഞ്ചിലൊരാള്‍ തുടങ്ങി ഈ പുസ്തകത്തിലെ പതിന്നാലു കഥകളുടെയും ഒരു പൊതുസ്വഭാവം, അത്രമാത്രം ഗാഢമായൊരു ജൈവികബന്ധത്തിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ പുതിയ തലങ്ങള്‍ വീണ്ടെടുക്കുന്നു എന്നതാണ്. അത്തരമൊരു ബന്ധം നമുക്ക് നഷ്ടപ്പെട്ടിട്ട് ഒരുപാട് കാലങ്ങളായല്ലോ. സാഹിത്യ ഭാവുകത്വത്തിലും ഇത് ഏറക്കുറെ പ്രകടമാണ്. ആധുനികരില്‍ നിന്നു കൈമോശംവന്ന പ്രധാനപ്പെട്ടൊരു കാര്യവും അതുതന്നെയായിരുന്നു. ആധുനികോത്തര കഥകളുടെ കാലമായപ്പോഴാണ് ജീവിതവുമായുള്ള മനുഷ്യന്റെ സ്വത്വബോധം ഭാവതീവ്രതയോടെ തിരിച്ചുകിട്ടാനാരംഭിക്കുന്നത്.
പുതുതലമുറക്കഥയ്ക്ക് പൂര്‍വ്വഭാരങ്ങളുടെ അശിക്ഷിതമായൊരവസ്ഥയുണ്ട്. അതില്‍നിന്നു പൂര്‍ണ്ണമായും വിമോചിപ്പിക്കപ്പെട്ട കഥപറച്ചില്‍ അതുകൊണ്ടുതന്നെ അന്യമാകുന്ന ഒരവസ്ഥയുമുണ്ട്. എങ്കിലും നിരവധി ശ്രമങ്ങള്‍, കൈവഴികള്‍, രൂപമാതൃകകള്‍ എന്നിങ്ങനെയെല്ലാം നമ്മുടെ മലയാളത്തിന്റെ കഥാഭാവുകത്വത്തെ നേര്‍വഴിയിലെത്തിക്കുന്നതിന് ദൃഷ്ടാന്തങ്ങളായി പുതുതലമുറയില്‍നിന്നുള്ള മികച്ച രചനകള്‍ ഉണ്ടാവുന്നുണ്ട്. ആഴത്തിലുള്ള അനുഭവപരതയെ രചനാപരമായി പ്രതിഫലിപ്പിക്കാനുള്ള തിണ്ണബലം പ്രകടിപ്പിക്കുന്ന പുതിയ കഥയെഴുത്തുകാരുടെ നിരവധി രചനകള്‍ ഇക്കാലത്ത് എടുത്തുകാണിക്കാനാവും. അത്തരം എഴുത്തുകാരില്‍ ശ്രദ്ധേയനാണ് വി. ദിലീപ്.
2009-ല്‍ പ്രസിദ്ധീകരിച്ച ഗര്‍ഭപാത്രത്തിലിരുന്ന് സംസാരിക്കുന്നു എന്ന കഥാസമാഹാരമാണ് വി. ദിലീപിന്റെ ആദ്യകൃതി. സ്വവര്‍ഗം, ഒരു സിനിമാക്കഥയിലെ നായകനും അവന്റെ വില്ലനും, തീയില്‍ അലക്കിയ വസ്ത്രങ്ങള്‍ (നോവല്‍) എന്നിവയാണ് മറ്റു പുസ്തകങ്ങള്‍.
കെ എ കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, അങ്കണം കഥാ അവാര്‍ഡ്, ശക്തി അവാര്‍ഡ്, സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള വി ദിലീപിന്റെ കഥാസമാഹാരമായ മിമിക്രി മികച്ചൊരു വായനാനുഭവമാകുന്നു.

_____________________________________________

പുസ്തകംമിമിക്രി
(കഥാസമാഹാരം)
വി. ദിലീപ്
ഡി സി ബുക്‌സ്
വില- 80

Top