മതം, മതവിജ്ഞാനം: അധീശ ദേശീയതയും ഭരണഘടനാ വ്യവസ്ഥകളും

ഭരണഘടനയുടെ 26-ാം വകുപ്പ് ഇസ്‌ലാം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതു മതപരമായ ഏകകമായാണ്. ഈ വ്യവഹാരമണ്ഡലത്തിനു പുറത്തല്ല ദലിത് ക്രൈസ്തവരും. 25-ാം വകുപ്പാകട്ടെ, ബുദ്ധ-സിക്ക്-ജൈനമതങ്ങളെ ഹിന്ദുമത്തിലുള്‍പ്പെടുത്തിയാണു നിര്‍വചിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഹൈന്ദവേതര മതങ്ങളേയും ആയിരക്കണക്കായ ജാതികളേയും ഹിന്ദുക്കളായി കണക്കാക്കാന്‍ കാരണം ദേശീയ പ്രസ്ഥാനത്തില്‍ മുന്‍കൈ നേടിയ ഹൈന്ദവ ദേശീയതയുടെ അധീശത്വം കൊണ്ടാണ്. ഈ ഏകീകരണത്തെ മറികടക്കാന്‍, ബുദ്ധ-ജൈന-സിക്ക് മതങ്ങളുടെ മതവിജ്ഞാനങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍, ദേശീയത പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്.

ഇന്ത്യയിലെ പ്രബല മതങ്ങളിലൊന്നായ ഇസ്‌ലാം പിറന്നുവീണത് മധ്യപൂര്‍വ്വദേശങ്ങളിലാണ്. ആ മതം ജനിക്കുമ്പോള്‍ ഇന്ത്യയിലെന്നപോലെ ജാതിവ്യവസ്ഥ നിലവിലുണ്ടായിരുന്നില്ല. അതേസമയം വ്യത്യസ്തമായ സാമൂഹ്യ വിഭജനങ്ങളുണ്ടായിരുന്നു. ഇത്തരം വിഭജനങ്ങളെ മതം ഘടനാപരമായി ഉള്‍ക്കൊണ്ടിരുന്നെങ്കിലും മതവിജ്ഞാനത്തിന്‍റെ ഭാഗമാക്കാതെ നിഷേധിക്കുന്നുണ്ട്. ഈയടിസ്ഥാനത്തിലാണ് ഇസ്‌ലാമില്‍ ഇന്ത്യയുടെ മാത്രം സവിശേഷതയായ ജാതിയില്ലെന്ന് ചൂണ്ടിക്കാട്ടുന്നത്.

ഉത്തരേന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവരുന്നത് എ.ഡി 712 ല്‍ മുഹമ്മദ് ബിന്‍ കാസിമിന്‍റെ സിന്ധ് ആക്രമണത്തോടെയാണ്. ഇക്കാര്യം, ഡോ.ബി.ആര്‍ അംബേഡ്കര്‍ മാത്രമല്ല, എല്ലാ ചരിത്രകാരന്മാരും തെളിയിച്ചിട്ടുണ്ട്. മുകളില്‍ കൊടുത്തിരിക്കുന്ന ആക്രമണത്തിന്‍റെ ലക്ഷ്യം മതപ്രചാരണമായിരുന്നില്ല. മറിച്ച് രാഷ്ട്രീയമായിരുന്നു. തന്മൂലം ഇസ്‌ലാമിന്‍റെ രാഷ്ട്രീയാധിപത്യത്തിനു രാജ്യത്തിന്‍റെ ദേശീയ സവിശേഷതയായ ജാതിവ്യവസ്ഥയടക്കമുള്ള സാമൂഹ്യവിഭജനങ്ങളില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ കടം കൊള്ളേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ദീര്‍ഘകാലം ഇന്ത്യയെ അടക്കിഭരിച്ച മുസ്‌ലിം ഭരണാധികാരികള്‍ക്കു മതവിജ്ഞാനത്തെ മാറ്റാന്‍ കഴിഞ്ഞില്ല. അത് അസാധ്യവുമായിരുന്നു. ഈ ഭരണാധികാരികള്‍ മതത്തെ രാഷ്ട്രീയമായി വ്യാഖ്യാനിച്ചപ്പോള്‍, വേറിട്ട വ്യാഖ്യാനത്തിലൂടെയാണ് ഇസ്‌ലാമില്‍ സൂഫിസം പോലുള്ള വിശ്വാസധാരകള്‍ ഉയര്‍ന്നുവന്നത്. ലോകത്ത്, നാളിതുവരെയുള്ള എല്ലാ ജനപഥങ്ങളിലും സാമൂഹ്യവിഭജനങ്ങള്‍ നിലനിന്നിട്ടുണ്ട് / നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, സാമൂഹ്യവിഭജനം ജാതിവ്യവസ്ഥയായുള്ള ഏകരാജ്യം ഇന്ത്യയും ഹിന്ദു(?) മതവുമാണ്. ഇക്കാര്യം എല്ലാ സാമൂഹ്യചിന്തകരും അംഗീകരിച്ചിട്ടുള്ള യാഥാര്‍ഥ്യമാണ്.

ജാതിവ്യവസ്ഥയുടെ മുഖ്യസവിശേഷത, സഗോത്രവിവാഹവും അസ്പൃശ്യതയുമാണ്. ഇവയില്‍ സഗോത്രവിവാഹം പല സമൂഹങ്ങളിലും നിലനിന്നിരുന്നു. ബൈബിളില്‍ യഹൂദന്മാരുടെ ആദിപിതാവായ അബ്രഹാം, മകനു വധുവിനെ തേടുന്നതു സ്വന്തം ഗോത്രത്തില്‍ നിന്നുമായിരിക്കണമെന്നു നിര്‍ദ്ദേശിക്കുന്നതു മുന്‍ചൊന്ന വിവാഹസമ്പ്രദായമായി കണക്കാക്കാം. എന്നാല്‍, യഹൂദന്മാരടക്കമുള്ള ഗോത്രങ്ങള്‍ ക്രിസ്തുവിന്‍റെ ഉദ്ബോധനങ്ങളിലൂടെ ക്രിസ്തുമതമായി പരിവര്‍ത്തനപ്പെടുന്ന അപ്പോസ്തല പ്രവൃത്തികളില്‍ സഗോത്ര വിവാഹത്തിന്‍റെ സൂചനകളില്ല. ഇന്ത്യയിലെ സ്ഥിതിയോ? മഹാഭാരതകാലത്ത് അസ്പൃശ്യത ഉണ്ടായിരുന്നില്ല, എന്നാല്‍ സഗോത്രവിവാഹം വ്യാപകമായി നടന്നിരുന്നുവെന്ന് ആ കൃതിയിലുടനീളം ചിതറികിടക്കുന്ന വിവാഹബന്ധങ്ങള്‍ തെളിയിക്കുന്നുണ്ട്. സ്ത്രീപുരുഷ ബന്ധങ്ങള്‍ വര്‍ണസങ്കരങ്ങളിലൂടെ വംശശുദ്ധി ഇല്ലാതാക്കുമെന്നതിനാല്‍, സഗോത്രവിവാഹത്തെയും സ്ത്രീകളുടെ പാതിവ്രത്യത്തെയും കൃഷ്ണനാണ് ‘ഭഗവദ്ഗീത’യിലൂടെ സ്ഥാപനവല്‍ക്കരിക്കുന്നത്. ഇതോടെയാണ്, ചാതുര്‍വര്‍ണ്യത്തിനും പില്‍ക്കാലത്തു ജാതിവ്യവസ്ഥയ്ക്കും ആധാരമായ പരികല്‍പ്പനകള്‍ മതവിജ്ഞാനത്തിന്‍റെ ഭാഗമാകുന്നത്.

കുരുക്ഷേത്ര യുദ്ധത്തിന്‍റെ ഒരുഘട്ടത്തില്‍, ഭീമനു “കാട്ടാള സ്ത്രീ”യായ ഹിഡുംബിയില്‍ ജനിച്ച ഘടോല്‍ക്കചന്‍റെ വധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കൃഷ്ണന്‍ തന്‍റെ ദൗത്യം ഹിംസയിലൂടെ വര്‍ണസങ്കരമില്ലാതാക്കുകയാണെന്നു പറയുമ്പോള്‍ ചാതുര്‍വര്‍ണ്യം/ജാതിവ്യവസ്ഥ നിലനിര്‍ത്താനുള്ള മതവിജ്ഞാനം ഹിംസയായി മാറുന്നു. ക്രിസ്ത്യന്‍-മുസ്‌ലിം മതവിജ്ഞാനങ്ങളില്‍ ഇപ്രകാരമുള്ള പാഠവല്‍ക്കരണങ്ങളില്ല. അതുകൊണ്ടാണ് ആ മതങ്ങള്‍ എണ്ണമറ്റ യുദ്ധങ്ങള്‍ക്കും നിരവധിയായ മതഹിംസകള്‍ക്കു ശേഷവും അതിജീവിച്ചത്. ഇതേസമയം ഹൈന്ദവതയ്ക്കു മേല്‍പ്പറഞ്ഞ സവിശേഷതയില്ലാത്തതിനാലാണു ജാതിവിഭജനങ്ങളെ മറികടന്ന് ഒരു മതസമൂഹമായി മാറാനും ക്രിസ്ത്യന്‍-മുസ്‌ലിം മതങ്ങളെപ്പോലെ രാജ്യത്തിന്‍റെ അതിരുകള്‍ക്കപ്പുറം കടക്കാനും കഴിയാത്തത്.

ഹിന്ദുമതത്തില്‍ അസ്പൃശ്യത; അയിത്തം രൂപംകൊള്ളുന്നത് എ.ഡി 2-ാം നൂറ്റാണ്ടിനും എ.ഡി 6-ാം നൂറ്റാണ്ടിനും ഇടയിലാണ്. ഈ സാമൂഹ്യ വിഭജനത്തിന്‍റെ ഉറവിടം മനുസ്മൃതിയാണ്. ആ കൃതി സാമൂഹ്യ വിഭജനത്തെ ദൈവിക കല്‍പ്പനയും നിയമാധിഷ്ഠിതവുമാക്കിയതിനാലാണ്, ഹൈന്ദവത വിശ്വാസപരമായും രാഷ്ട്രമീമാംസപരമായും അസ്പൃശ്യതയെ നിലനിര്‍ത്തുന്നത്. ഈ കാരണം കൊണ്ടാണ് ഇതിഹാസപുരാണങ്ങളും ശ്രുതികളും സ്മൃതികളും അടക്കിഭരിക്കുന്ന ഹൈന്ദവവിജ്ഞാന വ്യവഹാരത്തെ ഡൈനാമിറ്റ് വച്ചു തകര്‍ക്കണമെന്ന് ഡോകടര്‍ ബി.ആര്‍ അംബേഡ്കര്‍ അഭിപ്രായപ്പെട്ടത്.

ഹിന്ദുമതത്തില്‍ അസ്പൃശ്യത; അയിത്തം രൂപംകൊള്ളുന്നത് എ.ഡി 2-ാം നൂറ്റാണ്ടിനും എ.ഡി 6-ാം നൂറ്റാണ്ടിനും ഇടയിലാണ്. ഈ സാമൂഹ്യ വിഭജനത്തിന്‍റെ ഉറവിടം മനുസ്മൃതിയാണ്. ആ കൃതി സാമൂഹ്യ വിഭജനത്തെ ദൈവിക കല്‍പ്പനയും നിയമാധിഷ്ഠിതവുമാക്കിയതിനാലാണ്, ഹൈന്ദവത വിശ്വാസപരമായും രാഷ്ട്രമീമാംസപരമായും അസ്പൃശ്യതയെ നിലനിര്‍ത്തുന്നത്. 

കേരളത്തെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം വെട്ടിപ്പിടുത്തങ്ങളിലൂടെയല്ല മറിച്ച്, അറബികളും മധ്യേഷ്യയില്‍ നിന്നു മടങ്ങിയ കുടിയേറ്റക്കാരോടൊപ്പമാണു കടന്നു വന്നത്. തന്മൂലം, തദ്ദേശീയരുടെ മതപ്രവേശനം ഒട്ടേറെ പ്രാദേശികാചാരങ്ങളെ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കി. ഇപ്രകാരം നിലനിന്ന ഇസ്‌ലാം സ്വത്വബോധമുള്ളതായി പരിവര്‍ത്തനപ്പെടുത്തുന്നത് പോര്‍ച്ചുഗീസ് ആക്രമണങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിലൂടെയും ക്രിസ്തുമതവുമായുള്ള സംഘര്‍ഷങ്ങളിലൂടെയുമാണ്. കേരളത്തില്‍ 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലും 50,000ത്തോളം ദലിതര്‍ ഇസ്‌ലാം മതം സ്വീകരിക്കുകയുണ്ടായി. ഇപ്രകാരം കടന്നുവന്നവരെ ഉള്‍ക്കൊള്ളാന്‍ നിരവധി ആരാധനാലയങ്ങള്‍ പുതിയതായി നിര്‍മിക്കുന്നതോടൊപ്പം, പണ്ഡിതന്മാരായ തങ്ങളുമാരുടെ മതവിജ്ഞാനവ്യാഖ്യാനങ്ങളുമുണ്ടായി. ഇത്തരം ആഖ്യാനങ്ങള്‍ മതത്തെ ഘടനാപരമായി മാറ്റുകയായിരുന്നില്ല; മറിച്ച് മതവിജ്ഞാനത്തെ സാമൂഹ്യവത്കരിക്കുകയായിരുന്നു. അതുകൊണ്ടാണ്, സാമൂഹ്യവിഭജനങ്ങളെയും വരേണ്യതയെയും ഇവിടുത്തെ ഇസ്‌ലാം മതത്തിനു നിഷേധിക്കാന്‍ കഴിയാത്തത്.

ക്രിസ്തുമതത്തിന്‍റെ ജനനം, ഇന്ത്യയിലല്ലെന്നു പകല്‍പോലെ വ്യക്തമാണല്ലോ. ആ മതം സിറിയ, സ്പെയിന്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും പടര്‍ന്നപ്പോള്‍, ആ ദേശങ്ങളുടെ സവിശേഷതകളെ ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നു. കേരളത്തില്‍ കുടിയേറ്റം നടത്തിയ ആദിമ സമൂഹങ്ങളിലാണു ക്രിസ്തുമതം വേരുറപ്പിച്ചത്. തന്മൂലം, പ്രസ്തുത സമൂഹങ്ങളുടേതിനോടൊപ്പം കേരളത്തിന്‍റെ സവിശേഷതകളും ആ മതം സ്വാംശീകരിച്ചിരുന്നു. ഇപ്രകാരം, വൈവിധ്യം പുലര്‍ത്തിയ ക്രിസ്തുമതത്തെ റോമിന് വിധേയമാക്കി, ഒരേകകമാക്കാന്‍ ആദ്യമായി ശ്രമിച്ചതു പോര്‍ച്ചുഗീസ് ബിഷപ്പായ മെനസ്സിസ്സാണ്. തുടര്‍ന്നു നടന്ന ഉദയംപേരൂര്‍ സുന്നഹദോസിലെ കാനോനകള്‍ ഒട്ടേറെ ആചാരങ്ങള്‍ തുടച്ചു നീക്കുന്നുണ്ട്. എങ്കിലും, മെനസിസ്സിന്‍റെ ശ്രമങ്ങള്‍ പൂര്‍ണമായും വിജയിക്കാതിരുന്നതിനാല്‍, ക്രൈസ്തവരെ സഭകള്‍ക്കതീതമായി ഏകീകരിക്കാന്‍ കഴിഞ്ഞില്ല. തന്മൂലം, റോമന്‍ സഭക്കു വിധേയരോടൊപ്പം, ക്രൈസ്തവ മതവിജ്ഞാനം അംഗീകരിക്കുന്ന നിരവധി സഭകളാണു നിലനില്ക്കുന്നത്.

ഇസ്‌ലാമില്‍ സുന്നി, ഷിയ, മുജാഹിദ് വിഭാഗങ്ങള്‍ പോലെ ക്രിസ്തുമതത്തില്‍ സുറിയാനി, മാര്‍ത്തോമാ, യാക്കോബൈറ്റ് എന്നിങ്ങനെയുള്ള സഭകളാണുള്ളത്. ഇവയില്‍ പല വിഭാഗങ്ങളും ആചാരാനുഷ്ഠാനങ്ങളില്‍ വൈവിധ്യം പുലര്‍ത്തുണ്ടെങ്കിലും ജാതി വ്യവസ്ഥയ്ക്കാധാരമായ സാമൂഹ്യവിഭജനങ്ങളിലൂടെ രൂപം കൊണ്ടവയല്ല, മറിച്ച് മതവിജ്ഞാനത്തിന്‍റെ വ്യാഖ്യാനങ്ങളിലൂടെയാണു നിലനില്‍ക്കുന്നത്. അതുകൊണ്ടാണ്, ക്രൈസ്തവ സഭകളെ ജാതിസമൂഹങ്ങളായി കണക്കാക്കാതിരിക്കുന്നത്.

ഭരണഘടനയുടെ 26-ാം വകുപ്പ് ഇസ്‌ലാം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതു മതപരമായ ഏകകമായാണ്. ഈ വ്യവഹാരമണ്ഡലത്തിനു പുറത്തല്ല ദലിത് ക്രൈസ്തവരും. 25-ാം വകുപ്പാകട്ടെ, ബുദ്ധ-സിക്ക്-ജൈനമതങ്ങളെ ഹിന്ദുമത്തിലുള്‍പ്പെടുത്തിയാണു നിര്‍വചിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഹൈന്ദവേതര മതങ്ങളേയും ആയിരക്കണക്കായ ജാതികളേയും ഹിന്ദുക്കളായി കണക്കാക്കാന്‍ കാരണം ദേശീയ പ്രസ്ഥാനത്തില്‍ മുന്‍കൈ നേടിയ ഹൈന്ദവ ദേശീയതയുടെ അധീശത്വം കൊണ്ടാണ്. ഈ ഏകീകരണത്തെ മറികടക്കാന്‍, ബുദ്ധ-ജൈന-സിക്ക് മതങ്ങളുടെ മതവിജ്ഞാനങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍, ദേശീയത പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്.

ഇന്ത്യയിലെ ഹൈന്ദവേതര മതങ്ങളേയും ആയിരക്കണക്കായ ജാതികളേയും ഹിന്ദുക്കളായി കണക്കാക്കാന്‍ കാരണം ദേശീയ പ്രസ്ഥാനത്തില്‍ മുന്‍കൈ നേടിയ ഹൈന്ദവ ദേശീയതയുടെ അധീശത്വം കൊണ്ടാണ്. ഈ ഏകീകരണത്തെ മറികടക്കാന്‍, ബുദ്ധ-ജൈന-സിക്ക് മതങ്ങളുടെ മതവിജ്ഞാനങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍, ദേശീയത പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്.

കേരളത്തിലെ ദലിത് ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. ദലിത് ജാതികളില്‍ രൂപം കൊണ്ട വിശ്വാസ കലാപങ്ങളായിരുന്നില്ല; മിഷണറി പ്രവര്‍ത്തനങ്ങളിലൂടെയാണു മതപരിവര്‍ത്തനം നടക്കുന്നത്. മിഷണറിമാര്‍ വ്യവസ്ഥാപിത മതത്തിനെതിരായി നടത്തിയ കലഹങ്ങള്‍ അവഗണിക്കാനാവുകയില്ല. എന്നാല്‍, നിരവധി പരിമിതികളാണ് അഭിമുഖികരിക്കേണ്ടിവന്നത്. 19-ാം നൂറ്റാണ്ടിന്‍റെ മധ്യംവരെ ക്രിസ്തുമതം നിലനിന്നതു മുന്‍പ് ചൂണ്ടിക്കാണിച്ച സാമൂഹ്യ വിഭാഗങ്ങളിലും ഈഴവരടക്കമുള്ള ജാതീയവിഭാഗങ്ങളിലുമായിരുന്നു. തന്മൂലം, ക്രൈസ്തവര്‍ ഒരു വരേണ്യമതസമുദായമായി മാറിയതിനാല്‍ താഴ്ന്ന ജാതികളെ മതത്തില്‍ സംയോജിപ്പിക്കാന്‍ വിസമ്മതിച്ചിരുന്നു. തീരപ്രദേശങ്ങളിലെ മുക്കുവര്‍ ഇത്തരം പ്രതിസന്ധികളെ മറികടന്നതു ലത്തീന്‍ പാരമ്പര്യത്തിലൂടെ ലത്തീന്‍ ക്രിസ്ത്യാനികളായതോടെയാണ്. ദലിത് ക്രൈസ്തവര്‍ക്ക് ഇപ്രകാരമൊരു വീണ്ടെടുപ്പും കഴിഞ്ഞില്ല. തന്മൂലം, ക്രിസ്തുമതത്തിനുള്ളിലവര്‍ ദലിത് പാരമ്പര്യമുള്ളവരായി നിലനിന്നു.

ദലിത് ജാതികള്‍ക്കെന്നപോലെ, ബുദ്ധ-ജൈന-സിക്ക്മതങ്ങളിലെ ദലിതര്‍ക്കു സംവരണം ലഭിക്കുന്നതു ഭരണഘടനാപരമായി അവര്‍ ഹിന്ദുക്കളായതിനാലാണ്. ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങള്‍ക്കു ന്യൂനപക്ഷാവകാശം ലഭിക്കുന്നതു ഭരണഘടനയുടെ 26, 30 എന്നിങ്ങനെയുള്ള വകുപ്പുകളിലൂടെയാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പിന്നാക്ക സമുദായങ്ങള്‍ക്കു സംവരണാവകാശം നിര്‍ദ്ദേശിച്ചതു ഭരണഘടനയുടെ 358-ാം വകുപ്പിന്‍റെ അനുശാസനമുണ്ടായിരുന്നതിനാലാണ്. ദലിത് ക്രൈസ്തവ സംവരണത്തിനു ഭരണഘടനയില്‍ ഇപ്രകാരമുള്ള വകുപ്പുകളോ നിര്‍ദ്ദേശങ്ങളോ ഇല്ലെന്നുള്ളതാണു വസ്തുത. ഇത്തരമൊരവസ്ഥയില്‍ ദലിത് ക്രൈസ്തവര്‍ക്കു സംവരണം ലഭിക്കണമെങ്കില്‍ ഇനി പറയുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെടണം. (1) ഭരണഘടനയുടെ 25-ാം വകുപ്പിലുള്‍പ്പെട്ട ഹിന്ദുക്കളെന്ന നിലയില്‍ ബുദ്ധ-സിക്ക്-ജൈന മതങ്ങള്‍ക്കു ബാധകമായ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ ബാധകമാക്കണം, (2) 26-ാം വകുപ്പിലുള്‍പ്പെട്ട് ക്രിസ്തുമതത്തില്‍ ജാതീയ വിവേചനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഭാഗമായി ദലിത് ക്രൈസ്തവര്‍ നിര്‍വചിക്കപ്പെടണം, (3) പട്ടികവര്‍ഗക്കാരെന്നപോലെ വര്‍ഗീകരിക്കപ്പെടണം. ഇതിനപ്പുറം മാര്‍ഗങ്ങളുണ്ടെന്നു തോന്നുന്നില്ല.

1927-ല്‍ സൈമണ്‍ കമ്മീഷനു മുമ്പില്‍ നിവേദനം നല്‍കിയതു മുതല്‍ നാളിതുവരെ ലക്ഷക്കണക്കിനു പേരെ അണിനിരത്തിയുള്ള എണ്ണമറ്റ സമരങ്ങളാണു ദലിത് ക്രൈസ്തവര്‍ നടത്തിയിട്ടുള്ളത്. ഈ സമരങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്താതിരുന്നത് എന്തുകൊണ്ടാണ്? ദലിത് ക്രൈസ്തവരിലെ ഉദ്ബുദ്ധവിഭാഗങ്ങളാണ് പുനര്‍ചിന്ത നടത്തേണ്ടത്.

Top