മനുസ്മൃതിയിലേക്കുള്ള മടക്കയാത്ര
ശബരിമലയിൽ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നവർ ദൈവത്തിന് മുന്നിലെ ഹിന്ദുക്കളുടെ തുല്യതയെയാണ് തള്ളിക്കളയുന്നത്. പരിഷ്കരണവാദപരമായ സുപ്രീംകോടതി വിധിയെ ആചാരത്തിന്റെ/നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ/ആർത്തവത്തിന്റെ പേരിൽ എതിർക്കുന്നവർ ഭരണഘടനയെ അംഗീകരിക്കാതെ മനുസ്മൃതിയിലേക്ക് മടക്കയാത്ര നടത്തുകയാണ്. കെ കെ കൊച്ച് എഴുതുന്നു
“ബ്രാഹ്മണർ എല്ലാ അനീതികളെയും ന്യായീകരിച്ചു. അനീതികളായിരുന്നു അവരുടെ ഉപജീവന മാർഗം. അവർ അസ്പൃശ്യതയെ ന്യായീകരിച്ചു. ദശലക്ഷങ്ങൾക്ക് പതിത്വം കൽപിച്ച ജാതി സമ്പ്രദായത്തെ അനുകൂലിച്ചു. ജാതി സമ്പ്രദായത്തിന്റെ നെടുംതൂണുകളായ ബാലിക വിവാഹത്തെയും നിർബന്ധിത വൈധവ്യത്തെയും അവർ ശരിവെച്ചു. വിധവകളെ ജീവനോടെ ദഹിപ്പിക്കുന്ന സതി സമ്പ്രദായത്തെ ന്യായീകരിച്ചു. തരംതിരിക്കപ്പെട്ട സാമൂഹിക വ്യവസ്ഥയെയും അതിന്റെ നിയമമായ ബഹുഭാര്യത്വത്തെയും അംഗീകരിച്ചു. ഇൗ നിയമമാണ് രജപുത്രരെ, അവർക്ക് ജനിച്ച പെൺമക്കളെ കൊന്നൊടുക്കാൻ പ്രേരിപ്പിച്ചത്.
-ഡോ. ബി.ആർ അംബേഡ്കർ
1990കളിലെ സംവരണ വിരുദ്ധ സമരം ദലിത്-പിന്നാക്ക വിഭാഗങ്ങൾക്കെതിരായിരുന്നെങ്കിൽ, ശബരിമലയിലെ സ്ത്രീ പ്രവേശത്തിനെതിരായ ‘ഹിന്ദുത്വ’പ്രക്ഷോഭം ജാതി-മത വ്യത്യാസമില്ലാതെ മുഴുവൻ സ്ത്രീകൾക്കുമെതിരെയാണ്. ആരൊക്കെയാണ് സമരത്തിൽ അണിനിരന്നവർ? ആദ്യം കാണുന്നത് പന്തളം കൊട്ടാരത്തെയും അവിടത്തെ വർമമാരെയുമാണ്. അവർണ ജനതകളുടെയും പുരോഗമനവാദികളുടെയും സുദീർഘ സമരങ്ങൾ കൊട്ടാരം പൊളിച്ചുകളയുകയും പ്രകൃതിനിയമം എന്നോണം അധികാരം കൈയാളിയിരുന്ന ക്ഷത്രിയരെ സിംഹാസനങ്ങളിൽ നിന്നു വലിച്ചു താഴെയിടുകയും ചെയ്തിട്ടും ഇപ്പോഴും ‘കൊട്ടാരം’, ‘തമ്പുരാൻ’ എന്നിങ്ങനെ നാടുവാഴിത്ത അലങ്കാരങ്ങൾ വാഴ്ത്തപ്പെടുന്നതിനാലാണ് സമരനേതൃത്വം പന്തളം കൊട്ടാരത്തിൽ നിക്ഷിപ്തമായത്. ഇൗ ക്ഷത്രിയ നേതൃത്വത്തോടൊപ്പമുള്ളത് ബ്രാഹ്മണരും പ്രജാമനസ്സുള്ള അവരുടെ ഭക്തസംഘങ്ങളുമാണ്. ഇതര ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നു ഭിന്നമായി ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും പ്രവേശനമുള്ള ശബരിമലയിൽ, സ്ത്രീകളായതു കൊണ്ടുമാത്രം വിലക്കേർപ്പെടുത്തുന്നത് ഹൈന്ദവ മതപരിഷ്കരണത്തിന്/നവോഥാനത്തിന് വിരുദ്ധമായതിനാലാണ് മനുസ്മൃതിയിലേക്കുള്ള മടക്കയാത്രയാകുന്നത്.
വൈക്കത്ത് നടന്ന പ്രക്ഷോഭത്തിന്റെ മുഖ്യ ആവശ്യം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യമായിരുന്നു. അതുകൊണ്ടാണ്, പുലയനും ഇൗഴവനും നായരും അയിത്താചരണത്തെ കണക്കിലെടുക്കാതെ നടത്തിയ സമരത്തോടൊപ്പം ബാരിസ്റ്റർ ജോർജ് ജോസഫ്, സെബാസ്റ്റ്യൻ, അബ്ദുറഹ്മാൻ എന്നിവർ അണിചേർന്നത്. ഇപ്രകാരം നടന്ന പൗരാവകാശ സമരത്തെ ഹിന്ദുക്കളുടേത് മാത്രമാക്കി പരിമിതപ്പെടുത്തിയത് ദേശീയ പ്രസ്ഥാനമായ കോൺഗ്രസിന്റെയും ഗാന്ധിയുടെയും ഇടപെടലുകളാണ്.
കഴിഞ്ഞ നൂറ്റാണ്ടിൽ (1924) വൈക്കത്ത് നടന്ന പ്രക്ഷോഭത്തിന്റെ മുഖ്യ ആവശ്യം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യമായിരുന്നു. അതുകൊണ്ടാണ്, പുലയനും ഇൗഴവനും നായരും അയിത്താചരണത്തെ കണക്കിലെടുക്കാതെ നടത്തിയ സമരത്തോടൊപ്പം ബാരിസ്റ്റർ ജോർജ് ജോസഫ്, സെബാസ്റ്റ്യൻ, അബ്ദുറഹ്മാൻ എന്നിവർ അണിചേർന്നത്. ഇപ്രകാരം നടന്ന പൗരാവകാശ സമരത്തെ ഹിന്ദുക്കളുടേത് മാത്രമാക്കി പരിമിതപ്പെടുത്തിയത് ദേശീയ പ്രസ്ഥാനമായ കോൺഗ്രസിന്റെയും ഗാന്ധിയുടെയും ഇടപെടലുകളാണ്. ഇതിനാധാരമായ വീക്ഷണം ദൈവത്തിന് (ഭഗവാൻ/ഭഗവതി) മുന്നിൽ എല്ലാ ഹിന്ദുക്കളും തുല്യരാണെന്നായിരുന്നു. ശബരിമലയിൽ 10നും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നവർ ദൈവത്തിന് മുന്നിലെ ഹിന്ദുക്കളുടെ തുല്യതയെയാണ് തള്ളിക്കളയുന്നത്. പരിഷ്കരണവാദപരമായ സുപ്രീംകോടതി വിധിയെ ആചാരത്തിന്റെ/നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ/ആർത്തവത്തിന്റെ പേരിൽ എതിർക്കുന്നവർ ഭരണഘടനയെ അംഗീകരിക്കാതെ മനുസ്മൃതിയിലേക്ക് മടക്കയാത്ര നടത്തുകയാണ്.
ശബരിമലയിൽ 10നും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നവർ ദൈവത്തിന് മുന്നിലെ ഹിന്ദുക്കളുടെ തുല്യതയെയാണ് തള്ളിക്കളയുന്നത്. പരിഷ്കരണവാദപരമായ സുപ്രീംകോടതി വിധിയെ ആചാരത്തിന്റെ/നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ/ആർത്തവത്തിന്റെ പേരിൽ എതിർക്കുന്നവർ ഭരണഘടനയെ അംഗീകരിക്കാതെ മനുസ്മൃതിയിലേക്ക് മടക്കയാത്ര നടത്തുകയാണ്.
എന്നാൽ, റോമിലെ റിപ്പബ്ലിക്കൻ ഭരണഘടനക്ക് കീഴിൽ ഒരു കോൺസലിന്റെ തീരുമാനത്തെ മറ്റേ കോൺസലിന് വീറ്റോ ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു. എങ്കിലും, പ്ലെബിയൻസിനൊരു നേട്ടവുമുണ്ടായില്ലെന്നതാണ് യാഥാർഥ്യം. പെട്രീഷ്യനോ പ്ലെബിയനോ തെരഞ്ഞെടുക്കപ്പെട്ടാൽ, അയാൾ ദേവിക്ക് അഭിമതനാണെന്ന് ‘ഡെൽഫി’യിലെ അരുളപ്പാടുണ്ടാകണം. മുഴുവൻ റോമക്കാരും വെച്ചുപുലർത്തിയ ദൃഢവിശ്വാസമായിരുന്നു അത്. ഡെൽഫിയിലെ ദേവാലയാധികാരികളെല്ലാവരും പെട്രീഷ്യന്മാരായിരുന്നു. തന്മൂലം, പെട്രീഷ്യന്മാരെ എതിർക്കാൻ കരുത്തുറ്റവൻ എന്നുതോന്നുന്ന ഒരു പ്ലെബിയൻ കോൺസലായി തെരഞ്ഞെടുക്കപ്പെട്ടാൽ, അരുളപ്പാട് അയാൾക്കെതിരായിരിക്കുമെന്ന് തീർച്ച. ഇപ്രകാരമാണ് പ്ലെബിയന്മാരുടെ അവകാശങ്ങൾ വഞ്ചനാപരമായി അപഹരിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് തികച്ചും പര്യാപ്തമാണെന്നും അതിന് ദേവിയുടെ അംഗീകാരം ആവശ്യമില്ലെന്നും പ്ലെബിയന്മാർ വിശ്വസിച്ചിരുന്നെങ്കിൽ അവർക്ക് രാഷ്ട്രീയാവകാശത്തിന്റെ ഗുണം പൂർണമായും ലഭിക്കുമായിരുന്നു”.
സ്വാതന്ത്ര്യനിഷേധത്തെ സ്വയം വിളിച്ചുവരുത്തുന്ന ഹിന്ദു യുവതികൾ തിരിച്ചറിയേണ്ടത്, ആചാരമെന്ന ഡെൽഫി അരുളപ്പാട് സൃഷ്ടിച്ചത് ‘മിണ്ടാൻ കഴിയാത്ത അയ്യപ്പൻ’ അല്ല, ബ്രാഹ്മണരോ അല്ലാത്തവരോ ആയ പുരുഷന്മാരാണ്. ലക്ഷ്യം ശബരിമലയുടെ പവിത്രതയുടെ സംരക്ഷണമാണെങ്കിൽ, പ്ലെബിയന്മാരായ സ്ത്രീകൾ മാത്രമെന്തിന് ബലിയാടുകളാകണം? പുരുഷന്മാർക്കും കടമയില്ലേ?
കേരളത്തിലെ കോൺഗ്രസും ഗാന്ധിസത്തിൽ നിന്ന് മനുസ്മൃതിയിലേക്കാണോ യാത്രചെയ്യുന്നത്? സ്ത്രീസ്വാതന്ത്ര്യം, ഭരണഘടനാവകാശങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തമായ മറുപടികളില്ലാതെ സവർണ ഹിന്ദുത്വവാദങ്ങളെയാണ് നേതൃത്വം മുന്നോട്ടുവെക്കുന്നത്. ഇൗ സവർണ ദാസ്യവൃത്തിയുടെ ഭാഗമായാണ് കൊടിക്കുന്നിൽ സുരേഷിന്റെ പന്തളം കൊട്ടാര സന്ദർശനവും കെ. സുധാകരന്റെ ആർത്തവം അശുദ്ധമാണെന്ന പ്രസ്താവനയും വിലയിരുത്തേണ്ടത്. ഇതോടൊപ്പം അപഹാസ്യമായൊരു വാദമാണ് ശബരിമല സ്ത്രീ പ്രവേശനത്തെയും ഏകീകൃത സിവിൽകോഡിനെയും കൂട്ടിക്കെട്ടുന്നത്.
കേരളത്തിലെ കോൺഗ്രസും ഗാന്ധിസത്തിൽ നിന്ന് മനുസ്മൃതിയിലേക്കാണോ യാത്രചെയ്യുന്നത്? സ്ത്രീസ്വാതന്ത്ര്യം, ഭരണഘടനാവകാശങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തമായ മറുപടികളില്ലാതെ സവർണ ഹിന്ദുത്വവാദങ്ങളെയാണ് നേതൃത്വം മുന്നോട്ടുവെക്കുന്നത്. ഇൗ സവർണ ദാസ്യവൃത്തിയുടെ ഭാഗമായാണ് കൊടിക്കുന്നിൽ സുരേഷിന്റെ പന്തളം കൊട്ടാര സന്ദർശനവും കെ. സുധാകരന്റെ ആർത്തവം അശുദ്ധമാണെന്ന പ്രസ്താവനയും വിലയിരുത്തേണ്ടത്. ഇതോടൊപ്പം അപഹാസ്യമായൊരു വാദമാണ് ശബരിമല സ്ത്രീ പ്രവേശനത്തെയും ഏകീകൃത സിവിൽകോഡിനെയും കൂട്ടിക്കെട്ടുന്നത്. ഒന്നാമതായി ഏകീകൃത സിവിൽകോഡ് ദേശീയപ്രശ്നമാണ്. അതിനെതിരായ അഭിപ്രായമുയർന്നുവരേണ്ടത് മുസ്ലിംകളടക്കമുള്ള വിവിധ ജനവിഭാഗങ്ങളിൽനിന്നാണ്. ഇപ്രകാരമൊരഭിപ്രായം നിലനിൽക്കാതിരിക്കുമ്പോൾ, സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി സുപ്രീംകോടതി ആധാരമാക്കിയ ഭരണഘടന വകുപ്പുകളെയും ചൂണ്ടിക്കാട്ടി ഭരണകൂടത്തിന് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ കഴിയും. അതിനെതിരായിരിക്കുന്നത് മുസ്ലിംകളുടെ പ്രതിരോധം മാത്രമല്ല, രാജ്യത്തിന്റെ സാംസ്കാരികവും മതപരവുമായ വൈവിധ്യം അംഗീകരിക്കുന്നവരുടെ നിലപാടുകളാണ്; മറിച്ച് കോൺഗ്രസിന്റെ ഒറ്റപ്പെട്ട ശബ്ദമല്ല.
1884ൽ ബംഗാളിലെ മനിബായി എന്ന 11കാരി 35 വയസ്സുള്ള ഭർത്താവിനാൽ കൊല്ലപ്പെട്ടതിനെ തുടർന്ന്, ബോംബെ ഹൈകോടതിയിൽ 1887ൽ ഭർത്താവിനെതിരെ ബലാത്സംഗവും കൊലപാതകവും ആരോപിച്ച് കേസുണ്ടായി. ഇൗ കേസിന്റെ ഫലമായാണ്, 1891ൽ മാർച്ച് 19ന് വിവാഹപ്രായം 12 ആയും അതിന് താഴെ പ്രായമുള്ള വിവാഹിതയോ അല്ലാത്തതോ ആയ പെൺകുട്ടികളുമായുള്ള ലൈംഗികബന്ധം കുറ്റകരമാക്കുന്ന നിയമനിർമാണം നടക്കുന്നത്. ഇൗ നിയമത്തിനെതിരെ ഹിന്ദുക്കളുടെ ആചാരങ്ങൾ ലംഘിക്കുന്നുവെന്ന വാദവുമായി ആദ്യമായി രംഗത്തുവന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്ന ബാലഗംഗാധര തിലകനാണ്.
അവസാനമായി, കോൺഗ്രസുകാർക്ക് ബോധോദയമുണ്ടാകാൻ 1891ലെ വയസ്സമ്മതി ബില്ലിനെക്കുറിച്ച് (Age of Consent Act) ഒാർമിപ്പിക്കാം. ബ്രിട്ടീഷ് ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹപ്രായം 10 വയസ്സായിരുന്നു. 1884ൽ ബംഗാളിലെ മനിബായി എന്ന 11കാരി 35 വയസ്സുള്ള ഭർത്താവിനാൽ കൊല്ലപ്പെട്ടതിനെ തുടർന്ന്, ബോംബെ ഹൈകോടതിയിൽ 1887ൽ ഭർത്താവിനെതിരെ ബലാത്സംഗവും കൊലപാതകവും ആരോപിച്ച് കേസുണ്ടായി. ഇൗ കേസിന്റെ ഫലമായാണ്, 1891ൽ മാർച്ച് 19ന് വിവാഹപ്രായം 12 ആയും അതിന് താഴെ പ്രായമുള്ള വിവാഹിതയോ അല്ലാത്തതോ ആയ പെൺകുട്ടികളുമായുള്ള ലൈംഗികബന്ധം കുറ്റകരമാക്കുന്ന നിയമനിർമാണം നടക്കുന്നത്. ഇൗ നിയമത്തിനെതിരെ ഹിന്ദുക്കളുടെ ആചാരങ്ങൾ ലംഘിക്കുന്നുവെന്ന വാദവുമായി ആദ്യമായി രംഗത്തുവന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്ന ബാലഗംഗാധര തിലകനാണ്. അദ്ദേഹത്തോടൊപ്പം ദേശീയ നേതാക്കന്മാരുടെ വലിയൊരു നിര ബ്രിട്ടീഷ് ഗവൺമെൻറിനെതിരെ തെരുവിലിറങ്ങിയപ്പോൾ, ബില്ലിനെ അനുകൂലിക്കാനുണ്ടായിരുന്നത് ബ്രാഹ്മണനായ മഹാദേവ ഗോവിന്ദ റാനഡെയും സ്ത്രീ സംഘടനകളും അവരുടെ പ്രസിദ്ധീകരണങ്ങളും മാത്രമായിരുന്നു. ചരിത്രം ദേശീയ നേതാക്കന്മാരെ തള്ളിമാറ്റി റാനഡെക്കൊപ്പം നിന്നതിനാലാണ് ഇന്ത്യക്കൊരു ഭരണഘടനയുണ്ടായതെന്ന് കോൺഗ്രസ് നേതൃത്വത്തെ ഒാർമിപ്പിക്കാൻ യുവ കോൺഗ്രസുകാരും മഹിള കോൺഗ്രസുകാരും മുന്നോട്ടുവരണം.
കടപ്പാട്: മാധ്യമം ദിനപത്രം