ഖശോഗ്ജിയുടെ കൊലപാതകം : പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ വഴിത്തിരിവ്

സൗദി അറേബ്യയുടെ ദേശീയ നയങ്ങളുടെ വിമർശനങ്ങൾക്കുമപ്പുറം അറബ് മണ്ണിൽ വിദേശ ശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനവും അറബ് രാഷ്ട്രീയ രംഗങ്ങളിൽ ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിക്കുന്ന ഇസ്രായേൽ നടപടികൾക്കെതിരെയുമുള്ള വിമർശനവും ജമാൽ ഖശോഗ്ജിയുടെ എഴുത്തുകളിൽ പ്രധാനമായിരുന്നു. ഈ സവിശേഷ പശ്ചാത്തലത്തിൽ ഖശോഗ്ജിയുടെ കൊലപാതകത്തിന് പശ്ചിമേഷ്യൻ രാഷ്ട്രീയ പരിസരത്തില്‍ അതിപ്രധാനമായ പങ്കുണ്ട്. അറബ് ജനതക്ക് തങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുന്ന തരത്തിൽ ദേശീയതയുടെ സമ്മർദങ്ങളില്ലാത്ത സ്വതന്ത്രമായ ഒരു അന്താരാഷ്ട്ര ഫോറം ആവശ്യമാണ് എന്ന് ഖശോഗ്ജി അഭിപ്രായപ്പെട്ടിരുന്നു. ഈ അർഥത്തിൽ സൗദി അറേബ്യയുടെ ഭരണ-മതരംഗങ്ങളിൽ നിന്ന് ശക്തമായ ഭീഷണികൾ ഖശോഗ്ജി നേരിട്ടിരുന്നു. സൈഫുദ്ദീൻ കുഞ്ഞ് എഴുതുന്നു.

പ്രമുഖ അറബ് പത്രപ്രവർത്തകനായിരുന്ന ജമാൽ ഖശോഗ്ജിയുടെ കൊലപാതകം സൗദി അറേബ്യയെ ദേശീയ-അന്തർദേശീയ നയതന്ത്രരംഗങ്ങളിൽ കൂടുതൽ സമ്മർദത്തിലാക്കിയിട്ടുണ്ട്. അറബ് ലോകത്തെ, വിശിഷ്യാ സൗദി അറേബ്യയുടെ മത-സാമൂഹിക വ്യവഹാരങ്ങളിൽ അർഹമായ തരത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട ഖശോഗ്ജിയുടെ കൊലപാതകം, സൗദി അറേബ്യ രാജ്യസുരക്ഷയുടെയും ഭരണഭദ്രതയുടെയും പേരിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കടുത്ത നിയമനടപടികളുടെ യാഥാർഥ്യം വെളിവാക്കുന്നതാണ്. സൗദി അറേബ്യയുടെ ദേശീയ നയങ്ങളുടെ വിമർശനങ്ങൾക്കുമപ്പുറം അറബ് മണ്ണിൽ വിദേശ ശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനവും അറബ് രാഷ്ട്രീയ രംഗങ്ങളിൽ ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിക്കുന്ന ഇസ്രായേലിന്‍റെ നടപടികൾക്കെതിരെയുമുള്ള വിമർശനവും ജമാൽ ഖശോഗ്ജിയുടെ എഴുത്തുകളിൽ പ്രധാനമായിരുന്നു. ഈ സവിശേഷ പശ്ചാത്തലത്തിൽ ഖശോഗ്ജിയുടെ കൊലപാതകത്തിന് പശ്ചിമേഷ്യന്‍ രാഷ്ട്രീയ പരിസരത്തിന് അതിപ്രധാനമായ പങ്കുണ്ട്.

സൗദി രാജകുടുംബത്തെ അംഗീകരിച്ചു കൊണ്ടു തന്നെ ജനാധിപത്യ ക്രമം നടപ്പിലാവുന്ന തരത്തിൽ കോണ്‍സ്റ്റിറ്റ്യൂഷണല്‍ മൊണാർക്കി (ഭരണഘടനാനുസൃത രാജഭരണം) ആണ് ആവശ്യമെന്ന് ജമാൽ ഖശോഗ്ജി നിരീക്ഷിച്ചിരുന്നു. നമ്മൾ സൗദികൾ ഇതിലും നല്ല സാഹചര്യം അർഹിക്കുന്നവരാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 2017 -ൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയതിന് ശേഷം വാഷിംഗ്ടണ്‍ പോസ്റ്റിലെ തന്റെ ആദ്യ ലേഖനത്തിൽ, ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി പോരാടി ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് വേണ്ടി സംസാരിക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം എഴുതിയിരുന്നു. സൗദി അറേബ്യയുടെ സാമ്പത്തിക നയത്തെ വിമർശിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ അസ്സാം അൽ സമീലിനെ മുസ്‌ലിം ബ്രദർഹുഡ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തത് അദ്ദേഹത്തെ കൂടുതൽ വേദനിപ്പിച്ചു. സൗദി അറേബ്യയുടെ പ്രമുഖ പ്രതിപക്ഷ സമ്മർദ്ദ വിഭാഗമായ ‘അല്‍സഹ്‌വ അല്‍ഇസ്‌ലാമിയ’യുടെ നേതൃനിരയിലുള്ള സൽമാൻ അൽ ഔദ, സഫർ ഹവാലി, അബ്ദുല്ല അൽ മാലിക്കി എന്നിവർക്കെല്ലാം സ്വതന്ത്രമായ ഒരു സാമൂഹ്യ സാഹചര്യം ലഭ്യമാകുമ്പോള്‍ മാത്രമേ സ്വദേശത്തേക്ക് മടങ്ങുകയുള്ളുവെന്ന് ഖശോഗ്ജി അഭിപ്രായപ്പെട്ടിരുന്നു.

ജമാൽ ഖശോഗ്ജിയും മുസ്‌ലിം ബ്രദർഹുഡും

ഖശോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയമാണ് മുസ്‌ലിം ബ്രദർഹുഡുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സൗദി അറേബ്യയുടെ ഔദ്യോഗിക പണ്ഡിതനേതൃത്വത്തിന് ബദലായി നിലകൊള്ളുന്ന മുസ്‌ലിം ബ്രദർഹുഡിനോടുള്ള ജമാൽ ഖശോഗ്ജിയുടെ അനുഭാവം സ്വാഭാവികമായിരുന്നു. സൗദി അറേബ്യയുടെ സവിശേഷ സാഹചര്യത്തിൽ രൂപപ്പെട്ട അൽസഹ്‌വ അൽഇസ്‌ലാമിയ എന്ന മുസ്‌ലിം ബ്രദർഹുഡിന്റെ അനുബന്ധ വിഭാഗം ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര ഭൂമിയിൽ നിന്നു കൊണ്ട് പ്രതിപക്ഷ രാഷ്ട്രീയ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നവരാണ്. മുസ്‌ലിം ബ്രദർഹുഡിന്റെ ആശയപരിസരവും സലഫി രീതിശാസ്ത്രവും ചേർന്നതാണ് അൽസഹ്‌വ അൽഇസ്‌ലാമിയ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ ഭരണകൂടസമക്ഷം മാറ്റത്തിനായി ആവശ്യപ്പെടുകയും പ്രമേയങ്ങളും സന്ദേശങ്ങളുമായി രാജവംശത്തോട് നിരന്തരം സംവദിക്കുകയും ചെയ്യുന്ന ഈ ഗ്രൂപ്പിനെ സൗദി അറേബ്യ നിരോധിക്കുകയും പ്രവർത്തകരെ അടിച്ചമർത്തുകയും ചെയ്യുകയുണ്ടായി.

അറബ് വസന്തത്തിന്റെ സാഹചര്യത്തിൽ സൽമാൻ അൽ ഔദ എഴുതിയ ‘Questions of Revolution’ ഭരണകൂടം നിരോധിക്കുകയും അതുമായി ബന്ധപ്പെട്ട നീണ്ട ചർച്ചകൾക്കു നിയന്ത്രണമേർപ്പെടുത്തുകയും ചെയ്യുകയുണ്ടായി. പ്രമുഖ സഹ്‌വ പണ്ഡിതനായ സഫർ അൽ ഹവാലിയുടെ ‘Muslims and Western Civilisation’ എന്ന ഗ്രന്ഥം രാജവംശത്തെ വിമർശിക്കുന്നു എന്നാരോപിച്ചു കൊണ്ട് നിരോധിക്കുകയും അദ്ദേഹത്തെ ജയിലിലടക്കുകയുമുണ്ടായി. സൗദി അറേബ്യക്കും ഖത്തറിനുമിടയിലുള്ള നയതന്ത്ര പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ അൽ ഔദ ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ സമാധാനം കാംക്ഷിച്ചു കൊണ്ട് ചെയ്ത ട്വീറ്റിനെത്തുടർന്ന് ഭരണകൂടം അദ്ദേഹത്തെയും അറസ്റ്റു ചെയ്യുകയുണ്ടായി. ദേശീയ നയത്തിനെതിരെ പ്രതികരിച്ചു എന്നതായിരുന്നു കാരണം. ഇത്തരത്തില്‍ മുസ്‌ലിം ബ്രദർഹുഡുമായും ഏതെങ്കിലും തരത്തിൽ ബന്ധമുള്ള സാമൂഹ്യപ്രവർത്തകരെയും പണ്ഡിതരെയും പത്രപ്രവർത്തകരെയും ജയിലിലടച്ച് ശിക്ഷിക്കുകയാണ് ഭരണകൂടം ഇപ്പോൾ ചെയ്യുന്നത്.

വാഷിംഗ്ടണ്‍ പോസ്റ്റിലെ തന്‍റെ അവസാന കോളത്തിൽ, അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യമുള്ള അറബ് ലോകത്തെക്കുറിച്ചുള്ള പ്രത്യാശ ജമാൽ ഖശോഗ്ജി പങ്കുവെച്ചിരുന്നു. തുനീഷ്യ മാത്രമാണ് അറബ് ലോകത്ത് സ്വാതന്ത്ര്യമുള്ള രാഷ്ട്രമെന്നും ജോർദാൻ, മൊറോക്കോ, കുവൈത്ത് എന്നീ രാഷ്ട്രങ്ങളിൽ ഭാഗികമായ സ്വാതന്ത്ര്യം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാഷിംഗ്ടണ്‍ പോസ്റ്റിലെ തന്‍റെ അവസാന കോളത്തിൽ, അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യമുള്ള അറബ് ലോകത്തെക്കുറിച്ചുള്ള പ്രത്യാശ ജമാൽ ഖശോഗ്ജി പങ്കുവെച്ചിരുന്നു. തുനീഷ്യ മാത്രമാണ് അറബ് ലോകത്ത് സ്വാതന്ത്ര്യമുള്ള രാഷ്ട്രമെന്നും ജോർദാൻ, മൊറോക്കോ, കുവൈത്ത് എന്നീ രാഷ്ട്രങ്ങളിൽ ഭാഗികമായ സ്വാതന്ത്ര്യം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്റ് മീഡിയ, ഇന്‍റര്‍നെറ്റ് എന്നിവയിലെല്ലാം കർക്കശമായ സെൻസർഷിപ്പ് നിലനിൽക്കുന്ന സൗദി അറേബ്യയെ ശക്തമായി വിമർശിച്ച ഖശോഗ്ജി, ഈ രംഗങ്ങളിൽ ഖത്തറിന്റെ സംഭാവനകളെ പ്രശംസിക്കുന്നുണ്ട്. അറബ് ജനതക്ക് തങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുന്ന തരത്തിൽ ദേശീയതയുടെ സമ്മർദ്ദങ്ങളില്ലാത്ത സ്വതന്ത്രമായ ഒരു അന്താരാഷ്ട്ര ഫോറം ആവശ്യമാണ് എന്ന് ഖശോഗ്ജി അഭിപ്രായപ്പെട്ടിരുന്നു. ഈ അർഥത്തിൽ സൗദി അറേബ്യയുടെ ഭരണ- മതരംഗങ്ങളിൽ നിന്ന് ശക്തമായ ഭീഷണികൾ ഖശോഗ്ജി നേരിട്ടിരുന്നു.

സൗദി ഭരണകൂടവും ഖശോഗ്ജിയും

ഖശോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലാണ് സൗദി അറേബ്യ പ്രതികരിച്ചത്. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വധിക്കപ്പെട്ടു എന്ന വാർത്ത വന്ന ഉടനെ തന്നെ അദ്ദേഹം തങ്ങളുടെ കസ്റ്റഡിയിലില്ലായെന്നും കോൺസുലേറ്റിൽ നിന്നും പോയി എന്നുമാണ് സൗദി ഔദ്യോഗികമായി പ്രതികരിച്ചത് (ഒക്ടോബർ 3). ഒക്ടോബർ 8ാം തിയ്യതി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സഹോദരനും യു.എസ് അംബാസിഡറുമായ ഖാലിദ് രാജകുമാരന്‍, ഖശോഗ്ജിയുടെ മരണസംബന്ധമായ എല്ലാ വാർത്തകളും അടിസ്ഥാനരഹിതമാണെന്നാണ് പ്രസ്താവിച്ചത്. ഒക്ടോബർ 20-ാം തിയ്യതി സൗദി പ്രതിനിധി പറഞ്ഞത് കോൺസുലേറ്റിൽ നടന്ന വാക്കുതർക്കത്തിന്റെ ഭാഗമായി ഖശോഗ്ജി വധിക്കപ്പെട്ടു എന്നാണ്. എന്നാൽ അടുത്ത ദിവസം തന്നെ സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ, ഖശോഗ്ജി വധിക്കപ്പെട്ടത് വ്യക്തമായ ആസൂത്രണത്തോടു കൂടിയാണെന്ന് സമ്മതിക്കുകയുണ്ടായി. കുറ്റകൃത്യം മറച്ചുവെക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമമാണ് ഈ വിരുദ്ധാഭിപ്രായങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിശിഷ്യാ മുഹമ്മദ് ബിൻ സൽമാൻ ഖശോഗ്ജിയെ അപകടകാരിയായ ഇസ്‌ലാമിസ്റ്റ് എന്നു വിശേഷിപ്പിച്ച സാഹചര്യത്തിൽ സൗദി ഭരണകൂട നിലപാട് കൂടുതൽ വ്യക്തമാണ്. വിമർശകരെ അടിച്ചമർത്തുന്ന മുഹമ്മദ് ബിൻ സൽമാന്റെ പ്രവർത്തന രീതികൾ കുപ്രസിദ്ധമാണ്. വെടിയുണ്ടയുടെ പിതാവ് (അബൂ റസാസ) എന്നാണ് സൗദി തെരുവുകളിൽ അദ്ദേഹം അറിയപ്പെടുന്നത്. ഖശോഗ്ജിയെ വധിച്ച് അംഗവിഛേദനം ചെയ്തതിനെത്തുടർന്ന് പടിഞ്ഞാറൻ മാധ്യമങ്ങൾ MBS എന്ന അദ്ദേഹത്തിന്റെ ചുരുക്കെഴുത്തിനെ Mister Bone Saw എന്നാണ് വിശേഷിപ്പിക്കുന്നത്.

 

എന്നാല്‍ ഇവയെല്ലാം ഭരണകൂടത്തെ പ്രതിരോധത്തിലാക്കുവാൻ സൃഷ്ടിച്ചെടുത്ത അതിവാദങ്ങളെന്നാണ് സൗദി അനുകൂല മീഡിയ ആരോപിക്കുന്നത്. ഇറാൻ, ഖത്തർ എന്നീ രാഷ്ട്രങ്ങളും മുസ്‌ലിം ബ്രദർഹുഡുമാണ് ഈ ആരോപണങ്ങൾക്ക് പിറകിലെന്നാണ് പ്രമുഖ പത്രപ്രവർത്തകനായ അബ്ദുൽ റഹ്മാൻ അൽ റഷീദ് ആരോപിക്കുന്നത്. ഉഖാദ്, അൽ അറബിയ്യ തുടങ്ങിയ മറ്റു പത്രങ്ങളും ഇതേ നിലപാടു തന്നെയാണ് സ്വീകരിക്കുന്നത്. സൗദി അറേബ്യക്കെതിരെ സാമ്പത്തിക ഉപരോധം നടത്തണമെന്നാവശ്യപ്പെട്ട യു. എസ് സെനറ്റർമാർക്കെതിരെ അൽ അറബിയ്യ പത്രത്തിൽ തുർക്കി അൽ-ദാഖിൽ ശക്തമായാണ് പ്രതികരിച്ചത്. സൗദി അറേബ്യക്കെതിരായ ഏതൊരു ഉപരോധവും അമേരിക്കയുടെ സാമ്പത്തിക ക്രമത്തിനാണ് ആഘാതം സൃഷ്ടിക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. സൗദി അറേബ്യയുടെ സാമ്പത്തിക സഹായം പിൻപറ്റുന്നതിനാലും ജി.സി.സിയുടെ നേതൃത്വം എന്ന നിലയിലും ഒരു നിർബന്ധിത ഐക്യദാർഢ്യം നിലനിൽക്കുന്നതിനാൽ സൗദി അറേബ്യയുടെ അക്രമനടപടികൾക്കെതിരെ ശബ്ദമുയർത്താൻ മിക്ക അറബ്- മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും സാധിക്കുകയില്ല.

ഇസ്രായേൽ അനുകൂല മീഡിയയുടെ നിലപാട്

ഇസ്രായേൽ അനുകൂല മാധ്യമങ്ങള്‍ ജമാൽ ഖശോഗ്ജിയുടെ കൊലപാതകത്തിനു ശേഷം അദ്ദേഹത്തെ വില്ലനായി ചിത്രീകരിക്കാനുള്ള മത്സരത്തിലാണിപ്പോൾ. ഇസ്രായേൽ അനുകൂല വെബ്‌സൈറ്റായ പി.ജെ മീഡിയയുടെ കറസ്‌പോണ്ടന്റ് പാട്രിക് പുൾ, ഉസാമ ബിൻ ലാദനുമൊത്തുള്ള ഖശോഗ്ജിയുടെ ഫോട്ടോ ട്വീറ്റ് ചെയ്ത് ജിഹാദിസ്റ്റ് എന്നെഴുതുകയുണ്ടായി. 1980കളുടെ അവസാനത്തിൽ യു.എസ്.എസ്.ആര്‍- നെതിരെ റൊണാൾഡ് റീഗൻ ഭരണകൂടം അഫ്ഗാൻ മുജാഹിദുകൾക്ക് ആയുധ സാമ്പത്തിക സഹായം ചെയ്തിരുന്ന വേളയിൽ ഉസാമ ബിൻ ലാദനുമായി നടത്തിയ അഭിമുഖത്തിന്റെ ഫോട്ടോ ആയിരുന്നു അത്. ഫ്രണ്ട് പേജ് മാഗസിൻ, വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഖശോഗ്ജി നടത്തിയ അമേരിക്കന്‍ വിമർശനം ഉദ്ധരിച്ചു കൊണ്ട് മുസ്‌ലിം ബ്രദർഹുഡ് ബന്ധം ആരോപിക്കുകയുണ്ടായി. ഇസ്രായേലി യാഥാസ്ഥിക ഗ്രൂപ്പായ ‘സിമോൻ വീസെന്താൾ സെന്റർ’, ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്‍റെ ക്രൂര നടപടികൾ പരാമർശിക്കുന്ന ഖശോഗ്ജിയുടെ ട്വീറ്റുകൾ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹത്തെ സെമിറ്റിക്ക് വിരുദ്ധന്‍ എന്നാണ് മുദ്രകുത്തിയത്. മറ്റൊരു പ്രമുഖ യാഥാസ്ഥിതിക ഗ്രൂപ്പായ ഇസ്രായേൽ പ്രൊജക്ടിന്റെ സി.ഇ.ഒ ജോഷ് ബ്ലേക്ക് ഖശോഗ്ജിയെ ഐസിസ് അനുകൂല ഭീകരവാദി എന്നും ഖത്തർ, തുർക്കി എന്നീ രാഷ്ട്രങ്ങളുടെ കൂലിയെഴുത്തുകാരൻ എന്നുമാണ് വിശേഷിപ്പിച്ചത്.‌

മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശി ആയതിനു ശേഷം ഇസ്രായേലുമായിട്ടുള്ള നയതന്ത്ര ബന്ധം ശക്തിയാർജിച്ചതും ഫലസ്തീനിയൻ അവകാശങ്ങളോട് അറബ്- മുസ്‌ലിം ജനതയുടെ താൽപര്യത്തിന് വിപരീതമായി പ്രവർത്തിക്കാൻ തുടങ്ങിയതും സൗദി അറേബ്യയുടെ വിദേശനയങ്ങളിൽ വന്ന പ്രകടമായ മാറ്റമാണ്. ഈ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ച ഖശോഗ്ജി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയത് സ്വാഭാവികമാണ്. മുസ്‌ലിം ബ്രദർഹുഡ്, ഹമാസ് എന്നീ പ്രസ്ഥാനങ്ങളോടുള്ള അനുഭാവമാണ് മറ്റൊരു പ്രധാന കാരണം.

ഒക്ടോബർ 25-ന് ഹാരറ്റ്സ് പത്രം ‘ഇസ്രായേൽ അനുകൂല മീഡിയ ഖശോഖ്ജിക്കെതിരെ എന്തുകൊണ്ട് സംസാരിക്കുന്നു’ എന്ന ലേഖനത്തിൽ ഈ ഗ്രൂപ്പുകളുടെ വൈരം വിശകലനം ചെയ്യുന്നുണ്ട്. സൗദി അറേബ്യയുടെ യു.എസ് ഇസ്രായേൽ ബന്ധത്തെ ശക്തമായി വിമർശിക്കുന്ന ഖശോഗ്ജിയുടെ നിലപാടാണ് പ്രധാന കാരണങ്ങളിലൊന്ന്. മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശി ആയതിനു ശേഷം ഇസ്രായേലുമായിട്ടുള്ള നയതന്ത്ര ബന്ധം ശക്തിയാർജിച്ചതും ഫലസ്തീനിയൻ അവകാശങ്ങളോട് അറബ്- മുസ്‌ലിം ജനതയുടെ താൽപര്യത്തിന് വിപരീതമായി പ്രവർത്തിക്കാൻ തുടങ്ങിയതും സൗദി അറേബ്യയുടെ വിദേശനയങ്ങളിൽ വന്ന പ്രകടമായ മാറ്റമാണ്. ഈ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ച ഖശോഗ്ജി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയത് സ്വാഭാവികമാണ്. മുസ്‌ലിം ബ്രദർഹുഡ്, ഹമാസ് എന്നീ പ്രസ്ഥാനങ്ങളോടുള്ള അനുഭാവമാണ് മറ്റൊരു പ്രധാന കാരണം. പലസ്തീനിയൻ ജനതയുടെ സ്വാതന്ത്ര്യദാഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്ന ഖശോഗ്ജിയുടെ നിലപാട് ഇസ്രായേൽ അനുകൂല വൃന്ദങ്ങളിൽ അദ്ദേഹത്തെ വില്ലനാക്കി മാറ്റിയിരുന്നു.

സൗദി-യു.എസ് നയതന്ത്ര ബന്ധങ്ങൾ

അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രധാനമായും നാലു കാര്യങ്ങളില്‍ അധിഷ്ഠിതമാണ്. ഇറാൻ വിരുദ്ധ നയതന്ത്ര ബന്ധമാണ് പരമപ്രധാനമായത്. 1979ലെ ഇറാനിയൻ വിപ്ലവത്തോടെ അമേരിക്ക ഇറാൻ വിരുദ്ധ സഖ്യത്തിനായി ഇറാഖിനെ ഉപയോഗിക്കുകയുണ്ടായി. ലക്ഷക്കണക്കിനാളുകളുടെ ജീവഹാനിക്ക് കാരണമായ ഒന്നാം ലോകയുദ്ധത്തിന് ശേഷം അമേരിക്ക സൗദി അറേബ്യയെ ഇറാൻ വിരുദ്ധ കാമ്പയിനിനായി ഉപയോഗിച്ചു തുടങ്ങി. പ്രാദേശിക വിഭാഗീയതക്കൊപ്പം ശിയാ-സുന്നി വിഭാഗീയതയും സമർഥമായി ഉപയോഗിക്കുന്നതിന് അമേരിക്കക്ക് സാധിച്ചു. സലഫി ചിന്താധാരയിലെ പ്രകടമായ ശിയാ വിരുദ്ധത ഇറാൻ വിരുദ്ധ സഖ്യത്തിന് മതകീയ മാനവും നല്‍കി. ഇറാൻ, ലബനാനിലെ ഹിസ്ബുല്ല, യമനിലെ ഹൂഥികൾ എന്നിവരടങ്ങുന്ന ശിയാ ബ്ലോക്കാണ് ഇറാൻ ഉദ്ദേശിക്കുന്നതെന്നാണ് സൗദി അറേബ്യയുടെ കാഴ്ചപ്പാട്. യു.എസ് സമവായത്തോടു കൂടിയുള്ള യമനിലെ സൗദി അറേബ്യയുടെ സൈനികാക്രമണത്തിന്റെ പ്രധാന കാരണവും ഇതാണ്. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള എണ്ണക്കച്ചവടവും ആയുധ ഇടപാടുകളും ഇരുരാഷ്ട്രങ്ങളുമായും ബന്ധം ഊട്ടിയുറപ്പിക്കുന്ന മറ്റൊരു മേഖലയാണ്. ഇരുരാഷ്ട്രങ്ങളും ഈ മേഖലയിൽ പരസ്പരാശ്രിതരായതിനാൽ അവരുടെ ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ സംഭവിക്കാനിടയില്ല.

മുഹമ്മദ് ബിൻ സൽമാൻ

മുഹമ്മദ് ബിൻ സൽമാൻ

സെപ്തംബർ 11ന് ശേഷം നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുക എന്ന അർഥത്തിൽ യു.എസിന്റെ നേതൃത്വത്തിൽ ഭീകരവാദ വിരുദ്ധ പദ്ധതികളുടെ രൂപീകരണം സൗദി അറേബ്യയുടെ പ്രധാന പദ്ധതികളിലൊന്നാണ്. സ്വദേശത്ത് മുസ്‌ലിം ബ്രദർഹുഡിനെ നിരോധിക്കുകയും വിമതസ്വരം ഉയർത്തുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. അറബ് മുസ്‌ലിം ലോകത്ത് ഏറ്റവും വിവാദപരമായ ഫലസ്തീൻ-ഇസ്രായേലി ചർച്ചകളിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന പങ്കാളിയായി എന്നതാണ് സൗദി- യു.എസ് നയതന്ത്ര ബന്ധത്തിന്റെ നാലാമത്തെ ഘടകം. ഫലസ്തീൻ വിമോചന പ്രസ്ഥാനമായ ഹമാസിന്റെ സാന്നിധ്യത്തെ തന്നെ നിരാകരിക്കുകയും ഫലസ്തീൻ ജനതയുടെ അവകാശ പോരാട്ടങ്ങൾക്കപ്പുറം ഇസ്രായേൽ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിൽ സൗദി അറേബ്യയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ ജേർഡ് കുഷ്നറിന്‍റെ നയതന്ത്ര കെണിയിലകപ്പെട്ടതിന്റെ അനന്തരഫലമാണ്. ഈ വിഷയങ്ങളിലെല്ലാം ജമാൽ ഖശോഗ്ജിയുടെ സൗദി വിമർശനം ഭരണകൂടത്തെ വിളറി പിടിപ്പിച്ചിരുന്നു.

തുർക്കിയുടെ നിലപാട്

തുർക്കി ഈ നയതന്ത്ര സാഹചര്യത്തെ സമർഥമായാണ് കൈകാര്യം ചെയ്തത്. ഖശോഗ്ജി വധത്തിലൂടെ പ്രത്യക്ഷമായി സൗദി അറേബ്യയെയും പരോക്ഷമായി അമേരിക്കയെയും സമ്മർദത്തിലാക്കുവാൻ തുർക്കിക്ക് സാധിച്ചു. ജെഫ്‌റി സ്‌ദേസി അൽജസീറയിൽ എഴുതിയത് പോലെ തുർക്കിക്ക് സൗദിയുമായി ഒരു നയതന്ത്ര യുദ്ധത്തിന് താൽപര്യമില്ല. എന്നാൽ ഇസ്‌ലാമിക ലോകത്തെ ഒരു സ്വാധീന ശക്തിയായി ഉയരുന്നതിൽ സൗദി അറേബ്യയോട് മത്സരിക്കുന്ന തുർക്കി ഈ സവിശേഷ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ക്രൂരമായ കൊലപാതകത്തിനിരയായ ഖശോഗ്ജിയുടെ വിഷയത്തിൽ സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട തുർക്കി പ്രസിഡന്റ് എർദോഗാൻ തന്റെ പ്രസംഗത്തിൽ സൽമാന്‍ രാജാവിനെ വളരെ ആദരപൂർവമാണ് പരാമർശിച്ചത്. എന്നാൽ മുഹമ്മദ് ബിൻ സൽമാനെ തന്റെ പ്രസംഗത്തിലെവിടെയും പരാമർശിക്കാതിരുന്നത് ശ്രദ്ധേയമായിരുന്നു. പിന്നീട് നടന്ന നയതന്ത്ര ചർച്ചകളിലും സൗദി അറേബ്യയുടെ പ്രോസിക്യൂട്ടറിന്റെ വിശദീകരണത്തിലും അതൃപ്തരായ തുർക്കി ഭരണകൂടം, സ്വതന്ത്രമായ അന്വേഷണവും വിചാരണയും ഖശോഗ്ജി വധവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടവരെ തുർക്കിക്ക് വിട്ടുതരണം എന്നുമാണ് ആവശ്യപ്പെടുന്നത്.

സെപ്തംബർ 11ന് ശേഷം നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുക എന്ന അർഥത്തിൽ യു.എസിന്റെ നേതൃത്വത്തിൽ ഭീകരവാദ വിരുദ്ധ പദ്ധതികളുടെ രൂപീകരണം സൗദി അറേബ്യയുടെ പ്രധാന പദ്ധതികളിലൊന്നാണ്. സ്വദേശത്ത് മുസ്‌ലിം ബ്രദർഹുഡിനെ നിരോധിക്കുകയും വിമതസ്വരം ഉയർത്തുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമായിട്ടാണ്.

അറബ് വസന്തത്തിനു ശേഷം പ്രശ്‌നഭരിതമായ തുർക്കിയുടെ വിദേശനയങ്ങളിൽ ഒരു

സൈഫുദ്ദീൻ കുഞ്ഞ്

സൈഫുദ്ദീൻ കുഞ്ഞ്

പുത്തനുണർവു നൽകാൻ ഈ വിഷയത്തിന് സാധിച്ചിട്ടുണ്ട്. ഖശോഗ്ജിയുടെ പ്രതിശ്രുത വധു തുർക്കി പൗരയായ ഖദീജെ ജെംഗിസ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ചതും ശ്രദ്ധേയമായിരുന്നു. പൊതുജനാനുകൂലാഭിപ്രായം സൃഷ്ടിക്കാൻ ഖശോഗ്ജിയുടെ വധം ഉപയോഗിക്കേണ്ടതില്ല എന്നാണ് ഖദീജെ ജെംഗിസ് ട്രംപിന് നൽകിയ മറുപടി. സൗദി അറേബ്യ തന്നെയാണ് ഇതിനു പിന്നിലെന്ന് ശക്തമായി ആരോപിക്കുന്ന അവരുടെ എല്ലാ നിയമപോരാട്ടങ്ങൾക്കും തുർക്കി സമ്പൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അസ്സാമിലെ ഗുവാഹത്തി യൂണിവേഴ്സിറ്റിയില്‍ പേര്‍ഷ്യന്‍ ഡിപ്പാര്‍ട്ട്മെന്‍റ് അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകന്‍.

ചിത്രങ്ങൾക്ക് കടപ്പാട്.

Top