സ്ത്രീയും സമുദായവും
ഫെമിനിസത്തിന്‍െറതന്നെ ചരിത്രപരമായ ചില പ്രശ്നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമുദായങ്ങളെ സ്വാതന്ത്ര്യത്തെ നിരോധിക്കുന്ന സ്ഥാപനങ്ങളായി (മൂലധനത്തിന്‍െറ പ്രചാരത്തെയും) തള്ളിപ്പറയുന്ന പാശ്ചാത്യ ലിബറല്‍ വാദത്തിന്‍െറ യുക്തിയാണ് ഫെമിനിസത്തെയും പ്രവര്‍ത്തനക്ഷമമാക്കുന്നത്. അതുകൊണ്ട് പലപ്പോഴും ‘സെക്കുലറായി’ നിന്നുകൊണ്ട് സമുദായത്തിനപ്പുറം കടന്നവരായിട്ടാണ് സവര്‍ണ ഫെമിനിസ്റ്റുകള്‍ സ്വയം അവതരിപ്പിക്കുന്നത്. എന്നാല്‍, പല പുതിയ വായനകളും വാദിക്കുന്നതുപോലെ, അധികാരമുള്ള സമുദായങ്ങള്‍ക്കുള്ളില്‍ സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട് അവയെ ശക്തിപ്പെടുത്താനാണ് മുഖ്യധാരയിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നത്. എലിസബത്ത് സ്പെല്‍മാന്‍, ‘Inessential woman: Problems of exclusion in feminist thought’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നതുപോലെ, വെളുത്ത മധ്യവര്‍ഗ സ്ത്രീകളുടെ വസ്ത്രം, ഭക്ഷണരീതി, സാംസ്കാരിക മൂല്യങ്ങള്‍, അഭിരുചികള്‍ എന്നിവയിലൂന്നിയ ഒരു സ്ത്രീസ്ഥാനത്തെയാണ് ഫെമിനിസം സാധൂകരിക്കുന്നത്. ഇങ്ങനെയൊരു സ്ത്രീസ്ഥാനത്തേക്ക് പരിവര്‍ത്തനംചെയ്തുകൊണ്ടാണ് പലരും ഫെമിനിസ്റ്റായി തീരുന്നത്. ഇന്ത്യന്‍ അവസ്ഥയിലും ഫെമിനിസ്റ്റാകാന്‍ സവര്‍ണ ഹിന്ദു സ്ത്രീകളുടെ വസ്ത്രധാരണം, ഭക്ഷണരീതികള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ എന്നിവ സ്വീകരിക്കാന്‍ നിര്‍ബന്ധിതയായതിനെക്കുറിച്ച്, ഇതിന്‍െറ ഭാഗമായി പ്രവര്‍ത്തിച്ച ഫ്ളേവിയ ആഗ്നസിനെ പോലെയുള്ള ന്യൂനപക്ഷ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്.
ഇന്ന് നടന്നുവരുന്ന സ്ത്രീകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലതും സമുദായങ്ങളെക്കുറിച്ചുള്ളത് കൂടിയാണ്. എന്നാല്‍, കീഴാള സമുദായങ്ങളെക്കുറിച്ചുള്ള ‘ഫെമിനിസ്റ്റ്’ സംഭാഷണങ്ങള്‍ മാത്രമാണ് വ്യക്തമായി, ഈ സമുദായങ്ങളിലെ ആണ്‍കോയ്മയെ പേരെടുത്ത് അടയാളപ്പെടുത്തുന്നത്. അതേസമയം, സവര്‍ണ സമുദായങ്ങള്‍ പലപ്പോഴും ഇങ്ങനെയൊരു പ്രക്രിയയില്‍നിന്ന് വഴുതിമാറുന്നു. വാസ്തവത്തില്‍, ആധുനികതക്കൊപ്പം, ‘ഇന്ത്യന്‍’ ‘മലയാളി’ എന്ന വിശാലമായ രൂപങ്ങളിലേക്ക് സ്വയം പരിവര്‍ത്തനംചെയ്ത സവര്‍ണ സമുദായങ്ങള്‍ക്ക് ഒരിക്കലും സമുദായത്തിന്‍െറ ഭാരം താങ്ങേണ്ടിവന്നിട്ടില്ല, സാമുദായികമായ ആണ്‍കോയ്മയുടെയും. സവര്‍ണ ഫെമിനിസ്റ്റുകളാകട്ടെ ഇങ്ങനെയൊരു ദേശീയ യുക്തിയെ ഒരിക്കലും ചോദ്യംചെയ്തിട്ടുമില്ല. പകരം, എപ്പോഴും കീഴാള സമുദായങ്ങളിലെ സ്ത്രീകളെ, കീഴാള പുരുഷന്‍െറ ഇരകളായി സ്ഥാനപ്പെടുത്തുന്ന വായനകളാണ് ഇവര്‍ മുന്നോട്ടുവെച്ചത്. ഉദാഹരണത്തിന് മാറുമറയ്ക്കാന്‍ വേണ്ടി കീഴ്ജാതി സ്ത്രീകള്‍ നടത്തിയ
ജാതിക്കെതിരെയുള്ള മുന്നേറ്റങ്ങളില്‍, പ്രധാന സ്ഥാനംവഹിക്കുന്ന ഒന്നാണ്, 19ാം നൂറ്റാണ്ടില്‍ ചാന്നാര്‍ സ്ത്രീകളില്‍നിന്ന് തുടങ്ങി, മറ്റുപല കീഴ്ജാതികളിലേക്കും പടര്‍ന്ന, കീഴാള സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരങ്ങള്‍. എന്നാല്‍, സവര്‍ണ ഫെമിനിസ്റ്റ് വായനകള്‍, മാറുമറയ്ക്കാത്ത സ്ത്രീകള്‍ ആ കാലത്ത് ഒരു സാധാരണ കാഴ്ചയായിരുന്നുവെന്നും ക്രിസ്ത്യന്‍ മിഷനറികളാണ് ഇതിനെക്കുറിച്ചൊരു പാപബോധമുണര്‍ത്തിയതെന്നും വാദിക്കുന്നു. ഇതിന്‍െറ ഭാഗമായി കീഴ്ജാതി ആണുങ്ങള്‍ അവരുടെ സ്ത്രീകളെ ശാരീരികമായ ‘ബലപ്രയോഗത്തിലൂടെ’ നിര്‍ബന്ധിച്ച് ബ്ളൗസിടിവിപ്പിച്ച നിരവധി കഥകള്‍ പറയുന്നു. ഇതുപോലെയാണ് മുസ്ലിം സ്ത്രീകളും ശിരോവസ്ത്രമണിയാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നും സൂചിപ്പിക്കുന്നു. എന്നാല്‍, നമ്പൂതിരി സ്ത്രീകളുടെ കാര്യം വരുമ്പോള്‍, ആധുനിക വസ്ത്രം ധരിക്കുക, അല്ളെങ്കില്‍ ‘ബ്ളൗസിടുക എന്നത്… പരമ്പരാഗത കുടുംബരീതികള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് കല്‍പിച്ചിരുന്ന കടുത്ത നിയമങ്ങള്‍ക്കും കീഴ്നിലക്കും എതിരെയുള്ള ചെറുത്തുനില്‍പായി’ ഇത് മാറുന്നു. (ജെ. ദേവിക, കുലസ്ത്രീയും, ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?).
വസ്ത്രധാരണത്തെ ചുറ്റിപ്പറ്റി അവര്‍ മുന്നോട്ടുവെച്ച സമരമുറകളും പലതരത്തിലുള്ള വാദങ്ങളും പാടെ നിരാകരിച്ചുകൊണ്ട് ചിന്തിക്കാന്‍ ശേഷിയില്ലാത്തവരായി കീഴാള സ്ത്രീകള്‍ ഇവിടെ സങ്കല്‍പിക്കപ്പെടുന്നു. അതേസമയം, ഇതേ കാലഘട്ടത്തിലെ സവര്‍ണ സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ കഥയാകെ മാറുന്നു. ഇവര്‍ സമുദായത്തിലെ ആണുങ്ങളുടെ ‘ബലപ്രയോഗ’ത്തിന്‍െറ ഇരകളായി ഒതുങ്ങിനില്‍ക്കുന്നില്ല. പകരം, ‘കഴിവുള്ള’ ‘നിര്‍വാഹകത്വമുള്ള സ്ത്രീകളായി എടുത്തുകാണിക്കപ്പെടുന്നു. കീഴാള സമുദായങ്ങളെയും അതിലെ ആണത്തങ്ങളെയും കൂടുതല്‍ പ്രശ്നകരവും അക്രമാസക്തരുമായി കാണുന്ന നിരവധി ഫെമിനിസ്റ്റ് വ്യവഹാരങ്ങളിലൊന്ന് മാത്രമാണിത്.
ഇതിനുപകരം ജാതിവ്യവസ്ഥയിലെ സവര്‍ണ സ്ത്രീയുടെ ലൈംഗികതക്കു മേലെയുള്ള സമ്മര്‍ദങ്ങളെക്കുറിച്ചും സ്ത്രീകള്‍ക്ക് സ്വത്തവകാശം നിഷേധിക്കുന്ന ജാതി ഹിന്ദു വ്യവസ്ഥയെക്കുറിച്ചും അതിവ്യാപകമായ പെണ്‍ഭ്രൂണഹത്യയെക്കുറിച്ചും മേല്‍ജാതി പുരുഷന്‍െറ സാമൂഹിക അധികാരത്തിന്‍െറ ഭാഗമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും കീഴാള തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ലൈംഗികചൂഷണത്തെക്കുറിച്ചുമൊക്കെ, ഇതുപോലെ വന്‍ പ്രക്ഷോഭങ്ങളുണ്ടാക്കിയിരുന്നെങ്കില്‍, ഇന്ത്യന്‍ ഫെമിനിസത്തിന്‍െറ മുഖം തീര്‍ത്തും വ്യത്യസ്തമായ ഒന്നായിത്തീരുമായിരുന്നു.
___________________________________
ഇന്ത്യന്‍ ഫെമിനിസ്റ്റ് മുന്നേറ്റങ്ങളും ഇത്തരത്തിലൊരു ജാതീയമായ രാഷ്ട്രീയമാണ് മുന്നോട്ടുവെച്ചത്. റേപ്പിനെതിരെയും സ്ത്രീപീഡനത്തിനെതിരായും ബസ് പോലുള്ള പൊതുയിടങ്ങളില്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്നതിന് എതിരെയുമാണ് കേരളത്തിനകത്തും പുറത്തും ഫെമിനിസ്റ്റുകള്‍ വന്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കിയെടുത്തത്. ഇവിടെയും സമുദായത്തിനപ്പുറം പൊതുയിടങ്ങളിലെ (പലപ്പോഴും കീഴാള പുരുഷന്‍െറ ഭാഗത്ത് നിന്നുണ്ടാകുന്ന) ആണ്‍കോയ്മയെയാണ് ഇവര്‍ പ്രശ്നവത്കരിച്ചത്. ഇതിലൂടെ പൊതുയിടങ്ങളെക്കുറിച്ചും കീഴാള പുരുഷന്മാരെക്കുറിച്ചുമുള്ള ജാതീയമായ ഭയത്തത്തെന്നെയാണിവര്‍ പുനര്‍നിര്‍മിച്ചത്. ഇത്തരം പ്രക്ഷോഭങ്ങള്‍ക്കവസാനം കുടുംബത്തിനും (സമുദായത്തിനും) പുറത്തേക്ക് കടക്കുന്ന സവര്‍ണ സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നിയമങ്ങളാണിവര്‍ നേടിയെടുത്തത്.
___________________________________
എന്നാല്‍, സമൂഹത്തിനുള്ളിലെ ഉച്ഛനീചത്വങ്ങളോട് ഇടപെട്ടുകൊണ്ടുള്ള ഒരു സ്ത്രീ ശബ്ദമുണ്ടാക്കിയെടുക്കുന്നതിനുപകരം, തീര്‍ത്തും ജാതീയമായ ഒരു സംഭാഷണമാണ് ഫെമിനിസമുണ്ടാക്കിയെടുക്കുന്നത്.
ഇന്ന് സോഷ്യല്‍ മീഡിയയിലും ബ്ളോഗുകളിലും മറ്റും നടക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും നിലവിലുള്ള സ്ത്രീ രാഷ്ട്രീയത്തിന്‍െറ ജാതീയമായ രീതികളാണ് പുനരുല്‍പാദിക്കുന്നത്. ഇവിടെയും കൂടുതല്‍ കൂടുതല്‍ മുസ്ലിം, ദലിത്, കീഴ്ജാതി സ്ത്രീകള്‍ സമുദായത്തിനുള്ളിലെ ആണ്‍കോയ്മയെക്കുറിച്ച് തുറന്നുപറയുമ്പോള്‍, സമുദായമെന്ന നിര്‍വചനത്തില്‍നിന്ന് ഒഴിഞ്ഞുമാറി, പൊതുവായ ഒരു ആണ്‍കോയ്മയെക്കുറിച്ച് തന്നെയാണ് സവര്‍ണസ്ത്രീപക്ഷം ഇന്നും സംസാരിക്കുന്നത്.
വാസ്തവത്തിലിത് ഫെമിനിസത്തിന്‍െറതന്നെ ചരിത്രപരമായ ചില പ്രശ്നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമുദായങ്ങളെ സ്വാതന്ത്ര്യത്തെ നിരോധിക്കുന്ന സ്ഥാപനങ്ങളായി (മൂലധനത്തിന്‍െറ പ്രചാരത്തെയും) തള്ളിപ്പറയുന്ന പാശ്ചാത്യ ലിബറല്‍ വാദത്തിന്‍െറ യുക്തിയാണ് ഫെമിനിസത്തെയും പ്രവര്‍ത്തനക്ഷമമാക്കുന്നത്. അതുകൊണ്ട് പലപ്പോഴും ‘സെക്കുലറായി’ നിന്നുകൊണ്ട് സമുദായത്തിനപ്പുറം കടന്നവരായിട്ടാണ് സവര്‍ണ ഫെമിനിസ്റ്റുകള്‍ സ്വയം അവതരിപ്പിക്കുന്നത്. എന്നാല്‍, പല പുതിയ വായനകളും വാദിക്കുന്നതുപോലെ, അധികാരമുള്ള സമുദായങ്ങള്‍ക്കുള്ളില്‍ സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട് അവയെ ശക്തിപ്പെടുത്താനാണ് മുഖ്യധാരയിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നത്. എലിസബത്ത് സ്പെല്‍മാന്‍, ‘Inessential woman: Problems of exclusion in feminist thought’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നതുപോലെ, വെളുത്ത മധ്യവര്‍ഗ സ്ത്രീകളുടെ വസ്ത്രം, ഭക്ഷണരീതി, സാംസ്കാരിക മൂല്യങ്ങള്‍, അഭിരുചികള്‍ എന്നിവയിലൂന്നിയ ഒരു സ്ത്രീസ്ഥാനത്തെയാണ് ഫെമിനിസം സാധൂകരിക്കുന്നത്. ഇങ്ങനെയൊരു സ്ത്രീസ്ഥാനത്തേക്ക് പരിവര്‍ത്തനംചെയ്തുകൊണ്ടാണ് പലരും ഫെമിനിസ്റ്റായി തീരുന്നത്. ഇന്ത്യന്‍ അവസ്ഥയിലും ഫെമിനിസ്റ്റാകാന്‍ സവര്‍ണ ഹിന്ദു സ്ത്രീകളുടെ വസ്ത്രധാരണം, ഭക്ഷണരീതികള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ എന്നിവ സ്വീകരിക്കാന്‍ നിര്‍ബന്ധിതയായതിനെക്കുറിച്ച്, ഇതിന്‍െറ ഭാഗമായി പ്രവര്‍ത്തിച്ച ഫ്ളേവിയ ആഗ്നസിനെ പോലെയുള്ള ന്യൂനപക്ഷ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്. കേരളത്തിലും സ്ഥിതി മറിച്ചല്ല.
സമുദായത്തിന്‍െറ ഭാരമെല്ലാം കീഴാള സ്ത്രീകള്‍ക്കുമേലെ തള്ളി, ‘തെരഞ്ഞെടുപ്പ്’, ‘സ്വാതന്ത്ര്യം’ എന്നിങ്ങനെയുള്ള ലിബറല്‍ മൂല്യങ്ങളിലൂടെ സമുദായത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ, ഫെമിനിസത്തിലൂടെ, മറ്റുള്ളവരെയും സ്വന്തം സമുദായത്തിന്‍െറ അധികാര പരിധിയിലേക്ക് കൊണ്ടുവന്നുകൊണ്ട് അതിനെ ശക്തിപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് വാസ്തവത്തിലിവിടെ നടന്നുവരുന്നത്.
__________________________________
ഇതുകൊണ്ടുതന്നെ കീഴാള സ്ത്രീകള്‍ക്ക് അവരുടെ പ്രത്യേകതരമായ ലിംഗ-ജാതി-സമുദായ സ്ഥാനത്തെക്കുറിച്ച് പറയാന്‍ ഫെമിനിസത്തിന്‍െറ ലിബറല്‍/സവര്‍ണ യുക്തിക്കപ്പുറമൊരു ഭാഷയുണ്ടായിത്തീരണം. അതുപോലെ, കീഴാള സമുദായങ്ങള്‍ക്കുമേലെ സവര്‍ണ സമുദായങ്ങള്‍ ചെലുത്തുന്ന അധികാരത്തെ തിരിച്ചറിയാനും അതിനൊപ്പം ലിംഗബോധ വ്യവസ്ഥതന്നെ ജാതി ഹിന്ദു അധികാരത്തില്‍നിന്നും ആവിര്‍ഭവിക്കുന്ന ഒന്നായി സ്ഥാനപ്പെടുത്താനും കഴിയണം. അതായത്, സമുദായത്തിനുള്ളിലെ ലിംഗഭേദ ഘടനകള്‍പോലും സമുദായത്തിനതീതമായ അധികാരത്തിലൂടെയാണ് ഉണ്ടായിവരുന്നതെന്ന് തിരിച്ചറിയപ്പെടണം. ഇങ്ങനെയൊരു കാഴ്ചപ്പാടിന് മാത്രമേ സമൂഹത്തിലെ ജാതി ഹിന്ദു അധികാരത്തെ ചോദ്യംചെയ്തുകൊണ്ട്, കീഴാള സമുദായങ്ങള്‍ക്കുള്ളിലെ ലിംഗഭേദഘടനകളെ പുനര്‍നിര്‍മിക്കുന്നതിന്‍െറ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ഗുണകരമായ രീതിയില്‍ ചിന്തിക്കാന്‍ കഴിയുകയുള്ളൂ.
__________________________________
ഇങ്ങനെയൊരവസ്ഥയില്‍ കീഴാള സ്ത്രീകള്‍ പലപ്പോഴും തിരിച്ചറിയുന്ന ഒരു സംഗതിയിതാണ്: ഫെമിനിസത്തിന്‍െറ വാദഗതികള്‍ ഉപയോഗിച്ച് സ്വതന്ത്രമായ/ലിംഗഭേദത്തിന്‍െറ അധികാരങ്ങളില്ലാത്ത ഒരു ലോകത്തേക്കല്ല അവര്‍ പലപ്പോഴും കടക്കുന്നത്. പകരം, സവര്‍ണ സമുദായത്തിന്‍െറ ലിബറല്‍ ലിംഗവ്യവസ്ഥയുടെ പുതിയ പ്രശ്നകരമായ ഒരു പരിവര്‍ത്തനം മാത്രമാണ് ഇവര്‍ക്ക് സാധ്യമാവുന്നത്. ഇത്തരത്തിലൊരു പരിവര്‍ത്തനം ആവശ്യമായി തോന്നാത്തതുകൊണ്ടാണ്, അല്ളെങ്കിലത് സാധ്യമല്ലാത്തതുകൊണ്ടാണ്, പല സ്ത്രീകളും ‘ഞാനൊരു ഫെമിനിസ്റ്റല്ല’ എന്നുപറഞ്ഞുകൊണ്ട് സ്ത്രീപക്ഷവാദങ്ങളോട് മുഖംതിരിക്കുന്നത്.
ഇങ്ങനെയൊരു സാഹചര്യത്തില്‍, കറുത്ത ഫെമിനിസം, ഇസ്ലാമിക ഫെമിനിസം, ദലിത് ഫെമിനിസം എന്നിവ പലപ്പോഴും വെളുത്ത/സവര്‍ണ സ്ത്രീ വാദത്തിന്‍െറ പല നിശ്ചയങ്ങളും തകര്‍ക്കാന്‍ സഹായിക്കുന്നത് കാണാം. എന്നാല്‍, ഇത്തരം കാഴ്ചപ്പാടുകള്‍പോലും കീഴാള സമുദായങ്ങളിലെ ആണ്‍കോയ്മയുടെ അളവ് തിട്ടപ്പെടുത്താനും അവരെ വെളുത്ത/സവര്‍ണ ലിബറല്‍ വ്യവസ്ഥയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനുമാണ് പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്.
ഇതുകൊണ്ടുതന്നെ കീഴാള സ്ത്രീകള്‍ക്ക് അവരുടെ പ്രത്യേകതരമായ ലിംഗ-ജാതി-സമുദായ സ്ഥാനത്തെക്കുറിച്ച് പറയാന്‍ ഫെമിനിസത്തിന്‍െറ ലിബറല്‍/സവര്‍ണ യുക്തിക്കപ്പുറമൊരു ഭാഷയുണ്ടായിത്തീരണം. അതുപോലെ, കീഴാള സമുദായങ്ങള്‍ക്കുമേലെ സവര്‍ണ സമുദായങ്ങള്‍ ചെലുത്തുന്ന അധികാരത്തെ തിരിച്ചറിയാനും അതിനൊപ്പം ലിംഗബോധ വ്യവസ്ഥതന്നെ ജാതി ഹിന്ദു അധികാരത്തില്‍നിന്നും ആവിര്‍ഭവിക്കുന്ന ഒന്നായി സ്ഥാനപ്പെടുത്താനും കഴിയണം. അതായത്, സമുദായത്തിനുള്ളിലെ ലിംഗഭേദ ഘടനകള്‍പോലും സമുദായത്തിനതീതമായ അധികാരത്തിലൂടെയാണ് ഉണ്ടായിവരുന്നതെന്ന് തിരിച്ചറിയപ്പെടണം. ഇങ്ങനെയൊരു കാഴ്ചപ്പാടിന് മാത്രമേ സമൂഹത്തിലെ ജാതി ഹിന്ദു അധികാരത്തെ ചോദ്യംചെയ്തുകൊണ്ട്, കീഴാള സമുദായങ്ങള്‍ക്കുള്ളിലെ ലിംഗഭേദഘടനകളെ പുനര്‍നിര്‍മിക്കുന്നതിന്‍െറ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ഗുണകരമായ രീതിയില്‍ ചിന്തിക്കാന്‍ കഴിയുകയുള്ളൂ.