ഷാര്‍ലി എബ്ദോയും പെരുമാള്‍ മുരുകനും തമ്മില്‍
ഗൗണ്ടര്‍ ആണത്തങ്ങളുടെ ജാതിവീര്യത്തെ ചോദ്യംചെയ്തും ശൂദ്ര-ദലിത് ജാതികള്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞും ഇങ്ങനെയൊരു ജാതിരാഷ്ട്രീയത്തെ തള്ളിപ്പറയുന്നതുകൊണ്ടാണ് പെരുമാള്‍ മുരുകന്‍ ആക്രമിക്കപ്പെടുന്നത്. 2016ലെ തെരഞ്ഞെടുപ്പ് കണ്ടാണ്, തീര്‍ച്ചയായും ബി.ജെ.പി ഇതിന് കൂട്ടുനില്‍ക്കുന്നത്. ഇവരുടെ കൈകടത്തലുകള്‍ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുമെങ്കിലും ബി.ജെ.പി ഇവിടെ പുതുതായി ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ‘മതരാഷ്ട്രീയം’ ‘വര്‍ഗീയത’ ‘ആവിഷ്കാര സ്വാതന്ത്ര്യം’ എന്നിങ്ങനെയുള്ള സെക്കുലര്‍-ലിബറല്‍ പരികല്‍പനകളെല്ലാംതന്നെ ഷാര്‍ലി എബ്ദോയുടെ കാര്യത്തിലെന്നപോലെ, പെരുമാള്‍ മുരുകന്‍െറ കാര്യത്തിലും തീര്‍ത്തും അപ്രസക്തമാണ്. ഷാര്‍ലി എബ്ദോയുടെ കാര്യത്തില്‍ ലിബറല്‍ വ്യവഹാരങ്ങള്‍ ഫ്രഞ്ച് സമൂഹത്തിന്‍െറ ഇസ്ലാമോഫോബിയയും മുസ്ലിം വിരുദ്ധതയുമാണ് മറച്ചുവെക്കുന്നതെങ്കില്‍, തമിഴ്/ഇന്ത്യനാധുനികതയും ജാതിവ്യവസ്ഥയും തമ്മിലുള്ള പ്രശ്നകരമായ ബന്ധം നിര്‍മിക്കുന്ന ഹിംസാത്മകതയെയാണ് പെരുമാള്‍ മുരുകന്‍െറ കാര്യത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ലിബറല്‍ വായനകള്‍ ചോദ്യംചെയ്യാതെ വിടുന്നത്.
ജാതിവ്യവസ്ഥയെ നിശിതമായി എതിര്‍ത്ത ഇ.വി. രാമസ്വാമി നായ്ക്കരെ (പെരിയാര്‍) പോലെയുള്ളവരുടെ വിപ്ളവകരമായ ദ്രാവിഢ രാഷ്ട്രീയത്തിന്‍െറ നാട്ടിലാണല്ളോ ഇങ്ങനെയൊക്കെ നടക്കുന്നത് എന്ന ആശ്ചര്യമാണ് പെരുമാള്‍ മുരുകന്‍ സംഭവത്തെക്കുറിച്ചുള്ള പല വായനകളും മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ഡി. രവികുമാര്‍,
ഇവര്‍ പറയുന്നതനുസരിച്ച്, തമിഴ്നാട്ടിലെ പ്രത്യേകതരമായ ദ്രാവിഢ രാഷ്ട്രീയം മുന്നോട്ടുവെച്ചത് പെരിയാറല്ല. ഒരു പറയ (ദലിത്) കുടുംബത്തില്‍ പിറന്ന സിദ്ധവൈദ്യനും പണ്ഡിതനുമായ അയോത്തി ദാസാണ് (Iyothee Thass) 1882’ല്‍ ‘ദ്രാവിഡ കഴകം’ എന്ന പ്രസ്ഥാനമുണ്ടാക്കുകയും ‘ഒരു പൈസ തമിഴന്‍’ എന്ന മാസികയിലൂടെ ജാതിക്കെതിരെയുള്ള വിപ്ളവകരമായ ആശയങ്ങള്‍ ആദ്യമായി മുന്നോട്ടുവെക്കുകയും ചെയ്യുന്നത്.
________________________________
ജാതിവ്യവസ്ഥയെ നിശിതമായി എതിര്‍ത്ത ഇ.വി. രാമസ്വാമി നായ്ക്കരെ (പെരിയാര്‍) പോലെയുള്ളവരുടെ വിപ്ളവകരമായ ദ്രാവിഢ രാഷ്ട്രീയത്തിന്‍െറ നാട്ടിലാണല്ളോ ഇങ്ങനെയൊക്കെ നടക്കുന്നത് എന്ന ആശ്ചര്യമാണ് പെരുമാള്‍ മുരുകന്‍ സംഭവത്തെക്കുറിച്ചുള്ള പല വായനകളും മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ഡി. രവികുമാര്‍, സി. ലക്ഷ്മണന്‍, തിരുമാവളന്‍ എന്നിങ്ങനെയുള്ള നിരവധി പേരുടെ ദലിത്പക്ഷ ചിന്തകളും രാഷ്ട്രീയവും വെളിപ്പെടുത്തുന്നത് മറ്റൊന്നാണ്. ദലിതരെ അടിച്ചമര്‍ത്തുന്നതിലൂടെ തങ്ങളുടെ ജാതി-സ്വത്വത്തിലൂന്നിപ്പറയുന്ന നിരവധി ശൂദ്ര/ഒ.ബി.സി വിഭാഗങ്ങളുടെ കഥയാണിവര്‍ പറയുന്നത്. പെരിയാറിന്‍െറതന്നെ ഉയര്‍ന്ന-ശൂദ്ര സ്ഥാനത്തിലാണിവര്‍ ഇങ്ങനെയൊരു ദുരവസ്ഥയുടെ തുടക്കം കാണുന്നത്.
__________________________________
അയോത്തി ദാസിന്‍െറ രാഷ്ട്രീയത്തില്‍നിന്ന് കടമെടുക്കുകയും എന്നാല്‍, സമകാലിക ദലിത വ്യവഹാരങ്ങള്‍ കുറ്റപ്പെടുത്തുന്നതുപോലെ അദ്ദേഹത്തെ പുറന്തള്ളുകയും ചെയ്താണ് ഇ.വി. രാമസ്വാമി നായ്ക്കര്‍, തമിഴ് ആധുനികതയുടെ ഏറ്റവും പ്രമുഖനായ വ്യക്തിയായി (പെരിയാള്‍/പെരിയാര്‍) മാറുന്നത്. മാത്രമല്ല, ബുദ്ധമതത്തിനുപകരം, നിരീശ്വരവാദത്തിലൂന്നിയ ഒരു രാഷ്ട്രീയമാണ് പെരിയാര്‍ പിന്തുടരുന്നത്. ജാതിയെ ശക്തിയായി വിമര്‍ശിക്കുമ്പോള്‍ തന്നെ, ജാതിനിര്‍മൂലനത്തിനുവേണ്ടിയൊരു സുസ്ഥിരമായ വീക്ഷണമില്ലാത്തതുകൊണ്ടു തന്നെയായിരിക്കും, വളരെ വൈകാതെ പെരിയാര്‍ മുന്നോട്ടുവെച്ച രാഷ്ട്രീയം ഏറ്റവും ഉയര്‍ന്ന ശൂദ്രരെ മാത്രമാണ് തുണക്കുന്നതെന്ന പരാതി ഉയര്‍ന്നുവന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ കീഴാളര്‍ക്ക് കടന്നുവരാവുന്ന ഒരു ‘പിന്നാക്ക’ രാഷ്ട്രീയത്തെ വിഭാവനം ചെയ്താണ് പെരിയാറിന്‍െറ ശിഷ്യനായ അണ്ണാദുരൈ തന്‍െറ ‘ദ്രാവിഢ മുന്നേറ്റ കഴകം’ (ഡി.എം.കെ) സ്ഥാപിക്കുന്നത്. എന്നാല്‍, ഡി.എം.കെയും അതിനെ ചോദ്യംചെയ്തു വന്ന എം.ജി.ആറിന്‍െറ എ.ഐ.എ.ഡി.എം.കെയും ഭൂവുടമകളായ, ശക്തരായ ശൂദ്രരെ തന്നെയാണ് സഹായിച്ചത്. വൈകാതെ ഇവരില്‍ പല വിഭാഗങ്ങളും സംസ്ഥാന ഒ.ബി.സി ലിസ്റ്റിന്‍െറ ഭാഗമായി തീരുകയും ചെയ്തു.
ഇങ്ങനെയൊരു രാഷ്ട്രീയത്തെ ചോദ്യംചെയ്താണ് 80കളുടെ അവസാനം, കര്‍ഷകരായ വണ്ണിയാര്‍ (Vanniar) സമുദായത്തെ സംഘടിപ്പിച്ച് എസ്. രാംദാസ് തന്‍െറ ‘പാട്ടാളി മക്കള്‍ കച്ചി’ (പി.എം.കെ) എന്ന രാഷ്ട്രീയ പാര്‍ട്ടിയെ മുന്നോട്ടുവെക്കുന്നത്. പി.എം.കെയുടെ
ഇത്തരത്തിലുള്ള ‘ജാതി’ മുന്നേറ്റങ്ങള്‍ കൂടുതല്‍ സമുദായങ്ങളെ തമിഴ് ആധുനികതയുടെ ഭാഗമാക്കാന്‍ സഹായിച്ചെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അതേസമയം തന്നെ ഇങ്ങനെയൊരു രാഷ്ട്രീയത്തിന് പല ഗുരുതരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. തേവര്‍, വെള്ളാളര്‍ പോലെയുള്ള ഉയര്‍ന്ന ശൂദ്രജാതികളും വണ്ണിയാര്‍ പോലെയുള്ള കീഴ്ജാതികളും ദലിത് സമുദായങ്ങള്‍ക്ക് മേലെയുള്ള അധികാരത്തിലൂടെയാണ് തങ്ങളുടെ ജാതിസ്വത്വങ്ങള്‍ നിര്‍മിച്ചെടുത്തത്. ദലിതരുടെ ചേരികളില്‍ കൂട്ടമായിച്ചെന്ന് ആക്രമിക്കുക, വീടുകള്‍ കത്തിക്കുക, ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്നിങ്ങനെ നിരവധി അക്രമങ്ങള്‍ കൊണ്ടാണ് ഇവര്‍ തങ്ങളുടെ ജാതി അധികാരം സ്ഥാപിച്ചെടുക്കുന്നത്.
_______________________________________
ദലിതരെ ആക്രമിച്ച് സ്വന്തം സ്വത്വം കണ്ടത്തെുന്ന കൊങ്കുവെള്ളാള (ഗൗണ്ടര്‍) സമുദായത്തില്‍നിന്നാണ് പെരുമാള്‍ മുരുകന്‍ വരുന്നത്. കൊങ്ക് പ്രദേശത്തെ ഏറ്റവും വലിയ ഭൂവുടമകളും വ്യവസായ പ്രമുഖരുമാണ് ഗൗണ്ടര്‍മാര്‍. എന്നാലിവരിന്ന് സംസ്ഥാന (ഒ.ബി.സി) പട്ടികയിലുള്ള ഒരു സമുദായമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുപോലെ, ആ പ്രദേശത്തെ പ്രമുഖ ദലിത് വിഭാഗമായ അരുന്ധതിയാര്‍ ജാതിയില്‍പെട്ടവര്‍ ഗൗണ്ടര്‍മാരെ ചോദ്യംചെയ്തു തുടങ്ങിയ ഒരവസ്ഥയിലാണ് ഇവര്‍ 2009ല്‍ ‘കൊങ്കുനാടു മുന്നേറ്റ കഴകമെന്ന’ പേരിലൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നത്. മുഖ്യ ദ്രാവിഢ പാര്‍ട്ടികളെ എതിര്‍ത്തും ചിലപ്പോള്‍ അവരുടെ കൂടെ നിന്നുമാണിവര്‍ സ്വന്തം ജാതിയധികാരത്തെ കാത്തുസൂക്ഷിക്കുന്നത്.
_______________________________________
80കളുടെ അവസാനം മുതല്‍ ദലിത് വിഭാഗങ്ങള്‍ വളരെ ശക്തമായും സംഘടിതമായും ഇത്തരം ആക്രമണങ്ങളെ ചോദ്യംചെയ്തുതുടങ്ങി. ഇതിന്‍െറ ഭാഗമായാണ് തിരുമാവളനെ പോലെ ശക്തരായ നേതാക്കന്മാരുടെ കീഴില്‍ ‘വിടുതലൈ’ ചിരുതകള്‍ (Liberation panthers) പോലെയുള്ള പുതിയ പാര്‍ട്ടികള്‍ ഉണ്ടായിവരുന്നത്. 90കള്‍ക്കു ശേഷം ദ്രാവിഢ രാഷ്ട്രീയം അയോത്തിദാസിനെ പുറന്തള്ളിയ കഥകള്‍ പുറത്തുവന്നപ്പോള്‍ ഈ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഗ്രാമങ്ങള്‍ തോറും ദലിതര്‍ ജാതിവ്യവസ്ഥയെ ചോദ്യംചെയ്തു തുടങ്ങിയപ്പോള്‍, ഇതിനെ അടിച്ചമര്‍ത്താന്‍ മേല്‍ജാതികള്‍ കൂടുതല്‍ അക്രമമഴിച്ചുവിട്ടു.
ഇത്തരത്തില്‍ ദലിതരെ ആക്രമിച്ച് സ്വന്തം സ്വത്വം കണ്ടത്തെുന്ന കൊങ്കുവെള്ളാള (ഗൗണ്ടര്‍) സമുദായത്തില്‍നിന്നാണ് പെരുമാള്‍ മുരുകന്‍ വരുന്നത്. കൊങ്ക് പ്രദേശത്തെ ഏറ്റവും വലിയ ഭൂവുടമകളും വ്യവസായ പ്രമുഖരുമാണ് ഗൗണ്ടര്‍മാര്‍. എന്നാലിവരിന്ന് സംസ്ഥാന (ഒ.ബി.സി) പട്ടികയിലുള്ള ഒരു സമുദായമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുപോലെ, ആ പ്രദേശത്തെ പ്രമുഖ ദലിത് വിഭാഗമായ അരുന്ധതിയാര്‍ ജാതിയില്‍പെട്ടവര്‍ ഗൗണ്ടര്‍മാരെ ചോദ്യംചെയ്തു തുടങ്ങിയ ഒരവസ്ഥയിലാണ് ഇവര്‍ 2009ല്‍ ‘കൊങ്കുനാടു മുന്നേറ്റ കഴകമെന്ന’ പേരിലൊരു
ഗൗണ്ടര്‍ ആണത്തങ്ങളുടെ ജാതിവീര്യത്തെ ചോദ്യംചെയ്തും ശൂദ്ര-ദലിത് ജാതികള്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞും ഇങ്ങനെയൊരു ജാതിരാഷ്ട്രീയത്തെ തള്ളിപ്പറയുന്നതുകൊണ്ടാണ് പെരുമാള്‍ മുരുകന്‍ ആക്രമിക്കപ്പെടുന്നത്. 2016ലെ തെരഞ്ഞെടുപ്പ് കണ്ടാണ്, തീര്‍ച്ചയായും ബി.ജെ.പി ഇതിന് കൂട്ടുനില്‍ക്കുന്നത്. ഇവരുടെ കൈകടത്തലുകള്‍ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുമെങ്കിലും ബി.ജെ.പി ഇവിടെ പുതുതായി ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ‘മതരാഷ്ട്രീയം’ ‘വര്‍ഗീയത’ ‘ആവിഷ്കാര സ്വാതന്ത്ര്യം’ എന്നിങ്ങനെയുള്ള സെക്കുലര്‍-ലിബറല്‍ പരികല്‍പനകളെല്ലാംതന്നെ ഷാര്‍ലി എബ്ദോയുടെ കാര്യത്തിലെന്നപോലെ, പെരുമാള്‍ മുരുകന്‍െറ കാര്യത്തിലും തീര്‍ത്തും അപ്രസക്തമാണ്. ഷാര്‍ലി എബ്ദോയുടെ കാര്യത്തില്‍ ലിബറല്‍ വ്യവഹാരങ്ങള്‍ ഫ്രഞ്ച് സമൂഹത്തിന്‍െറ ഇസ്ലാമോഫോബിയയും മുസ്ലിം വിരുദ്ധതയുമാണ് മറച്ചുവെക്കുന്നതെങ്കില്‍, തമിഴ്/ഇന്ത്യനാധുനികതയും ജാതിവ്യവസ്ഥയും തമ്മിലുള്ള പ്രശ്നകരമായ ബന്ധം നിര്‍മിക്കുന്ന ഹിംസാത്മകതയെയാണ് പെരുമാള്‍ മുരുകന്‍െറ കാര്യത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ലിബറല്‍ വായനകള്‍ ചോദ്യംചെയ്യാതെ വിടുന്നത്.