

മലയാളികള്‍ക്ക് ആരാണ് മലാല?
മലയാളികള്‍ക്ക് എന്താണ് ‘മലാല’ തുടങ്ങിയ പ്രശ്‌നങ്ങളെ കുറിച്ചാണ്. മലാല എന്ന വ്യക്തിയുടെ അനുഭവത്തെക്കാളും ജീവിതത്തെക്കാളും മലാല എന്ന ‘വ്യവഹാരത്തോടാണ്’ മലയാളിക്ക് താല്‍പര്യം എന്ന് കാണാം.
വിദ്യാഭ്യാസം എന്ന അവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന മുസ്‌ലിംസ്ത്രീയെന്നത് നമ്മുടെ ഭാവനയിലേക്ക് ഇത്രയെളുപ്പം കടന്നു ചെല്ലുന്നത് പ്രതിസ്ഥാനത്ത് ‘താലിബാന്‍’ ഉള്ളതുകൊണ്ടാണ്. ‘താലിബാന്‍’ എന്നത് പൊതുവ്യവഹാരങ്ങളില്‍ വിവിധ ജീവിത സാഹചര്യങ്ങളില്‍ ഉള്ള മുസ്‌ലിം പുരുഷന്മാരെ ഒരുപോലെ ‘പ്രാകൃതരും’ ‘തീവ്രവാദികളും’ ‘ആക്രമണകാരികളും’ ‘സ്ത്രീവിരുദ്ധരും’ ആയി കാണാനുള്ള പ്രതീകമായാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇതുവഴി മുസ്‌ലിം പുരുഷന്മാരെ അമിത പുരുഷത്വവത്കരിച്ചുകൊണ്ട് മുസ്‌ലിം സമുദായം എന്നതിനെ ഒരു പുരുഷ മതമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.
മലാല ഏത് സാഹചര്യത്തിലാണ് പാശ്ചാത്യലോകത്തെ ശ്രദ്ധാകേന്ദ്രവും, രാഷ്ട്രീയ സംഭവവുമൊക്കെ ആയിത്തീര്‍ന്നത് എന്നതിനെ കുറിച്ച് ശക്തമായ വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ അന്വേഷിക്കുന്നത് മലയാളികള്‍ ‘മലാല’ എന്ന വ്യവഹാരത്തെ എങ്ങനെയാണ് ഉപയോഗിക്കുന്നത്, മലാല എന്ന വ്യവഹാരം കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലും പൊതുബോധത്തിലും എന്താണ് ചെയ്യുന്നത്, മലയാളികള്‍ക്ക് എന്താണ് ‘മലാല’ തുടങ്ങിയ പ്രശ്‌നങ്ങളെ കുറിച്ചാണ്. മലാല എന്ന
വിദ്യാഭ്യാസം എന്ന അവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന മുസ്‌ലിംസ്ത്രീയെന്നത് നമ്മുടെ ഭാവനയിലേക്ക് ഇത്രയെളുപ്പം കടന്നു ചെല്ലുന്നത് പ്രതിസ്ഥാനത്ത് ‘താലിബാന്‍’ ഉള്ളതുകൊണ്ടാണ്. ‘താലിബാന്‍’ എന്നത് പൊതുവ്യവഹാരങ്ങളില്‍ വിവിധ ജീവിത സാഹചര്യങ്ങളില്‍ ഉള്ള മുസ്‌ലിം പുരുഷന്മാരെ ഒരുപോലെ ‘പ്രാകൃതരും’ ‘തീവ്രവാദികളും’ ‘ആക്രമണകാരികളും’ ‘സ്ത്രീവിരുദ്ധരും’ ആയി കാണാനുള്ള പ്രതീകമായാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇതുവഴി മുസ്‌ലിം പുരുഷന്മാരെ അമിത പുരുഷത്വവത്കരിച്ചുകൊണ്ട് മുസ്‌ലിം സമുദായം എന്നതിനെ ഒരു പുരുഷ മതമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ മുസ്‌ലീം പുരുഷന്മാരുടെ ‘ഇരകള്‍’ എന്ന നിലയില്‍ മുസ്‌ലീം സ്ത്രീകള്‍ മനസ്സിലാക്കപ്പെടുന്ന പൊതുബോധം നിര്‍മിക്കപ്പെടുന്നു. ഈ വംശീയമായ പൊതുബോധത്തിന്റെ തെളിവായാണ് താലിബാന്‍ കേരളത്തിലെ വ്യവഹാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അതായത്, കേരളത്തിലെ മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെയുള്ള പല തരം വംശീയ മുന്‍ധാരണകള്‍ തുറന്നുവിടാന്‍ പറ്റിയ ഒരു വാതിലായാണ് ‘മലാല’ കടന്നു വന്നത്.
വിദ്യഭ്യാസപരമായ അവകാശങ്ങള്‍ക്കു വേണ്ടി വളരെ രൂക്ഷമായ സമരങ്ങള്‍ കേരളം എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്ത് നടന്നിട്ടുണ്ട്.
_________________________________
വിദ്യാഭ്യാസം എന്ന അവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന മുസ്‌ലിംസ്ത്രീയെന്നത് നമ്മുടെ ഭാവനയിലേക്ക് ഇത്രയെളുപ്പം കടന്നു ചെല്ലുന്നത് പ്രതിസ്ഥാനത്ത് ‘താലിബാന്‍’ ഉള്ളതുകൊണ്ടാണ്. ‘താലിബാന്‍’ എന്നത് പൊതുവ്യവഹാരങ്ങളില്‍ വിവിധ ജീവിത സാഹചര്യങ്ങളില്‍ ഉള്ള മുസ്‌ലിം പുരുഷന്മാരെ ഒരുപോലെ ‘പ്രാകൃതരും’ ‘തീവ്രവാദികളും’ ‘ആക്രമണകാരികളും’ ‘സ്ത്രീവിരുദ്ധരും’ ആയി കാണാനുള്ള പ്രതീകമായാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇതുവഴി മുസ്‌ലിം പുരുഷന്മാരെ അമിത പുരുഷത്വവത്കരിച്ചുകൊണ്ട് മുസ്‌ലിം സമുദായം എന്നതിനെ ഒരു പുരുഷ മതമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ മുസ്‌ലീം പുരുഷന്മാരുടെ ‘ഇരകള്‍’ എന്ന നിലയില്‍ മുസ്‌ലീം സ്ത്രീകള്‍ മനസ്സിലാക്കപ്പെടുന്ന പൊതുബോധം നിര്‍മിക്കപ്പെടുന്നു.
_________________________________
പൊതുസ്‌കൂളുകളില്‍ തന്നെ മതപരവും ജാതിപരവുമായ വിവേചനങ്ങളെയും അവഹേങ്ങളെയും നേരിട്ടാണ് ദലിത്, ആദിവാസി, മുസ്‌ലിം സമുദായം പഠിച്ചു വളര്‍ന്നത്. ഇന്നത്തെ വിദ്യാഭ്യാസ മേഖലയിലും ഹിംസാത്മകമായ അന്തരീക്ഷം ഈ സമുദായങ്ങള്‍ ദിനംപ്രതി നേരിടുന്നുണ്ട്. ജാതിപരമായ അവഹേളനം മൂലം ആത്മഹത്യ ചെയ്ത എത്രയോ വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ട്. 2010-ല്‍ ന്യൂ ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്ന ബാല മുകുന്ദ് ഭാരതി, 2011 ദല്‍ഹിയിലെ ഐ. ഐ. ഐയിലെ പി.എച്ച്ഡി വിദ്യാര്‍ഥിയായിരുന്ന
മുസ്‌ലിംകള്‍ ധാരാളമുള്ള മലപ്പുറത്തെ കുറിച്ചും മുസ്‌ലിം സമുദായത്തെ കുറിച്ചും മലയാളികളുടെ ഇടയിലെ ഒരു പൊതുബോധമാണ് ‘യാഥാസ്ഥിതിക’മാണെന്നത്. വിദ്യാഭ്യാസപരമായും കലാപരമായുമൊക്കെ വളരെ യാഥാസ്ഥിക ബോധം മുസ്‌ലിങ്ങള്‍ക്കുണ്ടെന്ന ഒരു ശക്തമായ വംശീയ ബോധം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. മസുലിം പെണ്‍കുട്ടികളെ മുസ്‌ലിം പുരുഷന്മാര്‍ പഠിപ്പിക്കാന്‍ അനുവദിക്കില്ല എന്നു സ്ഥാപിക്കാനായി നിര്‍മിക്കപ്പെട്ട ‘ഇരയായ മുസ്‌ലിം സ്ത്രീ’ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അറബി കല്യാണത്തെ കുറിച്ചുള്ള കഥകള്‍ വളരെ ആവേശത്തോടെയാണ്
മറ്റൊരു പ്രധാന കാര്യം താലിബാനും അതിനിരയായ മലാലയും കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ് അല്ലെങ്കില്‍ അപായ സൂചനയായി ലിബറല്‍ മതേതരര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. മണ്ഡല്‍-മസ്ജിദ് കാലഘട്ടത്തിനു ശേഷം ശക്തമായ പുതിയ മുസ്‌ലീം/ദലിത്/കീഴാള രാഷ്ട്രീയ അന്വേഷണങ്ങള്‍ കേരളത്തില്‍ കാര്യമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. മലാലയുടെ രംഗപ്രവേശം മുസ്‌ലിം സംഘടനകള്‍ ഭാവിയില്‍ ആയിത്തീരാന്‍
________________________________
മുസ്‌ലിംകള്‍ ധാരാളമുള്ള മലപ്പുറത്തെ കുറിച്ചും മുസ്‌ലിം സമുദായത്തെ കുറിച്ചും മലയാളികളുടെ ഇടയിലെ ഒരു പൊതുബോധമാണ് ‘യാഥാസ്ഥിതിക’മാണെന്നത്. വിദ്യാഭ്യാസപരമായും കലാപരമായുമൊക്കെ വളരെ യാഥാസ്ഥിക ബോധം മുസ്‌ലിങ്ങള്‍ക്കുണ്ടെന്ന ഒരു ശക്തമായ വംശീയ ബോധം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. മസുലിം പെണ്‍കുട്ടികളെ മുസ്‌ലിം പുരുഷന്മാര്‍ പഠിപ്പിക്കാന്‍ അനുവദിക്കില്ല എന്നു സ്ഥാപിക്കാനായി നിര്‍മിക്കപ്പെട്ട ‘ഇരയായ മുസ്‌ലിം സ്ത്രീ’ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അറബി കല്യാണത്തെ കുറിച്ചുള്ള കഥകള്‍ വളരെ ആവേശത്തോടെയാണ് ലിബറല്‍ മതേതര ലോകം കൊണ്ടാടുന്നത്. മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള ഇത്തരം മുന്‍ ധാരണകളെ ഉറപ്പിക്കുന്ന ടി. വി. ചന്ദ്രന്റെ ‘പാഠം ഒന്ന് ഒരു വിലാപം’ കേരളത്തിലെ പുരോഗമന സമൂഹം കൊണ്ടാടിയത് ഓര്‍ക്കുക. മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഈ വാര്‍പ്പ് മാതൃകയെ തൃപ്തിപ്പെടുത്തുന്ന ഒന്നുകൂടിയാണ് ‘മലാല.’
________________________________
മലാല ‘സാര്‍വദേശീയ’മാക്കപ്പെടുന്നത് ഇസ്‌ലാമോ ഫോബിയയു ടെയും യൂറോ-അമേരിക്കന്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെയും ഫലമാണ്. ‘പാശ്ചാത്യ’ലോകം ആണല്ലോ ‘സാര്‍വദേശീയം’എന്ന് മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍ ‘താലിബാന്‍’ പോലുള്ളവ പ്രാദേശികമായ ‘പ്രാകൃത’ ഇടങ്ങളില്‍ തളക്കപ്പെടുകയാണ് ഇസ്‌ലാമോഫോബിയയിലൂടെ നടക്കുന്നത്. ‘മലപ്പുറം’ എന്നത് ഒരു പ്രാദേശിക മുസ്‌ലിം ഗെറ്റോയായി നിര്‍മിക്കപ്പെടുന്ന പോലെ മുസ്‌ലിം ഇടങ്ങളെ പുരുഷന്മാര്‍ നിയന്ത്രിക്കുന്ന ‘യാഥാസ്ഥിതിക’
ലോകത്തിന്റെ പല ഭാഗത്തുമെന്ന പോലെ കേരളത്തിലും ഇസ്‌ലാമോഫോബിയ മുസ്‌ലിംകളുടെ ഇടയിലെ വൈവിധ്യങ്ങളെയൊക്കെ നിഷേധിച്ചു അവരെ അപകടകാരിയായ ഒരൊറ്റ സമുദായം എന്ന രീതിയിലേക്ക് മാറ്റുന്നുണ്ട്. എന്നാല്‍ മതേതര മണ്ഡലത്തില്‍ ഏറെ പ്രബലമായ ഏറെ ഇഷ്ടപ്പെട്ട മുസ്‌ലിമിനെ കുറിച്ച ഒരു വിഭജനം ആക്രമണകാരിയായ മുസലിം പുരുഷന്‍/ഇരയായ മുസ്‌ലിം വനിത എന്നതാണ്. ‘തലേക്കെട്ട് കെട്ടിയ, താടിവളര്‍ത്തിയ, മുസ്‌ലീം ഭീകരന്‍’ എന്ന ബിംബത്തിനെതിരെ ‘പര്‍ദയണിഞ്ഞ, ആകെ മൂടിപ്പൊതിഞ്ഞ, മുസ്‌ലിം സ്ത്രീ’
______________________________
കടപ്പാട് ;- “പ്രതീക്ഷ ബുക്സ്” പ്രസിദ്ധീകരിച്ച ” മലാല പ്രതിവായനകള്‍” എന്ന പുസ്തകത്തില്‍നിന്നു. എഡിറ്റേഴ്സ് –മുഫീദ കെ ടി, ഫസീല എ കെ.