കറുത്ത വെളിച്ചം – ബഹുസ്വരതകളുടെ ഗ്യാലറി
ചിത്രകല കേരളപശ്ചാത്തലത്തില്‍ ഏറെ ജനകീയമാകുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഒരുപക്ഷേ ഈ ചിത്രങ്ങളും മുന്നോട്ട് വയ്ക്കുന്ന സുതാര്യത അതാവാം. കാഴ്ചയ്ക്കാണ് ഇന്ന് പ്രാധാന്യം. ഒരര്‍ത്ഥത്തില്‍ കാഴ്ച കേള്‍വിയെക്കാള്‍ സത്യത്തോട് അടുക്കുന്നു. എന്നാല്‍, ചിത്രകല, ശില്‍പ്പകല, സിനിമ എന്നീ കാര്യങ്ങളിലാണ് ഈ പ്രസ്താവം കൂടുതല്‍ ശരിയാകുന്നത്. കെട്ടുകാഴ്ചകളുടെ ലോകത്തെ തിരുത്തുവാന്‍, കാഴ്ചയിലെ സത്യം വെളിപ്പെടുത്താന്‍ ഈ കലകള്‍ക്കാകുന്നു. ബിനോയിയുടെ ചിത്രങ്ങളും ഈ പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെടുന്നത്.
പി.ജെ. ബിനോയിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ജനുവരി 10 മുതല്‍ 16 വരെ ഡി.സി.ആര്‍ട്ട് ഗ്യാലറിയില്‍ നടന്നു. ചിത്രകലയെ സംബന്ധിച്ച് ചില തുറന്ന സാധ്യതകള്‍ പങ്കുവെയ്ക്കുന്ന ഒരു പ്രദര്‍ശനമായിരുന്നു അത്.
ബഹുസ്വരത ഇക്കാലത്തിന്റെ മുഖമുദ്രയാണല്ലോ. അതിനാലാവണം ഈ പ്രദര്‍ശനത്തെ ബഹുസ്വരതകളുടെ പ്രദര്‍ശനം എന്നുവിളിക്കാന്‍ കഴിയുന്നത്. കുറെയധികം പ്രൊട്രൈറ്റുകള്‍, ലാന്‍ഡ് സ്‌കേപ്പുകള്‍, ട്രായിങ്ങുകള്‍, പെയിന്റിങ്ങുകള്‍ ഒക്കെ ‘കറുത്ത വെളിച്ചം’ എന്നു പേരിട്ട ഈ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. കറുത്ത വെളിച്ചം എന്ന വാക്ക് മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ചത്
ചിത്രകല കേരളപശ്ചാത്തലത്തില്‍ ഏറെ ജനകീയമാകുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഒരുപക്ഷേ ഈ ചിത്രങ്ങളും മുന്നോട്ട് വയ്ക്കുന്ന സുതാര്യത അതാവാം. കാഴ്ചയ്ക്കാണ് ഇന്ന് പ്രാധാന്യം.
The play of light (pen and ink on paper) എന്ന ചിത്രം സവിശേഷമായ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. സൂക്ഷ്മത, വെളിച്ചത്തിന്റെ ട്രീറ്റ്‌മെന്റ് എന്നിവ ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തില്‍ ഒത്തിണങ്ങിയിരിക്കുന്നു. Fire and ashes എന്നതില്‍ മൂന്ന് ജലച്ഛായ ചിത്രങ്ങളുണ്ട്. പലനിറങ്ങളുടെ ഒരു റിഥം ചിത്രങ്ങള്‍ക്കുണ്ട്. ഒരു നല്ല കളറിസ്റ്റിനുമാത്രമേ ഇത്തരം ചിത്രങ്ങള്‍ രചിക്കാനാവൂ. ഈ പ്രദര്‍ശനത്തില്‍ എനിക്ക്