മണി നമ്മുടെ കൂടെപ്പിറപ്പ്
കേരളത്തിലെ സവര്‍ണപുരുഷ സ്വരങ്ങളെ തകര്‍ത്തുകൊണ്ടാണ് മണിയും ജാസിഗിഫ്റ്റും രംഗപ്രവേശം നടത്തിയത്. അവര്‍ക്ക് ശേഷമാണ് മലയാള സിനിമാ ഗാനങ്ങളില്‍ അടിമുടി മാറ്റം സംഭവിച്ചത്. ഇതില്‍ മണിയുടേത് കീഴാളനായ ഒരു ജൈവമനുഷ്യന്റെ സ്വരമാണ്. ഈ കാര്യം അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിരുന്നു. അഭിനയലോകവും ജീവിതലോകവും രണ്ടായി കാണാത്ത ഐതിഹാസികമായ ജീവിതം നയിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് മേല്പറഞ്ഞ ജൈവികമായ സ്ഥിതി നിലനിര്‍ത്താനായത്. മലയാളത്തില്‍ ഹാസ്യതാരമായിരുന്ന മണിയുടെ തമിഴിലെയും തെലുങ്കിലെയും വില്ലന്‍വേഷങ്ങളെ നമ്മളെ വിസ്മയിപ്പിക്കുന്നതാണ്. സ്‌നേഹം പിടിച്ചുപറ്റാനും തിരിച്ചുകൊടുക്കാനും കഴിഞ്ഞ അപൂര്‍വ്വം മനുഷ്യരില്‍ ഒരാളായിരുന്നു മണി.
കേരളത്തിലെ പാര്‍ശ്വവല്‍കൃതരായ ജനതകളുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഒരു ധാരയെ ഉത്തരാധുനികതയോട് ബന്ധിപ്പിച്ച അതിസമര്‍ത്ഥനും അതിവിദഗ്ധനുമായ ഒരു കലാകാരനായിരുന്നു കലാഭവന്‍ മണി. മിമിക്രി എന്ന ശ്രദ്ധേയമായ കലാരൂപത്തിലൂടെയാണ് അദ്ദേഹം ഈ ധാരയെ ഉണര്‍ത്തിയെടുത്തത്. എന്നാല്‍ അദ്ദേഹത്തിന്റെ ലക്ഷ്യം മിമിക്രിയുടെ പരിപോഷണമോ പ്രചാരണമോ ആയിരുന്നില്ല. മറിച്ച് കീഴാളമായ ഒരു ഗാനധാരയെയും അതിന്റെ നൃത്ത-താള ബോധത്തെയും ഉണര്‍ത്തിയെടുക്കുക എന്നതായിരുന്നു, മറ്റൊരു കാര്യം, അഭിനയം എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം
മണിയുടെ നാടന്‍പാട്ടുകള്‍ സമകാലീനം മാത്രമല്ല അത് കവിതയുമായി ഏറെ അടുപ്പമുള്ളതാണ്. ”ഓടപ്പഴം പോലൊരു പെണ്ണിനുവേണ്ടി ഞാന്‍ കൂടപ്പുഴയാകെ
കേരളത്തിലെ സവര്‍ണപുരുഷ സ്വരങ്ങളെ തകര്‍ത്തുകൊണ്ടാണ് മണിയും ജാസിഗിഫ്റ്റും രംഗപ്രവേശം നടത്തിയത്. അവര്‍ക്ക് ശേഷമാണ് മലയാള സിനിമാ ഗാനങ്ങളില്‍ അടിമുടി മാറ്റം സംഭവിച്ചത്. ഇതില്‍ മണിയുടേത് കീഴാളനായ ഒരു ജൈവമനുഷ്യന്റെ സ്വരമാണ്. ഈ കാര്യം അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിരുന്നു. അഭിനയലോകവും ജീവിതലോകവും രണ്ടായി കാണാത്ത ഐതിഹാസികമായ ജീവിതം നയിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് മേല്പറഞ്ഞ ജൈവികമായ സ്ഥിതി നിലനിര്‍ത്താനായത്.
മലയാളത്തില്‍ ഹാസ്യതാരമായിരുന്ന മണിയുടെ തമിഴിലെയും തെലുങ്കിലെയും വില്ലന്‍വേഷങ്ങളെ നമ്മളെ വിസ്മയിപ്പിക്കുന്നതാണ്. സ്‌നേഹം പിടിച്ചുപറ്റാനും തിരിച്ചുകൊടുക്കാനും കഴിഞ്ഞ അപൂര്‍വ്വം മനുഷ്യരില്‍ ഒരാളായിരുന്നു മണി.