ഇന്ത്യന്‍ കലയും അംബേദ്കര്‍ ചിന്തയും

December 6, 2015

അംബേദ്കര്‍ ചിന്തയ്ക്ക് ഉത്തരാധുനിക സന്ദര്‍ഭത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ രാഷ്ട്രീയവുമായിട്ട് അഭേദ്യമായ ബന്ധപ്പെട്ടിരിക്കുന്ന കലയും സാഹിത്യവുമതിലുണ്ട്. ജബ്ബാര്‍ പട്ടേലിന്റെ ‘അംബേദ്കര്‍’ എന്ന സിനിമ, ഇന്ത്യയിലുടനീളം ഉണ്ടായിട്ടുള്ള ദലിത് നോവലുകള്‍, കവിതകള്‍, കഥകള്‍, ഡോക്യൂമെന്ററികള്‍ തുടങ്ങിയവയ്ക്ക് അംബേദ്ക്കറുടെ ആശയങ്ങളോടും കലാ-സാസ്‌കാരിക പ്രവര്‍ത്തനങ്ങളോടുമുള്ള ബന്ധം സൂചിപ്പിക്കുന്നു. ഉത്തരാധുനികമായ യൂറോപ്യന്‍ ആശയങ്ങളും പ്രാദേശികമായഭാഷ, സംസ്‌കാരം, രാഷ്ട്രീയം ഇവയുടെ ഊര്‍ജ്ജങ്ങളും ഉത്തരാധുനികമായ പരിസരങ്ങളില്‍ അംബേദ്കര്‍ ചിന്തകളോട് ചേരുന്നുണ്ട്. ഒരു പക്ഷേ കവിതയിലാവും ഇതിന്റെ വലിയൊരു ആഖ്യാന മേഖല നാം കാണുന്നത്.

ശില്പകല ഒരു ത്രിമാന കലയാണ്. നീളവും വീതിയും ഘനവുമുണ്ട്. ഒരു ശില്പത്തിന് എട്ടു കാഴ്ചകളുണ്ടെന്നാണ് സെല്ലിനി പറയുന്നത്. അതിപ്രാചീനകാലം മുതല്‍ നിലനിന്നു പോന്നിട്ടുള്ള ഒരു കലയാണത്. ഏറെ ജനകീയവുമാണത്. ക്ഷേത്രങ്ങള്‍, പള്ളികള്‍, സ്മാരകങ്ങള്‍, തെരുവുകള്‍, പട്ടണങ്ങള്‍, ഇവിടെങ്ങളിലൊക്കെ നമുക്ക് ശില്പങ്ങള്‍ കാണാം. ഒരു വാസ്തുവിദ്യയുടെ ഭാഗമായും തെരുവും പട്ടണവുമാകുമ്പോള്‍ ഭൂപരിസരത്തിന്റെ ഭാഗമെന്ന നിലയിലും ശില്പം നില കൊള്ളുന്നു. അശോകന്‍ തന്റെ ഭരണകാലത്ത് രാജ്യത്തിലുടനീളം ധാരാളം സ്തൂപങ്ങള്‍ (Pillars) സ്ഥാപിക്കുന്നുണ്ട്. സമാധാനത്തിന്റെ പാലകരായ നാലു സിംഹങ്ങള്‍, അടിയില്‍ അശോകചക്രം എന്നിങ്ങനെയും കാണാനാവും. സ്തൂപങ്ങള്‍ വളരെ ഉയരമുള്ളവയായിരുന്നു. ഗ്രീക്ക്. ഹെല്ലിനിക് പാരമ്പര്യത്തിന്റെ സ്വാധീനം ഇവയില്‍ കാണാം. ശില്പകലയെ ഏറ്റവും ജനകീയമായി ഉപയോഗിക്കുകയാണ് അശോകന്‍ ചെയ്തത്. സമധാനത്തിന്റെ പാലകരായിട്ട് നിലകൊള്ളുന്ന സിംഹങ്ങള്‍ ഹിംസാരൂപികളാണെങ്കിലും അഹിംസയെയാണ് പ്രചരിപ്പിക്കുന്നത്. അതില്‍ അന്തര്‍നിഹിതമായ ഒരു അധികാരവുമുണ്ട്. ഒരു സിംഹാധികാരം! ശക്തിയുടെ മേല്‍ത്തറയിലേ സമാധാനം നിലകൊള്ളൂ എന്നര്‍ത്ഥം. സിംഹത്തെ നമ്മള്‍ അര്‍ത്ഥം വകഞ്ഞു മാറ്റി വായിക്കുന്നു. ബൂദ്ധമതത്തിന്റെ അടിസ്ഥാനാശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് അശോകന്‍ ശില്പങ്ങളെ പ്രചരിപ്പിച്ചത്. ബുദ്ധമതം എല്ലാത്തരം കലകളെയും ശാസ്ത്രങ്ങളെയും ചിന്തകളെയും പ്രോത്സാഹിപ്പിച്ചിരുന്നു. ബ്രാഹ്മണിക് എന്നും ബുദ്ധിസ്റ്റ് എന്നും തിരിക്കാവുന്ന ഒരു സാംസ്‌കാരിക മതാത്മകത തന്നെ ഇന്ത്യയ്ക്കുണ്ട്.

_____________________________
അംബേദ്കര്‍ ജീവിച്ചിരുന്ന കാലത്ത് പട്ടികജാതിക്കാര്‍ക്ക് നിലത്ത് തുപ്പാനവകാശമില്ലായിരുന്നു. അവര്‍ കഴുത്തില്‍ ഒരു കലം കെട്ടിത്തൂക്കണമായിരുന്നു. നടന്നു പോകുമ്പോള്‍ കാലടികളുടെ അടയാളങ്ങള്‍ പതിയാതിരിക്കുവാന്‍ പിന്നരയില്‍ ഒരു ചൂലു കെട്ടിയിടണമായിരുന്നു. ഇത്തരം നൂറ്റിയെട്ടു ചൂലുകളുടെയും കലങ്ങളുടേയും ഒരു ക്രമീകരണമാണ് ‘നൂറ്റിയെട്ടടികള്‍ അകലെ’ എന്ന ശില്പരചനയിലുള്ളത്. ഇന്നാ ശില്പമില്ല. അതിന്റെ സങ്കല്പനം (Concept) മാത്രമേയുള്ളൂ. കണ്‍സെപ്ഷ്വല്‍ ആര്‍ട്ടിന്റെയും ഇന്‍സ്റ്റുലേഷന്‍ ആര്‍ട്ടിന്റേയും സ്വഭാവമാണ് ഈ ശില്പരചനയെ വേറിട്ടു നിര്‍ത്തുന്നത്. ഇത്തരം ഉത്തരാധുനികകല ബൗദ്ധികമാണ്. എന്നാല്‍ പ്രാചീന ശില്പങ്ങളിലും കലകളിലും ബൗദ്ധികാത്മകമായ തലങ്ങള്‍ ഉണ്ട് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
_____________________________

ഉത്തരാധുനിക കാലത്ത് ബുദ്ധിസ്റ്റ് പാരമ്പര്യത്തെ ഉള്‍കൊണ്ടും ശില്പപാരമ്പര്യങ്ങളെ സംവഹിച്ചുകൊണ്ടും ഇന്‍സ്റ്റുലേഷന്റെ പുതിയ രീതിശാസ്ത്രത്തെ ഉപയോഗിച്ചും എം.എന്‍ റിംസണ്‍ ധാരാളം ശില്പങ്ങള്‍ മെനഞ്ഞിരുന്നു. വട്ടത്തില്‍ വെച്ച വാളുകള്‍ക്കിടയില്‍ ഇരിക്കുന്ന ബുദ്ധന്‍ അശോകസ്തംഭത്തിന്റെ രഹസ്യത്തെ ഉള്‍ക്കൊള്ളുന്നു. ഇത്തരം കുറേ ശില്പങ്ങള്‍ അദ്ദേഹത്തിന്റെതായി ഉണ്ടെന്നു തോന്നുന്നു. എന്നാല്‍ നൂറ്റിയെട്ടടികള്‍ അകലെ എന്ന അദ്ദേഹത്തിന്റെ ഇന്‍സ്റ്റുലേഷന്‍ ഇന്ത്യന്‍ ശില്പകലാ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം ഉള്‍ക്കൊള്ളുന്നു. അംബേദ്കര്‍ ജീവിച്ചിരുന്ന കാലത്ത് പട്ടികജാതിക്കാര്‍ക്ക് നിലത്ത് തുപ്പാനവകാശമില്ലായിരുന്നു. അവര്‍ കഴുത്തില്‍ ഒരു കലം കെട്ടിത്തൂക്കണമായിരുന്നു. നടന്നു പോകുമ്പോള്‍ കാലടികളുടെ അടയാളങ്ങള്‍ പതിയാതിരിക്കുവാന്‍ പിന്നരയില്‍ ഒരു ചൂലു കെട്ടിയിടണമായിരുന്നു. ഇത്തരം നൂറ്റിയെട്ടു ചൂലുകളുടെയും കലങ്ങളുടേയും ഒരു ക്രമീകരണമാണ് ‘നൂറ്റിയെട്ടടികള്‍ അകലെ’ എന്ന ശില്പരചനയിലുള്ളത്. ഇന്നാ ശില്പമില്ല. അതിന്റെ സങ്കല്പനം (Concept) മാത്രമേയുള്ളൂ. കണ്‍സെപ്ഷ്വല്‍ ആര്‍ട്ടിന്റെയും ഇന്‍സ്റ്റുലേഷന്‍ ആര്‍ട്ടിന്റേയും സ്വഭാവമാണ് ഈ ശില്പരചനയെ വേറിട്ടു നിര്‍ത്തുന്നത്. ഇത്തരം ഉത്തരാധുനികകല ബൗദ്ധികമാണ്. എന്നാല്‍ പ്രാചീന ശില്പങ്ങളിലും കലകളിലും ബൗദ്ധികാത്മകമായ തലങ്ങള്‍ ഉണ്ട് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

അംബേദ്കര്‍ ചിന്തയ്ക്ക് ഉത്തരാധുനിക സന്ദര്‍ഭത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ രാഷ്ട്രീയവുമായിട്ട് അഭേദ്യമായ ബന്ധപ്പെട്ടിരിക്കുന്ന കലയും സാഹിത്യവുമതിലുണ്ട്. ജബ്ബാര്‍ പട്ടേലിന്റെ ‘അംബേദ്കര്‍’ എന്ന സിനിമ, ഇന്ത്യയിലുടനീളം ഉണ്ടായിട്ടുള്ള ദലിത് നോവലുകള്‍, കവിതകള്‍, കഥകള്‍, ഡോക്യൂമെന്ററികള്‍ തുടങ്ങിയവയ്ക്ക് അംബേദ്ക്കറുടെ ആശയങ്ങളോടും കലാ-സാസ്‌കാരിക പ്രവര്‍ത്തനങ്ങളോടുമുള്ള ബന്ധം സൂചിപ്പിക്കുന്നു. ഉത്തരാധുനികമായ യൂറോപ്യന്‍ ആശയങ്ങളും പ്രാദേശികമായഭാഷ, സംസ്‌കാരം, രാഷ്ട്രീയം ഇവയുടെ ഊര്‍ജ്ജങ്ങളും ഉത്തരാധുനികമായ പരിസരങ്ങളില്‍ അംബേദ്കര്‍ ചിന്തകളോട് ചേരുന്നുണ്ട്. ഒരു പക്ഷേ കവിതയിലാവും ഇതിന്റെ വലിയൊരു ആഖ്യാന മേഖല നാം കാണുന്നത്.

Top