ഫ്രഞ്ച് റിപ്പബ്ളിക്കിന്റെ പ്രതിസന്ധി

‘ഇന്ന് ഫ്രാന്‍സിന്‍െറ സ്വത്വം നിര്‍ണയിക്കുന്ന സവിശേഷത എന്താണ്? മുസ്ലിം പൗരന്മാരുടേതിന് കടകവിരുദ്ധമായ ഒരു സ്വത്വത്തിലാണ് ചില ഫ്രഞ്ച് ഉന്നത സ്ഥാനീയര്‍ അത് കണ്ടത്തെുന്നത്. ഫ്രഞ്ച് മുസ്ലിംകളാകട്ടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന പരമ്പരാഗത ഫ്രഞ്ച് മൂല്യങ്ങളിലാണ് അത് അന്വേഷിക്കുന്നത്. ഫ്രഞ്ച് അതിന്‍െറ സാമൂഹിക വൈവിധ്യത്തെ എങ്ങനെ നേരിടുന്നുവെന്ന കാര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു ഫ്രഞ്ച് സവിശേഷതയെക്കുറിച്ചുള്ള ഈ അന്വേഷണം. 21ാം നൂറ്റാണ്ടിലെ പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്.’ ഏകമുഖത്വത്തിന്‍െറയും സുരക്ഷാ വ്യവഹാരത്തിലധിഷ്ഠിതമായ കടുത്ത ദേശീയവാദത്തിന്‍െറയും യുദ്ധപ്രഖ്യാപനത്തിന്‍െറയും രാഷ്ട്രീയം ഇന്ന് പൗരസ്വാതന്ത്ര്യങ്ങളെയും സാംസ്കാരിക വൈവിധ്യത്തെയും വെല്ലുവിളിക്കുന്നു. യഥാര്‍ഥത്തില്‍ ഫ്രഞ്ച് റിപ്പബ്ളിക് അതിനോടുതന്നെയുള്ള യുദ്ധത്തില്‍നിന്നും പുറം യുദ്ധങ്ങളില്‍നിന്നും പുറത്തുകടക്കുകയാണ് വേണ്ടത്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിന്‍െറ ചരിത്രത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര വലിയ ജനസഞ്ചയമാണ് വിവിധ നഗരങ്ങളില്‍ ഒത്തുകൂടിയത്. ഫ്രഞ്ച് റിപ്പബ്ളിക്കിന്‍െറ മൂല്യങ്ങള്‍, പ്രത്യേകിച്ച് അഭിപ്രായ സ്വാതന്ത്ര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാനാണ് ഭരണകൂടത്തിന്‍െറതന്നെ നേതൃത്വത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഷാര്‍ലി എബ്ദോക്കും യഹൂദ വ്യാപാര സ്ഥാപനത്തിനും നേരെ കുവാഷി സഹോദരന്മാരും അമേദി കൗലിബാലിയും നടത്തിയ ആക്രമണങ്ങളില്‍ 16 പേര്‍ കൊലചെയ്യപ്പെട്ട സംഭവം ഫ്രഞ്ച് ഭരണവ്യവസ്ഥയോടും ജീവിത രീതിയോടുമുള്ള ഇസ്ലാമിക ഭീകരവാദികളുടെ വെല്ലുവിളിയായാണ് പൊതുവില്‍ ചിത്രീകരിക്കപ്പെട്ടത്. ഈ ചൊവ്വാഴ്ച ഫ്രഞ്ച് ദേശീയ അസംബ്ളിയെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം ഊന്നിയ പ്രധാനപ്പെട്ട കാര്യം ‘ഫ്രാന്‍സ് ഇന്നൊരു യുദ്ധത്തിലാണ്’ എന്നതാണ്. ‘ഭീകരവാദത്തിനും ജിഹാദിസത്തിനും തീവ്ര ഇസ്ലാമിക വാദത്തിനും എതിരെയുള്ള ഈ യുദ്ധം സഹിഷ്ണുതക്കും മതേതരത്വത്തിനും വേണ്ടിയുള്ളതാണെ’ന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഇസ്ലാമിനെതിരെയുള്ള യുദ്ധമല്ല ഇതെന്ന് അദ്ദേഹം എടുത്തുപറയുകയും ചെയ്തു. അധികം താമസിയാതെ, ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വ്യോമാക്രമണം നടത്തുന്നത് നീട്ടിയെടുക്കാനുള്ള വോട്ടെടുപ്പ് നടന്നു. 488 പേര്‍ അനുകൂലിച്ചും ഒരംഗം എതിര്‍ത്തും വോട്ടുചെയ്തു. ‘ഭീകരവാദ വിരുദ്ധ യുദ്ധം’ എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബുഷിന്‍െറ ആശയം അഫ്ഗാനിസ്താനിലേയും ഇറാഖിലേയും അധിനിവേശത്തിലേക്കും നീണ്ട യുദ്ധങ്ങളിലേക്കും ഇന്നും അവസാനിക്കാത്ത അരക്ഷിതത്വത്തിലേക്കും നയിച്ച കാര്യം നമുക്കറിയാം. 2001 സെപ്റ്റംബര്‍ 11ന് ശേഷം പ്രഖ്യാപിക്കപ്പെട്ട ഈ ‘ഭീകരവാദ വിരുദ്ധ യുദ്ധം’ മറ്റു രാജ്യങ്ങളിലെ ഇടപെടലിലും യുദ്ധങ്ങളിലും മാത്രമല്ല കാലശിച്ചത്. ആഭ്യന്തര രംഗത്ത് അമേരിക്കന്‍ ജനത അനുഭവിച്ചുവന്ന പൗരസ്വാതന്ത്ര്യങ്ങളെ വലിയ അളവില്‍ ഹനിക്കുന്ന പാട്രിയോട്ട് ആക്ട് നിലവില്‍വരുത്താന്‍ ബുഷിന് കഴിഞ്ഞു. സമാനമായ നിയമ നിര്‍മാണത്തിനുള്ള സാധ്യത ഇന്ന് ഫ്രാന്‍സ് ആരായുകയാണെന്ന സൂചനയും മാനുവല്‍ വാള്‍സിന്‍െറ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ ലക്ഷക്കണക്കിന് ഫ്രഞ്ച് പൗരന്മാര്‍ തെരുവിലിറങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവരുടെ അത്തരം പൗരസ്വാതന്ത്ര്യങ്ങള്‍ എടുത്തുകളയുന്ന നിയമസംവിധാനത്തെക്കുറിച്ച് ഭരണാധികാരികള്‍ ആലോചിക്കുന്നുവെന്ന വലിയ വൈരുധ്യം കാണാതിരുന്നുകൂടാ.

________________________________________
ഇസ്ലാമിന്‍െറയും പാശ്ചാത്യ നവോത്ഥാനത്തിന്‍െറയും മൂല്യങ്ങള്‍ തമ്മില്‍ സംവാദത്തിന് സാധ്യതയുണ്ടെന്ന് പ്രശസ്ത ഫ്രഞ്ച് ചിന്തകന്‍ ഴാക്ക് ദെറീദ അഭിപ്രായപ്പെടുകയുണ്ടായി. ആഗോള ജനാധിപത്യത്തെയും ദേശരാഷ്ട്ര പരമാധികാര വിമര്‍ശത്തെയും ഉള്‍ക്കൊള്ളുന്ന പലതരം അതിര്‍ത്തികള്‍ ഭേദിക്കുന്ന ഒരു സംവാദമാവണം അത് എന്ന് ദെറീദ കരുതുന്നു. വ്യത്യസ്ത സ്വത്വാവിഷ്കാരത്തിനുള്ള അവസരം സംവാദത്തിന്‍െറ മുന്നുപാധിയാണ്. ആധിപത്യ മൂല്യങ്ങളിലൂടെയുള്ള ഉദ്ഗ്രഥനം ആ സാധ്യതക്ക് മങ്ങലേല്‍പിക്കുന്നു. യൂറോപ്യന്‍ മൂല്യങ്ങളും ഇസ്ലാമുമായുള്ള സഹവര്‍ത്തിത്വത്തിലൂടെ ഒരു യൂറോ-ഇസ്ലാംതന്നെ സാധ്യമാണെന്ന നിലപാട് ബസം തിബി, താരിഖ് റമദാന്‍ തുടങ്ങിയവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
________________________________________

ഷാര്‍ലി എബ്ദോ സംഭവം കേട്ട ഉടന്‍തന്നെ എന്‍െറ ഓര്‍മയില്‍ വന്നത് 2011ല്‍ നോര്‍വേയില്‍ നടന്ന ആക്രമണമായിരുന്നു. ആന്‍ഡേഴ്സ് ബെഹ്റിങ് ബ്രെയ്വിക്ക് എന്ന നോര്‍വേക്കാരന്‍ കാര്‍ബോംബ് സ്ഫോടനത്തിലൂടെ ഓസ്ലോയില്‍ എട്ടുപേരെയും ഉടോയ ദ്വീപിലെ യുവജന ക്യാമ്പില്‍ വെടിവെപ്പിലൂടെ 69 പേരെയും കൊന്നൊടുക്കുകയുണ്ടായി. തീവ്രവലതുപക്ഷ ക്രിസ്ത്യന്‍ വീക്ഷണം വെച്ചുപുലര്‍ത്തിയ ബ്രെയ്വിക് സയണിസത്തിനും ഹിന്ദുത്വത്തിനും അനുകൂലമായ നിലപാട് പ്രഖ്യാപിച്ച ആളാണ്. കമ്യൂണിസവും ഫെമിനിസവും അയാളുടെ ശത്രുപട്ടികയില്‍ സ്ഥാനംപിടിച്ചു. കടുത്ത ഇസ്ലാമിക വിരുദ്ധതയായിരുന്നു ബ്രെയ്വിക്കിന്‍െറ ആക്രമണോത്സുകമായ ആശയഗതിയുടെ മുഖമുദ്ര. 77 പേരുടെ കൊലപാതകം ‘ഭീകരവാദ വിരുദ്ധ യുദ്ധ’ത്തിലല്ല. ബ്രെയ്വിക്കിന്‍െറ വിചാരണയിലും 21 വര്‍ഷത്തെ ജയില്‍വാസം എന്ന ശിക്ഷയിലുമാണ് കലാശിച്ചത്. ബ്രെയ്വിക്ക് കൊലയാളിയും അയാള്‍ ചെയ്തത് ക്രിമിനല്‍ കുറ്റവുമായിരുന്നു. കുവാഷി സഹോദരന്മാരും കൗലിബാലിയും ചെയ്തതിനെ കൊലപാതകവും ക്രിമിനല്‍ കുറ്റവുമായിട്ടല്ല ഭീകരവാദ പ്രവര്‍ത്തനമായിട്ടാണ് ഫ്രഞ്ച് അധികൃതര്‍ കാണുന്നത്. അതുകൊണ്ടാണ് അതിനെതിരെ നിയമവ്യവസ്ഥയുടെ പ്രവര്‍ത്തനമല്ല, യുദ്ധംതന്നെയാണ് ആവശ്യം എന്ന നിലപാടിലത്തെുന്നത്. ഫ്രഞ്ച് ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള ഈ യുദ്ധം ഫ്രാന്‍സിനു പുറത്തത്തെുന്നതിലുപരി അതിനകത്തുതന്നെയാണ് കൂടുതലായും നടത്തപ്പെടുക എന്നു മനസ്സിലാക്കുമ്പോഴാണ് ഫ്രഞ്ച് റിപ്പബ്ളിക് ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് നമുക്ക് ബോധ്യമാവുക.
ആധുനിക വെസ്റ്റ് ഫാലിയന്‍ ദേശരാഷ്ട്ര ചരിത്രത്തില്‍ ഫ്രഞ്ച് റിപ്പബ്ളിക്കിന് നിര്‍ണായകമായ ഒരു സ്ഥാനമുണ്ട്. ഫ്രഞ്ച് വിപ്ളവത്തിന്‍െറ മൂല്യങ്ങളെക്കുറിച്ച് ഷാര്‍ലി എബ്ദോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ചയും നടക്കുന്നുണ്ട്. ഫ്രഞ്ച് റിപ്പബ്ളിക്കന്‍ മൂല്യങ്ങളും ലിബറല്‍ ജനാധിപത്യ ആശയവും ഫ്രഞ്ച് രീതിയിലുള്ള മതേതരത്വവും ഒരു ബഹുസ്വര സമൂഹത്തിന്‍െറ നിലനില്‍പിനായി രൂപംകൊണ്ടതല്ല. ഫ്രഞ്ച് ദേശീയ വാദവും മതേതരത്വവും ഉദ്ഘോഷിക്കുന്നത് വ്യത്യസ്തതകളുടെ സ്വതന്ത്രമായ നിലനില്‍പല്ല; മറിച്ച്, ഫ്രഞ്ച് റിപ്പബ്ളിക്കന്‍ മൂല്യങ്ങളിലേക്ക് അവയെ ഉരുക്കിച്ചേര്‍ക്കുന്ന രീതിയിലുള്ള ഉദ്ഗ്രഥനമാണ്. ഫ്രാന്‍സിന്‍െറതന്നെ ബഹുസ്വരമായ സാമൂഹിക മാറ്റത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള ഫ്രഞ്ച് വ്യവസ്ഥക്കും മൂല്യങ്ങള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ല. അതേസമയം, ബഹുസ്വരതയുടെ ഉദ്ഘോഷണത്തിലൂടെയുള്ള ഭരണകൂട സാധൂകരണ പ്രക്രിയ നടക്കുന്നുമുണ്ട്. യൂറോപ്പിലെതന്നെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യ ഫ്രാന്‍സിലാണ്. യഹൂദരുടെ സാന്നിധ്യവും അവരുടെ ഫ്രഞ്ച് സ്വത്വവും മാതൃകാപരമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. എന്നാല്‍, ഷാര്‍ലി എബ്ദോ സംഭവത്തെതുടര്‍ന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പാരിസിലത്തെിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഫ്രഞ്ച് യഹൂദരോട്, നിങ്ങള്‍ ഇവിടെ സുരക്ഷിതരല്ളെങ്കില്‍ ഇസ്രായേലിലേക്കു വരുക എന്ന് ആഹ്വാനംചെയ്തു. ഫ്രാന്‍സിലെ യഹൂദര്‍ ഫ്രാന്‍സില്‍തന്നെ കഴിയുമെന്ന പ്രഖ്യാപനം ഫ്രഞ്ച് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായി. ഫ്രാന്‍സിലെ മുസ്ലിം ജനതയില്‍ വലിയൊരു വിഭാഗം വംശീയതയുടെയും വര്‍ഗപരമായ അസമത്വത്തിന്‍െറയും ഇരകളാണ്. ആഫ്രിക്കയിലേയും അറബി ലോകത്തേയും ഫ്രഞ്ച് കൊളോണിയല്‍ ചരിത്രവുമായി ഫ്രാന്‍സിലെ മുസ്ലിം ജീവിതത്തിന് അടര്‍ത്തിമാറ്റാനാവാത്ത ബന്ധമുണ്ട്.

_________________________________________
77 പേരുടെ കൊലപാതകം ‘ഭീകരവാദ വിരുദ്ധ യുദ്ധ’ത്തിലല്ല. ബ്രെയ്വിക്കിന്റെ വിചാരണയിലും 21 വര്‍ഷത്തെ ജയില്‍വാസം എന്ന ശിക്ഷയിലുമാണ് കലാശിച്ചത്. ബ്രെയ്വിക്ക് കൊലയാളിയും അയാള്‍ ചെയ്തത് ക്രിമിനല്‍ കുറ്റവുമായിരുന്നു. കുവാഷി സഹോദരന്മാരും കൗലിബാലിയും ചെയ്തതിനെ കൊലപാതകവും ക്രിമിനല്‍ കുറ്റവുമായിട്ടല്ല ഭീകരവാദ പ്രവര്‍ത്തനമായിട്ടാണ് ഫ്രഞ്ച് അധികൃതര്‍ കാണുന്നത്. അതുകൊണ്ടാണ് അതിനെതിരെ നിയമവ്യവസ്ഥയുടെ പ്രവര്‍ത്തനമല്ല, യുദ്ധംതന്നെയാണ് ആവശ്യം എന്ന നിലപാടിലത്തെുന്നത്. ഫ്രഞ്ച് ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള ഈ യുദ്ധം ഫ്രാന്‍സിനു പുറത്തത്തെുന്നതിലുപരി അതിനകത്തുതന്നെയാണ് കൂടുതലായും നടത്തപ്പെടുക എന്നു മനസ്സിലാക്കുമ്പോഴാണ് ഫ്രഞ്ച് റിപ്പബ്ളിക് ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് നമുക്ക് ബോധ്യമാവുക.
_________________________________________

വംശീയതയുടെയും പ്രാന്തവത്കരണത്തിന്‍െറയും സ്വത്വ നിരാസത്തിന്‍െറയും സമകാലിക യാഥാര്‍ഥ്യം ധാരാളം മുസ്ലിം ചെറുപ്പക്കാരെ തീവ്ര മത പ്രത്യയശാസ്ത്രങ്ങളിലേക്കും അക്രമ പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളെ യുദ്ധപ്രഖ്യാപനങ്ങളിലൂടെ കൈകാര്യം ചെയ്യാനാവില്ളെന്നതാണ് യാഥാര്‍ഥ്യം. ഫ്രഞ്ച് ലിബറല്‍ മൂല്യങ്ങള്‍ വ്യാപിപ്പിച്ച് ഈ പ്രശ്നത്തെ നേരിടാന്‍ ചില ശ്രമങ്ങള്‍ ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് കഴിഞ്ഞ കുറച്ചുകാലമായി ഉണ്ടായിട്ടുണ്ട്. സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താന്‍െറ വചനങ്ങള്‍’ ഇറങ്ങിയ സമയത്തുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ രംഗത്തും പള്ളികളിലെ ഇമാമുകളെ പരിശീലിപ്പിക്കുന്ന കാര്യത്തിലും ഫ്രഞ്ച് ഭാഷയുടെയും റിപ്പബ്ളിക്കന്‍ മൂല്യങ്ങളുടെയും പ്രചാരണം ശക്തമാക്കാന്‍ അധികാരികള്‍ ശ്രമിക്കുകയുണ്ടായി. കുടിയേറ്റ വിരുദ്ധതയും തീവ്ര ദേശീയവാദവും വംശീയതയും മുഖമുദ്രയാക്കിയ ഴാന്‍ മാറി ലപെന്നിന്‍േറതു പോലുള്ള തീവ്ര വലതുപക്ഷത്തിന്‍െറ വളര്‍ച്ച ലിബറല്‍ അജണ്ടക്ക് വലിയ തിരിച്ചടിയായി. ഭരണകൂടത്തിന്‍െറ ‘സുരക്ഷാ’ വ്യാഖ്യാനങ്ങളും യുദ്ധ പ്രഖ്യാപനങ്ങളും ഇന്ന് ഫ്രാങ്സ്വാ ഓലന്‍ഡിനെപ്പോലുള്ള സോഷ്യലിസ്റ്റ് നേതൃത്വത്തെപ്പോലും കുറെയൊക്കെ വലതുപക്ഷത്തേക്ക് അടുപ്പിക്കുന്നുവെന്ന് കാണാം. യൂറോപ്പിന്‍െറ സാമ്പത്തിക പ്രതിസന്ധി തീവ്ര വലതുപക്ഷ ആശയങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണ് പ്രദാനം ചെയ്യുന്നുമുണ്ട്.
ഇസ്ലാമിന്‍െറയും പാശ്ചാത്യ നവോത്ഥാനത്തിന്‍െറയും മൂല്യങ്ങള്‍ തമ്മില്‍ സംവാദത്തിന് സാധ്യതയുണ്ടെന്ന് പ്രശസ്ത ഫ്രഞ്ച് ചിന്തകന്‍ ഴാക്ക് ദെറീദ അഭിപ്രായപ്പെടുകയുണ്ടായി. ആഗോള ജനാധിപത്യത്തെയും ദേശരാഷ്ട്ര പരമാധികാര വിമര്‍ശത്തെയും ഉള്‍ക്കൊള്ളുന്ന പലതരം അതിര്‍ത്തികള്‍ ഭേദിക്കുന്ന ഒരു സംവാദമാവണം അത് എന്ന് ദെറീദ കരുതുന്നു. വ്യത്യസ്ത സ്വത്വാവിഷ്കാരത്തിനുള്ള അവസരം സംവാദത്തിന്‍െറ മുന്നുപാധിയാണ്. ആധിപത്യ മൂല്യങ്ങളിലൂടെയുള്ള ഉദ്ഗ്രഥനം ആ സാധ്യതക്ക് മങ്ങലേല്‍പിക്കുന്നു. യൂറോപ്യന്‍ മൂല്യങ്ങളും ഇസ്ലാമുമായുള്ള സഹവര്‍ത്തിത്വത്തിലൂടെ ഒരു യൂറോ-ഇസ്ലാംതന്നെ സാധ്യമാണെന്ന നിലപാട് ബസം തിബി, താരിഖ് റമദാന്‍ തുടങ്ങിയവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഫ്രാന്‍സിലെ മുസ്ലിംകളെക്കുറിച്ച് പഠനം നടത്തിയ ജെന്നിഫര്‍ ഫ്രെഡറ്റ് തന്‍െറ പുസ്തകം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ‘ഇന്ന് ഫ്രാന്‍സിന്‍െറ സ്വത്വം നിര്‍ണയിക്കുന്ന സവിശേഷത എന്താണ്? മുസ്ലിം പൗരന്മാരുടേതിന് കടകവിരുദ്ധമായ ഒരു സ്വത്വത്തിലാണ് ചില ഫ്രഞ്ച് ഉന്നത സ്ഥാനീയര്‍ അത് കണ്ടത്തെുന്നത്. ഫ്രഞ്ച് മുസ്ലിംകളാകട്ടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന പരമ്പരാഗത ഫ്രഞ്ച് മൂല്യങ്ങളിലാണ് അത് അന്വേഷിക്കുന്നത്. ഫ്രഞ്ച് അതിന്‍െറ സാമൂഹിക വൈവിധ്യത്തെ എങ്ങനെ നേരിടുന്നുവെന്ന കാര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു ഫ്രഞ്ച് സവിശേഷതയെക്കുറിച്ചുള്ള ഈ അന്വേഷണം. 21ാം നൂറ്റാണ്ടിലെ പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്.’ ഏകമുഖത്വത്തിന്‍െറയും സുരക്ഷാ വ്യവഹാരത്തിലധിഷ്ഠിതമായ കടുത്ത ദേശീയവാദത്തിന്‍െറയും യുദ്ധപ്രഖ്യാപനത്തിന്‍െറയും രാഷ്ട്രീയം ഇന്ന് പൗരസ്വാതന്ത്ര്യങ്ങളെയും സാംസ്കാരിക വൈവിധ്യത്തെയും വെല്ലുവിളിക്കുന്നു. യഥാര്‍ഥത്തില്‍ ഫ്രഞ്ച് റിപ്പബ്ളിക് അതിനോടുതന്നെയുള്ള യുദ്ധത്തില്‍നിന്നും പുറം യുദ്ധങ്ങളില്‍നിന്നും പുറത്തുകടക്കുകയാണ് വേണ്ടത്.
____________________
കടപ്പാട് ; മാധ്യമം

Top