വിശ്വരൂപം: ഭ്രമകല്പനകളും ആവിഷ്ക്കാരസ്വാതന്ത്യ്രവും

കെ.കെ.ബാബുരാജ്
_______________________________

തങ്ങളുടെ മതവിശ്വാസവും സാമുദായികതയും സിനിമകളിലൂടെയും മറ്റും അവമതിക്കപ്പെടുന്നതില്‍ പ്രതിഷേധിക്കാന്‍ മുസ്ളീം സംഘടനകള്‍ക്ക് ജനാധിപത്യപരമായ അവകാശമുണ്ട്. തന്മൂലം, വിശ്വരൂപം എന്ന സിനിമയെ അവര്‍ വിമര്‍ശിക്കുകയും ചിലഭാഗങ്ങള്‍ മാറ്റണമെന്നു ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനേ പാടില്ലെന്ന് ശഠിച്ചുകൊണ്ട് ഇടതു-ലിബറല്‍-ഹിന്ദുത്വ ഐക്യമുന്നണി രൂപപ്പെട്ട പശ്ചാത്തലത്തിലാണ് ഈ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകത്തിലെ ഇസ്ളാമിക സാന്നിധ്യത്തെ പിശാചുവല്‍ക്കരിക്കാന്‍ സാമ്രാജ്യത്വ-നവഹിന്ദുത്വശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ അന്ധമായി പിന്‍പറ്റുന്ന സിനിമയാണ് വിശ്വരൂപം. ഇസ്ളാമിക ജനതയെ ‘നല്ല മുസ്ളീം’ ‘ചീത്ത മുസ്ളീം’ ‘ആദര്‍ശവാദി മുസ്ളീം’ ‘മതഭ്രാന്തര്‍’ ‘തീവ്രവാദികള്‍’ ‘രാജ്യദ്രോഹികള്‍’ ‘സ്വരാജ്യസ്നേഹികള്‍’ എന്നിങ്ങനെ തങ്ങള്‍ക്കുതോന്നുംപടി വര്‍ഗ്ഗീകരിക്കുകയെന്നതാണ് പണ്ടുമുതലേ ഇവര്‍ അനുവര്‍ത്തിക്കുന്ന മൌലികവാദ നിലപാട്
________________________________

 

ധുനിക ജനാധിപത്യ ജീവിതക്രമത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളാണ് പൌരസമത്വം, മതനിരപേക്ഷത, ആവിഷ്ക്കാര സ്വാതന്ത്യ്രം മുതലായ കാര്യങ്ങള്‍. ഇവയെ ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണകൂടവും നീതിന്യായവ്യവസ്ഥയും കാണിക്കുന്ന കരുതലാണ് ജനാധിപത്യത്തിന്റെ സുതാര്യതയെ നിര്‍ണ്ണയിക്കുന്നത്.
ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ വിഷയത്തില്‍ പാശ്ചാത്യ മാതൃകകളാണ് നമ്മള്‍ പലപ്പോഴും ‘സ്റാന്‍ഡേര്‍ഡാ’യി കാണാറുള്ളത്. എന്നാല്‍ ഈ നാടുകളിലെ കറുത്തവര്‍, മുസ്ളീംങ്ങള്‍, കുടിയേറ്റക്കാര്‍, ജിപ്സികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ അപരജനതകള്‍ക്ക് ഇത് എത്രമാത്രം അനുവദനീയമാണെന്ന വസ്തുത പരിഗണിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രശ്നം.
ആവിഷ്കാര സ്വാതന്ത്യ്രത്തിനു അതിരുകള്‍ ഇല്ലെന്ന പേരില്‍ പ്രശസ്തമാണ് ഫ്രാന്‍സും സ്കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളും. ഈ നാടുകളില്‍ ഒരു മുസ്ളീം പെണ്‍കുട്ടിക്ക് തന്നിഷ്ടപ്രകാരം ഹിജാബ് ധരിക്കുന്നതിന് വിലക്കുണ്ട്. കാല്‍പന്തുകളിയിലെ വലിയ പ്രതിഭയായ സെഡാന്‍ കോടിക്കണക്കിന് കാഴ്ചക്കാരുടെ മുമ്പില്‍വെച്ചു വംശീയമായി അധിക്ഷേപിക്കപ്പെട്ടതിലൂടെ ആത്മനിയന്ത്രണം വിട്ടു തകര്‍ന്നത് നാമെല്ലാം കണ്ടതാണ്. ഇത്തരത്തിലുള്ള അവമതികള്‍ക്കൊപ്പം അന്യായമായ തടങ്കലിനും കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നതിനും ഈ നാടുകളിലെ അപരസമുദായങ്ങള്‍ വിധിക്കപ്പടുന്നു. ഇവരിലെ കലാ-കായിക പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ അംഗീകാരവും ആദരവും കിട്ടുക അപൂര്‍വ്വമാണ്. “വ്യക്തിവാദം എന്ന പഴത്തില്‍ നിന്നും ഒരുപാട് ചാറ് ഇനിയും ഊറ്റിയെടുക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍  കറുത്തവര്‍ക്ക് ആ ചാറ് കിട്ടാനെളുപ്പമല്ലെ”ന്ന് ടോണീമോറീസണ്‍ എഴുതിയത്, പാശ്ചാത്യ നാടുകളിലെ പാര്‍ശ്വവല്‍കൃതര്‍ അനുഭവിക്കുന്ന അനീതികളും അവസരസമത്വ നിഷേധങ്ങളും ആവിഷ്കാര സ്വാതന്ത്യ്ര നിരോധനങ്ങളും കണക്കിലെടുത്താണ്.
ആവിഷ്കാര സ്വാതന്ത്യ്രത്തെ നിരോധനങ്ങള്‍കൊണ്ടും തടവറകള്‍കൊണ്ടും ഒതുക്കാനുള്ള ഭരണകൂടങ്ങളുടെയും സംഘടിത ശക്തികളുടെയും ശ്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇതിനെ ഒരു വിശുദ്ധപശുവായി കണ്ടുകൊണ്ട് ചിലര്‍ക്ക് ഇഷ്ടമില്ലാത്തവരുടെ അഭിപ്രായ സ്വാതന്ത്യ്രത്തെ നിശബ്ദീകരിക്കുന്നതും നിഗ്രഹിക്കുന്നതും ഒരേ ഫാഷിസത്തിന്റെ മറുപുറമാണ്.

_____________________________________________

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമായ മാര്ക്സിസ്റ്പാര്ട്ടിയും അവരുടെ യുവജനസംഘടനയുമാണ് സിനിമയെ വെള്ളപൂശാന്അണിനിരന്നിട്ടുള്ളതെന്നത് അത്ഭുതകരമല്ല. സെന്സര്ഷിപ്പ്, പൊതുജനാഭിപ്രായം, സംസ്കാരം മുതലായപരിപാവനമായസ്ഥാപനങ്ങളില്ഇസ്ളാമിസ്റുകള്പുഴുക്കളെപ്പോലെ അരിച്ചുകയറുന്നു എന്ന പ്രതീതിയുയര്ത്തി ഹിന്ദുത്വപൊതുബോധത്തെ ചേര്ത്തുപിടിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. ഇസ്ളാമിക സംഘടനകളെ ഒരു സാമൂഹിക വിഭാഗമായിപോലും കാണാന്തയ്യാറല്ലെന്നമതേതരഭീകരവാദംതുറന്നുപ്രഖ്യാപിച്ചുകൊണ്ട്  ലിബറല്ചിന്താഗതിക്കാരെ ഭയപ്പെടുത്തി തങ്ങള്ക്ക് ഒപ്പംകൂട്ടാനും അവര് അവസരത്തെ വിനിയോഗിക്കുന്നു. മാത്രമല്ല, മുസ്ളീംങ്ങളെ ഭിന്നിപ്പിച്ച് ചിലരെ തങ്ങളുടെ മെഗഫോണുകളാക്കാനും ശ്രമിക്കുന്നു.
_____________________________________________

തങ്ങളുടെ മതവിശ്വാസവും സാമുദായികതയും സിനിമകളിലൂടെയും മറ്റും അവമതിക്കപ്പെടുന്നതില്‍ പ്രതിഷേധിക്കാന്‍ മുസ്ളീം സംഘടനകള്‍ക്ക് ജനാധിപത്യപരമായ അവകാശമുണ്ട്. തന്മൂലം, വിശ്വരൂപം എന്ന സിനിമയെ അവര്‍ വിമര്‍ശിക്കുകയും ചിലഭാഗങ്ങള്‍ മാറ്റണമെന്നു ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനേ പാടില്ലെന്ന് ശഠിച്ചുകൊണ്ട് ഇടതു-ലിബറല്‍-ഹിന്ദുത്വ ഐക്യമുന്നണി രൂപപ്പെട്ട പശ്ചാത്തലത്തിലാണ് ഈ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഇസ്ളാമിക സാന്നിധ്യത്തെ പിശാചുവല്‍ക്കരിക്കാന്‍ സാമ്രാജ്യത്വ-നവഹിന്ദുത്വശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ അന്ധമായി പിന്‍പറ്റുന്ന സിനിമയാണ് വിശ്വരൂപം. ഇസ്ളാമിക ജനതയെ ‘നല്ല മുസ്ളീം’ ‘ചീത്ത മുസ്ളീം’ ‘ആദര്‍ശവാദി മുസ്ളീം’ ‘മതഭ്രാന്തര്‍’ ‘തീവ്രവാദികള്‍’ ‘രാജ്യദ്രോഹികള്‍’ ‘സ്വരാജ്യസ്നേഹികള്‍’ എന്നിങ്ങനെ തങ്ങള്‍ക്കുതോന്നുംപടി വര്‍ഗ്ഗീകരിക്കുകയെന്നതാണ് പണ്ടുമുതലേ ഇവര്‍ അനുവര്‍ത്തിക്കുന്ന മൌലികവാദ നിലപാട്. ഈ നിലപാടിനെ ലജ്ജാശൂന്യമായി ആവര്‍ത്തിക്കുന്ന ഈ പടത്തിന്റെ സംവിധായകനും മറ്റുമല്ല മൌലികവാദികള്‍; മറിച്ച് ഇത്തരം വര്‍ഗ്ഗീകരണങ്ങള്‍ തങ്ങളുടെ മേലുള്ള സേച്ഛാധികാരപ്രയോഗമാണെന്നു തിരിച്ചുപറയുന്നവരാണത്രേ കേരളത്തില്‍ ‘മൌലികവാദി’കള്‍.
മുസ്ളീംങ്ങളെ സാമ്രജ്യത്വ മാനദണ്ഡങ്ങള്‍കൊണ്ട് വര്‍ഗ്ഗീകരിക്കുകയും അവരുടെ മതവിശ്വാസത്തെയും വേദപുസ്തകപ്രമാണങ്ങളെയും അനാദരിക്കുകയും മാത്രമല്ല ഈ സിനിമയുടെ പ്രത്യേകത.
അമേരിക്കയിലെ വന്‍ നഗരങ്ങളെ മുച്ചൂടം മുടിക്കാന്‍ പുത്തന്‍ പടക്കോപ്പുകളും രാസ-ജൈവ ആയുധങ്ങളുമായി അദൃശ്യര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു എന്ന ഭാവന ജനപ്രിയ സാഹിത്യത്തില്‍ ഉദയംകൊണ്ടത് 1909-ലാണ്. അന്നുമുതല്‍ ലോസ് ഏഞ്ചല്‍സ്നഗരത്തെ മാത്രം 137-തവണ നശിപ്പിക്കാന്‍ ലക്ഷ്യംവച്ചതായ സിനിമകളും ജനപ്രിയനോവലുകളും കാര്‍ട്ടൂണുകളും ഇറങ്ങിയിട്ടുള്ളതായി കെന്‍ ജെള്‍ഡര്‍ എന്ന എഴുത്തുകാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഭ്രമകല്പനകള്‍ക്ക് പിന്നിലുള്ളത് അമേരിക്കയിലെ അധീശത്വശക്തികള്‍ പുലര്‍ത്തുന്ന അപരവിദ്വേഷമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.1 ഇപ്രകാരം അബോധതലങ്ങളില്‍പോലും വിദ്വേഷം നിറഞ്ഞ സാമ്രാജ്യത്വ വാദികളും ബ്യൂറോക്രാറ്റുകളുമാണ് ജപ്പാനിലും വിയറ്റ്നാമിലും ഇറാക്കിലും അഫ്ഗാനിസ്താനിലുമൊക്കെ നൂറുകണക്കിന് നഗരങ്ങളെ തുടച്ചുമാറ്റിയതെന്നതാണ് അനുഭവം.

വിശ്വരൂപത്തിന്റെ ദൃശ്യപരത രൂപപ്പെട്ടിട്ടുള്ളതും ഇതേ ഭ്രമകല്പനയുടെ തുടര്‍ച്ചയില്‍നിന്നാണ്. ന്യൂയോര്‍ക്ക് നഗരത്തെ നശിപ്പിക്കാനായി താലിബാന്‍ തയ്യാറാക്കിയ ന്യൂക്ളിയര്‍ യുദ്ധപദ്ധതിയെ പൊളിക്കുന്ന വീരകൃത്യമെന്ന  ഒറ്റക്കാരണം മതി ഈ സിനിമയുടെ സാമ്രാജ്യത്വ-നവ ദേശീയവാദ വേരുകള്‍ എത്ര ആഴത്തിലുള്ളതാണെന്ന് തിരിച്ചറിയാന്‍.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമായ മാര്‍ക്സിസ്റ്പാര്‍ട്ടിയും അവരുടെ യുവജനസംഘടനയുമാണ് ഈ സിനിമയെ വെള്ളപൂശാന്‍ അണിനിരന്നിട്ടുള്ളതെന്നത് അത്ഭുതകരമല്ല. സെന്‍സര്‍ഷിപ്പ്, പൊതുജനാഭിപ്രായം, സംസ്കാരം മുതലായ “പരിപാവനമായ” സ്ഥാപനങ്ങളില്‍ ഇസ്ളാമിസ്റുകള്‍ പുഴുക്കളെപ്പോലെ അരിച്ചുകയറുന്നു എന്ന പ്രതീതിയുയര്‍ത്തി ഹിന്ദുത്വപൊതുബോധത്തെ ചേര്‍ത്തുപിടിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. ഇസ്ളാമിക സംഘടനകളെ ഒരു സാമൂഹിക വിഭാഗമായിപോലും കാണാന്‍ തയ്യാറല്ലെന്ന “മതേതരഭീകരവാദം” തുറന്നുപ്രഖ്യാപിച്ചുകൊണ്ട്  ലിബറല്‍ ചിന്താഗതിക്കാരെ ഭയപ്പെടുത്തി തങ്ങള്‍ക്ക് ഒപ്പംകൂട്ടാനും അവര്‍ ഈ അവസരത്തെ വിനിയോഗിക്കുന്നു. മാത്രമല്ല, മുസ്ളീംങ്ങളെ ഭിന്നിപ്പിച്ച് ചിലരെ തങ്ങളുടെ മെഗഫോണുകളാക്കാനും ശ്രമിക്കുന്നു. ജൂതരുടെ ഏതൊരു ചലനത്തെയും ദേശീയതാ സ്ഥാപനങ്ങളുടെ തകര്‍ച്ചയായി ചിത്രീകരിച്ച ഹിറ്റ്ലര്‍കൂട്ടങ്ങളുടെ അതേപരിപാടിയാണ് ഈ ആള്‍ക്കൂട്ടവും ചെയ്യുന്നതെന്ന് പറയുകയേ നിര്‍വാഹമുള്ളൂ.
IFFK വേദികളില്‍ നിരന്തരമായി ഉയരുന്ന പര്യാലോചനയാണ് ഹോളിവുഡിന്റെ കടന്നുകയറ്റത്തിലൂടെ തദ്ദേശിയ സിനിമകള്‍ തകരുന്നതും, അവ ഉല്‍പ്പാദിപ്പിക്കുന്ന സാംസ്കാരികകോയ്മക്ക് മുമ്പില്‍ രാഷ്ട്രീയസമൂഹങ്ങള്‍ പകച്ചുനില്‍ക്കേണ്ടിവരുന്ന അവസ്ഥയും. ആയിരവും രണ്ടായിരവും കോടി രൂപ മുതല്‍മുടക്കി ഹോളിവുഡ് പടച്ചുവിടുന്ന ബ്രഹ്മാണ്ഡ പടങ്ങളില്‍ കലയും കാഴ്ചക്കാരും ദേശങ്ങളും പ്രദേശങ്ങളുമില്ല.

___________________________________________

ഗുണപോലുള്ള ഒരു തീവ്രബ്രാഹ്മണ്യരൂപകവുംഹേറാമും’ ‘വേട്ടയാട് വിളയാടും’ ‘അന്പേ ശിവവും’ ‘ദശാവതാരവും’ ‘വിശ്വരൂപവുംഎല്ലാം സാക്ഷ്യപ്പെടുത്തി  ഇവര്അങ്ങനെതന്നെ പറഞ്ഞുകൊണ്ടിരിക്കും. ബ്രാഹ്മണ്യത്തിന്റെ ശിഥിലചിഹ്നങ്ങളാണല്ലോ ഇവരെ സംബന്ധിച്ച് മതേതരത്വവും വിശ്വമാനവികതയും. മറ്റുചിലര്ക്ക് എപ്പിക്സിനിമ സങ്കല്പമുള്ളയാളും ടോട്ടല്അഭിനേതാവുമായതിനാലാണത്രേ കമല്ഹാസന്വ്യത്യസ്തനാകുന്നത്.3  ഇത്തരത്തിലുള്ള ആധുനികാവശിഷ്ട വായ്ത്താരികള്തന്നെയല്ലേ നവഹിന്ദുത്വവും ഭ്രാന്തദേശീയവാദവുമൊക്കെയായി  പരിവര്ത്തനപ്പെടുന്നത്?
കമല്ഹാസന്റെ സിനിമകളിലെ സൂഷ്മമായ ബ്രാഹ്മണിസ്റ് അന്തര്ധാരകളും ഭ്രമാത്മകതയും അപരങ്ങളോടുള്ള സമീപനവുമൊക്കെ വെറും പൊടിക്കൈകളായി കണ്ട് കൌതുകം പുലര്ത്തുകയാണ് വേണ്ടതെന്ന് ഒരാള്ഉപദേശിക്കുന്നു. ഇസ്ളാമിന്റെ കാര്യത്തില്ബദല്നിര്ദ്ദേശങ്ങള്നല്കാനും ക്രിയാത്മകമായ ഇടപെടലുകള്നടത്താനും എം.ജി.രാധാകൃഷ്ണനും ജി.പി. രാമചന്ദ്രനും പോലുള്ള സവര്ണ്ണരുള്ളപ്പോള്സ്വന്തമായി സംസാരിച്ച്മതേതരവാദികളെവെറി പിടിപ്പിച്ച മുസ്ളീം സംഘടനകളെ ഉപജാപക സംഘങ്ങളായി ഇദ്ദേഹം അടയാളപ്പെടുത്തുന്നു.

____________________________________________

ജനങ്ങളുടെ ബോധ- അബോധമണ്ഡലങ്ങളെ അട്ടിമറിച്ചും അപമാനവീകരിച്ചും വിപണിയുടെ വല വലുതാക്കുന്ന യാന്ത്രിക നിര്‍മ്മിതികളാണിവ. ഇത്തരം ബ്രഹ്മാണ്ഡ പടങ്ങള്‍ കടന്നുകയറുന്നതിലൂടെ അനേകം ചെറുസിനിമകളുടെ അവസരം നഷ്ടപ്പെടുകയും യഥാര്‍ത്ഥ ആവിഷ്കാരസ്വാതന്ത്യ്രം  തടസ്സപ്പെടുകയുമാണെന്ന് തിരിച്ചറിയുന്ന  നിരവധി സിനിമപ്രവര്‍ത്തകര്‍ ഇപ്പോഴുണ്ട്. അവര്‍ വമ്പന്‍പടങ്ങള്‍ എന്ന ഭാവനയെ തന്നെ നിരാകരിച്ചും, പ്രാദേശികതയിലൂന്നിയും, അപരങ്ങളിലേക്ക് ആഴ്ന്നിറങ്ങിയും, താരവ്യവസ്ഥയെ ഒഴിവാക്കിയും, സമാന്തരവിതരണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയുമാണ് സമകാലീന സിനിമയെ കലാപരമായും സാങ്കേതികമായും പുനര്‍നിര്‍മ്മിക്കുന്നത്.
ഹോളിവുഡില്‍ പിറവിയെടുത്ത ബ്രഹ്മാണ്ഡ പടങ്ങളുടെ ചെറുപതിപ്പുകളാണ് ബോളിവുഡിലും അരങ്ങ് തകര്‍ക്കുന്നത്. തെന്നിന്ത്യയില്‍ ഇത്തരം പടങ്ങള്‍ക്ക് ആരംഭംകുറിച്ച ഷങ്കറിന്റെ സിനിമകളിലുള്ളത് ഭ്രാന്തുപിടിച്ച ദേശീയവാദവും ഉന്നതജാതി തീവ്രവാദവുമാണ്. ഇതേ പിന്തുടര്‍ച്ചയില്‍ 100കോടി രൂപമുതല്‍മുടക്കി നിര്‍മ്മിച്ചതും ഭൂഖണ്ഡാന്തര റിലീസിംഗും, ടോട്ടല്‍ കളക്ഷനും, നെഗറ്റീവ് പബ്ളിസിറ്റിയും ഉപാധിയാക്കിയ പടമാണ് വിശ്വരൂപം. ഈ സിനിമ ബഹുജനങ്ങളെ വശീകരിക്കുന്നതിന്റെ യഥാര്‍ത്ഥ വശം തുറന്നുകാണിക്കുന്നതിനു പകരം ആത്മാവിഷ്കാരം, വിശ്വമാനവികത, വിരുദ്ധബിംബങ്ങളുടെ വായന എന്നൊക്കെയുള്ള ജാര്‍ഗണുകളില്‍ മയങ്ങിനില്‍ക്കുന്നവര്‍ വെളിപ്പെടുത്തുന്നത് സ്വന്തം സാംസ്കാരിക ഭീരുത്വത്തെയാണ്.2
കമല്‍ഹാസന്‍ ഒരു മതവിരുദ്ധ/മതേതരവാദി മാത്രമല്ല, കമാല്‍ഹസ്സനുമാണെന്ന് സ്ഥാപിക്കാന്‍ ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുള്ളവരാണ് ജി.പി.രാമചന്ദ്രനെപ്പോലുള്ള ദേശാഭിമാനി ബുദ്ധിജീവികള്‍ . ‘ഗുണ’പോലുള്ള ഒരു തീവ്രബ്രാഹ്മണ്യരൂപകവും ‘ഹേറാമും’ ‘വേട്ടയാട് വിളയാടും’ ‘അന്‍പേ ശിവവും’ ‘ദശാവതാരവും’ ‘വിശ്വരൂപവും’ എല്ലാം സാക്ഷ്യപ്പെടുത്തി  ഇവര്‍ അങ്ങനെതന്നെ പറഞ്ഞുകൊണ്ടിരിക്കും. ബ്രാഹ്മണ്യത്തിന്റെ ശിഥിലചിഹ്നങ്ങളാണല്ലോ ഇവരെ സംബന്ധിച്ച് മതേതരത്വവും വിശ്വമാനവികതയും. മറ്റുചിലര്‍ക്ക് എപ്പിക്സിനിമ സങ്കല്പമുള്ളയാളും ടോട്ടല്‍ അഭിനേതാവുമായതിനാലാണത്രേ കമല്‍ഹാസന്‍ വ്യത്യസ്തനാകുന്നത്.3  ഇത്തരത്തിലുള്ള ആധുനികാവശിഷ്ട വായ്ത്താരികള്‍ തന്നെയല്ലേ നവഹിന്ദുത്വവും ഭ്രാന്തദേശീയവാദവുമൊക്കെയായി  പരിവര്‍ത്തനപ്പെടുന്നത്?
കമല്‍ഹാസന്റെ സിനിമകളിലെ സൂഷ്മമായ ബ്രാഹ്മണിസ്റ് അന്തര്‍ധാരകളും ഭ്രമാത്മകതയും അപരങ്ങളോടുള്ള സമീപനവുമൊക്കെ വെറും പൊടിക്കൈകളായി കണ്ട് കൌതുകം പുലര്‍ത്തുകയാണ് വേണ്ടതെന്ന് ഒരാള്‍ ഉപദേശിക്കുന്നു. ഇസ്ളാമിന്റെ കാര്യത്തില്‍ ബദല്‍നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും എം.ജി.രാധാകൃഷ്ണനും ജി.പി. രാമചന്ദ്രനും പോലുള്ള സവര്‍ണ്ണരുള്ളപ്പോള്‍ സ്വന്തമായി സംസാരിച്ച് ‘മതേതരവാദികളെ’ വെറി പിടിപ്പിച്ച മുസ്ളീം സംഘടനകളെ ഉപജാപക സംഘങ്ങളായി ഇദ്ദേഹം അടയാളപ്പെടുത്തുന്നു.4
മറ്റൊരുവിമര്‍ശനം രൂപപ്പെട്ടിട്ടുള്ളത് ഫെമിനിസ്റ് പക്ഷത്തുനിന്നുമാണ. മിക്കവാറും എല്ലാസിനിമകളിലും സ്ത്രീകള്‍ അവമതിക്കപ്പെടുന്നുണ്ടെങ്കിലും അവര്‍ വൈകാരികമായി ഇളകിമറിയാറില്ലെന്നും, മതമൌലികവാദികളെപ്പോലെ ഞങ്ങള്‍ നിയന്ത്രണങ്ങളും നിരോധനങ്ങളും  ആവശ്യപ്പെടാറില്ലെന്നും ചിലര്‍ വാദിക്കുന്നു.  ഒട്ടും വസ്തുതാപരമല്ല ഈ വാദം. അതിക്രൂരമായ ബലാല്‍സംഗ കൊലപാതകങ്ങളെ ആഘോഷപൂര്‍വ്വം ചിത്രീകരിച്ച Sniff എന്ന സിനിമയ്ക്കെതിരെ രണ്ടാംഘട്ട ഫെമിനിസ്റുകള്‍ കടുത്ത പ്രതിരോധമുയര്‍ത്തുകയും ആ സിനിമ ലോകവ്യാപകമായി നിരോധിക്കപ്പെടുകയും ചെയ്തു. രോഗാതുരമായ അറുപതുകളിലെ (Sick sixty) നിരവധി സിനിമകള്‍ ഫെമിനിസ്റ് ഇടപെടലുകളിലൂടെ നിരോധിക്കപ്പെട്ടു. സിനിമയിലെ ബലാല്‍സംഗ ചിത്രീകരണങ്ങള്‍ക്ക് നിയന്ത്രണംവരുകയും കുട്ടികളോടും മൃഗങ്ങളോടും കാണിക്കുന്ന ക്രൂരതകള്‍ ചിത്രീകരിക്കുന്നതിന് വിലക്ക് രൂപ്പപെടുകയും ചെയ്തതിന് പിന്നിലും ഫെമിനിസ്റ് ഇടപെടലുകളുണ്ട്. ഏതായാലും, ഭരണകൂടവും സംഘടിത ശക്തികളും കൈയാളുന്ന നിരോധനാധികാരവും ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ അടക്കമുള്ള പുതുസാമൂഹിക കര്‍ത്തൃത്വങ്ങള്‍ ഉന്നയിക്കുന്ന ജനാധിപത്യപ്രശ്നങ്ങളും രണ്ടായികാണുകയാണ് അഭികാമ്യം.

സൂചനകള്‍

1. Popular fiction : the logic and practices of a Literary field-    Ken Gelder (Routledge 2004).
2. വിശ്വാസരൂപങ്ങളുടെ വിരുദ്ധബിംബങ്ങള്‍ – അന്‍വര്‍ അബ്ദുള്ള,  (മാധ്യമം ആഴ്ചപ്പതിപ്പ്/ ഫെബ്രുവരി 11, 2013.)
3. അന്‍പേശിവം – അന്‍വര്‍ അബ്ദുള്ള (മാധ്യമം ആഴ്ചപ്പതിപ്പ് /ഫെബ്രുവരി 4, 2013)
3. വിശ്വരൂപം : ഒരു കമല്‍പൊടിക്കൈ – (മാധ്യമം ദിനപത്രം/ ജനുവരി 30, 2013.)

 

 

Top