മതം, സമുദായം, സാമൂഹികമായ ചലനാത്മകത: സമകാലീന ദലിത് പ്രമേയങ്ങള്‍

സോഷ്യല്‍ മീഡിയായിലൂടെ ചിലര്‍ ഉന്നയിക്കുന്നതും ഇതേ ഭീതിയാണ്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും കേരളത്തില്‍ പണ്ടുമുതലേ “ഉള്ളവരും” സാര്‍വ്വദേശീയ ബന്ധങ്ങള്‍ നിലനിറുത്തുന്നവരുമാണ്. ദലിതരാകട്ടെ “ഒന്നുമില്ലാത്തവര്‍”. അതിനാല്‍ ന്യൂനപക്ഷ വിഷയങ്ങളില്‍ ഇടപെട്ടാല്‍ ദലിതര്‍ക്ക് ദോഷമേ സംഭവിക്കു എന്നാണ് തര്‍ക്കം. ദലിത് സമുദായത്തെ ഇല്ലായ്മകളിലൂടെയും വല്ലായ്മകളിലൂടെയും (lacks) കാണുന്നത് ഏറ്റവും അധീശത്വപരമായ, പിന്തിരിപ്പനായ സാമൂഹിക വിശകലനമാണ്. ആനുപാതികമായ കുറവുകളും ഇല്ലായ്മകളും ദലിതര്‍ക്ക് ഉണ്ടെന്നത് വാസ്തവമാണ്. അത് പരിഹരിക്കാനുള്ള വഴി എല്ലായിടങ്ങളിലുമുള്ള സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയാണ്. അതിനുള്ള സാധ്യതകളെ പറ്റി ആലോചിക്കുന്നതിനുപകരം; ഉള്ളവരോട് ഇല്ലാത്തവര്‍ സഹവര്‍ത്തിച്ചാല്‍, “ഇല്ലാത്തവര്‍ക്ക്” വന്‍നഷ്ടമുണ്ടാകുമെന്നു പറയുന്നത് വിചിത്രമാണ്. ദലിതരുടെ സമരങ്ങള്‍ ജനാധിപത്യത്തെ ഘടനാപരമായി സ്വാധീനിക്കുന്നതിനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ്, അരികുസമുദായങ്ങളെ എന്നപോലെ ന്യൂനപക്ഷങ്ങളെയും അപരവല്‍ക്കരിക്കുന്ന ഭരണവര്‍ഗ്ഗനടപടികളെയും സവര്‍ണ്ണപൊതുബോധത്തെയും ചെറുക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടിവരുന്നത്.

കെ.കെ.ബാബുരാജ്

വോത്ഥാനത്തില്‍ അയ്യങ്കാളിയുടെയും, പൊയ്കയിലപ്പച്ചന്റെയും, പാമ്പാടിജോണ്‍ജോസഫിന്റെയും നേതൃത്വത്തില്‍ നടന്ന കീഴാള ഏകീകരണങ്ങളിലെല്ലാം ഉപജാതിവിഭജനങ്ങളെ മറികടക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. പുതിയ ലോകബോധത്തിനനുസരിച്ചു സമുദായത്തെയും ശരീരങ്ങളെയും സജ്ജീകരിക്കുന്നതിന് മേല്‍പ്പറഞ്ഞപോലുള്ള പരിശ്രമങ്ങള്‍ അത്യാവശ്യമായിരുന്നു. ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് അക്കാലത്തെ ഇതര സമുദായങ്ങളിലെ ഉല്‍ബുദ്ധ വിഭാഗങ്ങളുമായി ഇടപെഴകാന്‍ അവര്‍ കാണിച്ച സന്നദ്ധതയും. ഇത്തരം കാര്യങ്ങളെ കേവലമായ സവര്‍ണ്ണ വിധേയതയായി കാണുന്നത് അപക്വതയാണ്. നേരെമറിച്ച്, കീഴാളസമുദായങ്ങളുടെ സാമൂഹികമായ ചലനാത്മകതയെ (Social Mobility) വ്യാപിപ്പിക്കാന്‍ സമരങ്ങളെന്നപോലെ മറ്റുതരത്തിലുള്ള ഇടപാടുകളും ആവശ്യമാണെന്ന വസ്തുത തിരിച്ചറിയുകയാണ് വേണ്ടത്.

നവോത്ഥാനത്തിനു ശേഷം കേരളത്തിലുണ്ടായ എല്ലാ ദലിത് പ്രതിനിധാനങ്ങള്‍ക്കും തങ്ങളുടെ സമരങ്ങള്‍ക്കൊപ്പം സഹവര്‍ത്തിത്വത്തിന്റെ ധാരയെയും മുന്നോട്ടുകൊണ്ടുപോകേണ്ടിവന്നിട്ടുണ്ട്. കല്ലറ സുകുമാരന്‍ മുതല്‍ ഇങ്ങേയറ്റത്തുള്ള ഏതൊരാളെയെടുത്താലും ഇത് വാസ്തവമാണ്.

1970- കളില്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയെപ്പറ്റിയുള്ള ആദ്യസ്വരമുയര്‍ന്നത് ദലിത് പക്ഷത്തുനിന്നുമാണ്. 1980-കളില്‍ ശ്രീനാരായണഗുരുവിനെ അവര്‍ണ്ണീകരിച്ചും, സഹോദരനയ്യപ്പന്റെ പൗരസമത്വപ്രക്ഷോഭണത്തെ വീണ്ടെടുത്തും സവര്‍ണ്ണ സാംസ്‌കാരിക മേന്മാവാദത്തിനു വിള്ളലേല്പിച്ചത് ഇതേ പക്ഷത്തെ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളുമാണ്. 1990-കളിലെ മണ്ഡല്‍കമ്മീഷന്‍ പ്രക്ഷോഭണഘട്ടത്തില്‍എസ്.എന്‍.ഡി.പി.യോടും വിശ്വകര്‍മ്മമഹാസഭയോടും മുസ്ലീം-ലാറ്റിന്‍ ക്രിസ്ത്യന്‍ സംഘടനകളോടും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും അവര്‍ രംഗത്തുണ്ടായിരുന്നു. 2000-നു മുമ്പേതന്നെ കേരളത്തില്‍ പുതുതായി ആരംഭംകുറിച്ച നവജനാധിപത്യ-സ്ത്രീവാദ-പരിസ്ഥിതി മുന്നേറ്റങ്ങളിലും ആശയരൂപീകരണങ്ങളിലും ദലിത് സാന്നിധ്യം കാണാം. ഇതേ കാലയളവില്‍, നമ്മുടെ സമൂഹത്തില്‍ മാര്‍ക്‌സിസ്റ്റിതരമായ ഒരു ജ്ഞാനമണ്ഡലം രൂപപ്പെടുത്താനും സജീവമായി പ്രവര്‍ത്തിച്ചത് ദലിത് പ്രതിനിധാനങ്ങളാണ്. കോളനികളില്‍നിന്നും സ്വത്ത്, പദവി, അധികാരം മുതലായവയ്ക്ക് വേണ്ടിയുള്ള സമരങ്ങളിലേയ്ക്ക് കടക്കാനും, വികസനത്തിന്റെ പുറമ്പോക്കുകള്‍ ആരാണെന്ന തിരിച്ചറിവ് നേടാനും മാത്രമല്ല; അയ്യങ്കാളിയെ കര്‍ഷകതൊഴിലാളി നേതാവില്‍നിന്നും മാറ്റി സമുദായവല്‍ക്കരണപാതയില്‍ കണ്ടെത്താനും, പൊയ്കയിലപ്പച്ചന്റെ വിചാരങ്ങള്‍ക്ക് പുതുവ്യാഖ്യാനം കൊടുക്കാനും, സഹോദരനയ്യപ്പന്റെ സാഹോദര്യദര്‍ശനത്തെ പുതുക്കാനും കേരളത്തില്‍ സര്‍വ്വശക്തമായിരുന്ന മാര്‍ക്‌സിസ്റ്റ് പരിപ്രേഷ്യങ്ങള്‍ ദുര്‍ബലമാകേണ്ടതുണ്ടായിരുന്നു.

ഈ കാര്യങ്ങള്‍ ഇവിടെ ഓര്‍ക്കുന്നത്, ദലിതരുടെ സാമുഹികമായ ചലനാത്മകതയെ പരിഗണിയ്ക്കാതെ, കേവലം വസ്തുവായി പുനഃസ്ഥാപിക്കുന്ന നോട്ടങ്ങള്‍ തന്നെയാണ് പലരും നടത്തുന്നതെന്നു സൂചിപ്പിക്കാനാണ്. ദലിത് എന്ന പരികല്പന/സാമുദായികത നിലനില്ക്കുന്നത് ജാതിവ്യവസ്ഥയുടെ ‘അകത്താക്കല്‍’ ‘പുറത്താക്കല്‍’ തന്ത്രങ്ങളെയും ‘പൊതുവായത്’ ‘പ്രത്യേകമായത്’ എന്ന സവര്‍ണ്ണ മേധാവിത്വ വര്‍ഗ്ഗീകരണത്തെയും പൊളിക്കുന്ന ഒരു വിഷയി എന്ന നിലയിലാണ്. ഈ വസ്തുതയെ കാണാതുള്ള സാമാന്യവല്‍ക്കരണമാണ് ‘ദലിതര്‍ ചത്തമീനുകളാണ്’ എന്ന പ്രയോഗം. (കെ.എം.സലീംകുമാര്‍) ആദിവാസികള്‍, ദലിതര്‍ മുതലായ അരികുവല്‍കൃത സമുദായങ്ങളുടെയും ദേശീയതയുടെ അപരത്വമനുഭവിക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളുടെയും വര്‍ത്തമാനാവസ്ഥയെ രേഖപ്പെടുത്താന്‍ മുഖ്യധാര മാനദണ്ഡങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടാവുക ആത്മനിന്ദയാണ്. ദൈനംദിന ജീവിതത്തിന്റെ പുനരുല്‍പ്പാദനവും, അവബോധത്തിന്റെ പുതുക്കലും, വ്യത്യസ്തതകളോട് സംവേദിക്കാനുള്ള സന്നദ്ധതയും, അനുകരിക്കാനും, അതിവര്‍ത്തിക്കാനുമുള്ള ശേഷിയും ഉള്‍പ്പടെ നിരവധി ‘ചെറുയാഥാര്‍ത്ഥ്യ’ങ്ങളെ (minor realities)െ പരിഗണിച്ചുകൊണ്ടാവണം ഈ ജനവിഭാഗങ്ങളുടെ വര്‍ത്തമാനാവസ്ഥ കുറിക്കേണ്ടത്.

സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിലെ വിവിധ സമുദായങ്ങളില്‍ ഉണ്ടായ സാമൂഹികമായ ചലനാത്മകതയെ കുറിച്ചു ഫിലിപ്പോ ഒസല്ലയും കരോലിന്‍ ഒസല്ലയും ചേര്‍ന്ന് ഒരു പുസ്തകമെഴുതിയിട്ടുണ്ട.് (Social mobility in Kerala: Modernity and Identity in Conflict) ആധുനികകേരളത്തിന്റെ രാഷ്ട്രീയഘടനയില്‍ ഈഴവരെപ്പോലുള്ള ഒരു പിന്നോക്കസമുദായം ഇടം നേടിയത് ഒട്ടനവധി ‘ചെറു യാഥാര്‍ത്ഥ്യ’ങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണെന്നതിനെ വെളിപ്പെടുത്തുന്ന ഫീല്‍ഡ് വര്‍ക്കാണ് ആ പുസ്തകം. ഇത്തരം പ്രതിപാദനങ്ങളെ നിരാകരിക്കുന്നതു മൂലമാണ് ദലിതരുടെ അവസ്ഥ ചത്തമീനുകള്‍ക്ക് തുല്യമായി അനുഭവപ്പെടുന്നത്.

________________________________
സവര്‍ണ്ണ ഹിന്ദുക്കളുടെ ദാര്‍ശനികരായ വിവേകാനന്ദന്‍, തിലകന്‍, ഗാന്ധി മുതലായവര്‍ ഈ ഭീതി പുലര്‍ത്തിയവരാണ്. ഇതേസമയം അവര്‍ണ്ണരായ അഹിന്ദുക്കളുടെ ദാര്‍ശനികരായ ഫൂലേ, നാരായണഗുരു, അംബേദ്കര്‍ മുതലായവര്‍ക്ക് സെമറ്റിക് മതങ്ങള്‍ അത്യധികം ഇടുങ്ങിയവയാണെന്ന അഭിപ്രായമുണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ക്ക് അന്യമായ സമത്വം, സാഹോദര്യം, വിവേചനങ്ങളോടുള്ള എതിര്‍പ്പ് എന്നിവ ഈ മതങ്ങളുടെ പ്രമാണഗ്രന്ഥങ്ങളിലുള്ളതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യായൊട്ടാകെയുള്ള ദലിത്പ്രസ്ഥാനങ്ങളുംബുദ്ധിജീവികളും പിന്തുടരുന്നത് മേല്‍പ്പറഞ്ഞ ദാര്‍ശനിക നിലപാട് തന്നെയാണ്. 
________________________________ 

2011 ആഗസ്റ്റ്മാസത്തില്‍ ‘നവജനാധിപത്യപ്രസ്ഥാനം’ എറണാകുളത്ത് ‘മുസ്ലീംങ്ങള്‍ അന്യരല്ല’ എന്ന പേരില്‍ ഒരു സാഹോദര്യസമ്മേളനം നടത്തുകയയുണ്ടായി. ഈ സമ്മേളനത്തില്‍ ‘ജമാ അത്തെ ഇസ്ലാമി’യുടെയും എസ്.ഡി.പി.ഐ.യുടെയും പ്രതിനിധികള്‍ പങ്കെടുത്തതും ഈ ലേഖകനടക്കമുള്ളവര്‍ മുസ്ലിം വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും ‘പ്രബോധനം’ ‘തേജസ്’ മുതലായ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നതുമാണ് ചിലരെ സംബന്ധിച്ചിടത്തോളം ദലിതര്‍ സ്വന്തം നിലമറന്ന് മറ്റുള്ളവരുടെ ഏജന്‍സിയായിമാറിയെന്ന പ്രചാരണത്തിന് കാരണമായിട്ടുള്ളത്.
ഈ സമ്മേളനം നടത്തിയത് കേരളത്തില്‍ ഇസ്ലാമിനെതിരെ അതിശക്തമായ പൊതുബോധം ഉയര്‍ന്ന സന്ദര്‍ഭത്തിലാണ്. അതിനെ അരക്കിട്ടുറപ്പിക്കുന്ന വിധത്തില്‍ ഭരണകൂടവും മാധ്യമങ്ങളും ഹിന്ദുത്വ-ലിബറല്‍-ഇടതുപക്ഷ കക്ഷികളും കുറുമുന്നണി രൂപപ്പെടുത്തുകയും ചെയ്തു. അതിനുംമുമ്പേ ‘ലൗ ജിഹാദ്’ പോലുള്ള വംശീയ പ്രചാരണങ്ങള്‍ അരങ്ങേറിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പൊതുബോധം കരുത്താര്‍ജ്ജിക്കുന്നതിനെ ഫാഷിസത്തിന്റെ പ്രത്യക്ഷതയായിട്ടാണ് കാണേണ്ടത്. അംബേദ്കറിന്റെ അഭിപ്രായത്തില്‍ ന്യൂനപക്ഷങ്ങളാണ് ജനാധിപത്യത്തിന്റെ ഊടുംപാവുമായിരിക്കുന്നത്. അവരെ അന്യവല്‍ക്കരിക്കുകയും സംഘര്‍ഷങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നിടത്ത് ജനാധിപത്യം ദുര്‍മരണത്തിന് വിധേയമാകും. കേരളത്തില്‍ രൂപപ്പെട്ട ഇസ്ലാംവിരുദ്ധ ഐക്യമുന്നണിയെ വിജയകരമായി അണിമുറിക്കാന്‍ കഴിഞ്ഞതാണ് സാഹോദര്യ സമ്മേളനത്തിന്റെ ചരിത്രപ്രാധാന്യം. മാത്രമല്ല, മതേതരത്വത്തിന് ഒരു കീഴാള പരിപ്രേഷ്യം ആവശ്യമാണെന്ന വസ്തുത ബോധ്യപ്പെടാനും മേല്പറഞ്ഞപോലുള്ള ഇടപാടുകളിലൂടെ സാധ്യമായി.
സാഹോദര്യസമ്മേളനത്തിനുമുമ്പും പിന്നീടും ഉയര്‍ന്ന പ്രധാനപ്പെട്ട എതിര്‍വാദം ഇതാണ്. മുസ്ലീം സമുദായത്തോട് പൊതുബോധവും, സംഘപരിവാര്‍ശക്തികളും കാണിക്കുന്ന ശത്രുതയെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ‘ജമാഅത്തെ ഇസ്ലാമി’യെയും ‘എസ്.ഡി.പി.ഐ.’യെയും അകറ്റിനിറുത്തികൊണ്ടുള്ള വേദികള്‍ മാത്രമേ പാടുള്ളൂ. കെ.അജിതയെപോലുള്ളവര്‍ വെച്ച മുന്നുപാധി ഇതാണ്. ശബ്ദവും, ചലനവും, കര്‍ത്തൃത്വവുമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളെയും പ്രതിനിധാനങ്ങളെയും അരിച്ചുമാറ്റിയിട്ടു മുസ്ലീംസമുദായത്തെ അമൂര്‍ത്തമായി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നുപറയുന്നത് കൊളോണിയല്‍ പിന്തുടര്‍ച്ചയുള്ള സവര്‍ണ്ണവാദമാണ്. ദേശീയപ്രസ്ഥാനകാലത്ത്, അംബേദ്കറിന്റെ ആശയങ്ങളെ വിദൂരമാക്കി തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്ക്കുന്നവരെ വാഴിക്കാന്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും പയറ്റിയത് ഇപ്പോള്‍ ഇസ്ലാമിന്റെ കാര്യത്തിലും ആവര്‍ത്തിക്കുന്നു എന്നുമാത്രമേ ഇതിനര്‍ത്ഥമുള്ളൂ.
ബാബ്‌റി മസ്ജിദിന്റെ തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യയ്ക്കുംശേഷം മുസ്ലീംസമുദായത്തിലുണ്ടായ സംഘര്‍ഷങ്ങളെ ഏറ്റവുമധികം ഉള്‍ക്കൊണ്ടത് ഇസ്ലാമികസംഘടനകളാണെന്നത് വ്യക്തമാണ്. മാത്രമല്ല, ”രാഷ്ട്രീയ ഇസ്ലാം” എന്ന ലോകചരിത്രപരമായ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നതും, സര്‍വ്വോപരി ”പോപ്പുലര്‍ ഇസ്ലാമിസം” എന്ന പുതുഭാവനയെ ഉപാധിയാക്കി ബഹുജനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതും ഇവയാണ്. മുസ്ലീം സമുദായത്തിലെ പുരുഷാധിപത്യ മനോഭാവക്കാരുംവരേണ്യരും മാത്രമാണ് ഈ സംഘടനകളെന്ന മുഖ്യധാര വിമര്‍ശനം ഇകഴ്ത്താന്‍ മാത്രം ഉദ്ദേശിച്ചിട്ടുള്ളതായിട്ടാണ് മനസ്സിലാവുന്നത്. ഇന്ന് സംഘടനകള്‍ക്ക് ഉപരിയായി മുസ്ലീംസമുദായത്തില്‍ നിരവധി കര്‍ത്തൃത്വങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവരെ വെറുതെ കുറ്റപ്പെടുത്താതെ; പുതിയൊരു സോഷ്യല്‍ എന്‍ജിനീയറിംഗിന്റെ ഭാഗമായി മാറാന്‍ ഈ പുതുധാരകള്‍ക്ക് കഴിയുമോ, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവുമോ, സവര്‍ണ്ണ ഉദാരതയിലുള്ള പരാശ്രിതത്വം ഒഴിവാക്കാന്‍ അവര്‍ക്കാവുമോ? എന്നിങ്ങനെയുള്ള ആത്മവിമര്‍ശനങ്ങളാണ് ഇപ്പോള്‍ വേണ്ടത്. ഈ അര്‍ത്ഥത്തില്‍; മുസ്ലീംസമുദായത്തിന്റെ വര്‍ത്തമാനാവസ്ഥയെ തിരിച്ചറിയുകയും അവരുടെ അപരത്വത്തോട് പാരസ്പര്യം പുലര്‍ത്തുകയെന്നതും ദലിത്ജനതയുടെ ചരിത്രപരമായ ഉത്തരവാദിത്വമാണ്.

__________________________________
ജമാ അത്തെ ഇസ്ലാമി/എസ്.ഡി.പി.ഐ. മുതലായ സംഘടനകളുമായും അവയുടെ കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങളുമായും നവജനാധിപത്യ പ്രസ്ഥാനമോ ദലിത് ബുദ്ധിജീവികളോ യാതൊരുവിധത്തിലുമുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ല. വളരെ നിര്‍ണ്ണായകമായ ജനാധിപത്യ- മനുഷ്യാവകാശ വിഷയങ്ങളിലും, അതിജീവനസമരങ്ങളിലും പൊതുവായ ചില വേദികള്‍ പങ്കിടുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതുപോലും,ഇസ്ലാമിന്റെ ജൈത്രയാത്രയില്‍ കേരളത്തിലെ ‘പുരോഗമന’സമൂഹം തകര്‍ന്നടിയുന്നതിനു കാരണമാകുമെന്നു പറഞ്ഞു വിലപിക്കുകയാണ് ചിലര്‍.
__________________________________ 

ജമാ അത്തെ ഇസ്ലാമി/എസ്.ഡി.പി.ഐ. മുതലായ സംഘടനകളുമായും അവയുടെ കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങളുമായും നവജനാധിപത്യ പ്രസ്ഥാനമോ ദലിത് ബുദ്ധിജീവികളോ യാതൊരുവിധത്തിലുമുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ല. വളരെ നിര്‍ണ്ണായകമായ ജനാധിപത്യ- മനുഷ്യാവകാശ വിഷയങ്ങളിലും, അതിജീവനസമരങ്ങളിലും പൊതുവായ ചില വേദികള്‍ പങ്കിടുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതുപോലും, ഇസ്ലാമിന്റെ ജൈത്രയാത്രയില്‍ കേരളത്തിലെ ‘പുരോഗമന’സമൂഹം തകര്‍ന്നടിയുന്നതിനു കാരണമാകുമെന്നു പറഞ്ഞു വിലപിക്കുകയാണ് ചിലര്‍.

സോഷ്യല്‍ മീഡിയായിലൂടെ ചിലര്‍ ഉന്നയിക്കുന്നതും ഇതേ ഭീതിയാണ്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും കേരളത്തില്‍ പണ്ടുമുതലേ ”ഉള്ളവരും” സാര്‍വ്വദേശീയ ബന്ധങ്ങള്‍ നിലനിറുത്തുന്നവരുമാണ്. ദലിതരാകട്ടെ ”ഒന്നുമില്ലാത്തവര്‍”. അതിനാല്‍ ന്യൂനപക്ഷ വിഷയങ്ങളില്‍ ഇടപെട്ടാല്‍ ദലിതര്‍ക്ക് ദോഷമേ സംഭവിക്കു എന്നാണ് തര്‍ക്കം. ദലിത് സമുദായത്തെ ഇല്ലായ്മകളിലൂടെയും വല്ലായ്മകളിലൂടെയും (lacks) കാണുന്നത് ഏറ്റവും അധീശത്വപരമായ, പിന്തിരിപ്പനായ സാമൂഹിക വിശകലനമാണ്. ആനുപാതികമായ കുറവുകളും ഇല്ലായ്മകളും ദലിതര്‍ക്ക് ഉണ്ടെന്നത് വാസ്തവമാണ്. അത് പരിഹരിക്കാനുള്ള വഴി എല്ലായിടങ്ങളിലുമുള്ള സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയാണ്. അതിനുള്ള സാധ്യതകളെ പറ്റി ആലോചിക്കുന്നതിനുപകരം; ഉള്ളവരോട് ഇല്ലാത്തവര്‍ സഹവര്‍ത്തിച്ചാല്‍, ”ഇല്ലാത്തവര്‍ക്ക്” വന്‍നഷ്ടമുണ്ടാകുമെന്നു പറയുന്നത് വിചിത്രമാണ്. ദലിതരുടെ സമരങ്ങള്‍ ജനാധിപത്യത്തെ ഘടനാപരമായി സ്വാധീനിക്കുന്നതിനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ്, അരികുസമുദായങ്ങളെ എന്നപോലെ ന്യൂനപക്ഷങ്ങളെയും അപരവല്‍ക്കരിക്കുന്ന ഭരണവര്‍ഗ്ഗനടപടികളെയും സവര്‍ണ്ണപൊതുബോധത്തെയും ചെറുക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടിവരുന്നത്.
ഇസ്ലാം- ക്രിസ്ത്യന്‍ മുതലായ സെമറ്റിക്മതങ്ങള്‍ ഏകദൈവ വിശ്വാസത്തിലൂന്നുന്നതിനാല്‍ അവക്ക് വൈവിധ്യങ്ങളെ ഉല്‍ക്കൊള്ളാന്‍ കഴിയില്ലെന്നും; എന്നാല്‍ വിപുലമായ സാര്‍വദേശീയ ബന്ധങ്ങളുള്ളതിനാല്‍ അവ ഇന്ത്യയിലെ ജാതിസമുദായങ്ങളെ വിഴുങ്ങിയേക്കാമെന്നുള്ള പേടി പണ്ടേയുണ്ട്. സവര്‍ണ്ണ ഹിന്ദുക്കളുടെ ദാര്‍ശനികരായ വിവേകാനന്ദന്‍, തിലകന്‍, ഗാന്ധി മുതലായവര്‍ ഈ ഭീതി പുലര്‍ത്തിയവരാണ്. ഇതേസമയം അവര്‍ണ്ണരായ അഹിന്ദുക്കളുടെ ദാര്‍ശനികരായ ഫൂലേ, നാരായണഗുരു, അംബേദ്കര്‍ മുതലായവര്‍ക്ക് സെമറ്റിക് മതങ്ങള്‍ അത്യധികം ഇടുങ്ങിയവയാണെന്ന അഭിപ്രായമുണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ക്ക് അന്യമായ സമത്വം, സാഹോദര്യം, വിവേചനങ്ങളോടുള്ള എതിര്‍പ്പ് എന്നിവ ഈ മതങ്ങളുടെ പ്രമാണഗ്രന്ഥങ്ങളിലുള്ളതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യായൊട്ടാകെയുള്ള ദലിത്പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും പിന്തുടരുന്നത് മേല്‍പ്പറഞ്ഞ ദാര്‍ശനിക നിലപാട് തന്നെയാണ്. 1969-ല്‍ മഹാരാഷ്ട്രയില്‍ പ്രസിദ്ധീകരിച്ച ആദ്യ ദലിത്മാനിഫെസ്റ്റോ, ഇസ്ലാം- ക്രിസ്ത്യന്‍ മതവിശ്വസികളെ ന്യൂനപക്ഷങ്ങളായികാണുകയും അവരുടെ ധനശേഷിയോ, അധികാരപദവികളോ, സാര്‍വ്വദേശീയബന്ധങ്ങളോ ഇനം തിരിക്കാതുള്ള ജനാധിപത്യത്തിനും പൂര്‍ണ്ണമതസ്വാതന്ത്ര്യത്തിനും അര്‍ഹതയുള്ളവരായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
നവോത്ഥാന പൂര്‍വ്വഘട്ടത്തില്‍, ഇന്ത്യയിലെ അവര്‍ണ്ണരുടെ പ്രമേയങ്ങളായിരുന്നു മതപരിവര്‍ത്തനങ്ങളും മതരൂപീകരണങ്ങളും. ഇന്നത് അസ്ഥാനത്താണ്. ദലിതരടക്കമുള്ള പാര്‍ശ്വവല്‍കൃതര്‍ തങ്ങളുടെ അവകാശ വാദങ്ങളുടെ ഭൂമികയാക്കുന്നത് മതത്തെമാത്രമല്ല; ദേശവും സമുദായവും അന്തര്‍ദേശീയതയും ഉള്‍പ്പടെയുള്ള നിരവധി ഘടകങ്ങളെയാണ്. അതിനാല്‍ ‘മതപരിവര്‍ത്തന ഭീതി’ അടിസ്ഥാനമില്ലാത്തതാണെന്ന പോലെ, ബുദ്ധിസമടക്കമുള്ളവയിലേക്കുള്ള ‘മതംമാറ്റം’ വിമോചനകരമായിരിക്കും എന്ന ഏകസ്വരതയിലുള്ള പ്രചാരണവും അര്‍ത്ഥരഹിതമാണ്. എന്നാല്‍ വ്യക്തികളുടേയും ഗ്രൂപ്പുകളുടേയും തിരഞ്ഞെടുപ്പ് എന്ന നിലയില്‍ അതിനെ നിഷേധിക്കേണ്ടതില്ല.
മുസ്ലീംങ്ങളില്‍ ചെറിയൊരു വിഭാഗം വരേണ്യരും ക്രിസ്ത്യാനികളില്‍ ഒരുവിഭാഗം സവര്‍ണ്ണരുമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.

________________________________
1969-ല്‍ മഹാരാഷ്ട്രയില്‍ പ്രസിദ്ധീകരിച്ച ആദ്യ ദലിത്മാനിഫെസ്റ്റോ, ഇസ്ലാം- ക്രിസ്ത്യന്‍ മതവിശ്വസികളെ ന്യൂനപക്ഷങ്ങളായികാണുകയും അവരുടെ ധനശേഷിയോ, അധികാരപദവികളോ, സാര്‍വ്വദേശീയബന്ധങ്ങളോ ഇനം തിരിക്കാതുള്ള ജനാധിപത്യത്തിനും പൂര്‍ണ്ണമതസ്വാതന്ത്ര്യത്തിനും അര്‍ഹതയുള്ളവരായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നവോത്ഥാന പൂര്‍വ്വഘട്ടത്തില്‍, ഇന്ത്യയിലെ അവര്‍ണ്ണരുടെ പ്രമേയങ്ങളായിരുന്നു മതപരിവര്‍ത്തനങ്ങളും മതരൂപീകരണങ്ങളും. ഇന്നത് അസ്ഥാനത്താണ്. ദലിതരടക്കമുള്ള പാര്‍ശ്വവല്‍കൃതര്‍ തങ്ങളുടെ അവകാശ വാദങ്ങളുടെ ഭൂമികയാക്കുന്നത് മതത്തെമാത്രമല്ല; ദേശവും സമുദായവും അന്തര്‍ദേശീയതയും ഉള്‍പ്പടെയുള്ള നിരവധി ഘടകങ്ങളെയാണ്. അതിനാല്‍ ‘മതപരിവര്‍ത്തന ഭീതി’ അടിസ്ഥാനമില്ലാത്തതാണെന്ന പോലെ, ബുദ്ധിസമടക്കമുള്ളവയിലേക്കുള്ള ‘മതംമാറ്റം’ വിമോചനകരമായിരിക്കും എന്ന ഏകസ്വരതയിലുള്ള പ്രചാരണവും അര്‍ത്ഥരഹിതമാണ്. എന്നാല്‍ വ്യക്തികളുടേയും ഗ്രൂപ്പുകളുടേയും തിരഞ്ഞെടുപ്പ് എന്ന നിലയില്‍ അതിനെ നിഷേധിക്കേണ്ടതില്ല. 

________________________________

ആദിവാസികളുടെ ഭൂമി കയ്യേറുകയും, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പേരില്‍ പൊതുമുതല്‍ കൊള്ളയടിക്കുകയും, സംവരണമടക്കമുള്ള സാമൂഹികനീതി വിഷയങ്ങളെ അസാധുവാക്കുകയും ചെയ്യുന്നതില്‍ ക്രിസ്ത്യന്‍ സവര്‍ണര്‍ക്ക് വലിയ പങ്കുണ്ട്. ദലിത് ക്രൈസ്തവര്‍ക്ക്കൂടി അവകാശപ്പെട്ട ന്യൂനപക്ഷാവകാശങ്ങളെ കുത്തകയാക്കിയാണ് അവര്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്.
തങ്ങളുടെ സ്ഥാപനങ്ങളില്‍നിന്നും ഇടപാടുകളില്‍നിന്നും ആത്മബോധമുള്ള അവര്‍ണ്ണരെ അകറ്റിമാറ്റി പുതിയൊരു അയിത്തവ്യവസ്ഥ നിലനിറുത്തുന്നവരാണ് മുസ്ലീം വരേണ്യര്‍. ഇത്തരം കാര്യങ്ങളെ വെളിപ്പെടുത്തുമ്പോള്‍ അപരമതസ്പര്‍ദ്ധയും സമുദായ വിദ്വേഷവും ഉളവാക്കുന്നതായ അനുഭവാത്മകവിവരണങ്ങള്‍ ദലിതര്‍ ഒഴിവാക്കേണ്ടതുണ്ട്. പകരം അനീതികളും അസമത്വങ്ങളും തുടരാന്‍ അനുവദിക്കുന്ന വ്യവസ്ഥിതിയെ ചോദ്യംചെയ്യുകയും, ഇതേ സമുദായങ്ങളിലെ ഉല്‍ബുദ്ധരായ വ്യക്തികളോടും പ്രസ്ഥാനങ്ങളോടും കൈ കോര്‍ക്കുകയുമാണ് വേണ്ടത്.
ദലിതരുടെ സാമൂഹികമായ ചലനാത്മകയെ പറ്റിയുള്ള ചില സൂചനകളാണ് ഇവിടെ ഉന്നയിച്ചത്. എന്നാല്‍ ആദ്യമേ വിശദീകരിച്ച ഉപജാതിവിഭജനങ്ങളെ മറികടന്നുകൊണ്ടുള്ള സാമുദായികാവബോധത്തിനും വൈവിധ്യങ്ങളോടുള്ള സഹവര്‍ത്തിത്വത്തിനും പുറമേ; ചില കാര്യങ്ങളിലെങ്കിലും തിരിച്ചറിവും ജാഗ്രതയും കാണിച്ചാല്‍ മാത്രമേ അവര്‍ക്ക് സ്വതന്ത്രമായ സാമൂഹിക ചലനാത്മകത സാധ്യമാകൂ.
തിരിച്ചറിവുകളില്‍ ഏറ്റവും പ്രധാനം, തങ്ങളുടെ വിഷയിസ്ഥാനത്തെ ബോധ്യപ്പെടുകയാണ്. മുഖ്യധാര വ്യവഹാരങ്ങളില്‍ ദലിതര്‍ അസന്നിഹിതരായിരിക്കാം. എന്നാല്‍ ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ അടിസ്ഥാന അദ്ധ്വാനമേഖലയും, സാംസ്‌കാരികമായ അബോധവും, ജനാധിപത്യ സ്ഥാപനങ്ങളുടെ പുനര്‍നിര്‍മ്മിതിയും ദലിതരുടെയും ഇതരപാര്‍ശ്വവല്‍കൃത സമുദായങ്ങളുടെയും സംഭാവനയാണ്. അതിന്റെ അനുബന്ധങ്ങള്‍ മാത്രമാണ് മറ്റുള്ളതെല്ലാം. ഇത്തരമൊരു എജന്‍സിയില്‍ ധാരണയില്ലാത്തത് മൂലമാണ് സമകാലീന ദലിത്‌നേതൃത്വങ്ങളിലും, പ്രസ്ഥാനങ്ങളിലും, സമരരംഗങ്ങളിലും വലിയതോതില്‍ ആത്മനിന്ദയും പരനിന്ദയും കാണപ്പെടുന്നത്.

_______________________________
കേരളത്തെ സംബന്ധിച്ചിടത്തോളം അധിനിവേശ സങ്കല്പനങ്ങളെ മാത്രമല്ല ഗാന്ധിയന്‍-നക്‌സല്‍ ബദലുകള്‍, മാവോ വാദം, യുക്തിവാദം, ഇടതുലിബറലിസം, സവര്‍ണ്ണ സെക്യുലറിസം, അക്കാദമിക് വരേണ്യത മുതലായ നാട്ടുനടപ്പുകളെയും ശീലങ്ങളെയും വൈജ്ഞാനികമായി നിര്‍ദ്ധാരണം ചെയ്തതില്‍ ദലിത് ധൈഷണികതയ്ക്ക് വലിയ പങ്കുണ്ട്. ഇത്തരം കാര്യങ്ങളോര്‍ത്ത് മനശാന്തി നഷ്ടപ്പെട്ടവരാണ് ദലിത് ബുദ്ധിജീവികളോടും ഉത്തരാധുനികതയോടും ശത്രുതാപരമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. സമകാലീനാവസ്ഥയില്‍ ദലിതര്‍ ജാഗ്രത കാണിക്കേണ്ട വിഷയങ്ങളില്‍ പ്രധാനപ്പെട്ടത് ‘അനുഷ്ഠാനാത്മകമായ ബുദ്ധിസ’മാണ്. ഇന്ത്യയുടെ അതിര്‍ത്തി നാടുകളില്‍ പ്രബലമായിട്ടുള്ള ബുദ്ധിസ്റ്റ്ധാരകള്‍ സങ്കുചിത ദേശീയവാദത്തിലും അക്രമോത്സുക വംശീയതയിലും അടിയുറച്ച ഫ്യൂഡല്‍ ശേഷിപ്പുകളാണ്. അംബേദ്കര്‍ അപ്പാടെ നിഷേധിച്ചിട്ടുള്ള അവയെ ദലിത് പ്രമേയങ്ങളായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  

_______________________________

ദലിത് പക്ഷത്തുനിന്നും ഇപ്പോള്‍ ഉണ്ടായ സിനിമകളിലും, നോവലുകളിലും, ചില അക്കാദമിക്-പഠനഗ്രന്ഥങ്ങളിലും ആഖ്യാനബലം കുറഞ്ഞുപോയതിനു കാരണവും ഏജന്‍സിയെപ്പറ്റിയുള്ള ബോദ്ധ്യത്തിന്റെ അഭാവമാണ്. ‘പാപ്പിലിയോബുദ്ധ’ എന്ന സിനിമയെ വിമര്‍ശിക്കുമ്പോള്‍ വിഷയത്തിലേക്ക് കടക്കാതെ സംവിധായകന്റെ ജാതിയും മതവുമെല്ലാം തടസ്സമായി കാണുന്നതും; കീഴാള ഉയര്‍ത്തെഴുന്നേല്പുകളെ വിജ്ഞാനത്തിന്റെ വികാസവുമായി ബന്ധപ്പെട്ട പ്രതിഭാസമായി കാണാതെ ”ബുദ്ധിജീവി വിരോധം” പ്രകടിപ്പിക്കുന്നതും വിഷയിസ്ഥാനത്തെപ്പറ്റിയുള്ള ബോധ്യമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം അധിനിവേശ സങ്കല്പനങ്ങളെ മാത്രമല്ല ഗാന്ധിയന്‍-നക്‌സല്‍ ബദലുകള്‍, മാവോ വാദം, യുക്തിവാദം, ഇടതുലിബറലിസം, സവര്‍ണ്ണ സെക്യുലറിസം, അക്കാദമിക് വരേണ്യത മുതലായ നാട്ടുനടപ്പുകളെയും ശീലങ്ങളെയും വൈജ്ഞാനികമായി നിര്‍ദ്ധാരണം ചെയ്തതില്‍ ദലിത് ധൈഷണികതയ്ക്ക് വലിയ പങ്കുണ്ട്. ഇത്തരം കാര്യങ്ങളോര്‍ത്ത് മനശാന്തി നഷ്ടപ്പെട്ടവരാണ് ദലിത് ബുദ്ധിജീവികളോടും ഉത്തരാധുനികതയോടും ശത്രുതാപരമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്.
സമകാലീനാവസ്ഥയില്‍ ദലിതര്‍ ജാഗ്രത കാണിക്കേണ്ട വിഷയങ്ങളില്‍ പ്രധാനപ്പെട്ടത് ‘അനുഷ്ഠാനാത്മകമായ ബുദ്ധിസ’മാണ്. ഇന്ത്യയുടെ അതിര്‍ത്തി നാടുകളില്‍ പ്രബലമായിട്ടുള്ള ബുദ്ധിസ്റ്റ്ധാരകള്‍ സങ്കുചിത ദേശീയവാദത്തിലും അക്രമോത്സുക വംശീയതയിലും അടിയുറച്ച ഫ്യൂഡല്‍ ശേഷിപ്പുകളാണ്. അംബേദ്കര്‍ അപ്പാടെ നിഷേധിച്ചിട്ടുള്ള അവയെ ദലിത് പ്രമേയങ്ങളായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ആധുനികതയുടെ ഒരു അഭാവം എന്ന നിലയില്‍ മതത്തെ കാണണമെന്ന നിലപാട് ലഘൂകരിക്കണമെന്നല്ല ഇവിടെ പറയുന്നത്.
മറ്റൊന്ന്; അംബേദ്ക്കറെ ന്യൂനീകരിക്കുന്ന മൗലികവാദ പ്രവണതകളാണ്. സവര്‍ണ്ണമേധാവികള്‍ അദ്ദേഹത്തെ അധസ്ഥിതനേതാവ് എന്ന കുടത്തിലടയ്ക്കാനാണ് ശ്രമിച്ചത്. എന്നാല്‍, ദലിതരില്‍ ചിലരെങ്കിലും അദ്ദേഹത്തെ പ്രമാണവാദപരമായി ഒതുക്കാനാണ് പാടുപെടുന്നത്. അംബേദ്ക്കറിന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുള്ളത്; ആധുനികതയിലെ ഒരു വിമര്‍ശനവിഷയി ((Critical subject)) യെന്ന നിലയിലാണ.് ഇന്ത്യന്‍ ജനതയുടെ സമരരംഗത്തേക്കും ചിന്താവ്യപാരങ്ങളിലേയ്ക്കും ”വിമര്‍ശനചിന്തയെ” എത്തിച്ചത് നെഹ്രു മുതല്‍ ചാരുമജുംദര്‍ വരെയുള്ള ബ്രാഹ്മണരും അവര്‍ രൂപപ്പെടുത്തിയ പ്രസ്ഥാനങ്ങളുമല്ല. അംബേദ്കറും അദ്ദേഹം ആരംഭം കുറിച്ച കീഴാളപ്രസ്ഥാനവുമാണ്. ഈ സുപ്രധാന വശത്തെ വിസ്മരിക്കുന്നവര്‍, പുതുവിജ്ഞാനങ്ങളോടും നീതിയോടും ചേര്‍ത്തുപിടിച്ചല്ല അംബേദ്ക്കറിസത്തെ കാണുന്നതെന്ന് വ്യക്തമാണ്.
ഇക്കാര്യങ്ങള്‍ക്കെല്ലാം ഉപരിയായി, ദലിത്-കീഴാള-ന്യൂനപക്ഷ ഫെമിനിസം യാഥാര്‍ത്ഥ്യമായി മാറിയ കാലഘട്ടമാണിത്. ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഈ ഏജന്‍സിയുടെ സാന്നിധ്യത്തില്‍, ദലിത് സമുദായത്തെയും പ്രസ്ഥാനങ്ങളെയും ബുദ്ധിജീവികളെയും വരിഞ്ഞുമുറുക്കിയുള്ള പിതൃാധിപത്യപരമായ തടസ്സങ്ങള്‍/അസംബന്ധങ്ങള്‍ അഴിച്ചുകളയാന്‍ ശ്രമിക്കേണ്ടതുണ്ട്.

___________________________
കടപ്പാട് :- പച്ചക്കുതിര

Top