നരേന്ദ്രമോഡി: വംശഹത്യയുടെ രാഷ്ട്രീയം
ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്കെത്തുന്നൊരു സോഷ്യല്‍ സ്ട്രീമാണ് ഒരു മുസ്ലിം കൂട്ടക്കൊലയ്ക്ക് പ്രേരണയായി മാറുന്നത്. അതിലൂടെ-ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ -ഇന്ത്യയുടെ ഹിന്ദുത്വരാഷ്ട്രീയത്തിന് പുതിയൊരു അധികാര വ്യവസ്ഥയുണ്ടാക്കാന്‍ കഴിഞ്ഞു. അതിലേക്കുള്ള പ്രയാണ മധ്യേ സംഭവിക്കുന്നൊരു കാര്യം മാത്രമാണ്, ഒരു ഉള്‍പ്രേരകമായിട്ടാണ് യഥാര്‍ത്ഥത്തില്‍ ഈ കൂട്ടക്കൊലകള്‍ സംഭവിക്കുന്നത്. കൂട്ടക്കൊലകള്‍ ഈയര്‍ത്ഥത്തില്‍ സ്വയമൊരു ലക്ഷ്യമല്ല. മുസ്ലീങ്ങളെ കൊല്ലുക എന്നതുമാത്രം ലക്ഷ്യമാക്കി ഒരു കലാപവും യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലില്ല. മറിച്ച്, കൃത്യമായ മറ്റൊരു ലക്ഷ്യം മുന്‍നിര്‍ത്തി നടക്കുന്നൊരു കാര്യമാണിത്. ഭഗല്‍പൂര്‍ കൂട്ടക്കൊലയില്‍ അന്ന് സ്റ്റേറ്റ് വളരെ നിഷ്‌ക്രിയമായിരുന്നു. ഇന്ത്യയിലെ മുസ്ലീം-ദലിത് കൂട്ടക്കൊലകള്‍ ഉണ്ടായ സന്ദര്‍ഭങ്ങളിലെല്ലാം ഈ നിഷ്‌ക്രിയത്വം കാണാവുന്നതാണ്. കൂട്ടക്കൊല നടക്കുന്ന എല്ലാ ഘട്ടത്തിലും സ്റ്റേറ്റ് വളരെ പെട്ടെന്ന് പ്രവര്‍ത്തിക്കാതാ വുകയോ സ്റ്റേറ്റിലെ പ്രധാനപ്പെട്ട ഉദ്യോസ്ഥന്‍മാര്‍ തന്നെ അതിലെ പ്രതികളായി മാറുകയും ചെയ്യുന്നത് സ്ഥിരം കാര്യമാണ്.
നരേന്ദ്രമോഡിയുടെ 2002 ലെ അധികാര രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം, ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം വരുന്നതു തന്നെ ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പുതിയൊരു ഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതു പഴയതില്‍ നിന്നു ഭിന്നമായ, അതായത് കേവലമായ ബ്രാഹ്മണിക്കല്‍ ഹിന്ദു പ്രൈഡിന് അപ്പുറം ഇന്ത്യയിലെ ഹിന്ദു എന്ന് വിളിക്കപ്പെടുന്ന മുഴുവന്‍ വിഭാഗങ്ങളെയും നവഹിന്ദുത്വത്തിലേക്ക് സ്വാംശീകരിക്കുന്ന സാമൂഹികമായ പ്രക്രിയ ഇതിന്റെ പിന്നിലടങ്ങിയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഇക്കാര്യം കാണാതിരിക്കുന്നതുകൊണ്ടാണ് നരേന്ദ്രമോഡിയെ കേവലമൊരു കൊലയാളിയായി – മുസ്ലീം വംശഹത്യ- മാത്രം വിശേഷിപ്പിക്കുകയും അദ്ദേഹത്തിനെതിരെ വൈകാരികമായ പ്രതിരോധം തീര്‍ക്കാനും ശ്രമിക്കുന്നത്.
2002 ല്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന്റെ പിന്നിലുള്ള അടിയന്ത്രിമായ പ്രേരണ, ബി.ജെ.പി.യെന്ന രാഷ്ട്രീയപ്രസ്ഥാനം ഗുജറാത്തില്‍ നേരിട്ട പ്രതിസന്ധികളാണ്. അക്കാലത്ത് അവിടെ
2002 ലാണ് ഏറ്റവും വിവാദമായിരിക്കുന്ന ഗുജറാത്ത് കൂട്ടക്കൊലയുണ്ടാകുന്നത്. ഈ കൂട്ടക്കൊല മാത്രം വെച്ച് മോഡിയുടെ രാഷ്ട്രീയത്തെ പരിശോധിച്ചറിയാന്‍ പറ്റില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതായത്, ഗുജറാത്തില്‍ 9.1 ശതമാനം മാത്രമാണ് മുസ്ലിം ജനസംഖ്യ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയല്ല അവര്‍ എന്നാണിത് സൂചിപ്പിക്കുന്നത്. മാത്രവുമല്ല ഇന്ത്യയിലെ ഇതര
ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയിലാകമാനം നിരവധി സ്ഥലങ്ങളില്‍ ഭയാനകമായ രൂപത്തിലുള്ള മുസ്ലീം കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ട്. ഒരുപക്ഷേ, സ്വതന്ത്രഇന്ത്യയിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലീം കൂട്ടക്കൊല ബീഹാറിലാണ് നടന്നത്. 1989-ല്‍ ഭഗല്‍പൂരില്‍. ഈ സമയത്ത് ബിഹാര്‍ ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ ജഗന്നാഥ് മിശ്രയാണ്. മാത്രവുമല്ല, അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുമാണ്. ബി.ജെ.പി യുടെ ഭരണത്തിന്‍ കീഴില്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് മുസ്ലീം വംശഹത്യ എന്ന ഒരു ലഘൂകരണം പലപ്പോഴും മോഡി രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ കാണാറുണ്ട്. അതൊക്കെ വളരെ അശ്രദ്ധയോടുകൂടിയും ജാഗ്രതയില്ലാതെയും ചരിത്രത്തെ സമീപിക്കുന്നതുകൊണ്ട് സംഭവിക്കുന്ന കാര്യമാണ്.
__________________________________
ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയിലാകമാനം നിരവധി സ്ഥലങ്ങളില്‍ ഭയാനകമായ രൂപത്തിലുള്ള മുസ്ലീം കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ട്. ഒരുപക്ഷേ, സ്വതന്ത്രഇന്ത്യയിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലീം കൂട്ടക്കൊല ബീഹാറിലാണ് നടന്നത്. 1989-ല്‍ ഭഗല്‍പൂരില്‍. ഈ സമയത്ത് ബിഹാര്‍ ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ ജഗന്നാഥ് മിശ്രയാണ്. മാത്രവുമല്ല, അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുമാണ്. ബി.ജെ.പി യുടെ ഭരണത്തിന്‍ കീഴില്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് മുസ്ലീം വംശഹത്യ എന്ന ഒരു ലഘൂകരണം പലപ്പോഴും മോഡി രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ കാണാറുണ്ട്. അതൊക്കെ വളരെ അശ്രദ്ധയോടുകൂടിയും ജാഗ്രതയില്ലാതെയും ചരിത്രത്തെ സമീപിക്കുന്നതുകൊണ്ട് സംഭവിക്കുന്ന കാര്യമാണ്.
__________________________________
മറിച്ച് ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും ഭരണാധികാരികളും- കോണ്‍ഗ്രസും ബി.ജെ.പി യുമടക്കം ഇപ്പറയുന്ന മുസ്ലീം-ദലിത് കൂട്ടക്കൊലകള്‍ക്ക് നേതൃത്വം കൊടുക്കുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് 2002 ലെ മുസ്ലിം കൂട്ടക്കൊലയെ മാത്രം വെച്ച് മോഡിയുടെ രാഷ്ട്രീയത്തെ പരിശോധിക്കുന്നതിനുപകരം പ്രധാനപ്പെട്ട രണ്ടുമൂന്ന വംശഹത്യകളെ താരതമ്യം ചെയ്ത് പരിശോധിക്കുന്നത് നന്നായിരിക്കും.
1989 ലെ ഭഗല്‍പ്പൂര്‍ കൂട്ടക്കൊല നടക്കുന്നതിന് തൊട്ടുമുന്‍പ് അഞ്ചുദിവസം നീണ്ടുനിന്ന വിശ്വഹിന്ദുപരിഷത്തിന്റെ രാമശിലാപൂജ നടക്കുന്നുണ്ട്. അഞ്ചു ജാഥകള്‍ സംഗമിച്ച ശേഷം അവിടെ നടന്ന ഒരു പ്രകോപനമാണ് വലിയൊരു കലഹത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്കെത്തുന്നൊരു സോഷ്യല്‍ സ്ട്രീമാണ് ഒരു മുസ്ലിം കൂട്ടക്കൊലയ്ക്ക് പ്രേരണയായി
കൂട്ടക്കൊലകള്‍ ഈയര്‍ത്ഥത്തില്‍ സ്വയമൊരു ലക്ഷ്യമല്ല. മുസ്ലീങ്ങളെ കൊല്ലുക എന്നതുമാത്രം ലക്ഷ്യമാക്കി ഒരു കലാപവും യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലില്ല. മറിച്ച്, കൃത്യമായ മറ്റൊരു ലക്ഷ്യം മുന്‍നിര്‍ത്തി നടക്കുന്നൊരു കാര്യമാണിത്. ഭഗല്‍പൂര്‍ കൂട്ടക്കൊലയില്‍ അന്ന് സ്റ്റേറ്റ് വളരെ നിഷ്‌ക്രിയമായിരുന്നു. ഇന്ത്യയിലെ മുസ്ലീം-ദലിത് കൂട്ടക്കൊലകള്‍ ഉണ്ടായ സന്ദര്‍ഭങ്ങളിലെല്ലാം ഈ നിഷ്‌ക്രിയത്വം കാണാവുന്നതാണ്. കൂട്ടക്കൊല നടക്കുന്ന എല്ലാ ഘട്ടത്തിലും സ്റ്റേറ്റ് വളരെ പെട്ടെന്ന് പ്രവര്‍ത്തിക്കാതാവുകയോ സ്റ്റേറ്റിലെ പ്രധാനപ്പെട്ട ഉദ്യോസ്ഥന്‍മാര്‍ തന്നെ അതിലെ പ്രതികളായി മാറുകയും ചെയ്യുന്നത് സ്ഥിരം കാര്യമാണ്. 1989-ല്‍ ഭഗല്‍പൂരിലെ പോലീസ് സൂപ്രണ്ട് ദ്വിവേദി, അയാളെ പ്രതിയായി കമ്മീഷന്‍ കണ്ടെത്തിയ കാര്യമാണ്. അയാളെ ആദ്യം സ്ഥലം മാറ്റുകയും വീണ്ടും തിരിച്ച് കൊണ്ടുവരികയും ചെയ്തു. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അവിടുത്തെ ഇരകള്‍ക്ക് മതിയായ ഒരു നഷ്ടപരിഹാരവും കിട്ടാത്ത സാഹചര്യത്തില്‍ – കുറ്റവാളിയായി കണ്ടെത്തിയ ദ്വിവേദിക്ക് ഏറ്റവും നല്ല പോലീസ് സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് ഈ കഴിഞ്ഞ വര്‍ഷം അയാള്‍ അര്‍ഹനാവുകയും ചെയ്തു.
സ്റ്റേറ്റ് എങ്ങനെയാണ് ഒരു കൂട്ടക്കൊലയെ കൈകാര്യം ചെയ്യുന്നതെന്നതിന്റെ ഏറ്റവും നല്ല തെളിവുകളില്‍ ഒന്നാണിത്. ഗുജറാത്തില്‍ 2002 ല്‍ നടന്ന വംശഹത്യയും കിംവദന്തികളില്‍ നിന്നും രൂപപ്പെട്ടതാണ്. ഗോധ്രാസംഭവത്തില്‍ അന്‍പത്തേഴ്‌പേര്‍ മരിച്ചു. അതിനെ ചുറ്റിപറ്റി അനേകം അഭ്യൂഹങ്ങളുണ്ടായി. അതിനെക്കാള്‍ പ്രധാനമായ കാര്യം, മറ്റുള്ള കലാപങ്ങളില്‍ നിന്ന് ഭിന്നമായി
________________________________
ഹിന്ദുക്കള്‍ക്ക് അവരുടെ വികാരം പ്രകടിപ്പിക്കുവാന്‍ അതായത് മുസ്ലീങ്ങളെ കൊല്ലുവാന്‍ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന വിധത്തില്‍ ഉള്ള ഒരു സാമൂഹ്യാവസ്ഥ ഗുജറാത്തിലുണ്ടായിരുന്നു എന്നാണ് കാണേണ്ടത്. എല്ലാ കലാപങ്ങളിലും ആസൂത്രിതമായ നീക്കങ്ങള്‍ പ്രകടമാണ്. ഗോധ്രസംഭവത്തില്‍ മരിച്ച 57 പേരുടെ ജഡങ്ങളെ ഏറ്റുവാങ്ങുവാന്‍ മോഡി നിയോഗിച്ചത് വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായ ജയതിപട്ടേലിനെയാണ്. അയാള്‍ ഈ ശവശരീരങ്ങള്‍ ഏറ്റു വാങ്ങിയിട്ട് ഗോധ്രയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വലിയൊരു ശവഘോഷയാത്രയാണ് നടത്തുന്നത്. ഇതുണ്ടാക്കുന്ന വൈകാരികമായൊരു അന്തരീക്ഷത്തിനകത്താണ് അത്രയും വലിയൊരു കലാപത്തിന് ജനം സ്വയം സന്നദ്ധമായി ഇറങ്ങി വരുന്നത്. അഹമ്മദാബാദില്‍ രാവിലെ 11 മണിയായപ്പോള്‍ തന്നെ ആര്‍.എസ്.എസുകാര്‍ നഗരം പിടിച്ചെടുത്തെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതാണ്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് വരുന്ന സന്ദേശത്തില്‍ പറയുന്നത്, 11 മണിയായപ്പോഴേക്കും ട്രാഫിക്കിന്റെ നിയന്ത്രണം പരിപൂര്‍ണമായും ഇവരേറ്റെടുത്തു കഴിഞ്ഞുവെന്നാണ്. അന്നേ ദിവസം മോഡിയുടെ ഫോണിലേക്ക് ആകെക്കൂടി മൂന്നേ മൂന്ന് കോള്‍ മാത്രമേ വന്നുളളൂ എന്നാണ് പിന്നീട് കണ്ടെത്തുന്ന കാര്യം. ഒരു മുഖ്യമന്ത്രിക്ക് ഒരു ദിവസം മൂന്നു കോളുകള്‍ മാത്രമേ വന്നു എന്നു പറയുമ്പോള്‍ എന്തായിരുന്നു അവിടെ നടന്ന ഗൂഡാലോചനയുടെ ആഴമെന്ന് തിരിച്ചറിയാന്‍ കഴിയും.________________________________
അതായത്, കലാപം നടക്കുമ്പോള്‍ പോലീസിനെ നിഷ്‌ക്രിയമാക്കുന്നു. നിഷ്‌ക്രിയരായിരിക്കണമെന്ന് പോലീസിന് വേണ്ട നിര്‍ദേശം കൊടുക്കുന്നു. ഹിന്ദുക്കള്‍ക്ക് അവരുടെ വികാരം പ്രകടിപ്പിക്കുവാന്‍ അതായത് മുസ്ലീങ്ങളെ കൊല്ലുവാന്‍ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന വിധത്തില്‍ ഉള്ള ഒരു സാമൂഹ്യാവസ്ഥ ഗുജറാത്തിലുണ്ടായിരുന്നു എന്നാണ് കാണേണ്ടത്.
എല്ലാ കലാപങ്ങളിലും ആസൂത്രിതമായ നീക്കങ്ങള്‍ പ്രകടമാണ്. ഗോധ്രസംഭവത്തില്‍ മരിച്ച 57 പേരുടെ ജഡങ്ങളെ ഏറ്റുവാങ്ങുവാന്‍ മോഡി നിയോഗിച്ചത് വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായ ജയതിപട്ടേലിനെയാണ്. അയാള്‍ ഈ ശവശരീരങ്ങള്‍ ഏറ്റു വാങ്ങിയിട്ട് ഗോധ്രയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വലിയൊരു ശവഘോഷയാത്രയാണ് നടത്തുന്നത്. ഇതുണ്ടാക്കുന്ന
വൈകാരികമായൊരു അന്തരീക്ഷത്തിനകത്താണ് അത്രയും വലിയൊരു കലാപത്തിന് ജനം സ്വയം സന്നദ്ധമായി ഇറങ്ങി വരുന്നത്. അഹമ്മദാബാദില്‍ രാവിലെ 11 മണിയായപ്പോള്‍ തന്നെ ആര്‍.എസ്.എസുകാര്‍ നഗരം പിടിച്ചെടുത്തെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതാണ്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് വരുന്ന സന്ദേശത്തില്‍ പറയുന്നത്, 11 മണിയായപ്പോഴേക്കും ട്രാഫിക്കിന്റെ നിയന്ത്രണം പരിപൂര്‍ണമായും ഇവരേറ്റെടുത്തു കഴിഞ്ഞുവെന്നാണ്. അന്നേ ദിവസം മോഡിയുടെ ഫോണിലേക്ക് ആകെക്കൂടി മൂന്നേ മൂന്ന് കോള്‍ മാത്രമേ വന്നുളളൂ എന്നാണ് പിന്നീട് കണ്ടെത്തുന്ന കാര്യം. ഒരു മുഖ്യമന്ത്രിക്ക് ഒരു ദിവസം മൂന്നു കോളുകള്‍ മാത്രമേ വന്നു എന്നു പറയുമ്പോള്‍ എന്തായിരുന്നു അവിടെ നടന്ന ഗൂഡാലോചനയുടെ ആഴമെന്ന് തിരിച്ചറിയാന്‍ കഴിയും. ഇങ്ങനെ ഗൂഡാലോചനാപരമായി
കലാപങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ചു ഗൗരവമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നില്ലെന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. കേരളത്തില്‍ മോഡി വരുമ്പോള്‍, മുസ്ലിം കൊലയാളിയാണ് അതുകൊണ്ട് സ്വീകരിക്കരുത് എന്നതാണ് വാദം. യഥാര്‍ത്ഥത്തില്‍ ഹിന്ദുവെന്ന് സ്വയം വിചാരിക്കുന്നവര്‍ക്ക് അനുകൂലമായൊരു വാദഗതി മാത്രമാണിത്. ഇതില്‍നിന്ന് ഭിന്നമായി ഇതിന്റെ ഭാഗമായുണ്ടാകുന്ന
ഇവിടെയാണ് വെറും ഒന്‍പത് ശതമാനം മാത്രമുള്ള മുസ്ലിങ്ങള്‍ക്കെതിരെ ഒരു ഹിന്ദു പ്രൈഡ് ഉയര്‍ന്നുവരുന്നത്. കലാപമെന്നു പറയുന്നത് ഒരു ജനതയെ മുഴുവന്‍ ഉന്മൂലനം ചെയ്യാന്‍ ഉപയോഗിക്കുന്ന സംഗതിയേയായിരുന്നില്ല. വംശീയമായ കൂട്ടക്കൊലകള്‍ ഇന്ത്യയ്ക്ക് മാത്രം ബാധകമായ കാര്യമേയല്ല. അമേരിക്കയില്‍ കൊളംബസ് ചെന്നതിനുശേഷം അവിടുത്തെ ആദിമനിവാസികളായ ലക്ഷക്കണക്കിന് റെഡ് ഇന്ത്യന്‍സിനെ കൊന്നു കളഞ്ഞു. അത് ചരിത്രത്തിന്റെ ഭാഗമാണ്. ഇവിടെ മനസിലാക്കേണ്ട കാര്യം ഈ കൊലയാളിസംഘങ്ങള്‍ റെഡ് ഇന്‍ഡ്യന്‍സിനെ ഉന്മൂലനം ചെയ്യുന്നതിലൂടെ മറ്റൊരു രാഷ്ട്രത്തെ നിര്‍മ്മിക്കുകയായിരുന്നുവെന്ന കാര്യത്തെയാണ് ഗുരുതരമായി കാണേണ്ടത്. അതുകൊണ്ട് മുസ്ലീംങ്ങളെ ഗുജറാത്തില്‍ കൊന്നൊടുക്കുന്നതിലൂടെ മോഡി മറ്റൊരു രാഷ്ട്രീയമണ്ഡലത്തെ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. അത് ഏറ്റവും അപകടകരമായ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയമാണ്. അസന്തുലിതമായതും വിവേചനങ്ങള്‍ നിറഞ്ഞതുമായ ഒരു സമൂഹത്തെ അതില്‍ നിന്നും മാറ്റി ഹിന്ദു എന്ന പുതിയ അഭിമാനത്തിലേക്ക് കണ്ണിചേര്‍ക്കുന്ന പ്രക്രിയയാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വിനാശകരമായിട്ടുള്ളതാണ്. ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്ക് മാത്രമല്ല, നീതി ലഭിക്കാത്ത മുഴുവന്‍ ജനസമുദായങ്ങള്‍ക്കും ഏറ്റവും ഹാനികരമായിട്ടുളള രാഷ്ട്രീയമാണ് അതിലൂടെ രൂപപ്പെടുന്നത്.
_________________________________
ഗുജറാത്ത് കലാപത്തിലെ പ്രധാനപ്പെട്ട മറ്റൊരു വശം, മോഡി ഈ കൊലപാതകങ്ങള്‍ക്കെല്ലാം ശേഷം അതൊരു കുറ്റകൃത്യമായെന്നോ തെറ്റായിപ്പോയെന്നോ, ഒരിക്കല്‍പ്പോലും ഖേദിച്ചിട്ടില്ല. അതു ചെയ്യാതിരിക്കാന്‍ കാരണം മോഡി നിഷ്ഠൂരനായ മനുഷ്യനായതുകൊണ്ടു മാത്രമല്ല. അത് ആ ജനത അനുവദിക്കുന്നില്ലെന്നാണ് നാം മനസ്സിലാക്കേണ്ടത്. പുതുതായി രൂപപ്പെട്ട ഹിന്ദു അഭിമാനബോധത്തിനകത്ത ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് കുറ്റകൃത്യമല്ല. അതായത് ആഗോളീകരണ ഘട്ടത്തില്‍ ശക്തമായ ഒരു ദേശരാഷ്ട്രമുണ്ടാകണമെങ്കില്‍ ചിലരെ കൊന്നേ പറ്റൂ എന്നു തോന്നുന്ന, ഒരു പൗരസമൂഹത്തെ സൃഷ്ടിക്കാനായിട്ട് മോഡിയുടെ ഇടപെടലിന് കഴിഞ്ഞിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
_________________________________
ഇതിന്റെ അടിയന്തിരമായ മറ്റൊരു പരിസരമെന്നു പറയുന്നത് മണ്ഡലിനുശേഷം രൂപപ്പെട്ട പിന്നോക്ക-ദലിത് രാഷ്ട്രീയത്തിന്റെ വളരെ മൂര്‍ത്തമായ ഒരു സാന്നിധ്യം ദേശീയ രാഷ്ട്രീയത്തിലുണ്ടായിരുന്നു. അത് കഴിഞ്ഞ കുറെനാളായിട്ട് പിറകോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഈ വിടവിലേക്കാണ് ഹിന്ദു ഐഡന്റിറ്റി യഥാര്‍ത്ഥത്തില്‍ കയറിവരുന്നത്. എന്തുകൊണ്ടാണ് ദലിത് പിന്നോക്ക രാഷ്ട്രീയത്തിന് ദേശീയതലത്തില്‍ ഉണ്ടായിരുന്ന സാന്നിധ്യം മങ്ങിപ്പോകുന്നതെന്നത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്. പക്ഷേ, ഈ അഭാവമാണ് ഈ പുതിയ ഹിന്ദുത്വാഭിമാനത്തെ ആഘോഷിക്കുവാന്‍ ജനസമുദായത്തെ പ്രേരിപ്പിക്കുന്നത്.
ഗുജറാത്തില്‍ മോഡിയുടെ ഉദയം അല്ലെങ്കില്‍ വരവെന്ന് പറയുന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പുതിയൊരു പ്രവണതയുമായി ബന്ധപ്പെട്ടാണ്. അപകടകരമായ ഈ പ്രവണതയെ അഭിസംബോധന
ഗുജറാത്ത് കലാപത്തിലെ പ്രധാനപ്പെട്ട മറ്റൊരു വശം, മോഡി ഈ കൊലപാതകങ്ങള്‍ക്കെല്ലാം ശേഷം അതൊരു കുറ്റകൃത്യമായെന്നോ തെറ്റായിപ്പോയെന്നോ, ഒരിക്കല്‍പ്പോലും ഖേദിച്ചിട്ടില്ല. അതു ചെയ്യാതിരിക്കാന്‍ കാരണം മോഡി നിഷ്ഠൂരനായ മനുഷ്യനായതുകൊണ്ടു മാത്രമല്ല. അത് ആ ജനത അനുവദിക്കുന്നില്ലെന്നാണ് നാം മനസ്സിലാക്കേണ്ടത്. പുതുതായി രൂപപ്പെട്ട ഹിന്ദു അഭിമാനബോധത്തിനകത്ത ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് കുറ്റകൃത്യമല്ല. അതായത് ആഗോളീകരണ ഘട്ടത്തില്‍ ശക്തമായ ഒരു ദേശരാഷ്ട്രമുണ്ടാകണമെങ്കില്‍ ചിലരെ കൊന്നേ പറ്റൂ എന്നു തോന്നുന്ന, ഒരു പൗരസമൂഹത്തെ സൃഷ്ടിക്കാനായിട്ട് മോഡിയുടെ ഇടപെടലിന് കഴിഞ്ഞിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
മുസാഫുര്‍ നഗര്‍ കലാപത്തിന്റെ സമയത്ത് അവിടുത്തെ പസ്മണ്ട മുസ്ലീങ്ങള്‍ അഥവാ ദലിത് മുസ്ലീങ്ങള്‍, ഒ.ബി.സി മുസ്ലീങ്ങള്‍-അവര്‍ക്കവിടെ പസ്മണ്ട ക്രാന്തി ദള്‍ എന്നൊക്കെയുള്ള സംഘടനകള്‍