പ്രൊഫ. ഹാനി ബാബുവിനെതിരായ ഭരണകൂട വേട്ടയില്‍ പ്രതിഷേധിക്കുക

ഡൽഹി സർവകലാശാലയിലെ അധ്യാപകനും സംവരണത്തിനായുള്ള സമരങ്ങളിലെ മുൻനിര പോരാളിയുമായ പ്രൊഫ. ഹാനി ബാബുവിനെതിരായ ഭരണകൂട വേട്ടയിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തകർ നടത്തിയ പ്രസ്താവന.

പൊതു പ്രവർത്തകരുടെ പ്രസ്താവന

2019 സെപ്തംബര്‍ 10 ചൊവ്വാഴ്ച രാവിലെ ആറേ മുപ്പതിന് പൂനെ പോലീസ് ഡല്‍ഹി നോയിഡയിലെ ഹാനി ബാബുവിന്റെയും ജെനി റൊവീനയുടെയും വസതിയില്‍ ഇരച്ചു കയറുകയും സേര്‍ച്ച്‌ നടത്തുകയും ചെയ്തു. ഡല്‍ഹി സര്‍വകലാശാലയില്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍ ഹാനി ബാബു ഭീമ കൊറെഗാവ് കേസില്‍ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. യാതൊരു സെര്‍ച്ച് വാറന്റോ മുന്നറിയിപ്പോ ഇല്ലാതെ അതിരാവിലെ വീട്ടില്‍ കയറി ആറു മണിക്കൂറോളമാണ് പോലീസ് തിരച്ചില്‍ തുടര്‍ന്നത്. മൂന്നു പുസ്തകങ്ങളും ലാപ്ടോപും ഫോണും ഹാര്‍ഡ് ഡിസ്കുകളും പെന്‍ഡ്രൈവും എടുത്തു കൊണ്ടുപോയി.

ഭാഷാശാസ്ത്രത്തിൽ ചോംസ്കിയന്‍ വ്യാകരണവുമായി ബന്ധപ്പെട്ട് സവിശേഷ പഠനം നടത്തിയ ഗവേഷകനാണ് പ്രൊഫസര്‍ ഹാനി ബാബു. ഭാഷാ ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ പതിറ്റാണ്ടുകളുടെ അധ്വാനത്തിലൂടെ ഹാനി ബാബു നടത്തിയ ഗവേഷണ പഠനങ്ങളും അദ്ദേഹത്തിന്റെ നിരവധി സ്വകാര്യ രേഖകളും മറ്റു ഔദ്യോഗിക വിവരങ്ങളും മുഴുവന്‍ ഇപ്പോള്‍ പോലീസിന്റെ കയ്യിലാണ്. അദ്ദേഹത്തിന്റെ നിത്യജീവിതത്തെയും തൊഴിലിനേയും അക്കാദമിക ജീവിതത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

ദില്ലി സര്‍വകലാശാലയിലെ എസ് സി / എസ് റ്റി / ഓബിസി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയായ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പ്രസ്ഥാനത്തിന്റെ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഡിഗ്രിതലം മുതല്‍ ഗവേഷണതലം വരെ സംവരണം നടപ്പാക്കാൻ അദ്ദേഹം തന്റെ സംഘടനയിലൂടെ ധാരാളം പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യത്തെ സാമൂഹിക നീതിക്കായുള്ള ഇത്തരം പോരാട്ടങ്ങളെ അടിച്ചമര്‍ത്താനുള്ള ഭരണകൂട ശ്രമങ്ങള്‍ ജനാധിപത്യപരമാനെന്നു കരുതാന്‍ കഴിയില്ല.

കേന്ദ്ര സര്‍ക്കാർ യാതൊരു മാനദണ്ഡവും ഇല്ലാതെ വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും വേട്ടയാടാനും അങ്ങിനെ തങ്ങളുടെ സ്ഥാപിത രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനും പോലീസിനെ ഉപയോഗിക്കുകയാണ്. ഭീമ കൊറെഗാവ് സംഭവത്തില്‍ നേരിട്ട് പങ്കാളിത്തമുള്ളവര്‍ മഹാരാഷ്ട്രയില്‍ വിലസുകയും എന്നാല്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത നിഷ്കളങ്കരായ അധ്യാപകര്‍ ഡല്‍ഹിയില്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഖേദകരമായ രാഷ്ട്രീയ സാഹചര്യമാണ് ഇന്നുള്ളത് എന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ദില്ലി സര്‍വകലാശാല, ജെഎന്‍യു, എച്സിയു, ഇഫ്ലു തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർഥികളും നിരവധി മനുഷ്യാവകാശ സംഘടനകളും വിദ്യാര്‍ഥി സംഘടനകളും ഈ ഭരണകൂട നടപടിക്കതിരെ പ്രതിഷേധവുമായി രംഗത്ത് വരികയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. സമര്‍പ്പിതനായ അധ്യാപകനാണ് അദ്ദേഹമെന്നു അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് എഴുതി പുറപ്പെടുവിച്ച പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നുണ്ട്.

യാതൊരു മാനദണ്ഡവുമില്ലാതെ പോലീസ് നടത്തിയ ഈ റെയ്ഡ് പ്രൊഫ. ഹാനി ബാബുവിന്റെ വ്യക്തി സ്വാതന്ത്ര്യത്തെയും തൊഴില്‍ സ്വാതന്ത്ര്യത്തെയും അക്കാദമിക സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും തെറ്റായ നടപടികള്‍ക്കിരയാവുന്ന പ്രൊഫ. ഹാനി ബാബുവിനോട് ഞങ്ങള്‍ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

ബി.ആർ.പി ഭാസ്‌കർ
കെ.ഇ.എൻ
കെ.കെ ബാബുരാജ്
കെ.കെ കൊച്ച്
ഡോ. സുനിൽ പി. ഇളയിടം
സണ്ണി എം. കപിക്കാട്
ഡോ. കെ.എം ഷീബ
എൻ.പി ചെക്കുട്ടി
അജിത
ഡോ. പി.കെ പോക്കർ
ഡോ. കെ.ടി റാം മോഹൻ
കെ.എം സലീം കുമാർ
ഡോ. ടി.ടി ശ്രീകുമാർ
ഡോ. ബി.എസ് ഷെറിൻ
ഡോ. മൈത്രി പ്രസാദ്
ബി.എസ് ബാബുരാജ്‌
ഡോ. ഔസാഫ് അഹ്സൻ
ഡോ. ഒ.കെ സന്തോഷ്
കെ. അംബുജാക്ഷൻ
ദിലീപ് രാജ്
ഒ.പി രവീന്ദ്രൻ
കെ.എച്ച് നാസർ
സക്കരിയ
സമീർ ബിൻസി
പ്രഭാകരൻ വരപ്രത്ത്
ഡോ. എം.എച്ച്. ഇല്ല്യാസ്
ഡോ. ശ്യാമപ്രസാദ് കെ.വി
ഡോ. സുദീപ് കെ.എസ്
ഡോ. വർഷ ബഷീർ
ഡോ. നാരായണൻ എം ശങ്കരൻ
ഡോ. അജയ് ശേഖർ
ഡോ. ഫൈസൽ മാരിയാട്
ഡോ. അരുൺ അശോകൻ
ഡോ. രൺജിത്ത് തങ്കപ്പൻ
ഡോ. സാംകുട്ടി പട്ടംകരി
ഡോ. സുബൈർ ഹുദവി ചേകന്നൂർ
അനൂപ് വി.ആർ
സുദേഷ് എം. രഘു
വിനിൽ പോൾ
ശ്രുതീഷ് കണ്ണാടി
ഗീ സെമ്മലർ
കെ. സുനിൽ കുമാർ
ഷൈമ പച്ച
അഡ്വ. ശാരിക പള്ളത്ത്
താഹിർ ജമാൽ
എ.എം നദ്‌വി
സബ്‌ളൂ തോമസ്
പി.എ ഷൈന
ആനന്ദൻ പൊക്കുടൻ
ദിനു വെയിൽ
സിമി കൊറോട്ട്
നഹാസ് മാള
നാസർ മാലിക്
തോലിൽ സുരേഷ്
ശ്രീരാഗ് പൊയ്ക്കാടൻ
അമൽ സി. രാജൻ
നസ്റുദ്ദീൻ ചേന്ദമംഗലൂർ
പ്രശാന്ത് കോളിയൂർ
രമേഷ് നന്മണ്ട
ബച്ചു മാഹി
സി. സജി
സുജ ഭാരതി
ലിബിൻ തത്തപ്പിള്ളി
അഡ്വ. പ്രീത
അംബിക
അഫ്താബ് ഇല്ലത്ത്‌
സന്തോഷ് കുമാർ
Top