വയനാട് വ്യാജ ഏറ്റുമുട്ടൽ കൊലപാതകം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക

മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിനെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന പോലീസ് ഭാഷ്യം നുണയാണെന്ന് റിസോര്‍ട്ട് മാനേജര്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് വയനാട് നടന്നത് ഒരു വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റ്ര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം വയനാട് ജില്ലയിൽ മാവോയിസ്റ്റ് പ്രവർത്തകൻ സി.പി ജലീലിനെ കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതാണ്. ഈ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന സംശയം ബലപ്പെടുകയാണ്. ചാനലുകൾക്കു മുമ്പാകെ സംഭവം നടന്ന റിസോർട്ടിന്റെ മാനേജർ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളും ഇത്തരം സംശയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നവയാണ്. ഗുജറാത്തിനു സമാനമായി വ്യാജ ഏറ്റുമുട്ടലുകളുടെ നാടായി കേരളം മാറുകയാണോ എന്ന ആശങ്കയാണ് വയനാട് കൊലപാതകം ഉയർത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതിനകം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന മജിസ്റ്റീരിയൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമായി അവസാനിക്കുമെന്ന് നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ കൊലപാതക അന്വേഷണം തെളിയിച്ചിട്ടുള്ളതാണ്. നിലമ്പൂരിൽ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട സംഭവത്തിൽ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിന് എന്തു സംഭവിച്ചു എന്നത് ഇന്നും ദുരൂഹമാണ്.

ഈ സാഹചര്യത്തിൽ വയനാട് ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് പി.യു.സി.എൽ VS സ്റ്റെയ്റ്റ് ഓഫ് മഹാരാഷ്ട്ര കേസിലെ സുപ്രീംകോടതി മാർഗനിർദേശങ്ങൾ അനുസരിച്ച് പോലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. കൂടാതെ ശബരിമല കേസിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ബാധ്യത ഉയർത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന സർക്കാർ ഇക്കാര്യത്തിലും സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിൽ ഇതേ നിലപാട് ഉയർത്തിപ്പിടിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

മീന കന്തസാമി
ഗ്രോ വാസു
ബി ആർ പി ഭാസ്കർ
ടി ടി ശ്രീകുമാർ
അലൻസിയർ
രേഖ രാജ്
കെ കെ രമ
എം എൻ രാവുണ്ണി
പി കെ പോക്കർ
കെ കെ കൊച്ച്
ഡോ. ബിജു
കെ ഇ എൻ കുഞ്ഞഹമ്മദ്
സണ്ണി എം കപിക്കാട്
കെ കെ ബാബുരാജ്
സി എസ് മുരളി
കെ. ടി. റാംമോഹൻ
കെ പി സേതുനാഥ്
മൈത്രി പ്രസാദ്
നിഖില ഹെൻറി
ഉമ്മുൽ ഫായിസ
കെ. അഷ്റഫ്
വസിം ആർ എസ്
കമാൽ വേങ്ങര
ജോൺ തോമസ്
ചന്ദ്രമോഹൻ സത്യനാഥൻ
അഡ്വ. ഭദ്രകുമാരി
തുഷാർ നിർമൽ
സുൽഫത്ത് എം
സുജ ഭാരതി
വിനിൽ പോൾ
എ എസ് അജിത് കുമാർ
ഹാഷിർ മടപ്പള്ളി
അഡ്വ. ശാരിക പള്ളത്ത്,
ശ്രുതീഷ് കണ്ണാടി
സാദിഖ് പി കെ
അഡ്വ. അഹമ്മദ് ഫായിസ്
കെ എച്ച് നാസർ
രൂപേഷ് കുമാർ
റഈസ് ഹിദായ
മെഹർബാൻ മുഹമ്മദ്
ലുഖ്മാനുൽ ഹകീം
നോയൽ ജോർജ്
നിഷ ടി
അബ്ദുൽ കരീം യു കെ
അഫ്താബ് ഇല്ലത്ത്
ഡോ. സുഫിയാൻ അബ്ദു സത്താർ

Top