ഒച്ചകളുടെ കൊളാഷ്

എ എസ് അജിത്കുമാറിന്റെ ആദ്യ പുസ്തകമായ ‘കേൾക്കാത്ത ശബ്ദങ്ങൾ: പാട്ട്, ശരീരം, ജാതി’ അദർ ബുക്സ് പുറത്തിറക്കി. ഈ പുസ്തകത്തിന്‍റെ പുറംചട്ട ഗ്രാഫിക് ഡിസൈനറായ പ്രിയരഞ്ജൻ ലാലിന്റെ ഗംഭീരമായ കൊളാഷ് ആണെന്നത് ദൃശ്യവും ശബ്ദവും പോലെ ദൈവത്തിന്‍റെ രസമുള്ള മറ്റൊരു കളിയെന്ന് ലേഖകൻ.

പത്തുമുപ്പത്‌ കൊല്ലങ്ങളായുള്ള അടുത്ത സുഹൃത്താണ്‌ പ്രിയരഞ്ജൻലാൽ. അച്ഛന്‍റെ സ്ഥലം മാറ്റത്തിനു ശേഷം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്നപ്പോൾ എത്തിപ്പെട്ട ഗൂഢവലയത്തിലെ ഒരു പ്രധാനകണ്ണി. അവിടെ തമാശ, സിനിമ, കല, പ്രണയം, മദ്യം, സാഹിത്യം, പുകവലി, രാഷ്ട്രീയം എന്നുവേണ്ടാ എന്തില്ലാ എന്ന് പറയാന്‍ പാടാണ്.

പ്രിയരഞ്ജൻലാൽ

സി എസ് ജയചന്ദ്രന്‍, കെ എസ് ശ്രീജിത്ത്‌, കെ ആര്‍ മനോജ്‌, വി വി സുരേഷ്, എസ് സഞ്ജീവ് തുടങ്ങി എപ്പോഴും പൊട്ടാന്‍  റെഡിയായ പലതരം ബോംബുകള്‍. പ്രിയന്‍റെ പേപ്പര്‍ കൊളാഷ് സൃഷ്ടികള്‍ അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു.നേരേ ചൊവ്വേ അനാട്ടമി വരയ്ക്കാന്‍ അറിയാത്തത് കൊണ്ടാണ് എന്ന് ഈ നവമാധ്യമം എന്നൊക്കെ ഞങ്ങള്‍ കൂട്ടുകാർ തമാശ പറയുമെങ്കിലും മാരകമായിരുന്നു ആ കൊളാഷുകള്‍ മിക്കതും.

ഡിജിറ്റല്‍ കൊളാഷ് സാധ്യതകളും പ്രിയന്‍ അന്നേ ആരാഞ്ഞ് തുടങ്ങിയിരുന്നു. കേരളത്തില്‍ മൊത്തം പത്ത് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ തികച്ചില്ലാതിരുന്ന ആ കാലത്ത് പ്രിയന്‍ ഇടയ്ക്കിടെ പറയുമായിരുന്ന “ഫോട്ടോഷോപ്പ്” തുടങ്ങിയ പദങ്ങള്‍. അതൊക്കെ ബാഹുബലിയിലെ കാലകേയഭാഷ പോലെ ഞങ്ങള്‍ റമ്മിനൊപ്പം ആസ്വദിച്ചു. പുതിയ നൂറ്റാണ്ട് അടുത്തെത്താറായിരുന്ന ആ വര്‍ഷങ്ങളില്‍ ദൃശ്യങ്ങൾ പോലെ ശബ്ദങ്ങളും മാറി മറിയുകയായിരുന്നു.

മൾട്ടി ട്രാക്ക് റിക്കോർഡിങ്ങ് ഉള്ള ഓഡിയോ റിക്കോർഡിങ്ങ് സ്റ്റുഡിയോകൾ എന്ന പോലെ korg ന്റെ X3 N3 തുടങ്ങിയ മ്യൂസിക് വർക്ക് സ്റ്റേഷനുകൾ സജീവമായി കൊണ്ടിരുന്ന കാലം. ഏ ആർ റഹ്മാൻ പാട്ടുകൾ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. പിന്നെ Dolby, DTS അങ്ങിനെയങ്ങനെ.

പ്രിയന്‍റെ പേപ്പര്‍ കൊളാഷ് സൃഷ്ടികള്‍ അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരേ ചൊവ്വേ അനാട്ടമി വരയ്ക്കാന്‍ അറിയാത്തത് കൊണ്ടാണ് എന്ന് ഈ നവമാധ്യമം എന്നൊക്കെ ഞങ്ങള്‍ കൂട്ടുകാർ തമാശ പറയുമെങ്കിലും മാരകമായിരുന്നു ആ കൊളാഷുകള്‍ മിക്കതും.

ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളുടെയും ചിന്തകൾ ഉരുവം കൊണ്ടത് അക്കാലത്തെ ആ ബഹളങ്ങൾക്കും ഈ കൂട്ടുകാർക്കും ഇടയിൽ നിന്നാണ്. സമാഹരിക്കപ്പെടുന്ന എന്‍റെ ആദ്യ പുസ്തകത്തിന്‍റെ പുറംചട്ട പ്രിയന്‍റെ ഗംഭീരമായ കൊളാഷ് ആണെന്നത് ദൃശ്യവും ശബ്ദവും പോലെ ദൈവത്തിന്‍റെ രസമുള്ള മറ്റൊരു കളി.

Top