ഫാഷിസം അതിജീവിക്കുന്നത്​ ഇങ്ങനെയാണ്​

ഇന്ത്യൻ സമൂഹത്തിൽ വേരാഴ്ത്തിയ മൈക്രോ ഫാഷിസ്റ്റ് പ്രവണതകളുടെ അനേകം ഘടകങ്ങൾക്കൊപ്പം കുടിയേറ്റക്കാരുടെയും ഭരണകൂടത്തിന്റെയും വംശീയ രാഷ്ട്രീയവും മധുവിന്റെ കൊലപാതകത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരെ നിലക്കുനിറുത്തുന്നതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. വംശീയവിദ്വേഷത്തിൽനിന്നും മുളച്ചുപൊന്തിയ ഫാഷിസം ഇങ്ങനെയാണ്​ അതിജീവിക്കുന്നത്​.

ഇന്ത്യയിൽ അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന വംശവിദ്വേഷം താ​ഴെത്തട്ടിലേക്കും അരിച്ചിറങ്ങിയതിന്റെ വാചാലമായ തെളിവാണ്​ അട്ടപ്പാടിയിലെ മധു എന്ന ആദിവാസിയുടെ കൊലപാതകം. കേവലം ഇരുപത്തിയേഴു വയസ്സുള്ള, ​മാനസികാസ്​ഥ്യമുള്ളതിനാൽ പുറംലോകത്തിനപരിചിതനായി കാട്ടിൽ കഴിഞ്ഞിരുന്ന, ദയാർഹനായ ആ യുവാവ്​ ഒരാൾക്കൂട്ടത്താൽ ബന്ധനസ്​ഥനും പിന്നീടു കൊലചെയ്യപ്പെടാനും കാരണമായ കുറ്റങ്ങളൊന്നും ചെയ്​തിരുന്നില്ല.

ഒരു ദലിത്​ ആക്​ടിവിസ്​റ്റി​​ന്റെ വിവരണത്തിൽ , വനവിഭവങ്ങൾ കഴിച്ചു വിശപ്പടക്കിയിരുന്ന അയാൾ ചില ദിവസങ്ങളിൽ യാചിച്ചു കിട്ടുന്ന അരികൊണ്ടുള്ള ഭക്ഷണമാണു കഴിച്ചിരുന്നത്​. ഇൗ ദയനീയാവസ്​ഥ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി മധുവിന്​ സാധാരണ മനുഷ്യ​​ന്റെ ജീവിതം നൽകാൻ ഒരു പരിഷ്​കൃത സമൂഹം ബാധ്യസ്​ഥമായിരുന്നു. എന്നാൽ, എന്താണു സംഭവിച്ചത്​? വരുംവരായ്​കകളെക്കുറിച്ചറിവില്ലാതെ, ഒരുപിടി അരിയെടുത്തു​ വിശപ്പടക്കാൻ ശ്രമിച്ചതി​​ൻറെ പേരിൽ വധശിക്ഷയർഹിക്കുന്ന കൊടുംകുറ്റവാളിയായി അയാൾ മാറുകയായിരുന്നു. ജനാധിപത്യത്തി​ലെ നിയമവാഴ്​ചയിൽ ഉൗറ്റം കൊള്ളുന്നവരായ ആൾക്കൂട്ടം വസ്​തുതാന്വേഷണമോ വിചാരണയോ ഇല്ലാതെ ശിക്ഷ നടപ്പാക്കുകയായിരുന്നു. മാത്രമല്ല, ഗുജറാത്തിലെ ഉനയിലെന്നപോലെ, രാജസ്​ഥാനിലെ ഒരു ​പ്രദേശത്തെ ആദിവാസികളടക്കം അപരത്വവത്​കരിക്കപ്പെട്ടവർക്കൊരു പാഠമായി സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്​തു.

 

കടപ്പാട് : ഡാവിഞ്ചി സുരേഷ്

കുടിയേറ്റ മേഖലയിലെ കൈയേറ്റക്കാർ ആദിവാസികളോടു​ പുലർത്തുന്ന വംശീയ വിദ്വേഷം പുറത്തുവന്നത്​ മുത്തങ്ങയിൽ നടന്ന വെടിവെപ്പിനും അറുകൊലക്കും മർദനത്തിനും ശേഷമാണ്. സമരത്തിൽ പ​ങ്കെടുത്തവർ മാത്രമല്ല സ്​ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ആദിവാസികൾ ഒന്നാകെ കുറ്റവാളികളായി മാറിയതോടെ മർദനത്തിനും ബലപ്രയോഗത്തിനും വിധേയരാക്കപ്പെട്ട ആദിവാസികൾ നിയമപാലകരുടെ മുന്നിലേക്ക്​ ആട്ടിത്തെളിക്കപ്പെട്ടു. അവരാക​ട്ടെ അനായാസം ‘കുറ്റവാളി’കളെ കണ്ടെത്താൻ കഴിഞ്ഞതിൽ സംതൃപ്​തരാവുകയും നിയമലംഘനത്തെ സമൂഹം വെച്ചുപൊറുപ്പിക്കില്ലെന്നു മുന്നറിയിപ്പു നൽകുകയും ചെയ്​തു.

കുടിയേറ്റക്കാരും ഭരണകൂട മേധാവികളും ഏതു സമയവും ഒന്നാകുമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ്​, ആദിവാസി സമൂഹത്തിന്​ സംരക്ഷണവും ഉപജീവനോപാധികളും ഉറപ്പുവരുത്തേണ്ട കടമ രാഷ്​ട്രീയ പ്രസ്​ഥാനങ്ങളുടേതായിരുന്നു. എന്നാൽ, രാഷ്​ട്രീയം തെരഞ്ഞെടുപ്പിലെ വോ​ട്ടിനുവേണ്ടിയായതോടെ ജനങ്ങൾ ഭൂരിപക്ഷമായ കുടിയേറ്റക്കാർ മാത്രമായി. അവരുടെ അതിക്രമങ്ങൾ മായ്​ക്കപ്പെടുക മാത്രമല്ല; ന്യൂനപക്ഷമായ ആദിവാസികളുടെ ദുരിതങ്ങൾ വിധിയായി മാറി.

ഇപ്രകാരം, കുടിയേറ്റക്കാരും ഭരണകൂട മേധാവികളും ഏതു സമയവും ഒന്നാകുമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ്​ ആദിവാസി സമൂഹത്തിനു​ സംരക്ഷണവും ഉപജീവനോപാധികളും ഉറപ്പുവരുത്തേണ്ട കടമ രാഷ്​ട്രീയ പ്രസ്​ഥാനങ്ങളുടേതായിരുന്നു. എന്നാൽ, രാഷ്​ട്രീയം തെരഞ്ഞെടുപ്പിലെ വോ​ട്ടിനുവേണ്ടിയായതോടെ ജനങ്ങൾ ഭൂരിപക്ഷമായ കുടിയേറ്റക്കാർ മാത്രമായി. അവരുടെ അതിക്രമങ്ങൾ മായ്​ക്കപ്പെടുക മാത്രമല്ല; ന്യൂനപക്ഷമായ ആദിവാസികളുടെ ദുരിതങ്ങൾ വിധിയായി മാറി. ഇൗയവസ്​ഥ സർവസാധാരണമായതോടെ ഇതരസംസ്​ഥാന തൊഴിലാളികൾ, ഭിക്ഷാടകർ, ട്രാൻസ്​ജെൻഡേഴ്​സ്​ എന്നിങ്ങനെ രാഷ്​ട്രീയ ഭരണകൂട പിന്തുണയില്ലാത്തവർ ദേശമില്ലാത്തവരായി വേട്ടയാടപ്പെട്ടു. വംശീയവിദ്വേഷത്തിൽനിന്നു മുളച്ചു പൊന്തിയ ഫാഷിസം ഇങ്ങനെയാണ്​ അതിജീവിക്കുന്നത്​.

(കടപ്പാട് : മാധ്യമം ദിനപത്രം )

Top