ഭാവനാചരിത്രമാകുന്ന മഹാഭാരതം : സുനില്‍ പി. ഇളയിടത്തിന്‍റെ സ്ഥൂലവര്‍ണനകള്‍ ഉണ്ടാകുന്ന വിധം
ഇ.എം.എസ്. പാഠവല്‍ക്കരിച്ച ആദിശങ്കരനെയും ധര്‍മ്മരാജ് അടാട്ട്, എന്‍.വി.പി. ഉണിത്തിരി, പി.ഗോവിന്ദപ്പിള്ള എന്നിവര്‍ സ്ഥാപനവല്‍ക്കരിച്ച വിവേകാനന്ദനെയും വായിക്കേണ്ടത്. ഇത്തരം വായനകളെ പൊതുബോധത്തില്‍ ഉറപ്പിച്ചെടുക്കുന്നതിനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി, ആര്‍.എസ്.എസിന്‍റെ ബാലഗോകുലത്തില്‍ നിന്ന് ഏറെ അകലം പാലിക്കാത്ത ശ്രീകൃഷ്ണ ജയന്തിയെ അനുഷ്ഠാനമാക്കുന്നതും ഹൈന്ദവ ചിഹ്ന-ബിംബങ്ങളെ വിപുലമായി ഉപയോഗിക്കുന്നതും. മതന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിച്ചും കീഴാള ജാതീയ വിഭാഗങ്ങളെ അദൃശ്യരും നിശ്ശബ്ദരുമാക്കിയും സി.പി.എം. തുടരുന്ന ഈ വ്യവഹാരത്തിന്‍റെ തുടര്‍ച്ചയെന്ന നിലയിലാണ് സുനില്‍ പി.ഇളയിടത്തിന്‍റെ “മഹാഭാരതത്തിന്‍റെ സാംസ്കാരിക ചരിത്രം” എന്ന പേരിലുള്ള പ്രഭാഷണങ്ങളും സ്ഥൂലവര്‍ണനകളും ഉണ്ടാകുന്നത്.
സങ്കീര്‍ണവും പ്രശ്നനിര്‍ഭരവുമായ ഈ ദേശീയ സാഹചര്യത്തെ ഏകപക്ഷീയതയില്‍ (monolithic) കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതിനു കാരണം, ദേശീയ രാഷ്ട്രീയത്തിലേക്കു കടന്നുവന്ന പുതു സാമൂഹിക വിഭാഗങ്ങളായ ദലിതര്‍, പിന്നാക്കക്കാര്‍, മത ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ പാര്‍ശ്വവത്കൃതര്‍ എന്നിവരുടെ നവോത്ഥാനനുഭവങ്ങളെയും അംബേദ്കറിസം പോലുള്ള ചിന്താധാരകളെയും സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ്.
മതന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിച്ചും കീഴാള ജാതീയ വിഭാഗങ്ങളെ അദൃശ്യരും നിശ്ശബ്ദരുമാക്കിയും സി.പി.എം. തുടരുന്ന ഈ വ്യവഹാരത്തിന്‍റെ തുടര്‍ച്ചയെന്ന നിലയിലാണ് സുനില്‍ പി.ഇളയിടത്തിന്‍റെ “മഹാഭാരതത്തിന്‍റെ സാംസ്കാരിക ചരിത്രം” എന്ന പേരിലുള്ള പ്രഭാഷണങ്ങളും സ്ഥൂലവര്‍ണനകളും ഉണ്ടാകുന്നത്.
കൊളോണിയല്‍ വാഴ്ചകാലത്ത്, വിദേശികളും ബ്രാഹ്മണരായ സ്വദേശികളും വേദങ്ങള്‍, ഉപനിഷത്തുകള്‍, മഹാഭാരതമടക്കമുള്ള ഇതിഹാസ പുരാണങ്ങള്‍ ഇവ പുനര്‍വായിച്ചത് കൊളോണിയല്‍ ആധുനികതയേയും വരേണ്യതയേയും സമന്വയിപ്പിക്കാനായിരുന്നു. പ്രൊഫ.മാക്സ് മുള്ളര്‍, ദയാനന്ദ സരസ്വതി, വിവേകാനന്ദന്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, ഡോ.എസ്.രാധാകൃഷ്ണന്‍ എന്നിവരിലൂടെ ‘ചരിത്രഭാവനയായി’ നിലനിന്ന ഈ വ്യവഹാര മണ്ഡലം സവര്‍ണര്‍ക്കെന്ന പോലെ അവര്‍ണര്‍ക്കും സ്വീകാര്യമായതോടെയാണ് നാനാത്വത്തില്‍ ഏകത്വം എന്ന ദേശീയതാ സങ്കല്‍പ്പം രൂപം കൊള്ളുന്നത്. ഇതേ സമയം, മുന്‍ചൊന്ന ചരിത്ര ഭാവനകളിലെ വിടവുകളെ മാര്‍ക്സിസ്റ്റ് ധാരയിലെ
ഇത്തരം വേറിട്ട ധാരകളെപ്പറ്റി തെറ്റിദ്ധാരണ ഉളവാക്കുന്ന സുനില്‍ പി.ഇളയിടത്തിന്‍റെ മഹാഭാരത പഠനം, മാര്‍ക്സിസ്റ്റ് യാന്ത്രിക ആഖ്യാനമാകുന്നത്, കൊളോണിയല്‍-ദേശീയ പ്രസ്ഥാനത്തിന്‍റെ ചരിത്രഭാവനയെ തലതിരിച്ചിട്ട് ‘ഭാവനാ ചരിത്രമാകുന്നതിലൂടെ’യാണ്. ഉല്‍പ്പാദന-പ്രത്യുല്പാദന ബന്ധങ്ങളെയും പ്രത്യയശാസ്ത്ര-രാഷ്ട്രീയ വിവക്ഷകളെയും പറ്റിയുള്ള അടഞ്ഞ മാര്‍ക്സിസ്റ്റ് പാഠങ്ങളില്‍ ഘടനാപരമായ വര്‍ണനകളും പ്രഭാഷകത്വവും ഉള്‍ച്ചേര്‍ത്തതുകൊണ്ടാണ് മുന്‍ചൊന്ന സ്വഭാവമാര്‍ജിക്കുന്നത്. ഇതിലൂടെ മഹാഭാരതം ഒരു ജ്ഞാനവിഷയമോ നിഷേധിക്കപ്പെടേണ്ട പ്രത്യയശാസ്ത്ര ഭൂമികയോ ആകാതെ മാര്‍ക്സിസ്റ്റ് കാമനകളെ ആഘോഷിക്കുന്ന ചരിത്രമാകുന്നു. ഫലമോ? മഹാഭാരതത്തിലെ സന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍, സംഘര്‍ഷ സ്ഥലികള്‍, വിടവുകള്‍, സ്ഥലകാലങ്ങള്‍ എന്നിവയെല്ലാം അധീശത്വ അടയാളങ്ങളായി സമകാലീനതയില്‍ പുനഃപ്രതിഷ്ഠിക്കപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യമായി തിരിച്ചറിയേണ്ടത്.