നിങ്ങള്‍ നിശ്ശബ്ദര്‍ തന്നെയാണ്, മൈലോര്‍ഡ്

പരമോന്നത നീതിപീoത്തിൽ നാലംഗ ബെഞ്ച് നടത്തിയ പത്രസമ്മേളനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വിലയിരുത്തേണ്ടതാണ്. ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ഇതൊരപൂർവതയാണെന്ന സങ്കൽപത്തിന് വസ്തുതകളുടെ പിൻബലമില്ലെന്ന് ലേഖിക വാദിക്കുന്നു. അതോടൊപ്പം തന്നെ പ്രസ്തുത ഇടപെടലിന്റെ ഘടനാപരമായ പരിമിതികളെ വിമർശനാത്മകമായി വിലയിരു ത്തുകയും ചെയ്യുന്നു.

ലോകത്തെ നീതിന്യായ സംവിധാനങ്ങളില്‍ ഏറ്റവും ശക്തമാണ് ഇന്‍ഡ്യന്‍ പരമോന്നത നീതിപീഠം. ഡോ.ബാബാസാഹേബ് അംബേദ്കറിന്‍റെ നേതൃത്വത്തില്‍ എഴുതപ്പെട്ട, വ്യക്തമായ ഭരണഘടന നിലവിലുള്ളതിനാലാണ് അതിന്‍റെ ജനാധിപത്യ സ്വഭാവത്തിന് ഇത്രയും കാലവും ഇളക്കം തട്ടാതിരുന്നത് . പൗരസ്വാതന്ത്ര്യവും തുല്യനീതിയും നിഷേധിക്കപ്പെടുമ്പോള്‍,സ്വാഭാവികമായും ഇന്‍ഡ്യയിലെ ജനങ്ങള്‍  നീതിപീഠത്തെയാണ് ആശ്രയിക്കാറ്.

പരമപ്രധാനമായ കേസുകള്‍  സീനിയോറിറ്റി മറികടന്ന് ചീഫ് ജസ്റ്റിസ് ഇഷ്ടമുള്ള ബെഞ്ചിനു കൈമാറുന്നുവെന്നും ഇതു തിരുത്താന്‍ തയാറാകുന്നില്ല എന്നുമാണ് സഹോദര ജഡ്ജിമാര്‍  മുഖ്യമായി ഉയര്‍ത്തിയ പ്രശ്നം. നിലവിലുള്ള വ്യവസ്ഥാപിത മാര്‍ഗങ്ങളെല്ലാം അടഞ്ഞപ്പോഴാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ അവര്‍ക്കു നടത്തേണ്ടി വന്നതെന്നു സ്പഷ്ടമായിട്ടുണ്ട്.

ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ, നിഷ്പക്ഷവും സുതാര്യവും സുന്ദരവും ആണെന്നാണു വിവക്ഷ.  പലപ്പോഴുമത് അനുഭവങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും അപ്പുറമുള്ള ‘വിശ്വാസം’ ആയിരുന്നു. അതാണ് ഒരു പത്രസമ്മേളനത്തിലൂടെ തകര്‍ന്നത്.

നിയമനിര്‍മാണ സഭയേയും എക്സിക്യുട്ടീവിനെയും നേര്‍വഴിക്കു നടത്താനും നിയന്ത്രിക്കുവാനും അധികാരമുള്ള ഭരണഘടനാ സ്ഥാപനത്തില്‍ നിന്നു തന്നെയാണ് ന്യായാധിപന്മാര്‍, മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുൻപില്‍ ഇത്തരം വെളിപ്പെടുത്തലുകളുമായി എത്തുന്നത്. ഇവിടെ സംഭവിച്ച കീഴ് വഴക്ക ലംഘനങ്ങള്‍ പിഴവുകളായി വ്യാഖ്യാനിക്കപ്പെടുമോ  തുല്യതയ്ക്കും ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി ചരിത്രം രേഖപ്പെടുത്തുന്ന ഇടപെടലായിത്തീരുമോ എന്നു കണ്ടറിയേണ്ടതുണ്ട്. എന്നാല്‍, ഇന്‍ഡ്യയിലെ പരമോന്നത നീതിപീഠത്തിന്‍റെ നിയമരാഹിത്യത്തെക്കുറിച്ചുള്ള പുത്തന്‍ വെളിപ്പെടുത്തലായി ഇതിനെ കരുതാനാവില്ല.

HR Khanna

ഇതിനു മുന്‍പുള്ള രണ്ടു ന്യായാധിപന്മാരുടെ പേരുകള്‍ നിയമവ്യവസ്ഥയും നീതിന്യായ ചരിത്രവും മറക്കാന്‍ പാടില്ല.  ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയും ജസ്റ്റിസ് കര്‍ണനുമാണവര്‍. 1977കളില്‍, ഭരണകൂടം തുടര്‍ന്നുകൊണ്ടിരുന്ന ‘നിയമരാഹിത്യം’ സുപ്രീം കോടതി പോലും അംഗീകരിച്ചപ്പോള്‍, അന്നത്തെ പ്രധാനമന്ത്രിയ്ക്കെതിരെ സധൈര്യം നിലകൊണ്ടയാളാണ് ജസ്റ്റിസ് എച്ച്.ആര്‍. ഖന്ന. ചീഫ് ജസ്റ്റിസ് പദവി ത്യജിച്ചാണ് ജനാധിപത്യവും പൗരസ്വാതന്ത്ര്യവും അദ്ദേഹമന്നു കാത്തുസൂക്ഷിച്ചത്.  അദ്ദേഹത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത് ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ഇന്‍ഡ്യ അഭിമാനം കൊള്ളുമ്പോള്‍, സ്മാരകം പണിയേണ്ടത് ജസ്റ്റിസ് ഖന്നയ്ക്കായിരിക്കണമെന്നാണ്.

ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ, നിഷ്പക്ഷവും സുതാര്യവും സുന്ദരവും ആണെന്നാണു വിവക്ഷ.  പലപ്പോഴുമത് അനുഭവങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും അപ്പുറമുള്ള ‘വിശ്വാസം’ ആയിരുന്നു. അതാണ് ഒരു പത്രസമ്മേളനത്തിലൂടെ തകര്‍ന്നത്.

Justice Karnan

ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ ജാതീയവും അഴിമതി നിറഞ്ഞതാണെന്നു് എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ച് ജസ്റ്റിസ് കര്‍ണന്‍ നടത്തിയ വെളിപ്പെടുത്തലുകളെ ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. സിറ്റിങ് ജഡ്ജിയായ അദ്ദേഹത്തിന് ആറു മാസം തടവുശിക്ഷയനുഭവിച്ചുകൊണ്ട് ഭൗതിക രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നതു സമീപകാല ചരിത്രം.

യഥാര്‍ഥത്തില്‍, ഇന്‍ഡ്യന്‍ ജുഡീഷ്വറി, അതിന്‍റെ എല്ലാ വിശ്വാസ്യതയും കാത്തുസൂക്ഷിച്ചുകൊണ്ടു നിലനില്‍ക്കണമെങ്കില്‍ ഇത്തരം കീഴ് വഴക്ക ലംഘനങ്ങളും വെളിപ്പെടുത്തലുകളും വേണം. തിരുത്തലുകള്‍ ഇതിലൂടെയേ സാധ്യമാവൂ, പ്രശ്നങ്ങള്‍ ഉയര്‍ത്തിയവരുടെ സാമൂഹിക പദവി നോക്കിയല്ല പരിഹാരം കാണേണ്ടത്. ഇന്‍ഡ്യയിലെ സാധാരണ പൗരന്മാര്‍ ഇങ്ങനെ തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ കോടതിയലക്ഷ്യമെന്ന വജ്രായുധം അവര്‍ക്കു നേരെ പ്രയോഗിക്കപ്പെടുമായിരുന്നു.

ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ ജാതീയവും അഴിമതി നിറഞ്ഞതാണെന്നു് എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ച് ജസ്റ്റിസ് കര്‍ണന്‍ നടത്തിയ വെളിപ്പെടുത്തലുകളെ ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. സിറ്റിങ് ജഡ്ജിയായ അദ്ദേഹത്തിന് ആറു മാസം തടവുശിക്ഷയനുഭവിച്ചുകൊണ്ട് ഭൗതിക രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നതു സമീപകാല ചരിത്രം.

അത്ര പരിപാവനം ആയില്ലെങ്കിലുംകോടതികള്‍  നിര്‍ബന്ധമായും അഴിമതിരഹിതവും നിഷ്പക്ഷവും ആയിരിക്കണം. തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്;  നിയമനിര്‍മാണത്തിലൂടെ, പൊതുജന പങ്കാളിത്തത്തിലൂടെ. കാരണം, ഇന്‍ഡ്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനിര്‍ത്തേണ്ടതുണ്ട്.

ഇന്‍ഡ്യന്‍ ജുഡീഷ്യറിയും പലകാലങ്ങളിലായി അതു പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായങ്ങളും പരിശോധിച്ചാല്‍  അതില്‍  ജാതീയത ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നു കാണാം.  പലപ്പോഴും  സ്ത്രീ, ദലിത് പ്രാതിനിധ്യമില്ലായ്മയും വിരുദ്ധതയും  പ്രകടമാണതില്‍ . ഇവിടെ, ‘ഞങ്ങള്‍ക്കു നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല’ എന്നു പറയുന്ന നാലംഗ ബെഞ്ചുകളും യഥാര്‍ഥത്തില്‍ നിശ്ശബ്ദര്‍ തന്നെയാണ്.

Top