ഡീ റാഡിക്കലൈസേഷനോ അതോ ഇന്‍ഫില്‍ട്രേഷനോ ?
മുന്‍കാലങ്ങളില്‍ മതപരിവര്‍ത്തനം നടത്തിയവരാരും തീവ്ര മതനിപാടിലേക്കു പോയിരുന്നില്ല. കേരളത്തിലെ മതപ്രചാരകരാരും ഇത്തരത്തിലൊരു മതദര്‍ശനം പ്രബോധനം ചെയ്യുന്നുമില്ല. അപ്പോള്‍പ്പിന്നെ ഇത്തരം പരിവര്‍ത്തിത മുസ്ലിംകളിലേക്കു ഭീകരവാദത്തിന്റെ ചിന്താധാര ഒളിച്ചുകടത്തുന്നതാരാണ്?. അവിടെയാണ് കേരളത്തില്‍ ഉണ്ടന്ന് പറയപ്പെടുന്ന ഡി റാഡിക്കലൈസേഷന്‍ ഗ്രൂപ്പിന്റെ സാന്നിധ്യവും പ്രവര്‍ത്തനരീതിയും പഠനവിധേയമാക്കേണ്ടത്. വെടക്കാക്കി തനിക്കാക്കുക എന്നത് പണ്ടു മുതലേയുള്ള യുദ്ധ തന്ത്രമാണ്.
2011 ല്‍ ബാബു ജനാര്‍ദനന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് ‘ബോംബെ മാര്‍ച്ച് 12′. ഇരകളാക്കപ്പെടുന്ന മുസ്ലിം യുവത്വം എന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സനാതനന്‍ നമ്പൂതിരിയെന്ന ക്ഷേത്രപൂജാരി മതം മാറി സമീര്‍ (മമ്മൂട്ടി) ആകുന്നു. മതം മാറ്റത്തോടെ അതിന്റെ പിന്നിലെ രഹസ്യം തേടി അന്വേഷണ ഏജന്‍സികള്‍ സമീറിന്റെ പിന്നാലെ കൂടുന്നു.അവരില്‍ ഒരാളാണ് നിസാര്‍ (ലാല്‍). നഗരസഭയിലെ ശുചീകരണത്തൊഴിലാളിയായി സ്ഥലം മാറി വരുന്ന നിസാര്‍ സമീറിനെ ഇന്ത്യന്‍ മുസ്ലിംകളുടെ അരക്ഷിതാവസ്ഥ വിവരിച്ചു പ്രകോപിപ്പിച്ചു തീവ്രവാദിയാക്കാന്‍ ശ്രമിക്കുന്നു. പിന്നീട് പോലിസ് പിടിയിലാവുന്ന സമീറിനെ ചോദ്യം ചെയ്യാന്‍ എത്തുന്ന ഇന്റലിജന്‍സ് ഓഫീസറായും നിസാര്‍ പ്രത്യക്ഷപ്പെടുന്നു. ജയില്‍ മോചിതനായി പുറത്തുവരുന്ന സമീറിനെ നിരീക്ഷിക്കാന്‍ ഗ്യാസ് വിതരണക്കാരന്റെ വേഷത്തില്‍ എത്തുന്നതും നിസാര്‍ തന്നെ.
2004 ല്‍ ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ പോലിസ് വധിച്ച പ്രാണേഷ് കുമാര്‍
Ishrat’s friend Javed Shaikh was police informer, his father says
Times of india Ajay Umat & Saeed Khan| TNN | Jul 9, 2013, 03.31 AM IST
AHMEDABAD: Javed Shaikh alias Pranesh Pillai, who was killed along with Ishrat Jahan and two others in a fake encounter in 2004, was a Gujarat police informer working for a “desh bhakt” (patriot) officer, claims his father Gopinath Pillai.
Pillai looks after rubber farms at Noornad in Kerala. He said his son had told him over telephone that he had come to Gujarat on what was to be his last visit on being summoned by the same senior officer for whom he used to work.
On what business Shaikh may have with Gujarat police, Pillai said, “He was running a business of perfume and clothes. During such visits, he may have come in contact with the police officer. He told me he helped police, and in return, police helped him. I did not know who that senior cop was. But my son said he had very good relations with that officer. He said the officer was a desh bhakt.”
Pillai has come to Ahmedabad on hearing about the chargesheet filed by the CBI.
Shaikh talked about his connection with Gujarat police when he visited his father in Kerala towards the end of May 2004, just a few days before his last Ahmedabad trip. “He had told me this senior officer would be of great help in future in setting up a travel agency,” Pillai said about his son’s motive behind working for cops.
When Shaikh left Kerala, he stopped calling his father a couple of days later. Hence, Pillai called him. Shaikh was in Ahmednagar then, where he was planning to relocate. “I got the feeling that he was scared. I asked him what was wrong because his voice was trembling almost as if someone had put a vibrator in his mouth. He told me a senior cop from Ahmedabad had summoned him.”
Pillai is unable to digest the terrorist tag cops have given his son, “How can he be a terrorist? He became a Muslim to marry a Muslim girl. There was nothing more than this.”
Javed met Ishrat in Mumbra
Javed came in touch with Ishrat during his stint as an electrical subcontractor in Mumbra. Javed first came in touch with Ishrat’s father, said Gopinath Pillai. “On his deathbed, Ishrat’s father requested Pranesh (alias Javed) to help his daughter in her studies as she was a very bright girl. He wanted to see her become a doctor. Pranesh accepted the responsibility and paid her fees for Khalsa college,” Pillai said. He added the girl was just an eight yearold then. He also said his son was keen on securing a job for Ishrat.
അതെ. പ്രാണേഷ് കുമാര്‍, ഗുജറാത്ത് പോലീസിന്റെ ആജ്ഞാനുവര്‍ത്തിയായിരുന്നു. അതിലുപരി പോറ്റി വളര്‍ത്തിയ ബലിമൃഗമായിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ ബലി നല്‍കി. ആ ബലിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് മുസ്ലിംകളില്‍ നിന്ന് അനേകം ജീവനുകളെ വേട്ടയാടി. അതിന് പ്രാണേഷ് കുമാറിന്റെ, ജാവേദ് ഷെയ്ഖ് എന്ന അടിച്ചേല്‍പ്പിക്കപെട്ട മുസ്ലിം
പണ്ട് ഇതുപോലെ ചില അസാധ്യ ജന്മങ്ങള്‍ തമിഴ്നാട്ടിലുണ്ടായിരുന്നു. ഇമാം അലിയും പളനി ബാബയും. പളനി ബാബ തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ട് ജനങ്ങളെ ജിഹാദിനു സജ്ജരാക്കിയപ്പോള്‍ ഇമാം അലിക്ക് ബോംബുകൊണ്ടുള്ള ജിഹാദിനോടായിരുന്നു താല്‍പ്പര്യം. ഇമാം അലിയും, മതം മാറി മുസ്ലിമായ വ്യക്തിയായിരുന്നു. പളനി ബാബയുടെ ജിഹാദ് കമ്മിറ്റിയിലൂടെയായിരുന്നു ‘ലോഞ്ചിങ്’. ദക്ഷിണേന്ത്യ മുഴുവന്‍ പറന്നുനടന്ന് ബോംബുണ്ടാക്കി പൊട്ടിക്കലായിരുന്നു പ്രധാന പണി. ചെന്നൈയിലെ ആര്‍.എസ്.എസ് കാര്യാലയം മുതല്‍ ഇങ്ങ് മലപ്പുറത്തെ· കൂമന്‍കല്ല് പാലത്തിനടിയില്‍വരെ പൈപ്പ് ബോംബ് പൊട്ടി. പൈപ്പ് ബോംബിന്റെ പേറ്റന്റ് ഇമാം അലിയുടെ പേരിലാണെന്നു വരെ അക്കാലത്തു കേട്ടിരുന്നു. പളനി ബാബയും ഇമാം അലിയും ആഘോഷപൂര്‍വം തീവ്രവാദം കൊണ്ടാടുമ്പോഴും പോലിസ് കാര്യമായി ഗൗനിച്ചില്ല. ഒരുതരം തന്ത്രപരമായ നിഷ്ക്രിയത്വം. ഇവര്‍ ഒരുവേള കുടുങ്ങിയെന്നിരിക്കട്ടെ, അവിശ്വസനീയമാം വിധം ജയില്‍ ചാടി. അതേസമയം ഇവരുടെ വലയില്‍പ്പെട്ട നിരവധി പേരില്‍ കേരളത്തിലും തമിഴ്നാട്ടിലും അഴിയെണ്ണി. ഇതിനിടെ 1997 ജനുവരി 28-ന് പളനിബാബ അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു. പ്രതികളെന്നു സംശയിച്ചവരെ 2005 ഓഗസ്റ്റ് അഞ്ചിന് തമിഴ്നാട് ഹൈക്കോടതി വെറുതെ വിട്ടു. ഇമാം അലിയുടെ തലയുടെ വില കൂടിക്കൂടി അഞ്ചു ലക്ഷത്തിലത്തെി. തുടര്‍ന്ന് ആള്‍ പിടിയിലായി. എന്തു ഫലം? കോടതിയില്‍നിന്നു ജയിലിലേക്കു കൊണ്ടുപോകുംവഴി പോലിസിനു നേരെ വെടിയുതിര്‍ത്ത് കൂട്ടുകാരനുമൊത്തു രക്ഷപ്പെട്ടു. കൂട്ടുകാരന്‍ ഹൈദരലി രണ്ടു ദിവസത്തിനകം പോലിസിന് കീഴടങ്ങി. കോടതിയില്‍നിന്ന് വിലങ്ങിട്ട് കൊണ്ടുവരുന്ന പ്രതിക്ക് എവിടെനിന്ന് തോക്കുകിട്ടി. വിലങ്ങുവെച്ച കൈകള്‍ക്കൊണ്ട് എങ്ങിനെ വെടിയുതിര്‍ത്തു.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നിലെ ജനപ്രിയ പളളിയില്‍, റമാദാനിനോടനുബന്ധിച്ച് ഒരു മൗലവി ജോലിക്കെത്തി.റമദാനിലേക്കു മാത്രമായി ഖുര്‍ആന്‍ മനപ്പാഠമാക്കിയ ആളുകളെ പളികളില്‍ നിയമിക്കാറുണ്ട്. മിക്കവാറും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരായിരിക്കും ഇങ്ങനെ നിയമിക്കപ്പെടുക. ഇയാള്‍ക്കും, മതം മാറി മുസ്ലിമായ വ്യക്തിയാണെന്ന സവിശേഷത ഉണ്ടായിരുന്നു. ആദ്യമായാണ് കേരളത്തില്‍ ജോലിക്കത്തെുന്നതെന്നാണു പറഞ്ഞിരുന്നതെങ്കിലും നഗരത്തിന്റെ മുക്കുമൂലകളെല്ലാം കൈരേഖ പോലെ സുപരിചിതമായിരുന്നു. പരസ്പര വിരുദ്ധമായ പെരുമാറ്റങ്ങളില്‍ സംശയം തോന്നിയ പള്ളി ഭാരവാഹികള്‍ മൗലവിയുടെ മേല്‍ രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതിനിടെ മൗലവി പളളിയില്‍ നിന്ന് അപ്രത്യക്ഷനായി.ജോലിചെയ്ത ദിവസങ്ങളിലെ കൂലി പോലും വാങ്ങതെയാണ് കക്ഷി സ്ഥലം വിട്ടത്.
കാശ്മീരില്‍ ലഷ്കര്‍ ഇ തോയിബക്ക് വേണ്ടി പോരാടുന്നതിനിടെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍കൊല്ലപ്പെട്ടതായി പറയപ്പെടുന്ന തമ്മനം ചക്കരപ്പറമ്പിലെ മുഹമ്മദ് യാസീന്‍ എന്ന വര്‍ഗീസ് ജോസഫ് കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളില്‍ സജീവമായിരുന്നു. ഗുണ്ടാ സംഘങ്ങളില്‍നിന്നg വേര്‍പിരിഞ്ഞ് മതം മാറി മുസ്ലിമായി ആത്മീയതയിലഭയം തേടിയവരിലൊരാളുമായിരുന്നു. അതുകൊണ്ടുതന്നെ പോലിസിന്റെ നിരീക്ഷണ വലയത്തിലുമായിരുന്നു. ഇവിടെവെച്ചാണ് മതപരിവര്‍ത്തനവും തീവ്രവാദവും സമാസമം മിക്സ് ചെയ്ത കണ്‍വെര്‍ഷന്‍ ജിഹാദെന്ന പുതിയൊരുല്‍പ്പന്നത്തിന്റെ വിപണിസാധ്യത തെളിയുന്നത്. അതു ഡെവലപ്പ് ചെയ്ത് ലൗ ജിഹാദാക്കി മാറ്റി ആടുമേയ്ക്കലില്‍ എത്തിനില്‍ക്കുന്നു. പാലക്കാട് നിന്ന് ആടുമേയ്ക്കാന്‍ പോയതായി പറയപ്പെടുന്ന ബെക്സണും ബെസ്റ്റിനും സുഖലോലുപതയില്‍ മുഴുകി കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന ഭൂതകാലം ഉണ്ടായിരുന്നത്രേ. ഐ.എസ് ഭീകരകഥകളില്‍ കേള്‍ക്കുന്ന ജിഹാദി ജോണ്‍മാരുടെ ഇന്ത്യന്‍ പതിപ്പുകള്‍ ഉണ്ടാവുന്നത് ഇങ്ങനെയെല്ലാമാണ്.
ഇവിടെയാണ് മുസ്ലിം സംഘടനകള്‍ ജാഗ്രത പാലിക്കേണ്ടത്. തര്‍ബിയത്തിന്റെയും മഊനത്തിന്റെയും ക്ളാസ് മുറിയില്‍ വരെ ആര്‍ എസ് എസ് കേഡര്‍മാര്‍ എത്തിയിരിക്കുന്നു.
ഇസ്ലാമിന്റെ സന്ദേശമറിഞ്ഞ് സത്യസാക്ഷ്യം ചൊല്ലി കടന്നുവന്ന ചിരുതക്കുട്ടിയും യാസറും ഫൈസലും ഭീകരവാദത്തിനു പോയിട്ടില്ല. (മൂവരും ആര്‍.എസ്.എസ് ഭീകരതയുടെ കൊലക്കത്തിക്കിരയായി.) അഖില എന്ന ഹാദിയയും ആയിഷയെന്ന ആതിരയും പേരറിയാത്ത മറ്റനേകം പെണ്‍കുട്ടികളും മനോജ് ഗുരുജിമാരുടെയും പ്രതീഷ് വിശ്വനാഥന്‍മാരുടെയും ഘര്‍വാപ്പസി ഇടിമുറികളില്‍ പീഡിപ്പിക്കപ്പെടുമ്പോഴും വിശ്വാസപരമായ അടിത്തറയില്ലാതെ, ദുരൂഹമായ
ആരെങ്കിലും ഇസ്ലാം സ്വീകരിച്ചുവെന്നു കേള്‍ക്കുമ്പോള്‍ ആവേശഭരിതരായി എടുത്തുചാടുന്ന രീതിയും മതം മാറ്റത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ആക്രാന്തവും ഇനിയെങ്കിലും അവസാനിപ്പിക്കണം. ആര് ആരെ വേണമെങ്കിലും പ്രണയിക്കട്ടെ, എങ്ങനെ വേണമെങ്കിലും വിവാഹിതരാവട്ടെ. ദീനിന്റെ കാവലാളുകള്‍ വ്യാകുലപ്പെടേണ്ടതില്ല. മതങ്ങളെയല്ലല്ലോ പ്രണയിക്കുന്നത്, മനസ്സുകളെയല്ലേ?
മുന്‍കാലങ്ങളില്‍ മതപരിവര്‍ത്തനം നടത്തിയവരാരും തീവ്ര മതനിപാടിലേക്കു പോയിരുന്നില്ല. കേരളത്തിലെ മതപ്രചാരകരാരും ഇത്തരത്തിലൊരു മതദര്‍ശനം പ്രബോധനം ചെയ്യുന്നുമില്ല. അപ്പോള്‍പ്പിന്നെ ഇത്തരം പരിവര്‍ത്തിത മുസ്ലിംകളിലേക്കു ഭീകരവാദത്തിന്റെ ചിന്താധാര ഒളിച്ചുകടത്തുന്നതാരാണ്?. അവിടെയാണ് കേരളത്തില്‍ ഉണ്ടന്ന് പറയപ്പെടുന്ന ഡി റാഡിക്കലൈസേഷന്‍ ഗ്രൂപ്പിന്റെ സാന്നിധ്യവും പ്രവര്‍ത്തനരീതിയും പഠനവിധേയമാക്കേണ്ടത്. വെടക്കാക്കി തനിക്കാക്കുക എന്നത് പണ്ടു മുതലേയുള്ള യുദ്ധ തന്ത്രമാണ്.