മാരിയമ്മന്‍ കോവിലും സത്യസരണിയും സമമാകുമോ

June 18, 2017

പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. വനിതാ പോലീസിനോടൊപ്പം ഉറങ്ങണം. ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ടി വി കാണാനോ പത്രം വായിക്കാനോ മാധ്യമങ്ങളെ കാണാനോ പാടില്ല. ഒരു എസ് ഐ യുടെ നേതൃത്വത്തില്‍ ഇരുപത്തിയേഴോളം പോലിസുകാര്‍ വീടിനകത്തും പുറത്തും. എസ് പി ദിവസവും സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുന്നു. ഇതിനുപുറമെ കവലയില്‍ ആര്‍ എസ് എസ്സുകാരുടെ നിരീക്ഷണം വേറെയും. ദോഷം പറയരുതല്ളോപ്രബുദ്ധ കേരളത്തിലെ മനുഷ്യാവകാശ മുതലാളിമാര്‍ വനിതാവിമോചന പോരാളികള്‍ സാംസ്കാരിക നായന്‍മാര്‍ ഫാഷിസ്റ്റ് വിരുദ്ധ മനുഷ്യന്‍മാര്‍ ആരും ഇതുവഴി പോയിട്ടില്ല.കത്തുന്നചൂടില്‍ കറുത്ത പര്‍ദക്കുള്ളില്‍ ഉരുകുന്ന മുസ്ലിം സ്ത്രീകളെ പറ്റി വിലപിച്ച മാധ്യമ സിംഹിണികളെയും കണ്ടില്ല. ഒന്നോ രണ്ടോ പരിഷത്തുകാരും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരും അന്വേഷിച്ച് ചെന്നെങ്കിലും പോലിസുകാര്‍ കോടതി ഉത്തരവുമായി വരാന്‍പറഞ്ഞ് മടക്കി. ഇത് എത്രകാലം പോകുമെന്നറിയില്ല.

പൊന്നാനി നായരങ്ങാടിയിലെ മുസ്ലീമായ ഷിഫ്നയും ഹിന്ദുവായ വിവേകും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ഒളിച്ചോടി കോഴിക്കോട്ടുപോയി ഷിഫ്ന മതം മാറി ശാലിനിയായി. മാരിയമ്മന്‍ കോവിലില്‍ വെച്ച് മാലചാര്‍ത്തി വിവാഹിതരായി. ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് പോലിസ് അന്വേഷണം തുടങ്ങിയതോടെ രണ്ടുപേരും സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. പോലിസ് കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിനൊപ്പം പോവാനാണ് താല്‍പര്യം എന്ന് ഷിഫ്ന എന്ന ശാലിനി കോടതിയില്‍ പറഞ്ഞതിനാല്‍ പോലിസ് അകമ്പടിയോടെ വിവേകിന്‍െറ വീട്ടില്‍ എത്തിക്കാന്‍ കോടതി ഉത്തരവിട്ടു.

എന്നാല്‍ വൈക്കം ടി വി പുരത്തെ അശോകന്‍ എന്നയാളുടെ വീട്ടില്‍ ഇന്ന് യുദ്ധസമാനമായ സാഹചര്യമാണ്. അദ്ദേഹത്തിന്‍െറ മകള്‍ അഖില മതം മാറി ഹാദിയായി ഷഫിന്‍ ജഹാന്‍ എന്ന മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു. കേരള ഹൈക്കോടതി വിചിത്രമായ വിധിയിലൂടെ പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം സ്വയം ഏറ്റെടുത്ത് വിവാഹം റദ്ദ് ചെയ്ത് പിതാവിനോടൊപ്പം പോലിസ് സംരക്ഷണത്തോടെ പറഞ്ഞയച്ചു. കനത്ത പോലീസ് കാവലില്‍ ഒരുതരം ഹൗസ് അറസ്റ്റിലാണ് ഇന്ന് പെണ്‍കുട്ടി. പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. വനിതാ പോലീസിനോടൊപ്പം ഉറങ്ങണം. ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ടി വി കാണാനോ പത്രം വായിക്കാനോ മാധ്യമങ്ങളെ കാണാനോ പാടില്ല. ഒരു എസ് ഐ യുടെ നേതൃത്വത്തില്‍ ഇരുപത്തിയേഴോളം പോലിസുകാര്‍ വീടിനകത്തും പുറത്തും. എസ് പി ദിവസവും സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുന്നു. ഇതിനുപുറമെ കവലയില്‍ ആര്‍ എസ് എസ്സുകാരുടെ നിരീക്ഷണം വേറെയും. ദോഷം പറയരുതല്ളോപ്രബുദ്ധ കേരളത്തിലെ മനുഷ്യാവകാശ മുതലാളിമാര്‍ വനിതാവിമോചന പോരാളികള്‍ സാംസ്കാരിക നായന്‍മാര്‍ ഫാഷിസ്റ്റ് വിരുദ്ധ മനുഷ്യന്‍മാര്‍ ആരും ഇതുവഴി പോയിട്ടില്ല.കത്തുന്നചൂടില്‍ കറുത്ത പര്‍ദക്കുള്ളില്‍ ഉരുകുന്ന മുസ്ലിം സ്ത്രീകളെ പറ്റി വിലപിച്ച മാധ്യമ സിംഹിണികളെയും കണ്ടില്ല. ഒന്നോ രണ്ടോ പരിഷത്തുകാരും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരും അന്വേഷിച്ച് ചെന്നെങ്കിലും പോലിസുകാര്‍ കോടതി ഉത്തരവുമായി വരാന്‍പറഞ്ഞ് മടക്കി. ഇത് എത്രകാലം പോകുമെന്നറിയില്ല.

ഇനി ടി വി പുരത്തെപറ്റി അല്‍പം തിരുമണി വെങ്കിടപുരം എന്ന ടി വി പുരം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് അവിടത്തെ ക്രിസ്ത്യന്‍ പള്ളി സെമിത്തേരി പണിയാന്‍ സ്ഥലം വാങ്ങി സര്‍ക്കാരില്‍ നിന്ന് അനുമതി നേടുന്നു. എന്നാല്‍ ആര്‍ എസ് എസ് നേതൃത്വത്തില്‍ ഇതിനെതിരെ പ്രക്ഷോഭം തുടങ്ങുന്നു. പ്രക്ഷോഭം വളര്‍ന്ന് അക്രമത്തിലേക്ക് തിരിയുന്നു. അന്ന് അവിടം സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരോട് സമരക്കാര്‍ രഹസ്യമായി പറഞ്ഞ കാര്യമുണ്ട്. ഇത് കേവലം ഒരു സെമിത്തേരി പ്രശ്നമല്ല. കോട്ടയം ജില്ലയിലെ ഹിന്ദുക്കളുടെ നിലനില്‍പിന്‍െറ പ്രശ്നമാണ് ജില്ലയിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലെ ക്രിസ്ത്യന്‍ മേധാവിത്തം അവസാനിപ്പിക്കേണ്ടതുണ്ട്. ആര്‍ എസ് എസ് ഒരുകാര്യത്തിനിറങ്ങുമ്പോള്‍ അതില്‍ ഒന്നിലധികം ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. ഇതാണ് അഖില എന്ന ഹാദിയ മുഖ്യമന്ത്രിയേയും ചീഫ് ജസ്റ്റിസിനെയും കത്തിലൂടെ അറിയിച്ചത്. ഒരുസംഘടന അച്ഛനെ ഉപയോഗിച്ച് എന്നെ ഇല്ലായ്മ ചെയ്തേക്കും.

ഇത്രയൊക്കെയായപ്പോഴാണ് മറ്റൊരുപ്രശ്നം. അഖില എന്ന ഹാദിയയെ മുസ്ലിം തീവ്രവാദികളില്‍ നിന്ന് രക്ഷിക്കാനാണ് കോടതി വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നത്. എന്നല്‍ അവിടെ കാവല്‍ നില്‍ക്കുന്നതോ വൈക്കം എസ് ഐ നൗഷാദിന്‍െറ നേതൃത്വത്തില്‍ എ ആര്‍ ക്യമ്പില്‍ നിന്നുള്ള നാല് മുസ്ലിം തീവ്രവാദികളായ പോലിസുകാരും. അവരാകട്ടെ നോമ്പനുഷ്ഠിച്ചുകൊണ്ടാണ് ഡ്യൂട്ടി നോക്കുന്നത്. ഇത് ആര്‍ എസ് എസി ന് സഹിക്കുമോ. ഉടന്‍ എസ് പി യോട് പറഞ്ഞ് മുഴുവന്‍ പോലിസുകാരെയും പിന്‍വലിപ്പിക്കുന്നു. സി പി എം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പും സംഘപരിവാര്‍ കേന്ദ്രങ്ങളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമാണ്. റിയാസ് മൗലവി വധക്കേസിലും ഫൈസല്‍ വധക്കേസിലും അത് കണ്ടതാണ്. പോരാത്തതിന് തന്തയില്ലാ കഴുവേറികളായ മുസ്ലിംകളുടെ ഡെഡ് ബോഡി വേണമെന്ന് വയര്‍ലെസ്സിലൂടെ ആക്രോശിച്ചയാളാണല്ളോ പോലിസ് ഉപദേശകന്‍.

____________________________
വിശ്വാസിയാകാനും അവിശ്വാസിയാകാനും മതവിശ്വസം ഉപേക്ഷിക്കാനും പുതിയ  മതം സ്വീകരിക്കാനും ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനും നിയമപരമായ വിവാഹകരാറിന്‍െറ പിന്‍ബലമില്ലാതെ പരസ്പര ധാരണയോടെ ജീവിക്കാനും ഭരണഘടന പ്രായപൂര്‍ത്തിയായ പൗരന് അനുവാദം നല്‍കുന്ന നാട്ടില്‍, അത്തരം മിനിമം നീതി മാത്രമേ ഹാദിയക്ക് അനുവദിച്ച് കൊടുക്കേണ്ടതുള്ളൂ.
_____________________________

ഒൗദ്യോഗിക/രാഷ്ട്രീയ രംഗങ്ങളിലെ വംശീയത പുതിയ കാര്യമല്ല കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതോടെയാണ് ജില്ലാ കലക്ടര്‍ ഷൈനമോള്‍ മുസ്ലിമായത്. രണ്ട് വട്ടം ഇടത് പക്ഷ എം എല്‍ എ ആയ മഞ്ഞളാംകുഴി അലിയും മുസ്ലിമായത് ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ ലീഗിന്‍െറ അഞ്ചാം മന്ത്രിയായതോടെയായിരുന്നു. കേരളത്തിലെ ഡി ജി പിമാരില്‍ ഒരേ ഒരു മുസ്ലിം സമുദായക്കാരനെ ഇതുവരെ ഉണ്ടായിട്ടുള്ളൂ, സത്താര്‍ കുഞ്ഞ്. 1997 ലെ നായനാര്‍ മന്ത്രി സഭയുടെ കാലത്ത് സത്താര്‍ കുഞ്ഞിന് കിട്ടേണ്ട ഡി ജി പി സ്ഥാനം പലവട്ടം വഴുതിപ്പോയി. അവസാനം വിരമിക്കാന്‍ 25 ദിവസം ബാക്കി നില്‍ക്കേ ഡി ജി പി യാക്കി ചീത്തപ്പേര് ഒഴിവാക്കി. സിബി മാത്യൂസിന്‍െറ പുറത്തിറങ്ങാന്‍ പോകുന്ന ‘നിര്‍ഭയം’ എന്ന ആത്മകഥയില്‍ സത്താര്‍ കുഞ്ഞിനെതിരെ നടന്ന വംശീയ വിവേചനം ബോധപൂര്‍വമായിരുന്നു എന്ന് തെളിയിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ട്. ടി ഒ സൂരജിനെ തൃശൂര്‍ ജില്ലാ കലക്ടര്‍ ആയി നിയമിച്ചപ്പോള്‍ ഗുരുവായൂര്‍ അടക്കം നിരവധി ഹൈന്ദവ ക്ഷേത്രങ്ങളുടെ കസ്റ്റോഡിയന്‍ ആയ കലക്ടര്‍ മുസ്ലിം സമുദായക്കാരനാകുന്നത് ഉചിതമല്ളെന്ന് പറഞ്ഞത് സാക്ഷാല്‍ ലീഡര്‍ കെ കരുണാകരനായിരുന്നു.

അഖില എന്ന ഹാദിയയെ രണ്ട് പ്രാവശ്യം കോടതി സ്വതന്ത്രയാക്കി വിട്ടതാണ് .എന്നാല്‍ മകളെ സിറിയയിലേക്ക് ആടുമേയ്ക്കാന്‍ കൊണ്ടുപോകാന്‍ സാദ്ധ്യതയുണ്ടെന്നുകാണിച്ച് അച്ഛന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യക്ക് നയതന്ത്ര ബന്ധമുള്ള സിറിയയിലേക്ക് പാസ് പോര്‍ട്ടില്ലാത്ത ഹാദിയ എങ്ങനെ കടക്കും, സന്ദര്‍ശക വീസ ലഭിക്കുമോ എന്നൊന്നും കോടതി അന്വേഷിച്ചില്ല. ഇനി അതിര്‍ത്തിയിലൂടെ നുഴഞ്ഞ് കയറാമെന്ന് വെച്ചാല്‍തന്നെ കണ്ണില്‍ എണ്ണയൊഴിച്ച് അതിര്‍ത്തിയില്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന പെറ്റമ്മയും പിറന്ന നാടും സ്വന്തം ജീവനേക്കാള്‍ വിലപ്പെട്ടതായി കണക്കാക്കുന്ന ധീര ജവാന്‍മാര്‍ വെറുതെയിരിക്കുമോ. ഇത്തരം കേസുകള്‍ പോലീസാണോ കോടതിയാണോ പരിഗണിക്കേണ്ടത് ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ചോദ്യങ്ങള്‍ തന്നെ അനാവശ്യമാണ്. ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും നടന്ന കൃഷ്ണ ഭക്തര്‍ക്ക് എന്നാണ് ആടുമേയ്ക്കല്‍ ചതുര്‍ഥിയായത്. സന്ന്യാസവും ഭൗതിക വിരക്തിയും ഭാരതീയ പൈതൃകമാണ്. ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നുള്ള എത്രയോ പ്രൊഫഷണലുകളൂം സി ഇ ഒ മാരും പുട്ടപര്‍ത്തിയിലുും വളളിക്കാവിലും മററനേകം ആശ്രമങ്ങളിലും വെളളം കോരിയും വിറക് വെട്ടിയും കഴിഞ്ഞ് കൂടുന്നു. കാശിയിലും വാരാണസിയിലും കൈലാസത്തിലും ആയിരക്കണക്കിന് നാഗാ സന്യാസിമാരും ദിഗംബരന്‍ മാരും ലിംഗത്തില്‍ ഭസ്മം പൂശിയും ശൂലം കയറ്റിയും നിസ്വരായി ജീവിക്കുന്നു. ഗംഗാ തടത്തിലെ ശവ ഭോജികളും ശവ ഭോഗികളുമായ അഖോറകളും ഭാരതീയ പരമ്പര്യത്തിന്‍െറ സുവര്‍ണ ശേഷിപ്പുകളാണ്. അതുകെണ്ട് ആടുമേയ്ക്കലിനെ പുച്ഛിക്കരുത്. പിന്നെ ഐ എസ് അത് കായാണോ പൂവാണോ എന്ന് ഇതുവരെ ആര്‍ക്കും തിരിഞ്ഞിട്ടില്ല. അവര്‍ വാട്സ് ആപ്പിലും ടെലിഗ്രാമിലുമൊക്കെ സജീവമാണെന്ന് പറഞ്ഞ് കേള്‍ക്കുന്നു. മലയാളത്തിലെ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണല്ളോ നമ്മുടെ ഐ എസ് എന്‍സൈക്ളോപീഡിയ

അബ്ദുല്ലക്കുട്ടി, സിന്ധു ജോയി,ശെല്‍വരാജ്,പി ടി എ റഹീം,കെ ടി ജലീല്‍,ടി കെ ഹംസ,ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവര്‍ പൊളിറ്റിക്കല്‍ കണ്‍വെര്‍ഷന്‍ നടത്തിയിട്ടുണ്ടെങ്കിലും റിലിജിയസ് കണ്‍വെര്‍ഷനെ ഉള്‍ക്കൊള്ളാന്‍ മാത്രം പ്രബുദ്ധ കേരളം വയസ്സറിയിച്ചിട്ടില്ല. നരേന്ദ്ര മോഡി വിചാര്‍ മഞ്ചിലെ ആര്‍ എസ് എസ്സു കാരെ പി ജയരാജന്‍െറ നേതൃത്വത്തില്‍ രക്തഹാരമണിയിച്ച് സി പി എമ്മിലേക്ക് മാമോദീസ മുക്കിയപ്പോള്‍ പറഞ്ഞ ന്യായങ്ങളൊന്നും റിലിജിയസ് കണ്‍വെര്‍ഷന് ബാധകമല്ളെന്നാണ് മതേതര നിലപാട്.

ഹാദിയാ കേസിന്‍െറ വിചാരണക്കിടെ ഉയര്‍ന്നുകേട്ട ചില വിചിത്ര വാദങ്ങളുണ്ട്. ഹേബിയസ് കോര്‍പസ് കേസ് നടക്കുന്നതിനിടെ പെണ്‍കുട്ടി വിവാഹിതയായതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കല്യാണം കഴിക്കാന്‍ ജാമ്യമനുവദിക്കുന്ന നാട്ടില്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം ചെയത് വരനെ കണ്ടത്തെി നടത്തിയ വിവാഹം എങ്ങനെ നിയമവിരുദ്ധമാകും. ഒരാള്‍ എപ്പോള്‍ വിവാഹം കഴിക്കണം ആരെ വിവാഹം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് കോടതിയാണോ. വിവാഹത്തിന് രാക്ഷാകര്‍ത്താക്കളടെ അനുമതിയോ സാന്നിദ്ധ്യമോ ഉണ്ടായില്ല. ഏത് വിവാഹ നിയമത്തിലാണ് ചടങ്ങില്‍ മാതാപിതാക്കളുടെ സാന്നിദ്ധ്യം നിര്‍ബന്ധമായിട്ടുള്ളത് ഹിന്ദു,ക്രിസ്ത്യന്‍,മുസ്ലിം,സ്പെഷ്യല്‍ മാരേജ് ആക്ട് എവിടെയും രാക്ഷാകര്‍ത്താക്കളുടെ അനുമതിയോ സാന്നിദ്ധ്യമോ ആവശ്യമില്ല.

______________________________
അബ്ദുല്ലക്കുട്ടി, സിന്ധു ജോയി,ശെല്‍വരാജ്,പി ടി എ റഹീം,കെ ടി ജലീല്‍,ടി കെ ഹംസ,ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവര്‍ പൊളിറ്റിക്കല്‍ കണ്‍വെര്‍ഷന്‍ നടത്തിയിട്ടുണ്ടെങ്കിലും റിലിജിയസ് കണ്‍വെര്‍ഷനെ ഉള്‍ക്കൊള്ളാന്‍ മാത്രം പ്രബുദ്ധ കേരളം വയസ്സറിയിച്ചിട്ടില്ല. നരേന്ദ്ര മോഡി വിചാര്‍ മഞ്ചിലെ ആര്‍ എസ് എസ്സു കാരെ പി ജയരാജന്‍െറ നേതൃത്വത്തില്‍ രക്തഹാരമണിയിച്ച് സി പി എമ്മിലേക്ക് മാമോദീസ മുക്കിയപ്പോള്‍ പറഞ്ഞ ന്യായങ്ങളൊന്നും റിലിജിയസ് കണ്‍വെര്‍ഷന് ബാധകമല്ളെന്നാണ് മതേതര നിലപാട്.
______________________________

പെണ്‍കുട്ടിയാണ് അവസാന വാക്ക്. മറ്റൊരുവാദം കൃത്യമായ വേലയും കൂലിയുമില്ലാതെ നടക്കുന്ന ഹാദിയക്കും ഷെഫിനും കേസ് നടത്താന്‍ പണം എവിടെനിന്നാണ് കിട്ടുന്നത്. അന്താ രാഷ്ട്ര നീതിന്യായ കോടതിതിയില്‍ കുല്‍ഭൂഷന്‍ യാദവിന് വേണ്ടി ഹാജരാവാന്‍  കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച  മോസ്റ്റ് എക്സ്പെന്‍സീവ് അഡ്വക്കറ്റ് ഹരീഷ് സാല്‍വേ ഏതാനും നാള്‍മുമ്പ് കേരള ഹൈക്കോടതിയില്‍ ഒരു രാഷ്ട്രീയ നേതാവിന് വേണ്ടി അഴിമതിക്കേസില്‍ ഹാജരാവാന്‍ ലണ്ടനില്‍ നിന്ന് പറന്നത്തെിയിരുന്നു. സിറ്റിംഗിന് മുപ്പത് ലക്ഷം വരെ ഫീസ് വാങ്ങുന്ന ഹരീഷ് സാല്‍വേയെ വക്കീലായി നിയോഗിക്കാന്‍ മാത്രം സമ്പത്തിക ശേഷി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ മാത്രമായ തുച്ഛമായ വേതനം പറ്റുന്ന ഈ രാഷ്ട്രീയ നേതാവിനുണ്ടോ എന്ന് ഒരു കോടതിയും ചോദിച്ചിട്ടില്ല.

നമ്മുടെ നീതി ന്യായ സംവിധാനത്തെ ഗ്രസിച്ച ഫ്യൂഡല്‍ മാടമ്പി സ്വഭാവം പുതിയകാര്യമല്ല. കൊല്ലത്തെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി തന്‍െറ കൂട്ടുകാരനൊപ്പം ജീവിതമാരംഭിച്ചു. ഇതോടെ കോളേജില്‍ നിന്ന് പുറത്താക്കി. പെണ്‍കുട്ടി നീതിതേടി കോടതിയെ സമീപിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ മറ്റുകുട്ടികള്‍ക്ക് പ്രചോദനമായി മാറുമെന്നും വഴിതെറ്റാനിടയുണ്ടെന്നും. കോളേജിന്‍െറ അച്ചടക്കം പ്രധാനമാണെന്നുമുളള മാനേജ്മെന്‍റ് വാദം കോടതി അംഗീകരിച്ച് ഹരജി തള്ളി. കൂട്ടത്തില്‍ ഇത്രകൂടിപ്പറഞ്ഞു ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ പ്രപ്തിയുള്ള കുട്ടികള്‍ അതിന്‍െറ അനന്തര ഫലം കൂടി അനുഭവിക്കാന്‍ തയാറായിരിക്കണം. തറവാട്ടു പൂമുഖത്ത് വെറ്റിലചെല്ലവും കോളാമ്പിയുമായി ചാരുകസേരയില്‍ കിടന്ന് ഭരണം നടത്തുന്ന തറവാട്ടു കാരണവരല്ല കോടതികള്‍ എന്ന തിരിച്ചറിവ് കോടതിക്കും പൊതുസമൂഹത്തിനും എന്നാണ് ഉണ്ടാവുക. നിലവിലുളള നിയമങ്ങളെ വ്യഖ്യനിച്ച് നീതിനടപ്പാക്കല്‍ മാത്രമാണ്  കോടതികളുടെ ഉത്തരവാദിത്തം. അല്ലതെ ഫ്രസ്ട്രേഷന്‍ തീര്‍ക്കലല്ല.

വിശ്വാസിയാകാനും അവിശ്വാസിയാകാനും മതവിശ്വസം ഉപേക്ഷിക്കാനും പുതിയ  മതം സ്വീകരിക്കാനും ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനും നിയമപരമായ വിവാഹകരാറിന്‍െറ പിന്‍ബലമില്ലാതെ പരസ്പര ധാരണയോടെ ജീവിക്കാനും ഭരണഘടന പ്രായപൂര്‍ത്തിയായ പൗരന് അനുവാദം നല്‍കുന്ന നാട്ടില്‍, അത്തരം മിനിമം നീതി മാത്രമേ ഹാദിയക്ക് അനുവദിച്ച് കൊടുക്കേണ്ടതുള്ളൂ.

Top