ഇസ്ലാം അപരവത്കരണവും മലയാള സാഹിത്യവും
ഹിന്ദുക്കളുമായി ആരോഗ്യകരമായ ബന്ധം പുലര്‍ത്തിയ മഹാനായ അക്ബറിനെ പോലുള്ള രാജാക്കന്മാരും ഉണ്ടായിരുന്നെന്നും പല മുസ്ലീരാജാക്കന്മാരുടേയും ഉപദേശകരും സൈന്യാധിപരും മന്ത്രിമാരും ഹിന്ദുക്കളായിരുന്നു എന്ന കാര്യവും അവര്‍ മറച്ചു വയ്ക്കുന്നു. അതായിരുന്നു മുസ്ലീം അപരവത്ക്കരണത്തിന്റെ ആദ്യഘട്ടം.’ ഏതെങ്കിലും ഓഫീസില്‍ കള്ളന്‍ കയറിയതിനെപറ്റി എഫ്.ഐ.ഐര്‍. ഉണ്ടാക്കി കഴിഞ്ഞാല്‍ അതിനു മുന്നേ അവിടെ കാണാതായ മുഴുവന്‍ രേഖകളും ആ മോഷണത്തിന്റെ ചുമലില്‍ വച്ച്‌കെട്ടി കൈകഴുകുന്ന ഒരു ഓഫീസ് യുക്തിയാണ് സച്ചിദാനന്ദന്‍ ഈ ലളിതവത്കരണത്തിലൂടെ സാധിച്ചെടുക്കുന്നത്.
ഇന്ത്യയെന്ന ദേശരാഷ്ട്ര രൂപീകരണത്തില്‍ മുസ്ലീങ്ങള്‍ എങ്ങനെ അപരവത്കരിക്കപ്പെട്ടു എന്ന ചര്‍ച്ച കവി സച്ചിദാനന്ദന്‍ വികസിപ്പിക്കുമ്പോള്‍ അതിന്റെ കുറ്റം മുഴുവനായും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അവര്‍ ചെയ്തുവച്ച പാതകം എന്ന നിലയ്ക്കാണ് മുസ്ലീം അപരവത്കരണത്തെ സച്ചിദാനന്ദന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം എഴുതുന്നു. ‘ഏകമത സമുദായത്തില്‍ നിന്നുവന്ന
ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനമില്ലാതെ തന്നെ വളരെക്കാലം
അപരരെ ജയിക്കുക എന്ന സാമൂഹിക സ്വപ്നങ്ങളില്‍ നിന്നാണ് പലപ്പോഴും വീരാപദാന കഥകളും പാട്ടുകളും ഉടലെടുക്കുക. ശത്രുവിനെ കഥയിലെങ്കിലും വിജയിച്ച് ആഹ്ലാദം അനുഭവിക്കുന്ന വിരേചനമാണ് ഇത്തരം ഫോക്കുകള്‍ സാധിച്ചെടുക്കുന്നത്. വടക്കന്‍ പാട്ടിലെ ഉണ്ണിയാര്‍ച്ചചരിതത്തിലും ഉടുക്കുപാട്ടുകളിലെ അയ്യപ്പനും വാവരും ചരിതത്തിലും മുസ്ലീങ്ങളെ പരാജയപ്പെടുത്തുന്ന താരങ്ങളെയാണ് പാടിപ്പുകഴ്ത്തുന്നത്.
‘ജോനകര്‍’ പുളപ്പ് തീര്‍ക്കല്‍ എന്ന അവതാര ലക്ഷ്യം നടപ്പിലാക്കാനാണ് ഉണ്ണിയാര്‍ച്ച അല്ലിമലര്‍ക്കാവില്‍ കൂത്തുകാണാന്‍ പുറപ്പെടുന്നത്. സുന്ദരിമാരെ കണ്ടാല്‍ തല്‍ക്ഷണം അപഹരിച്ചുകൊണ്ടുപോകുന്ന കാമവെറിയന്മാരും അക്രമോത്സുകരുമായിട്ടാണ് ഇവിടെ മുസ്ലീമിനെ അവതരിപ്പിക്കുന്നത്. അവരെ അങ്കത്തില്‍ തോല്‍പ്പിച്ച ഉണ്ണിയാര്‍ച്ചയ്ക്ക് നാടോടി സാഹിത്യത്തില്‍ പ്രതിഷ്ഠ ലഭിക്കുന്നത് അപരഹിംസയില്‍ നേടുന്ന വിജയം കൊണ്ടുകൂടിയാണ്.
വാവരുടെ കഥയില്‍ പൂമരമായി രൂപമെടുത്ത ശിവന്‍ ഫാത്തിമ എന്ന മുസ്ലിം സ്ത്രീയുമായി സംഗമിച്ചാണ് വാവര്‍ ജനിക്കുന്നത്. കൊള്ളക്കാരനായ വാവരെ അയ്യപ്പന്‍ യുദ്ധത്തില്‍ തോല്‍പിച്ച്
ചൊല്ലുകളിലും ഫലിതങ്ങളിലുമെല്ലാം അപരവത്ക്കരണത്തിന്റെ സ്വരം കേള്‍ക്കാം. യാത്രാവേളയില്‍ വഴിയരികില്‍ നിസ്‌കരിക്കുന്ന മുസല്‍മാനെ കാണുന്ന കീഴാളന്‍ അയാള്‍ തലകുത്തി മറിയാന്‍ ശ്രമിച്ചു പലവട്ടം പരാജയപ്പെടുന്നതാണെന്ന് ധരിച്ച് തന്റെ കയ്യിലുള്ള പാലക്കോലുകൊണ്ട് മുസല്‍മാനെ മറച്ചിട്ടു സഹായിച്ചു എന്ന കഥ മുസ്ലീമിനെയും ദളിതനേയും ഒരേസമയം പരിഹസിക്കാനുള്ള ‘മേല്‍ത്തട്ട്’ നിര്‍മ്മിതിയാണ്.
‘കാക്കാന്‍മാരുടെ കല്യാണിത്തിന്
പുള്ളേരാരും പോകരുത്
തുമ്പു ചെത്തി കൂട്ടാന്‍ വച്ചത്
പുള്ളേരൊന്നും തിന്നരുതേ’
എന്ന കളിയാക്കല്‍ കുട്ടികള്‍ക്കിടയില്‍ പോലും പാട്ടായി പ്രചരിച്ചതിലും മേല്‍ചൊന്ന അപരഹിംസ തന്നെയാണ് പ്രചോദനമാകുന്നത്.
സന്ദേശകാവ്യങ്ങളില്‍ കാലദേശങ്ങളെ പരാമര്‍ശിച്ചു
‘ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി’ എന്ന വള്ളത്തോള്‍ കവിത പേരുകൊണ്ട് തന്നെ ദേശീയത എന്നത് ഹിന്ദു ദേശീയതയാണെന്നു പ്രഖ്യാപിക്കുന്നുണ്ട്. ഹുമയൂണെന്ന മുസ്ലീം ഭരണാധികാരിയുടെ അന്തപ്പുരത്തിലേക്ക് അദ്ദേഹത്തിന്റെ സേവകനായ ഉസ്മാനാല്‍ ചതിക്കപ്പെട്ട് എത്തിച്ചേരുന്ന ഹിന്ദുസ്ത്രീയാണ് പേരില്‍ സൂചിപ്പിക്കുന്ന ഭാരതസ്ത്രീ. ഹുമയൂണും ഉസ്മാനുമൊന്നും ‘അത്ര ഭാരതീയമല്ലെന്ന’ അവബോധം കവിതയിലുടനീളം കാണാം. ‘ഇന്ത്യയില്‍ ജനിച്ചു ജീവിക്കുന്ന വിദേശി’ എന്നൊരു പൊതുബോധം മുസ്ലീങ്ങളെ കുറിച്ച് ‘ഹിന്ദുബോധം’ നിര്‍മ്മിച്ചിട്ടുണ്ട്. ഈ ബോധം കവിത നിലനിര്‍ത്തുന്നു.
ഉസ്മാന്‍ ചതിയിലാണ് ‘ഭാരതസ്ത്രീയെ’ തന്റെ മുന്നിലെത്തിച്ചതെന്ന് തിരിച്ചറിയുമ്പോള്‍ അയാളെ തുറുങ്കിലടക്കാന്‍ ഹുമയൂണ്‍
‘മാപ്പിളമാര്‍ ചെയ്ത തെറ്റു മറന്നു നീ മാപ്പീ ഹുമയൂണിനേകിയാലും’ എന്ന് ഹുമയൂണ്‍’ ഭാരതസ്ത്രീയോട് യാചിക്കുന്നു. മാപ്പിള എന്ന എകവചനം വള്ളത്തോള്‍ ‘മാര്‍’ എന്ന പ്രത്യയം ചേര്‍ത്ത് ബഹുത്വവല്‍ക്കരിക്കുന്നത് വ്യക്തിയെയല്ല അയാള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തെയാണ് പ്രതിയചേര്‍ക്കേണ്ടത് എന്ന മുന്‍ധാരണ കൊണ്ടാണ്. ഡല്‍ഹിയിലെ മാപ്പിള എന്ന പ്രയോഗം മുസ്ലിമിന് ഇല്ലെങ്കിലും മലബാറിലെ മാപ്പിളലഹളയെ ഹിന്ദുമുസ്ലിം കലാപമായി കാണുന്ന ഒരു ‘മഹാകവി’ വള്ളത്തോളില്‍ അടങ്ങിയിട്ടുണ്ട് എന്നത് കവിത വെളിവാക്കുന്നു.
‘ഗീരീതരജന്നു രോമാഞ്ചമേറി ഹാ….
ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി’
എന്ന് ഹുമയൂണിനെക്കൊണ്ട് പറയിക്കുന്നത് ഹുമയൂണൊരു ഭാരതീയനല്ല എന്ന അവബോധം പ്രവര്‍ത്തിക്കുന്നതിനാലാണ്. മലബാര്‍ ലഹളയില്‍ നിന്നു തന്നെയാണ് ആശാനും ഇസ്ലാമിനെ അക്രമിയായി കണ്ടെത്തുന്നത്. കലാപത്തില്‍ രക്ഷപെട്ടെത്തി പുലയന്റെ കുടിലില്‍ അഭയം തേടിയ അന്തര്‍ജ്ജനത്തിന്റെ ‘ദുരവസ്ഥയും’ ദുരവസ്ഥ എന്ന ഖണ്ഡകാവ്യം പറഞ്ഞുവയ്ക്കുന്നു. ക്രൂരമുഹമ്മദര്‍ എന്നപദം
വി. സാമ്പശിവന്റെ കഥാപ്രസംഗമെന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ വയലാര്‍രാമവര്‍മ്മയുടെ ‘അയിഷ’ എന്ന ഖണ്ഡകാവ്യവും അപരങ്ങളില്‍ നിന്ന് ദുര്‍മാര്‍ഗികളെ
ആദിവാസി പെണ്‍കുട്ടിയെ വഞ്ചിക്കുകയും പീഡിപ്പിക്കുകയും
”കുട്ടിക്കാലത്ത് ഫയല്‍വാന്‍ ആകാനായിരുന്നു ആഗ്രഹം. പിന്നെ എഴുത്തുകാരനാകാന്‍ ആഹ്രഹിച്ചതിന് കാരണം ഞാന്‍ വൈക്കം ഇംഗ്ലീഷ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ വൈക്കത്ത് അഷ്ടമിക്ക് പുസ്തകങ്ങളുടെ കച്ചവടക്കാര്‍ വരും. എന്റെ സ്‌നേഹിതന്മാരുടെ വരാന്തയിലാണ് കച്ചോടം. അവരെനിക്കൊരു നോവലെടുത്തു
(എം. എ. റഹ്മാന്റെ ‘ബഷീര്‍ ദി മാന്‍’ എന്ന ഡോക്യുമെന്ററിയില്‍ നിന്നും)