ശക്തമായ കീഴാള രാഷ്ട്രീയ ഉണര്‍വുകളെ കുറിച്ചൊന്നുമല്ല വിസാരണൈയില്‍ പറയാന്‍ ശ്രമിക്കുന്നതെങ്കിലും ഭരണകൂട ഹിംസകളെക്കുറിച്ച് സംസാരിക്കുമ്പോള്‍, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ കീഴാള ശരീരങ്ങള്‍ കടുന്നുവരുന്നതിന്റെ സ്വാഭാവിക രാഷ്ട്രീയം സിനിമ പങ്കുവെയ്ക്കുന്നുണ്ട്. ഭരണകൂടങ്ങള്‍ക്കെല്ലാം ഒരേ മുഖമാണെന്നും, ദേശം,രാഷ്ട്രീയം തുടങ്ങിയ അതിരുകള്‍ക്കപ്പുറം അവ ഉല്പാദിപ്പിക്കുന്നത് കൃത്യമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ തെന്നെയാണെന്നും ഏറ്റവും ശക്തമായ ഭാഷയില്‍ വിസാരണൈയില്‍ ദൃശ്യവത്കരിക്കുന്നുണ്ട്. ഭരണകൂട ഹിംസകള്‍ അന്യമല്ലാതായി മാറിയ ഇക്കാലത്ത് വിസാരണൈയില്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന് മൂര്‍ച്ചേയേറെയുണ്ട്.
വരേണ്യ കഥാപാത്രങ്ങള്‍ കുത്തിനിറച്ച കച്ചവട ഫോര്‍മുലകളിലൂടെയോ അതല്ലെങ്കില്‍ ചലച്ചിത്രോത്സവങ്ങളെയോ മാത്രം ലക്ഷ്യം വച്ച് പുറത്തിറങ്ങുന്ന സവര്‍ണ്ണ മലയാള സിനിമാ മേഖലക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമാണ് ”വിസാരണൈ” ഉള്‍പ്പെടെയുള്ള സമീപകാല തമിഴ് സിനിമകള്‍. കാക്കമുട്ടാ’ കബാലി, ഇരൈവി, മദ്രാസ് തുടങ്ങിയ വളരെ കൃത്യമായ രാഷ്ട്രീയം സംവദിക്കുന്ന മികച്ച ഒരുപിടി ചിത്രങ്ങള്‍ ഈ അടുത്തകാലത്ത് തമിഴ് ചലച്ചിത്ര മേഖലയുടെ സംഭാവനകളാണ്. നിലവിലെ പോപ്പുലര്‍ കള്‍ച്ചര്‍ എന്ന വരേണ്യ നിര്‍മ്മിതിയെ അതിസമര്‍ത്ഥമായി പൊളിച്ചെഴുതു മികച്ച സാമൂഹിക രാഷ്ട്രീയ ചിത്രങ്ങള്‍ തന്നെയാണ് ഇവയെല്ലാം. മലയാളികളുടെ ഭാഷ-വംശീയ അപരവല്ക്കണത്തിന് വിധേയരായ തമിഴ് ജനത സിനിമയിലേക്ക് അകത്തും പുറത്തുമുള്ള വരേണ്യ ഇടങ്ങളോട് കലഹിക്കുന്ന തരത്തിലേക്ക് ഉയരുന്ന ഘട്ടത്തിലും നായര്‍ നമ്പൂതിരി-ബ്രാഹ്മണ കഥാപാത്രങ്ങളിലും വരിക്കാശ്ശേരി മനകളിലും മലയാള സിനിമ ഇപ്പോഴും ഉടക്കി നില്‍ക്കുകയാണ്. പോപ്പുലര്‍ കള്‍ച്ചറിന്റെ രൂപീകരണത്തില്‍ വളരെ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു മാസ്മീഡിയം എ നിലയില്‍ തന്നെവേണം സിനിമയെ നാം വിലയിരുത്താന്‍. അത്തരം ഒരു വായന സാധ്യമായാല്‍ മാത്രമേ കീഴാള ഇടങ്ങളെ ദൃശ്യവത്കരിക്കുന്ന, ഭരണകൂട ഹിംസകളെ ചോദ്യംചെയ്യുന്ന ജനാധിപത്യം സംസാരിക്കുന്ന, മേല്‍പറഞ്ഞ സിനിമകളുടെ പ്രസക്തി വ്യക്തമാകുകയുള്ളു. എന്നാല്‍ ജാതി ഇടങ്ങളാല്‍ കെട്ടിപ്പടുത്ത മലയാള സിനിമാലോകം നവീനമായ കാഴ്ചപ്പാടുകളെ ബോധപൂര്‍വ്വം തിരസ്‌കരിച്ച് നായര്‍ തറവാടിത്തത്തിന്റെ വീക്ഷണകോണില്‍ നിന്നും പുറത്തുകടക്കില്ലെന്ന കടുംപിടിത്തത്തില്‍ തന്നെ നില്ക്കുകയാണ്. മലയാള സിനിമയും അതിന്റെ ചുറ്റുപാടുകളും വരേണ്യമായി തന്നെ നിലനിര്‍ത്തേണ്ടത് ചിലപ്പോഴൊക്കെ പലരുടെയും ബോധപൂര്‍വ്വമായ താല്പര്യമാണെ് സംശയിച്ചാലും തെറ്റുണ്ടെന്ന് കരുതുന്നില്ല. സെക്കുലര്‍ നാമകരണം മുതല്‍ വാര്‍പ്പ് മാതൃകകള്‍ നിറഞ്ഞ കഥാപാത്ര സൃഷ്ടിപോലും മലയാള സിനിമയുടെ വരേണ്യമനോഭാവത്തെ വെളിപ്പെടുത്തുന്നതാണ്. ഇത്തരം ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ”വിസാരണൈ” ഉള്‍പ്പെടെയുള്ള തമിഴ് ചിത്രങ്ങള്‍ക്ക് പ്രസക്തി ഏറെയുണ്ടന്നു നിസ്സംശയം പറയേണ്ടിവരുത്.
ശക്തമായ കീഴാള രാഷ്ട്രീയ ഉണര്‍വുകളെ കുറിച്ചൊന്നുമല്ല വിസാരണൈയില്‍ പറയാന്‍ ശ്രമിക്കുന്നതെങ്കിലും ഭരണകൂട ഹിംസകളെക്കുറിച്ച് സംസാരിക്കുമ്പോള്‍, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ കീഴാള ശരീരങ്ങള്‍ കടുന്നുവരുന്നതിന്റെ സ്വാഭാവിക രാഷ്ട്രീയം സിനിമ പങ്കുവെയ്ക്കുന്നുണ്ട്. ഭരണകൂടങ്ങള്‍ക്കെല്ലാം ഒരേ മുഖമാണെന്നും, ദേശം,രാഷ്ട്രീയം തുടങ്ങിയ അതിരുകള്‍ക്കപ്പുറം അവ ഉല്പാദിപ്പിക്കുന്നത് കൃത്യമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ തെന്നെയാണെന്നും ഏറ്റവും ശക്തമായ ഭാഷയില്‍ വിസാരണൈയില്‍ ദൃശ്യവത്കരിക്കുന്നുണ്ട്. ഭരണകൂട ഹിംസകള്‍ അന്യമല്ലാതായി മാറിയ ഇക്കാലത്ത് വിസാരണൈയില്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന് മൂര്‍ച്ചേയേറെയുണ്ട്. ചിതറിക്കപ്പെട്ട ജീവിതങ്ങളിലൂടെ, അവരുടെ നിസ്സഹായതയിലൂടെ മുന്നേറുന്ന ഈ വെട്രിമാരന്‍ ചിത്രം ചില പൊള്ളു യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചുപറയുന്നുണ്ട്. ഭരണകൂട, സൈനീക അടിച്ചമര്‍ത്തലുകള്‍ കേവലം ഒരു ആരോപണം അല്ലെന്നും മറിച്ച് അതിന് പുറകിലുള്ള നിക്ഷിപ്ത താല്പര്യങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ചും അതിന്റെ ഹിംസാത്മക ഭാവങ്ങളും ചിത്രം വരച്ചുകാട്ടുന്നു തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയെ അതികരിച്ച് ആഭ്യന്തര കുടിയേറ്റങ്ങളുടെയും തുടര്‍ന്നുണ്ടാകുന്ന സാമൂഹിക-സാംസ്‌കാരിക വെല്ലുവിളികളുമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. തൊഴില്‍ അന്വേഷിച്ച് ഗുണ്ടൂരിലേക്ക് കുടിയേറിയ നാല് തമിഴ് യുവാക്കള്‍ നേരിടേണ്ടി വന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലൂടെയും അവരുടെ ആത്മസംഘര്‍ഷങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. കഥാപാത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ജാതിയിടങ്ങള്‍, അവ നേരിടേണ്ടിവരുന്ന വെല്ലുവിളികളുടെ രാഷ്ട്രീയ പശ്ചാത്തലം തുടങ്ങിയ പ്രേക്ഷകര്‍ക്ക് യുക്തിപൂര്‍വ്വം വായിച്ചെടുക്കാവുന്നതാണ്. കീഴാള സാമൂഹിക ചുറ്റുപാടില്‍ നിന്നും കുടിയേറിവരുന്ന, ‘അന്യത്വം’ പേറുന്ന അടിസ്ഥാന ജനവിഭാഗത്തിന് അധികാരവര്‍ഗ്ഗത്തോട്, ഭരണകൂടത്തോട് നിരന്തരം കലഹിക്കേണ്ടതായി വരുന്നു വസ്തുത യഥാര്‍ത്ഥ്യബോധത്തെടെ സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ തിക്തഫലമായി ചിതറിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും വീണ്ടും വീണ്ടും വട്ടയാടപ്പെടുന്നുണ്ടെന്ന്‍ കൂടി ചിത്രം മുറിയിപ്പു നല്‍കുന്നു. അതേ സമയം അടിസ്ഥാന വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ രക്ഷകര്‍തൃത്വം തങ്ങളുടെ കൈകളില്‍ തന്നെയാണെന്ന മറുപുറവും ചിത്രം സംവദിക്കാന്‍ ശ്രമിക്കുുണ്ട്.
വരേണ്യ-കീഴാള ഇടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സംബന്ധിച്ച തുറാന്ന കാഴ്ചകള്‍ മുന്നോട്ടുവയ്ക്കുക മാത്രമല്ല, ആ ഇടങ്ങളിലെ ജീവിതത്തെ സംബന്ധിച്ച് സാമൂഹിക-സാംസ്‌കാരിക സവിശേഷതകള്‍ കൂടെ വിസാരണൈ പ്രമേയമാക്കിയിട്ടൂണ്ട് എന്ന്‍ വേണം മനസ്സിലാക്കാന്‍. ദേശ-രാഷ്ട്ര സങ്കല്പങ്ങള്‍ ഇരകളാക്കി മാറ്റിയ ലക്ഷക്കണക്കിന് മനുഷ്യര്‍ ലോകത്താകമാനം പാലായനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ സമാനമായ സാമൂഹിക-രാഷ്ട്രീയ-അസ്തിത്വ പ്രശ്‌നങ്ങള്‍ ആഭ്യന്തര കുടിയേറ്റങ്ങളിലും സംഭവിക്കുുണ്ടെന്ന വസ്തുത ചിത്രം ചേര്‍ത്തു പിടിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെല്ലാം കുറ്റവാളികളാണെന്ന പൊതുബോധം വച്ച് പേറുകയും കീഴാള ഇടങ്ങളെ സ്റ്റീരിയോടൈപ്പിക് സങ്കല്പത്തിനകത്ത് തളച്ചിടുകയും ചെയ്യുന്ന മലയാള സിനിമയ്ക്ക് ഒരുപക്ഷേ വിസാരണൈയുടെ രാഷ്ട്രീയം മനസിലായിക്കൊള്ളണമെന്നില്ല. സവര്‍ണ്ണ ശരീരത്തെ പിന്‍പറ്റിയല്ലാതെ കീഴാള പാത്ര സൃഷ്ടിക്ക് ഇന്ന്‍ വരെ തയ്യാറാകാത്ത മലയാള സിനിമയിലെ മാടമ്പിമാര്‍ക്ക് ഇത്തരമൊരു ആഖ്യാനരീതി ദഹിക്കുമോ എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു. തമിഴ് ദേശീയബോധത്തെ പേറുന്നുണ്ടന്നു തുടക്കത്തില്‍ വിസാരണൈ സംശയിപ്പിക്കുമെങ്കിലും ആദ്യ പകുതിയോട് അടുക്കുന്നതോടെ സിനിമ അതിന്റെ വ്യക്തമായ രാഷ്ട്രീയ ഇടത്തിലേക്ക് കടക്കുകയാണ്. ഭരണകൂട അടിച്ചമര്‍ത്തലിന്റെ ഭീകരമുഖം പ്രേക്ഷകര്‍ക്ക് മുമ്പില്‍ തുറന്നുവെയ്ക്കാന്‍ വിസാരണൈക്ക് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാനത ജനതയോട് മാത്രമല്ല, തങ്ങള്‍ക്ക് വഴങ്ങാത്ത വരേണ്യ ഇടങ്ങളില്‍ ജീവിക്കുന്നവരെയും ഭരണകൂടം വേട്ടയാടുന്നുണ്ടന്നും ചിത്രം പറഞ്ഞു വെയ്ക്കുന്നുണ്ട് പോപ്പുലര്‍ കള്‍ച്ചറിന്റെ നിര്‍മ്മിതിയില്‍ ഭീകരമായ പങ്കുവഹിക്കുന്ന സിനിമ പോലൊരു മാസ് മാധ്യമത്തെ ഇത്രയും ശക്തമായ ഭരണകൂട വിരുദ്ധ രാഷ്ട്രീയം പറയാന്‍ ഉപയോഗിച്ച സംവിധായക ബുദ്ധി അഭിനന്ദനീയം അര്‍ഹിക്കുന്നു . സമൂഹം വരച്ചിട്ട അതിരുകളെ മറികടക്കാന്‍ ശ്രമിക്കുകയും ജാത്യാധികാര ഘടനകളോട് നിരന്തരം കലഹിക്കുകയും ചെയ്യുന്ന കീഴാള ശരീരങ്ങള്‍ ഇരകളാക്കപ്പെടുന്നതിന്റെ സ്വാഭാവിക രാഷ്ട്രീയം ഒരു പരിധിവരെ ആത്മാര്‍ത്ഥമായി വിസാരണൈ പറയാന്‍ ശ്രമിച്ചിട്ടുണ്ട് ഭരണകൂടവും സിവിലിയന്‍സും തമ്മില്‍ ഒരു തരത്തിലുള്ള ജനാധിപത്യ ഇടപെടലുകളും സാധ്യമല്ലെന്ന് പറയുന്ന ചിത്രം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അധികാരത്തിന്റെ അതിരുകളിലേക്കും വെളിച്ചം വീശുന്നു. കീഴാള രാഷ്ട്രീയ ഉണര്‍വ്വുകള്‍ ഒരു തരത്തിലും ഇവിടെ പ്രമേയമാകുന്നില്ലെങ്കിലും അതേസമയം ഇരകളാക്കപ്പെടുന്ന കറുത്ത ശരീരങ്ങളോട് ചേര്‍ന്ന്‍ നീല്‍ക്കുതില്‍ സംവിധായകന്‍ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറായിട്ടില്ല എന്നത് തന്നെയാണ് പ്രധാനം. ഭരണകൂട ഹിംസകളെ, അതിന്റെ ജനാധിപത്യ വിരുദ്ധതയെ മുഖ്യ പ്രമേയമാക്കിയ ഒരു ചിത്രം ഭരണകൂടത്തിന്റെ അനുമതിയോടെ ഓസ്‌കാറിനായി പരിഗണിക്കപ്പെട്ടു എന്നത്അഭിനന്ദനീയമാണെങ്കിലും ആ തെരഞ്ഞെടുപ്പിന്റെ അസ്വാഭാവികതയോടുള്ള ചില ആശങ്കകളും പ്രേക്ഷകരില്‍ ഉണ്ടായേക്കാം.
ഭരണകൂട ഭാഷ്യത്തില്‍ കുറ്റവാളികളായി മുദ്രകുത്തപ്പെടുന്ന പലരുടെയും പുറകില്‍ യാഥാര്‍ത്ഥ്യങ്ങളുടെ മറ്റൊരു ലോകം തെയുണ്ടന്നും അത് ഇരകളുടെ നിസ്സഹായതയില്‍ നിന്നും പണിതുയര്‍ത്തിയാണെന്ന ശക്തമായ ഒരു ബോധം വിസാരണൈ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ഒടുവില്‍ പ്രതീക്ഷിച്ച പോലെ ഇരകളായ നാല് ചെറുപ്പക്കാരും, മനസ്സ് കൊണ്ടെങ്കിലും അവരോടൊപ്പം നിന്ന പോലീസുകാരനും സഹപ്രവര്‍ത്തകരുടെ വെടിയേറ്റ് കൊല്ലപ്പെടുകയാണ്. ശബ്ദിക്കുന്നവരെ, പ്രതിഷേധിക്കുന്നവരെ, വിരല്‍ ചൂണ്ടുന്നവരെ വ്യാജഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തുന്ന ഭരണകൂട ഫാസിസ്റ്റ് നയമാണ് ചിത്രം വരച്ചിടുത്. സിനിമയില്‍ അവസാനത്തെ വെടി മുഴങ്ങിയപ്പോള്‍ ആദ്യം ഓര്‍മ്മകളിലേക്ക് കടന്നുവന്നത് ഭോപ്പാലിലെ ഫെയ്ക്ക് എന്‍കൗണ്ടര്‍ കൊലപാതകമായിരുന്നു. എത്ര നിസാരമായിട്ടായിരുന്നു ഭരണകൂടം ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ എട്ട് സിമി പ്രവര്‍ത്തകരെ കൊന്നു തള്ളിയത്? വിഭിന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നതില്‍ ലോകത്ത് ഭരണകൂടങ്ങള്‍ക്കെല്ലാം ഒരേ നിലപാട് തന്നെയാണെതില്‍ നമുക്കൊരു തര്‍ക്കത്തിന്റെ ആവശ്യമില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണകൂട ഹിംസകളുടെ ആയിരക്കണക്കിന് ഇരകളെ നമുക്ക് കണ്ടെത്താനാവും. ജാത്യാധികാരത്തിന്റെ സവിശേഷതകള്‍ അധികാര വര്‍ഗ്ഗത്തില്‍ പ്രകടമായി കാണാനാവുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഭരണകൂട അടിച്ചമര്‍ത്തലുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതുണ്ടന്നു കരുതുന്നില്ല. ഇവിടെ ഇരകളുടെ കറുത്ത ശരീരങ്ങള്‍ മാത്രമല്ല മറിച്ച് അവരുടെ സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകള്‍ തന്നെയാണ് ഭരണകൂട നടപടികള്‍ക്ക് അടിസ്ഥാനജനത വിധേയമാകുന്നതിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്ന്‍ ആ രീതിയിലുള്ള ഒരു വായന കൂടെ സാധ്യമാകുമ്പോള്‍ മാത്രമേ വിസാരണൈ ഇടയ്ക്ക് ബോധപൂര്‍വ്വമോ അല്ലാതെയോ വിട്ടുപോയ ചില ഭാഗങ്ങള്‍ക്ക് വ്യക്തത കൈവരുകയുള്ളൂ. ജാതി ഇടങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒരു സാമൂഹിക ചുറ്റുപാടിനുള്ളില്‍ നിന്നുകൊണ്ട് ഹിംസകളെ കുറിച്ച് സംവദിക്കാന്‍ ശ്രമിക്കുന്ന ഏത് കലാരൂപത്തിനും ജാതിയുടെ കൂടെ പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാതെ, അതിനെ അഭിസംബോധന ചെയ്യാതെ ഒരു തരത്തിലും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് തന്നെയാണ് യാഥാര്‍ത്ഥ്യം.
ചുരുക്കത്തില്‍, വിസാരണൈ ഒരു മികച്ച ഭരണകൂട വിരുദ്ധ രാഷ്ട്രീയ സിനിമ എന്ന് വിലയിരുത്തുമ്പോള്‍ പോലും അത് പ്രത്യക്ഷത്തില്‍ അഭിമുഖീകരിക്കാന്‍ വിസ്സമ്മതിക്കുന്ന ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് പ്രേക്ഷകന് സ്വമേധയാ കടന്നു ചെല്ലേണ്ടതായി വരുന്നൂണ്ട്. ചിത്രം അഭിസംബോധന ചെയ്യാതെ വിട്ടുകളഞ്ഞ ആ കറുത്ത ശരീരങ്ങളുടെ രാഷ്ട്രീയ ദൃശ്യതയിലേക്ക് തുറന്നുവെയ്ക്കുന്ന ക്യാമറാ കണ്ണുകള്‍ ജനാധിപത്യ സിനിമാ മുന്നേറ്റങ്ങളുടെ കാലത്ത് ഒരിക്കല്‍ സാധ്യമാകുമെന്ന് തല്‍ക്കാലം നമുക്ക് പ്രത്യാശിക്കാം.