‘പുരോഗമന ഇടതുപക്ഷ’ത്തിന്റെ മതേതര സ്തംഭനം

ഈ ഇടതുപാര്‍ട്ടികളുടെ മതേതരകുത്തകയുടെ മറ്റൊരു സവിശേഷത എന്തെന്ന് വെച്ചാല്‍ അത് കേവലം മതത്തിന്റെ രാഷ്ട്രീയ ഇടപെടലുകളെ മാത്രമേ അഭിസംബോധന ചെയ്യുന്നുള്ളുവെന്നതാണ്. രാഷ്ട്രീയബാഹ്യമായ ഇടങ്ങളിലുള്ള ഒരു മതത്തിന്റെ സാംസ്‌കാരിക ഏകശിലാത്വത്തിന് എതിരെ പോരാടുമ്പോള്‍ സൈദ്ധാന്തികമായി അത് പല്ലുകൊഴിഞ്ഞ ഒന്നായിത്തീരുന്നു.

ആര്‍എസ്എസ് ടോം ആകുമ്പോള്‍ സിപിഐഎം ജെറി ആകുന്നു. പീഡനങ്ങള്‍ നടക്കുന്ന സമയത്ത് ആർഎസ്എസ്നെ നോക്കി സിപിഐഎം ചിരിക്കുന്നു. കാരണം മതേതരത്വത്തിന്റെ ഒരു വിടവ് അവിടുണ്ടല്ലോ. ഒരു ഈജിപ്ഷ്യന്‍ പഴമൊഴിപോലെ, “ഒന്നുകില്‍ നിങ്ങളൊരു കളിക്കാരനാവുക, അല്ലെങ്കില്‍ നിങ്ങളൊരു നക്കലുകാരനാവുക”. ഇത് തീരുമാനിക്കുന്നതില്‍ ഇടതുപക്ഷം വളരെ വൈകിയിരിക്കുന്നു.

സൈദ്ധാന്തികമായി നോക്കുകയാണെങ്കില്‍ മതേതരത്വം വളരെ മഹത്തായ ഒരാശയമാണ്. ഭരണകൂടത്തെയും മതത്തെയും വേര്‍പെടുത്തി നിര്‍ത്തുക എന്ന ആശയം യുക്തിസഹം തന്നെ. 15-16 നൂറ്റാണ്ടുകളില്‍ പടിഞ്ഞാറിലെ ക്രിസ്തുമതത്തിലാണ് ഈ ആശയം പിറന്നുവീണത്. ഇന്ത്യയിലെത്തുന്നത് 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും. (ഇറക്കുമതി ചെയ്തപ്പോള്‍ നിര്‍ഭാഗ്യകരമായി ശുദ്ധീകരിക്കപ്പെടാത്ത മാര്‍ക്‌സിസത്തില്‍ നിന്നും വിഭിന്നമായി) മതേതരത്വം അര്‍ത്ഥരഹിതമാകുന്ന വിധത്തില്‍ തന്നെ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായി എന്നതാണ് വിരോധാഭാസം.

ഹിന്ദുമതം മതന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് കഷ്ടപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കാതിരിക്കാനുള്ള ഒരു കാരണമായി മതേതരത്വം മാറിയിട്ടുണ്ട്. ഹിന്ദുത്വശക്തികളോട് പോരാടുമ്പോള്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കായി, തങ്ങളുടെ സുഖകരമായ വഴിയൊരുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ സവിശേഷ സംജ്ഞയെ ആളുകളിലേയ്ക്ക് ഇന്ന് ശക്തിയോടെ മുന്നോട്ടു വെയ്ക്കുകയാണ്.

വാസ്തവത്തില്‍ സ്വയം മതേതരരെന്ന് നടിക്കുന്നവരുടെ ഏറ്റവും പ്രധാന പ്രശ്‌നം അവര്‍ തങ്ങളുടെ ശത്രുവായ വര്‍ഗീയതയെ നിര്‍വ്വചിക്കുന്നിടത്താണ് കിടക്കുന്നത്. വര്‍ഗപരമല്ലാത്ത (വര്‍ഗ നിബിഡമല്ലാത്ത) എല്ലാ പോരാട്ടങ്ങളെയും ഈ പുരോഗമന ഇടതുപക്ഷം വര്‍ഗവല്‍ക്കരിക്കുകയാണ്. മാത്രവുമല്ല ഇവര്‍ ബോധപൂര്‍വ്വം കടിച്ചുപിടിക്കുന്ന മതേതരം എന്ന ആശയത്തെ വാസ്തവത്തില്‍ അവര്‍ അത്ര മാത്രം ഗൗരവപൂര്‍വ്വം സമീപിക്കുന്നില്ല എന്നതാണ്. മറിച്ച് ജാതിയുടെ അടിസ്ഥാനത്തിലുള്ള ഏതൊരു രാഷ്ട്രീയത്തെയും വര്‍ഗീയതയാണ് എന്ന് ഇകഴ്ത്താന്‍ വേണ്ടി മാത്രമാണ് അവരങ്ങനെ ചെയ്യുന്നത്.

ചുവന്ന നിറം പിടിപ്പിച്ച അവരുടെ പുരോഗമന കണ്ണടയിലൂടെ നോക്കുമ്പോള്‍ അടിച്ചമര്‍ത്തലും പ്രതിരോധവും അവര്‍ ഒന്നായാണ് കാണുന്നത്. മതേതരത്വത്തെ കുറിച്ച് സ്വയം കുഴപ്പത്തിലാക്കുന്ന നിര്‍വ്വചനവുമായി കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുത്വത്തെ പ്രതിരോധിക്കുന്നതിലുള്ള തങ്ങളുടെ കഴിവുകേടിനെ ന്യായീകരിക്കുന്നു. എന്ന് മാത്രമല്ല, അതിനെ മൊത്തമായി ആശ്ലേഷിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ തങ്ങളുടെ കേഡര്‍മാരില്‍ സംശയരോഗം നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു.

ഹിന്ദു സംഘടനകള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ‘ഭീകര’വാദികളെന്ന് മുദ്രകുത്തുമ്പോള്‍ പുരോഗമന ഇടതുപക്ഷമാകട്ടെ അവരെ അവിശ്വസിക്കാതെ കയ്യൊഴിയുന്നു. പോരാത്തതിന് മതേതരത്തത്തെ കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്ത്യയിലെ ആശയവും പ്രയോഗവും വ്യക്തമായും ‘ഹിന്ദു’വാണ്. സൂക്ഷ്മാര്‍ത്ഥത്തില്‍ മതേതരത്വമെന്ന് പറയുന്നത് കേവലം ഭരണകൂടവും മതവും തമ്മിലുള്ള വേര്‍പിരിയല്‍ മാത്രമല്ല. ഭരണകൂടത്തില്‍ നിന്നോ സാമൂഹ്യപരമായതോ ആയ യാതൊരു ബുദ്ധിമുട്ടും കൂടാതെ പൗരന്‍മാര്‍ക്ക് മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നിലനില്‍ക്കുന്ന ഒരു സാങ്കല്‍പ്പിക സാമൂഹ്യഘടനകൂടിയാണ്. സാമ്പ്രദായിക ദൈവങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പണ്ടേ തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍ അതേസമയം അവര്‍ രസകരമായ പേരുകളില്‍ തങ്ങളുടെ വ്യത്യസ്തമായ ദൈവങ്ങളെ സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ്; വ്‌ളദിമീര്‍ ഇല്ലിച്ച് ഉല്ല്യാനോവ്, മാവോ സെ തൂങ്, സ്റ്റാലിന്‍, കാറല്‍ ഹെന്‍റിച്ച് മാര്‍ക്‌സ്, അങ്ങനെയങ്ങനെ, ഈ ദൈവങ്ങളുടെ ദൈവീക(പുരോഗമന) ശക്തികളെ ആരെങ്കിലും ഒന്ന് ചോദ്യം ചെയ്താല്‍ തന്നെ അവര്‍ വളരെയധികം കുപിതരാകും.

ഈ ഇടതുപാര്‍ട്ടികളുടെ മതേതരകുത്തകയുടെ മറ്റൊരു സവിശേഷത എന്തെന്ന് വെച്ചാല്‍ അത് കേവലം മതത്തിന്റെ രാഷ്ട്രീയ ഇടപെടലുകളെ മാത്രമേ അഭിസംബോധന ചെയ്യുന്നുള്ളുവെന്നതാണ്. രാഷ്ട്രീയബാഹ്യമായ ഇടങ്ങളിലുള്ള ഒരു മതത്തിന്റെ സാംസ്‌കാരിക ഏകശിലാത്വത്തിന് എതിരെ പോരാടുമ്പോള്‍ സൈദ്ധാന്തികമായി അത് പല്ലുകൊഴിഞ്ഞ ഒന്നായിത്തീരുന്നു.

ആര്‍എസ്എസ് ടോം ആകുമ്പോള്‍ സിപിഐഎം ജെറി ആകുന്നു. പീഡനങ്ങള്‍ നടക്കുന്ന സമയത്ത് ആർഎസ്എസ്നെ നോക്കി സിപിഐഎം ചിരിക്കുന്നു. കാരണം മതേതരത്വത്തിന്റെ ഒരു വിടവ് അവിടുണ്ടല്ലോ. ഒരു ഈജിപ്ഷ്യന്‍ പഴമൊഴിപോലെ, “ഒന്നുകില്‍ നിങ്ങളൊരു കളിക്കാരനാവുക, അല്ലെങ്കില്‍ നിങ്ങളൊരു നക്കലുകാരനാവുക”. ഇത് തീരുമാനിക്കുന്നതില്‍ ഇടതുപക്ഷം വളരെ വൈകിയിരിക്കുന്നു.

വിവർത്തനം: ഷെഫീക് സുബൈദാ ഹക്കിം

Top