അയ്യങ്കാളിക്ക് ആദരപൂര്‍വ്വം

അയ്യങ്കാളിയുടെ ജീവിതം നല്കിയത് മുഖ്യമായും രണ്ട് പാഠങ്ങളാണ്. ചിതറിക്കപ്പെട്ട, ജാതീയമായി വിഭജിതരായ, സംഘടനകളാല്‍ ശിഥിലീകരിക്കപ്പെട്ട, സ്വയം നിര്‍മ്മിച്ച ആശയങ്ങള്‍ ഇല്ലാത്ത ദലിതരെ ഏകീകരിക്കുക. മുന്‍കാലങ്ങളിലെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പുതിയ അവകാശങ്ങള്‍ കൈവരിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ച അവകാശങ്ങള്‍ക്കപ്പുറം ദലിതര്‍ സ്വന്തം അവകാശങ്ങള്‍ കണ്ടെത്തണം. ഇത്തരം അവകാശങ്ങള്‍ക്ക് വ്യക്തമായ സാമൂഹ്യാടിത്തറ ഉണ്ടായിരിക്കേണ്ടതുണ്ട്. ജൂലിയസ് ഫ്യൂച്ചിക്ക് കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകളെഴുതിയതുപോലെ ”സസ്യങ്ങളെ”പ്പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട, ചരിത്രമുള്‍ക്കൊള്ളാത്ത, ഭാവിയെക്കുറിച്ച് സ്വപ്നങ്ങളില്ലാത്ത, വര്‍ത്തമാനകാലത്തില്‍ മാത്രം ജീവിക്കുന്ന ഒരു ജനതയെ നേരത്തെ ചൂണ്ടിക്കാണിച്ച സ്ഥിതിയിലേക്ക് നയിക്കുക എളുപ്പമായിരുന്നില്ല.

ദലിത് എന്ന സ്വാത്വാവബോധം മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന വിവിധ ധാരകളെ നിരീക്ഷിക്കാനും, അപഗ്രഥിക്കാനും പറ്റിയതിലൂടെയാണ് ദീര്‍ഘകാലം ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിലയുറപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര ജീവിതം 1980 കള്‍ മുതല്‍ തിളച്ചുമറിയുകയായിരുന്നു. ഈ പുതിയ സാഹചര്യത്തില്‍ രൂപപ്പെട്ട പ്രക്ഷോഭണങ്ങളില്‍ അന്തര്‍ഹിതമായി സവര്‍ണ്ണ ജാതീയ മേധാവിത്വ താല്പര്യവും, ദലിത്-പിന്നാക്ക-മത ന്യൂന പക്ഷ വിരുദ്ധതയും തിരിച്ചറിഞ്ഞതോടെയാണ് എന്റെ നിലപാടുകള്‍ പൊളിച്ചെഴുത്തിന് വിധേയമായത്. ഡോ. ബി.ആര്‍ അംബേദ്കറിന്റ ‘പൂനാകരാറും’ ജാതിഉന്മൂലനം എന്ന കൃതിയും വായിച്ചതോടെ സംവരണവും ന്യൂനപക്ഷാവകാശങ്ങളും പരസ്പരബന്ധിതമാണെന്ന യാഥാര്‍ത്ഥ്യമാണ് ഉള്‍ക്കൊണ്ടന്നത്.
ഇതോടൊപ്പം രാജ്യമെമ്പാടും നടന്ന ദലിത് മുസ്ലീം കൂട്ടക്കൊലകളും മുന്‍ ചൊന്ന നിലപാടിനെ സാധൂകരിക്കു മാത്രമല്ല, ദലിത്- മുസ്ലീം ഐക്യം അനിവാര്യമാണന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. തമിഴ് നാട്ടിലെ കീഴ് വെണ്‍മണി, ബീഹാറിലെ ബെല്‍ച്ചി, ഭഗത്പൂര്‍ എന്നിവിടങ്ങളിലെ ദലിത്കൂട്ടക്കൊലകളും, ബീഹാറിലെ രണ്‍വീര്‍സേനയുടെ അക്രമങ്ങളും സവര്‍ണ ജാതി മേധാവികളുടെ അടിച്ചമര്‍ത്തലുകളായാണ് ഞാന്‍ വായിച്ചത്. ഇപ്രകാരം രാജ്യമാസകലം നടന്ന അതിക്രമങ്ങളെക്കുറിച്ച് 1987-ല്‍ പി.കെ ബാലകൃഷ്ണന്‍ എഴുതി ”ഇപ്പോള്‍ ഇന്ത്യയില്‍ സ്ഥിര നടപടിയായിരിക്കുന്ന രണ്ടിനത്തില്‍ പെട്ട വര്‍ഗീയ ലഹളകളില്‍ ഒരിനം ഈ അധഃകൃത മര്‍ദ്ദനമാണ്. മര്‍ദ്ദനം എന്നു പറയുന്നത് ശരിയല്ല. കൂട്ടത്തോടെ കൊല്ലുന്ന നടപടി മര്‍ദ്ദനമല്ലല്ലോ. ഹരിജനങ്ങളെ ഈ വിധത്തില്‍ കൂട്ടക്കൊല ചെയ്യുന്ന കര്‍മ്മത്തില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്.ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം ഏതിനാണെന്ന് നിര്‍ണ്ണയിക്കാന്‍ സാധ്യമല്ല. എന്തെന്നാല്‍ പല സംസ്ഥാനങ്ങളിലും ഇങ്ങനെ ജാതിഹിന്ദുക്കളാലും അവര്‍ക്കരു നിലിക്കുന്ന പോലീസിനാലും കൊല്ലപ്പെടുന്ന അധഃകൃതര്‍ക്കു പൊതുവെ നല്കപ്പെടുന്ന ഒരു പേരുണ്ട്. ഗാന്ധിജിയുടെ ഹരിജനങ്ങള്‍ക്കു സ്വതന്ത്രഭാരതത്തിലെ ജാതി ഹിന്ദുക്കളും അവരുടെ ഭരണകൂടങ്ങളും നല്കിയിരിക്കുന്ന പുതിയ പേര് ‘നക്‌സലൈറ്റ്” എന്നാണ്: കൂടാതെ കാശ്മീര്‍, മൊറാദബാദ്, മീററ്റ്, ഹൈദ്രാബാദ് എന്നിങ്ങനെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കൊല്ലപ്പെടുന്ന മുസ്ലീങ്ങള്‍, സവര്‍ണ ഹിന്ദുജാതി മേധാവിത്വത്തിന്റെ കൊലക്കത്തിക്കിരയായവരായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പി. കെ. ബാലകൃഷ്ന്‍ തുടര്‍ന്നെഴുതി. ‘രണ്ടാമത്തെ ഇനമായ ഹിന്ദു-മുസ്ലീം വര്‍ഗീയ ലഹള ഇന്ന നിത്യസാധാരണ സംഭവമാണല്ലോ. ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഈ തരം ലഹളകള്‍ കൂടുതല്‍ ഉണ്ടാവുന്നു എന്നത് തിരക്കുന്നത് നിരര്‍ത്ഥക കര്‍മ്മമാണ്. ഈ തരം ഹിന്ദു-മുസ്ലീം വര്‍ഗീയ ലഹള ഏറ്റവും കുറവുണ്ടാകുന്ന സംസ്ഥാനം ഏതെന്ന് തിരക്കുന്നതായിരിക്കും എളുപ്പം. ഇന്ത്യയിലെ ഹിന്ദു മുസ്ലീംലഹളകളുടെ ചരിത്രത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പയറ്റിയിരുന്ന കൊള്ളക്കാരായ വെള്ളക്കാരനെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചതിനു ശേഷമുള്ള 40 കൊല്ലത്തിനിടയ്ക്ക് ഇന്ത്യയില്‍ നടന്നിട്ടുള്ള ഹിന്ദു-മുസ്ലീം വര്‍ഗീയ ലഹളകളുടെ എണ്ണം അവരുടെ ഭരണകാലത്ത് നടന്ന ലഹളകളുടെ എണ്ണത്തെക്കാള്‍ ആയിരം ഇരട്ടിയെങ്കിലും വരും” ഇത്തരം പ്രശ്‌നങ്ങള്‍ പ്രകൃതി നിയമം പോലെ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് ഗുജറാത്തില്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ മുന്‍കൈയ്യില്‍ സംവരണ വിരുദ്ധ സമരം പൊട്ടിപ്പുറപ്പെടുന്നത്. തുടര്‍ന്ന് ആ സമരം രാജ്യമെമ്പാടും കത്തിപ്പടരുകയായിരുന്നു.

________________________
ഇന്ത്യയിലെ ഹിന്ദു മുസ്ലീംലഹളകളുടെ ചരിത്രത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പയറ്റിയിരുന്ന കൊള്ളക്കാരായ വെള്ളക്കാരനെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചതിനു ശേഷമുള്ള 40 കൊല്ലത്തിനിടയ്ക്ക് ഇന്ത്യയില്‍ നടന്നിട്ടുള്ള ഹിന്ദു-മുസ്ലീം വര്‍ഗീയ ലഹളകളുടെ എണ്ണം അവരുടെ ഭരണകാലത്ത് നടന്ന ലഹളകളുടെ എണ്ണത്തെക്കാള്‍ ആയിരം ഇരട്ടിയെങ്കിലും വരും” ഇത്തരം പ്രശ്‌നങ്ങള്‍ പ്രകൃതി നിയമം പോലെ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് ഗുജറാത്തില്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ മുന്‍കൈയ്യില്‍ സംവരണ വിരുദ്ധ സമരം പൊട്ടിപ്പുറപ്പെടുന്നത്. തുടര്‍ന്ന് ആ സമരം രാജ്യമെമ്പാടും കത്തിപ്പടരുകയായിരുന്നു.
___________________________ 

മുന്‍കാലങ്ങളില്‍ നിന്നും ഭിന്നമായി സംവരണത്തെ തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍, സംവരണ വിരുദ്ധസമരത്തെ ഭരണഘടനാപരമായി ദലിതര്‍ അനുഭവിച്ചുകൊണ്ടിരുന്ന ദേശീയാവകാശ നിഷേധമായാണ് ഞാന്‍ കണക്കാക്കിയത്. മറ്റൊരു വസ്തുത, ജനസംഖ്യാപരമായി മുന്നിട്ടു നില്ക്കുന്ന പിന്നോക്ക സമുദയങ്ങളെ സംവരണാവകാശമുള്ളവരാക്കുന്നതിനെ പ്രതിരോധിക്കുകയായിരുന്നു. ഇതിനാധാരമായ സാഹചര്യവും നിലവിലുണ്ടായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ താഴ്ന്ന നിലവാരം കണക്കിലെടുത്ത് 1953 ജനുവരി 29 നാണ് കേന്ദ്ര ഗവണ്‍മെന്റ് കാക്കാ കലേക്കര്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്. പ്രസ്തുത കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് 1955 മേയ് 30ന് തള്ളപ്പെട്ടതിനെത്തുടര്‍ന്ന്, 1978 ഡിസംബര്‍ 20 ന് നിയമിക്കപ്പെട്ട ബി.പി മണ്ഡല്‍ അദ്ധ്യക്ഷനായുള്ള രണ്ടാം പിന്നാക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തടയുക എന്ന ലക്ഷ്യവും സംവരണ വിരുദ്ധ സമരങ്ങള്‍ക്കുണ്ടായിരുന്നു.
രാജ്യത്തിന്റെ ആഭ്യന്തര ജീവിതത്തിലുടനീളം മതപരമായ സംഘടനകള്‍ പ്രത്യക്ഷമായി നിലനിന്നപ്പോഴാണ് പഞ്ചാബ്, ആസ്സാം, ശ്രീലങ്ക എന്നിവിടങ്ങളില്‍ വ്യത്യസ്തമായ പ്രക്ഷോഭണങ്ങള്‍ ഉയര്‍ന്നുവന്നത്. ഇത്തരം സമരങ്ങളെ സിപിഎം അടക്കമുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിലയിരുത്തിയത്. കേന്ദ്രഗവണ്‍മെന്റിന്റെ നയവൈകല്യങ്ങളുടെ പ്രതിഫലനമായാണ്.തന്മൂലം, ദേശീയ രാഷ്ട്രീയത്തിലേക്ക് അരിച്ചിറങ്ങിയ ജാതി-മത വംശീയ താല്പര്യങ്ങളെ വായിച്ചെടുക്കാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു. ഇന്‍ഡ്യന്‍ ഫെഡറിസത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്ന ഭാഷാ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ അസ്വസ്ഥതകള്‍ ആദ്യമായി രൂപം കൊള്ളുന്നത് പഞ്ചാബിലാണ്. 1970 കളിലെ ഹരിത വിപ്ലവത്തിലൂടെ സമ്പന്നരായ കര്‍ഷകര്‍, ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശം തങ്ങള്‍ക്കായിരിക്കണമെന്ന വാദം മുന്നോട്ടു വച്ചു. തുടര്‍ന്ന് നടന്ന കര്‍ഷകരുടെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത അകാലിദള്‍ അനന്തപൂര്‍ പ്രമേയത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്നാവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യരക്ഷ, വിദേശകാര്യം, നാണയ വ്യവസ്ഥ, വാര്‍ത്താ വിനിമയം എന്നിവ കേന്ദ്ര ഗവണ്‍മെന്റില്‍ നിക്ഷ്പിതമാക്കി. മറ്റുള്ള അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കായിരിക്കണമെന്നും വാദിച്ചു. പിന്നീട് നിരന്തരം നടന്ന പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രഭരണം കൈയ്യാളിയിരുന്ന കോണ്‍ഗ്രസ് (ഇ) അകാലിദളിനെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖാലിസ്ഥാന്‍ വാദികളെ പിന്തുണച്ചത്. ഖാലിസ്ഥാന്‍ വാദികളാകട്ടെ ഭിന്ദ്രന്‍ വാലയുടെ നേതൃത്വത്തില്‍ സ്വതന്ത്രരാഷ്ട്രവാദമുയര്‍ത്തി കോണ്‍ഗ്രസ്സിനും അകാലിദളിലിനും പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ദിന്ദ്രന്‍ വാല രംഗപ്രവേശം ചെയ്യുന്നത് സിഖ് മതത്തിനുള്ളിലൊരു വ്യതിരിക്തധാര സൃഷ്ടിച്ച നിരങ്കാരി ബാബയേയും അനുയായികളായ ദളിതരേയും കൂട്ടക്കൊല ചെയ്തുകൊണ്ടിരുന്നു. ഇത് സവര്‍ണ സിഖുകള്‍ക്കുള്ളില്‍ ഖാലിസ്ഥാന്‍ വാദത്തിന് സ്വീകാര്യത ലഭിക്കുന്നതില്‍ വലുതായ പങ്കാണ് വഹിച്ചത്. ചുരുക്കത്തില്‍ ഖാലിസ്ഥാന്‍ വാദം ഇന്ത്യന്‍ യൂണിയനുള്ളിലെ സ്വതന്ത്ര രാഷ്ട്രവാദമായിരുന്നപ്പോള്‍ തന്നെ ദലിദ് വിരുദ്ധവുമായിരുന്നു.
അടുത്ത സമരവേദി ആസാമായിരുന്നു. സംഭവത്തിന്റെ ആരംഭം, ആസാമിലെ എണ്ണയുള്‍പ്പെടുന്ന വിഭവങ്ങളുടെ വിനിയോഗത്തില്‍ പരമാധികാരം ആസാമീസ് ജനതയ്ക്കായിരിക്കണമെന്ന വാദം മുന്നോട്ടു വച്ചായിരുന്നു. സമരത്തിന് നേതൃത്വം കൊടുത്ത ആസാം ഗണപരിഷത്ത് ഒരു വശത്ത് കേന്ദ്രസര്‍ക്കാരിനും മറുവശത്ത് മുസ്ലീങ്ങള്‍ക്കും എതിരായിരുന്നു. അതുകൊണ്ടാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് നെല്ലിയില്‍ 5000 മുസ്ലീങ്ങള്‍ കൂട്ടക്കൊലക്കിരയായത്. ഇത്തരം പ്രക്ഷോഭണങ്ങളിലൂടെ വിള്ളല്‍ വീണത്, സ്വാതന്ത്ര്യ സമരകാലത്ത് രൂപംകൊണ്ടതും രാഷ്ട്രീയ പ്രചരണങ്ങളിലൂടെ സ്ഥാപനവത്കരിക്കപ്പെട്ടതുമായ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ദേശീയതാ സങ്കല്‍പ്പത്തിനാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെട്ടതോടെ ദേശീയ ഐക്യത്തിനായുള്ള സമവാക്യങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങി. സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത് ദേശീയോഗ്രന്ഥന സമിതി പുനര്‍ ജീവിപ്പിക്കണമെന്നായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ധ്യക്ഷനായുള്ള ദേശീയോഗ്രന്ഥന സമിതി രൂപീകരിക്കപ്പെട്ടെങ്കിലും, ദേശീയ ഐക്യത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ‘ഒരൊറ്റ ഇന്‍ഡ്യ ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യത്തിന് കീഴില്‍ വിഘടന വാദത്തെ അടിച്ചമര്‍ത്താന്‍ മുന്നോട്ടു വന്നത്. ഇതോടെ ഖാലിസ്ഥാന്‍ വാദികള്‍ക്കെതിരായി പഞ്ചാബിലുടനീളവും, പിന്നീട് സുവര്‍ണ്ണ ക്ഷേത്രത്തിലരങ്ങേറിയ സൈനിക നടപടികളും ഉള്‍ക്കൊണ്ടിരുന്നത് ഹിന്ദുത്വ പ്രീണനമായിരുന്നു.
അതേസമയം തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളായ ബിജെപി ‘അഖണ്ഡഭാരതം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് രംഗപ്രവേശം ചെയ്യുന്നത്. ലക്ഷ്യമാകട്ടെ ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ മേലുള്ള സവര്‍ണ മേധാവിത്വത്തിന്റെ അതീശത്വമായിരുന്നു. ഇതിനായി അവലംബിച്ച മാര്‍ഗ്ഗം, ഒരു വശത്ത്, കെട്ടടിങ്ങിക്കിടന്ന ബാബറി മസ്ജിദ് പ്രശ്‌നം കുത്തിപ്പൊക്കി മുസ്ലീം വിരോധത്തിലൂടെ ഹിന്ദു ഏകീകരണം സൃഷ്ടിക്കലായിരുന്നെങ്കില്‍, മറുവശത്ത് സംവരണ വിരുദ്ധസമരത്തിലൂടെ സവര്‍ണ്ണ ഹിന്ദുത്വത്തെ ദേശീയരാഷ്ട്രീയത്തിലെ മുഖ്യശക്തിയാക്കുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ പുത്തന്‍ പ്രവണതകളെ അവഗണിച്ച് ബി.ജെ.പി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തെ പിന്താങ്ങിയതോടൊപ്പം പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഐക്യം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് ഇ. എം. എസിന്റെ രാഷ്ട്രീയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, പുതിയ രാഷ്ട്രീയ സമസ്യകളെ ദേശീയത നേരിട്ട പ്രശ്‌നങ്ങളെന്ന നിലയില്‍ അഭിമുഖീകരിച്ചത് സി. ആര്‍.സി.സി.പി. ഐ (എം.എല്‍) ഉം കെ വേണുവുമാണ് അദ്ദേഹം പഞ്ചാബ്, ആസാം ശ്രീലങ്കന്‍ സംമരങ്ങലള വിലയിരുത്തിയത് ഫെഡറല്‍ സംസ്ഥാനങ്ങള്‍ക്കുള്ളിലെ ഭാഷാജനതകളുടെ ദേശിയതാ രൂപീകരണമായാണ്. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ ഭാഷാ സമൂഹങ്ങളുടെ സ്വയം നിര്‍ണനയങ്ങളെ മറികടന്നുള്ള ദേശീയരാഷ്ട്രീയ രൂപീകരണമായാണദ്ദേഹം തല്‍സ്ഥിതിയെ വ്യാഖ്യാനിച്ചത്. ഇപ്രകാരം ദേശീയതകളുടെ സമുച്ചയമെന്ന എന്ന കാഴ്ചപ്പാട് മുന്നോട്ടു വച്ചപ്പോള്‍ രാജ്യമാസകലം പടര്‍ന്നു പിടിച്ച സംവരണ വിരുദ്ധ സമരങ്ങളെയോ, മുസ്ലീം ഹിംസകളെയോ ഉള്‍ക്കൊള്ളാതിരിന്നതിനാല്‍ മധ്യവര്‍ഗ്ഗ (ജാതി) രാഷ്ട്രീയേച്ഛയാണ് രൂപപ്പെട്ടത്. എങ്കിലും, ജാതിവിരുദ്ധ സമരങ്ങളെ അവഗണിക്കാന്‍ കഴിയാതിരുന്നതിനാല്‍ ജാതിവിരുദ്ധസമരങ്ങളെ വര്‍ഗ്ഗേതരമെന്ന് മുദ്രകുത്തി സാമൂഹ്യസമരങ്ങളെന്ന നിലയില്‍ ദേശീയ സമരത്തിന്റെ അനുബന്ധമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. 80-കളില്‍ കാന്‍ഷിറാം ബഹുജന്‍ സമാജ് പാര്‍ട്ടി രൂപീകരിച്ചതോടെ, ജാതി വ്യവസ്ഥരാഷ്ട്രീയവത്കരിക്കപ്പെടുക മാത്രമല്ല, ദലിത്-പിന്നാക്ക-ന്യൂന പക്ഷ ജനതകളുടെ രാഷ്ട്രീയായ ഐക്യം മുന്നോട്ടു വയ്ക്കുകയും ചെയ്തു.ദേശീയതയുടെ പുനര്‍നിര്‍മിതിയില്‍ മധ്യവര്‍ഗ(ജാതി) പ്രാതിനിധ്യം സ്ഥാപനവത്കരിച്ച കെ. വേണുവിന്റെ കാഴ്ചപ്പാടുകളും, കേരളത്തിലെ ദളിതരുടെ സവിശേഷമായ സാമൂഹ്യ-രാഷ്ട്രീയ നില ഉള്‍ക്കൊള്ളാതിരുന്ന ബി എസ് പിയും എനിക്ക് സ്വീകാര്യമാല്ലായിരുന്നു.

_________________________________
ദലിതരുടെ സംസാര ഭാഷയുടെ അപരിഷ്‌കൃതത്വവും രേഖീയ ചരിത്രത്തിന്റെ അഭാവവും, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അദൃശ്യമാക്കലുംഅയ്യങ്കാളിയെ ദളിതര്‍ക്ക് അപരിചിതനാക്കിയിരുന്നു. മാത്രമല്ല, അയ്യങ്കാളിയൊരു ജാതിമുദ്രയായതോടെ ആ പേരുച്ചരിക്കാന്‍ പലരും മടിച്ചിരുന്നു. ഇത്തരം പ്രശ്‌നവത്കരണങ്ങളെ മറികടന്നുകൊണ്ട് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ചെന്താരശ്ശേരി, വാമൊഴിയറിവുകളെ വീണ്ടെടുത്തും ഓര്‍മ്മകളെ സമാഹരിച്ചുമാണ് ജീവചരിത്രമെഴുതുന്നത്. ഇ.എം.എസ് അടക്കം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രമെഴുതിയവരോ, കെ.പി. എം. എസിനെപോലുള്ള സംഘടനകളോ ആയിരുന്നില്ല മറിച്ച് പ്രസ്തുത പുസ്തകവും തുടര്‍ന്ന് ദലിത് ബുദ്ധിജീവികള്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളുമാണ് അയ്യങ്കാളിയെ കേരളീയ സമൂഹത്തിന് സുപരിചിതനാക്കിയത്.
_________________________________ 

ദേശീയ ജനതകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുകളില്‍ ഉറഞ്ഞുകൂടിയ ജനാധിപത്യ വിരുദ്ധമായ ജാതി-മത-വംശീയാധിപത്യത്തെ തിരിച്ചറിയാന്‍ എന്നെ സഹായിച്ചത് ശ്രീലങ്കയില്‍ വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തില്‍ നടന്ന സായുധ സമരങ്ങളാണ്. തമിഴ് ജനതയുടെ പ്രതിനിധാനവും രാഷ്ട്രരൂപീകരണവും ഉള്‍ക്കൊണ്ടിരുന്നതിനാല്‍, വേണു ഈ സമരത്തേയും അംഗീകരിച്ചിരുന്നു. എന്നാല്‍, മറ്റൊരു നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. തമിഴ് ജനതയോട് എനിക്ക് അനുഭാവമുണ്ടായിരുന്നു. അവര്‍ക്കെതിരായ അടിച്ചമര്‍ത്തലിനടിസ്ഥാനം വംശീയവിദ്വേഷമായിരുന്നുവെന്ന് തിരിച്ചറിയാനും കഴിഞ്ഞിരുന്നു. ഒഡീഷയില്‍ നിന്നും കുടിയേറിയവരും, പിന്നീട് ബുദ്ധമതാനുയായികളുമായ സിംഹളര്‍ ആര്യന്‍ പാരമ്പര്യവുമുള്ളവരാണെന്നാണ് അവകാശപ്പെട്ടിരുന്നത്. അതേ സമയം, തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയവരായ തമിഴ്ജനതയെ ദ്രാവിഡരായാണ് കണക്കാക്കിയിരുന്നത്. കാര്‍ഷിക- കൈത്തൊഴില്‍വേലക്കാരും, തോട്ടം തൊഴിലാളികളുമായ ഈ ജനതയ്‌ക്കെതിരെ ഭരണവര്‍ഗ്ഗമായ സിംഹളര്‍ കടുത്തവിവേചനവും അവകാശ നിഷേധവുമാണ് നിലനിര്‍ത്തിയിരുന്നത്. പിന്നീട് ദീര്‍ഘകാലം തുടര്‍ന്ന സായുധ സമരത്തിന്റെ ആരംഭം 80 കളിലായിരുന്നു. ആദ്യമായി സിംഹള ഭരണാധികാരികള്‍ ചെയ്തത് സിംഹള ഭാഷയെ ദേശീയ ഭാഷയാക്കുകയും, പത്തുലക്ഷം തോട്ടം തൊഴിലാളികള്‍ക്ക് വോട്ടവകാശം ഇല്ലാതാക്കുകയുമായിരുന്നു. ഇതോടെ രൂപപ്പെട്ട സംസ്‌കാരത്തനിമയുടെയും പൗരത്വത്തിന്റെയും നിഷേധവുമാണ് സായുധ സമരം അനിവാര്യമാക്കിയത്. എന്നാല്‍ സായുധ സമരം ഉള്‍ക്കൊണ്ട രാഷ്ട്രീയം വ്യത്യസ്തമായിരുന്നു. അക്കാലത്ത് എനിക്കേറെ അടുപ്പമുണ്ടായിരുന്നത് കെ. എന്‍ രാമചന്ദ്രനുമായിട്ടായിരുന്നു. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിലൂടെ രൂപം കൊണ്ട സൗഹൃദമായിരുന്നത്. തലയോലപ്പറമ്പില്‍ അദ്ദേഹം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിരവധി പുസ്തകങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസിദ്ധീകരണങ്ങളുമുണ്ടായിരുന്നു. അവിടെ വച്ച് വായിക്കാന്‍ കഴിഞ്ഞ ഇീിരലൃിലറ അശെമി ടരവീഹമൃ െസ എന്ന പ്രസിദ്ധീകരണത്തിലെ ഒരു ലേഖനമാണ് ശ്രീലങ്കയിലെ സാമൂഹ്യ- രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള മറ്റൊരു ചിത്രം നല്കിയത്.
ലേഖനത്തിലെ വിവരണ പ്രകാരം ശ്രീലങ്കയിലെ തമിഴ് സമൂഹവും ഇന്ത്യയിലെന്നപോലെ ജാതിബദ്ധമായിരുന്നു. ഈ ജാത്യാധിഷ്ഠിത സമൂഹത്തിലെ ദലിതരാണ് ആദ്യമായി ഊഴം രൂപീകരിക്കുന്നത്. ഇതിനെതിരെ ഉയര്‍ന്നുവന്നത് പരമ്പരാഗതമായി തന്നെ സവര്‍ണ ജാതികളായിരുന്ന വെള്ളാളരുടെയും ക്രൈസ്തവരുടെയും സഖ്യമാണ്. ഇതാണ് എല്‍.ടി.ടി ഇ രൂപീകരണത്തിനിടയായത്. ഈ ജാതീയവും മതപരവുമായ അധീശ്വത്വത്തിന്റെ ഫലമായി ദലിതരുടെയും പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും നിരവധി പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടു. ഇപ്രകാരമുള്ള സമര മുന്നണികളുടെ ഏകോപനത്തിലൂടെ സിംഹള ഭരണാധികാരികളുടെ അടിച്ചമര്‍ത്തലിനെതിരെ വിവിധ ജനവിഭാഗങ്ങളുടെ സഹവര്‍ത്തിത്വം സൃഷ്ടിക്കാന്‍ വിസമതിച്ച പ്രഭാകരനും എല്‍.ടി.ടി.യും സിംഹള ഭരണകൂടത്തിനെതിരായ സൈനികാക്രമണമാണ് നടത്തിയത്. ഇതിനെ സഹോദര ഹത്യയായി വിലയിരുത്തിയ ലേഖകന്റെ; അഭിപ്രായത്തില്‍ ശ്രീലങ്കയില്‍ പ്രഭാകരന്‍ അധികാരത്തിലെത്തുകയാണെങ്കില്‍ മുന്‍ചൊന്ന ജനതകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകളിലൂടെയൊരു ‘നാലാം ലോകകൊളോണിയലിസ’മായിരിക്കും സ്ഥാപിക്കപ്പെടുന്നത്. ചരിത്രം ഈ നേര്‍ക്കാഴ്ചയെയാണ് സാധൂകരിച്ചത്. ഇപ്രകാരം 80 കളിലുയര്‍ന്ന വ്യത്യസ്ത ധാരകളെ ഉള്‍ക്കൊണ്ട് ജാതി ഉന്മൂലനം എന്ന നിലപാടിലെത്തിച്ചേരാന്‍ എനിക്ക് കഴിഞ്ഞെങ്കിലും പിന്നീട് തുടര്‍ന്നുള്ള പൊതുജീവിതത്തില്‍ എന്നെ പരുവപ്പെടുത്തിയെടുത്തത് അയ്യങ്കാളിയുടെ ജീവിതവും സമരവുമാണ്.
1979-ലാണ് ടി.എച്ച്.പി ചെന്താരശ്ശേരി രചിച്ച ‘അയ്യങ്കാളി’ എന്ന ജീവചരിത്ര ഗന്ഥം പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്നത്. വയനാട്ടിലെ ജീവിതത്തിനിടയില്‍ പുസ്തകം എനിക്ക് ലഭിച്ചിരുന്നില്ല. നാട്ടിലായിരുന്നതിനാലാണ് വായിക്കാന്‍ കഴിഞ്ഞത്. നാളിതുവരെ അയ്യങ്കാളിയെ ഒരു സാമുദായിക പ്രതിനിധാനമായി ഞാന്‍ കരുതിയിരുന്നില്ല. കുട്ടിക്കാലത്ത് ക്രൈസ്തവരായ ചില പ്രമാണിമാര്‍ ‘അയ്യങ്കാളി അമ്മന്‍ വന്തോടീ പിന്നെ വരാലാ, വല്ലോം തന്തോടീ പിന്നതരാല’ എന്നിങ്ങനെ ദലിതരെ പരിഹസിക്കാനായി പറയുമായിരുന്നു. ദലിതരുടെ സംസാര ഭാഷയുടെ അപരിഷ്‌കൃതത്വവും രേഖീയ ചരിത്രത്തിന്റെ അഭാവവും, കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അദൃശ്യമാക്കലും അയ്യങ്കാളിയെ ദളിതര്‍ക്ക് അപരിചിതനാക്കിയിരുന്നു. മാത്രമല്ല, അയ്യങ്കാളിയൊരു ജാതിമുദ്രയായതോടെ ആ പേരുച്ചരിക്കാന്‍ പലരും മടിച്ചിരുന്നു. ഇത്തരം പ്രശ്‌നവത്കരണങ്ങളെ മറികടന്നുകൊണ്ട് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ചെന്താരശ്ശേരി, വാമൊഴിയറിവുകളെ വീണ്ടെടുത്തും ഓര്‍മ്മകളെ സമാഹരിച്ചുമാണ് ജീവചരിത്രമെഴുതുന്നത്. ഇ.എം.എസ് അടക്കം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രമെഴുതിയവരോ, കെ.പി. എം. എസിനെപോലുള്ള സംഘടനകളോ ആയിരുന്നില്ല മറിച്ച് പ്രസ്തുത പുസ്തകവും തുടര്‍ന്ന് ദലിത് ബുദ്ധിജീവികള്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളുമാണ് അയ്യങ്കാളിയെ കേരളീയ സമൂഹത്തിന് സുപരിചിതനാക്കിയത്.
വയനാട്ടില്‍ എന്റെ സൗഹൃദങ്ങളില്‍ ജാതി ഇല്ലാതിരുന്നതിനാല്‍ അയ്യങ്കാളിയെന്ന പേരു പോലും വിസ്മരിച്ചിരുന്നു. കൈയ്യില്‍ കിട്ടുന്ന ഏത് പുസ്തകവും വായിക്കുന്ന ശീലമുണ്ടായിരുന്നതിനാലാണ് ചെന്താശ്ശേരിയുടെ പുസ്തകം വായിക്കുന്നത്. ഒറ്റയിരുപ്പിന് വായിച്ച പുസ്തകത്തിന്റെ താളുകള്‍ മറിയുമ്പോള്‍, അക്ഷരങ്ങളിലൂടെയും വരികളിലൂടെയും കടന്നുപോകുപ്പോള്‍ ഭാഷയും രചനാ രീതിയും ഞാന്‍ കണക്കിലെടുത്തില്ല. കാരണം, അയ്യങ്കാളി എന്റെ ആത്മാവബോധത്തിന്റെ ഭാഗമായി മാറിയിരുന്നു. ഇതോടെ മറ്റൊരു വഴിയിലൂടെ ചരിത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്റെ വിദ്യാഭ്യാസം, ഭാഷ, വസ്ത്രധാരണം, ജീവിക്കാനുള്ള അവകാശം അയ്യങ്കാളി തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു. മാത്രമല്ല, ഞാനുള്‍ക്കൊള്ളുന്ന സമുദായത്തിന് സ്വന്തമായ ചരിത്രവും ഉന്നത നേതൃത്വങ്ങളും അതിജീവന സമരങ്ങളുമുണ്ടെന്ന പാഠം എന്നെ ആവേശം കൊള്ളിച്ചു. മുമ്പൊരിക്കലും ഇപ്രകാരമനുഭവം എനിക്കുണ്ടായിരുന്നില്ല. കുമാരനാശാന്റെ ‘ദുരവസ്ഥ’ചങ്ങമ്പുഴയുടെ ‘വാഴക്കുല’, തകഴിയുടെ ‘രണ്ടിടങ്ങഴി’ കടമ്മനിട്ടയുടെ ‘കുറത്തി’ എന്നീ കൃതികളിലൂടെ അടിച്ചമര്‍ത്തപ്പെട്ട ജീവിതങ്ങള്‍ വര്‍ഗ്ഗാവബോധത്തിന്റെ ഭാഗമായിരുന്നെങ്കില്‍ അയ്യങ്കാളിയിലൂടെ ഞാന്‍ പുതിയൊരു സ്വത്വാവബോധത്തിലേക്ക് ഉയരുകയായിരുന്നു. നാളിതുവരെ ദളിതനെന്ന് ഉറക്കെപ്പറയാനും, സംവരണത്തിലൂടെയാണ് തൊഴിലവസരം ലഭിച്ചതെന്നു പറയാനും മടിച്ചിരുന്നെങ്കില്‍ ഇപ്പോഴാകട്ടെ മുന്‍ചൊന്ന വസ്തുതകള്‍ മൂടിവയ്‌ക്കേണ്ടതില്ലെന്ന് കരുതി. വര്‍ത്തമാനകാലത്തില്‍ ഞാന്‍ ജീവിക്കുന്നത് കമ്മ്യൂണിസ്റ്റുകള്‍ അടിച്ചേല്‍പ്പിച്ച ഉദാര മാനവികതയിലൂടെയല്ലെന്നും അയ്യങ്കാളിയുടെ പോരാട്ടങ്ങളിലൂടെയാണെന്ന നേര്‍ക്കാഴ്ചയില്‍ അദ്ദേഹമെന്റെ ജ്ഞാനാവബോധമായി മാറിയിരുന്നു.
അയ്യങ്കാളിയുടെ ജീവിതം നല്കിയത് മുഖ്യമായും രണ്ട് പാഠങ്ങളാണ്. ചിതറിക്കപ്പെട്ട, ജാതീയമായി വിഭജിതരായ, സംഘടനകളാല്‍ ശിഥിലീകരിക്കപ്പെട്ട, സ്വയം നിര്‍മ്മിച്ച ആശയങ്ങള്‍ ഇല്ലാത്ത ദലിതരെ ഏകീകരിക്കുക. മുന്‍കാലങ്ങളിലെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പുതിയ അവകാശങ്ങള്‍ കൈവരിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ച അവകാശങ്ങള്‍ക്കപ്പുറം ദലിതര്‍ സ്വന്തം അവകാശങ്ങള്‍ കണ്ടെത്തണം. ഇത്തരം അവകാശങ്ങള്‍ക്ക് വ്യക്തമായ സാമൂഹ്യാടിത്തറ ഉണ്ടായിരിക്കേണ്ടതുണ്ട്. ജൂലിയസ് ഫ്യൂച്ചിക്ക് കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകളെഴുതിയതുപോലെ ”സസ്യങ്ങളെ”പ്പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട, ചരിത്രമുള്‍ക്കൊള്ളാത്ത, ഭാവിയെക്കുറിച്ച് സ്വപ്നങ്ങളില്ലാത്ത, വര്‍ത്തമാനകാലത്തില്‍ മാത്രം ജീവിക്കുന്ന ഒരു ജനതയെ നേരത്തെ ചൂണ്ടിക്കാണിച്ച സ്ഥിതിയിലേക്ക് നയിക്കുക എളുപ്പമായിരുന്നില്ല. മറ്റൊരു പ്രതിസന്ധി രാഷ്ട്രീയ പ്രസ്ഥാനങ്ങളോടെന്നപോലെ ദലിതരിലെ ജാതീയപ്രസ്ഥാനങ്ങളോടും പൊരുതേണ്ടതായിരുന്നു.
ദലിത്‌സമൂഹത്തില്‍ ജാതീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ അന്നും ഇന്നും കേവലമായ അനുഷ്ഠാനമാണ്. സംഘടനകള്‍ വേരുറപ്പിച്ചിരിക്കുന്നത് കുടുംബങ്ങളിലായതിനാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം നടത്തുന്ന സമ്മേളനങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവയ്ക്ക് ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാന്‍ എളുപ്പമായിരുന്നു. സംഘാടകര്‍ക്ക് നേതൃത്വപരമായ കഴിവുകളോ, സാമൂഹ്യ- രാഷ്ട്രീയ വിദ്യാഭ്യാസമോ ആവശ്യമില്ലാത്തതിനാല്‍ സംഘടനാ നേതൃത്വങ്ങള്‍ മുന്നണി വിഭാഗങ്ങളായി മാറുന്നില്ല. അംഗത്വഫീസും മാസവരിയും മാത്രമല്ല സമ്മേളനങ്ങള്‍, സമരങ്ങള്‍ എന്നിവയ്ക്കുള്ള ചിലവും കുടുംബങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുത്തതിനാലും, കൃത്യമായി സംഭാവന നല്‍കാത്തവര്‍ക്ക് സംഘടനാ സഹായം നിഷേധിക്കുന്നതിനാലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടിവരുന്നില്ല. അതേസമയം, ദലിത് സംഘടനാ പ്രവര്‍ത്തനം ജാതിസംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭിന്നമായിരുന്നു. പൊതുവേ, വിദ്യാഭ്യാസം ലഭിച്ചവരും, വായനാനുഭവമുള്ളവരുമാണ് സംഘടനാ രംഗത്തേയ്ക്ക് കടന്നു വന്നിരുന്നത്. അവരിലേറേയും ഉദ്യോഗസ്ഥന്മാരായിരുന്നു. ദരിദ്രമായ കുടുംബസാഹചര്യങ്ങളില്‍ ജോലിയില്‍ നിന്നുള്ള വരുമാനം മാത്രമായിരിക്കും അവരുടെ ആശ്രയം. തന്മൂലം മുടക്കം വരാതെ ജോലി ചെയ്യുവാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു.

____________________________________
ദലിത് സംഘടനകളുടെ അംഗസംഖ്യ പരിമിതമായിരുന്നതിനാലും, വായനാനുഭവം അനിവാര്യമായിരുന്നതിനാലും, നിരന്തരം പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാലും ഉദ്യോഗസ്ഥര്‍ക്ക് കടുത്ത യാതനകളാണ് അനുഭവിക്കേണ്ടി വരുന്നത്,. ഒഴിവു ദിവസങ്ങളിലും അവധിയെടുത്തും രാത്രികളെനിയോഗിച്ചുമാണവര്‍ പ്രക്ഷോഭണങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നത്. താനും അഭിമുഖീകരിച്ചിരുന്ന പ്രശ്‌നങ്ങള്‍ മറിച്ചായിരുന്നില്ല. ഏന്റേത് രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബമായിരുന്നു. അവരുടെ ദൈനംദിനാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം നല്ല നിലയില്‍ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതുണ്ട്. കൂട്ടുകുടംബത്തില്‍ നിന്നും എനിക്കവകാശപ്പെട്ട ഭൂസ്വത്ത് കേവലം ഇരുപത് സെന്റുമാത്രമായിരുന്നു. ആ ഭൂമിയില്‍ നിന്നുള്ള ആദായം കൊണ്ട് ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനാവാത്തതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിക്കാനും കഴിയുകയില്ല. 
____________________________________ 

ദലിത് സംഘടനകളുടെ അംഗസംഖ്യ പരിമിതമായിരുന്നതിനാലും, വായനാനുഭവം അനിവാര്യമായിരുന്നതിനാലും, നിരന്തരം പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാലും ഉദ്യോഗസ്ഥര്‍ക്ക് കടുത്ത യാതനകളാണ് അനുഭവിക്കേണ്ടി വരുന്നത്,. ഒഴിവു ദിവസങ്ങളിലും അവധിയെടുത്തും രാത്രികളെ വിനിയോഗിച്ചുമാണവര്‍ പ്രക്ഷോഭണങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നത്. താനും അഭിമുഖീകരിച്ചിരുന്ന പ്രശ്‌നങ്ങള്‍ മറിച്ചായിരുന്നില്ല. ഏന്റേത് രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബമായിരുന്നു. അവരുടെ ദൈനംദിനാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം നല്ല നിലയില്‍ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതുണ്ട്. കൂട്ടുകുടംബത്തില്‍ നിന്നും എനിക്കവകാശപ്പെട്ട ഭൂസ്വത്ത് കേവലം ഇരുപത് സെന്റുമാത്രമായിരുന്നു. ആ ഭൂമിയില്‍ നിന്നുള്ള ആദായം കൊണ്ട് ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനാവാത്തതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിക്കാനും കഴിയുകയില്ല. വായനയും എഴുത്തും ജീവിതത്തില്‍ നിന്നുമടര്‍ത്തിമാറ്റാനാവാത്ത ഭാഗമായിരുന്നതിനാല്‍ സംഘടനാപ്രവര്‍ത്തനങ്ങളെ ആശയ നിര്‍മ്മിതിയുമായി പരസ്പരാശ്രിതമാക്കേണ്ടതുണ്ടായിരുന്നു. മറ്റൊരുകാര്യം, ആരില്‍ നിന്നും അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റാതെ, ഉദ്യോഗസ്ഥന്റെ ജീവിതനിലവാരം നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു. അതേ സമയം, സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവന്ന ദലിത് ഉദ്യോഗസ്ഥന്മാരുടെ നിലപാട് സ്വീകരിക്കാനും കഴിയുമായിരുന്നില്ല. കാരണം, ജ്ഞാനാന്വേഷണത്തിലൂടെ ദലിതരുടെ മുന്നേറ്റത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കേണ്ട കടമയുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. സമര്‍പ്പിതമായ ഈ നിയോഗത്തില്‍ വൈയക്തിത ദുരിതങ്ങള്‍ ഉള്ളിലൊതുക്കി, ഒരേ സമയം നിരവധി ജോലികള്‍ ഏറ്റെടുത്തുമാണ് ഞാന്‍ പൊതുരംഗത്ത് നിലയുറപ്പിച്ചത്. ഇപ്രകാരമാണ് ഞാന്‍ അയ്യങ്കാളിയെ പാഠവത്കരിച്ചത്.
(ആത്മകഥയില്‍ നിന്നും)

Top