ആരായിരുന്നു സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ ?
ഹൈന്ദവദുഷ്പ്രഭുത്വചരിത്രം; പേരു സൂചിപ്പിക്കുന്നതുപോലെ, ഹിന്ദുമതത്തില്‍ ബ്രാഹ്മണിക്കലായ ദുഷ്പ്രവണതകള്‍ എങ്ങിനെ കടന്നുകൂടി ആ മതത്തെ മലിനമാക്കി ഇന്നത്തെ ഘോരമായ അവസ്ഥയിലെത്തിച്ചു എന്ന് ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ പരിശോധിച്ച് വിലയിരുത്തുന്ന ഒരു ഗ്രന്ഥമാണിത്. ജാതിമതചിന്തകളും വിഗ്രഹാരാധനയും പൗരോഹിത്യമേധാവിത്വവും ഒത്തുചേര്‍ന്ന് ഒന്നാണ് ഹിന്ദുമതമെന്നും ഇത് ചതിയുടെയും വഞ്ചനയുടെയും ലോകമാണെന്നും അദ്ദേഹം ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു. ഈ ദുരാചാരങ്ങള്‍ക്കൊന്നിനും വേദങ്ങളുടെയോ ഉപനിഷത്തുകളുടെയോ ഭഗവദ്ഗീതയുടെയോ പിന്തുണയില്ലെന്നും നൂറ്റാണ്ടുകളായി മതപൗരോഹിത്യമേധാവിത്വം സ്വന്തം കാര്യലാഭത്തിനായി ജനങ്ങളുടെ അജ്ഞതയും ഭീതിയും വളമാക്കി വളര്‍ത്തിയെടുത്തതുമാത്രമാണ് ഇപ്പോള്‍ ഈ കാണുന്ന ഹിന്ദുമതം എന്നും അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഘോരമായ ഈ അവസ്ഥയ്ക്ക് പ്രതിവിധിയായി ശ്രീ നാരായണഗുരുവിന്റെ ദര്‍ശനം എങ്ങനെ ഫലപ്രദമായി പ്രയോഗിക്കാമെന്നു വിവരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം അദ്ദേഹം ഉപസംഹരിക്കുന്നത്.
സശീരനായിരുന്നപ്പോഴും അതിനുശേഷവും വിവിധ തരക്കാരായ ഒട്ടേറെപ്പേരെ തന്നിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞ ഒരപൂര്‍വ്വ ഋഷീശ്വരനായിരുന്നു ശ്രീനാരായണഗുരു. ജാതിമതചിന്തകളും സാമൂഹ്യമായ അനാചാരങ്ങളും രൂക്ഷമായിരുന്ന ആ കാലത്തു പോലും ജീവിതത്തിലെ നാനാതുറകളില്‍പ്പെട്ട വിവിധ ജാതിമതസ്ഥര്‍ അദ്ദേഹത്തിന്റെ പ്രഭാവലയത്തില്‍ വന്നണഞ്ഞിരുന്നു. അവരില്‍ ഗൃഹസ്തശിഷ്യന്മാരായിത്തീര്‍ന്ന് സ്വന്തം ജീവിതത്തിനും സ്വന്തം കര്‍മ്മമേഖലയ്ക്കുംകൂടുതല്‍ അര്‍ത്ഥം കണ്ടെത്തിയവരും ഗുരുവില്‍ നിന്ന് സന്യാസം സ്വീകരിച്ച് ശിഷ്ടകാലം ആ പാദങ്ങളില്‍ അര്‍പ്പിച്ച ത്യാഗവീരന്മാരുമുണ്ടായിരുന്നു. ഇവരുടെയെല്ലാം സേവനം ശ്രീനാരായണപ്രസ്ഥാനത്തിനു മാത്രമല്ല പില്‍ക്കാല സാമൂഹ്യജീവിതത്തിനും പല വിധത്തിലുള്ള സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരള നവോത്ഥാന ചരിത്രത്തില്‍ വേണ്ടത്ര പഠിക്കപ്പെടാതെ പോയ ഒരു അദ്ധ്യായമാണിത്. ഈ കൂട്ടത്തില്‍ ആദ്യം പരിചയപ്പെടേണ്ട ഒരപൂര്‍വ്വ വ്യക്തിയാണ് പേരുകൊണ്ടുതന്നെ തികച്ചും വ്യത്യസ്തനായ സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍.
- ആദ്യനാളുകള്‍
ഗുരുവായൂരിനടുത്തുള്ള ചാത്തനാട്ട് എന്ന കുടുംബത്തില്‍ 1893 ല്‍ ജനിച്ച സി.പരമേശ്വരമേനോന്‍ എന്ന വ്യക്തിയാണ് ശ്രീനാരായണഗുരുവില്‍ സന്യാസം സ്വീകരിച്ച് സ്വാമി ധര്‍മ്മതീര്‍ത്ഥരുമായിത്തീര്‍ന്നത്. അദ്ദേഹത്തിന്റെ പിതാവ് കരുണാകരമേനോന്‍ തൃശ്ശൂരില്‍ അഭിഭാഷകനായിരുന്നു. അമ്മ പാര്‍വ്വതിയമ്മ. തിയോസഫി പ്രസ്ഥാനത്തിലും മറ്റ് ആത്മീയകാര്യങ്ങളിലും തത്പരനായിരുന്ന പിതാവിന്റെ സ്വാധീനം ചെറുപ്പകാലത്തുതന്നെ പരമേശ്വരന്റെ മനസ്സിലും ആത്മീവഷയങ്ങളില്‍ താത്പര്യം ജനിക്കുന്നതിന് കാരണമായിത്തീര്‍ന്നു. തൃശ്ശൂര്‍ സി.എം.എസ് വിദ്യാലയത്തിലെ പഠനം ചെറുപ്രായത്തില്‍തന്നെ
നാട്ടില്‍ തിരിച്ചെത്തി തൃശ്ശൂരില്‍ പ്രാക്ടീസ് ആരംഭിച്ച പരമേശ്വരമേനോന്‍ പല വിധത്തിലുള്ള സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. ഒരു തവണ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തു. ചെറുപ്പത്തിലെ അദ്ദേഹത്തിന്റെ മനസ്സില്‍ കടന്നുകൂടിയുരന്ന അദ്ധ്യാത്മവിഷയങ്ങളോടുള്ള താത്പര്യം ഈ കാലത്ത് കൂടുതല്‍ വെളിവാകുവാന്‍ ആരംഭിച്ചു. വക്കീല്‍പണിയിലെ നെറികേടുകളോടും സാമൂഹ്യമായ അനാചാരങ്ങളോടും പൊരുത്തപ്പെടാനാകാതെ അദ്ദേഹം സാവകാശം മാനസികമായ വലിയ അസ്വസ്ഥതകള്‍ അനുഭവിച്ചു തുടങ്ങി.
അക്കാലത്ത് മദ്ധ്യാഹ്നസൂര്യനെപ്പോലെ ജ്വലിച്ചുനിന്നിരുന്ന ശ്രീനാരായണഗുരുവിലേക്ക് അദ്ദേഹം സാവകാശം ആകൃഷ്ടനായി. ഇതിനകം പത്രമാസികകളില്‍ എഴുതാന്‍ ആരംഭിച്ച അദ്ദേഹം ‘സ്റ്റുഡന്റ്‌സ് ഓണ്‍ മാഗസിന്‍’ എന്ന ഒരു മാസിക നടത്തുകയും ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തിന് പ്രചാരം
- അഭിഭാഷകവൃത്തിയില്‍ നിന്ന് സന്യാസത്തിലേക്ക്
വടക്കാഞ്ചേരിക്കടുത്ത് പറളിക്കാട് എന്ന സ്ഥലത്ത് ആയിടെ പണിതീര്‍ത്ത ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തില്‍ പ്രതിഷ്ഠനടത്തുന്നതിനായി 1925 ലെ മീനമാസത്തില്‍ ശ്രീനാരായണഗുരു എത്തിയ അവസരത്തില്‍ ആദ്യമായി അദ്ദേഹം ഗുരുവിനെ കണ്ടു സംസാരിച്ചു. ആ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്ന കാര്യം ഗുരു ശിഷ്യനായ ബോധാനന്ദ സ്വാമിയെ ഏല്‍പ്പിച്ചിട്ട് വിശ്രമത്തിനായി പരമേശ്വരമേനോന്റെ വസതിയിലെത്തി. അന്ന് അവിടെ തങ്ങിയ ഗുരു പിറ്റേന്ന് അതിരാവിലെ മടങ്ങുന്നതിനുമുമ്പായി, ”എന്താ പഞ്ചാഗ്നിയുടെ മദ്ധ്യത്തിലായിരുന്നു കഷ്ടപ്പെടുകയാണല്ലേ? ഇതൊന്നും വേണ്ടെന്നു തോന്നിയാല്‍ ശിവഗിരിയിലേക്ക് വരാം” എന്ന് അരുളിയിട്ട് യാത്രയായി. ഏതാനും മാസങ്ങള്‍ക്കുശേഷം അദ്ദേഹം വക്കീല്‍ ഓഫീസ് അടച്ചുപൂട്ടി ശിവഗിരിയിലെത്തി ഗുരുവിനെക്കണ്ട് നമസ്‌കരിച്ച് അവിടെ ഒരു
അക്കാലത്ത് ഗുരുവിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. ഗുരുവിന്റെ ഭൗതികസമ്പത്തിന്റെ പിന്‍തുടര്‍ച്ച സംബന്ധിച്ച് എസ്.എന്‍.ഡി.പി യോഗവും ഗുരുവിന്റെ സന്യാസശിഷ്യന്മാരും തമ്മില്‍ വലിയ തര്‍ക്കങ്ങളും കോടതിവ്യവഹാരങ്ങളും ആരംഭിക്കുകയും ചെയ്തിരുന്നു. തന്റെ ജ്ഞാനപാരമ്പര്യം പിന്‍തുടരുന്നതിനായി ഒരു സന്യാസിസംഘം രൂപീകരിക്കണമന്നും, തന്റെ അധീനതയില്‍ വന്നു ചേര്‍ന്ന ഭൗതികസമ്പത്ത് ഈ സന്യാസി സംഘത്തിന് നല്‍കണമെന്നുമായിരുന്നു ഗുരുവിന്റെ മനസ്സിലുണ്ടായിരുന്ന സങ്കല്‍പ്പം. ഇതിനായി ഒട്ടേറെ പരിശ്രമങ്ങള്‍ പല തലങ്ങളില്‍ നടന്നുവെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയില്ല. ഈ സാഹചര്യത്തില്‍ അഭിഭാഷകന്‍ എന്ന നിലയിലുള്ള സ്വാമി ധര്‍മ്മതീര്‍ത്ഥരുടെ നൈപുണ്യഫലമായി അത്തരമൊരു സന്യാസിസംഘടനയ്ക്കുവേണ്ട നിയമാവലി എഴുതിയുണ്ടാക്കുകയും 1928 ജനുവരി 9-ന് (1103 ധനു 23) കൂര്‍ക്കഞ്ചേരിയില്‍വെച്ച് ശ്രീനാരായണധര്‍മ്മസംഘം എന്ന പേരില്‍ ഒരു സംഘം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അദ്ദേഹമായിരുന്നു ഈ സന്യാസിസംഘത്തിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി.
- രണ്ടാം സന്യാസം
ഇങ്ങനെ ഏകദേശം ഒമ്പതുവര്‍ഷം തുടര്‍ന്ന വ്യവഹാരങ്ങളും അവ ഏല്‍പ്പിച്ച മനസംഘര്‍ഷങ്ങളും ഒരു തികഞ്ഞ സന്യാസിയായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന സ്വാമിക്ക് താങ്ങാനാകുന്നവ ആയിരുന്നില്ല. കൂടാതെ ജാതിയുടെ പേരിലും അദ്ദേഹത്തിനു പല ദുരാനുഭവങ്ങളും സഹിക്കേണ്ടതായി വന്നു. ഇതിന്റെയെല്ലാം ഫലമായി എല്ലാം പരിത്യജിച്ച് തികച്ചും ഒരു അവധൂതനായി അദ്ദേഹം ശിവഗിരി വിട്ടിറങ്ങി. കുറച്ചുകാലം ചെമ്പഴന്തിയിലുള്ള മഠത്തില്‍ താമസിച്ചുകൊണ്ട് അദ്ദേഹം ആ കേന്ദ്രത്തിന്റെ വികസനത്തിനായി പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയും ഗുരുദേവദര്‍ശനം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനായി പല
- ഹൈന്ദവദുഷ്പ്രഭുത്വചരിത്രം
തമിഴ്‌നാടും ആന്ധ്രയും കാല്‍നടയായി സഞ്ചരിച്ച് പല പുണ്യസ്ഥലങ്ങളും കണ്ടറിഞ്ഞതില്‍ ഹിന്ദുമതത്തിലെ പല ജീര്‍ണ്ണതകളും അദ്ദേഹത്തിന് നേരിട്ടു ബോധ്യമായി. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തി ഹിന്ദുമതം എന്താണെന്നു സത്യസന്ധമായി അറിയുവാനായി ഒരു പുസ്തകം എഴുതണമെന്ന് അദ്ദേഹത്തിനു തോന്നി. രാജമന്ദ്രിയിലെ എഡ്‌ള രാമദാസ് മഠത്തില്‍ താമസിച്ചുകൊണ്ട് ഒന്നര വര്‍ഷം നടത്തിയ തീവ്രമായ പഠനമനനങ്ങളുടെ ഫലമായി അദ്ദേഹം Menace of Hindu Imperialism എന്ന
പേരു സൂചിപ്പിക്കുന്നതുപോലെ, ഹിന്ദുമതത്തില്‍ ബ്രാഹ്മണിക്കലായ ദുഷ്പ്രവണതകള്‍ എങ്ങിനെ കടന്നുകൂടി ആ മതത്തെ മലിനമാക്കി ഇന്നത്തെ ഘോരമായ അവസ്ഥയിലെത്തിച്ചു എന്ന് ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ പരിശോധിച്ച് വിലയിരുത്തുന്ന ഒരു ഗ്രന്ഥമാണിത്. ജാതിമതചിന്തകളും വിഗ്രഹാരാധനയും പൗരോഹിത്യമേധാവിത്വവും ഒത്തുചേര്‍ന്ന് ഒന്നാണ് ഹിന്ദുമതമെന്നും ഇത് ചതിയുടെയും വഞ്ചനയുടെയും ലോകമാണെന്നും അദ്ദേഹം ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു. ഈ ദുരാചാരങ്ങള്‍ക്കൊന്നിനും വേദങ്ങളുടെയോ ഉപനിഷത്തുകളുടെയോ ഭഗവദ്ഗീതയുടെയോ പിന്തുണയില്ലെന്നും നൂറ്റാണ്ടുകളായി മതപൗരോഹിത്യമേധാവിത്വം സ്വന്തം കാര്യലാഭത്തിനായി ജനങ്ങളുടെ അജ്ഞതയും ഭീതിയും വളമാക്കി വളര്‍ത്തിയെടുത്തതുമാത്രമാണ് ഇപ്പോള്‍ ഈ കാണുന്ന ഹിന്ദുമതം എന്നും അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഘോരമായ ഈ അവസ്ഥയ്ക്ക് പ്രതിവിധിയായി ശ്രീ നാരായണഗുരുവിന്റെ ദര്‍ശനം എങ്ങനെ ഫലപ്രദമായി പ്രയോഗിക്കാമെന്നു വിവരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം അദ്ദേഹം ഉപസംഹരിക്കുന്നത്.
അക്കാലത്ത് വലിയതോതിലുള്ള അനുവാചകശ്രദ്ധ ഈ ഗ്രന്ഥത്തിന് ലഭിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം, മാറിയ സാഹചര്യത്തില്‍ ഈ ഗ്രന്ഥം സ്വാമി തന്നെ വേണ്ട രീതിയില്‍ പരിഷ്‌കരിച്ച് History of Hindu Imperialism എന്ന പേരില്‍ 1969-ല്‍ പ്രസിദ്ധീകരിച്ചു. സ്വാമി ഈ പുസ്തകത്തിന് ഒരു സ്വതന്ത്ര മലയാള പരിഭാഷയും ‘ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രംസംഗ്രഹം’ എന്ന അതിന്റെ ഒരു സംഗ്രഹീതപതിപ്പും രചിച്ചത് 1969-ല്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന്റെ പ്രത്യേകതകൊണ്ട് ഈ ഗ്രന്ഥം പില്‍ക്കാലത്ത് ദളിത് പ്രസ്ഥാനങ്ങളുടെ സവിശേഷ ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ ഫലമായി കടുത്തുരുത്തിയിലുള്ള ബാബസാഹേബ് അംബേദ്കര്‍ ഫൗണ്ടേഷന്‍ 1992-ല്‍ ഈ കൃതിയുടെ ഇംഗ്ലീഷ് പതിപ്പ് പുനഃ പ്രസിദ്ധീകരിച്ചു. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഡോ.കെ.എസ് ഭഗവാന്‍ ഈ കൃതി കന്നഡ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. കൂടാതെ ഡല്‍ഹിയില്‍ മീഡിയ ഹൗസ് എന്ന സ്ഥാപനം ഇതിന്റെ ഒരു എഡിറ്റഡ് പതിപ്പ് 2004-ല്‍
ലാഹോറിലും ഡല്‍ഹിയിലുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡോ. അംബേദ്കര്‍, ജിന്ന, രാംഗോപാല്‍ മോഹന്ത, സര്‍ തേജ് ബഹാദൂര്‍ സപ്രു, പോത്തന്‍ ജോസഫ് തുടങ്ങിയ അക്കാലത്തെ പല പ്രമുഖരുമായി അടുത്തിടപെഴകുന്നതിനും തന്റെ മനസ്സിലുണ്ടായിരുന്ന പല പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിനും പുതിയ ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനും ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സ്വാമിക്കു കഴിഞ്ഞു. ഹിന്ദുമതം ഇന്നതാണെന്നു പറഞ്ഞു ലോകത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ പര്യാപ്തമായത് ഭഗവദ്ഗീത ഒന്നു മാത്രമാണെന്ന് ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന് തോന്നിത്തുടങ്ങി. ഗീത ആഴത്തില്‍ പഠിച്ചതിന്റെ ഫലമായി യഥാര്‍ത്ഥ ഹിന്ദുമതത്തിന്റെ തത്ത്വം കുടികൊള്ളുന്നത് ഭഗവദ്ഗീതയിലാണെന്നും, ഏതു മതസ്ഥര്‍ക്കായാലും ഉല്‍പ്പതിഷ്ണുക്കള്‍ക്കായാലും ജാതിമതവ്യത്യാസങ്ങളോ വിഗ്രഹാരാധനയോ ബ്രാഹ്മണമേധാവിത്വവമോ അംഗീകരിക്കാത്ത പരിഷ്‌കൃതാശയര്‍ക്കായാലും സമ്മതമായ ഒരു തത്ത്വചിന്ത ഗീതയിലടങ്ങിയിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തിന് ബോദ്ധ്യമായി. അതുകൊണ്ട് ഗീത ശരിയായ രീതിയില്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുംവേണ്ടി Yoga for all എന്ന ഒരു ഗീതാമതസാരം അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. ഈ ഗീതാമതത്തെ പ്രമാണമാക്കി ഹിന്ദുമതത്തെ പരിഷ്‌കരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ ഹിന്ദുമിഷണറി സൊസൈറ്റി എന്ന ഒരു പ്രസ്ഥാനം ആരംഭിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു.
- കേളത്തില്‍ തിരിച്ചെത്തുന്നു
1947-ഓടെ അദ്ദേഹം കേളത്തില്‍ തിരിച്ചെത്തി ചെമ്പഴന്തിയില്‍ താമസിച്ചുകൊണ്ട് മുന്‍കാലങ്ങളിലെപ്പോലെ ഗുരുദേവദര്‍ശനത്തെ അവംലബമാക്കി പല പ്രവര്‍ത്തനങ്ങളിലും വ്യപൃതമായി കഴിഞ്ഞു. എന്നാല്‍ അക്കാലത്തുണ്ടായ മനംപ്പടുപ്പിക്കുന്ന ചില അനുഭവങ്ങളുടെ ഫലമായി അദ്ദേഹം അവിടം വിട്ടുപോവുകയും ക്രിസ്ത്യന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തിരുപ്പത്തൂരിലെ ക്രിസ്തുകുലാശ്രമത്തില്‍ പോയി താമസം തുടങ്ങുകയും ചെയ്തു, കുറെക്കാലത്തെ ധ്യാനമനനങ്ങളെത്തുടര്‍ന്ന് അദ്ദേഹം 1949 ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരത്തുവെച്ച് സി. എം. എസ്. ക്രൈസ്തവസഭയില്‍ നിന്ന് ജ്ഞാനസ്‌നാനമേറ്റ് ആ സഭയില്‍ ചേര്‍ന്നു. ഇതിനെത്തുടര്‍ന്ന് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ എന്ന പേര് സ്വീകരിക്കുകയും ആ പേരില്‍
ക്രിസ്തുവും ക്രിസ്തുമതവും തനിക്ക് എങ്ങനെ പ്രചോദനവും ആശ്വാസവുമായിത്തീര്‍ന്നുവെന്ന് അദ്ദേഹം hinduism and christianity എന്ന ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ‘ഹിന്ദുമതവും ക്രിസ്തുമതവും’ എന്ന പേരില്‍ സ്വാമിതന്നെ ഈ കൃതി മലയാളത്തിലും എഴുതിട്ടുണ്ട്. ”ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് വളരെ ശാന്തവും അഗാധവുമായ ഒരു ആത്മീയവളര്‍ച്ചയാണ്. അല്ലാതെ മാനസികമായ എന്തെങ്കിലും ക്ഷോഭങ്ങളുടെ ഫലമായി ഉണ്ടായിട്ടുളള വിപ്ലവമല്ല അതൊന്നും. ഗീതയില്‍നിന്ന് ക്രിസ്തുവിലേക്കുളള മാറ്റം ഒരു വലിയ മാറ്റമല്ലായിരുന്നുവെന്നും ഇന്നലെയും ഇന്നും തമ്മിലുളള വ്യത്യാസംമാത്രമായെ തനിക്ക് ഇത് തോന്നിയുളളു” എന്നതാണ് തന്റെ മതംമാറ്റത്തെക്കുറിച്ച് ഈ കൃതിയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ ജാതിയും മതവും ഉപേക്ഷിച്ച ഒരു സംന്യാസിക്കിങ്ങിനെ ഔപചാരികമായി ക്രിസ്തുമതം സ്വീകരിക്കാന്‍ കഴിയുമെന്ന് ഒരിടത്തും അദ്ദേഹം വ്യക്തമാക്കുന്നില്ല. അദ്ദേഹം ഒരു കാലത്തും വ്യവസ്ഥാപിത ക്രൈസ്തവപ്രസ്ഥാനങ്ങളോട് ചേര്‍ന്നുപോയിരുന്നില്ലെന്നും എക്കാലത്തും ഒരു സന്യാസിയുടെ സര്‍വ്വസംഗപരിത്യാഗശീലവും നിര്‍മ്മതയും പുലര്‍ത്തിയിരുന്നതായും അദ്ദേഹത്തിന്റെ ആത്ഥകഥയില്‍ നിന്നും മനസ്സിലാക്കാം. നിയമപരമായി കുടുംബബന്ധങ്ങള്‍ ഒഴിവാക്കിയതായി പ്രമാണം എഴുതി രജിസ്റ്റര്‍ ചെയ്തിട്ടാണ് അദ്ദേഹം സന്യാസജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് പൂര്‍വ്വാശ്രമത്തിലെ തന്റെ കുടുംബത്തില്‍നിന്ന് സഹായത്തിന് വിളിവന്നപ്പോള്‍ അഞ്ചുവര്‍ഷത്തോളം അദ്ദേഹം അവിടെചെന്ന് താമസിക്കുകയും ചെയ്യുന്നുണ്ട്.
- അവസാന നാളുകള്‍
തന്റെ ജീവിതാവസാനം മുന്‍കൂട്ടി മനസ്സിലാക്കിക്കൊണ്ട് വേണ്ട പല കരുതലുകളും അദ്ദേഹം ചെയ്തുവെച്ചു. തന്റെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുളള ഒരു രൂപരേഖ തയ്യാറാക്കിയതും തന്റെ പേരിലുണ്ടായിരുന്ന പണം അതിനായി വിനിയോഗക്കേണ്ടതിനെക്കുറിച്ചുളള വ്യവസ്തകളും അദ്ദേഹം അവസാനകാലത്ത് കഴിഞ്ഞിരുന്ന തിരുവനന്തപുരത്ത് നന്തന്‍കോട്ടുളള ആനത്തറവീട്ടിലെ എന്‍.
പിന്‍ക്കാലത്ത് സ്വാമിയുടെ സ്മരണക്കായി എന്‍. സാമുവല്‍ തിരുവനന്തപുരം ജില്ലയിലെ കരകുളത്തും മൈലാടുംപാറയിലും ഓരോ ക്രിസ്ത്യന്‍ പളളികള്‍ പണിയിച്ചു. സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ മെമ്മോറിയല്‍ സി.എസ.്‌ഐ ചര്‍ച്ച് എന്നാണ് അവയുടെ പേര്. ഒരു സന്യാസിയുടെ സ്മരണക്കായി ഒരു ക്രിസ്ത്യന്‍സ്‌നേഹിതന്‍ ക്രിസ്ത്യന്‍ പളളികള്‍ പണിതുയര്‍ത്തിയതിലെ അന്യാദൃശ്യത സ്വാമിയുടെ ജീവിതംപോലെ തന്നെ തികച്ചും നാടകീയമായ ഒരു സംഭവമാണെന്നു പറയാം.
- തിരുശേഷിപ്പുകള്‍
ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടര്‍ന്ന് ശ്രീനാരായണധര്‍മ്മസംഘത്തില്‍ നിന്ന് സ്വാമി ഔപചാരികമായി രാജിവെച്ചെങ്കിലും ഒരിക്കലും തന്റെ ചിന്തയില്‍ നിന്നും പ്രവൃത്തികളില്‍നിന്നും അദ്ദേഹം ശ്രീനാരായണഗുരുവിനെ ഉപേക്ഷിച്ചിരുന്നില്ല. പളളിയിലെ തന്റെ മുറിയില്‍ അദ്ദേഹം ഗുരുവിന്റെ ചിത്രവും പ്രതിഷ്ഠിച്ചിരുന്നു. താന്‍ മതം മാത്രമേ മാറിയുളളു, ഗുരുവിനെ മാറിയില്ല, എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരു ജാതി ഒരു മതം മനുഷ്യന്, മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി, പലമതസാരവുമേകം തുടങ്ങിയ ഗുരുവിന്റെ വചനങ്ങളുടെ പ്രായോഗികപ്രവര്‍ത്തനങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തെയും കൃതികളെയും കണക്കാക്കാവുന്നതാണ്. ഇക്കാരണങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളെ ഇന്നും പ്രസക്തമാക്കുന്നത്. സ്വന്തം കൃതികളുടെയെല്ലാം പകര്‍പ്പവകാശം ഉപേക്ഷിച്ചതായും അവആര്‍ക്കുവേണമെങ്കിലും പരിഭാഷപ്പെടുത്തുകയോ അച്ചടിക്കുകയോ ചെയ്യാമെന്ന കാര്യം പുസ്തകങ്ങളില്‍ അദ്ദേഹം രേഖപ്പെടുത്തിവെയിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുമതം
സ്വാമി രചിച്ച ഗുരുവിന്റെ ജീവചരിത്രപഠനഗ്രന്ഥമായ A Prophet of Peace or Sree Narayana Gurudev of Malabar ഏറെ പ്രശസ്തമാണ്. അനേകംപേര്‍ ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2004 ല്‍ മുംബൈ ശ്രീനാരായണ മന്ദിരസമിതി പ്രസിദ്ധീകരിച്ചതായിരിക്കണം ഇതിന്റെ ഏറ്റവും പുതിയ പതിപ്പ്. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. http://www.sreenarayanaguru.in/content/prophet-peace നോക്കുക. സ്വാമിതന്നെ ഇതിന് ‘ശ്രീനാരായണ ഗുരുദേവന്‍ അഥവാ സമാധാനപ്രവാചകന്‍’ എന്ന പേരില്‍ ഒരു സ്വതന്ത്ര മലയാളപരിഭാഷയും രചിച്ചിട്ടുണ്ട്.
സ്വാമിയുടെ Sree Narayana Gurudev – The Prophet of the new order എന്ന ഒരു ലഘുകൃതി പോക്കറ്റ് എഡിഷനയി ശിവഗിരി മഠം പ്രസിദ്ധീകരിച്ചത് ഇപ്പോഴും വില്‍പ്പനയിലുണ്ട്. ശിവഗിരി മഠം അദ്ദേഹത്തിനര്‍പ്പിച്ച ശ്രദ്ധാഞ്ജലിയായി ഇതിനെ കണക്കാക്കാവുന്നതാണ്. ‘ശ്രീനാരായണ ഗുരുദേവ് – നവയുഗ് കെ പൈഗംഹൃബര്‍’ എന്ന പേരില്‍ ഇതിന്റെ ഒരു ഹിന്ദി പരിഭാഷ ചെമ്പഴന്തിയിലെ ശ്രീനാരായണ പബ്ലിഷിങ്ങ് ഹൗസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടി ഗായത്രി ആശ്രമം
അദ്ദേഹത്തിന്റെ ആത്മകഥയാണ് എടുത്തുപറയത്തക്ക മേന്മയുളള മറ്റൊരു കൃതി. മലയാളത്തിലെഴുതിയ ആത്മകഥയുടെ കൈയ്യെഴുത്തുപ്രതി ആത്മസ്‌നേഹിതനായിരുന്ന സി. ആര്‍. കേശവന്‍ വൈദ്യരെ 1947-ല്‍ അദ്ദേഹം ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ 1987-ല്‍ മാത്രമാണ് വൈദ്യര്‍ക്ക് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനായത്. സ്വാമിയുടെ ആത്മകഥാപരമായ വിവരങ്ങളും ക്രിസ്തുമതത്തെക്കുറിച്ചുളള കാഴ്ചപ്പാടുകളും വിവരിക്കുന്ന ഗ്രന്ഥമാണ് Hinduism and Christianity and The Religion of Free Pepole. തികച്ചും നിസ്സംഗനായി മാറിനിന്ന് വേറെ ആരുടെയോ ജീവിതം കണ്ടു വിവരിക്കുന്നതുപോലെയുളള ഒരു ശൈലിയാണ് ഇരുഭാഷകളിലുമുളള ഈ ആത്മകഥകള്‍ ആദ്ദേഹം രചിച്ചിട്ടുളളത്. മലയാളപുസ്തകത്തില്‍ സന്യാസം സ്വീകരിക്കുന്നതുവരെയുളള കാലം വിവരിക്കുന്നത് ‘കുഞ്ഞപ്പൂ’ എന്ന ഗുപ്തനാമത്തിലും അതിനുശേഷമുളള കാര്യങ്ങള്‍ വിവരിക്കുന്നത് ധര്‍മ്മതീര്‍ത്ഥന്‍ എന്ന പേരിലുമാണ്. ഇംഗ്ലീഷിലാകട്ടെ He, His, Him, Dharmatheerthan എന്നിങ്ങനെയാണ് സ്വയം പരാമര്‍ശക്കുന്നത്. ആത്മകഥകളുടെ ലോകത്ത് തികച്ചും സവിശേഷമായ ഒരു രീതിയാണിതെന്നു കാണാം. സര്‍വ്വസംഗപരിത്യാഗിയായ ഒരു സന്യാസിക്കുമാത്രം സാധ്യമാക്കുന്ന ഒരപൂര്‍വ്വ സിദ്ധിവിശേഷമാണ് സ്വന്തം ജീവിതത്തോടും പ്രവര്‍ത്തികളോടും
ഗുരുവിനെയും ഗുരുദര്‍ശനത്തെയും വികലമായി മനസ്സിലാക്കുകയും തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥരെപ്പോലെയുളള യഥാര്‍ത്ഥ ഗുരുദേവശിഷ്യരെ ആരും ഓര്‍ക്കാറില്ല. പ്രബല ശ്രീനാരായണ പ്രസ്ഥാനങ്ങളും ക്രൈസ്തവപ്രസ്ഥാനങ്ങളുമെല്ലാം സ്വാമിയെയും ആദ്ദേഹത്തിന്റെ സംഭാവനകളെയും പാടെ വിസ്മരിച്ച ഈ കാലത്ത് നവീനാശയങ്ങളും പഠനോപാധികളും ഉപയോഗപ്പെടുത്തുന്ന ഉല്‍പ്പതിഷ്ണുക്കള്‍ സ്വാമിയുടെ കൃതികളുടെ യഥാര്‍ത്ഥ മഹത്ത്വം മനസ്സിലാക്കി അവയെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന കാര്യമോര്‍ത്ത് നമുക്ക് ആശ്വസിക്കാം.
- റെഫറന്‍സ്:
1. ആത്മകഥ – സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ പ്രസാധകന്‍ : സി. ആര്‍. കേശവന്‍ വൈദ്യര്‍, ഇരിങ്ങാലക്കുട (1987)
2. Hinduism and Christianity and The Religion of Free Pepole- Swami John Dharmatheerthar
3. History of Hindu Imperialism- Swami John Dharmatheerthar (1969) Published by N.Samuel, B.A, Anathara, Charachira, Thiruvananthapuram
4. ഹൈന്ദവദുഷ്പ്രഭുത്വചരിത്രം – സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍. പ്രസാധകന്‍ : എന്‍. സാമുേവല്‍ ബി.എ. ആനത്തറ, ചാരാച്ചിറ, തിരിവനന്തപുരം (1969)
5. ഹിന്ദുമതവും ക്രിസ്തുമതവും: പ്രസാധകര്‍ : മിഷന്‍ റ്റു ദി ഹിന്ദുസ് കമ്മിറ്റി, സി എസ്. ഐ പാര്‍സനേജ്, മിഷന്‍ക്വാര്‍ട്ടേഴ്‌സ്, തൃശൂര്‍.(1953)
6. ശ്രീനാരായണ ഗുരുദേവന്‍ – ജീവിതചരിത്രവും തത്ത്വദര്‍ശനവും എഡിറ്റര്‍ & പബ്ലിഷര്‍- സച്ചിദാനന്ദസ്വാമി, ഗായത്രി ആഷ്രമം, ചാലക്കുടി (2006)
7. ശ്രീനാരായണ മതം – അഡിവ. സി. പി. മേനേന്‍ (സ്വാമി ജോണ്‍ ധര്‍മ്മ തീര്‍ത്ഥര്‍) മംഗളോദയം പ്രസ്സ് തൃശൂര്‍ (1926)
8. Annihilation of Caste – Dr.b.R.Ambedkar. The critical annotated edition by Navayana Publishing House, New Delhi (2014)
____________________________
(ദീര്‍ഘകാലമായി നാരായണഗുരുകുലത്തിന്റെ സഹചാരിയാണ് ലേഖകന്‍. ഇപ്പോള്‍ കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസീല്‍ (KUFOS) സെക്ഷന്‍ ഓഫീസര്‍. email :appukkily@gmail.com)