പശു ദേശീയതയും ഗുജറാത്തിലെ ദളിത് പ്രതിരോധവും

ഉത്തര്‍പ്രദേശിലെ കൊലചെയ്യപ്പെട്ട അഖിലാക്കിന്റെ കുടുംബാഗംങ്ങള്‍ക്കെതിരെ പശുവിനെ കൊന്നതിന്റെ പേരില്‍ കേസെടുക്കണം എന്ന് ആവശ്യപ്പെട്ടത് സുരാജ്പൂര്‍ പ്രാദേശിക കോടതിയാണ്. UP Cow protection act, 1955 പ്രകാരം കേസ്സെടുക്കണം എന്നാണ് ആവശ്യപ്പെട്ടത്. പശുവിനെ കടത്തി എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ച് മാസമാണ് ജാര്‍ഖണ്ഡില്‍ രണ്ട് മുസ്ലീങ്ങളെ കൊന്ന് കെട്ടിത്തൂക്കിയത്. ഇയൊരു പശ്ചാത്തലത്തില്‍ വേണം ഗുജറാത്തില്‍ പശുവിന്റെ തോലുരിഞ്ഞതിന് ദലിത് യുവാക്കളെ പരസ്യമായി തല്ലിയ സംഭവം വിലയിരുത്തേണ്ടത്..
ഗുജറാത്തില്‍ ഉണ്ടായ ദലിത് മുന്നേറ്റത്തിന്റെ പ്രത്യേകത ഇതാണ്. ഇവര്‍ക്ക് പ്രതിരോധിക്കേണ്ടത് ഭരണകൂടത്തെ മാത്രമല്ല പകരം സമൂഹത്തെ തന്നെയാണ്. അതുകൊണ്ടു തന്നെ ദലിത് വിഭാഗങ്ങള്‍ നടത്തുന്ന പ്രതിരോധത്തിന് ക്രിയാത്മകമായി ഒരുപാട് വശങ്ങള്‍ കൂടിയുണ്ട്. അതില്‍ പ്രധാനം ബി.ജെ.പി മുന്നോട്ട് വയ്ക്കുന്ന ജാതി-വംശീയ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാന്‍ ഈ മുന്നേറ്റങ്ങള്‍ക്ക് കഴിയുന്നു എന്നതാണ്. ഒരു പക്ഷേ, ഈ സമരം അടിച്ചമര്‍ത്തപ്പെടാം. എന്നാലും ഈയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് ആശാവഹം തന്നെയാണ്.

മഹാരാഷ്ട്ര സര്‍ക്കാര്‍ ഗോവധ നിരോധന നടപ്പിലാക്കിയത് മഹാരാഷ്ട്രയില്‍ വ്യപമാകമായി പശുക്കളെ മുസ്ലീങ്ങള്‍ കൊന്നു തിന്നുന്നു എന്ന ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല. മുസ്ലീങ്ങള്‍ വ്യാപകമായി പശുവിറച്ചി തിന്നുന്നവര്‍ അല്ല എന്നത് തന്നെയാണ് കാരണം. പശു സംരക്ഷണം ആയിരുന്നില്ല പ്രധാന പ്രശ്‌നം. മുസ്ലീം അപരത്യത്തില്‍ രൂപപ്പെടുന്ന സവര്‍ണ്ണ ഹിന്ദു ദേശീയതയെ മുഖ്യധാരാ വ്യവഹാരങ്ങളുടെ ഭാഗമാക്കുക എന്ന രാഷ്ട്രീയ അജണ്ടകൂടെ ഉണ്ടായിരുന്നു. പശുവിറച്ചി തിന്നുന്നവര്‍ മുസ്ലീംങ്ങള്‍ മാത്രമാണ് എന്ന ഒരു പൊതുബോധ ഇതുമൂലം ഉണ്ടാക്കാന്‍ കഴിഞ്ഞു. അതു കൊണ്ടു തന്നെ ഇതിനെ കുറിച്ച് നിരവധി പഠനങ്ങളും ലേഖനങ്ങളും എഴുതപ്പെട്ടു. ഉദാഹരണമായി, മഹാരാഷ്ട്രയിലെ ഖുറേഷി സമൂദായത്തെപ്പറ്റിയുള്ള പുതിയ കാഴ്ചപ്പാട്. ഗോവധം നിര്‍ത്തിയതോടെ ഇവര്‍ തൊഴില്‍ രഹിതര്‍ ആയതും, അവരുടെ തൊഴില്‍ നഷ്ടം ഉണ്ടാക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയെ പറ്റിയും കേരളത്തിലെ ചാനലുകള്‍ വരെ ചര്‍ച്ച ചെയ്തു. ഗോവധം മുസ്ലീങ്ങളുടെ സാമൂഹിക പ്രശ്‌നമായി അവതരിപ്പിച്ചതോടെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാംതന്നെ ഈ പ്രശ്‌നത്തില്‍ നിശബ്ദത പാലിച്ചു. ക്രമേണ മുസ്ലീം സംഘടനകളും, മുസ്ലീമുകളും നിശബ്ദരാക്കപ്പെട്ടു. മുസ്ലീങ്ങളുടെ നിശബ്ദത, സവര്‍ണ ഹിന്ദു ദേശീയ വാദികളുടെ പ്രതീക്ഷകളെ തകിടം മറിക്കുകയാണ് ഉണ്ടായത്. കേരളത്തില്‍ പോലും ബീഫ് ഫെസ്റ്റിവര്‍ നടത്തിയതില്‍ മുന്നില്‍ മുസ്ലീം സംഘടനകള്‍ ഉണ്ടായിരുന്നില്ല.
ഇത്തരം നിശബ്ദതകള്‍ സവര്‍ണ്ണ ഹിന്ദു ദേശീയ വാദികളെ അസ്വസ്ഥരാക്കി എന്നു വേണം കരുതാന്‍. അത് കൊണ്ടാണ് ആര്‍. എസ്. എസിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ പശു സംരക്ഷ സേനകള്‍ രാജ്യ വ്യാപകമായി ഉണ്ടാകുന്നത്. ആര്‍. എസ്. എസ്സിനും ബി.ജെ.പിക്കും നേരിട്ട് പശു സംരക്ഷണത്തിന് വേണ്ടി ഇറങ്ങിത്തിരിക്കാന്‍ കഴിയില്ല. പകരം ഇത്തരം പുതിയ സംവിധാനങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇവരുടെ പ്രവര്‍ത്തന പരിധിയില്‍ പശുവിനെ കൊല്ലുന്നവരെ പകരം കൊല്ലുക എന്ന നയത്തിന് വളരെ ഇടമുണ്ട്. ഇത്തരം അധികാര കേന്ദ്രങ്ങള്‍ കേവലം തിരഞ്ഞെടുപ്പിന് വേണ്ടിയുള്ളത് മാത്രമല്ല, പകരം സവര്‍ണ്ണ ദേശീയതയെ സംരക്ഷിക്കുകയും അതോടൊപ്പം ജാതിയതയില്‍ ഊന്നിയ സാമൂഹിക അധികാരത്തെ സംരക്ഷിക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്. രാജ്യത്ത് പശു സംരക്ഷണത്തിന്റെ പേരില്‍ നിരവധി മനുഷ്യരുടെ ജീവന്‍ ഇത്തരം സവര്‍ണ്ണ ദേശീയത എടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കൊലചെയ്യപ്പെട്ട അഖിലാക്കിന്റെ കുടുംബാഗംങ്ങള്‍ക്കെതിരെ പശുവിനെ കൊന്നതിന്റെ പേരില്‍ കേസെടുക്കണം എന്ന് ആവശ്യപ്പെട്ടത് സുരാജ്പൂര്‍ പ്രാദേശിക കോടതിയാണ്. UP Cow protection act, 1955 പ്രകാരം കേസ്സെടുക്കണം എന്നാണ് ആവശ്യപ്പെട്ടത്. പശുവിനെ കടത്തി എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ച് മാസമാണ് ജാര്‍ഖണ്ഡില്‍ രണ്ട് മുസ്ലീങ്ങളെ കൊന്ന് കെട്ടിത്തൂക്കിയത്. ഇയൊരു പശ്ചാത്തലത്തില്‍ വേണം ഗുജറാത്തില്‍ പശുവിന്റെ തോലുരിഞ്ഞതിന് ദലിത് യുവാക്കളെ പരസ്യമായി തല്ലിയ സംഭവം വിലയിരുത്തേണ്ടത്.

2002ലെ കലാപത്തില്‍ ദലിതരെ എങ്ങനെ ഉപകരണം ആക്കാം എന്ന് കാണിച്ച് കൊടുത്ത സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. കലാപം ഉണ്ടാക്കുക എന്നത് മാത്രമല്ല അതോടൊപ്പം ദലിതരേയും ആദിവാസികളേയും വേട്ടക്കാരാക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാരമായി തള്ളികളയേണ്ട ഒന്നല്ല. പല പഠനങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത കാലത്ത് ഇറങ്ങിയ റാണ അയ്യൂബിന്റെ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അരക്ഷിതാവസ്ഥയും സാമ്പത്തിക പിന്നോക്കാവസ്ഥയുമായിരുന്നു ഒരു സമൂഹത്തെ വേട്ടക്കാരാക്കിയത്. ജാതി-വംശീയ ബോധത്തില്‍ നിന്നും ഉണ്ടാകുന്ന മേധാവിത്വ ബോധം മുസ്ലീങ്ങളെ അകറ്റി മുഖ്യധാരയില്‍ നിന്നും നിര്‍ത്തുന്നതില്‍ മാത്രമല്ല പ്രകടമായത് ദലിത് ആദിവാസി സമൂഹത്തെ പൊതു വ്യവഹാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിലും വിജയിച്ചു. കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്ത് മാതൃക ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കിയത് കീഴാള ജനവിഭാഗങ്ങളെ തന്നെയായിരുന്നു. 

  • ഗുജറാത്തും ദലിതരും

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരന്തരമായി നുണകളിലൂടെ കെട്ടുപിണഞ്ഞ ഒന്നാണ് ഗുജറാത്തിലെ വികസനം. വന്‍തോതില്‍ സ്വകാര്യ മൂലധനം ആകര്‍ഷിക്കുക എന്നതാണ് ഗുജറാത്ത് മാതൃകയുടെ പ്രത്യക്ഷത. കേരളത്തില്‍ പോലും ഗുജറാത്ത് മാതൃകയ്ക്ക് ആരാധകര്‍ ഉണ്ടായിരുന്നു. മൂലധന നിക്ഷേപത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഗുജറാത്ത് മാതൃക. ഒരു സമൂഹം മൊത്തത്തില്‍ എങ്ങനെ വംശീയമായി വേര്‍തിരിക്കപ്പെടാം എന്നതിന്റെ ഉത്തമ മാതൃക, കൂടിയാണ്. 2002 ലെ കലാപത്തില്‍ ദലിതരെ എങ്ങനെ ഉപകരണം ആക്കാം എന്ന് കാണിച്ച് കൊടുത്ത സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. കലാപം ഉണ്ടാക്കുക എന്നത് മാത്രമല്ല അതോടൊപ്പം ദലിതരേയും ആദിവാസികളേയും വേട്ടക്കാരാക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാരമായി തള്ളികളയേണ്ട ഒന്നല്ല. പല പഠനങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത കാലത്ത് ഇറങ്ങിയ റാണ അയ്യൂബിന്റെ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അരക്ഷിതാവസ്ഥയും സാമ്പത്തിക പിന്നോക്കാവസ്ഥയുമായിരുന്നു ഒരു സമൂഹത്തെ വേട്ടക്കാരാക്കിയത്. ജാതി-വംശീയ ബോധത്തില്‍ നിന്നും ഉണ്ടാകുന്ന മേധാവിത്വ ബോധം മുസ്ലീങ്ങളെ അകറ്റി മുഖ്യധാരയില്‍ നിന്നും നിര്‍ത്തുന്നതില്‍ മാത്രമല്ല പ്രകടമായത് ദലിത് ആദിവാസി സമൂഹത്തെ പൊതു വ്യവഹാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിലും വിജയിച്ചു. കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്ത് മാതൃക ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കിയത് കീഴാള ജനവിഭാഗങ്ങളെ തന്നെയായിരുന്നു. ഇന്നും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍ ജീവിതം ചുരുക്കപ്പെട്ടവരാണ് കീഴാള ജനങ്ങള്‍. ജാതീയമായ തൊഴില്‍ വ്യവസ്ഥ ഇന്നും പാലിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്തും. അതുകൊണ്ടു തന്നെ ദലിതര്‍ക്ക് സവര്‍ണ്ണ വിഭാഗങ്ങളുമായി ഒരു തരത്തിലുള്ള ഇടപെടലുകളും നടക്കുന്നില്ല. പിന്നെ സംഭവിക്കുന്നത് ജാതീയമായി നിര്‍ണ്ണയിച്ചിട്ടുള്ള തൊഴിലുകള്‍ ചെയ്യുക എന്നത് മാത്രമാണ്. പശുവിന്‍ തോല്‍ ഉരിച്ചതിന് മര്‍ദ്ദനം ഏറ്റ ദലിതര്‍ ഇത്തരം ജാതി കേന്ദ്രീകൃത തൊഴില്‍ വിഭജനത്തിന്റെ ഇരകള്‍ കൂടിയാണ്. പശുവിന്റെ തോലുരിഞ്ഞത് മാത്രമല്ല അവരുടെ പ്രശ്‌നം. പകരം ഇത്തരം ബിംബങ്ങള്‍ വഴി രൂപപ്പെടുന്ന തീവ്ര ദേശീയതയെ ചോദ്യം ചെയ്യുന്നു എന്നത് കൊണ്ട് കൂടിയാണ് സവര്‍ണ്ണ മേധാവിത്വം പരസ്യമായി ദലിതളെ തല്ലാന്‍ മുന്നോട്ടു വരുന്നത്. നേരത്തെ സൂചിപ്പിച്ച പോലെ ഇവരുടെ അധികാരം ബന്ധങ്ങള്‍ രൂപപ്പെടുന്നത് സവര്‍ണ്ണ സാമൂഹിക ബോധത്തില്‍ നിന്നും ആണ്. അതിന് രാഷ്ട്രീയധികാരം വേണം എന്നില്ല. ഏതൊരു വ്യക്തി ആകാം. സംഘടനയാകാം.
ഗുജറാത്തില്‍ ഉണ്ടായ ദലിത് മുന്നേറ്റത്തിന്റെ പ്രത്യേകത ഇതാണ്. ഇവര്‍ക്ക് പ്രതിരോധിക്കേണ്ടത് ഭരണകൂടത്തെ മാത്രമല്ല പകരം സമൂഹത്തെ തന്നെയാണ്. അതുകൊണ്ടു തന്നെ ദലിത് വിഭാഗങ്ങള്‍ നടത്തുന്ന പ്രതിരോധത്തിന് ക്രിയാത്മകമായി ഒരുപാട് വശങ്ങള്‍ കൂടിയുണ്ട്. അതില്‍ പ്രധാനം ബി.ജെ.പി മുന്നോട്ട് വയ്ക്കുന്ന ജാതി-വംശീയ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാന്‍ ഈ മുന്നേറ്റങ്ങള്‍ക്ക് കഴിയുന്നു എന്നതാണ്. ഒരു പക്ഷേ, ഈ സമരം അടിച്ചമര്‍ത്തപ്പെടാം. എന്നാലും ഈയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് ആശാവഹം തന്നെയാണ്.

Top