ഇടതു ഭരണം: ദളിത്‌ ബലികളിലൂടെ ഉയരുന്ന ഭരണാധികാരം

തിരഞ്ഞെടുപ്പ് വിശകലത്തിന്റെ പരാമര്‍ശങ്ങളിലൊന്നും ജിഷാ കൊലക്കേസ് തങ്ങളുടെ വിജയകാരണമായി എന്ന് ഇടതുനേതാക്കള്‍ തുറന്നു പറയുന്നില്ല. എം.ടി വാസുദേവന്‍ നായരുടെ ‘വൈശാലി’ എന്ന ചലച്ചിത്രത്തിന്റെ ക്ലൈമാക്‌സ് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് തൈരഞ്ഞെടുപ്പ് സംവാദങ്ങളില്‍ ജിഷ വിസ്മൃതിയിലാണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഉണ്ടായ വിലക്കയറ്റം, അഴിമതി, വര്‍ഗ്ഗീയത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലായ്മ ഒക്കെയാണ് ജനം തങ്ങളെ തിരഞ്ഞെടുക്കുവാന്‍ കാരണമായത് എന്ന് വിലയിരുത്തുമ്പോള്‍ ദലിത്‌സ്ത്രീ എന്നതിനെ സ്ത്രീ എന്ന സാമാന്യ വത്കരിക്കുന്നത് കാണാം. നാട്ടില്‍ നടക്കുന്ന ബലാല്‍സംഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അമ്പതു ശതമാനവും ദലിതര്‍ക്കു നേരെയുള്ളതാണെന്ന് പോലീസ്‌മേധാവികള്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ തുറന്നു സമ്മതിക്കുന്ന സമയത്തുപോലും ഇത് ദലിതര്‍ നേരിടുന്ന സവിശേഷമായൊരു ജാതി അതിക്രമമാണെന്ന് സമ്മതിക്കാന്‍ ഇടതു നേതൃത്വങ്ങള്‍ തയ്യാറാവുന്നില്ല.

തെരഞ്ഞെടുപ്പ് കോലാഹാലങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന ജിഷ എന്ന ദലിത് പെണ്‍കുട്ടിയുടെ കൊലപാതകവും അതേ തുടര്‍ന്നുണ്ടായ വാദപ്രതിവാദങ്ങളും ഭരണകൂടത്തെ പ്രതിരോധത്തിലാക്കുകയും അതിനെ വന്‍തോതില്‍ മുതലെടുത്ത് കേരളത്തില്‍ ഇടതുപക്ഷം വന്‍തിരിച്ചുവരവ് നടത്തുകയും ചെയ്തിരിക്കുന്നു.
ദലിതര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെല്ലാംനേരെ എക്കാലത്തും ഇടതുവലതു പക്ഷങ്ങള്‍ ഉദാസീനത പാലിക്കുന്നതോ എതിര്‍പക്ഷം ചേരുന്നതോ കേരളത്തില്‍ കാഴ്ചയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കളത്തില്‍ വീണു കിട്ടിയ ഒരു ‘കോള്’ എന്ന തരത്തില്‍ ഇടതു പക്ഷം ജിഷാവധം ഗുണപരമായി ഉപയോഗപ്പടുത്തുകയുണ്ടായി. വാര്‍ത്ത ലഭിച്ച ഉടനെ തന്നെ സി. പി. ഐ. എം എറണാകുളം ജില്ലാ സെക്രട്ടറിയായ പി. രാജീവ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും ആദ്യം തന്നെ പത്രവാര്‍ത്തയില്‍ ഇടംപിടിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന്റെ തിരക്കു പോലും മാറ്റിവച്ചു വലിയ തോതില്‍ ആളെ സംഘടിപ്പിച്ച് പെരുമ്പാവൂര്‍ നഗരത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചുകൊണ്ട് സംവാദങ്ങളില്‍ നിറഞ്ഞു നിന്നു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തലയേയും ഉപരോധിച്ചതും ജിഷാ കൊലപാതം സര്‍ക്കാരിനെതിരായ വിവാദമാക്കുന്നതില്‍ വലിയ പങ്കും വഹിച്ചു. സ്ഥലം സന്ദര്‍ശിച്ച പിണറായി വിജയനും മലമ്പുഴയില്‍ നിന്ന് എത്തിയ വി. എസ്. അച്യുതാനന്ദനും കേരളാ പോലീസ് കാട്ടിയ അനാസ്ഥകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് രമേശ് ചെന്നിത്തലയുടെ പോലീസ് ദലിത് വിരുദ്ധരാണെന്ന് സ്ഥാപിക്കുകയും ചെയ്തു.
കേന്ദ്രത്തില്‍ നിന്നും ബി.ജെ.പി നേതാവ് അമിത് ഷായടക്കം കേരളത്തിലെത്തിയതോടെ ജിഷാ കൊലക്കേസ് ദേശീയ തലത്തില്‍ ചര്‍ച്ചയായി. തിരഞ്ഞെടുപ്പിനേക്കാള്‍ ബ്രേക്കിംഗ് ന്യൂസായി മാധ്യമങ്ങളും ഈ കൊലപാതകത്തെ ചര്‍ച്ചയാക്കി. ചുരുക്കത്തില്‍ കനാല്‍ ബണ്ടില്‍ പുറംപോക്കു ജീവിതം നയിച്ച ജിഷ എന്ന ദലിത് പെണ്‍കുട്ടിയുടെ ചോരയിലാണ് ഇടതുപക്ഷം വമ്പിച്ച തിരിച്ചുവരവു നടത്തി ഭരണകൂടം സ്ഥാപിക്കുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പ് വിശകലത്തിന്റെ പരാമര്‍ശങ്ങളിലൊന്നും ജിഷാ കൊലക്കേസ് തങ്ങളുടെ വിജയകാരണമായി എന്ന് ഇടതുനേതാക്കള്‍ തുറന്നു പറയുന്നില്ല. എം.ടി വാസുദേവന്‍ നായരുടെ ‘വൈശാലി’ എന്ന ചലച്ചിത്രത്തിന്റെ ക്ലൈമാക്‌സ് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് തൈരഞ്ഞെടുപ്പ് സംവാദങ്ങളില്‍ ജിഷ വിസ്മൃതിയിലാണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഉണ്ടായ വിലക്കയറ്റം, അഴിമതി, വര്‍ഗ്ഗീയത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലായ്മ ഒക്കെയാണ് ജനം തങ്ങളെ തിരഞ്ഞെടുക്കുവാന്‍ കാരണമായത് എന്ന് വിലയിരുത്തുമ്പോള്‍ ദലിത്‌സ്ത്രീ എന്നതിനെ സ്ത്രീ എന്ന സാമാന്യ വത്കരിക്കുന്നത് കാണാം. നാട്ടില്‍ നടക്കുന്ന ബലാല്‍സംഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അമ്പതു ശതമാനവും ദലിതര്‍ക്കു നേരെയുള്ളതാണെന്ന് പോലീസ്‌മേധാവികള്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ തുറന്നു സമ്മതിക്കുന്ന സമയത്തുപോലും ഇത് ദലിതര്‍ നേരിടുന്ന സവിശേഷമായൊരു ജാതി അതിക്രമമാണെന്ന് സമ്മതിക്കാന്‍ ഇടതു നേതൃത്വങ്ങള്‍ തയ്യാറാവുന്നില്ല. ജിഷയുടെ കൊലപാതകം തെരഞ്ഞെടുപ്പിനെ എത്ര കണ്ടു സ്വാധീനിച്ചു എന്ന് മനസ്സിലാക്കാന്‍ പെരുമ്പാവൂര്‍ മണ്ഡലത്തിലെ വോട്ടുകളുടെ മലക്കം മിറച്ചില്‍ മാത്രം ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ് ‘സാജുപോള്‍ കള്ളനാണ് സാറെ’ എന്ന ആ അമ്മയുടെ ഒറ്റ പരാമര്‍ശം കൊണ്ടു തന്നെ സ്ഥലം എം. എല്‍. എ ആയ സാജു പോള്‍ കന്നിക്കാരനായ എല്‍ദോസ് കുന്നപ്പള്ളിക്ക് മുന്നില്‍ കടപുഴകി വീണു. ഇടതുപക്ഷ തരംഗം ഉണ്ടായെന്നവകാശപ്പെടുമ്പോഴാണ് ഇടതുപക്ഷത്തിന്റെ ഒരു ഉറച്ച സീറ്റ് പെരുമ്പാവൂരില്‍ നഷ്ടമായത്.

_________________________________
മാലിന്യകൂമ്പാരത്തില്‍ നിന്ന് ഭക്ഷണം തേടുന്ന ആദിവാസി കുട്ടികളുടെ ചിത്രവും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് യോഗത്തിലെ ഒരു പരാമര്‍ശം കേരളം ‘സോമാലി’യ ആണ് എന്നായിരുന്നു. മേല്‍ സൂചിപ്പിച്ച ആദിവാസി കുട്ടികളുടെ ചിത്രമാണ് ആ പരാമര്‍ശത്തിനാധാരം. അതുവഴി ആദിവാസികളുടെ ദുരവസ്ഥ ചര്‍ച്ചയാവുകയും ഭരണവിരുദ്ധ വികാരം ഉണ്ടാക്കി ബി. ജെ.പിക്കും ഇടതു പക്ഷത്തിനും നേട്ടമുവുണ്ടായി. തെരഞ്ഞെടുപ്പില്‍ മാത്രം മുഴങ്ങി കേള്‍ക്കുന്ന ദലിത് ആദിവാസി പ്രശ്‌നങ്ങള്‍ ജനാധിപത്യ സര്‍ക്കാരുകളുടെ മാറിമാറിയുള്ള വരവുകള്‍ക്കു ശേഷവും മാറ്റമൊന്നുമില്ലാതെ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഭൂമിയും സ്വത്തും അധികാരവും അന്തസ്സുമുള്ള ജനതയായി ദലിതര്‍ക്കു മറ്റു പാര്‍ശ്വവത്കൃതര്‍ക്കും വികസിക്കാന്‍ പുന്നപ്ര…… കുറിച്ചി ശ്രീധരന്‍, ജോഗി, രജനി എസ്. ആനന്ദ്, ജിഷ എന്നിങ്ങനെ ഇനിയുമെത്ര ബലികള്‍ ഇനി നല്‍കേണ്ടിവരും.
_________________________________ 

ഇതിലൂടെയാണ്് ജിഷ വധം തിരഞ്ഞെടുപ്പിനെ എത്ര കണ്ട് സ്വാധീനിച്ചു എന്ന് നാം മനസ്സിലാക്കുന്നത്. സ്ഥലം എം. എല്‍.ഐ എന്ന നിലയില്‍ ജിഷയുടെ കുടുംബം പലവട്ടം സമീപിച്ചിട്ടും യാതൊരു പരിഗണനയും നല്‍കിയില്ല എന്നതാണ് അവിടെ സാജു പോളിന് വിനയായത്.
ജിഷയുടെ കൊലപാതകിയെ അറസ്റ്റുചെയ്യുണം എന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷം ആരംഭിച്ച രാപ്പകല്‍ സമര പന്തല്‍ ഇപ്പോഴും അവിടെയുണ്ട്. തിരഞ്ഞെടുപ്പു ഗോദായില്‍ ഇടതുപക്ഷത്തെ ലൈവാക്കി നിറുത്തി ഒരു കേന്ദ്രീകരണത്തിന് ഈ പന്തല്‍ ഉപകരിച്ചിട്ടുണ്ട്. എന്നാല്‍ മുന്നോട്ടു വച്ച കാര്യം നേടാതെ സമരം അവസാനിപ്പിക്കേണ്ട ഗതികേട് ഇടതുപക്ഷം അവിടെ അനുഭവിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി തുടങ്ങിയ സമരം ഇലക്ഷന്‍ പിന്നിട്ട് അധികാരത്തില്‍ വന്നപ്പോള്‍ തങ്ങള്‍ക്കു നേരെ ചൂണ്ടുന്ന കുന്തമുനയായി മാറിയിരിക്കുന്നു. ഈ പ്രശ്‌നങ്ങളെ എത്ര കണ്ട് ഏറ്റെടുക്കുന്നതിനും പരിഹരിക്കുന്നതിനും ഇടതു പക്ഷത്തിന് കഴിയുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
ദലിതരൊഴുക്കിയ ചോരപുഴയിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയുമാണ് പലവട്ടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നിട്ടുള്ളത് എന്നത് ചരിത്രമാണ്. പുന്നപ്ര വയലാര്‍ രക്തസാക്ഷികളായവരില്‍ ഭൂരിഭാഗവും ദലിതര്‍ ആയിരുന്നു എന്നത് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വിമോചന സമരകാലത്തും അക്രമണത്തിനിരയായത് ദലിത് വിഭാഗങ്ങള്‍ തന്നെയായിരുന്നു.
എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ് ഭരണകാലത്താണ് മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ വെടിവയ്പുണ്ടായത്. ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് അടൂര്‍ ഐ. എച്ച്. ആര്‍.ഡി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രജനി എസ്. ആനന്ദ് നന്ദാവനത്തുള്ള എന്‍ട്രന്‍സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയും ഉണ്ടായി. ഈ രക്തസാക്ഷിത്വത്തെത്തുടര്‍ന്ന് എ.കെ. ആന്റണി രാജിവച്ച് ഉമ്മന്‍ ചാണ്ടി അധികാരത്തിലെത്തി. ഈ രണ്ട് മരണങ്ങളെ മുന്‍നിര്‍ത്തി ഇടതുപക്ഷം നടത്തിയ പ്രചാരണങ്ങളാണ് ഇടതുപക്ഷത്തെ വീണ്ടും തിരിച്ചുകൊണ്ടുവരുകയും വി. എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തത്. എന്നാല്‍ ദലിത് ചോരകൊണ്ട് അധികാരത്തില്‍ വന്ന ശേഷവും അവര്‍ദലിത് ഹത്യ പ്രോത്സാഹിപ്പിക്കുന്നത് കാണാനാകും. ചെങ്ങറയില്‍ നടന്ന സര്‍ക്കാര്‍ സ്‌പോണ്‍സേസ് ഉപരോധം അതുതന്നെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
മാലിന്യകൂമ്പാരത്തില്‍ നിന്ന് ഭക്ഷണം തേടുന്ന ആദിവാസി കുട്ടികളുടെ ചിത്രവും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് യോഗത്തിലെ ഒരു പരാമര്‍ശം കേരളം ‘സോമാലി’യ ആണ് എന്നായിരുന്നു. മേല്‍ സൂചിപ്പിച്ച ആദിവാസി കുട്ടികളുടെ ചിത്രമാണ് ആ പരാമര്‍ശത്തിനാധാരം. അതുവഴി ആദിവാസികളുടെ ദുരവസ്ഥ ചര്‍ച്ചയാവുകയും ഭരണവിരുദ്ധ വികാരം ഉണ്ടാക്കി ബി. ജെ.പിക്കും ഇടതു പക്ഷത്തിനും നേട്ടമുവുണ്ടായി. തെരഞ്ഞെടുപ്പില്‍ മാത്രം മുഴങ്ങി കേള്‍ക്കുന്ന ദലിത് ആദിവാസി പ്രശ്‌നങ്ങള്‍ ജനാധിപത്യ സര്‍ക്കാരുകളുടെ മാറിമാറിയുള്ള വരവുകള്‍ക്കു ശേഷവും മാറ്റമൊന്നുമില്ലാതെ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഭൂമിയും സ്വത്തും അധികാരവും അന്തസ്സുമുള്ള ജനതയായി ദലിതര്‍ക്കു മറ്റു പാര്‍ശ്വവത്കൃതര്‍ക്കും വികസിക്കാന്‍ പുന്നപ്ര…… കുറിച്ചി ശ്രീധരന്‍, ജോഗി, രജനി എസ്. ആനന്ദ്, ജിഷ എന്നിങ്ങനെ ഇനിയുമെത്ര ബലികള്‍ ഇനി നല്‍കേണ്ടിവരും.

Top