

വിശദീകരണം: ചുംബനസമര വിവാദങ്ങളും സവര്‍ണ്ണ റാഡിക്കലിസത്തിന്റെ ഇരട്ടകോഡിംഗുകളും
ചുംബനസമരം കേരളത്തിലെ ‘നിയന്ത്രണ’ ‘നിരോധന’ വ്യവസ്ഥകള്‍ക്ക് എതിരെയുള്ള ഒരു യുവജന സമരമോ സിവില്‍ സമുദായ സമരമോ സ്ത്രീവാദ സമരമോ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും പിന്തുണക്കുമായിരുന്നു. എന്നാല്‍, സദാചാര പോലീസിംഗ് എന്ന പ്രശ്‌നത്തില്‍ നിന്നും തുടങ്ങി ഫാഷിസത്തിനു എതിരെയുള്ള ഒരു മുന്നേറ്റമായിട്ടാണ് അത് വിഭാവന ചെയ്യപ്പെട്ടത്. സദാചാരമാണ് ഫാഷിസത്തിന്റെ ഉത്പാദന കേന്ദ്രമെന്നും മതശക്തികളിലൂടെയാണ് അത് നിലനില്‍ക്കുന്നതെന്നും പ്രഖ്യാപിക്കപ്പെട്ടു. ‘കിസ് ഓഫ് ലൗ’ വിന്റെ ആദ്യ ഫെയ്‌സ് ബുക്ക് പോസ്റ്റ് മുതല്‍ കാണുന്ന ഈ വസ്തുതയെ വളച്ചൊടിച്ച് ആര്‍ക്കും രക്ഷപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ വരേണ്യവും വ്യക്തിവാദപരവുമായ ചില സങ്കല്പങ്ങളാണിവ. ഇത്തരം കാര്യങ്ങളെ വെച്ചുകൊണ്ടുള്ള സമരങ്ങളെ സാമൂഹിക വിപ്ലവവുമായി കണ്ണിചേര്‍ക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, ഇവ പ്രായോഗികമായി മാറുമ്പോള്‍ കീഴാള-ന്യൂനപക്ഷ ജനത തന്നെയാവും തിരിഞ്ഞു അക്രമിക്കപ്പെടുക എന്നതാണ് സത്യം. സദാചാരത്തെ മാറ്റാനുള്ള സമരങ്ങളെ സാമൂഹിക വിപ്ലവവുമായി കണ്ണിചേര്‍ക്കാതെ ചില ഗ്രൂപ്പുകളുടെയോ വ്യക്തികളുടെയോ സ്വാതന്ത്യ പ്രഖ്യാപനമായി ഉയര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ച് എല്ലാവരും ആലോചിക്കേണ്ടതാണ്.
ചുംബനസമരം ജനങ്ങള്‍ക്കിടയില്‍ ജിജ്ഞാസ ഉളവാക്കിയ അവസരത്തില്‍ അത് സവര്‍ണ്ണ ഉടലുകളിലൂടെയും ഇടതു ലിബറല്‍ വ്യക്തികളിലൂടെയും പ്രതിനിധാനപ്പെട്ടു. ഇപ്പോള്‍ ആ സമരത്തോട് മാധ്യമങ്ങള്‍ക്ക് കൗതുകം ഇല്ലാതാവുകയും ജനങ്ങളില്‍ നിസംഗതയോ വെറുപ്പോ രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അതിനെ കറുത്ത ദലിത് സ്ത്രീപുരുഷന്‍മാരുടെ ഉടലുകളിലൂടെയും അവര്‍ സാന്ദര്‍ഭികമായി പറഞ്ഞ വാചകങ്ങളിലൂടെയും പുനരാവിഷ്‌ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു തോന്നുന്നു. ചുംബനസമരത്തിന്റെ ഒന്നാം വാര്‍ഷികത്തെ വിലയിരുത്തിക്കൊണ്ടുള്ള ഷെഫീക്കിന്റെ ലേഖനം വായിച്ചപ്പോള്‍ തോന്നിയത് ഇപ്രകാരമാണ്. (ചുംബിച്ചത് നേതാക്കളല്ല,
എന്നാല്‍, ഇന്ത്യയിലെ സവര്‍ണ്ണ റാഡിക്കലിസം എക്കാലവും ഇത്തരം വംശീയമായ ഇരട്ടകോഡിംഗുകളിലൂടെയാണ് തങ്ങളുടെ ചരിത്രപരമായ മറവികളെയും മൗഢ്യങ്ങളെയും ഒളിച്ചുവെയ്ക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഇതേ കാര്യത്തെ തനിയാവര്‍ത്തിക്കുകയാണ് ഷെഫീക്കും ചെയ്യുന്നതെന്നു പറയാതെവയ്യ. ബോധപൂര്‍വ്വമല്ല അവസ്ഥയെ തിരിച്ചറിയുന്നതിലുള്ള പിഴവ് മൂലമാണ് ഇത്തരം പ്രവൃത്തികള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാവുന്നതെന്നു കരുതുകയാണ്.
ചുംബനസമരത്തെപ്പറ്റിയുള്ള വിശദമായ വിമര്‍ശനമൊന്നുമല്ല ഞാന്‍ നടത്തിയത്. അതിലെ ചില പ്രവണതകളെ എതിര്‍ക്കുകയോ ചോദ്യംചെയ്യുകയോ ആണ് ഉണ്ടായത്. ഇന്നും അത് അത്രവലിയ വിഷയമായി അവശേഷിക്കുന്നുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നുതന്നെയാണ് തോന്നുന്നത്. ജിനിയോളജിയെ പരിശോധിക്കാതെയും രാഷ്ട്രീയമായ ഗതിനിര്‍ണ്ണയിക്കാതെയും എല്ലാവരും ഒരു പൊതുസമവായത്തില്‍ എത്തിച്ചേര്‍ന്നതിനാലാണ് ഈ സമരത്തെ അനുകൂലിച്ചിട്ടോ പ്രതികൂലിച്ചിട്ടോ കാര്യമില്ലെന്നു ഞാന്‍ വിലയിരുത്തിയത്. ഇന്ന് ‘ഓപ്പണ്‍ സോഴ്‌സ്’ സമരം എന്നൊക്കെപ്പറഞ്ഞ് വീണ്ടും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിലൂടെ എല്ലാ സമരങ്ങള്‍ക്കും മുകളില്‍ അതിനെ തോന്നുംപടി സ്ഥാപിക്കാനുള്ള ചിലരുടെ അവകാശമുറപ്പിക്കുക എന്നതാണ് സംഭവിക്കുക. ഈ സമരത്തെ അതിന്റെ ജിനിയോളജിയില്‍ തന്നെ കണ്ടാല്‍ ഇപ്പോള്‍
ഏതായാലും, എന്റെ വിയോജിപ്പിന്റെ ഫോക്കസ് മണ്ഡല്‍ അനന്തരഘട്ടത്തിലെ കീഴാള യുവത്വത്തിന്റെ ”നിശബ്ദത”യെന്നതായിരുന്നു. രണ്ടാമത് മാത്രമാണ് മുസ്ലിം മൊബിലിറ്റിയെക്കുറിച്ച് സൂചിപ്പിച്ചത്. ഇക്കാര്യത്തെപറ്റിയുള്ള പ്രാഥമികമായ ധാരണപോലുമില്ലാതെ; സദാചാരത്തെപ്പറ്റി ഒരാള്‍ പറഞ്ഞാല്‍ അയാളൊരു ‘സദാചാരവാദി’യാണ്. ഇസ്ലാമിനെപ്പറ്റി പറഞ്ഞാല്‍ അയാളൊരു ‘ഇസ്ലാമിസ്റ്റാണ്’ എന്നിങ്ങനെയുള്ള അടയാളങ്ങള്‍ ഉണ്ടാക്കുകയാണ് പലരുടെയും ഉദ്ദേശ്യമെന്നു തിരിച്ചറിയുന്നുണ്ട്. അതാണ് ഷെഫീക്കും ചെയ്യുന്നത്. എന്റെ ലേഖനങ്ങളെ സ്പര്‍ശിക്കാതെ അദ്ദേഹത്തിന്റെ ആവശ്യത്തിനുവേണ്ടി ചില കാര്യങ്ങള്‍ അതില്‍നിന്നും സങ്കല്‍പ്പിച്ചെടുക്കുന്നു. അത്രമാത്രം.
ഷെഫീക്ക് ആദ്യമായി സങ്കല്‍പ്പിക്കുന്നത് മുസ്ലീം യുവജനങ്ങളുടെ പുതുകര്‍ത്തൃത്വത്തെപ്പറ്റി ഞാന്‍ എഴുതിയത് ജമാഅത്തെ ഇസ്ലാമിയുടെ അനുബന്ധ യുവജന- വിദ്യാര്‍ത്ഥി
”ചുംബനസമരം ഗാന്ധിയന്‍ സമരങ്ങളെയും ഇടതുസമരങ്ങളെയും ബ്രേക്ക് ചെയ്യുന്ന ഒരു സര്‍ഗ്ഗാത്മകത ആവിഷ്‌കാരമാണെന്ന” രേഖാരാജിന്റെ അഭിപ്രായത്തെ വെച്ചുകൊണ്ടാണ് ഷെഫീക് തന്റെ വിലയിരുത്തല്‍ നടത്തുന്നത്. തികഞ്ഞ തെറ്റിദ്ധരിപ്പിക്കലാണ് ഈ പ്രസ്താ വന. ”ഗാന്ധിജിയുടെ രണ്ടാം വരവായും” സുബ്രഹ്മണ്യദാസിനെ പോലുള്ള ”ഇടതുപക്ഷ നൈതിക ബിംബ”ങ്ങളുടെ ഓര്‍മ്മപ്പെടുത്തലായും ചിത്രീകരിക്കപ്പെട്ടതിനാലാണ് ചുംബനസമരം ഇത്രമാത്രം തൃഷ്ണാഭരിതവും മാധ്യമകേന്ദ്രീകൃതവുമായി മാറിയത്. ഈ സമരത്തെ പിന്തുണച്ച ആനന്ദ് മുതല്‍ ബി. രാജീവന്‍ വരെയുള്ള ആധുനികരും, തോമസ് ഐസക് മുതല്‍ പി.ജെ. ജെയിംസ് വരെയുള്ള മാര്‍ക്‌സിസ്റ്റുകളും, ‘മാതൃഭൂമി വാരിക’യും ‘പാഠഭേദം’ ഗ്രൂപ്പുമെല്ലാം ഗാന്ധിയന്‍-മാര്‍ക്‌സിയന്‍ സമരങ്ങളെ ബ്രേക്ക് ചെയ്യുന്ന ഒരു ആവിഷ്‌ക്കാരമാണ് അതെന്ന വിലയിരുത്തലിനോട് എന്ത് സമീപനമാണ് സ്വീകരിക്കുകയെന്നത് ചിന്തിക്കാവുന്നതാണ്. സമരത്തിന്റെ ഒരു ഘട്ടത്തിലും, മേല്‍പ്പറഞ്ഞ രണ്ട് പ്രത്യയശാസ്ത്രങ്ങളോടും ആരും ഇടയുകയോ കലഹിക്കുകയോ ഉണ്ടായിട്ടില്ല. ലോകത്തിലെ വെളുത്ത റാഡിക്കലിസവും ഇന്ത്യയിലെ സവര്‍ണ്ണ റാഡിക്കലിസവും കൃത്യമായും അതിന്റെ ആത്മീയ മരണത്തെ സ്വയം പ്രഖ്യാപിക്കാറുണ്ട്.
ഇവര്‍ക്കൊപ്പം പുതിയ പ്രശ്‌ന അജണ്ടകള്‍ പ്രഖ്യാപിച്ച കേരളത്തിലെ സമകാലീന യുവത്വത്തെപ്പറ്റിയും ഞാന്‍ എഴുതിയിരുന്നു. അവരെ എണ്‍പതുകളിലെ കാല്പനികതയിലേക്ക് വലിച്ചിഴയ്ക്കാന്‍ കഴിയില്ലെന്ന താക്കീതാണ് ഞാന്‍ ഉന്നയിച്ചത്. ഇതൊന്നും ഷെഫീക്ക് ശ്രദ്ധിച്ചിട്ടേയില്ല.
രണ്ടാമതായി ഞാന്‍ മാര്‍ക്‌സിസ്റ്റുകളെ രക്ഷിച്ചെടുത്തു എന്നാണ് പറയുന്നത്. രക്ഷിക്കാനല്ല; അവരെ പിന്‍വാങ്ങിപ്പിക്കാനാണ് ശ്രമിച്ചത്. ഇതിനുകാരണം, മുസ്ലീംജനതയിലെ മിക്കവാറും എല്ലാ സംഘടകളും വിഭാഗങ്ങളും ചുംബനസമരത്തിന് എതിരായി വന്നതാണ്. ഈ
മൂന്നാമത്തെ കാര്യം ; മുസ്ലീങ്ങളുടെ മതപരതയിലും സദാചാരപരതയിലും ഊന്നിയതിലൂടെ ഇസ്ലാമിനെ മൗലികവാദ സ്ഥാപനമായി കണ്ടെന്നും, അതിന്റെ വൈവിദ്ധ്യങ്ങളെ നിരാകരിച്ചുകൊണ്ട് യാഥാസ്ഥിതികര്‍ക്ക് ഒപ്പം ചേര്‍ന്നു എന്നതാണ്. ഈ വിഷയത്തെപ്പറ്റി ‘പച്ചക്കുതിര’യില്‍ വന്ന ലേഖനത്തിലൂടെ വിശദീകരിച്ചിട്ടുള്ളതാണ്. അത് കണ്ടില്ലെന്നു നടിച്ചാല്‍ എന്ത് ചെയ്യും?.
ഞാന്‍ പറഞ്ഞത് ഇത്രയുമാണ്. മുസ്ലീം അപരമാകുന്നത് ‘മതപരതയും സദാചാരപരതയും’ കൊണ്ടാണ്. ഹിന്ദുക്കളിലുള്ള ഈ മനോഭാവം മാറാന്‍;
ജാതിവ്യവസ്ഥയെ പറ്റി അംബേദ്ക്കര്‍ രൂപീകരിച്ച ഒരു സിദ്ധാന്തത്തിന്റെ പിന്‍ബലത്തിലാണ് ഞാന്‍ ഈ വിഷയം ഉന്നയിച്ചത്. അതായത്, ജാതിവ്യവസ്ഥ പോകാന്‍ ഹിന്ദുക്കളാണ് മാറേണ്ടത്. അവരുടെ മനോഭാവത്തിലാണ് മാറ്റം സംഭവിക്കേണ്ടത്.
സവര്‍ണ്ണ റാഡിക്കലിസം എന്ന പ്രതിഭാസത്തിന് സ്വയം വിശുദ്ധീകരിക്കാന്‍ ദലിത് ഫെമിനിസത്തെപ്പറ്റിയുള്ള വ്യാജമായ ഉല്‍ക്കണ്ഠയെ പുനരുല്‍പ്പാദിക്കുന്നതിനൊപ്പം, ദലിതരില്‍ നിന്നും ജാതീയമയ എസന്‍ഷ്യലിസ്റ്റ് നിലപാട് പുലര്‍ത്തുന്നവരെ ഇനം തിരിച്ചു മഹത്വവല്‍ക്കരിക്കേണ്ടതും അത്യാവശ്യമാണെന്ന വസ്തുതയാണ് ഷെഫീക്ക് വെളിപ്പെടുത്തുന്നത്. സണ്ണി എം.കപിക്കാടിന്റെ ദളിത് മൌലീകവാദ ധാരണകളെ അദ്ദേഹത്തിനു ആശ്രയിക്കേണ്ടി വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ആനന്ദ് തെല്‍തുംദേ പോലുള്ളവര്‍ ഇന്ത്യയിലെ ലിബറല്‍-വിമത-തീവ്ര ഇടതുപക്ഷ വേദികളിലും പ്രസിദ്ധീകരണങ്ങളിലും വലിയ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നുണ്ട്. ‘വര്‍ഗ്ഗം’ എന്ന കാറ്റഗറിയെ പ്രമാണവല്‍ക്കരിച്ചുകൊണ്ട് ഇന്ത്യയിലെ ആന്റികാസ്റ്റ് മൂവ്‌മെന്റിന്റെ ചരിത്ര സാന്നിധ്യത്തെയും അംബേദ്കര്‍ ചിന്തകളുടെ സമകാലീനതയെയും നിഷേധിക്കുന്നതിനാലാണ് ഇത് നടക്കുന്നത്. സമാനമായ വിധത്തില്‍, കേരളത്തിലെ ശുദ്ധ മതേതര മിഥ്യാടകര്‍ക്കിടയിലും ഔദ്യോഗിക-വിമത മാര്‍ക്‌സിസ്റ്റുകള്‍ക്കിടയിലും സണ്ണി എം.കപിക്കാട് നന്നായി ആഘോഷിക്കപ്പെടുന്നുണ്ട്. വര്‍ഗ്ഗത്തിന് പകരം ജാതിയെ പ്രമാണവല്‍ക്കരിക്കുന്നു എന്നതാണ് അദ്ദേഹം കാണിക്കുന്ന വ്യത്യാസം. ഇതിലൂടെ അംബേദ്കറിസം ഉല്‍പ്പാദിപ്പിക്കുന്ന സമകാലീന സംഘര്‍ഷങ്ങളെ അവ്യക്തമാക്കുക മാത്രമല്ല, ഉത്തരാധുനികത ആവശ്യപ്പെടുന്ന ഹൈബ്രിഡിറ്റിയുടെ രാഷ്ട്രീയം എതിര്‍ക്കപ്പെടുകയുമാണ് ഫലം.
അല്ലാതെ ദലിതര്‍ മാറുകയല്ല അതിനുള്ള മുന്നുപാധി. ഈ സിദ്ധാന്തത്തെ പരിഗണിച്ചാല്‍, ഇന്ത്യയിലെ ഫാഷിസം തുടച്ചുനീക്കപ്പെടണമെങ്കില്‍ ഹിന്ദുക്കള്‍ക്ക് മുസ്ലീംങ്ങളോടുള്ള മനോഭാവത്തില്‍ മാറ്റം വരണം. ഹിന്ദുക്കളിലെ പുരോഗമനകാരികള്‍ ഹൈന്ദവ മനോഘടനയുടെ ഭാഗമല്ലെന്ന് വരുത്തുന്നതാണ് സവര്‍ണ്ണറാഡിക്കലിസം ചെയ്യുന്ന ചരിത്രമൗഢ്യം. മുസ്ലീംങ്ങളില്‍ പുരോഗമനകാരികളും മതരഹിതരുമെല്ലാം ഉണ്ടെന്നത് വസ്തുതയാണ്. അവര്‍ക്ക് മേല്‍കൈ കിട്ടിയാലും ആത്യന്തികമായി മുസ്ലീംങ്ങളുടെ
അംബേദ്ക്കറിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഉന്നയിച്ച ഈ പ്രമേയം മുസ്ലീംങ്ങളുടെ വൈവിദ്ധ്യങ്ങളുടെ നിരാകരണമാണെന്ന് ഷെഫീക്ക് പറയുമ്പോള്‍, എനിക്ക് മനസ്സിലാവുന്നത് അദ്ദേഹമാണ് ഇസ്ലാമിന്റെ പല അവസ്ഥകളെയും അംഗീകരിക്കാത്തതെന്നാണ്. ഒരു സവര്‍ണ്ണ റാഡിക്കല്‍ പുരുഷന്റെ അത്യുന്നത സ്ഥാനത്തേക്ക് സ്വയം ഉയര്‍ന്നുകൊണ്ട് മുസ്ലീങ്ങളെ മാത്രമല്ല, എല്ലാവരെയും ഇനം തിരിക്കുകയും ഫലത്തില്‍ ജനതയെ അപ്പാടെ അപ്രസക്തമാക്കുകയും ചെയയുന്ന ഇടപാടാണ് അദ്ദേഹത്തിന്റേത് എന്നു പറയാതെ വയ്യ.
”ചുംബനസമരം ഗാന്ധിയന്‍ സമരങ്ങളെയും ഇടതുസമരങ്ങളെയും ബ്രേക്ക് ചെയ്യുന്ന ഒരു സര്‍ഗ്ഗാത്മകത ആവിഷ്‌കാരമാണെന്ന” രേഖാരാജിന്റെ അഭിപ്രായത്തെ വെച്ചുകൊണ്ടാണ്
‘ഉത്തരാധുനികനായ’ ഞാന്‍ സാധാരണക്കാര്‍, ബഹുജനങ്ങള്‍ മുതലായ പദങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു പരാതി. ‘സാധാകരണക്കാര്‍’ എന്ന വാക്ക്
സവര്‍ണ്ണ റാഡിക്കലിസം എന്ന പ്രതിഭാസത്തിന് സ്വയം വിശുദ്ധീകരിക്കാന്‍ ദലിത്
ഫ്രോയ്ഡിന്റെ മന:ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് ആരാധകര്‍ വര്‍ദ്ധിച്ചതോടെ, ”തൃഷ്ണയുടെ വിമോചനാത്മകത”യെ പ്രായോഗികമായി നടപ്പിലാക്കാന്‍ വേണ്ടിയുള്ള നിരവധി സംഘങ്ങള്‍ വിയന്നയിലും പലനഗരങ്ങളിലും ഉടലെടുത്തു. ഗുജ്‌റിഫ്, റാസ്പുട്ടിന്‍ മുതലായ മിസ്റ്റിക് ചിന്തകരുടെ വ്യക്തി അനുഭൂതി സിദ്ധാന്തങ്ങളും ലൈംഗീകതയെ പറ്റിയുള്ള പുതുവ്യവഹാരങ്ങളും ഉള്‍ക്കൊണ്ട ഇത്തരം ഗ്രൂപ്പുകള്‍ ജര്‍മ്മനിയിലെ വരേണ്യരില്‍ മാത്രമല്ല കീഴ്ത്തട്ടിലും ഉണ്ടാക്കിയ സദാചാരഭീതി തീവ്രമായിരുന്നു. ഈ ഭയത്തെ മുതലെടുത്തും കൂടിയാണ് നാസിസം വളര്‍ന്ന് പന്തലിച്ചത്. സദാചാരത്തെ ശത്രുലോകമായി പ്രഖ്യാപിച്ചുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന മേല്‍പ്പറഞ്ഞതരം ചെറുസംഘങ്ങളെ കടന്നാക്രമിക്കാനായി നാസികള്‍ രംഗപ്രവേശനം ചെയ്തു. ഇത് അവര്‍ക്ക് വമ്പിച്ച തരത്തിലുള്ള ജനപിന്തുണയാണ് നേടിക്കൊടുത്തത്. ചുംബനസമരം, പിന്നെയും ശാഠ്യം പിടിച്ച് തുടര്‍ന്നു നടത്തിക്കൊണ്ടിരുന്നെങ്കില്‍ ജര്‍മ്മിനിയില്‍ നാസികള്‍ക്ക് കിട്ടിയ അംഗീകാരം ഇവിടെ ഹനുമാന്‍ സേനകള്‍ നേടുമായിരുന്നു എന്നുറപ്പാണ്.
ആനന്ദ് തെല്‍തുംദേ പോലുള്ളവര്‍ ഇന്ത്യയിലെ ലിബറല്‍-വിമത-തീവ്ര ഇടതുപക്ഷ വേദികളിലും പ്രസിദ്ധീകരണങ്ങളിലും വലിയ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നുണ്ട്. ‘വര്‍ഗ്ഗം’ എന്ന കാറ്റഗറിയെ പ്രമാണവല്‍ക്കരിച്ചുകൊണ്ട് ഇന്ത്യയിലെ ആന്റികാസ്റ്റ്
കേരളത്തിലെ പുരോഗമനകാരികളില്‍ കുറച്ചുപേര്‍ സദാചാരത്തെ മതവിഷയമാക്കി ചുരുക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട്, അത് തത്വചിന്തയിലും രാഷ്ട്രമീമാംസയിലും കടന്നുകയറിയ ഒരു വ്യവഹാരമാണെന്നാണ് ഞാന്‍ പറഞ്ഞത്. ഇതിനര്‍ത്ഥം ഞാനൊരു
ചുംബനസമരം കേരളത്തിലെ ‘നിയന്ത്രണ’ ‘നിരോധന’ വ്യവസ്ഥകള്‍ക്ക് എതിരെയുള്ള ഒരു യുവജന സമരമോ സിവില്‍ സമുദായ സമരമോ സ്ത്രീവാദ സമരമോ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും പിന്തുണക്കുമായിരുന്നു. എന്നാല്‍, സദാചാര പോലീസിംഗ് എന്ന പ്രശ്‌നത്തില്‍ നിന്നും തുടങ്ങി ഫാഷിസത്തിനു എതിരെയുള്ള ഒരു മുന്നേറ്റമായിട്ടാണ് അത് വിഭാവന ചെയ്യപ്പെട്ടത്. സദാചാരമാണ് ഫാഷിസത്തിന്റെ ഉത്പാദന കേന്ദ്രമെന്നും മതശക്തികളിലൂടെയാണ് അത് നിലനില്‍ക്കുന്നതെന്നും പ്രഖ്യാപിക്കപ്പെട്ടു. ‘കിസ് ഓഫ് ലൗ’
സദാചാരത്തെ മാറ്റാനുള്ള സമരങ്ങളെ സാമൂഹിക വിപ്ലവവുമായി കണ്ണിചേര്‍ക്കാതെ ചില ഗ്രൂപ്പുകളുടെയോ വ്യക്തികളുടെയോ സ്വാതന്ത്യ പ്രഖ്യാപനമായി ഉയര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ച് എല്ലാവരും ആലോചിക്കേണ്ടതാണ്. നാസി ജര്‍മ്മനിയെ തന്നെ ഇതിനുദാഹരണമായി എടുക്കാം.
ഫ്രോയ്ഡിന്റെ മന:ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് ആരാധകര്‍ വര്‍ദ്ധിച്ചതോടെ, ”തൃഷ്ണയുടെ വിമോചനാത്മകത”യെ പ്രായോഗികമായി നടപ്പിലാക്കാന്‍ വേണ്ടിയുള്ള നിരവധി
കടപ്പാട്:- മാതൃഭൂമി വീക്കിലി