ജെ.എന്‍.യു വില്‍ നടക്കുന്ന സാമൂഹിക നീതിക്കായുള്ള മുന്നേറ്റം സംഘ്പരിവാറിന്റെ അഖണ്ഡഭാരത സങ്കല്‍പത്തെതന്നെയാണ് പ്രതിസന്ധിയിലാക്കുന്നത്. ദേശീയതയുടെ ശത്രുവായി മുസ്ലിമിനെ നിര്‍മിച്ചെടുത്ത് ഹിന്ദു രാഷ്ട്രീയ ഏകീകരണം ഉണ്ടാക്കുക എന്ന അജണ്ടയാണ് എ.ബി.വി.പിയും സംഘ്പരിവാറും ഇന്ത്യയില്‍ കാലാകാലങ്ങളായി നടത്തുന്നത്. ഇന്ത്യന്‍ ദേശീയതയിലേക്ക് എല്ലവരെയും ഉള്‍ച്ചേര്‍ക്കുക എന്നതാണവര്‍ പറയുന്നതെങ്കിലും ജാതിയോടുള്ള വിമര്‍ശത്തെ മറച്ചുവെക്കുകയാണവരുടെ അജണ്ട. അങ്ങനെ ജാതിവ്യവസ്ഥയല്ല ഇന്ത്യ നേരിടുന്ന പ്രശ്‌നമെന്നും അത് മുസ്ലിംകളുടെ അമിത മതപരതയണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ആ അജണ്ടകള്‍ മുന്‍നിര്‍ത്തി അവര്‍ ഇന്ത്യയിലുടനീളം പരിപാടികള്‍ സംഘടിപ്പിക്കുകയും രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. ജെ.എന്‍.യുവില്‍ സംഭവിച്ചതും ഹൈദരാബാദില്‍ സംഭവിച്ചതും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ദലിത് ബഹുജന്‍ രാഷ്ട്രീയം അവര്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതിനെ ഏതുവിധേനയും തകര്‍ക്കുക എന്നതവരുടെ ലക്ഷ്യമാണ്. മുസ്ലിംകള്‍ അനുഭവിക്കുന്ന അനീതികളെ പറ്റി സംസാരിക്കുന്ന കീഴാള വിദ്യാര്‍ത്ഥിസംഘങ്ങള്‍ ആ അര്‍ഥത്തില്‍ നമ്മുടെ കാമ്പസില്‍ പുതുമതന്നെയാണ്. ആ രാഷ്ട്രീയത്തെ ഒതുക്കുക എന്തിന് സംഘ്പരിവാറിന്റെ ബാധ്യതയായി മാറുന്നു.
ഭരണകൂടനീക്കങ്ങളുടെയും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ ഇപ്പോള്‍ ജെ.എന്‍.യുവില്‍ സംഭവിക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ച് വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. ജെ.എന്‍.യുവില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന ഭരണകൂട വേട്ടയുടെ ഒരു പ്രതിഫലനം മാത്രമായി ചുരുക്കാന്‍ കഴിയില്ല. രാജ്യത്തെ കാമ്പസുകളില്‍, വിശിഷ്യാ 2006 ലെ രണ്ടാം മണ്ഡലിനുശേഷം, നടക്കുന്ന വലിയൊരു സാമൂഹിക മാറ്റത്തിന്റെ കൂടി പ്രതിഫലനമായിതന്നെ ഇതിനെ വിലയിരുത്തേണ്ടതുണ്ട്. വേറെ രീതിയില്‍ പറഞ്ഞാല്‍ രാഷ്ട്രീയത്തെ കുറിച്ചും സാമൂഹിക മാറ്റത്തെക്കുറിച്ചുമുള്ള ധാരണകള്‍ ഭരണകൂടത്തിന്റെ മേഖലയില്‍ നടക്കുന്ന മാറ്റങ്ങളില്‍കൂടി മാത്രമല്ല കാണേണ്ടത്. അത് സാമൂഹിക കര്‍തൃത്വത്തിന്റെയും സാമൂഹികമാറ്റത്തിന്റെ സവിശേഷ പ്രശ്‌നമായിതന്നെ പരിഗണിക്കേണ്ടതുണ്ട്.
രണ്ടാം മണ്ഡലും പുതിയകാമ്പസും
മോദി ഭരണകൂടത്തിന്റെയോ മാനവവിഭവശേഷി മന്ത്രിയുടെ ബിരുദയോഗ്യതയുടെയോ മാത്രം പ്രശ്‌നമല്ല ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഇന്ത്യയിലെ ഐ.ഐ.ടി കളില്‍ നടക്കുന്ന രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് അജന്ത സുബ്രഹ്മണ്യം നിരീക്ഷിച്ചതുപോലെ ആദ്യം വി.പി.സിങ് സര്‍ക്കാറും പിന്നെ യു.പി.എ യുടെ കാലത്ത് 2006 ല്‍ അര്‍ജുന്‍ സിങ്ങും നടപ്പാക്കിയ വിദ്യാഭ്യാസ സംവരണം കാമ്പസുകളിലെ പരമ്പരാഗത സാമൂഹിക ഉള്ളടക്കത്തെ ഉലച്ചിരുന്നു. 2006 നു ശേഷം മുന്‍കാലങ്ങളെക്കാള്‍ 70ശതമാനത്തോളം അധികം ദലിത് ബഹുജന്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ കാമ്പസുകളിലേക്ക് കടന്നുവന്നു. ഈ സാമൂഹികമാറ്റം കാമ്പസിന്റെ പരമ്പരാഗത സാമൂഹിക ഉള്ളടക്കത്തെ ഉലക്കുകയും അത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മുന്‍ഗണനകളില്‍തന്നെ മാറ്റം വരുത്തുകയും ചെയ്തു. ഇത് ഇന്ത്യന്‍ കാമ്പസിന്റെ മൊത്തം അനുഭവമാണ് എന്ന് ചിട്ടിബാബു പടവല എന്ന ദലിത് ഗവേഷകന്‍ ഐ.ഐ.ടി മുംബൈയിലെ തന്റെ അനുഭവത്തെ മുന്‍നിര്‍ത്തി എഴുതിയിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയും ഇഫ്‌ളുവുമൊക്കെ ഈ മാറ്റത്തെ വളരെ വേഗം ഉള്‍ക്കൊള്ളുകയും വ്യത്യസ്തമായ നവജനാധിപത്യ പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ തലത്തില്‍ വികസിപ്പിക്കുകയും ചെയ്തിരുന്നു. എച്ച്.സി.യുവില്‍ രോഹിത് വെമുല എസ്.എഫ്.ഐ യില്‍നിന്ന് രാജിവെച്ച് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ചേരുന്നതിന്റെ രാഷ്ട്രീയ സന്ദര്‍ഭം ഇതാണ്. ജെ.എന്‍.യുവിന്റെ കാര്യത്തില്‍ ഇങ്ങനെ ഒരു മാറ്റം വളരെയധികം ദൃശ്യമാണ്. ജെ.എന്‍.യു കാമ്പസിന്റെ മേല്‍ ജാതി സ്വഭാവത്തിന് പരിക്കേല്‍ക്കാനും ആദിവാസി/ദലിത്/ബഹുജന്‍/മുസ്ലി രാഷ്ട്രീയത്തിന്റെ നിരവധി സ്വരങ്ങള്‍ പല രീതിയില്‍ കാമ്പസില്‍ ഉയര്‍ന്നുകേള്‍ക്കാനും തുടങ്ങിയിരിക്കുന്നു. മാത്രമല്ല, സംവരണമടക്കമുള്ള വിഷയങ്ങളില്‍ ജെ.എന്‍.യുവിലെ ഇടതുരാഷ്ട്രീയത്തിന്റെ പരിമിതകളെക്കുറിച്ച് സംസാരിക്കാനും ജാതിരാഷ്ട്രീയത്തെ പ്രധാനമായി കാണുന്ന വിദ്യാര്‍ത്ഥി-വിദ്യാഭ്യാസ അനുഭവങ്ങള്‍ ഉണ്ടായിവരുന്നതും ശ്രദ്ധേയമാണ്. ജെ.എന്‍.യുവില്‍ പതിറ്റാണ്ടുകളുടെ അനുഭവത്തിലൂടെ പരമ്പരാഗത ഇടതു/വലതു പാര്‍ട്ടികള്‍ ഉണ്ടാക്കിയെടുത്ത സംഘടനാപരമായ നൈപുണ്യത്തെ മറികടക്കാന്‍ പെട്ടെന്നുതന്നെ സാധിക്കില്ലെങ്കിലും ധാര്‍മികമായും രാഷ്ട്രീയപരമായും അവരെ നേരിടാന്‍ പുതിയ കീഴാള വിദ്യാര്‍ത്ഥികളുടെ സാമൂഹിക അനുഭവത്തിനു സാധിക്കുന്നുണ്ട്.
ദേശീയതയും കാമ്പസ് രാഷ്ട്രീയവും
ഈയൊരു സാഹചര്യത്തിലാണ് എ.ബി.വി.പിയും സംഘ്പരിവാറും നടത്തുന്ന ദേശീയത ഉപയോഗിച്ച രാഷ്ട്രീയ അട്ടിമറികള്‍ നാം കാണേണ്ടത്. ജെ.എന്‍.യു വില്‍ നടക്കുന്ന സാമൂഹിക നീതിക്കായുള്ള മുന്നേറ്റം സംഘ്പരിവാറിന്റെ അഖണ്ഡഭാരത സങ്കല്‍പത്തെതന്നെയാണ് പ്രതിസന്ധിയിലാക്കുന്നത്. ദേശീയതയുടെ ശത്രുവായി മുസ്ലിമിനെ നിര്‍മിച്ചെടുത്ത് ഹിന്ദു രാഷ്ട്രീയ ഏകീകരണം ഉണ്ടാക്കുക എന്ന അജണ്ടയാണ് എ.ബി.വി.പിയും സംഘ്പരിവാറും ഇന്ത്യയില്‍ കാലാകാലങ്ങളായി നടത്തുന്നത്. ഇന്ത്യന്‍ ദേശീയതയിലേക്ക് എല്ലവരെയും ഉള്‍ച്ചേര്‍ക്കുക എന്നതാണവര്‍ പറയുന്നതെങ്കിലും ജാതിയോടുള്ള വിമര്‍ശത്തെ മറച്ചുവെക്കുകയാണവരുടെ അജണ്ട. അങ്ങനെ ജാതിവ്യവസ്ഥയല്ല ഇന്ത്യ നേരിടുന്ന പ്രശ്‌നമെന്നും അത് മുസ്ലിംകളുടെ അമിത മതപരതയണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ആ അജണ്ടകള്‍ മുന്‍നിര്‍ത്തി അവര്‍ ഇന്ത്യയിലുടനീളം പരിപാടികള്‍ സംഘടിപ്പിക്കുകയും രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു.
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ജെ.എന്‍.യു വില്‍ മതേതര ദേശീയതയും ഹിന്ദുദേശീയതയും എന്ന രീതിയില്‍ മാറിയ രാഷ്ട്രീയത്തെ കാണുന്നു. അതുകൊണ്ടാണ് അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി അവര്‍ക്ക നേരിട്ട് പിന്തുണക്കാന്‍ കഴിയാതെപോകുന്നത്. കീഴാളര്‍ക്ക് ലഭ്യമായ ഒരേ വഴി മതേതര ദേശീയതയാണെന്നും അവര്‍വാദിക്കുന്നു. പ്രത്യക്ഷത്തില്‍ ഉദാരമായ ഈ കാഴ്ചപ്പാട് നമ്മുടെ കാമ്പസുകള്‍ ഇപ്പോള്‍ മറികടന്നുകഴിഞ്ഞുവെന്നു കാണാം. നാലാം രീതിയില്‍ ഈ ദേശീയതയുടെ ഇടതുവായന ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നു. ഒന്നാമതായി, ഹിന്ദു എന്ന സംവര്‍ഗത്തെ അവര്‍ നോര്‍മലൈസ് ചെയ്യുന്നു. രണ്ടാമതായി, ഹിന്ദു/സെക്കുലര്‍ തുടങ്ങിയ സംവര്‍ഗങ്ങള്‍ ഉപയോഗിച്ച മേല്‍ജാതി മേല്‍ക്കോയ്മയെ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നു. മൂന്നാമതായി, ഇടതു രാഷ്ട്രീയത്തെ ജാതിയുടെ പ്രശ്‌നമില്ലാത്ത മൂന്നാം ഇടമായി നിര്‍മ്മിച്ചെടുക്കുന്നു. നാലാമതായി, ദേശീയതയുടെ നിര്‍മാണത്തില്‍ ജാതി ഒരു പ്രധാന പ്രശ്‌നമല്ല എന്നവര്‍ കരുതുന്നു. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ പലപ്പോഴും ജാതിയെക്കുറിച്ച് ധാരണകളില്‍ എളുപ്പം വഴുക്കിവീണ്, ഉദാര സവര്‍ണ കാഴ്ചപ്പാടുകള്‍ ഈ പാര്‍ട്ടികളുടെ സമീപനങ്ങളില്‍ കടന്നുകൂടുകയും ചെയ്യുന്നു.
ജെ.എന്‍.യുവില്‍ സംഭവിച്ചതും ഹൈദരാബാദില്‍ സംഭവിച്ചതും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ദലിത് ബഹുജന്‍ രാഷ്ട്രീയം അവര്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതിനെ ഏതുവിധേനയും തകര്‍ക്കുക എന്നതവരുടെ ലക്ഷ്യമാണ്. മുസ്ലിംകള്‍ അനുഭവിക്കുന്ന അനീതികളെ പറ്റി സംസാരിക്കുന്ന കീഴാള വിദ്യാര്‍ത്ഥിസംഘങ്ങള്‍ ആ അര്‍ഥത്തില്‍ നമ്മുടെ കാമ്പസില്‍ പുതുമതന്നെയാണ്. ആ രാഷ്ട്രീയത്തെ ഒതുക്കുക എന്തിന് സംഘ്പരിവാറിന്റെ ബാധ്യതയായി മാറുന്നു. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കീഴാള സ്വഭാവമുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയം ശ്രമക്കുന്നുണ്ട്. അവര്‍ പറയുന്നത് ഞങ്ങള്‍ഒരു രാഷ്ട്രീയത്തെ മനസ്സിലാക്കുന്നത് ബ്രാഹ്മണിസവും മേല്‍ജാതി മേല്‍ക്കോയ്മയും ആ സാഹചര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കിയിട്ടാണ്. രാഷ്ട്രീയവിമര്‍ശനത്തിന്റെ തലത്തിലെ ഈ മാറ്റം നാം കാണണം. ദേശീയതയെക്കുറിച്ച് അംബേദ്കര്‍ പറഞ്ഞത് ഇന്ത്യ ദേശമില്ലാത്ത ദേശീയതയാണ് എന്നാണ്. ഈ വിശകലനത്തിന്റെ സാധ്യതയാണ് കീഴാള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ വികസിപ്പിക്കുന്നത്. ഹിന്ദു എന്നതൊരു ആധുനിക സവര്‍ണ രാഷ്ട്രീയ നിര്‍മിതിയാണെന്നും അതുകൊണ്ടുതന്നെ ഹിന്ദുദേശീയതയ്ക്കുള്ളില്‍ ദേശം ഇല്ലെന്നും അവര്‍ വാദിക്കുന്നു. ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ അതുകൊണ്ടുതന്നെ പ്രധാനമായി കാണുന്നത്. ഒന്ന്, ബ്രാഹ്മണിസത്തെ അതിന്റെ മുഴുവന്‍ രൂപങ്ങളിലും വിമര്‍ശിക്കുക. രണ്ട്, ജാതിനിര്‍മൂലനം പ്രധാന അജണ്ടയാക്കിയവരെ രാഷ്ട്രീയമായി ഐക്യപ്പെടുത്തുക. മൂന്ന്, ബ്രാഹ്മണിസത്തിനെതിരെ കീഴാളരുടെ മത/ജാതി അനുഭവത്തെ പ്രധാനമായി കാണുക. നാല്, രാഷ്ട്രീയനേതൃത്വം കീഴാളര്‍ക്ക് ലഭ്യമാക്കുക. ഇന്ന് നമ്മുടെ കാമ്പസില്‍ ധാരാളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയമായിതന്നെ ഈ വിദ്യാര്‍ത്ഥിസംഘടനകളോട് ഐക്യപ്പെടുന്നു. കാരണം, ഈ പുതിയ വിദ്യാര്‍ത്ഥിരാഷ്ട്രീയം മുസ്ലീമിനെ അപരവത്കരിക്കുന്നതിന്റെ രാഷ്ട്രീയ യുക്തിയെ തന്നെയാണ് പ്രഹരിക്കുന്നത്. മുസ്ലിമിനെതിരെ ദലിത് ബഹുജന സമുദായങ്ങളെ തിരിക്കുന്ന ദേശീയ രാഷ്ട്രീയ യുക്തിക്കെതിരാണ് ഈ വ്യത്യസ്തമായ രാഷ്ട്രീയനീക്കം. അതൊരിക്കലും മുസ്ലിമിനോട് മതം ഉപേക്ഷിക്കാനല്ല പറയുന്നത്. മറിച്ച്, ഇസ്ലാമിന്റെ വിമോചനവായനയുടെ സാധ്യതകളെക്കുറിച്ചാണ് സംസാരിക്കുന്നത്. മുസ്ലീമിനെ ഇരയായി കാണാതെ സ്വതന്ത്ര രാഷ്ട്രീയ ശബ്ദമായി ഈ പുതിയ കീഴാള രാഷ്ട്രീയം തിരിച്ചറിയുന്നു. എന്നാല്‍, ദേശീയതയെ കുറിച്ചുള്ള കീഴാളവായനകള്‍ പരമ്പരാഗത ഇടതുപക്ഷ സംഘടനകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ജെ.എന്‍.യു വില്‍ മതേതര ദേശീയതയും ഹിന്ദുദേശീയതയും എന്ന രീതിയില്‍ മാറിയ രാഷ്ട്രീയത്തെ കാണുന്നു. അതുകൊണ്ടാണ് അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി അവര്‍ക്ക നേരിട്ട് പിന്തുണക്കാന്‍ കഴിയാതെപോകുന്നത്. കീഴാളര്‍ക്ക് ലഭ്യമായ ഒരേ വഴി മതേതര ദേശീയതയാണെന്നും അവര്‍വാദിക്കുന്നു. പ്രത്യക്ഷത്തില്‍ ഉദാരമായ ഈ കാഴ്ചപ്പാട് നമ്മുടെ കാമ്പസുകള്‍ ഇപ്പോള്‍ മറികടന്നുകഴിഞ്ഞുവെന്നു കാണാം. നാലാം രീതിയില്‍ ഈ ദേശീയതയുടെ ഇടതുവായന ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നു. ഒന്നാമതായി, ഹിന്ദു എന്ന സംവര്‍ഗത്തെ അവര്‍ നോര്‍മലൈസ് ചെയ്യുന്നു. രണ്ടാമതായി, ഹിന്ദു/സെക്കുലര്‍ തുടങ്ങിയ സംവര്‍ഗങ്ങള്‍ ഉപയോഗിച്ച മേല്‍ജാതി മേല്‍ക്കോയ്മയെ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നു. മൂന്നാമതായി, ഇടതു രാഷ്ട്രീയത്തെ ജാതിയുടെ പ്രശ്‌നമില്ലാത്ത മൂന്നാം ഇടമായി നിര്‍മ്മിച്ചെടുക്കുന്നു. നാലാമതായി, ദേശീയതയുടെ നിര്‍മാണത്തില്‍ ജാതി ഒരു പ്രധാന പ്രശ്‌നമല്ല എന്നവര്‍ കരുതുന്നു. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ പലപ്പോഴും ജാതിയെക്കുറിച്ച് ധാരണകളില്‍ എളുപ്പം വഴുക്കിവീണ്, ഉദാര സവര്‍ണ കാഴ്ചപ്പാടുകള്‍ ഈ പാര്‍ട്ടികളുടെ സമീപനങ്ങളില്‍ കടന്നുകൂടുകയും ചെയ്യുന്നു.
ദേശീയതാ സംവാദത്തിലെ അട്ടിമറികള്‍
നേരത്തെ സൂചിപ്പിച്ചപോലെ ദേശീയതയെ കുറിച്ച് ഇടതു രാഷ്ട്രീയത്തിനുള്ള ആശയക്കുഴപ്പം ജെ.എന്‍.യുവില്‍ വളരെ വ്യക്തമാണ്. ഭീകരത പരത്തുന്നുവെന്ന പേരില്‍ രാജ്യത്ത് നടക്കുന്ന അന്യായ അറസ്റ്റുകള്‍, രാജ്യദ്രോഹനിയമവും ഭീകരവിരുദ്ധ നിയമത്തിന്റെയും പ്രശ്‌നങ്ങള്‍, മുസ്ലീംകള്‍ അടക്കമുള്ളവരെ കേരളത്തിലടക്കം ഭീകരവേട്ടയുടെ പേരില്‍ ജയിലില്‍ അടയ്ക്കുന്നത്, രാജ്യത്ത് തുടരുന്ന ദലിത് പീഡനങ്ങള്‍ തുടങ്ങിയ ഭരണകൂട/മേല്‍ജാതി വേട്ടയുടെ പ്രശ്‌നങ്ങള്‍ ജെ.എന്‍.യുവിലെ അറസ്റ്റിന്റെ സാഹചര്യത്തില്‍ നമുക്ക് കാണാന്‍ കഴിയുമായിരുന്നു. രേഹിത് വെമുല അടക്കമുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളോട് കണ്ണിചേരാനും കഴിയുമായിരുന്നു. എന്നാല്‍, ബംഗാളിലും കേരളത്തിലും യു.എ.പി.എ നടപ്പാക്കിയ, ദലിത് ബഹുജനങ്ങളെ സ്വതന്ത്രസമുദായമായി കാണാന്‍ കഴിയാത്ത ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍, കാമ്പസിലെ മാറുന്ന രാഷ്ട്രീയപ്രശ്‌നങ്ങളെ അങ്ങനെ കാണാന്‍ താല്‍പര്യപ്പെടുന്നില്ല എന്നത് വ്യക്തമാണ്. കനയ്യ കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അവര്‍ അത് ദേശീയതയെക്കുറിച്ച് അവകാശവാദ തര്‍ക്കമായി മാറ്റി. സംഘ്പരിവാര്‍ ഉന്നയിക്കുന്ന ഹിന്ദു ദേശീയതയുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ശ്യാമപ്രസാദ് മുഖര്‍ജി അടക്കമുള്ള സംഘ്പരിവാര്‍ ആചാര്യരുടെ രാഷ്ട്രീയജീവിതത്തെ അവര്‍ വിമര്‍ശനവിധേയമാക്കി.
ജെ.എന്‍.യു വിലെ ഇടതു പ്രക്ഷോഭകാരികള്‍ ദേശീയതയുടെ ജാതി അടിത്തറയെ ഒഴിവാക്കി സംഘ്പരിവാര്‍ എന്ന വടവൃക്ഷത്തിന്റെ കൊമ്പിനെയും ചില്ലയെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇപ്പോഴത്തെ കാമ്പയിന്‍ ജെ.എന്‍.യുവിനെ കൂടുതല്‍ വിമര്‍ശരഹിതമായി സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും കഴിഞ്ഞ ദിവസങ്ങളില്‍ സംവരണ അട്ടിമറിപോലുള്ള വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളെ വഴിമുട്ടിക്കുകയും ചെയ്യുമോ എന്ന സംശയവും പലര്‍ക്കും ഉണ്ട്. ജെ.എന്‍.യുവിനെ ശക്തിപ്പെടുത്തുന്ന ഒരു കാമ്പയില്‍ രണ്ടു കാര്യങ്ങള്‍കൂടി ചെയ്യണം. ഒന്ന്, ഇവിടെ തുടരുന്ന ജാതിമേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ സാമൂഹിക അനീതികളെപ്പറ്റി സംസാരിക്കണം. രണ്ട്, തങ്ങളുടെ സാമൂഹിക ആനുകൂല്യങ്ങളെക്കുറിച്ച് സ്വയം വിചാരണക്ക് തയാറാവാന്‍ സാമൂഹിക ആനുകൂല്യമുള്ള വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയ മുന്നേറ്റത്തിനു തയാറാകണം. അങ്ങനെയുള്ള ഒരു രാഷ്ട്രീയം ജെ.എന്‍.യുവിനെ കൂടുതല്‍ ജനാധിപത്യവത്കരിക്കുകയാണ് ചെയ്യുക. നിര്‍ഭാഗ്യവശാല്‍ അതിപ്പോഴും ജെ.എന്‍.യുവിന്റെ അജണ്ടയിലില്ല. അതിനു നാം കുറച്ചുകൂടി കാത്തുനില്‍ക്കേണ്ടിവരുമെന്നാണ് തോന്നുന്നത്.
പകരം ഗാന്ധി അടക്കമുള്ളവരെ മതേതര ദേശീയതയുടെ പരിഹാരമായി ഉയര്‍ത്തക്കാട്ടി. അങ്ങനെ ആരാണ് ശരിയായ ദേശീയവാദി എന്ന ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ നടന്നത് രാഷ്ട്രീയപരമായ ചില അട്ടിമറികള്‍ തന്നെയായിരുന്നു. ആദ്യം ഇടതു രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത് ജെ.എന്‍.യു വില്‍ നടന്നത് വധശിക്ഷ വേണമോ വേണ്ടയോ എന്ന ചര്‍ച്ചയാണ്. അതുകൊണ്ടുതന്നെ അതില്‍ രാജ്യദ്രോഹപരമായി ഒന്നുമില്ലായെന്നായിരുന്നു. എന്നാല്‍, വസ്തുത എന്താണ്? ജെ.എന്‍.യു വില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ കാരണം ‘എ കണ്‍ട്രി വിത്തൗട്ട് പോസ്റ്റ് ഓഫീസ്’ എന്ന പരിപാടിയായിരുന്നു. ആഗാ ഷാഹിദ് അലിയുടെ ഒരു കവിതയില്‍ നിന്നാണ് ആ പേര് സംഘാടകര്‍ തിരഞ്ഞെടുക്കുന്നത്. ആ പരിപാടിയുടെ സന്ദര്‍ഭം അഫ്‌സല്‍ ഗുരുവും കശ്മീരുമായിരുന്നു. കശ്മീര്‍ എന്നത് പലപ്പോഴും പരമ്പരാഗത ഇടതുസംഘടനകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് കാശ്മീരിന്റെ സാഹചര്യത്തില്‍ സംസാരിക്കുന്നതിനുപകരം ആരാണ് നല്ല ദേശീയവാദി എന്ന തരത്തില്‍ സംഘ്പരിവാറിനോട് മത്സരിക്കാന്‍ അവര്‍ തീരുമാനിച്ചത്. അങ്ങനെ അവര്‍ എ കണ്‍ട്രി വിത്തൗട്ട് പോസ്റ്റ് ഓഫീസ് എന്ന പരിപാടി ഉന്നയിച്ച ദേശീയത വിമര്‍ശത്തെ കണ്ടില്ലെന്നു നടിക്കുകയും അതിന്റെ ഉള്ളടക്കത്തെ അട്ടിമറിക്കുകയും ചെയ്തു. അതിലൂടെ കശ്മീര്‍ പ്രശ്‌നം, അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ഒക്കെ ഒരു വശത്തേക്ക് തള്ളിമാറ്റി. അതിനുപുറമെ ആ പരിപാടിയെ സൗദി സ്‌പോണ്‍സേഡ് മതമൗലിക വാദമെന്നു ഫ്രെയിം ചെയ്തു. ഇങ്ങനെ എസ്.എഫ്.ഐ കാമ്പസില്‍ പോസ്റ്റര്‍ പ്രചാരണം നടത്തുകയും ചെയ്തു. കശ്മീരിലെ ഭരണകൂട ഭീകരതയെ ഒട്ടും ഉലക്കാതെയുള്ള ഈ ഞാണിന്മേല്‍ കളി ഏതു രാഷ്ട്രീയത്തെയാണ് സഹായിക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍, ദേശീയവാദികളുടെ ഈ ഉദാര രാഷ്ട്രീയ വായന പക്ഷേ,ശരിക്കും പ്രതിസന്ധിയിലാക്കിയത് ഉമര്‍ ഖാലിദ് എന്ന മുസ്ലിം നാമധാരിയെക്കുറിച്ച് നടന്ന ചര്‍ച്ചകളാണ്. ഒരു മുസ്ലിം പലപ്പോഴും മതത്തെ പിന്തുടരുന്നില്ലെങ്കിലും മതം എപ്പോഴും മുസ്ലിമിനെ പിന്തുടരും എന്ന നിരീക്ഷണത്തെ അക്ഷരാര്‍ത്ഥത്തില്‍ ഈ സംഭവം ശരിവെക്കുന്നുണ്ട്. ഉമര്‍ ഐ.എസ് ബന്ധമുള്ള തീവ്രവാദിയാണെന്നും രാജ്യത്തെ പതിനേഴോളം കാമ്പസില്‍ സ്വാധീനം ഉണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഉമറിനെ കണ്ടാല്‍ പൊതുസ്ഥലത്ത് തൂക്കിക്കൊല്ലണമെന്നു പറയുന്ന പോസ്റ്ററുകള്‍ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടു. മാത്രമല്ല, ഉമറിന്റെ സഹോദരിമാരെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും സംഘ്പരിവാര്‍ ശ്രമിച്ചു. പരസ്യമയി ഇസ്ലാമിനോട് ബന്ധം ഒഴിവാക്കി ജീവിക്കുന്ന ഉമര്‍ ഖാലിദ് എന്തുകൊണ്ട് പക് ബന്ധമുള്ള തീവ്രവാദിയായി ചിത്രീകരിക്കപ്പെടുന്നു എന്ന ചോദ്യംഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ മുസ്ലിം വിരുദ്ധതയെക്കൂടി സംസാരിക്കാന്‍ ജെ.എന്‍.യുവിനെ പരിമിതമായെങ്കിലും നിര്‍ബന്ധിതമാക്കി. എന്നാല്‍, ഇതുപോലെ സംഘ്പരിവാര്‍ പ്രചാരണം നടത്തി അറസ്റ്റ് ചെയ്ത എസ്.എ.ആര്‍ ഗീലാനിയെ കുറിച്ച് ഡല്‍ഹിയിലെ അക്കാദമിക സമൂഹം പുലര്‍ത്തുന്ന വാചാലമായ മൗനം നാം കാണേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജെ.എന്‍.യുവിന്, എല്ലാവരും യോജിക്കുന്ന, ഏറെ ലോകപിന്തുണയുള്ള, സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തില്‍ ഒതുങ്ങിനില്‍ക്കാന്‍ എളുപ്പമാണ്. എന്നാല്‍, രാഷ്ട്രീയശബ്ദമുള്ള കീഴാള വിദ്യാര്‍ത്ഥികള്‍ പലപ്പോഴും ഈ രാഷ്ട്രീയത്തിന്റെ ഭാഗമല്ല എന്ന കാണാന്‍ കഴിയും. അവര്‍ സ്വകാര്യ സംഭാഷണത്തില്‍ പറയുന്നത് സംഘ്പരിവാര്‍ എന്ന രോഗലക്ഷണം മാത്രമാണ് പ്രശ്‌നമെന്ന സമീപനം ശരിയല്ല എന്നാണ്. അതായത്, സംഘ്പരിവാര്‍ ഒരു രോഗലക്ഷണം മാത്രമാണ്. ദേശീയതയുടെ ജാതി അടിത്തറയാണ് സംഘ്പരിവാറിനെ ഉണ്ടാക്കുന്നത്. ജെ.എന്‍.യു വിലെ ഇടതു പ്രക്ഷോഭകാരികള്‍ ദേശീയതയുടെ ജാതി അടിത്തറയെ ഒഴിവാക്കി സംഘ്പരിവാര്‍ എന്ന വടവൃക്ഷത്തിന്റെ കൊമ്പിനെയും ചില്ലയെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇപ്പോഴത്തെ കാമ്പയിന്‍ ജെ.എന്‍.യുവിനെ കൂടുതല്‍ വിമര്‍ശരഹിതമായി സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും കഴിഞ്ഞ ദിവസങ്ങളില്‍ സംവരണ അട്ടിമറിപോലുള്ള വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളെ വഴിമുട്ടിക്കുകയും ചെയ്യുമോ എന്ന സംശയവും പലര്‍ക്കും ഉണ്ട്. ജെ.എന്‍.യുവിനെ ശക്തിപ്പെടുത്തുന്ന ഒരു കാമ്പയില്‍ രണ്ടു കാര്യങ്ങള്‍കൂടി ചെയ്യണം. ഒന്ന്, ഇവിടെ തുടരുന്ന ജാതിമേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ സാമൂഹിക അനീതികളെപ്പറ്റി സംസാരിക്കണം. രണ്ട്, തങ്ങളുടെ സാമൂഹിക ആനുകൂല്യങ്ങളെക്കുറിച്ച് സ്വയം വിചാരണക്ക് തയാറാവാന്‍ സാമൂഹിക ആനുകൂല്യമുള്ള വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയ മുന്നേറ്റത്തിനു തയാറാകണം. അങ്ങനെയുള്ള ഒരു രാഷ്ട്രീയം ജെ.എന്‍.യുവിനെ കൂടുതല്‍ ജനാധിപത്യവത്കരിക്കുകയാണ് ചെയ്യുക. നിര്‍ഭാഗ്യവശാല്‍ അതിപ്പോഴും ജെ.എന്‍.യുവിന്റെ അജണ്ടയിലില്ല. അതിനു നാം കുറച്ചുകൂടി കാത്തുനില്‍ക്കേണ്ടിവരുമെന്നാണ് തോന്നുന്നത്.
_________________________ (ജെ.എന്‍.യു സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ റിസര്‍ച്ച് സ്‌കോളറാണ് ലേഖിക- കടപ്പാട് മാധ്യമം വാരിക)