സ്വവർഗ ലൈംഗികത, മുസ്‌ലിം, രാഷ്ട്രീയം: പ്രത്യയശാസ്ത്രവും പ്രയോഗവും

സ്വവര്‍ഗ ബന്ധങ്ങളെ കുറ്റകൃത്യമായി മനസ്സിലാക്കിയിടത്തു നിന്നാണ് പല പ്രശ്‌നങ്ങളും തുടങ്ങുന്നതെന്നാണ് എന്റെ തോന്നല്‍. അതാകട്ടെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിയമപദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് തോന്നുന്നു. ബ്രിട്ടീഷുകാര്‍ ഇവിടെയെത്തുന്നതിനു മുൻപുള്ള കാലത്ത് സ്വവര്‍ഗ ബന്ധങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രോല്‍സാഹിപ്പിച്ചിരിക്കാനിടയില്ലെങ്കിലും, വലിയ വിലക്കുകള്‍ക്കുള്ള സാധ്യതയുമുണ്ടായിരുന്നില്ല. ബാബുരാജ് ഭഗവതി എഴുതുന്നു.

90കളുടെ അവസാനമാണെന്നാണ് ഓര്‍മ, സിപിഐ(എം.എല്‍) ജനശക്തിയുടെ സമ്മേളനത്തില്‍ സ്വവര്‍ഗ ബന്ധങ്ങളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം അവതരിപ്പിക്കുന്നത്. പ്രമേയം എതിരില്ലാതെ പാസായി. ‘സ്വവര്‍ഗ ബന്ധം’ എന്നതിനെ ‘സ്വവര്‍ഗ വിവാഹം’ എന്നാക്കിക്കൂടെയെന്ന് മേല്‍ക്കമ്മറ്റിയില്‍ നിന്നു വന്ന സഖാവിനോട് ചോദിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ആ സഖാവ് ചിരിച്ചു. ഈ പ്രമേയം എതിരില്ലാതെ പാസായെന്നതു ശരിതന്നെ, പക്ഷേ, ഇവിടെ ഇരിക്കുന്നവരില്‍ 90 ശതമാനം പേരും ഈ പ്രമേയത്തെ യഥാര്‍ഥത്തില്‍ പിന്തുണക്കുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുരോഗമന നിലപാടെന്ന നിലയില്‍ അംഗീകരിക്കുന്നുവെന്നേയുള്ളൂ. ഒരു നിലപാട് ആന്തരവത്കരിക്കുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം അതില്ലാതെയും പ്രമേയം പാസായതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. അഖിലേന്ത്യാ തലത്തില്‍ ഇത് അംഗീകരിക്കപ്പെടാന്‍ ഇടയില്ലെന്നും തന്റെ നിലപാട് സ്വവര്‍ഗ വിവാഹത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടായിരത്തിലെപ്പോഴോ ‘പാഠം’ മാസികക്കാര്‍ വിളിച്ചുചേര്‍ത്ത ഒരു ക്യാമ്പില്‍ (മലമ്പുഴ) ഇതേ വിഷയം ചര്‍ച്ചക്കു വന്നു. ഒന്നോ രണ്ടോ പേരൊഴികെ മറ്റാരും കൂടെയുണ്ടായില്ല. അമേരിക്കന്‍ ഗൂഢാലോചനയെന്നായിരുന്നു ക്യാമ്പിന്റെ പൊതു നിലപാട്. 90കള്‍ക്ക് മുൻപ് എനിക്കും ഇതേ നിലപാടായിരുന്നുവെന്നാണ് ഞാനും മനസ്സിലാക്കുന്നത്. ഈ നിലപാട് ഇപ്പോള്‍ ഞാന്‍ ഇന്റേണലൈസ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വ്യക്തതയില്ല. പക്ഷേ, രാഷ്ട്രീയമായി ഞാനത് മനസ്സിലാക്കുന്നു. ആന്തരവത്കരിക്കാന്‍ ശ്രമിക്കുന്നു.

ഒരാള്‍ ഒരു നിലപാടെടുക്കുമ്പോള്‍ അതില്‍ മൂന്ന് കാര്യങ്ങളുണ്ട്. ഒന്നാമത്തേത്, ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ അതിന്റെ അടിസ്ഥാന ആശയങ്ങളില്‍ മാറ്റംവരുത്താതെ തന്നെ വിഷയത്തെ പ്രായോഗികമായി അംഗീകരിക്കലാണ്. രണ്ടാമത്തേത്, പ്രത്യയശാസ്ത്രത്തില്‍ മാറ്റംവരുത്തി അംഗീകരിക്കലാണ്. മൂന്നാമത്തേത്, എടുക്കുന്ന നിലപാട് ആന്തരവത്കരിക്കലാണ്. അതൊരു പ്രക്രിയയാണെന്ന് മറ്റ് അനുഭവങ്ങളില്‍ നിന്ന് മനസ്സിലായിട്ടുണ്ട് (ജാതി പ്രശ്‌നമൊക്കെ ഇത്തരം ഗണങ്ങളില്‍ വരും). പ്രത്യയശാസ്ത്രത്തില്‍ മാറ്റം വരുത്താതെയും അതിനെക്കുറിച്ച് വ്യാകുലപ്പെടാതെയും ആന്തരവത്കരിക്കല്‍ സാധ്യമാണ്. ബഹുഭൂരിപക്ഷവും അതാണ് ചെയ്യുന്നത്.

നമ്മുടെ വീട്ടില്‍ ഒരു ട്രാൻസ്ജെന്റർ വ്യക്തിയുണ്ടെങ്കില്‍ നാം എന്തു നിലപാടെടുക്കുമെന്നും, അതിന്റെ പേരില്‍ നാണക്കേടനുഭവിക്കുമോയെന്നൊക്കെ സ്വയം പരിശോധിക്കണം. അങ്ങനെയുണ്ടെങ്കില്‍ ആ പ്രശ്‌നം നാം ഇതുവരെയും ഇന്റേണലൈസ് ചെയ്തിട്ടില്ലെന്നാണ് അർഥം. കാരണം ഹോമോഫോബിയ പല തരത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നമാണ്, കുറുക്കുവഴികളില്ല

പല കാര്യങ്ങളിലും പ്രായോഗികമായ നിലപാടെടുക്കുമ്പോഴും പ്രത്യയശാസ്ത്രപരമായ തിരുത്തല്‍ വലിയ കീറാമുട്ടിയാണ്. മനുഷ്യരാകട്ടെ അതിനു വേണ്ടി കടിപിടികൂടുകയും ചെയ്യും. ജാതിയെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് പരിശോധിച്ചാല്‍ വേഗം മനസ്സിലാകും. ദലിത് ജനതയുടെ അവകാശങ്ങളും ജാതിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും പല മാര്‍ക്‌സിസ്റ്റുകള്‍ക്കും ഇന്നുണ്ട്. പക്ഷേ, ആ ഉള്‍ക്കാഴ്ച്ചക്കനുസരിച്ച് അവര്‍ മാര്‍ക്‌സിസ്റ്റ് ആശയശാസ്ത്രത്തില്‍ മാറ്റം വരുത്തിയോ എന്നു ചോദിച്ചാല്‍ സംശയമാണ്. ഇന്നും മാര്‍ക്‌സിസ്റ്റുകളുടെ വര്‍ഗസിദ്ധാന്തവും ജാതിയെക്കുറിച്ചുള്ള കാഴ്ചയും പരസ്പരം പൊരുത്തപ്പെടുന്നില്ല. അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നിരവധി നടന്നിട്ടുണ്ട്. വിജയിച്ചോയെന്ന് സംശയമാണ്. പക്ഷേ, ആ ശ്രമങ്ങള്‍ നടത്താത്തവരും ഇന്ന് പ്രായോഗികമായി ജാതിപ്രശ്‌നം മനസ്സിലാക്കുന്നവരാണ്.

സ്വവര്‍ഗ ലൈംഗികതയിലും ഈ പ്രശ്‌നമുണ്ട്. കമ്യൂണിസ്റ്റുകള്‍ ഈയടുത്ത കാലത്താണ് പുരോഗമനപരമായ നിലപാടെന്ന നിലയില്‍ ഇതിനെ ചേര്‍ത്തുപിടിക്കുന്നത്. പക്ഷേ, ഇന്നും ഇവരെ വോട്ട് ചെയ്ത് വിജയിപ്പിച്ച കേരളീയ സമൂഹം പൊതുവെ ‘ഹോമോഫോബിക്കാണ്’ എന്ന് നിസ്സംശയം പറയാം. കേരളത്തില്‍ ഒരു ട്രാന്‍സ്ജെന്റര്‍ വ്യക്തിയെ തല്ലിയാല്‍ ഒരു പട്ടിയും ചോദിക്കില്ലെന്ന് നമുക്കറിയാം. അവരെ മതിയാവോളം തല്ലിയ പോലീസുകാര്‍ക്കെതിരെ ട്രാന്‍സ്‌ജെന്റര്‍ നയം പ്രഖ്യാപിച്ച സര്‍ക്കാര്‍ ചെറുവിരലനക്കിയിട്ടില്ലെന്ന് അനുഭവമാണ്. നമ്മുടെ വീട്ടില്‍ ഒരു ട്രാന്‍സ്‌ജെന്റര്‍ വ്യക്തിയുണ്ടെങ്കില്‍ നാം എന്തു നിലപാടെടുക്കുമെന്നും, അതിന്റെ പേരില്‍ നാണക്കേടനുഭവിക്കുമോയെന്നൊക്കെ സ്വയം പരിശോധിക്കണം. അങ്ങനെയുണ്ടെങ്കില്‍ ആ പ്രശ്‌നം നാം ഇതുവരെയും ഇന്റേണലൈസ് ചെയ്തിട്ടില്ലെന്നാണ് അർഥം. കാരണം ഹോമോഫോബിയ പല തരത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നമാണ്, കുറുക്കുവഴികളില്ല.

സ്വവര്‍ഗ ബന്ധങ്ങളെ കുറ്റകൃത്യമായി മനസ്സിലാക്കിയിടത്തു നിന്നാണ് പല പ്രശ്‌നങ്ങളും തുടങ്ങുന്നതെന്നാണ് എന്റെ തോന്നല്‍. അതാകട്ടെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിയമപദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് തോന്നുന്നു. ബ്രിട്ടീഷുകാര്‍ ഇവിടെയെത്തുന്നതിനു മുൻപുള്ള കാലത്ത് സ്വവര്‍ഗ ബന്ധങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രോല്‍സാഹിപ്പിച്ചിരിക്കാനിടയില്ലെങ്കിലും, വലിയ വിലക്കുകള്‍ക്കുള്ള സാധ്യതയുമുണ്ടായിരുന്നില്ല.

ഇസ്‌ലാം സ്വവര്‍ഗ ലൈംഗികതയെ അംഗീകരിക്കുന്നില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് (മാര്‍ക്‌സിസം അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തതയില്ല). തത്ത്വശാസ്ത്രപരമായി അതിനെ അംഗീകരിക്കാതിരിക്കാനുള്ള അവകാശം ഇസ്‌ലാമിനുണ്ട്. ജാതിയെ ഇനിയും തത്ത്വശാസ്ത്രപരമായി അംഗീകരിക്കാത്ത മാര്‍ക്‌സിസ്റ്റുകൾ ഉള്ളതുപോലെ. സ്വന്തം തത്ത്വശാസ്ത്രത്തെ മറ്റു തലത്തില്‍ വായിക്കാനുള്ള ശ്രമങ്ങളും അതിനുള്ളില്‍ നടക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. (സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് രണ്ട് പേര്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടോ എന്ന് പരിശോധിക്കാന്‍ ഇസ്‌ലാമികമായി മറ്റുള്ളവര്‍ക്ക് അവകാശമില്ല, കാരണം ഇസ്‌ലാം ചാരവൃത്തി അംഗീകരിക്കുന്നില്ല. പ്രഖ്യാപനത്തെ മാത്രമേ ഇസ്‌ലാം എതിര്‍ക്കുന്നുള്ളൂ).

സ്വവര്‍ഗ ബന്ധങ്ങളെ കുറ്റകൃത്യമായി മനസ്സിലാക്കിയിടത്തു നിന്നാണ് പല പ്രശ്‌നങ്ങളും തുടങ്ങുന്നതെന്നാണ് എന്റെ തോന്നല്‍. അതാകട്ടെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിയമപദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് തോന്നുന്നു. ബ്രിട്ടീഷുകാര്‍ ഇവിടെയെത്തുന്നതിനു മുൻപുള്ള കാലത്ത് സ്വവര്‍ഗ ബന്ധങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രോല്‍സാഹിപ്പിച്ചിരിക്കാനിടയില്ലെങ്കിലും, വലിയ വിലക്കുകള്‍ക്കുള്ള സാധ്യതയുമുണ്ടായിരുന്നില്ല (ലൈംഗിക തൊഴിലിനെക്കുറിച്ചും ഇതേ മട്ടില്‍ ആലോചിക്കാം). ഇൻഡ്യന്‍ പൗരാണിക സാഹിത്യത്തില്‍ സ്വവര്‍ഗ ബന്ധങ്ങളുടെ നിരവധി സൂചനകളുണ്ട്. അത് വലിയ നിയമ പ്രശ്‌നമായിരുന്നില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കുശേഷം അത് നിയമപ്രശ്‌നമായി മാറി. സ്വാഭാവികമായി നിലനിന്നിരുന്ന ഒരു കാര്യത്തെ നിയമപ്രശ്‌നമാക്കി മാറ്റിയതോടെയാണ് ഇന്നു കാണുന്ന പല പ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നത്. ഇന്നത് അങ്ങനെയായിക്കഴിഞ്ഞു. വിക്കിപ്പീഡിയ പറയുന്നത് 1800 പകുതിയില്‍ ഓട്ടോമന്‍ സാമ്രാജ്യത്തില്‍ ഇത് കുറ്റകൃത്യമായിരുന്നില്ലെന്നാണ്. ബ്രിട്ടീഷ് കൊളോണിയലിസവും സ്വവര്‍ഗ ലൈംഗികതയെ കുറ്റകൃത്യമാക്കലും തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നുന്നു.

‘പ്രകൃതിവിരുദ്ധം’ എന്ന ആശയമാണ് മുസ്‌ലിം സംഘടനയുടെ പോസ്റ്ററില്‍ കണ്ടത്. പിന്നീടത് അവര്‍ മാറ്റുകയും ചെയ്തു (അത് സംവാദത്തിന്റെ ലക്ഷണമാണ്). ഇസ്‌ലാമിക പദ്ധതിയില്‍ ഇങ്ങനെയൊരു കാറ്റഗറിയുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. ആ കാറ്റഗറി ബ്രിട്ടീഷ് ജ്ഞാനോദയത്തിന്റെ സൃഷ്ടിയാവാനാണ് സാധ്യത. ഇൻഡ്യന്‍ നിയമവ്യവസ്ഥയിലും അതുണ്ടായിരുന്നു. അങ്ങനെയൊന്നില്ലെങ്കില്‍ (പ്രകൃതിവിരുദ്ധത) ഇസ്‌ലാമിക പദ്ധതിയില്‍ നിന്നല്ല, ഇസ്‌ലാമേതര ശീലങ്ങളില്‍ നിന്നാണ് അവരത് കണ്ടെത്തിയത്, ഇൻഡ്യന്‍ നിയമവ്യവസ്ഥ പഠിച്ചെടുത്തതുപോലെ. എന്തായാലും ആ പോസ്റ്റര്‍ അവര്‍ മാറ്റിയെന്നാണ് അറിഞ്ഞത്. ഒരാള്‍ മറ്റൊരിടത്തുനിന്ന് പഠിച്ച കാര്യം സ്വന്തം കര്‍മപദ്ധതിയുടെ (പോസ്റ്റര്‍ വിഷയത്തില്‍) ഭാഗമാക്കുകയായിരുന്നെന്നു കരുതിയാല്‍ തെറ്റാകുമോ? ഇസ്‌ലാമിക വിഷയങ്ങളില്‍ അറിവുള്ളവര്‍ എന്തുപറയുന്നു? അങ്ങനെ തൊലിയുരിയുന്നതുപോലെ ചിലതൊക്കെ പൊഴിച്ചുകളഞ്ഞാല്‍ അവശേഷിക്കുന്നത് ചെറിയ ചില വിയോജിപ്പുകളാവും. അത് വിശദീകരിക്കല്‍ മുസ്‌ലിം സൂഹത്തിലെ പണ്ഡിതരുടെ പണിയാണ്. ഇതേ കുറിച്ച് ഇസ്‌ലാമിനുള്ളില്‍ തന്നെ സംവാദം നടക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത്തരം ചില ചിന്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. അവരില്‍ നിന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. ഞാന്‍ തയ്യാറാണ്.

ഇതൊരു അവസരമാക്കി മുസ്‌ലിം സമൂഹത്തെ ഹോമോഫോബിക്കായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നു. മുസ്‌ലിംകൾ മാത്രമല്ല, മൊത്തം സമൂഹവും ഹോമോഫോബിക്കായിരിക്കുന്ന സമൂഹത്തില്‍ ചിലത് മാത്രം ഒറ്റതിരിക്കുന്നത് ഫോബിയയുടെ ലക്ഷണമാണ്. അത് ശരിയല്ല.

വീണ്ടും ആ പ്രഭാഷണത്തിലേക്ക് തന്നെ വരട്ടെ. സ്വന്തം ധര്‍മചിന്തക്കനുസരിച്ച് ഈ പ്രശ്‌നത്തെ പരിശോധിക്കാനുള്ള ശ്രമമായിരുന്നു അവരുടേതെന്നാണ് തോന്നിയത്. പ്രഭാഷകനെ കുറച്ചുനേരം കേട്ടപ്പോഴും അതാണ് തോന്നിയത്. അത് പരിശോധിക്കാനുള്ള അവകാശത്തോടൊപ്പമാണ് ഞാന്‍, വാദങ്ങളോട് യോജിപ്പില്ലെങ്കിലും. അതേസമയം ഇസ്‌ലാം സ്വവര്‍ഗലൈംഗികത അംഗീകരിച്ചാലും ഇല്ലെങ്കിലും സമൂഹത്തില്‍ അത്തരം മനുഷ്യരുണ്ട്. അവരുമായി സഹവര്‍ത്തിക്കുകയെന്നതു മാത്രമാണ് യഥാര്‍ഥത്തില്‍ പ്രധാനം. പ്രഭാഷണം അതവതരിപ്പിക്കുന്ന സമയം, രീതി അതൊക്കെ പ്രധാനമാണ്. ഹോമോഫോബിയയെന്ന യാഥാര്‍ഥ്യത്തെ സംഘാടകര്‍ കണക്കിലെടുത്തില്ലെന്നു തന്നെ കാണണം, പ്രഭാഷകനെക്കാള്‍ ആ പോസ്റ്ററാണ് അത്തരമൊരു വിന വരുത്തിവച്ചത്. അതേസമയം പോസ്റ്റര്‍ പിന്‍വലിച്ച് വിമര്‍ശനങ്ങള്‍ക്ക് അവര്‍ ചെവികൊടുത്തുവെന്നാണ് എന്റെ പക്ഷം.

ഇതൊരു അവസരമാക്കി മുസ്‌ലിം സമൂഹത്തെ ഹോമോഫോബിക്കായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നു. മുസ്‌ലിംകൾ മാത്രമല്ല, മൊത്തം സമൂഹവും ഹോമോഫോബിക്കായിരിക്കുന്ന സമൂഹത്തില്‍ ചിലത് മാത്രം ഒറ്റതിരിക്കുന്നത് ഫോബിയയുടെ ലക്ഷണമാണ്. അത് ശരിയല്ല.

അങ്ങനെയെങ്കില്‍ ഇനി അവശേഷിക്കുന്നത് സഹവര്‍ത്തിത്വത്തിന്റെ പാതയാണ്. എസ്.ഡി.പി.ഐക്കാര്‍ അത് വ്യക്തമാക്കി. അത് ഇന്റേണലൈസ് ചെയ്ത നിലപാടൊന്നുമായിരിക്കാനിടയില്ല. പക്ഷേ, അത് പ്രധാനമാണ്. ജമാഅത്തുകാര്‍ക്ക് ഇതുതന്നെയാണ് നിലപാടെന്നാണ് അവരുടെ പലരുടെയും പോസ്റ്റില്‍ നിന്ന് മനസ്സിലാവുന്നത്. ഇത്രയൊക്കെയേ കമ്യൂണിസ്റ്റുകളും മുന്നോട്ടുപോയിട്ടുള്ളു. മറിച്ചുള്ളതൊക്കെ മേനിനടിക്കലാണ്. പ്രത്യയശാസ്ത്രപരമായി അംഗീകരിക്കാതെയും പ്രായോഗികമായി ഒരുമയോടെ ജീവിക്കാമെന്നാണ് പറഞ്ഞുവരുന്നത്.

മുസ്‌ലിംകൾ ബിംബാരാധനയെ എതിര്‍ക്കുന്നവരാണ്, പ്രത്യയശാസ്ത്രപരമായിത്തന്നെ. എന്നിട്ടും അവര്‍ക്ക് ബിംബാരാധനക്കാരുമായി ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നു, സ്വന്തം നിലപാടില്‍മാറ്റം വരുത്താതെത്തന്നെ. ഇവിടെയും സാധ്യമാണ്.

Top