പാര്‍ശ്വവല്‍ക്കരണം : സഞ്ചാരം, സാഹിത്യം

February 8, 2016

മറ്റൊരുകോണില്‍ നിന്നുകൊണ്ട് തങ്ങളെ തന്നെ നോക്കി കാണാന്‍ അവസരം നല്‍കുകയാണ് യാത്രകള്‍ ചെയ്യുന്നത്. സവര്‍ണര്‍ കടല്‍ കടക്കുന്നത് പാപമായിരുന്നിട്ടും അതുലംഘിച്ചതിനാലാണ് ഗാന്ധിജിയുടെ ലോകം വികസ്വരമാകുന്നത്.
യൂറോപ്പില്‍ നിന്നും കിട്ടിയ വലിയ അനുഭവജ്ഞാനമാണ് അംബ്‌ദേക്കറെ ഉന്നതനായ സാമൂഹ്യപരിഷ്‌കര്‍ത്താവും ചിന്തകനുമാക്കി വളര്‍ത്തിയെടുക്കുന്നത്. കല്‍ക്കട്ട ജീവിതത്തില്‍ നിന്ന് കുമാരനാശാനും മധുരാശിയില്‍ നിന്ന് ഡോ:പല്‍പ്പുവും ആര്‍ജ്ജീച്ച അവബോധമാണ് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയായി തീര്‍ന്നതെന്നും പറയേണ്ടതുണ്ട്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതകളുടെ അരികുജീവിതങ്ങളും ജ്ഞാനാന്വേഷണവുമൊക്കെ ആവിഷ്‌കൃതമാകുന്ന സാഹിത്യം – ദളിത് സാഹിത്യം പരക്കെ ആംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദളിത് വിമര്‍ശനം, ദളിത് കവിത , ദളിത് നോവല്‍, ദളിത് ചെറുകഥ എന്നിവയെല്ലാം നമ്മുക്ക് സുപരിചിതവുമാണ്. മുഖ്യധാരയെ തന്നെ അലോസരപ്പെടുത്തിക്കൊണ്ട് മറ്റൊരു മുഖ്യധാരയായി ഇത്തരം ദളിത് എഴുത്തുകള്‍ ഇടം നേടിയിട്ടുമുണ്ട്. ദളിത് വിമര്‍ശനം എന്നപോലെ ദളിത് യാത്രാവിവരണം എന്ന പരികല്‍പനക്ക് പ്രസക്തിയുണ്ടോ എന്ന് വിചിന്തനം ചെയ്യുകയാണിവിടെ.
സ്ഥിതിവിവര കണക്കുകളല്ല സഞ്ചാരസാഹിത്യകൃതിയെ വായനാക്ഷമമാക്കുന്നത്. അത്തരം വിവരങ്ങള്‍ സാമൂഹിക പാഠപുസ്തകങ്ങളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ആര്‍ക്കും ലഭ്യമാണ്. എന്നാല്‍ മനുഷ്യരുടെ അനുഭവ ലോകങ്ങളുമായി ബന്ധപ്പെട്ട പല ഘടകങ്ങളും സഞ്ചാരസാഹിത്യത്തെ വ്യത്യസ്തമാക്കുന്നു. സഞ്ചരിക്കുന്ന ആളുടെ ‘പൊസിഷന്‍’ (അയാള്‍ എവിടെ നിന്നു കാണുന്നു എന്നത്) എപ്പോഴും കാഴ്ചകളെ മേല്‍ക്കാഴ്ചകളോ കീഴ്കാഴ്ചകളോ ആക്കി മാറ്റാറുണ്ട്. നഗരവാസി വനമേഖലയിലെ ആദിവാസി സെറ്റില്‍മെന്റ് കാണുന്നതും, വനമേഖലയിലെ ആദിവാസി, നഗരജീവിതം കാണുന്നതും രണ്ടു തരം നോട്ടങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. ഇതുതന്നെയാണ് അമേരിക്കക്കാര്‍ ഇന്ത്യകാണുമ്പോഴും ഇന്ത്യാക്കാര്‍ അമേരിക്ക കാണുമ്പോഴും ഉണ്ടാകുന്ന വീക്ഷണ വ്യതിയാനം. യാത്രയില്‍ കാഴ്ച്ചക്കാരന്റെ/കാരിയുടെ സ്വത്വം കാഴ്ച്ചയെ വ്യതിരിക്തമാക്കുന്നുണ്ട്.
യാത്രകളില്‍ സജീവമാകാന്‍ കഴിയാതെ പോയ സമൂഹമാണ് കേരളത്തിലെ ദളിതര്‍. അതുകൊണ്ടു തന്നെയാണ് അവരാല്‍ എഴുതപ്പെട്ട സഞ്ചാര സാഹിത്യകൃതികള്‍ മലയാളത്തില്‍ വളരെ കുറവായതും.
രാഷ്ട്രീയ സംബന്ധമായ തര്‍ക്കങ്ങളില്‍ എന്റെ സുഹൃത്തായ ജിജോയുമായി (വര്‍ക്കല ശിവഗിരി കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകന്‍) ഏര്‍പ്പെടുമ്പോള്‍ പലപ്പോഴും ബംഗാളിനെയും ഭൂട്ടാനെയും പരാമര്‍ശിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ ഭൂട്ടാന്‍ യാത്ര അത്തരമൊരു സംഭാഷണത്തില്‍ പെട്ടെന്നു തീരുമാനിച്ചതാണ്. ജിജോക്കൊപ്പം എഴുത്തുകാരും സുഹൃത്തുക്കളുമായ കെ.കെ. ബാബുരാജും, ഒ.കെ. സന്തോഷും ഒപ്പം കൂടി. ഈ യാത്രയില്‍ അധികം സഞ്ചരിക്കാന്‍ കഴിയാതെ പോയതിനാല്‍ ദലിതര്‍ക്കു നഷ്ടപ്പെടുന്ന ലോകങ്ങളെ കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞു.
കൃഷയിടം, പതി, പാട്യാല, നാട്ടുകൂട്ടം തുടങ്ങി പ്രാദേശികമായ കെട്ടുപാടുകളില്‍ ഏറെ കൊട്ടിയടഞ്ഞുപോയ ജനവിഭാഗമാണ് ദളിതര്‍. അവരെ സംബന്ധിച്ചിടത്തോളം നാടും കരയും കടന്നു പോകേണ്ടി വരിക എന്നത് വലിയ ഗതികേടായി മാത്രം കരുതപ്പെടുന്നു. ഒറ്റപ്പെട്ട തുരുത്തുകളില്‍ അവരെ തളച്ചിടാനുതകുന്ന നിരവധി ഫോക്കുകളും അവര്‍ സൂക്ഷിച്ചു പോരുന്നു. പുറം ലോകങ്ങളില്‍ പോയാല്‍ അവര്‍ ചതിക്കപ്പെടുമെന്നും വധിക്കപ്പെടുമെന്നും സൂചനയുള്ള നിരവധി ഫോക് കഥകള്‍ ദളിതരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ വിഭാഗത്തിന്റെ മുഖ്യ ആരാധനാപാത്രമായ ഭഭ്രകാളിയുടെ കഥകളിലത് കാണാന്‍ കഴിയും. പറയരുടെ കന്നിപ്പാട്ടിലും വേലന്‍മാരുടെ കളമെഴുത്തു പാട്ടിലും പുലയരുടെ തുടിപ്പാട്ടിലും പ്രധാന്യമുള്ളതാണ് കാളിയുടെയും കോവിലന്റെയും കഥ. ചേരനാട്ടില്‍ നിന്നും ചിലമ്പുവില്‍ക്കാന്‍ പാണ്ടി നാട്ടില്‍ ചെന്നു; പാണ്ടി രാജാവിനാല്‍ മോഷണകുറ്റം ആരോപിക്കപ്പെട്ട് കോവിലന്‍ കഴുവേറുന്നതും കന്നി (കാളി) അയാളെ തോറ്റിയെടുത്ത് കൊടുങ്ങല്ലൂര് കുടിയിരുത്തുന്നതുമാണ് ഭദ്രകാളി കഥയിലെ പ്രതിപാദ്യം. മലകള്‍ കയറി വിദ്യപഠിക്കാന്‍ പോയ മുത്തപ്പന്‍മാര്‍ കൊലചെയ്യപ്പെടുന്ന പല കഥകളും പുലയരുടെ മന്ത്രവാദപാട്ടുകളില്‍ കാണാം.

കേരളത്തിന്റെ സമ്പദ്ഘടനയിലും കുടുംബ ബജറ്റിലും വിപ്ലവകരമായ മാറ്റം വരുത്തിയത് പ്രവാസ ജീവിതമാണ്. യൂസഫലിയെ പോലുള്ള വമ്പന്‍ വ്യവസായികള്‍ പ്രവാസ ജീവിതത്തിന്റെ സൃഷ്ടിയാണ്. തിരുവല്ലയില്‍ അടഞ്ഞു കിടക്കുന്ന വീടുകളിലുള്ളവര്‍ മുഴുവനായും വിദേശത്ത് പൗരത്വം വരെ നേടിയെടുത്തവരാണ്. എന്നാല്‍ ദളിതരില്‍ നിന്ന് ചെറിയ പ്രാതിനിധ്യം മാത്രമാണ് പ്രവാസ ജീവിതത്തില്‍ കാണാനാകൂ. ഉള്ളവരില്‍ കുറെപ്പേര്‍ ‘കുത്തുപാളയെടുത്ത്’ നാട്ടില്‍ തിരിച്ചെത്തുന്നവരുമാണ്. തങ്ങളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാവുന്ന സമാനതയില്‍ ഒന്നിപ്പിക്കാവുന്ന ഒരു ഘടകവും പുറംലോകത്ത് നിലനില്‍ക്കുന്നില്ല എന്നതും ദളിതരെ പ്രവാസത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാകുന്നുണ്ട്. പ്രവാസ ജീവിതത്തെ കുറിച്ചുണ്ടായ ‘ഗദ്ദാമ’ പോലുള്ള സിനിമകളും ‘ആടുജീവിതം’ എന്ന നോവലും പ്രവാസത്തിന്റെ തിക്താനുഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്നത് കാണാം. എന്നാല്‍ പ്രവാസം സമ്പന്നരാക്കിയവരുടെ ലോകം ഇവര്‍ മറച്ചു പിടിക്കുന്നു. ഇത്തരം ബൃഹദ്ആഖ്യാനങ്ങള്‍ ദളിതരെ പ്രവാസത്തില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നു എന്നതാണ് സത്യം. 

പൊളിചെത്താനും വട്ടിയും കുട്ടയും വിറ്റഴിക്കാനും ഒരു കൂട്ടം പറയര്‍ക്ക് അവകാശമുള്ള ദേശാതിര്‍ത്തിക്ക് ഇലക (എലുക) എന്നാണ് പേര്. ഇലകയ്ക്ക് പുറത്ത് തൊഴിലെടുക്കേണ്ടി വരുന്നത് വലിയ മാനക്കേടായി ഇവര്‍ കരുതുന്നു. മന്ത്രവാദത്തില്‍ അവര്‍ ചെയ്യുന്ന ഒരു സത്യം ഇത്തരത്തില്‍ ശ്രദ്ധേയമാണ്.
”എന്റെലകവിട്ട് തേടിത്തിന്നാനും
പൊളിചെത്താനും
ചത്ത് കിടക്കാനും
വിധിവന്ന് പോട്ടെ
ഈ മാരണം തീര്‍ത്താ
തീര്‍ന്നില്ലെങ്കി ………….
‘ഞാന്‍ ചെയ്ത കര്‍മ്മം ഫലിച്ചില്ലെങ്കില്‍, എന്റെ ഇലകവിട്ട് തൊഴില്‍ തേടിപ്പോകാന്‍ ഇടവരട്ടെ’ എന്നാണ് ഈ മന്ത്രവാദ പാട്ടില്‍ കാണുന്നത് ദേശാതിര്‍ത്തി വിടാന്‍ എത്രമാത്രം സങ്കടം അവര്‍ സൂക്ഷിക്കുന്നു എന്ന കാര്യം ഈ സത്യംചെയ്യല്‍ കാണിച്ചു തരുന്നു.
ഒരു ജന്മിയുടെ കീഴില്‍ കൃഷിപ്പണി ചെയ്തിട്ട് അയാളെ വിട്ടുപോകുന്നത് വലിയ അധര്‍മ്മമായി പുലയരും കരുതി പോന്നിരുന്നു. മരിച്ചവരെ മറവു ചെയ്ത മണ്ണില്‍ തീര്‍ക്കുന്ന കുഴിമാടവും അതിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന പതിയും കാവും കളരികളും ഒക്കെ ചേര്‍ന്ന് ദളിത് ജീവിതം സ്വദേശം എന്ന ജയിലില്‍ കുടുങ്ങി കിടക്കുന്നത് കാണാന്‍ കഴിയും. ജാതി വ്യവസ്ഥ കൊടികുത്തിവാഴുന്ന നാട്ടിന്‍പുറം നന്‍മകളാന്‍ സമൃദ്ധമെന്ന പൊളിവചനവും ആരോ പറഞ്ഞു വച്ചിട്ടുണ്ട്.
വിനോദത്തിനായി ദേശാന്തരങ്ങള്‍ തേടിപ്പോകുന്ന രീതി അടുത്ത കാലത്തായി വികസിച്ച ‘കള്‍ച്ചര്‍’ ആണല്ലോ. തൊഴില്‍, കച്ചവടം, മതപ്രചാരണം, രാഷ്ട്രീയ പ്രചാരണം തുടങ്ങിയവയിലെല്ലാമാണ് മനുഷ്യരെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ചലിപ്പിച്ചതിന് പ്രധാന കാരണമായിരുന്നത്. സ്വത്തില്‍ നിന്നും അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു കീഴാളജീവിതം നയിച്ചു പോന്ന ദളിത് ജനതയ്ക്ക് മേല്‍പ്പറഞ്ഞവയിലൊന്നും ഇടപെടാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ ചലനാത്മകത (മൊബിലിറ്റി ) നഷ്ടപ്പെട്ട് ദളിതര്‍ നാടിന്റെ ഇടവഴികളിലും കൃഷിയിടങ്ങളിലുമായി ഒതുങ്ങി നിന്നു.
മലയോര മേഖലയിലേക്കുള്ള കുടിയേറ്റവും, വനഭൂമി കൈവശപ്പെടുത്തലുമാണ് ഇതര മത ജാതി വിഭാഗങ്ങളെ വലിയ ഭൂഉടമകളും ലാഭകൃഷിക്കാരും ആക്കിതീര്‍ത്തത്. അപ്പോഴും ഗ്രാമം വിട്ടുപോകാതെ ദളിതര്‍ ദേശാതിര്‍ത്തികളില്‍ ചുരുങ്ങിപ്പോയി. കുടുംബ ബന്ധങ്ങളില്‍ നിലനിന്നു പോന്നിരുന്ന അതിവൈകാരികതയും സഞ്ചാരത്തില്‍ നിന്നും ദളിതരെ മാറ്റി നിര്‍ത്തിയിട്ടുണ്ട് .”വിളിച്ചു, വിളിപ്പൊറത്ത് മക്കളുണ്ടായിരിക്കുക” ”മൂന്നു കല്ലടുപ്പോള്‍ മക്കള്‍, കലം കലം ചരിയാ കുടുംബം””പെറ്റതൊക്കെ ഉണ്ടാവണം ചാവുമ്പോള്‍ വട്ടം നിന്ന് വെള്ളം തരാന്‍ ”തുടങ്ങിയ ചൊല്ലുകള്‍ ദളിതര്‍ക്കിടയില്‍ കാണുന്നത്. മക്കള്‍ കണ്ണിന്റെ വെട്ടത്തില്‍ എക്കാലവും ഉണ്ടാവുന്നത് വലിയ സൗഭഗ്യമായി കരുതുന്നതിന്റെ അടയാളങ്ങളാണ്.
‘ഫോറിന്‍കാരന്‍’ എന്ന പദവി നാട്ടിലെ വലിയ ബഹുമാന്യത ആയിരുന്ന എഴുപതുകളിലാണ് ഭേദപ്പെട്ട കല്‍പ്പണിക്കാരന്‍ എന്ന നിലയില്‍ എന്റെ അച്ഛന്‍ എ.ടി. കുഞ്ഞനെ സൗജന്യമായി ദുബായ്ക്ക് കൊണ്ടു പോകാന്‍ ഒരു കോണ്‍ട്രാക്ടര്‍ തയ്യാറാവുന്നത് അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്ന സമയത്താണ് നാട്ടിലെ ഒരു പ്രമുഖ ജന്മിയുടെ മകന്‍ വിദേശത്ത് വാഹനാപകടത്തില്‍പ്പെട്ടു മരണമടഞ്ഞ് ജഡം മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കുന്നത്. ഇതുകണ്ട് ആധിമൂത്ത വെല്ല്യച്ഛനും വെല്ല്യമ്മയും ‘തങ്ങളെ കൊന്ന് അന്ത്യകര്‍മ്മം കുഴികുഴിച്ചിട്ട് മാത്രമേ നിനക്ക് നാടുവിടാന്‍ കഴിയൂ’ എന്ന് കര്‍ശനമായി പറഞ്ഞു. ഏതായാലും അച്ഛന്റെ ദുബായ് സ്വപ്നം കുടുംബത്തിന്റെ അതിവൈകാരികതയില്‍ തകര്‍ന്നു പോയതിന്റെ വേവലാതികള്‍ അച്ഛന്‍ മരിക്കുന്നകാലം വരെ പറയുമായിരുന്നു.
കേരളത്തിന്റെ സമ്പദ്ഘടനയിലും കുടുംബ ബജറ്റിലും വിപ്ലവകരമായ മാറ്റം വരുത്തിയത് പ്രവാസ ജീവിതമാണ്. യൂസഫലിയെ പോലുള്ള വമ്പന്‍ വ്യവസായികള്‍ പ്രവാസ ജീവിതത്തിന്റെ സൃഷ്ടിയാണ്. തിരുവല്ലയില്‍ അടഞ്ഞു കിടക്കുന്ന വീടുകളിലുള്ളവര്‍ മുഴുവനായും വിദേശത്ത് പൗരത്വം വരെ നേടിയെടുത്തവരാണ്. എന്നാല്‍ ദളിതരില്‍ നിന്ന് ചെറിയ പ്രാതിനിധ്യം മാത്രമാണ് പ്രവാസ ജീവിതത്തില്‍ കാണാനാകൂ. ഉള്ളവരില്‍ കുറെപ്പേര്‍ ‘കുത്തുപാളയെടുത്ത്’ നാട്ടില്‍ തിരിച്ചെത്തുന്നവരുമാണ്. തങ്ങളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാവുന്ന സമാനതയില്‍ ഒന്നിപ്പിക്കാവുന്ന ഒരു ഘടകവും പുറംലോകത്ത് നിലനില്‍ക്കുന്നില്ല എന്നതും ദളിതരെ പ്രവാസത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാകുന്നുണ്ട്.
പ്രവാസ ജീവിതത്തെ കുറിച്ചുണ്ടായ ‘ഗദ്ദാമ’ പോലുള്ള സിനിമകളും ‘ആടുജീവിതം’ എന്ന നോവലും പ്രവാസത്തിന്റെ തിക്താനുഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്നത് കാണാം. എന്നാല്‍ പ്രവാസം സമ്പന്നരാക്കിയവരുടെ ലോകം ഇവര്‍ മറച്ചു പിടിക്കുന്നു. ഇത്തരം ബൃഹദ്ആഖ്യാനങ്ങള്‍ ദളിതരെ പ്രവാസത്തില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നു എന്നതാണ് സത്യം. ഒരു മുസ്ലിം യുവജനപ്രസ്ഥാന പ്രവര്‍ത്തകന്‍ (ടി.മുഹമ്മദ്) സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. ”ഗള്‍ഫ് ജീവിതത്തെ കുറിച്ച് ഒരു പത്ത് സിനിമകള്‍ ഉണ്ടാവുന്നതില്‍ ഒന്ന് ഗദ്ദാമയാകുന്നത് മനസ്സിലാക്കാം. എന്നാല്‍ ഉണ്ടായ ഒറ്റ സിനിമ ഇതാകുന്നതില്‍ നമ്മുക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ട്.” റബര്‍ കര്‍ഷകരും വാഹന ഉടമകളും അത് ഇല്ലാത്തവരോട് തങ്ങളുടെ കഷ്ടപ്പാടുകള്‍ മാത്രം പെരുപ്പിച്ച് പറഞ്ഞ്, തുടര്‍ന്നും അതു തന്നെ ചെയ്ത് സമ്പന്നരാകുന്നതിലെ വൈരുദ്ധ്യം ഇവിടെയും കാണാം. ഗള്‍ഫ് തന്ന സമ്പന്ന ജീവിതത്തെ പറ്റിയുള്ള കഥാഖ്യാനങ്ങളും നമുക്കുണ്ടാകേണ്ടതില്ലേ?
മറ്റൊരുകോണില്‍ നിന്നുകൊണ്ട് തങ്ങളെ തന്നെ നോക്കി കാണാന്‍ അവസരം നല്‍കുകയാണ് യാത്രകള്‍ ചെയ്യുന്നത്. സവര്‍ണര്‍ കടല്‍ കടക്കുന്നത് പാപമായിരുന്നിട്ടും അതുലംഘിച്ചതിനാലാണ് ഗാന്ധിജിയുടെ ലോകം വികസ്വരമാകുന്നത്.
യൂറോപ്പില്‍ നിന്നും കിട്ടിയ വലിയ അനുഭവജ്ഞാനമാണ് അംബ്‌ദേക്കറെ ഉന്നതനായ സാമൂഹ്യപരിഷ്‌കര്‍ത്താവും ചിന്തകനുമാക്കി വളര്‍ത്തിയെടുക്കുന്നത്. കല്‍ക്കട്ട ജീവിതത്തില്‍ നിന്ന് കുമാരനാശാനും മധുരാശിയില്‍ നിന്ന് ഡോ:പല്‍പ്പുവും ആര്‍ജ്ജീച്ച അവബോധമാണ് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയായി തീര്‍ന്നതെന്നും പറയേണ്ടതുണ്ട്.
എന്നാല്‍ നവോഥാനഘട്ടത്തിലെ ദളിത് നേതൃനിരയിലുള്ളവര്‍ക്ക് പലര്‍ക്കും വിദേശ സഞ്ചാരം സാധ്യമാകാതെ പോയി. നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കുവേണ്ടി ധനം ശേഖരിക്കാന്‍ മന്നത്തുപത്മനാഭനും എം എസ് നായരും മലേഷ്യന്‍ പര്യടനം നടത്തി ‘ഞങ്ങളുടെ എസ് എം എസ് യാത്ര’ എന്ന പുസ്തകം മന്നത്തുപത്മനാഭന്‍ എഴുതുന്ന കാലത്ത് (1927) യോഗം ചേരാന്‍ പോലും അറിയാത്ത ദളിതരെ അതിനു പ്രാപ്തരാക്കേണ്ട ഗതികേടാണ് അയ്യന്‍കാളി നേരിട്ടത്.ശ്രീനാരായണ ഗുരുദേവനും ശ്രീലങ്ക സന്ദര്‍ശിക്കുന്നുണ്ട്. അക്കാലത്ത് അയ്യന്‍കാളിയോ പൊയ്കയിലപ്പച്ചനാ കേരളം വിട്ട്‌പോയതായി രേഖകള്‍ ഇല്ല. ബാഹ്യമായ ഒരു സഹായവും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചതുമില്ല.
കേരളത്തിന് തെക്കുള്ള വര്‍ക്കല, ഇടവ, ചിറയന്‍കീഴ്, ആറ്റിങ്ങല്‍ മേഖലകളിലെ ഈഴവരടക്കമുള്ള സമ്പന്നരുടെ വളര്‍ച്ചയില്‍ മൂന്നു തലമുറകളുടെ പലായനത്തിന്റെ ചരിത്രമുണ്ട്. മുത്തച്ഛന്‍ ടാപ്പിങ് തൊഴിലിനായി സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ചെന്നെങ്കില്‍ അടുത്ത തലമുറ ഡ്രൈവിങ്ങും സെയില്‍സുമായി പശ്ചിമേഷ്യയില്‍ എത്തുകയും അവരുടെ പുതുതലമുറ (ന്യൂജനറേഷന്‍) ലണ്ടനിലും യൂറോപ്പിലും എത്തി സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍, ഡോക്ടര്‍ തുടങ്ങിയ വന്‍ശമ്പളം വാങ്ങുന്നവരായും വളര്‍ന്ന കഥപറയുന്ന നിരവധിപേരെ ജിജോയ്ക്ക് പരിചയമുണ്ടെന്നു പറയുകയുണ്ടായി.
സാമുദായികോന്നമനങ്ങള്‍ക്ക് വിദേശ സഹായം വലിയ തോതില്‍ ലഭിച്ച ഒരു വിഭാഗം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളാണ്. ആദ്യകാല സഞ്ചാരസാഹിത്യ കൃതികള്‍ മുഖ്യമായും അവരുടേതാണെന്നു കാണാം. സാഹിത്യലോകത്തിന്റെയും ഓരോ സാഹിത്യ പ്രസ്ഥാനത്തിന്റെയും ‘ആദ്യക്കാര്‍’ എന്ന സ്ഥാനം സവര്‍ണ ഹൈന്ദവര്‍ കൈയടക്കി വച്ചിരുന്ന കാലത്തും സഞ്ചാര സാഹിത്യത്തിന് ആദ്യക്കാരനാകാന്‍ സവര്‍ണ ഹിന്ദുക്കള്‍ക്ക് കഴിയാതെ പോയി. പാറേമാക്കല്‍ തോമാകത്തനാരും, കരിയാറ്റില്‍ ഔസേപ്പ് മല്‍പ്പാനും കൂടി ക്രൈസ്തവ സഭയില്‍ ഉണ്ടായ വലിയൊരു അഭിപ്രായ വ്യത്യാസം പരിഹരിക്കാനായി റോമില്‍ പോയി മാര്‍പ്പാപ്പായെ നേരില്‍ കണ്ടതിന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന ‘വര്‍ത്തമാന പുസ്തകം’ (1790) കേരളത്തിലെന്നല്ല ഇന്ത്യയിലെ തന്നെ ആദ്യ യാത്രാവിവരണ ഗ്രന്ഥമായാണ് സാഹിത്യ ലോകം പരിഗണിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള യാത്രാ വിവരണങ്ങളും സുറിയാനി ക്രൈസ്തവര്‍ തന്നെയാണ് എഴുതിയിട്ടുള്ളത്. ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയസിന്റെ ‘ഊര്‍ശോം യാത്രാ വിവരണം’ കൊച്ചുമാണിയച്ചന്‍ രചിച്ച ‘ചതുബാലായന ചരിതം’ എന്നി കൃതികളെയെല്ലാം റോമുമായി ആദ്യകാലം തൊട്ടേ ക്രൈസ്തവര്‍ക്കുണ്ടായ ബന്ധങ്ങളെയാണ് എടുത്തുകാട്ടുന്നത്. കേരളത്തിന്റെ സ്വത്തിലും അധികാരത്തലും പ്രബലമായി ഇടപെടാന്‍ ഇത്തരം വൈദേശിക ബന്ധങ്ങള്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് എക്കാലത്തും കരുത്ത് നല്‍കിയിട്ടുണ്ടെന്നു കാണാം.

യൂറോപ്പില്‍ നിന്നും കിട്ടിയ വലിയ അനുഭവജ്ഞാനമാണ് അംബ്‌ദേക്കറെ ഉന്നതനായ സാമൂഹ്യപരിഷ്‌കര്‍ത്താവും ചിന്തകനുമാക്കി വളര്‍ത്തിയെടുക്കുന്നത്. കല്‍ക്കട്ട ജീവിതത്തില്‍ നിന്ന് കുമാരനാശാനും മധുരാശിയില്‍ നിന്ന് ഡോ:പല്‍പ്പുവും ആര്‍ജ്ജീച്ച അവബോധമാണ് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയായി തീര്‍ന്നതെന്നും പറയേണ്ടതുണ്ട്. എന്നാല്‍ നവോഥാനഘട്ടത്തിലെ ദളിത് നേതൃനിരയിലുള്ളവര്‍ക്ക് പലര്‍ക്കും വിദേശ സഞ്ചാരം സാധ്യമാകാതെ പോയി. നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കുവേണ്ടി ധനം ശേഖരിക്കാന്‍ മന്നത്തുപത്മനാഭനും എം എസ് നായരും മലേഷ്യന്‍ പര്യടനം നടത്തി ‘ഞങ്ങളുടെ എസ് എം എസ് യാത്ര’ എന്ന പുസ്തകം മന്നത്തുപത്മനാഭന്‍ എഴുതുന്ന കാലത്ത് (1927) യോഗം ചേരാന്‍ പോലും അറിയാത്ത ദളിതരെ അതിനു പ്രാപ്തരാക്കേണ്ട ഗതികേടാണ് അയ്യന്‍കാളി നേരിട്ടത്.ശ്രീനാരായണ ഗുരുദേവനും ശ്രീലങ്ക സന്ദര്‍ശിക്കുന്നുണ്ട്. അക്കാലത്ത് അയ്യന്‍കാളിയോ പൊയ്കയിലപ്പച്ചനാ കേരളം വിട്ട്‌പോയതായി രേഖകള്‍ ഇല്ല. ബാഹ്യമായ ഒരു സഹായവും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചതുമില്ല.

നവോത്ഥാനാനന്തരം ദളിത്ജനത വന്‍തോതില്‍ ചെന്നെത്തിയത് ഇടതു പാര്‍ട്ടികളിലാണ്. മാര്‍ക്‌സിസം തുറന്നിട്ട വഴികളുമായി ബന്ധപ്പെട്ട് നിരവധി യാത്രാവിവരണങ്ങള്‍ ഉണ്ടായെങ്കിലും അതിലൊന്നും ഇടം നേടാനുള്ള അവസരം ദളിതര്‍ക്ക് ലഭ്യമായില്ല. കമ്മ്യൂണിസം തേടിയുള്ള യാത്രകളും മേലാളരാണ് നടത്തിയിട്ടുള്ളതെന്നു കാണാം. ഇ.എം. എസ് നമ്പൂതിരിപ്പാടിന്റെ ‘കമ്മ്യൂണിസം കെട്ടിപ്പടുക്കുന്നവരുടെ കൂടെ’ ‘ബര്‍ലിന്‍ ഡയറി’ എന്നീ കൃതികളും എ. കെ ഗോപാലന്റെ ‘സോവിയറ്റ് യൂണിയനില്‍ എന്റെ അനുഭവം’, ഇ. കെ നായനാരുടെ ‘എന്റെ റഷ്യന്‍ ഡയറി’, വി. ആര്‍ കൃഷ്ണയ്യരുടെ ‘സോവിയറ്റ് യൂണിയനിലൂടെ’ എന്നി കൃതികളെല്ലാം ദളിതര്‍ക്ക് കൈയ്യെത്താത്ത ഇടങ്ങളില്‍ മേലാളര്‍ നിര്‍മ്മിച്ചതാണെന്നു കാണാം. ഇതേ സമയം, ദലിതനായ കെ. രവീന്ദ്രന്‍ (ചിന്തരവി) എഴുതിയ യാത്രാവിവരണകുറിപ്പുകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഭാവുകത്വപരമായ മാറ്റമാണ് ഉണ്ടാക്കിയത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ദളിതരുടെയും സുറിയാനി ക്രിസ്ത്യാനികളുടെയും മൊബിലിറ്റിയെ കുറിച്ചു നടത്തിയ ഒരു താരതമ്യ പഠനത്തില്‍ ഗ്രാമം അടച്ചിട്ട ദളിതരുടെ സങ്കോചവും, ലോകസഞ്ചാരം തുറന്നിട്ട സുറിയാനി ക്രിസ്ത്യാനികളുടെ വികാസവും വ്യക്തമാണ്. അവിടെ സ്വന്തം പഞ്ചായത്തിനു പുറത്ത് വിവാഹ ബന്ധങ്ങള്‍ ഉള്ള ദളിതര്‍ പത്തു ശതമാനമാണെങ്കില്‍ പഞ്ചായത്തില്‍ നിന്ന് വിവാഹം കഴിച്ച സുറായാനി ക്രിസ്ത്യാനികള്‍ പത്തുശതമാനം മാത്രമാണ്. എഴുപതു ശതമാനം ക്രിസ്ത്യന്‍ കുടുംബങ്ങളിലും വിദേശത്ത് ജോലി ചെയ്യുന്നവര്‍ ഉള്ളപ്പോള്‍ വിദേശത്തു ജോലിയുള്ള ദളിതര്‍ രണ്ട് ശതമാനം പോലും ഇല്ല. ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വിവാഹബന്ധം പലതും സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തു നിന്നാവുമ്പോള്‍ നിലവിട്ട് വിവാഹബന്ധം ഉള്ള ദളിത് കുടുംബങ്ങള്‍അഞ്ച് ശതമാനം പോലുമില്ല. എറണാകുളം പട്ടണത്തിന് ഒരു വിളിപ്പാട് അകലം മാത്രമുള്ള മുളവുകാട് ദ്വീപില്‍ ഒരിക്കല്‍ പോലും പട്ടണ പ്രവേശം ചെയ്യാതെ ആയുസൊടുങ്ങിയ പഴയ മനുഷ്യരുടെ ചരിത്രം മുളവുകാട്ടിലെ പുലയര്‍ക്കുണ്ട്. ഒരിക്കല്‍പ്പോലും കാടിറങ്ങാത്ത ആദിവാസി അമ്മമാരും അച്ഛന്‍മാരും കേരളത്തില്‍ ഇപ്പോഴും ഉണ്ട്.
അധികാരലബ്ധിയും സ്വത്തവകാശവും മാത്രമല്ല, വിമാന യാത്ര പോലും നോക്കിക്കണ്ട അനുഭവം മാത്രമേ ദളിത് സമൂഹത്തില്‍ ഭൂരിഭാഗം പേര്‍ക്കുമുള്ളൂ. കാര്യവട്ടത്തും യൂണിവേഴ്‌സിറ്റി കാമ്പസിലും വിദ്യാഭ്യാസം ചെയ്തിരുന്ന കാലത്ത് ശംഖുമുഖം കടപ്പുറത്തിരുന്ന് നിരവധി വിമാനങ്ങള്‍പറന്നുയരുന്നത് നോക്കി കണ്ടിട്ടുണ്ട്. അന്നൊന്നും ഒരിക്കലെങ്കിലും അതില്‍ കയറി യാത്ര ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല.
ഞങ്ങളുടെ വിമാനം പറന്നുയര്‍ന്ന് ഭൂമിയുമായുള്ള ബന്ധം വിട്ടപ്പോള്‍ താഴെ തിരുവനന്തപുരം നഗരം, സെക്രട്ടറിയേറ്റും, നിയമസഭാമന്ദിരവും മറ്റ് ഭരണ സിരാകേന്ദ്രങ്ങളും മുകളില്‍ നിന്ന് നോക്കികാണാന്‍ കഴിഞ്ഞു. കരവിട്ട് വിമാനം കടലിന് മേലേക്ക് കടന്നിറങ്ങുമ്പോള്‍ കപ്പലുകള്‍ കടലാസുവഞ്ചികള്‍പോലെ കണ്ടു. പറന്നുയര്‍ന്ന് മാനത്തിനും മഴ മേഘങ്ങള്‍ക്ക് മേലെനില്‍ക്കുമ്പോള്‍ ഉള്ളില്‍ അറിയാതൊരു കാളല്‍ ഉയരാതിരുന്നില്ല. വെല്ല്യമ്മ (മാലതി തേവന്‍) പറഞ്ഞ ഒരു കാര്യമാണ് അപ്പോള്‍ ഓര്‍മ്മയില്‍ വന്നത്.
കുറേക്കാലംമുമ്പ് പള്ളിക്കരപടിഞ്ഞാറേ കരയിലുള്ള അമ്മവീട് വലിയ മലയുടെ മുകളിലായിരുന്നു. എത്രയോനാള്‍ ഞങ്ങളുടെ വീട്ടുകാര്‍ ചുറ്റുപാടുമുള്ള അന്യരുടെ കുളങ്ങളില്‍ നിന്ന് കലത്തിലും കുടത്തിലും വെള്ളം ചുമന്ന് മലകേറി ജീവിതം നയിച്ചു. ഒടുവില്‍ അവിടെ ഏറെ താഴ്ചയുള്ളതെങ്കിലും വെള്ളമുള്ള ഒരു കിണറുണ്ടാക്കാന്‍ പുതിയ തലമുറയ്ക്ക് കഴിഞ്ഞു. വെല്ല്യമ്മ പറഞ്ഞ കാര്യം ഇതാണ്; ”നമ്മള്‍ വെള്ളം ചുമന്ന് മല കയറിയ ആ കാലത്തെല്ലാം ഈ വെള്ളം മുറ്റത്തിന് കീഴെ കിടപ്പുണ്ടായിരുന്നു. കിണറുണ്ടാക്കി അതൊന്നു കോരിയെടുക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രം. ഇപ്പോള്‍ മറ്റെങ്ങും വെള്ളം തെണ്ടിപ്പോകേണ്ടതില്ലല്ലോ.”
പാരോ നദി കുറുകെകടക്കുമ്പോള്‍ വീട്ടിലെ ചില അസ്വസ്ഥതകള്‍ അറിയിച്ച് എനിക്ക് ഫോണ്‍ ലഭിച്ചു. ഒ.കെ സന്തോഷിന്റെ ഭാര്യയുടെ രോഗാവസ്ഥ വലിയ ദു:ഖം സൃഷ്ടിച്ചു. യാത്രയാരംഭിക്കുന്നതിനുമുമ്പ് കെ.കെ. ബാബുരാജ് പറഞ്ഞ ചില വാക്കുകളാണ് ഞങ്ങള്‍ക്ക് ആശ്വാസമായത്. ”നടപ്പുകാര്‍, നില്‍പ്പുകാര്‍, കിടപ്പുകാര്‍ മുതലായ ഇമേജറികളില്‍നിന്നും ദളിതര്‍ പുറത്തുപോകേണ്ട കാലം കഴിഞ്ഞു. അവര്‍ ചിറകുവെച്ച് പറക്കുന്നവരായേ പറ്റൂ.” ഈ വാക്കുകള്‍ യാത്രയ്ക്കിടയിലുണ്ടായ പല പ്രശ്‌നങ്ങളെയും താല്ക്കാലികമായിട്ടെങ്കിലും മറന്ന് ഉറക്കെ ചിരിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കി.
___________________________

Top