ബാംഗ്ലൂര്‍: അപരരോടുള്ള ആള്‍ക്കൂട്ട അതിക്രമങ്ങള്‍

ഇന്ത്യയില്‍ അടുത്തകാലത്ത് വളരെ രൂക്ഷമായും അതിനുമുമ്പ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യാത്തതുമായ അതിക്രൂരമായ ആള്‍ക്കൂട്ടങ്ങളുടെ ശിക്ഷ വളരെ വയലന്റായി നടപ്പാക്കുന്ന ഒരു രീതി പിന്‍തുടര്‍ന്ന് പോന്നിട്ടുണ്ട്. ജാതി വ്യവസ്ഥ നിലനില്ക്കുന്ന ഇന്ത്യയിലെ ഹൈന്ദവ ബ്രാഹ്മണിസത്തിന്റെ മനശാസ്ത്രം തന്നെയാണ് ഇത്തരം ആള്‍ക്കൂട്ടങ്ങളുടെ ശിക്ഷ നടപ്പാക്കുന്നത്. രാജസ്ഥാനിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമുള്ള ഖാപ് പഞ്ചായത്തുകളില്‍ നടപ്പിലാക്കപ്പെടുന്ന ദളിത് സ്ത്രീകളെ നഗ്നരാക്കി നടത്തല്‍, ബലാത്സംഗങ്ങള്‍ ശിക്ഷയായി നടത്തുന്ന ബ്രാഹ്മണിക് പഞ്ചായത്തുകള്‍, അതിനുമുമ്പേ നടത്തിയിട്ടുള്ള കഴുവേറ്റലുകള്‍, കേരളത്തിലടക്കം ഉണ്ടായിട്ടുള്ള ക്രൂരമായ പീഢനങ്ങള്‍ എന്നിവയുടെ ശ്രേണിയില്‍വരുന്ന അവസാനത്തെതല്ലാത്ത സംഭവമാണ് ബാംഗ്ലൂരില്‍ നടന്നിട്ടുള്ളത്.

ബാംഗ്ലൂരില്‍ കഴിഞ്ഞദിവസം ടാന്‍സാനിയ എന്ന രാഷ്ട്രത്തില്‍നിന്നുള്ള ആഫ്രിക്കന്‍ വംശജയായ യുവതിയെ ഭീകരമായി ആക്രമിച്ച് അവരുടെ കാറും സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ടുമൊക്കെ കത്തിച്ച് നഗ്നയായി തെരുവിലൂടെ നടത്തിക്കുകയുണ്ടായി. ഈ സംഭവം, കറുത്തവരോടുള്ള വംശീയതയായി മാത്രം സംസാരിച്ചു ചുരുക്കുന്നതിനുപകരം ഇന്ത്യ എന്ന ‘ഹിപ്പോക്രറ്റിക്’ നാട്ടില്‍ കാലാകാലങ്ങളായി നിന്നുപോരുന്ന അപര സംസ്‌കൃതികളോടുള്ള അസഹിഷ്ണുതയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമായാണ് കാണേണ്ടത്. എപ്പോഴും പുസ്തകങ്ങളിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും സിനിമകളിലൂടെയും ‘ലോകാസമസ്‌തോ സുഖിനോഭവന്തു’ എന്നു പറയുകയും അതേ സമയം ആള്‍ക്കൂട്ടത്തിന്റെ വംശീയമായ അക്രമത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് നിലനിര്‍ത്തികൊണ്ടുപോകുന്ന ഒരു രാഷ്ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഐ.ടി നഗരമെന്നും ഇന്ത്യയിലെ ഏറ്റവും വലിയ എലൈറ്റ് സമൂഹം ജീവിക്കുന്നു എന്നൊക്കെ പറയുന്ന ബാംഗ്ലൂരിലാണ് ഇത്തരത്തില്‍ മനുഷ്യമനസാക്ഷിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അതിക്രൂരമായ അതിക്രമം നടന്നിരിക്കുന്നത് എന്ന് ഓര്‍ക്കണം. ഇന്ത്യയില്‍ ദലിതര്‍ക്കെതിരെയും മുസ്ലീംങ്ങള്‍ക്കെതിരെയും ഒക്കെ ചരിത്രത്തില്‍ കാലാകാലമായി നിലനില്ക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ച തന്നെയാണിത്. വേറിട്ട സംഭവമായി ഇതിനെ വായിച്ചെടുക്കുകയോ ചുരുക്കി കളയുകയോ ചെയ്യുന്നതും ഒരു ഒളിച്ചുകളി തന്നെയായിരിക്കും.
ഇന്ത്യയില്‍ അടുത്തകാലത്ത് വളരെ രൂക്ഷമായും അതിനുമുമ്പ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യാത്തതുമായ അതിക്രൂരമായ ആള്‍ക്കൂട്ടങ്ങളുടെ ശിക്ഷ വളരെ വയലന്റായി നടപ്പാക്കുന്ന ഒരു രീതി പിന്‍തുടര്‍ന്ന് പോന്നിട്ടുണ്ട്. ജാതി വ്യവസ്ഥ നിലനില്ക്കുന്ന ഇന്ത്യയിലെ ഹൈന്ദവ ബ്രാഹ്മണിസത്തിന്റെ മനശാസ്ത്രം തന്നെയാണ് ഇത്തരം ആള്‍ക്കൂട്ടങ്ങളുടെ ശിക്ഷ നടപ്പാക്കുന്നത്. രാജസ്ഥാനിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമുള്ള ഖാപ് പഞ്ചായത്തുകളില്‍ നടപ്പിലാക്കപ്പെടുന്ന ദളിത് സ്ത്രീകളെ നഗ്നരാക്കി നടത്തല്‍, ബലാത്സംഗങ്ങള്‍ ശിക്ഷയായി നടത്തുന്ന ബ്രാഹ്മണിക് പഞ്ചായത്തുകള്‍, അതിനുമുമ്പേ നടത്തിയിട്ടുള്ള കഴുവേറ്റലുകള്‍, കേരളത്തിലടക്കം ഉണ്ടായിട്ടുള്ള ക്രൂരമായ പീഢനങ്ങള്‍ എന്നിവയുടെ ശ്രേണിയില്‍വരുന്ന അവസാനത്തെതല്ലാത്ത സംഭവമാണ് ബാംഗ്ലൂരില്‍ നടന്നിട്ടുള്ളത്.

_________________________________
ദാദ്രിയില്‍ ആള്‍ക്കൂട്ടം നടത്തിയ കൊലപാതകം, ഈ അടുത്തിയിടെയായി മതമാറ്റം ആരോപിച്ച് ഉത്തരേന്ത്യയില്‍ ഒരു പാസ്റ്ററെ തല മൊട്ടയടിച്ച് കഴുതപുറത്ത് നടത്തിച്ചത്, ഒറീസ്സയില്‍ പൊതു കിണറ്റില്‍ നിന്നും വെള്ളം കോരിയതിന് ദളിത് യുവാവിന്റെ കൈകാലുകള്‍ വെട്ടിമാറ്റിയത് ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങളാണ് പ്രത്യക്ഷമായി തന്നെ ഇന്ത്യയില്‍ അരങ്ങേറിവരുന്നത്. ഇക്കാര്യങ്ങള്‍ തെളിയിക്കുന്നത്, ഇവിടുത്തെ ജാതീയമായ ബ്രാഹ്മണിക് മനസാക്ഷി ആള്‍ക്കൂട്ടങ്ങളിലേക്ക് വ്യാപിച്ചു എന്നതാണ്. ആള്‍ക്കൂട്ടം എന്നതിനെ വിശദമായി പരിശോധിക്കുമ്പോള്‍ ഈ സംഭവത്തില്‍ എത്ര മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചുവെന്നത് അന്വേഷിക്കേണ്ടതാണ്. എത്ര മതേതരക്കാര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി. എത്ര കമ്മ്യൂണിസ്റ്റുകള്‍ ഇതിനെ അപലപിച്ചു, എവിടെപ്പോയി അവാര്‍ഡ് തിരിച്ചുകൊടുത്ത സാഹിത്യകാരന്മാര്‍? അവര്‍ക്കൊക്കെ ആഫ്രിക്കക്കാരി അല്ലെങ്കില്‍ ആഫ്രിക്കക്കാര്‍ എന്ന അപരരുടെ നേര്‍ക്കുള്ള വയലന്‍സ് അത്ര വലിയ പ്രശ്‌നമായി ഒന്നും തോന്നുന്നില്ല എന്നതുതന്നെ. നവോത്ഥാനം, പുരോഗമനം പോലുള്ള സംഗതികള്‍ വാരിവിതറിയ കേരളം പോലുള്ള സ്ഥലങ്ങളിലടക്കം തമാശകളിലൂടെയും തൂക്കിക്കൊലകളെ സപ്പോര്‍ട്ടുചെയ്തുള്ള സൈബര്‍ ആക്ടിവിസങ്ങളിലൂടെയും ഇത്തരം ആള്‍ക്കൂട്ട മനസാക്ഷി കൃത്യമായി രൂപപ്പെടുന്നുണ്ട്.
________________________________ 

ഇത്തരം ശാരീരകമായ അതിക്രമങ്ങള്‍ മാത്രമല്ല ഇന്ത്യയിലെ പൊതുമനസാക്ഷിയില്‍ തന്നെ ആള്‍ക്കൂട്ടത്തിന്റെ അക്രമവാസനകള്‍ ഒളിഞ്ഞികിടക്കുന്നുണ്ട്. ഇത് കുറ്റവാളികളോടും കറുത്തവരോടും ദലിതരോടും ഒക്കെയുള്ള പ്രതികരണങ്ങളില്‍നിന്നും മനസ്സിലാകും. ഫേസ്ബുക്കില്‍ കറുത്ത ആഫ്രിക്കന്‍ വംശജയായ സ്ത്രീയുടെ ഫോട്ടോ ഇട്ടുകൊണ്ട് ”എന്നെ കല്യാണം കഴിക്കാന്‍ ഇഷ്ടമുണ്ടോടാ” എന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരും ഗോവിന്ദ ചാമി എന്ന ”തമിഴനെ” തൂക്കിയോ വേവിച്ചോ കൊല്ലണമെന്നും ഡല്‍ഹി ബലാത്സംഗകേസിലുള്ളവരെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊല്ലണമെന്ന് പോസ്റ്റിടുന്നവരും ബാംഗ്ലൂരിലെ പെണ്‍കുട്ടിയെ അക്രമിച്ച ആള്‍ക്കൂട്ട മനശാസ്ത്രത്തില്‍നിന്നും ഒട്ടും വേറിട്ടു നില്‍ക്കുന്നവരല്ല.
ഇന്ത്യയിലെ സാമൂഹിക വികാസം നേടിയ സമൂഹങ്ങള്‍ ഒട്ടും നീതിബോധമുള്ളവരല്ല എന്നതിന്റെ ഏറ്റവും അടിസ്ഥാനപരമായ തെളിവാണ് രോഹിത് വേമുല എന്ന ദലിത് യുവാവിന്റെ ജാതീയ കൊലപാതകം. ആത്മഹത്യ എന്ന് വിളിക്കപ്പെട്ട ആ കൊലപാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃതമെന്ന് അവകാശപ്പെടുന്ന ബ്രാഹ്മണിക് സമൂഹമാണെന്നത് പകല്‍പോലെ വ്യക്തമാണ്. അപ്പ റാവു എന്ന ബ്രാഹ്മണ വൈസ്ചാന്‍സലറുടെ നേതൃത്വത്തില്‍ നടന്ന ജാതീയമായ പുറത്താക്കലിന്റെ പരിണിതഫലമായാണ് ആ ചെറുപ്പക്കാരന്‍ അവിടെ കൊല്ലപ്പെട്ടത്. മരിച്ചതിനുശേഷം മൃതദേഹം കാണാന്‍ ഏകദേശം മൂന്നൂറോ അതിലധികമോ അധ്യാപകരുള്ള ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇരുപതുപേരുപോലും വന്നില്ല എന്നത് യാഥാര്‍ഥ്യമാണ്.
ദാദ്രിയില്‍ ആള്‍ക്കൂട്ടം നടത്തിയ കൊലപാതകം, ഈ അടുത്തിയിടെയായി മതമാറ്റം ആരോപിച്ച് ഉത്തരേന്ത്യയില്‍ ഒരു പാസ്റ്ററെ തല മൊട്ടയടിച്ച് കഴുതപുറത്ത് നടത്തിച്ചത്, ഒറീസ്സയില്‍ പൊതു കിണറ്റില്‍ നിന്നും വെള്ളം കോരിയതിന് ദളിത് യുവാവിന്റെ കൈകാലുകള്‍ വെട്ടിമാറ്റിയത് ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങളാണ് പ്രത്യക്ഷമായി തന്നെ ഇന്ത്യയില്‍ അരങ്ങേറിവരുന്നത്. ഇക്കാര്യങ്ങള്‍ തെളിയിക്കുന്നത്, ഇവിടുത്തെ ജാതീയമായ ബ്രാഹ്മണിക് മനസാക്ഷി ആള്‍ക്കൂട്ടങ്ങളിലേക്ക് വ്യാപിച്ചു എന്നതാണ്. ആള്‍ക്കൂട്ടം എന്നതിനെ വിശദമായി പരിശോധിക്കുമ്പോള്‍ ഈ സംഭവത്തില്‍ എത്ര മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചുവെന്നത് അന്വേഷിക്കേണ്ടതാണ്. എത്ര മതേതരക്കാര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി. എത്ര കമ്മ്യൂണിസ്റ്റുകള്‍ ഇതിനെ അപലപിച്ചു, എവിടെപ്പോയി അവാര്‍ഡ് തിരിച്ചുകൊടുത്ത സാഹിത്യകാരന്മാര്‍? അവര്‍ക്കൊക്കെ ആഫ്രിക്കക്കാരി അല്ലെങ്കില്‍ ആഫ്രിക്കക്കാര്‍ എന്ന അപരരുടെ നേര്‍ക്കുള്ള വയലന്‍സ് അത്ര വലിയ പ്രശ്‌നമായി ഒന്നും തോന്നുന്നില്ല എന്നതുതന്നെ. നവോത്ഥാനം, പുരോഗമനം പോലുള്ള സംഗതികള്‍ വാരിവിതറിയ കേരളം പോലുള്ള സ്ഥലങ്ങളിലടക്കം തമാശകളിലൂടെയും തൂക്കിക്കൊലകളെ സപ്പോര്‍ട്ടുചെയ്തുള്ള സൈബര്‍ ആക്ടിവിസങ്ങളിലൂടെയും ഇത്തരം ആള്‍ക്കൂട്ട മനസാക്ഷി കൃത്യമായി രൂപപ്പെടുന്നുണ്ട്.
അദൃശ്യന്‍, കരി, അടിമ, ആദിവാസി, ആഫ്രിക്കന്‍സ് തുടങ്ങിയ ഇരട്ടപ്പേരുകളിലൂടെയും മറ്റും ഇത്തരം വംശീയവും ജാതീയവുമായ ‘കൊലപാതങ്ങള്‍’ നടക്കുന്നുണ്ട്. കേരളത്തിലെ ഒരു കാമ്പസില്‍ ഒരു എസ്.എഫ്.ഐ സഖാവ് എ.ബി..വി.പക്കാരനോട് ഇങ്ങനെ പറഞ്ഞതായി ഹൈദരബാദ് സര്‍വ്വകലാശാലയിലെ ഗവേഷകനായ അരുണിന്റെ ലേഖനത്തിലും ഈ ലേഖകന്റെ ഒരു ഡോക്യുമെന്ററിയിലും ദലിത് അനുഭവ സാക്ഷ്യങ്ങളുണ്ട്. ”ഓ.. ഹിസ്റ്ററി ക്ലാസ്.. അവിടെ പിന്നെ ഹാലോജന്‍ ബള്‍ബ് ഫിറ്റ് ചെയ്യേണ്ടിവരും” ഹിസ്റ്ററി ക്ലാസില്‍ പഠിക്കുന്നവരെല്ലാം കറുത്തവരും കാണാത്തവരും ആണെന്നാണ് ഇതിനര്‍ത്ഥം. മഹാരാജാസ് പോലുള്ള ഇടങ്ങളില്‍ ദലിതര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാല്‍ അക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ പൊതുഇടങ്ങളില്‍ നിന്നും ശബ്ദം ഉയരാത്തത് അവരൊക്കെ അക്രമിക്കപ്പെട്ടാലും ഇവിടുത്തെ പൊതുവായുള്ള ഒരു ചലനത്തിന് യാതൊരു പ്രശ്‌നവും ഉണ്ടാകില്ല എന്ന ആള്‍ക്കൂട്ട മനശാസ്ത്രത്തിന്റെ ഭാഗം തന്നെയാണ്.
കേരളത്തിലെ മാധ്യമങ്ങളും സിനിമകളും കറുത്തവരെയും ദലിതരെയും കൃത്യമായ ജാതീയ – വംശീയ വരികളിലൂടെ അപരവത്കരിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ടുപോകുന്നത്. ഇവിടെ തോട്ടിപണിക്കാരെക്കുറിച്ച് ഒക്യുമെന്ററികള്‍ നിര്‍മ്മിക്കുന്ന ടെലിവിഷന്‍ ചാനലികളിലെ ടോയ്ലറ്റുകള്‍ വൃത്തിയാക്കുന്നത് ദളിതര്‍ അല്ലാതെ മറ്റാരാണ്‌?

_____________________________________
അദൃശ്യന്‍, കരി, അടിമ, ആദിവാസി, ആഫ്രിക്കന്‍സ് തുടങ്ങിയ ഇരട്ടപ്പേരുകളിലൂടെയും മറ്റും ഇത്തരം വംശീയവും ജാതീയവുമായ ‘കൊലപാതങ്ങള്‍’ നടക്കുന്നുണ്ട്. കേരളത്തിലെ ഒരു കാമ്പസില്‍ ഒരു എസ്.എഫ്.ഐ സഖാവ് എ.ബി..വി.പക്കാരനോട് ഇങ്ങനെ പറഞ്ഞതായി ഹൈദരബാദ് സര്‍വ്വകലാശാലയിലെ ഗവേഷകനായ അരുണിന്റെ ലേഖനത്തിലും ഈ ലേഖകന്റെ ഒരു ഡോക്യുമെന്ററിയിലും ദലിത് അനുഭവ സാക്ഷ്യങ്ങളുണ്ട്. ”ഓ.. ഹിസ്റ്ററി ക്ലാസ്.. അവിടെ പിന്നെ ഹാലോജന്‍ ബള്‍ബ് ഫിറ്റ് ചെയ്യേണ്ടിവരും” ഹിസ്റ്ററി ക്ലാസില്‍ പഠിക്കുന്നവരെല്ലാം കറുത്തവരും കാണാത്തവരും ആണെന്നാണ് ഇതിനര്‍ത്ഥം. മഹാരാജാസ് പോലുള്ള ഇടങ്ങളില്‍ ദലിതര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാല്‍ അക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ പൊതുഇടങ്ങളില്‍ നിന്നും ശബ്ദം ഉയരാത്തത് അവരൊക്കെ അക്രമിക്കപ്പെട്ടാലും ഇവിടുത്തെ പൊതുവായുള്ള ഒരു ചലനത്തിന് യാതൊരു പ്രശ്‌നവും ഉണ്ടാകില്ല എന്ന ആള്‍ക്കൂട്ട മനശാസ്ത്രത്തിന്റെ ഭാഗം തന്നെയാണ്.
_____________________________________

ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കുംവേണ്ടി നിരന്തരം വിലപിക്കുന്ന കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ എത്ര കറുത്തവരായ വാര്‍ത്താവായനക്കാര്‍ ഉണ്ട്? എത്ര ദലിതര്‍ എഡിറ്റോറിയില്‍ പൊസിഷനില്‍ ജോലി ചെയ്യുന്നുണ്ട് ? ഇന്ത്യന്‍ സിനിമ എങ്ങനെയാണ് ദലിതരെയും ആദിവാസികളെയുമൊക്കെ ചിത്രീകരിച്ചുവെച്ചിരിക്കുന്നത്.? ഇത് ഏത് ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നവയാണ്. അതുപോലെ ഇന്ത്യയിലെ ടാക്കീസുകളില്‍ കറുത്തവരെ ഇടിക്കുന്ന സീന്‍ വരുമ്പോള്‍ ഉണ്ടാകുന്ന കയ്യടികളും ഇകഴ്ത്തലുകളും ചിരികളുമൊക്കെ ബാംഗ്ലൂരില്‍ നടന്ന ആള്‍ക്കൂട്ട അക്രമത്തിന്റെ മറ്റൊരു വശം തന്നെയാണ്.
കേരളത്തിലെ ഇടതുപക്ഷമൊക്കെ ”സാമ്രാജ്യത്വം” എന്ന് വിളിക്കുന്ന അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ഒരു ടെലിവിഷന്‍ അവതാരിക ഓപ്ര വിന്‍ഫ്രി ആയിരുന്നു. എന്നാണ് ഇന്ത്യന്‍ ടെലിവിഷനില്‍ നമുക്ക് ഒരു ഓപ്ര വിന്‍ഫ്രിയെ കാണാന്‍ പറ്റുക.
ഈ കുറിപ്പ് എഴുതുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്ന മറ്റൊരു കാര്യം, ടാന്‍സാനിയ എന്ന രാജ്യത്ത് വളരെ പോസിറ്റീവായി ഇടപെട്ടുകൊണ്ടു ജീവിക്കുന്ന സോമി സോളമന്‍ എന്ന സുഹൃത്തിനെയാണ്. അവര്‍ പോസ്റ്റു ചെയ്യുന്ന കുറിപ്പുകളും ഫോട്ടോകളും ഒക്കെ തെളിയിക്കുന്നത് വംശീയവിദ്വേഷമില്ലാതെ എങ്ങനെ പെരുമാറാന്‍ കഴിയും എന്നതിനെയാണ്. ഇന്ത്യ എന്ന തന്റെ രാഷ്ട്രം ഒരു ടാന്‍സാനിയന്‍ പെണ്‍കുട്ടിയയോട് കാണിച്ച അതിക്രമത്തില്‍ ലജ്ജിച്ചുകൊണ്ടും അപലപിച്ചുകൊണ്ടും സോമി സോളമന്‍ ഇതിനോടകം എഴുതികഴിഞ്ഞു. ഇന്ത്യയില്‍നിന്നും ഗള്‍ഫിലേക്കെന്നപോലെ ആഫ്രിക്കയിലേക്കും ജീവനോപാധി തേടി പലായനം ചെയ്ത ഒരുപാട് ഇന്ത്യന്‍ സമൂഹങ്ങളുണ്ട്. നാനാത്വത്തില്‍ ഏകത്വം വിളമ്പുന്ന ഇന്ത്യക്കാരുടെ വംശീയ മനസാക്ഷി അല്ല ആഫ്രിക്കക്കാര്‍ക്ക് ഉള്ളതെന്ന് ഈ ജാതിയ-വംശീയ അതിക്രമകാരികള്‍ എന്നാണ് മനസ്സിലാക്കുക.? ഇന്ത്യ എന്നത് അസഹിഷ്ണുതയുടെ വംശീയ പര്യായമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് റോഡിലായാലും സിനിമകളിലായാലും സൈബര്‍ ഇടങ്ങളിലായാലും. പ്രതിരോധങ്ങള്‍ ഉണ്ടെങ്കിലും.
_______________________

Top