നിങ്ങൾ ഓർക്കുന്നുണ്ടോ കുനൻ പോഷ് പോറ ഗ്രാമങ്ങളെ?

സൈനിക ഭരണത്തിന്റെ വീര്‍പ്പുമുട്ടലില്‍ കഴിയുകയാണ് ഇപ്പോഴും കാശ്മീര്‍. രാജ്യത്തിന്റെ സുരക്ഷ എന്ന പേരില്‍ അവിടെയുള്ള സ്ത്രീകളെയും കുഞ്ഞുങ്ങളെയും ക്രൂരമായി ഉപദ്രവിക്കുന്നത് കുനന്‍ പോഷ് പോറയില്‍ തുടങ്ങിയതോ ഒടുങ്ങിയതോ അല്ല. ഏറ്റവും ഒടുവില്‍ കാശ്മീരില്‍ നിന്നും പോണ്ടിച്ചേരി സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ വന്ന വിദ്യാര്‍ത്ഥികളെ നോക്കി ഉത്തരവാദിത്തപ്പെട്ട ഭരണകൂടം എഴുതിയത് തീവ്രവാദത്തിന്റെ റിക്രൂട്ട്‌മെന്റ് എന്നാണ്. കാശ്മീരും അവിടെയുള്ള ജനതയും അപരവല്‍ക്കരിക്കപ്പെടുന്നു എന്നതിന്റെ വീണ്ടും വീണ്ടും വായനകളാണ് അല്ലെങ്കില്‍ ഓര്‍മപ്പെടുത്തലുകളാണ് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ കുനന്‍ പോഷ്‌പോറ എന്ന പുസ്തകം.

”മൂന്ന് സൈനികര്‍ ചേര്‍ന്ന് എന്നെ കയറി പിടിച്ചു. എട്ടുപത്ത് പട്ടാളക്കാര്‍ എന്നെ മാറി മാറി ബലാല്‍സംഗം ചെയ്തു. അവരുടെ കൈയ്യില്‍ വലിയ ടോര്‍ച്ച് ഉണ്ടായിരുന്നു. ഞാന്‍ ശബ്ദിക്കുമ്പോളൊക്കെ അവ ആ ടോര്‍ച്ച് കോണ്ട് എന്റെ നഗ്നശരീരത്തില്‍ കുത്തി വേദനിപ്പിക്കുകയായിരുന്നു.”

രാജ്യം ഒരു ആഴ്ചക്കാലം ചര്‍ച്ച ചെയ്യുകയും പിന്നീട് മനപൂര്‍വ്വം മറക്കുകയും മറപ്പിക്കുകയും ചെയ്ത ഒരു സംഭവത്തിലെ ഇരയുടെ വാക്കുകളാണ് മുകളിലേത്. ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറ്റി ഒന്ന് ഫെബ്രുവരി 23നു രാത്രി, ഒന്നാം ക്ലാസ് മുതലെ ‘പാക്കിസ്ഥാന്‍ തട്ടി കൊണ്ട് പോകുന്നതിനാല്‍ ഇന്ത്യന്‍ സൈനീകര്‍ പൊന്നു പോലെ സൂക്ഷിക്കുന്നു. ന്ന് കേട്ടും വിയിച്ചും പഠിച്ച കാശ്മീര്‍ സംസ്ഥാനത്തിലെ കുനന്‍, പോഷ്‌പോറ എന്നീ രണ്ടു ഗ്രാമങ്ങിലെ ഇരുപത്തി മൂന്ന് സ്ത്രീകളെ (ചില റിപ്പോര്‍ട്ടുകള്‍ 40 എന്നും പറയുന്നു. ഇന്ത്യന്‍ സൈനീകര്‍ കൂട്ട ബലാല്‍സംഗം നടത്തിയ സംഭവം. രാജ്യം വല്ലാതെ ഒന്നും അന്ന് ഞെട്ടിയിരുന്നില്ലങ്കിലും ചിലയിടങ്ങളിലൊക്കെ പ്രധിഷേധം ഉണ്ടായി. എല്ലാമാസവും ഫെബ്രുവരി ഇരുപത്തിമൂന്നിന് ചില പത്രങ്ങളിലും ഓണ്‍ലൈന്‍ ഇടങ്ങളിലും ലേഖനങ്ങള്‍ വരുന്നു എന്നതിന് അപ്പുറം ആ കേസിന് എന്ത് സംഭവിച്ചു എന്നുള്ളത് ഇപ്പോഴും ഒരു പിടിയും ഇല്ല എന്നതാണ് സത്യം. Do you Remember Kunan Poshpora എന്നത് കാശ്മീരിലെ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരായ സ്ത്രീകളുടെ ഒരു കളക്ടീവ് പുസ്തകമാണ്. ഇഫ്രാബട്ട്, മുനാസ റാഷിദ്, നതാഷ റാതെര്‍, സംറീന്‍ മുഷ്താഖ്, ഏസ്സാര്‍ ബതൂല്‍ എന്നിവരാണ് രചയിതാക്കള്‍. ചരിതത്ര വിദ്യാര്‍ത്ഥി ആയതുകൊണ്ട് തന്നെ കാശ്മീരിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ ഇടയുണ്ട്. മുഗള്‍ ഭരണാധികാരി ജഹാംഗീര്‍ കാശ്മീരിനെ വര്‍ണ്ണിച്ച് എഴുതിയതിന്റെ രണ്ടാം നാള്‍ ആണ് ഈ പുസ്തകം കയ്യിലെത്തുന്നത്. ഒട്ടും സുഖകരമായി വായിക്കാന്‍ കഴിയുന്ന ഒന്നല്ല ഈ പുസ്തകം. പേജുകള്‍ മറിക്കുമ്പോഴും നാം കൂടുതല്‍ കൂടുതല്‍ അസ്വസ്ഥരാവും. സമീന സംഭവങ്ങള് അന്വേഷിച്ച് ശേഖരിച്ച് Mass Gasngrapes എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. എന്നാല്‍ ആ ശ്രമം എവിടെയും അറിയപ്പെടാതെ പോയി. കഴിഞ്ഞ വര്‍ഷം സൗത്ത് ഏഷ്യയിലെ ലൈംഗീക അതിക്രമങ്ങളെ കുറിച്ചുള്ള സുബാന്‍ ബുക്‌സിന്റെ പുസ്തക പരമ്പരയിലെ എട്ടാമത്തെ പുസ്തകമായി Do you Remember Kunan Poshpora ഇറങ്ങുകയായിരുന്നു. ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിവലില്‍ വെച്ച് പുസ്തക പ്രകാശനവും നടന്നു.

കുനന്‍ പോഷ് പോറ കൂട്ട മാനഭംഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി 10 വയസ്സുകാരിയും പ്രായം കൂടിയ സ്ത്രീ എണ്‍പതുകാരിയും ആണ്. സംഭവത്തിലെ സൈനീകര്‍ക്ക് അര്‍ഹമായ ശിക്ഷനല്‍കിയെന്ന് മാത്രമല്ല, ക്യത്യമായി അന്വേഷണം നടത്തിയ കമ്മറ്റികളുടെ റിപ്പോര്‍ട്ട് സഹിതം പൂഴ്ത്തി വക്കുകയായിരുന്നു കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍. ഈ അവസരത്തിലാണ് സമ്രീനയും കൂട്ടരും തെരുവിലേക്ക് ഇറങ്ങിയത്.

കുനന്‍ പോഷ് പോറ കൂട്ട മാനഭംഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി 10 വയസ്സുകാരിയും പ്രായം കൂടിയ സ്ത്രീ എണ്‍പതുകാരിയും ആണ്. സംഭവത്തിലെ സൈനീകര്‍ക്ക് അര്‍ഹമായ ശിക്ഷനല്‍കിയെന്ന് മാത്രമല്ല, ക്യത്യമായി അന്വേഷണം നടത്തിയ കമ്മറ്റികളുടെ റിപ്പോര്‍ട്ട് സഹിതം പൂഴ്ത്തിവെക്കുകയായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍. ഈ അവസരത്തിലാണ് സമ്രീനയും കൂട്ടരും തെരുവിലേക്ക് ഇറങ്ങിയത്. രണ്ടായിരത്തി പന്ത്രണ്ട് അവസനം ഡല്‍ഹിയില്‍ വച്ച് ക്രൂരമായി പീഡിക്കപ്പെട്ട പെണ്‍കുട്ടിയുടെ വിഷയത്തില്‍ രാജ്യമാകെ ആളികത്തിയപ്പോളാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ നാട്ടില്‍ നടന്ന കൂട്ട മറവിക്ക് വിധേയമായ ആ കിരാതസംഭവം ഒന്നുകൂടി പുനരന്വേഷിക്കാന്‍ ഇവര്‍ തയ്യാറായത്. സ്ഥലത്തെ അമ്പത് സ്ത്രീകളുടെ പേരില്‍ കാശ്മീര്‍ ഹൈക്കോടതിയില്‍ കൂനന്‍ പോഷ്‌പോറ കേസ് പുനര്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു പൊതു താല്പര്യഹര്‍ജി നല്‍കുകയായിരുന്നു ആദ്യം. പിന്നീട് ഈ കേസിന് പിന്നാലെ നടന്നപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും വസ്തുതകളും പുസ്തകമായി സമാഹരിക്കുകയായിരുന്നു.

രണ്ടായിരത്തി പന്ത്രണ്ട് അവസനം ഡല്‍ഹിയില്‍ വച്ച് ക്രൂരമായി പീഡിക്കപ്പെട്ട പെണ്‍കുട്ടിയുടെ വിഷയത്തില്‍ രാജ്യമാകെ ആളികത്തിയപ്പോളാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ നാട്ടില്‍ നടന്ന കൂട്ട മറവിക്ക് വിധേയമായ ആ കിരാതസംഭവം ഒന്നുകൂടി പുനരന്വേഷിക്കാന്‍ ഇവര്‍ തയ്യാറായത്. സ്ഥലത്തെ അമ്പത് സ്ത്രീകളുടെ പേരില്‍ കാശ്മീര്‍ ഹൈക്കോടതിയില്‍ കൂനന്‍ പോഷ്‌പോറ കേസ് പുനര്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു പൊതു താല്പര്യഹര്‍ജി നല്‍കുകയായിരുന്നു ആദ്യം. പിന്നീട് ഈ കേസിന് പിന്നാലെ നടന്നപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും വസ്തുതകളും പുസ്തകമായി സമാഹരിക്കുകയായിരുന്നു. ശിക്ഷ ഒഴിവാക്കലിനെ ചോദ്യം ചെയ്യലും ആര്‍മിയെ കൊണ്ട് ഉത്തരം പറയിപ്പിക്കലും ആയിരുന്നു ഹര്‍ജിയുടെ പ്രധാന ലക്ഷ്യമെന്നു സമ്രീന പുസ്തകത്തിലൂടെ പറയുന്നു. 1991 മാര്‍ച്ചില്‍ ആര്‍മി റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ കേസ് കെട്ടിച്ചമച്ചതും സൈനികരെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജമായി പ്രചരിപ്പിക്കുന്നതും ഇതിനു പിന്നില്‍ ആരോ ഉണ്ടെന്നും ആയിരുന്നു. വലിയൊരു വിഭാഗം സത്യമെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്ത ആര്‍മിയുടെയും സര്‍ക്കാരിന്റെയും ഡാറ്റകളെ കൃത്യമായ തെളിവ് സഹിതം ഈ പുസ്തകം കൗണ്ടര്‍ ചെയ്യുന്നു എന്ന് ഇഫ്ര പറയുന്നു. അതുകൊണ്ട് തന്നെ ഇത് ഞങ്ങള്‍ക്ക് ഒരു പുസ്തകം മാത്രമല്ല, മറന്നുപോയവരുടെ മുന്നിലെ ഓര്‍മിപ്പിക്കല്‍ കൂടിയാണ്. ഇഫ്ര എഴുതുന്നു, പോലീസ് റിപ്പോര്‍ട്ടുകള്‍, ഇരകളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍, കമ്മിറ്റി റിപ്പോര്‍ട്ടുകള്‍, ഗ്രാമവാസികളുടെ അഭിപ്രായങ്ങള്‍ എന്നിവ പുസ്തകത്തിലുണ്ട്. പ്രധാനമായും 7 ടൈറ്റിലുകള്‍ അടങ്ങിയതാണ് പുസ്തകം. കുനന്‍ പോഷ് പോറയും കാശ്മീരിലെ സ്ത്രീകളും, കാശ്മീരിലെ ലൈംഗിക അതിക്രമങ്ങളും ശിക്ഷാഭയമില്ലായ്മയും, കുനന്‍ പോഷ്‌പോറയിലെ അന്നത്തെ രാത്രി, ഇന്നത്തെ കുനന്‍ പോഷ്‌പോറ, അന്വേഷണങ്ങളും ശിക്ഷകള്‍ മരവിപ്പിക്കലും, ആരു ഓര്‍ക്കുന്നു കുനന്‍ പോഷ്‌പോറയിലെ അന്നത്തെ രാത്രി, ഇന്നത്തെ കുനന്‍ പോഷ്‌പോറ, അന്വേഷണങ്ങളും ശിക്ഷകര്‍ മരവിപ്പിക്കലും, ആരു ഓര്‍ക്കുന്നു കുനന്‍ പോഷ്‌പോറയെ, ഒപ്പം അടുത്ത കാലത്തെ ചെറുത്തുനില്‍പ്പുകളും….. എന്നിവയാണ് അദ്ധ്യായങ്ങള്‍. ഈ ഗ്രാമങ്ങളെ മറ്റുള്ളവര്‍ ഇപ്പോഴും വിശേഷിപ്പിക്കുന്നത് ആ കൂട്ടമാനഭംഗം നടന്ന ഗ്രാമം എന്നാണ്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷവും ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ എന്ന വിളി കേള്‍ക്കുന്നതിന്റെ ദയനീയവും അപകടകരവുമായ അവസ്ഥ പുസ്തകം വരച്ചു കാണിക്കുന്നുണ്ട്. സൈനികരുടെ ക്രൂരമായ ചെയ്തിക്ക് ഇരയായ 37 സ്ത്രീകളോട് സംസാരിച്ചിട്ടാണ് ഈ പുസ്തകം തയ്യാറാക്കുന്നത് എന്ന് ഇഫ്ര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഒപ്പം സ്ത്രീകളെ ഞങ്ങളോട് ഒന്നും വെളിപ്പെടുത്തരുത് എന്ന് ഭീഷണികളും ഉണ്ടായതായി എഴുത്തുകാര്‍ പറയുന്നു. “The book is not just a reminder of victimhood but a celebration of a greater struggle and resilience by the women of these villages,”  ഈ പുസ്തകം ഇരകളുടെ ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമല്ല. ഒരു വലിയ സമരത്തിന്റെ ആഹ്ലാദവും കൂടിയാണ് എന്ന് ഇഫ്ര ഭട്ട് പറഞ്ഞത് പുസ്തകത്തിന്റെ അവസാന താളും വായിച്ചുതീരുമ്പോള്‍ കൃത്യമായി വായനക്കാരന് മനസ്സിലാവും. കാശ്മീരിലെ ഡിവിഷന്‍ കമ്മീഷണറായ വജാഹത്ത് ഹബീബുല്ലാഹ് ഈ പ്രധാന ഭാഗങ്ങളും മറ്റും സര്‍ക്കാര്‍ നശിപ്പിച്ചുകളഞ്ഞു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസ് പത്രപ്രവര്‍ത്തകനോടു പറഞ്ഞത്. രണ്ടു സാധ്യതകള്‍ ഞാന്‍ കാണുന്നു ഒന്ന് ആര്‍മിയുടെ ശക്തമായ സമ്മര്‍ദ്ദം, അല്ലെങ്കില്‍ അന്ന് രാത്രി മറ്റെന്തോ ആ ഗ്രാമങ്ങളില്‍ നടന്നിട്ടുണ്ട് എന്ന് ഇതിനെ കുറിച്ച് വഹാഹത്തുല്ലാഹ് മാധ്യമ പ്രവര്‍ത്തകനോട് പറയുന്നുണ്ട്.

സൈനിക ഭരണത്തിന്റെ വീര്‍പ്പുമുട്ടലില്‍ കഴിയുകയാണ് ഇപ്പോഴും കാശ്മീര്‍. രാജ്യത്തിന്റെ സുരക്ഷ എന്ന പേരില്‍ അവിടെയുള്ള സ്ത്രീകളെയും കുഞ്ഞുങ്ങളെയും ക്രൂരമായി ഉപദ്രവിക്കുന്നത് കുനന്‍ പോഷ് പോറയില്‍ തുടങ്ങിയതോ ഒടുങ്ങിയതോ അല്ല. ഏറ്റവും ഒടുവില്‍ കാശ്മീരില്‍ നിന്നും പോണ്ടിച്ചേരി സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ വന്ന വിദ്യാര്‍ത്ഥികളെ നോക്കി ഉത്തരവാദിത്തപ്പെട്ട ഭരണകൂടം എഴുതിയത് തീവ്രവാദത്തിന്റെ റിക്രൂട്ട്‌മെന്റ് എന്നാണ്. കാശ്മീരും അവിടെയുള്ള ജനതയും അപരവല്‍ക്കരിക്കപ്പെടുന്നു എന്നതിന്റെ വീണ്ടും വീണ്ടും വായനകളാണ് അല്ലെങ്കില്‍ ഓര്‍മപ്പെടുത്തലുകളാണ് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ കുനന്‍ പോഷ്‌പോറ എന്ന പുസ്തകം.

 

നളന്ദ യൂണിവേഴ്‌സിറ്റിയില്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡി വിഭാഗത്തില്‍ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍.

Top