സംവരണ വിവാദങ്ങളും സമകാലീന ലിംഗരാഷ്ട്രീയത്തിലെ പ്രശ്‌നങ്ങളും

‘മുസ്ലീം പുരുഷന്‍മാര്‍ എന്തു ഹറാംപിറപ്പ് പറഞ്ഞാലും അതിനെ പിന്താങ്ങുന്ന ദലിത് സ്വത്വവാദ ക്വട്ടേഷന്‍ സംഘങ്ങളുണ്ട്’ എന്നതാണല്ലോ ഷാഹിനയുടെ ഒരു വല്ലാത്ത പ്രശ്‌നം. മുസ്ലീംപുരുഷന്‍മാര്‍ പറഞ്ഞ ഏതെങ്കിലും ഹറാംപിറപ്പിനെപ്പറ്റിയും, അതിനെ പിന്താങ്ങിയ ദലിത് സ്വത്വവാദ ക്വട്ടേഷനെ പറ്റിയും ഷാഹിന വിശദീകരിക്കേണ്ടതുണ്ട്.
ദലിത് സ്വത്വവാദികളുടെ ഒരു നേതാവാണ് ഡോ. അംബേദ്കര്‍. അദ്ദേഹം ഒരു സ്ത്രീപുരുഷ സമത്വവാദിയും, എല്ലാ മതങ്ങളിലും എന്നപോലെ ഇസ്ലാമിലും സ്ത്രീവിരുദ്ധ ആശയങ്ങള്‍ ഉണ്ടെന്നുപറഞ്ഞ ആളുമാണ്. മുസ്ലീംസമുദായം ആധുനികവല്‍ക്കരിക്കപ്പെടേണ്ടതെന്നും, ഭൂതകാല തുടര്‍ച്ചയുള്ള അതിലെ അനാചാരങ്ങള്‍ മാറേണ്ടതുമാണെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതേ സമയം ഇത്തരം മാറ്റങ്ങള്‍ക്ക് പരിഹാരമായി ഏക സിവില്‍കോഡ് വേണമെന്ന ലിബറല്‍ ചിന്താഗതിക്കാരുടെ ആവശ്യത്തെ തളളിക്കളഞ്ഞ് ‘മതമൗലികവാദികള്‍’ക്ക് ഒപ്പം നില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതായിരിക്കണം ഷാഹിന ഉദ്ദേശിച്ച മുസ്ലീംപുരുഷന്‍മാരുടെ ഹറാംപിറപ്പിനെ പിന്തുണച്ച ദലിത് സ്വത്വവാദ ക്വട്ടേഷന്‍. മറ്റെന്തെങ്കിലും കാര്യം ഉളളതായി എനിക്ക് അറിവില്ല.

ഒ. അബ്ദുള്‍ റഹ്മാന്‍ ‘മാധ്യമം ഓണ്‍ലൈനില്‍’ സംവരണത്തെപ്പറ്റി എഴുതിയ വിചാരങ്ങള്‍ വന്‍വിവാദത്തിനും കഠിനമായ ചോദ്യപ്പെടലിനും കാരണമായി. മുസ്ലീംസമുദായത്തിലെ യുവജനങ്ങളും ഇതരസമുദായങ്ങളിലെ സാമൂഹിക ചിന്തകരും പഴുതില്ലാത്ത വിധത്തില്‍ അദ്ദേഹത്തിന്റെ വാദങ്ങളോടുള്ള വിയോജിപ്പ് വിവിധ മീഡിയകളിലൂടെ പ്രകടിപ്പിക്കുകയുണ്ടായി.

 

എന്റെ സംശയമിതാണ്. സംവരണം ഒരു ദലിത് പ്രശ്‌നവും സ്ത്രീ പ്രശ്‌നവും മാത്രമാണെന്ന പൊതുബോധത്തെ തന്നെ ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ തന്നെ എന്തുകൊണ്ട് ഉണ്ടായി? വിവിധ കാറ്റഗറികളായി ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സംവരണങ്ങള്‍ അനുഭവിക്കുന്നുണ്ട്. കേരളത്തില്‍, മലയാളി മെമ്മോറിയലിലൂടെ ശൂദ്രസമുദായങ്ങളുടെ സംവരണവാദമാണ് ഉയര്‍ന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നീട് നടന്ന നിവര്‍ത്തന പ്രക്ഷോഭണത്തിലൂടെ മുസ്‌ലീംങ്ങളും പിന്നാക്കക്കാരും ഉദ്യോഗങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയാധികാരത്തിലും പങ്കാളിത്തമുള്ളവരായി മാറി. ഒരു പക്ഷേ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ‘സംവരണീയര്‍’ എന്നു വിളിക്കാവുന്നവര്‍ ഈ ജന വിഭാഗങ്ങളാണെന്നു തോന്നുന്നു.

അതുകൊണ്ട്തന്നെ മണ്ഡല്‍ കമ്മീഷന് ശേഷമുള്ള സവിശേഷ സാഹചര്യത്തെ തിരിച്ചറിഞ്ഞ് പുത്തന്‍ കീഴാള പാരസ്പര്യങ്ങളും ഐക്യങ്ങളും ഉണ്ടാക്കുന്നതിന് മുന്‍കൈയെടുക്കേണ്ടത് സ്വാഭാവികമായും ഈ വിഭാഗങ്ങളിലെ സാമൂഹിക-രാഷ്ട്രീയ ബോധ്യമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളുമാണ്.
എന്നാല്‍, പലരും ഈ മുന്‍കൈ പ്രവര്‍ത്തനം കൈയൊഴിയുക മാത്രമല്ല സംവരണം ദലിതരുടെ മാത്രം എന്തോ പ്രശ്‌നമാണെന്ന മട്ടില്‍ സ്വയം കരുതുകയും ചെയ്യുന്നു. ഇതിലൂടെ സംവരണത്തിന്റെ രണ്ടാം ഘട്ടമായ ദലിത്-പിന്നാക്ക- ന്യൂനപക്ഷ ഐക്യത്തെയും അടുത്ത ഘട്ടമായ ‘വ്യത്യസ്തതകളുടെ സഹവര്‍ത്തിത്വ’മെന്ന കീഴാള പ്രോജക്ടിനെയും തരംതാഴ്ത്തിക്കൊണ്ട് ഹിന്ദുത്വത്തിന്‌വേണ്ടി പരവതാനി വിരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിന് ഇവരെ പ്രേരിപ്പിക്കുന്ന ഘടകം, അധീശത്വ സാംസ്‌ക്കാരികതയെ ചെറുക്കാനുള്ള ഭയമാകാം. അല്ലെങ്കില്‍ ഇടതുപക്ഷപൊതുബോധത്തിന്റെ ജനപ്രിയതയോ സവര്‍ണ്ണലിബറലിസത്തിന്റെ സുരക്ഷയോ വിട്ടുകളയുന്നതിലുള്ള വൈമനസ്യമാകാം. ഇത്തരം സുരക്ഷാസങ്കേതങ്ങള്‍ ഒഴിവാക്കി പുതുവഴികള്‍ വെട്ടാന്‍ ശ്രമിക്കുന്നവരെ കാത്തിരിക്കുന്ന ‘ഹ്യുമിലിയേഷന്‍’ എന്തായിരിക്കുമെന്നു അംബേദ്ക്കറിന്റെയും കാന്‍ഷിറാമിന്റെയും ജീവിതവും പ്രവര്‍ത്തനങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഏതായാലും, ഒ. അബ്ദുള്‍ റഹ്മാന്‍ മേല്പ്പറഞ്ഞവരില്‍ നിന്നും ഭിന്നമായ രാഷ്ട്രീയമാണ് ഉള്‍ക്കൊള്ളുന്നതെന്ന് ഇതിനോടകം പലരും ചൂണ്ടിക്കാട്ടിക്കഴിഞ്ഞു.
എന്നാല്‍, മുസ്ലീംസമുദായത്തിലെ ചില പ്രത്യേക സംഘടനകളോടും നേതൃത്വങ്ങളോടും വിയോജിക്കുന്ന കുറച്ചുപേരുടെ സ്വകാര്യ അജണ്ടയായി സംവരണം പോലുള്ള പ്രമേയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് എത്രയോ മോശപ്പെട്ട അവസ്ഥയാണ്.
മുസ്ലീം സമുദായത്തില്‍ വിവിധസംഘടനകളും വിഭാഗങ്ങളുമുണ്ട്. അവര്‍ തമ്മില്‍ ഭിന്നതകളും തര്‍ക്കങ്ങളുമുണ്ട്. അവ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ടവര്‍ പലതരം വേദികള്‍ ഉണ്ടാക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. അങ്ങനെയുള്ള പ്രായോഗികമായ യാതൊരുപ്രവര്‍ത്തനങ്ങളും നടത്താതെ ഭിന്നതകള്‍ മാത്രം പര്‍വ്വതീകരിച്ചും ‘മൗദൂദി’ ഭയത്തിന്റെ അപസര്‍പ്പക കഥകള്‍ ആവര്‍ത്തിച്ചും അരാഷ്ട്രീയത പ്രചരിപ്പിക്കുന്നവര്‍, ഭൂരിപക്ഷ ഹിന്ദുമനസ്സില്‍ അവ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്താണെന്ന് ആലോചിക്കേണ്ടതാണ്. ഫാഷിസം ഉന്നം വെക്കുന്നത് ഏതെങ്കിലും സംഘടനയെയോ വ്യക്തിയേയോ അല്ലെന്നും അപര ഇസ്ലാമിനെതന്നെയാണെന്നും ഇക്കൂട്ടര്‍ മനസ്സിലാക്കണം.
‘ബൂര്‍ഷ്വാസിയെയും’ തങ്ങളുടെ രാഷ്ട്രീയ-സൈദ്ധാന്തികപ്രതിയോഗികളെയും പറ്റി മാര്‍ക്‌സും അദ്ദേഹത്തിന്റെ സുഹൃത്തായ ഏംഗല്‍സും പ്രവചനാത്മകമായ ഭാഷയില്‍ എഴുതിയ ശകാര വാക്കുകള്‍ ഫലത്തില്‍ യൂറോപ്പിലെ ജൂതസമൂഹത്തെയും അപര ജനതകളെയും മാത്രമാണ് പ്രതിസ്ഥാനത്ത് എത്തിച്ചതെന്നും, വെളുത്ത വംശീയ വാദികള്‍ക്ക് യാതൊരു കോട്ടവും മാര്‍ക്‌സിസ്റ്റ് പ്രചാരണഫലമായി ഉണ്ടായില്ലെന്നും പുതുകാല ഫാഷിസ്റ്റ് വിരുദ്ധ രചനകള്‍ സൂചിപ്പിക്കുന്നു. ഇപ്രകാരം ജൂതവിദ്വേഷം ഇരട്ടിയായതിലൂടെയാണ് കോടിക്കണക്കിന് ആളുകളെ കൊന്നുകളയാനുള്ള മനശാസ്ത്രപശ്ചാത്തലം യൂറോപ്പില്‍ വികസിച്ചത്.
ഇതേ പോലുള്ള വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ദലിത് പക്ഷത്ത്‌നിന്നുകൊണ്ട് ഒരുവശം മാത്രം കാണുന്നവര്‍ ഓര്‍ക്കേണ്ടത്, സംവരണത്തെപ്പറ്റി ഒരു പൊതു വീക്ഷണം രൂപപ്പെടുത്താന്‍ വളരെയധികം സംഘര്‍ഷങ്ങള്‍ തങ്ങള്‍ക്കിടയില്‍ തന്നെ വേണ്ടിവന്നു എന്നതാണ്. സംവരണം ഒരു തൊഴില്‍ ദാനപദ്ധതിയോ ഭരണകൂട ആനുകൂല്യമോ അല്ലെന്ന നിലപാട് ദലിത് പ്രസ്ഥാനങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിനോട് ഏറ്റവുമധികം കലഹിച്ചത് ദലിതരിലെ പ്രമുഖവ്യക്തികള്‍ തന്നെയായിരുന്നു. അക്കാലത്ത്, സംവര ണത്തെ ലഘൂകരിച്ചും ഇ.എം.എസിനെപ്പോലുള്ളവരുടെ മഹത്വത്തെ ഉയര്‍ത്തിക്കാണിച്ചും ദലിത് പ്രസ്ഥാനങ്ങളെ കഠിനമായി പ്രതിരോധിച്ച വരില്‍ ഒരാള്‍ ഡോ. എം. കുഞ്ഞാമനാണ്. അവസാനം ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിലൂടെ കെ.കെ. കൊച്ച് ശക്തമായൊരു മറുപടി നല്‍കിയതിലൂടെയാണ് അദ്ദേഹത്തിന്റെ എതിര്‍വാദങ്ങള്‍ക്ക് തിരശ്ശീല വീണത്.

___________________________________
മുസ്ലീം സമുദായത്തില്‍ വിവിധസംഘടനകളും വിഭാഗങ്ങളുമുണ്ട്. അവര്‍ തമ്മില്‍ ഭിന്നതകളും തര്‍ക്കങ്ങളുമുണ്ട്. അവ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ടവര്‍ പലതരം വേദികള്‍ ഉണ്ടാക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. അങ്ങനെയുള്ള പ്രായോഗികമായ യാതൊരുപ്രവര്‍ത്തനങ്ങളും നടത്താതെ ഭിന്നതകള്‍ മാത്രം പര്‍വ്വതീകരിച്ചും ‘മൗദൂദി’ ഭയത്തിന്റെ അപസര്‍പ്പക കഥകള്‍ ആവര്‍ത്തിച്ചും അരാഷ്ട്രീയത പ്രചരിപ്പിക്കുന്നവര്‍, ഭൂരിപക്ഷ ഹിന്ദുമനസ്സില്‍ അവ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്താണെന്ന് ആലോചിക്കേണ്ടതാണ്. ഫാഷിസം ഉന്നം വെക്കുന്നത് ഏതെങ്കിലും സംഘടനയെയോ വ്യക്തിയേയോ അല്ലെന്നും അപര ഇസ്ലാമിനെതന്നെയാണെന്നും ഇക്കൂട്ടര്‍ മനസ്സിലാക്കണം.
‘ബൂര്‍ഷ്വാസിയെയും’ തങ്ങളുടെ രാഷ്ട്രീയ-സൈദ്ധാന്തികപ്രതിയോഗികളെയും പറ്റി മാര്‍ക്‌സും അദ്ദേഹത്തിന്റെ സുഹൃത്തായ ഏംഗല്‍സും പ്രവചനാത്മകമായ ഭാഷയില്‍ എഴുതിയ ശകാര വാക്കുകള്‍ ഫലത്തില്‍ യൂറോപ്പിലെ ജൂതസമൂഹത്തെയും അപര ജനതകളെയും മാത്രമാണ് പ്രതിസ്ഥാനത്ത് എത്തിച്ചതെന്നും, വെളുത്ത വംശീയ വാദികള്‍ക്ക് യാതൊരു കോട്ടവും മാര്‍ക്‌സിസ്റ്റ് പ്രചാരണഫലമായി ഉണ്ടായില്ലെന്നും പുതുകാല ഫാഷിസ്റ്റ് വിരുദ്ധ രചനകള്‍ സൂചിപ്പിക്കുന്നു. ഇപ്രകാരം ജൂതവിദ്വേഷം ഇരട്ടിയായതിലൂടെയാണ് കോടിക്കണക്കിന് ആളുകളെ കൊന്നുകളയാനുള്ള മനശാസ്ത്രപശ്ചാത്തലം യൂറോപ്പില്‍ വികസിച്ചത്.
___________________________________ 

മാര്‍ക്‌സിസ്റ്റ് പക്ഷത്തുള്ള പല കീഴാളരും ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചരിത്രവിരുദ്ധമായ സാമ്പത്തികവാദം വെച്ചുനോക്കുമ്പോള്‍ ഒ. അബ്ദുള്‍ റഹ്മാന്റേത് മേലാളിത്ത മുന്‍വിധികള്‍ ഉള്ളടങ്ങിയ, യാഥാസ്ഥിതികമായ ചില ആലോചനകളാണെന്ന് കാണാം. സ്ത്രീകളോടും കീഴാളരോടുമുള്ള പാരസ്പര്യമില്ലായ്മ അതില്‍ അന്തര്‍ലീനമായിട്ടുണ്ട്. എന്നാല്‍ വിദ്വേഷ പ്രചാരണസ്വഭാവമുള്ള എതിര്‍പ്പ് ഇതിനോട് അനുബന്ധിച്ചുണ്ടായത് ആദ്യമേ സൂചിപ്പിച്ച സ്വകാര്യ അജണ്ടകളുടെ ഫലമായിട്ടാണ്.
ഇതേ അവസരത്തെ ഉപയോഗപ്പെടുത്തി ജെനി റൊവീന എന്ന കീഴാളസ്ത്രീപക്ഷ എഴുത്തുകാരിയെ ടാര്‍ജറ്റ് ചെയ്യാനുള്ള നീക്കങ്ങളും നടക്കുകയുണ്ടായി. സംവരണത്തെ ജനസംഖ്യാനുപാതികമായി മാറ്റിക്കൊണ്ട് പരിഗണനാര്‍ഹമായ സവര്‍ണ്ണസമുദായങ്ങള്‍ക്കും അത് നല്‍കണമെന്ന വീക്ഷണം മുന്നോട്ടുവെച്ചിട്ടുളളത് ജെനി റൊവീനയല്ല. മറിച്ച്. ബി.എസ്.പി പോലുള്ള പ്രസ്ഥാനങ്ങളുടെ നിലപാടാണത്.
പൂനാപാക്ടിന്റെ മരണക്കിടക്കയില്‍ നിന്നുമാണ് സംവരണം ഉണ്ടായതെന്നും അതിനെ ‘ചട്ടുക യുഗമായി’ കാണണമെന്നും ആവശ്യപ്പെട്ടത് കാന്‍ഷിറാമാണ്. സംവരണത്തിലൂടെ ഉണ്ടാവുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ചട്ടുകങ്ങള്‍ എന്നാണ് അദ്ദേഹം വിളിച്ചത്. ഇതിനര്‍ത്ഥം, സംവരണത്തെ കേവലമായി കൈയ്യൊഴിയണമെന്നല്ല. അതിന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞ് പുതിയ പ്രോജക്ടുകള്‍ ഭാവന ചെയ്യുന്നതിലേക്ക് കീഴാളര്‍ ഉയരണമെന്നാണ്.
ഇന്ത്യയില്‍ ഒരു ഹിന്ദുത്വഭരണം ഉണ്ടാകാത്തവിധത്തില്‍, ക്രിയാത്മകമായ ഒരു ജനാധിപത്യ നിയന്ത്രണ സംവിധാനമെന്ന നിലയിലായിരുന്നു പൂനാപാക്ട് വിഭാവന ചെയ്യപ്പെട്ടിരുന്നത് എന്ന് എസ്. ആനന്ദ് വിലയിരുത്തിയിട്ടുണ്ട്. പൂനാപാക്ടിന്റെ അവസരത്തിലും, ഇന്ത്യാ വിഭജന ഘട്ടത്തിലും, അംബേദ്ക്കറെപ്പോലുള്ളവരുടെ രാഷ്ട്രീയ ഇടപെടലുകളുടെ പ്രാധാന്യത്തെ തിരിച്ചറിയുന്നതില്‍ അന്നത്തെ വരേണ്യ മുസ്ലീം നേതൃത്വം പരാജയപ്പെടുകയും, പില്‍ക്കാലത്ത് ഒരു ജനതയുടെ ദേശീയ ദുരന്തമായി മാറിയ വിഭാഗീയ നിലപാടുകളില്‍ അവര്‍ എത്തിച്ചേരുകയും ചെയ്തു.
ഇന്ന്, അയുക്തികമായ മൗദൂദി പേടിയും ഇല്ലാത്ത തീവ്രവാദ കഥകളും പറഞ്ഞ് സവര്‍ണ്ണഫാഷിസത്തെ പ്രചോദിപ്പിക്കുന്നതിനൊപ്പം അവര്‍ണ്ണരില്‍ മുസ്ലീം സമുദായത്തെ പറ്റി സംശയത്തിന്റെ നിഴല്‍ പരത്തുകയും ചെയ്യുന്ന ഇസ്ലാമിലെ വിദ്യാസമ്പന്നരാണെന്ന് അഭിമാനിക്കുന്ന കുറച്ചുപേര്‍; പഴയ വരേണ്യ നേതൃത്വങ്ങളെ തനിയാവര്‍ത്തിക്കുയാണെന്ന് പറയാതെവയ്യ.

  • ലിംഗ രാഷ്ട്രീയവും മുസ്ലീം സ്ത്രീയുടെ ഇടവും

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലിബറല്‍ ജനാധിപത്യം അതിന്റെ പേറ്റുനോവുകള്‍ അനുഭവിച്ച ഘട്ടത്തില്‍, വരേണ്യതയ്ക്കും മതാത്മകതയ്ക്കും മുമ്പില്‍ ഇളകിയാടിയ ‘ദേശീയ മുസ്ലീം’ എങ്ങിനെയാണ് പരിമിതപ്പെട്ടത് എന്ന തിരിച്ചറിവാണ് മാധ്യമപ്രവര്‍ത്തകയായ കെ.കെ. ഷാഹിനയ്ക്ക് ഇല്ലാതെ പോയത് എന്നു തോന്നുന്നു. മാത്രമല്ല, ചെറുത്-വലുത് സംഘര്‍ഷങ്ങളുടെ സമകാലീനാവസ്ഥയില്‍ ചെറുതുകളുടെ ഇടങ്ങളെയും ചരിത്ര സ്മരണകളെയും ഉള്‍ക്കൊള്ളാത്തതിന്റെ പ്രതിസന്ധിയും അവര്‍ക്ക് ഉണ്ടെന്നു തോന്നുന്നു. തല്‍ഫലമായി, മറ്റുപലരേയും പോലെ ചെറുതുകളോട് കാണിക്കുന്ന അക്രമണപരതയാണ് ജന്‍ഡര്‍/സെക്ഷ്വല്‍ പൊളിറ്റിക്‌സ് എന്നു അവരും വിശ്വസിക്കുന്നതായി തോന്നുന്നു.
ഒ. അബ്ദുള്‍ റഹ്മാന്‍ വിവാദവുമായി ബന്ധപ്പെട്ടു ഫെയ്‌സ് ബുക്കില്‍ ഷാഹിന ഇട്ട ഒരു പോസ്റ്റ് ഇങ്ങിനെ വായിക്കാം.
‘മുസ്ലീം നേതാക്കള്‍ എന്ത് ഹറാംപിറപ്പ് പറഞ്ഞാലും ന്യായീകരണവുമായി രംഗത്തിറങ്ങുന്ന ദലിത് ക്വട്ടേഷന്‍ സ്വത്വവാദികളെയൊന്നും കാണാനില്ലല്ലോ. എന്തുചെയ്യാന്‍. സംവരണത്തിന്റെ കടയ്ക്കലാണല്ലോ ഇത്തവണ കത്തിവച്ചത്. എ.പി., ഇ.പി, ജമാഅത്തെ ഇസ്ലാമി ഭേദമന്യേ ഇവര്‍ സ്ത്രീകള്‍ക്ക് നേരെ വിഷം തുപ്പുമ്പോ മുസ്ലീം സ്ത്രീകള്‍പോലും അതിനെതിരെ സംസാരിക്കാന്‍ പാടില്ല എന്നായിരുന്നു ഈ സ്വത്വവാദി ടീമിന്റെ തിട്ടൂരം. വല്ലതും പറഞ്ഞാല്‍” അതിനു നീ 22 കാരറ്റ് മുസ് ലീമാണോ അല്ലല്ലോ’ എന്ന് ചോദിച്ച് ഈ ദലിത് സ്വത്വവാദി ക്വട്ടേഷന്‍ ടീമുകള്‍ ചാടിവീഴാറുണ്ട്. ദലിത് മുസ്ലീം ഐക്യത്തിന്റെ തേരും തെളിച്ച് ഇനിയും വരണേ ഈ വഴി. എന്ന് രാഷ്ട്രീയം കൊണ്ടും പൊതുപ്രവര്‍ത്തനംകൊണ്ടും കുടുംബം താറുമാറായ ഒരുത്തി. ഒപ്പ് ”
ആദ്യമേ സൂചിപ്പിച്ചതുപോലെ, സംവരണമെന്നത് ദലിതരുടെ എന്തോ കാര്യമാണെന്നും അതിനെപറ്റി ആരെങ്കിലും എതിര്‍പ്പ് വിചാരിച്ചാല്‍ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും ദലിതര്‍ തന്നെ വന്നിരിക്കണം എന്ന ലളിതമായ സാമാന്യ യുക്തിയാണ് ഇതെന്നു അധികം വിശദീകരിക്കേണ്ടതില്ലെന്നു കരുതുന്നു. അതിനാല്‍, ആ വശത്തെ ഒഴിവാക്കി ഈ നോട്ടിലൂടെ പ്രതിനിധാനപ്പെടുന്ന ലിംഗരാഷ്ട്രീയത്തിന്റെ ഗതിയെന്താണെന്നു നോക്കാം.
തീര്‍ച്ചയായും, മുസ്ലീം സ്ത്രീയ്ക്ക് ലോകത്തിലുള്ള ഒരേ ഒരു ശത്രു മുസ്ലീം പുരുഷനാണല്ലോ. സ്വന്തം നാടുകളിലെ, സമുദായങ്ങളിലെ, കുടുംബങ്ങളിലെ മുഴുവന്‍ സ്ത്രീകളെയും തടവറയിലിട്ടിരിക്കുന്ന, ഗ്വണ്ടനാമകളെ തോല്പിക്കുന്ന തരത്തില്‍ അവരെ നിരന്തരം റേപ്പ് ചെയ്യുകയും അവരുടെ മേല്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്യുന്ന ആധുനിക കാട്ടാളരും ഈ പുരുഷന്മാര്‍ തന്നെയാണല്ലോ. ഇവരില്‍ ഉള്‍പ്പെട്ട ഒരാളുടെ വീഴ്ചയിലുള്ള ആനന്ദമാണ് അബ്ദുള്‍ റഹ്മാന്റെ ഇടര്‍ച്ചകളിലൂടെ ഷാഹിന പ്രകടിപ്പിക്കുന്നതെന്നു ഈ ഫെയ്‌സ് ബുക്ക് നോട്ട് നമ്മോട് വിളിച്ചു പറയുന്നു.
മുസ്ലീം സ്ത്രീയുടെ ശത്രു മുസ്ലീം പുരുഷനാണെന്നും, അറബ്- ആഫ്രിക്കന്‍ നാടുകളിലെ അവളുടെ ആത്യന്തിക വിമോചകന്‍ വെള്ളക്കാരനായ ആണും, ഇന്ത്യപോലുള്ള നാടുകളിലെ വിമോചകന്‍ സവര്‍ണ്ണ ആണുമാണെന്ന വിചാരം പുലര്‍ത്താന്‍ ഷാഹിനയ്ക്ക് സര്‍വ്വ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ഈ ധാരണയെ ഇന്ത്യയിലും കേരളത്തിലും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പുതു ഫെമിനിസത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനോടേ വിയോജിപ്പുള്ളു.
ജെന്‍ഡര്‍ പൊളിറ്റിക്‌സ്/ സെക്ഷ്വല്‍ പൊളിറ്റിക്‌സ് മുതലായ വാക്കുകള്‍ ഉച്ചരിക്കപ്പെടുകയും, മുസ്ലീം പേരുള്ള ഒരു സ്ത്രീയുടെ സാക്ഷിമൊഴി ഒപ്പമുണ്ടാവുകയും ചെയ്താലൊന്നും അധിനിവേശ കല്പനയെ ഫെമിനിസമാക്കി മൊഴിമാറ്റാന്‍ കഴിയില്ല.
”സ്ത്രീവിരുദ്ധനായ, മത മൗലികവാദിയായ മുസ്ലീം പുരുഷന്‍” എന്ന സങ്കല്പനം ഉരുത്തിരിഞ്ഞത് ആധുനിക ഫെമിനിസ്റ്റ് ചിന്തയില്‍ നിന്നുമല്ല. മറിച്ച്, അധിനിവേശമാണ് അത് രൂപപ്പെടുത്തിയത്. ഇത്തരം കല്പനകള്‍ക്ക് ചരിത്രപരമായ തുടര്‍ച്ചകളുണ്ട്. പഴയകാലത്ത്, ഗോത്രജനതകളുടെ മണ്ണും ആത്മാഭിമാനവും കവര്‍ന്നെടുക്കാനായി വെള്ളക്കാരായ വേട്ടക്കാര്‍ അഴിച്ചുവിട്ട പ്രചാരണമായിരുന്നു ഗോത്രമൂപ്പന്‍മാരുടെ സ്ത്രീപീഢനമെന്നത്. പില്‍ക്കാലത്ത്, വിയറ്റ്‌നാം യുദ്ധങ്ങളിലൂടെ ഏഷ്യന്‍-ആഫ്രിക്കന്‍ നാടുകളിലേക്ക് സാമ്രാജ്യത്വം ഇരച്ചുകയറിയപ്പോള്‍ ‘മഞ്ഞക്കുള്ളന്‍’മാരുടെ ആചാരങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മാത്രമല്ല, അവരുടെ ചെറുകത്തികളില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാനുള്ള വിമോചന ദൗത്യമാണ് അവര്‍ നടത്തുന്നതെന്നാണ് പറഞ്ഞത്. എണ്ണയ്ക്ക് വേണ്ടിയുള്ള കവര്‍ച്ചാ യുദ്ധങ്ങളിലൂടെയും പാലസ്തീന്‍-ഇറാക്ക്-അഫ്ഗാന്‍ അധിനിവേശ പശ്ചാത്തലത്തിലുമാണ് ‘സ്ത്രീവിരുദ്ധനായ’, ‘മതമൗലികവാദിയായ’ മുസ്ലീം പുരുഷന്‍ എന്ന കല്പനയുണ്ടായത്. ഈ വാക്ക് നാളെ ‘സ്ത്രീവിരുദ്ധനായ കറുത്ത പുരുഷനായും ‘ ‘ഇന്ത്യന്‍ ദലിത് പുരുഷനായും’ രൂപാന്തരപ്പെടുമെന്നതിനും സംശയം വേണ്ട.
ദശലക്ഷക്കണക്കിന് മനുഷ്യര്‍ അധിവസിച്ചിരുന്ന, സംസ്‌ക്കാരത്തെയും, ജൈവപ്രകൃതിയെയും പുതുക്കി വളര്‍ത്തിക്കൊണ്ടിരുന്ന, നിരവധി നാടുകളെ മുച്ചൂടം മുടിക്കുന്നതിലേയ്ക്ക് നയിച്ച ‘ഇസ്ലാമോ ഫോബിയ’ എന്ന ആധുനികോത്തര സാമ്രാജ്യത്വ പ്രചാരണത്തെ നിസ്സാരവല്‍ക്കരിക്കുന്നുണ്ട് ഷാഹിന; നിരവധി പോസ്റ്റുകളിലൂടെ. കേരളത്തിലെ അപൂര്‍വ്വം കാമ്പസുകളില്‍ നാമമാത്രമായി സാന്നിധ്യമറിയിക്കുന്ന ചില ഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ ഈ വാക്ക് ഉച്ചരിക്കുന്നതുകൊണ്ടാണത്രെ അവര്‍ക്ക് ഇത്ര വെറുപ്പ്.
ഈ കാര്യങ്ങള്‍ എഴുതിയതിലൂടെ ഈ ലേഖകന്‍ എല്ലാം സാമ്രാജ്യത്വത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്നും, മുസ്ലീം സമുദായത്തില്‍ സ്ത്രീപുരുഷ സംഘര്‍ഷമില്ലെന്നു പറയുകയാണെന്നും, മതം കുടുംബം മുതലായ സ്ഥാപനങ്ങളെ എസന്‍ഷ്യലൈസ് ചെയ്ത് സ്ഥാപിക്കുകയാണെന്നും എതിര്‍വാദമുന്നയിക്കാന്‍ എളുപ്പമാണ്. മുസ്ലീം സമുദായത്തിലെ വരേണ്യര്‍ നടത്തുന്ന സ്ഥാപനങ്ങളിലെ കീഴാളഅയിത്തത്തെയും അതിലെ മതേതരവാദികള്‍ അടക്കമുള്ളവര്‍ കാണിക്കുന്ന ലിംഗ/ജാതി വിവേചനങ്ങളെയും ചുരുക്കികാണുകയാണെന്നും വിമര്‍ശിക്കാവുന്നതാണ്. അത്തരം വിമര്‍ശനങ്ങളെ ഭയപ്പെടുന്നുമില്ല.
ഏതായാലും ‘ബഫലോ സോള്‍ജിയര്‍’ എന്ന ബോബ്മാര്‍ലിയുടെ വിസ്മയ ഗാനത്തിലൂടെ പഴയ കൊളോണിയല്‍ വേട്ടക്കാര്‍ സ്ത്രീവിമോചകരായിരുന്നു എന്ന അവകാശവാദം പൊളിയുന്നുണ്ട്. മഹാനായ അറബ് കവി മുഹമ്മദ് ദാര്‍വീഷ് ‘എന്റെ ഉമ്മ’ എന്ന കവിതയെഴുതിയിട്ടുണ്ട്. അമേരിക്കയിലെ കറുത്ത മുസ്ലീമായിരുന്ന ടുപാക് ഷക്കൂര്‍ സ്വന്തം അമ്മയെ പറ്റി, പെങ്ങളെപറ്റി, സമുദായത്തെ പറ്റി വാഴ്ത്തുപാട്ടുകള്‍ പാടുകയും ആറ് വര്‍ഷം പ്രണയിനിയായിരുന്നവള്‍ എന്തിന് എന്നെ ചതിച്ചു എന്ന് അവളെ കുറ്റപ്പെടുത്താതെ തന്നെ മനസ്താപപ്പെടുകയും ചെയ്തിട്ടുണ്ട്. 25-ാം വയസ്സില്‍ കൊല ചെയ്യപ്പെട്ട ‘കറുത്ത യൂത്ത് കള്‍ച്ചറിന്റെ’ ഈ ഉജ്വലനായകനെ പറ്റിയുണ്ടായ ഹൃദയം നുറുങ്ങുന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയത് അവന്റെ അമ്മയായിരുന്നു എന്നറിയുമ്പോള്‍, ഷാഹിനമാരുടെ സാക്ഷിമൊഴികളും പൊളിയുന്നുണ്ട്.

  • ഹറാംപിറപ്പും ദലിത് സ്വത്വവാദ ക്വട്ടേഷനും

‘മുസ്ലീം പുരുഷന്‍മാര്‍ എന്തു ഹറാംപിറപ്പ് പറഞ്ഞാലും അതിനെ പിന്താങ്ങുന്ന ദലിത് സ്വത്വവാദ ക്വട്ടേഷന്‍ സംഘങ്ങളുണ്ട്’ എന്നതാണല്ലോ ഷാഹിനയുടെ ഒരു വല്ലാത്ത പ്രശ്‌നം. മുസ്ലീംപുരുഷന്‍മാര്‍ പറഞ്ഞ ഏതെങ്കിലും ഹറാംപിറപ്പിനെപ്പറ്റിയും, അതിനെ പിന്താങ്ങിയ ദലിത് സ്വത്വവാദ ക്വട്ടേഷനെ പറ്റിയും ഷാഹിന വിശദീകരിക്കേണ്ടതുണ്ട്.
ദലിത് സ്വത്വവാദികളുടെ ഒരു നേതാവാണ് ഡോ. അംബേദ്കര്‍.

_______________________________
പില്‍ക്കാലത്ത്, ഇ.എം.എസ് അടക്കമുള്ളവര്‍ വിപ്ലവം നയിച്ചിട്ടും, സുപ്രീം കോടതി വിധികള്‍തുടരെയുണ്ടായിട്ടും, സാക്ഷാല്‍ ഹിന്ദുത്വ ഭരണങ്ങള്‍ മാറിമാറിവന്നിട്ടും ഏകസിവില്‍കോഡ് നടപ്പിലാക്കാനായില്ല. ഇതിനു കാരണം, മുസ്ലീംപുരുഷന്‍മാര്‍ കാലകാലമായി നടത്തിക്കൊണ്ടിരിക്കുന്ന ഹറാംപിറപ്പുകളല്ലെന്ന് മനസ്സിലാക്കാന്‍ ഷാഹിന അംബേദ്ക്കറിലേക്ക് തന്നെ എത്തണം. അതായത് ഇന്ത്യയില്‍ നിലനില്‍ക്കുന്നക്രിമിനല്‍ പ്രൊസീജ്യര്‍കോഡും സിവില്‍ നിയമങ്ങളില്‍ തൊണ്ണൂറ്റിയൊന്‍പത് ശതമാനവും എല്ലാവര്‍ക്കും ഒരേപോലെ ബാധകമായതിനാല്‍ ഇന്ത്യന്‍ ഭരണഘടന മുസ്ലീം സ്ത്രീക്ക്‌മേല്‍ മുസ്ലീംപുരുഷന് അനിയന്ത്രിതമായ ഒരു അവകാശവും വ്യവസ്ഥ ചെയ്തിട്ടില്ല. ഇന്ത്യന്‍ ഭരണവ്യവസ്ഥയ്ക്ക് പുറത്ത് സമാന്തരഭരണങ്ങള്‍ നടത്തുന്ന ഖാപ് പഞ്ചായത്തുകള്‍, മാവോവാദി ബദല്‍ അധികാര കേന്ദ്രങ്ങള്‍ എന്നിവയും മുസ്ലീം പുരുഷന്മാരുടെ അധീനതയിലുള്ളവയല്ല. എങ്കിലും, ഏക സിവില്‍കോഡിന്റെ പേരില്‍ മുസ്ലീം സ്ത്രീയുടെ അടിമത്തകഥകള്‍ പറയുന്നവരുടെ ഉള്ളിലുള്ളത് മതവിദ്വേഷം മാത്രമാണെന്നു ആര്‍ക്കാണറിയാന്‍ പാടില്ലാത്തത്?
_______________________________ 

അദ്ദേഹം ഒരു സ്ത്രീപുരുഷ സമത്വവാദിയും, എല്ലാ മതങ്ങളിലും എന്നപോലെ ഇസ്ലാമിലും സ്ത്രീവിരുദ്ധ ആശയങ്ങള്‍ ഉണ്ടെന്നുപറഞ്ഞ ആളുമാണ്. മുസ്ലീംസമുദായം ആധുനികവല്‍ക്കരിക്കപ്പെടേണ്ടതെന്നും, ഭൂതകാല തുടര്‍ച്ചയുള്ള അതിലെ അനാചാരങ്ങള്‍ മാറേണ്ടതുമാണെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതേ സമയം ഇത്തരം മാറ്റങ്ങള്‍ക്ക് പരിഹാരമായി ഏക സിവില്‍കോഡ് വേണമെന്ന ലിബറല്‍ ചിന്താഗതിക്കാരുടെ ആവശ്യത്തെ തളളിക്കളഞ്ഞ് ‘മതമൗലികവാദികള്‍’ക്ക് ഒപ്പം നില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതായിരിക്കണം ഷാഹിന ഉദ്ദേശിച്ച മുസ്ലീംപുരുഷന്‍മാരുടെ ഹറാംപിറപ്പിനെ പിന്തുണച്ച ദലിത് സ്വത്വവാദ ക്വട്ടേഷന്‍. മറ്റെന്തെങ്കിലും കാര്യം ഉളളതായി എനിക്ക് അറിവില്ല.

പില്‍ക്കാലത്ത്, ഇ.എം.എസ് അടക്കമുള്ളവര്‍ വിപ്ലവം നയിച്ചിട്ടും, സുപ്രീം കോടതി വിധികള്‍ തുടരെയുണ്ടായിട്ടും, സാക്ഷാല്‍ ഹിന്ദുത്വ ഭരണങ്ങള്‍ മാറിമാറിവന്നിട്ടും ഏകസിവില്‍കോഡ് നടപ്പിലാക്കാനായില്ല. ഇതിനു കാരണം, മുസ്ലീംപുരുഷന്‍മാര്‍ കാലകാലമായി നടത്തിക്കൊണ്ടിരിക്കുന്ന ഹറാംപിറപ്പുകളല്ലെന്ന് മനസ്സിലാക്കാന്‍ ഷാഹിന അംബേദ്ക്കറിലേക്ക് തന്നെ എത്തണം. അതായത് ഇന്ത്യയില്‍ നിലനില്‍ക്കുന്നക്രിമിനല്‍ പ്രൊസീജ്യര്‍കോഡും സിവില്‍ നിയമങ്ങളില്‍ തൊണ്ണൂറ്റിയൊന്‍പത് ശതമാനവും എല്ലാവര്‍ക്കും ഒരേപോലെ ബാധകമായതിനാല്‍ ഇന്ത്യന്‍ ഭരണഘടന മുസ്ലീം സ്ത്രീക്ക്‌മേല്‍ മുസ്ലീംപുരുഷന് അനിയന്ത്രിതമായ ഒരു അവകാശവും വ്യവസ്ഥ ചെയ്തിട്ടില്ല. ഇന്ത്യന്‍ ഭരണവ്യവസ്ഥയ്ക്ക് പുറത്ത് സമാന്തരഭരണങ്ങള്‍ നടത്തുന്ന ഖാപ് പഞ്ചായത്തുകള്‍, മാവോവാദി ബദല്‍ അധികാര കേന്ദ്രങ്ങള്‍ എന്നിവയും മുസ്ലീം പുരുഷന്മാരുടെ അധീനതയിലുള്ളവയല്ല. എങ്കിലും, ഏക സിവില്‍കോഡിന്റെ പേരില്‍ മുസ്ലീം സ്ത്രീയുടെ അടിമത്തകഥകള്‍ പറയുന്നവരുടെ ഉള്ളിലുള്ളത് മതവിദ്വേഷം മാത്രമാണെന്നു ആര്‍ക്കാണറിയാന്‍ പാടില്ലാത്തത്? ഒരു ജനാധിപത്യരാഷ്ട്രത്തിന് മതേതരമായി നിലനില്‍ക്കാന്‍ കഴിയും. എന്നാല്‍ അത് മതവിദ്വേഷത്തെ ആധാരമാക്കണമെന്നും, മതരഹിതമായി മാറണമെന്നും പറയുന്നവരാണ് ഫാഷിഷത്തിന്റെ പിന്തുടര്‍ച്ചക്കാരാവുന്നത്.
‘മതം മനുഷ്യരെ മയക്കുന്ന കറുപ്പാണെന്നും’ ‘മതവിമര്‍ശനമാണ് തത്വചിന്തയുടെ ആരംഭമെന്നും’ ‘മതവിശ്വാസത്തില്‍ നിന്നാണ് ഫാഷിസം വളരുന്നതെന്നുമുള്ള’ യാന്ത്രികവാദം കേട്ടു ശീലമായവരാണ് കേരളീയര്‍. മതത്തെ നിഷ്‌ക്കാസനം ചെയ്യാന്‍ തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തിലുള്ള ഏകാധിപത്യങ്ങള്‍ വരണമെന്നാണ് ഇടതുപക്ഷ ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്. ജനാധിപത്യം പോയിട്ട് ഏകാധിപത്യം വന്നാല്‍ മുസ്ലീം സ്ത്രീക്ക് സ്വാതന്ത്ര്യം ഉണ്ടാക്കുമെന്നു എന്താണ് ഉറപ്പ്? മതത്തെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ ലക്ഷക്കണക്കിന് ആളുകളെ തുടച്ചുമാറ്റിയ പൂര്‍വ്വ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ എന്തു സംഭവിച്ചു? കമ്മ്യൂണിസ്റ്റുകള്‍ തൂക്കിലേറ്റിയ സാര്‍ ചക്രവര്‍ത്തിമാര്‍, അമ്പതുവര്‍ഷത്തിനുള്ളില്‍ മതവിശ്വാസത്തിന്റെ തണലില്‍ പുണ്യാത്മാക്കളായി തിരിച്ചുവന്നു. ഇതിനര്‍ത്ഥം ഇടതുപക്ഷക്കാരുടെ മതവിദ്വേഷവും സ്ത്രീവിമോചനവുമെല്ലാം കാടുകയറിയ ആശയങ്ങളാണെന്നും അംബേദ്കറെ പോലുള്ളവരുടെ ‘വിമര്‍ശന ചിന്ത’യാണ് സമൂഹത്തിന് ആവിശ്യമെന്നുമല്ലേ.
ചിന്തയുടെ മോര്‍ച്ചറികളായ കേരളത്തിലെ വ്യക്തിവാദികളോടും അവരുടെ മുമ്പില്‍ പതറിപ്പോകുന്നവരായ ഇടതു ലിബറലുകളോടും മാത്രം സംവദിക്കുന്ന, ഇവിടുത്തെ അവര്‍ണ്ണ-സവര്‍ണ്ണ സ്ത്രീവാദികളെ സംബന്ധിച്ചിടത്തോളം മതമാണ് അസ്വാതന്ത്ര്യം. മതപരമായ യാതൊന്നിനും ഫെമിനിസത്തിന്റെ യോഗ്യതാപത്രം കിട്ടില്ലെന്നാണ് അവര്‍ പറയുന്നത്..
ഈ ലേഖകന്‍ മതത്തെപ്പറ്റി യൂറോപ്യന്‍ റാഷണാലിറ്റിയ്ക്ക് അപ്പുറം വായിച്ചത്, പ്രമുഖ ഫെമിനിസ്റ്റ് ക്ലാസ്സിക്കുകളില്‍ നിന്നുമാണ്. സിമോണ്‍ ദ ബുവ്വാറിന്റെ ‘സെക്കന്റ് സെക്‌സില്‍’ മതപരമായ ജീവിതം നയിക്കുന്ന സ്ത്രീകളെ പറ്റി അഗാധമായ മനുഷ്യസ്പര്‍ശത്തോടെ എഴുതുന്ന സുദീര്‍ഘമായ ഭാഗങ്ങളുണ്ട്. ഒരു വ്യവസ്ഥയുടെയും സമ്മര്‍ദ്ദമില്ലാതെ, ഒരു പുരുഷന്റെയും ചതിയില്ലാതെ അനന്തമായ ആത്മത്യാഗങ്ങളിലേക്ക് എന്തുകൊണ്ടാണ് മതപരമായ ജീവിതം നയിക്കുന്ന സ്ത്രീകള്‍ കടന്നുപോകുന്നതെന്ന

Alice Walker

യൂറോപ്യന്‍ യുക്തിക്കപ്പുറമുള്ള ചോദ്യമാണ് സിമോണ്‍ ദ ബുവ്വാര്‍ ഉന്നയിക്കുന്നത്. ജൂഡിറ്റ് ബട്‌ലര്‍, സബ മുഹമ്മദ് ഇങ്ങിനെ എത്രയോ പേര്‍ സ്ത്രീകളുടെ മതവിശ്വാസത്തെ വ്യവസ്ഥിതിയുടെ തടവറ എന്നതിനപ്പുറം കാണുന്നവരാണ്. സമുന്നതയായ ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരി ആലീസ് വാക്കര്‍ അവരുടെ വിശ്വാസ ജീവിതത്തെയും ബൈബിള്‍ വായനകളെയും കുറിച്ച് എഴുതിയിട്ടുണ്ട്. പ്രമുഖ തിയോളജിസ്റ്റായ കോര്‍ണല്‍ വെസ്റ്റ്, ബുദ്ധിസ്റ്റായ ബെല്‍ഹുക്‌സ് ഇങ്ങിനെ എത്രയോ പേര്‍ പുതുകാല ഫെമിനത്തിന്റെ വക്താക്കളായുണ്ട്.
മതത്തിലേയ്ക്ക് മടങ്ങിക്കൊണ്ട് ആധുനികതയോടുള്ള സമരം പൂര്‍ത്തീകരിക്കണമെന്ന് പറയാനല്ല ഈ കാര്യങ്ങള്‍ സൂചിപ്പിച്ചത്. ഒരു മുസ്ലീം പേരുകാരിയായ ഷാഹിന; വിശ്വാസ ജീവിതം നയിക്കുകയും അനുഷ്ഠാന കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സ്വന്തം സഹോദരിയോടും സഹോദരനോടും അവരോട് പ്രത്യേകിച്ച് ശത്രുതയൊന്നും ഇല്ലാത്ത ദലിതരോടും കലഹിച്ചാല്‍ മാത്രമേ ഫെമിനിസ്റ്റ് എന്ന യോഗ്യതയ്ക്ക് അര്‍ഹതപ്പെട്ടവളാകു എന്നതാണ് നമ്മുടെ ലിംഗ രാഷ്ട്രീയത്തിന്റെ കുരുക്ക്. ഇത് അക്രമണപരമായി നടത്തിയാല്‍ മാത്രമേ അവര്‍ക്ക് ഈ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കക്കള്ളി കിട്ടുകയുള്ളു. അതിനാല്‍, സമകാലീന അയിത്തത്തിന്റെ പ്രയോഗരൂപമെന്നു ഗോപാല്‍ ഗുരു വിശദീകരിച്ച ‘ദലിത് ഹ്യൂമിലിയേഷന്‍’ തന്നെ അവസരം വന്നപ്പോള്‍ അവര്‍ പുറത്തെടുത്തു.
ഷാഹിന ഏതെങ്കിലും സവര്‍ണ്ണ ഫെമിനിസ്റ്റുമായി ചേര്‍ന്നു നടത്തിയ ഒരു ഗൂഢാലോചനയായിട്ടല്ല ഞാനിതിനെ കാണുന്നത്.”’അവര്‍ണ്ണ/ന്യൂനപക്ഷ സ്ത്രീ ചിന്തിക്കാന്‍ പാടില്ല’ എന്ന അവര്‍ണ്ണരും സവര്‍ണ്ണരും ന്യൂനപക്ഷക്കാരുമായ ചില പ്രതിപുരുഷന്മാരുടെ കല്പന അവര്‍ അനുസരിക്കുന്നതേ ഉള്ളു എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണല്ലോ ഫെമിനിസം തന്നെയാണ് ഏറ്റവും വലിയ സ്വത്വവാദം എന്നു തിരിച്ചറിയാതെ, സ്വത്വവാദത്തിന് എതിരെ അവര്‍ കൈകാലിട്ടടിക്കുന്നത്.
_____________________________

Top