വെള്ളാപ്പള്ളി നടേശന്‍റെ ഹിന്ദുത്വരാഷ്ട്രീയം
ജനസംഖ്യയിലെ ഗണ്യമായൊരുവിഭാഗം ദലിത് ക്രൈസ്തവര്‍, ലത്തീന്‍ ക്രിസ്ത്യാനികള്‍ എന്നിങ്ങനെ വിഭജിതരും സാമൂഹിക-രാഷ്ട്രീയ അവകാശങ്ങളിലും വിഭവപങ്കാളിത്തത്തിലും തുല്യതയുള്ളവരുമല്ല ഇവര്‍. മുസ്ലിം സമുദായത്തിന്റെയും സ്ഥിതി ഭിന്നമല്ല. ഈ വിഭാഗങ്ങളിലെ ദരിദ്രജനങ്ങളെ കണക്കിലെടുക്കേണ്ടതില്ലേ? മറിച്ച് സമ്പന്നര്‍ക്കെതിരെ മാത്രമാണ് നിലപാടെങ്കില്‍ ഹിന്ദുസമൂഹത്തിലെ സമ്പന്നര്‍ക്കും ബാധകമായിരിക്കുകയില്ലേ? ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കാതിരിക്കുന്നതിനാലാണ് വെളളാപ്പള്ളി നടേശന്റെ രാഷ്ട്രീയം സൂക്ഷ്മവായനയില്‍ ഡോ.ബി.ആര്‍ അംബേദ്കര്‍ ചൂണ്ടിക്കാണിച്ച മുസ്ലീം ഹിംസയിലേക്ക് മുഖം തിരിച്ചു നില്‍ക്കുന്ന ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രമാകുന്നത്. ഈ ചരിത്രപാഠമുള്‍ക്കൊള്ളാന്‍ ഈഴവസമുദായത്തിന് കഴിഞ്ഞില്ലെങ്കില്‍ എസ്.എന്‍.ഡി.പി പ്രസ്ഥാനത്തിന്റെ തകര്‍ച്ച അനിവാര്യമായിരിക്കും. പുറത്തുനിന്നുള്ള വെല്ലുവിളികളെക്കാള്‍ അകത്ത് രൂപംകൊള്ളുന്ന ആന്തരിക ശൈഥില്യങ്ങളായിരിക്കും പ്രസ്ഥാനത്തെ തകര്‍ക്കുകയെന്നത് നമ്പൂതിരി മുതല്‍ നായാടിവരെയുള്ള സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ മറക്കാതിരിക്കുക.
ഒടുവില്‍ വെള്ളാപ്പള്ളി നടേശന്‍, നമ്പൂതിരി മുതല്‍ നായാടിവരെയുള്ള ഭൂരിപക്ഷസമുദായങ്ങള്‍ക്കുവേണ്ടിയുള്ള (ഹിന്ദു) രാഷ്ട്രീയം കണ്ടെത്തിയിരിക്കുന്നു. ന്യൂനപക്ഷവിരോധത്തേയും മറകടന്നുകൊണ്ടു മുസ്ലീംകളോടുള്ള ശത്രുതയാണ് ഈ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം.
‘ജാതി ഉന്മൂലനം’ (അനിഹിലേഷന്‍ ഓഫ് കാസ്റ്റ്) എന്ന വിശ്രുതകൃതിയെഴുതിയ ഡോ.ബി.ആര്‍ അംബേദ്കര്‍, ഈ രാഷ്ട്രീയത്തിന് നി ശിതമായ സൈദ്ധാന്തിക വ്യാഖ്യാനം
- എസ്.എൻ.ഡി.പി
1903 ല്‍ രൂപവത്കരിക്കപ്പെട്ട എസ്.എന്‍.ഡി.പി പ്രസ്ഥാനം, ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ അംഗീകരിച്ചോ, മതേതരമായോ, പില്‍ക്കാലത്ത് മന്നത്ത് വാക്കുകളില്‍ ”ജനിച്ച ഈഴവരെല്ലാം കമ്മ്യൂണിസ്റ്റുകാരായതു”കൊണ്ടോ അല്ല; ഹിന്ദുത്വത്തിന്റെ മുന്നണിപ്പടയാകാതിരുന്നത്. മറിച്ച് സംഘ്പരിവാറിന്റേതില്‍നിന്ന് വ്യത്യസ്തമായൊരു ഹിന്ദുത്വം ആ സംഘടന ഉള്‍ക്കൊണ്ടിരുന്നതിനാലാണ്. എസ്.എന്‍.ഡി.പി.
മറ്റൊരു കാരണം ചരിത്രപാഠങ്ങളാണ്. അസാധ്യമെന്ന് കരുതിയ മാറ്റങ്ങളുടെ ഊര്‍ജമായത് ശ്രീനാരായണ ഗുരുവായിരുന്നു. അദ്ദേഹം ഈഴവരുള്‍പ്പെടുന്ന കീഴാള സമുദായങ്ങളുടെ പരിഷ്‌കര്‍ത്താവായി മാത്രമല്ല, മറിച്ച് കേരളീയ സമുദായത്തിന്റെ പ്രതിനിധാനമായാണ് രംഗപ്രവേശം ചെയ്തത്. ഇക്കാര്യം അദ്ദേഹംതന്നെ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. ”നാം ജാതിമതഭേദങ്ങള്‍ വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും
- മണ്ഡൽ കമീഷൻ
ദേശീയരാഷ്ട്രീയത്തില്‍ പ്രക്ഷുബ്ധമായൊരുവസ്ഥ സൃഷ്ടിച്ചത്, വി.പി.സിങ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനെടുത്ത തീരുമാനമാണ്. അന്ന്, എസ്.എന്‍.ഡി.പിയുടെ
__________________________________
ദേശീയരാഷ്ട്രീയത്തില്‍ പ്രക്ഷുബ്ധമായൊരുവസ്ഥ സൃഷ്ടിച്ചത്, വി.പി.സിങ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനെടുത്ത തീരുമാനമാണ്. അന്ന്, എസ്. എന്‍. ഡി. പിയുടെ ജനറല്‍ സെക്രട്ടറി എം.കെ. രാഘവനായിരുന്നു. അദ്ദേഹം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത് ദലിത്-പിന്നോക്ക-ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് രാമന്‍ ഞങ്ങളുടെ ദൈവമല്ല എന്ന പ്രഖ്യാപനത്തിലൂടെ അദ്ദേഹം സവര്‍ണ/സംഘ്പരിവാര്‍ രാഷ്ട്രീയത്തെ നിഷേധിച്ചത്. ഇപ്രകാരം നടന്ന സമരങ്ങളിലൂടെയാണ് പിന്നാക്കസമുദായത്തിന് 27 ശതമാനം സംവരണം ലഭിച്ചത്. ഈ നേട്ടം വിളഞ്ഞുകിടന്ന തോട്ടത്തിലേക്കാണ് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍സെക്രട്ടറിയായെത്തുന്നത്. നടേശന്‍ സ്ഥാനാരോഹണം ചെയ്തതോടെ ആദ്യം ചെയ്തത് ദലിത്-പിന്നോക്ക-ന്യൂനപക്ഷ ഐക്യം എന്ന സങ്കല്‍പ്പത്തെ തള്ളിക്കളയുകയായിരുന്നു. ഇതിനായി അദ്ദേഹം പറഞ്ഞത് ഈഴവര്‍ ഒരു ജാതിയാണെന്നും (1927 ല്‍ ശ്രീനാരായണഗുരുവാണ് പറഞ്ഞത് ഈഴവര്‍ ജാതിയല്ല, സമുദായമാണെന്ന് പറഞ്ഞത്) അവര്‍ ജാതി പറയണമെന്നുമാണ്.
__________________________________
ഇപ്രകാരം നടന്ന സമരങ്ങളിലൂടെയാണ് പിന്നാക്കസമുദായത്തിന് 27 ശതമാനം സംവരണം ലഭിച്ചത്. ഈ നേട്ടം വിളഞ്ഞുകിടന്ന തോട്ടത്തിലേക്കാണ് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍
പിന്നീട് സംഘടനക്കുള്ളില്‍ ഗോകുലം ഗോപാലനുമായി നടത്തിയ വഴക്കിലൂടെ അതികായനായി മാറിയതോടെയാണ് ഈഴവരെ ഒരു മതാത്മക സമൂഹമാക്കാനുള്ള യജ്ഞം ആരംഭിക്കുന്നത്. ഈ മഹായജ്ഞത്തിന്റെ ആദ്യപടി ഗുരുമന്ദിരങ്ങളെ, ശ്രീനാരായണ ഗുരുവിനെ ദൈവമാക്കിയുള്ള ക്ഷേത്രങ്ങളും അനുയായികളെ പ്രാര്‍ത്ഥനാ
സംഘങ്ങളാക്കുകയുമായിരുന്നു. ഹിന്ദുക്ഷേത്രങ്ങളിലൂടെ ഭിന്നമല്ലാത്ത ആചാരാനുഷ്ഠാനങ്ങളിലൂടെ വിശ്വാസികള്‍ ഹൈന്ദവവത്കരിക്കപ്പെട്ടപ്പോള്‍ കുഴിച്ചുമൂടപ്പെട്ടത് ഗുരുവിന്റെ ആദര്‍ശങ്ങളാണ്. അതുകൊണ്ടാണ് സമത്വമുന്നേറ്റ യാത്രയുടെ ഉദ്ഘാടനവേദിയെ ഹിന്ദു/ബ്രാഹ്മണ സന്യാസിമാരെക്കൊണ്ട് നിറക്കാന്‍ കഴിഞ്ഞത്. ഈ സന്യാസിവര്യന്മാരുടെ വിശുദ്ധഗ്രന്ഥങ്ങളുള്‍ക്കൊള്ളുന്ന ചാതുര്‍വര്‍ണ്യ മൂല്യങ്ങളിലൂടെയായിരിക്കും ഹിന്ദുസമുദായത്തിലെ ശ്രേണിബദ്ധമായ ജാതിഘടനയിലേക്ക് ഈഴവര്‍ തിരിച്ചുനടക്കേണ്ടിവരുന്നത്.
- സാമ്പത്തിക സാമൂഹിക അന്തരങ്ങൾ
ഇതോടൊപ്പം ഈഴവസമുദായത്തിനുമേല്‍ അധീശത്വമുറപ്പിക്കാനായി ആവിഷ്‌കരിച്ച സാമ്പത്തികപദ്ധതിയാണ് മൈക്രോ ഫിനാന്‍സ്. പൊതുമുതലിന്റെ കാര്യനിര്‍വഹണം, എസ്.എന്‍.ഡി.പിയിലൂടെ വെള്ളാപ്പള്ളി നടേശന്റെ നിയന്ത്രണത്തിലായതോടെ സമുദായത്തിനകത്ത് അദ്ദേഹത്തോടുള്ള വിധേയത്വമാണ് രൂപം കൊണ്ടത്. ഇപ്രകാരം മതാത്മകമായും സാമ്പത്തികമായും ഈഴവ സമുദായത്തിനുള്ളില്‍ കരുത്തുനേടിയ
ജനസംഖ്യയിലെ ഗണ്യമായൊരുവിഭാഗം ദലിത് ക്രൈസ്തവര്‍,ലത്തീന്‍ ക്രിസ്ത്യാനികള്‍ എന്നിങ്ങനെ വിഭജിതരുംസാമൂഹിക-രാഷ്ട്രീയ അവകാശങ്ങളിലും വിഭവപങ്കാളിത്തത്തിലും തുല്യതയുള്ളവരുമല്ല ഇവര്‍. മുസ്ലിം സമുദായത്തിന്റെയും സ്ഥിതി ഭിന്നമല്ല. ഈ വിഭാഗങ്ങളിലെ ദരിദ്രജനങ്ങളെ കണക്കിലെടുക്കേണ്ടതില്ലേ? മറിച്ച് സമ്പന്നര്‍ക്കെതിരെ
__________________________