ഫാറുഖ് കോളേജില്‍ നടക്കുന്നതായി പറയുന്ന കാര്യങ്ങള്‍

November 27, 2015

സോഷ്യല്‍ മീഡിയയില്‍ മുസ്ലീങ്ങളെ അവഹേളിക്കാന്‍ സംഘപരിവാരം ഉപയേഗിക്കുന്ന മദ്രസ,താലിബാനിസം,മുല്ലമുഹമ്മദ് ഉമര്‍,മൂരി,സുഡപ്പികള്‍,കോയമാര്‍ തുടങ്ങിയ പദങ്ങള്‍ എസ് എഫ് ഐ ഉപയേഗിക്കുന്നത് അപായസൂചനയാണെന്ന് പറയാതെവയ്യ. എന്നാല്‍ ഇവരുടെ ഇത്തരം ഇടപെടലുകള്‍ പലതും ആശയപരമായ നിലപാടുകളുടെ പേരിലല്ല.വിദ്യര്‍ഥിര്‍ഥികള്‍കിടയില്‍ സ്വാധീനമുറപ്പിക്കനും സാന്നിധ്യമില്ലാത്ത കാമ്പസുകളില്‍ ഇടിച്ചു കയറാനുമുളള തന്ത്രങ്ങള്‍ മാത്രം. 1990 കളില്‍ എറണാകുളം മഹാരാജസ് കോളേജെന്ന ചുവപ്പ് കോട്ടയില്‍ എസ് എഫ് ഐ അല്ലാതെ വേറൊരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല എസ് എഫ് ഐ യുടെ മോറല്‍കോഡ് അനുസരിച്ചു മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റുമായിരുന്നുള്ളൂ. അന്നവിടെ നിലനിന്നിരുന്ന കുപ്രസിദ്ധമായ സദാചാര ഗുണ്ടായിസത്തിന്റെ പേര് കാമ്പസ് ക്ലീനിംഗ് എന്നായിരുന്നു ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തല്ലിയോടിക്കലായിരുന്നു പ്രധാന പരിപാടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ഇപ്പോഴും സമാനമായ അവസ്ഥ നിലനില്‍ക്കുന്നു. പെണ്‍കുട്ടികള്‍ ലഗ്ഗിന്‍സും ജീന്‍സും ധിരിക്കാന്‍ പാടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാമ്പസില്‍ കറങ്ങിനടക്കാന്‍ പാടില്ല. ഈ വക തിട്ടൂരങ്ങള്‍ എസ് എഫ് ഐ ഇറക്കിയിട്ടുണ്ട്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്ന വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ പ്രസ്താവനയോടെ കാമ്പസുകളിലെ ലിംഗ നീതി സംബന്ധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജിനെ മുന്‍നിര്‍ത്തി നടക്കുന്ന ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടക്കുകയാണ്. അതിനിടെ ഫാറുഖ് കോളേജിനെതിരായ സമരം സംഘപരിവാര്‍ മുതലെടുക്കാനിടയുണ്ടന്ന എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ദിനു എന്ന് പേരുളള ഒരുവിദ്യാര്‍ഥി ബിരുദ പ്രവേശനം നേടി കോളേജിലെത്തിയതോടെയാണ് ഫാറുഖ് കോളേജിലെ പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. പ്രചരിപ്പിക്കപ്പെടും പോലെ ഈ വിദ്യാര്‍ഥി അരാജകവാദിയോ സംഘപരിവാര്‍ ചട്ടുകമോ ആണോ എന്നിറിയില്ല. പ്ലസ്ടു പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്കുണ്ടായിരുന്ന ഇയാള്‍ ഐ ഐ ടി എന്‍ട്രന്‍സില്‍ പട്ടികജാതി വിഭാഗത്തിലെ 7 ാം റാങ്കുകിാരനുമായിരുന്നു. സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചില സാമൂഹിക പ്രവര്‍ത്തന സംരംഭങ്ങളുടെ നായകനുമായിരുന്നു. ചെന്നൈ ഐ ഐ ടി ലെ പഠനം ബോധപൂര്‍വം വേണ്ടന്നുവെച്ച് നാട്ടിലേക്ക് പോന്നതാണെന്നും പറയപ്പെടുന്നു.

ഫാറുഖ് കോളേജില്‍ നടക്കുന്നതായി പറയുന്ന കാര്യങ്ങള്‍ ഇവയൊക്കെ. ലിംഗ നീതി നിഷേധിക്കുന്നു. കാന്റീനിലും ലൈബ്രറിയിലും വിശ്രമസ്ഥലങ്ങളിലും ആണ്‍ പെണ്‍ വേര്‍തിരിവ്. പെണ്‍ കുട്ടികളുടെ കായിക വിനോദം പ്രോല്‍സാഹിപ്പിക്കുന്നില്ല.ആണും പെണ്ണും ഒന്നിച്ചവതരിപ്പിക്കുന്ന നാടകം അനുവദിക്കില്ല. വനിതാ ഹോസ്റ്റലില്‍ ജനാല തുറക്കാന്‍ പാടില്ല. വൈകുന്നേരം ഏഴുമണിക്ക് ശേഷം കുളിക്കാന്‍ പാടില്ല.പെണ്‍കുട്ടികള്‍ മൊബൈല്‍ഫോണ്‍ സറണ്ടര്‍ ചെയ്യണം. കാന്റീന്‍ ഹാളില്‍ തലമറക്കണം. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ പലപ്പോഴും രംഗത്തു വരുന്ന വിദ്യാര്‍ഥി സംഘടനയാണ് എസ് എഫ് ഐ. എന്നാല്‍ വകതിരിവില്ലാത്ത എടുത്തുചാട്ടം മൂലം അറിഞ്ഞോ അറിയാതെയോ ഇവര്‍ സംഘപരിവാരത്തിന്റെ ചട്ടുകങ്ങളാവാറുണ്ട്. മന്ത്രി അബ്ദുറബ്ബിനെതിരായ നിലവിളക്ക് സമരം തന്നെ നല്ല ഉദാഹരണം. പിന്നീട് നേതൃത്വം ഇടപെട്ട് സമര രീതി ആവര്‍ത്തിക്കരുതെന്ന് അണികളെ താക്കീത് ചെയ്യേണ്ടി വന്നു. സോഷ്യല്‍ മീഡിയയില്‍ മുസ്‌ലിംകളെ അവഹേളിക്കാന്‍ സംഘപരിവാരം ഉപയേഗിക്കുന്ന മദ്രസ,താലിബാനിസം,മുല്ലമുഹമ്മദ് ഉമര്‍,മൂരി,സുഡപ്പികള്‍,കോയമാര്‍ തുടങ്ങിയ പദങ്ങള്‍ എസ് എഫ് ഐ ഉപയേഗിക്കുന്നത് അപായസൂചനയാണെന്ന് പറയാതെവയ്യ. എന്നാല്‍ ഇവരുടെ ഇത്തരം ഇടപെടലുകള്‍ പലതും ആശയപരമായ നിലപാടുകളുടെ പേരിലല്ല.വിദ്യര്‍ഥിര്‍ഥികള്‍കിടയില്‍ സ്വാധീനമുറപ്പിക്കനും സാന്നിധ്യമില്ലാത്ത കാമ്പസുകളില്‍ ഇടിച്ചു കയറാനുമുളള തന്ത്രങ്ങള്‍ മാത്രം. 1990 കളില്‍ എറണാകുളം മഹാരാജസ് കോളേജെന്ന ചുവപ്പ് കോട്ടയില്‍ എസ് എഫ് ഐ അല്ലാതെ വേറൊരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല എസ് എഫ് ഐ യുടെ മോറല്‍കോഡ് അനുസരിച്ചു മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റുമായിരുന്നുള്ളൂ. അന്നവിടെ നിലനിന്നിരുന്ന കുപ്രസിദ്ധമായ സദാചാര ഗുണ്ടായിസത്തിന്റെ പേര് കാമ്പസ് ക്ലീനിംഗ് എന്നായിരുന്നു ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തല്ലിയോടിക്കലായിരുന്നു പ്രധാന പരിപാടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ഇപ്പോഴും സമാനമായ അവസ്ഥ നിലനില്‍ക്കുന്നു. പെണ്‍കുട്ടികള്‍ ലഗ്ഗിന്‍സും ജീന്‍സും ധിരിക്കാന്‍ പാടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാമ്പസില്‍ കറങ്ങിനടക്കാന്‍ പാടില്ല. ഈ വക തിട്ടൂരങ്ങള്‍ എസ് എഫ് ഐ ഇറക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സംഭവം എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി കൂട്ടയ്മയായ പാഠാന്തരത്തെ തല്ലിയൊതുക്കുന്നതിലാണ് എസ് എഫ് ഐ യുടെ ശ്രദ്ധ.സ്വയം ഭരണ കോളേജായി രുപം മാറിയ മഹാരാജാസില്‍ പ്രവേശം നേടിയ പതിമൂന്നോളം വിദ്യാര്‍ഥികളെ പ്രായപരിധിയുടെ സാങ്കേതികത്വം പറഞ്ഞ് പുറത്താക്കി. ഇതിനെതിരെ വിദ്യാര്‍ഥികള്‍ സംഘടിച്ച് പുറമെനിന്നുള്ള ദലിത് സംഘടനകളുടെ സഹകരണത്തോടെ ആരംഭിച്ച സമരം വിജയം കണ്ടു. ഇത് കാമ്പസില്‍ എസ് എഫ് ഐക്കേറ്റ തിരിച്ചടിയായിരുന്നു. അത്തരം ശ്രമങ്ങളെ മുളയിലേ നുളളാനുളളശ്രമമാണ് ഇപ്പോഴത്തെ ആക്രമണത്തിനുപിന്നില്‍. അക്രമണങ്ങളെ അപലപിച്ച് സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരും ഒപ്പിട്ട പ്രസ്താവന കഴിഞ്ഞദിവസം പുറത്തിറങ്ങി. ലിംഗ നീതിക്കുവേണ്ട ഫാറൂഖ് കോളേജ് പ്രശ്‌നത്തില്‍ അഭിപ്രായപ്രകടനം നടത്തിയ മൂത്ത സഖാക്കളോ പിന്നണിക്കാരോ മഹാരാജാസ് പ്രശ്‌നനത്തില്‍ മിണ്ടിയിട്ടില്ല. വിദ്യാര്‍ഥികളടെ അവകാശങ്ങള്‍ക്കും ലിംഗ നീതിക്കും വേണ്ടി വാദിക്കുന്നവരാരും വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. കോഴിക്കോട് പ്രൊവിഡന്റ്‌സ് കോളേജിലടക്കം പല വിദ്യാലയങ്ങളിലും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോ വസ്ത്രത്തിന് വിലക്കേര്‍പെടുത്തിയിട്ടും ഒരു വിദ്യാര്‍ഥി സംഘടനയും പ്രതികരിച്ചിട്ടില്ല. ശിരോ വസ്ത്രത്തോട് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശമുളളതുപോലെ ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. വസ്ത്രധാരണം ചിലര്‍ക്ക് വിശ്വാസത്തിന്റെ ഭാഗമാണ്. അത് മൗലികാവകാശമാണ്. ഇത്തരം പക്ഷപാത സമീപനങ്ങളാണ് വളരെ ക്രിയാത്മകമായി ഉയര്‍ന്നുവരേണ്ട ചര്‍ച്ചകളെപോലും മുസ്‌ലിം വിരുദ്ധത ഇസ്‌ലാമോഫോബിയ തുടങ്ങിയ സംജ്ഞകളുപയേഗിച്ച് മറികടക്കാന്‍ മാനേജ്‌മെന്റുകളെ പ്രാപ്തമാക്കുന്നത്.

ഫാറുഖ് കോളേജിലെ വിലക്കുകള്‍ സംബന്ധിച്ച് മാനേജ്‌മെന്റിന്റെയും വിനീതവിധേയരായ വിദ്യാര്‍ഥികളുടെയും വിശദീകരണം. ആദ്യ മൂന്നാരോപണങ്ങള്‍ കോളേജിന്റെ സ്ഥാവര ജംഗമങ്ങള്‍ വഖ്ഫ് സ്വത്തായതിനാല്‍ ഇസ്‌ലാമിക രീതിക്ക് നിരക്കാത്തതൊന്നും അനുവദിക്കാനാവില്ല.തലമറക്കണമെന്നത് ഭക്ഷണത്തില്‍ മുടിവിഴാതിരിക്കാനാണ്. ഏഴുമണിക്ക് ശേഷം കുളിക്കാന്‍ പാടിന്നെല്ല നിര്‍ദേശം വോള്‍ട്ടേജ് ക്ഷാമമുള്ളതിനാല്‍ രാത്രികാലങ്ങളില്‍ വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കാത്തതിനാലാണത്രെ. ജനലടപ്പിക്കുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചുവെക്കുന്നതും പെണ്‍കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയുള്ള ഹോസ്റ്റല്‍ നിയമങ്ങളാണത്രെ. ഇതൊന്നും പുതിയ കാര്യങ്ങളല്ലന്ന് അദ്ധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും പറയുന്നു. പണ്ടു മുതലേ ഇതൊക്കെയുണ്ടായിരുന്നു. എന്നാല്‍ കര്‍ശനമായി നടപ്പാക്കിയിരുന്നിലെന്ന് മാത്രം. ഇത് ഫാറൂഖ് കോളേജിലെ മാത്രം പ്രശ്‌നവുമല്ല. മിക്കവാറും സര്‍ക്കാര്‍ കോളേജുകളടക്കം ഇത്തരം നിയന്ത്രണങ്ങള്‍ ഉണ്ട്. ആണിനും പെണ്ണിനും പ്രത്യേകം ഗോവണികളുളള സ്‌കൂളുകളും കോളേജുകളും ഉണ്ട്. ചില സ്‌കൂളുകളില്‍ ആര്‍ട്‌സ് ഫെസ്റ്റിവെല്‍ വരെ ആണിനും പെണ്ണിനും വെവ്വെറെയാണത്രെ. ഇതെല്ലാം സ്ഥാപനത്തിന്റെ മേന്‍മകളായി എടുത്ത് പറയാറുമുണ്ട്. കേരളത്തില്‍ എത് കോളേജിലാണ് ആണും പെണ്ണും ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നത്. ഒരു പ്രമുഖ കോളേജ് പ്രിന്‍സിപ്പല്‍ ചോദിക്കുന്നു. ലിംഗ വിവേചനം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകണമെന്നാണ് ഇതുസംബന്ധിച്ച നിയമങ്ങള്‍പറയുന്നത്.

____________________________________
ലിംഗ നീതിക്കുവേണ്ട ഫാറൂഖ് കോളേജ് പ്രശ്‌നത്തില്‍ അഭിപ്രായപ്രകടനം നടത്തിയ മൂത്ത സഖാക്കളോ പിന്നണിക്കാരോ മഹാരാജാസ് പ്രശ്‌നനത്തില്‍ മിണ്ടിയിട്ടില്ല. വിദ്യാര്‍ഥികളടെ അവകാശങ്ങള്‍ക്കും ലിംഗ നീതിക്കും വേണ്ടി വാദിക്കുന്നവരാരും വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. കോഴിക്കോട് പ്രൊവിഡന്റ്‌സ് കോളേജിലടക്കം പല വിദ്യാലയങ്ങളിലും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോ വസ്ത്രത്തിന് വിലക്കേര്‍പെടുത്തിയിട്ടും ഒരു വിദ്യാര്‍ഥി സംഘടനയും പ്രതികരിച്ചിട്ടില്ല. ശിരോ വസ്ത്രത്തോട് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശമുളളതുപോലെ ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. വസ്ത്രധാരണം ചിലര്‍ക്ക് വിശ്വാസത്തിന്റെ ഭാഗമാണ്. അത് മൗലികാവകാശമാണ്. ഇത്തരം പക്ഷപാത സമീപനങ്ങളാണ് വളരെ ക്രിയാത്മകമായി ഉയര്‍ന്നുവരേണ്ട ചര്‍ച്ചകളെപോലും മുസ്‌ലിം വിരുദ്ധത ഇസ്‌ലാമോഫോബിയ തുടങ്ങിയ സംജ്ഞകളുപയേഗിച്ച് മറികടക്കാന്‍ മാനേജ്‌മെന്റുകളെ പ്രാപ്തമാക്കുന്നത്.
____________________________________ 

പക്ഷേ പരാതിയുമായി വരുന്ന കുട്ടികള്‍ക്ക് സാരോപദേശം നല്‍കലും ശകാരിച്ച് മടക്കി അയക്കുകയുമാണ് പതിവെന്ന് അനുഭവസ്ഥര്‍ പറയുന്നു. എറണാകുളത്തെ പ്രമുഖ വനിതാ കോളേജില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദലിത് വിദ്യാര്‍ഥിനികളെ പ്രധാന ഹോസ്റ്റലില്‍ നിന്ന് മാറ്റി ഡോര്‍മിറ്ററിയില്‍ താമസിപ്പിച്ച സംഭവമുണ്ടായി. ചില പത്രങ്ങളില്‍ വാര്‍ത്തായി എന്നതൊഴിച്ചാല്‍ ലിംഗ നീതിയുടെയോ തൊട്ടുകൂടായ്മയുടെയോ പ്രശ്‌നമുന്നയിച്ച് ആരും രംഗത്ത് വന്നില്ല. മാത്രമല്ല ദിവസങ്ങള്‍ക്കുളളില്‍ ഏറ്റവും മികച്ച പ്രിന്‍സിപ്പലായി ടി കോളേജിന്റെ മേധാവിയായ കന്യാസ്ത്രീ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലും തൃശൂര്‍ കേരള വര്‍മ കോളേജിലും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരളയുടെ കാസര്‍കോഡ് കാമ്പസിലും പലതരം വിവേചനങ്ങള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. തിരുവനന്തപുരം സി ഇ ടിയില്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കമ്പ്യൂട്ടര്‍ ലാബുകള്‍ ഉപയോഗിക്കാനുള്ള അവകാശത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ സൗകര്യമേര്‍പെടുത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ക്രഡിറ്റ് അന്റ് സെമസ്റ്റര്‍ സിസ്റ്റവും ഇന്‍േറണല്‍ മാര്‍ക്കും വന്നതോടെ മാനേജ്‌മെന്റുകള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികളുടെമേല്‍ അമിതാധികാരമാണ് കൈവന്നിരിക്കുന്നത്. ഇന്‍േറണല്‍ മാര്‍ക്കിന്റെ പേരില്‍ പെണ്‍കുട്ടികളെ ശാരീരിക മാനസിക പീഡനങ്ങള്‍ക്കിരയാക്കുന്ന അധ്യാപകരെകുറിച്ചുള്ള പരാതികളും ഇരകളുടെ ആത്മഹത്യയും ഞെട്ടിക്കുന്ന വാര്‍ത്തയല്ലാതായ ഇക്കാലത്ത് വിദ്യാര്‍ഥികളെ മാത്രം പ്രതിസ്ഥാനത്തിരുത്തുന്നതിന്റെ യുക്തിയെന്താണ്.

പ്രമുഖ ബിസിനസ് സ്‌കൂളിന്റെ എം ബി എ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് പ്രവേശനം നേടാനായില്ല. കാരണം ബി കോം പരീക്ഷയില്‍ ഒരു പേപ്പര്‍ നഷ്ടപെട്ടു. കാരണം വളരെ വിചിത്രമായിരുന്നു. ആ പേപ്പര്‍ പഠിപ്പിച്ച ടീച്ചറെ വിദ്യാര്‍ഥിക്ക് ഇഷ്ടമായിരുന്നില്ല. ടീച്ചര്‍ക്കാണ് കോളേജിലെ ഡിസിപ്ലിന്റെ ചുമതല. രാവിലെ ക്ലാസിലെത്തുന്ന ആണ്‍കുട്ടികളുടെ കവിളില്‍ ടീച്ചര്‍ തടവിനോക്കും ഒരുരോമമെങ്കിലും തടഞ്ഞാല്‍ ഉടന്‍ ഗെറ്റൗട്ടടിക്കും. ഇത് പതിവായപ്പോള്‍ പയ്യന്‍ ഷേവ് ചെയ്യാതായി. സ്ഥിരമായി ക്ലാസില്‍ നിന്ന് പുറത്തായതോടെ തോല്‍ക്കുകയും ചെയ്തു. എന്‍ട്രന്‍സ് പരീക്ഷാ പരിശീലനകേന്ദ്രത്തില്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നു അവകാശങ്ങള്‍ നിഷേധിക്കുന്നു എന്ന് ഒരുരക്ഷാകര്‍ത്താവും പരാതിപറയില്ല കാരണം ഇത്തരം ഹേമദണ്ഡങ്ങള്‍ക്കാണ് അവര്‍ക്ക് പണംമുടക്കുന്നത്. മാര്‍ക്ക്‌ലിസ്റ്റില്‍ ധാരാളം മാര്‍ക്ക് വാങ്ങുന്ന പഠിപ്പിസ്റ്റുകളെയാണ് മാതാപിതാക്കള്‍ക്കും മാനേജ്‌മെന്റിനും താല്‍പര്യം. ജീവിത നൈപുണിയുടെ വികാസമൊന്നും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യമായി ആരും പരിഗണിക്കുന്നില്ല. മാത്രമല്ല മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ പുറം കാറ്റ് അധികം കൊള്ളിക്കാതെ പഠിപ്പിക്കാനുള്ള സുരക്ഷിത കാമ്പസുകളാണ് വേണ്ടത്. ഇത്തരം കാമ്പസുകള്‍ ഒരുക്കാന്‍ മാനേജമെന്റിനും താല്‍പര്യമാണ്. റിസ്‌ക് കുറവും വാല്യൂ അഡീഷന്‍ കൂടുതലുമണല്ലോ. കോളേജില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അതിഥിയായെത്തുന്നവരുടെ വസ്ത്രധാരണം വരെ തങ്ങള്‍ തീരുമാനിക്കുമെന്ന തരത്തിലേക്ക് മാനേജ്‌മെന്റ് ധാര്‍ഷ്ട്യം വളര്‍ന്നിരിക്കുന്നു.

വഖഫ് സ്വത്തിന്റെ പരിപാവനതയെപററിയെല്ലാം ആധികാരികമായി സംസാരിക്കുന്ന ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ ഒന്നോര്‍ക്കണം. സമൂഹികപ്രതിബദ്ധതാ ഫണ്ടുമായി സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പദം വിലപേശിവാങ്ങാന്‍ എന്‍ ആര്‍ ഐ വ്യവസായികളില്ലാതിരുന്ന കാലത്ത് പാവപെട്ട മനുഷ്യര്‍ ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട്സ്വന്തം തറവാട് വിറ്റുണ്ടാക്കിയതാണ് ഈ കാണുന്നതെല്ലാം. ഇതുമാത്രമല്ല നിങ്ങള്‍ പടുത്തുയര്‍ത്തിയെന്ന് അഹന്തയേടെ പറയുന്ന പല ഫ്‌ളാഗ് ഷിപ്പ് സ്ഥാപനങ്ങളും. മതശാസനകള്‍കെതിരാണെന്ന പേരില്‍ നിങ്ങള്‍ ക്രിയാത്മകചിന്തകള്‍ക്ക് വിലക്കേര്‍പെടുത്തുമ്പോള്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസവും തെഴില്‍ പരവുമായ ഉന്നമനം ലക്ഷ്യം വെച്ച് ആരംഭിച്ച സ്ഥാപനങ്ങളില്‍ കോഴ അരങ്ങ് വഴുന്നതെങ്ങനെയെന്ന് വിശ്വാസികളോട് തുറന്ന് പറയണം. അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്ക് അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കി മെറിറ്റടിസ്ഥാനത്തില്‍ കോഴ ലേലം നടക്കുന്ന സ്ഥാപനങ്ങളുണ്ട് ഇവിടെ. മാനേജ്‌മെന്റ് സീറ്റുകള്‍ പ്രൈസ് ടാഗ് ഒട്ടിച്ച് ഷോകേസ് ചെയ്യുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷത്തിന്റെ പതിതാവസ്ഥ ഉയര്‍ത്തിക്കാട്ടി വിലപേശി വാങ്ങിയ അവസരങ്ങളാണ് മുപ്പത് വെള്ളിക്കാശിന് നിങ്ങള്‍ ഒറ്റിക്കൊടുക്കുന്നതെന്നോര്‍ക്കണം. ഇതിന്റെ മതപരമായ ന്യായങ്ങള്‍ വിശദീകരിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. നിയമങ്ങള്‍ അനുസരിക്കാന്‍ തയാറില്ലാത്തവര്‍ ഗവണ്‍മെന്റ് കോളേജിലേക്ക് പോകൂ എന്നൊക്കെ പറയുമ്പോള്‍ ബീഫ് കഴിക്കേണ്ടവര്‍ പാക്കിസ്ഥാനിലേക്ക് പോകൂ എന്ന ആര്‍ എസ് എസ് ശാസനയുടെ പ്രതിധ്വനിയായി തോന്നിപ്പോയാല്‍ അത് ഇര വേട്ടക്കാരനാവുന്ന വിരോധാഭാസമാകും.

ലിംഗ നീതി,സ്ത്രീ ശാക്തീകരണം പോലുളള കനപെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും നയരൂപീകരണം നടത്താനുമുളള മാനസിക പക്വത കേരളത്തിലെ മുസ്‌ലിം സമുദായ സംഘടനകളില്‍ അപൂര്‍വം ചിലതിനേ ഉളളൂ എന്ന യാഥാര്‍ഥ്യം പുതുതലമുറക്കറിയില്ല. അവരുടെ ചിന്തകളോ സ്വപ്നങ്ങളോ രൂപപ്പെടുത്താന്‍ നേതൃത്വത്തിന്റെ കൈയില്‍ വിശ്വാസത്തിന്റെയും അനുസരണത്തിന്‍െയും അച്ചടക്കത്തിന്റെയും ഉപദേശങ്ങളല്ലാതെ മറ്റൊന്നുമില്ല. അതറിയാത്ത വിദ്യാര്‍ഥികളെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് രക്ഷാകര്‍ത്താവ് മുഖത്തടിച്ച് മാപ്പെഴുതിക്കും. എക്കലത്തും പുതുചിന്തകളെ അടിച്ചമര്‍ത്താനാവില്ല. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് പ്രിന്‍സിപ്പലിന്റെ മേശക്ക് ചുറ്റും വിളിച്ചിരുത്തി ഒരുവട്ടമെങ്കിലും ചര്‍ച്ചചെയ്യാമായിരുന്നു. മാനേജ്‌മെന്റിന്റെ പിടിവാശിയേക്കാള്‍ പ്രശ്‌നപരിഹാരത്തിന് സഹായകമാവുക യുവ തലമുറയുമായി സംവദിക്കാനുള്ള വാതിലുകള്‍ തുറന്നിടുകയെന്നതാണ്.
******
പറയാന്‍ മറന്നത്: ആരോപണങ്ങളെല്ലാം നിഷേധിക്കുമ്പോഴും 67 ാം വയസ്സിലെത്തിനില്‍കുന്ന ഫാറൂഖ് കോളേജില്‍ ഇതുവരെ എത്ര വനിതാ പ്രിന്‍സിപ്പല്‍മാര്‍ ഉണ്ടായിരുന്നുവെന്ന ചോദ്യത്തിനെങ്കിലും യുക്തിഭ്രദമായ മറുപടി പ്രതീക്ഷിക്കുന്നു.

________________________

Top