ഗ്രാമത്തിലെ മന്ത്രവാദി
‘ഓ, കെട്ടിയോനെ, നമ്മളങ്ങനെ പ്രതീക്ഷ കൈവിട്ടാലോ? ഈ കഷ്ടപ്പാടൊക്കെ എങ്ങിനേയും സഹിക്കാന്‍ നോക്കണം. നിങ്ങളാ മന്ത്രവാദിയെ ഒന്നു കൂടി പോയികണ്ട് ചത്തുപോയ അപ്പന് ആറുമുട്ടനാടിനെ കാഴ്ച വയ്ക്കുന്നതിനും മുന്‍പുള്ള അവസ്ഥയിലും നമ്മുടെ ദാരിദ്ര്യം മോശമായത് എന്തു കൊണ്ടാണെന്ന് ചോദിക്കണം എന്നാണ് എന്റെ അഭിപ്രായം.’ അവളവനെ ഉപദേശിച്ചു.
കുറേ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു ഗ്രാമത്തില്‍ അരോ എന്നും അയാളുടെ കൂട്ടുകാരനായി ഒസാന്‍യിന്‍ എന്നും പേരായ രണ്ടു മദ്ധ്യവയസ്‌കര്‍ താമസിച്ചിരുന്നു. അരോ ഒരു ധനിക കുടിംബത്തിലെ ആളായിരുന്നു, ഒസാന്‍യിന്‍ ആവട്ടെ ആ ഗ്രാമത്തിലെ മന്ത്രവാദിയും. അയാളുടെ തൊഴില്‍ മൂലം ഒസാന്‍യിന്‍ ആ ഗ്രാമത്തിലും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും പരക്കെ അറിയപ്പെട്ടു.
അയാളുടെ അപ്പന്‍ മരിച്ചപ്പോള്‍ അരോയ്ക്ക് ധാരാളം പണവും, കൃഷിയിടങ്ങളും മറ്റു വിലപിടിപ്പുള്ള സ്വത്തുക്കളും വീതമായി ലഭിച്ചു.
ഒരു രാത്രി അരോ ഒസാന്‍യിനെ തന്നെ സന്ദര്‍ശിക്കുവാനായി ക്ഷണിച്ചു. സുഹൃത്തിനോട് അയാള്‍ തനിക്ക് പിതൃസ്വമായി ലഭിച്ച പണം മുഴുവന്‍ അകലെയുള്ള ഒരു കുറ്റിക്കാട്ടിലേക്ക് കൊണ്ടു പോകുവാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ‘ഈ പണമെല്ലാം കൊണ്ട് കുറ്റിക്കാട്ടില്‍ നിങ്ങളെന്തു ചെയ്യുവാന്‍ പോകുന്നു?’ ഗ്രാമത്തിലെ മന്ത്രവാദി സംശയം പ്രകടിപ്പിച്ചു.
‘അതു അവിടെ കുഴിച്ചിടണമെന്നാണ് ഞാന്‍ കരുതുന്നത്. അരോ താന്‍ പണം സൂക്ഷിച്ചിരുന്ന രണ്ട് വലിയ കുടങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരിച്ചു. അതീ വീട്ടില്‍ സൂക്ഷിച്ചാല്‍ കള്ളന്മാര്‍
‘ഓ….ശരി.’ ഒസാന്‍യിന്‍ സന്തോഷത്തോടെ പറഞ്ഞു. ‘എനിക്കു നീ പറഞ്ഞ കാര്യം പിടികിട്ടി. നേരം പുലരുന്നതിനു മുന്‍പ് നമുക്കീ പണം കുറ്റിക്കാട്ടിലേക്കു കൊണ്ടു പോയി അവിടെ കുഴിച്ചിടാം!’ രണ്ടു പേരും ഉടനെ എഴുന്നേറ്റ് ഓരോ കുടം വീതം തലയിലേറ്റി ഓരോ വീതിയുള്ള കത്തിയും കയ്യിലെടുത്ത് ഇരുള്‍ പരന്നു കിടന്ന കുറ്റിക്കാട്ടിലേക്കു യാത്ര തിരിച്ചു.
കുറ്റിക്കാട്ടിലെത്തിയ ഉടനെ അവര്‍ ഒരു ഇറോക്കോ മരച്ചുവട്ടില്‍ രണ്ടു ആഴമുള്ള കുഴികള്‍ കുഴിച്ചു. ആ കുഴികളില്‍ അവരാ കുടങ്ങള്‍ കുഴിച്ചിട്ടിട്ട് നേരം വെളുക്കും മുന്‍പു തന്നെ ഗ്രാമത്തിലേക്കു തിരിച്ചു പോയി. സ്വന്തം സ്വത്ത് സുരക്ഷിതമായിരിക്കുന്നു എന്ന വിശ്വാസം കൊണ്ട് അരോയ്ക്ക് മന:സ്സമാധാനം ലഭിച്ചു.
എന്നാല്‍ അരോ ഇങ്ങനെ സ്വന്തം സ്വത്ത് കള്ളന്മാരില്‍ നിന്നും സുരക്ഷിതമാണ് എന്ന് ആശ്വസിക്കുന്ന അതേ സമയത്തു തന്നെ, മന്ത്രവാദിയായ ഒസാന്‍യിന്‍ കുറ്റിക്കാട്ടില്‍ നിന്നും അത് മോഷ്ടിക്കുന്നതേക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഒരു ദിവസം പാതിരാ നേരത്ത് മന്ത്രവാദി ആ കുറ്റിക്കാട്ടിലേക്ക് ചെന്നു. അയാളാ പണം നിറച്ച കുടങ്ങള്‍ മാന്തി പുറത്തെടുത്തു. നേരം വെളുക്കും മുന്‍പ് അയാളാ കുടങ്ങള്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി അവിടെ അയാളുടെ ദൈവങ്ങളെ പ്രതിഷ്ഠിച്ചിരുന്ന ആലയത്തിനുള്ളില്‍ അവര്‍ക്കു മുന്നിലായി കുഴിച്ചിട്ടു.
ഒരു ദിവസം, അരോയ്ക്ക് അത്യാവശ്യമായി കുറച്ചു പണം വേണം എന്നു തോന്നിയപ്പോള്‍, തന്റെ സുഹൃത്ത് അതു മോഷ്ടിച്ച വിവരം അറിയാതെ അയാള്‍ അതെടുക്കുവാനായി കുറ്റിക്കാട്ടിലേക്ക് ചെന്നു. എന്നാല്‍ ആ കുഴികള്‍ മാന്തിയപ്പോള്‍ അവയില്‍ ഒന്നും ഇല്ല എന്നയാള്‍ക്ക് ബോധ്യമായി. മുഖം രണ്ടു കയ്യിലും താങ്ങിക്കൊണ്ട് അയാള്‍ നിലവിളിച്ചു. എന്നിട്ടയാള്‍ നേരെ മന്ത്രവാദിയുടെ വീട്ടിലേക്ക് ചെന്നു. ‘നമ്മള്‍ ഏതാനും മാസം മുന്‍പ് കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട എന്റെ പണമെല്ലാം മോഷ്ടിക്കപ്പെട്ടിരിക്കുന്നു.’ അയാള്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ട് വേദനയോടെ പറഞ്ഞു.
വിവരമറിഞ്ഞ് അത്ഭുതപ്പെട്ടു പോയതു പോലെ നിഷ്‌കളങ്കത അഭിനയിച്ചു കൊണ്ട് മന്ത്രവാദി പറഞ്ഞു. ‘നിന്റെ പണം കളവുപോയി എന്നാണോ, അതോ നിനക്കെന്നോട് എന്താണു പറയാനുണ്ടായിരുന്നതെന്ന് നീ മറന്നു പോയോ?’
അരോ ഉറപ്പോടെ ആവര്‍ത്തിച്ചു. ‘എന്റെ പണം…….നമ്മള്‍ ആ ഇറോക്കോ മരച്ചുവട്ടില്‍ കുഴിച്ചിട്ടത്!’
‘അങ്ങനെയാണെങ്കില്‍, നിങ്ങള്‍ തിരികെ വീട്ടിലേക്കു മടങ്ങി വിശ്രമിച്ചു കൊള്ളു. രാത്രിയാവുമ്പോള്‍ ഞാനെന്റെ ദൈവങ്ങളില്‍ നിന്ന് അതാരാണു മോഷ്ടിച്ചത് എന്നു മനസ്സിലാക്കാം. എന്നിട്ട് അയാളുടെ പേര് ഞാന്‍ നിങ്ങളോട് വന്നു പറയാം. അപ്പോള്‍ നമുക്ക് അയാളെ എങ്ങിനെ പിടികൂടി ഗ്രാമത്തിലെ മൂപ്പന്മാരുടെ അടുത്ത് എത്തിക്കും എന്നു തീരുമാനിക്കാം.’ മന്ത്രവാദി അയാളെ പറ്റിക്കുന്നതിനിടയിലും വാത്സല്യ പൂര്‍വ്വം തലോടി.
അര്‍ദ്ധരാത്രിയായപ്പോള്‍ മന്ത്രവാദിയായ ഒസാന്‍യിന്‍ അയാളുടെ ദൈവങ്ങളോട് എന്തെങ്കിലും ചോദിക്കാന്‍ മെനക്കെടാതെ തന്നെ അരോയുടെ വീട്ടിലേക്കു ചെന്നു. അയാള്‍ ഇരുന്ന ഉടനെ തന്നെ അരോ അക്ഷമയോടെ ചോദിച്ചു. : ‘എന്റെ പണം മോഷ്ടിച്ചത് ആരാണെന്നാണ് ഒസാന്‍യിന്‍ നിങ്ങളുടെ ദൈവങ്ങള്‍ നിങ്ങളോട് പറഞ്ഞത്?’. ‘ഞാന്‍ അതിശയിച്ചു പോയി,’ മന്ത്രവാദി വഞ്ചനാപൂര്‍വ്വം പറഞ്ഞു. ‘നിങ്ങളുടെ മരിച്ചുപോയ അച്ഛനാണ് ആ പണം കുഴിയില്‍ നിന്നും മോഷ്ടിച്ചത്, ജീവനുള്ള ആരുമല്ല എന്നാണ് എന്റെ ദൈവങ്ങള്‍ വ്യക്തമായി എന്നോടു പറഞ്ഞത്.!’
‘എന്ത്?’ വല്ലാതെ ഞെട്ടിയ അരോ ചോദിച്ചു. ‘അയാളുടെ മരണശേഷം എനിക്കു ലഭിച്ച സ്വത്തെല്ലാം എന്റെ മരിച്ചുപോയ അച്ഛന്‍ തന്നെയാണോ എടുത്തത്?’
‘നിശ്ചയമായും അയാളുടെ മരണശേഷം നിനക്കു ലഭിച്ചതാണെങ്കിലും അയാള്‍ തന്നെയാണ് അതു മോഷ്ടിച്ചത്.’
മന്ത്രവാദി തന്നെയാണ് ആ പണം മോഷ്ടിച്ചത് എന്നു തിരിച്ചറിയാതെ അരോ ആ തെറ്റായ വിശദീകരണത്തെ വിശ്വസിച്ചു. എന്നാല്‍ ഈ കാര്യം വിട്ടുകളയുന്നതിനു മുന്‍പ് അയാളും കൂട്ടുകാരനായ മന്ത്രവാദിയും കൂടി വീണ്ടും ആ കുറ്റിക്കാട്ടിലേക്ക് പോയി. പണം മോഷ്ടിക്കപ്പെട്ട ആ സ്ഥലത്തു തന്നെ നിന്നു കൊണ്ട് അരോ തന്റെ പണം മോഷ്ടിച്ചയാളെ ശപിച്ചു. ‘എന്റെ പണം മോഷ്ടിച്ചത് ആരുതന്നെ ആയാലും അത് അടുത്തു തന്നെയോ ഭാവിയിലോ എന്റെ മകനോ, മകന്റെ മകനോ അല്ലെങ്കില്‍ എന്റെ അനന്തര തലമുറകളില്‍ ആര്‍ക്കെങ്കിലുമോ തിരികെക്കിട്ടും!’
അപ്പോള്‍ അയാളുടെ സൃഹൃത്തായ മന്ത്രവാദി മടിച്ചുമടിച്ചു പറഞ്ഞു. ‘നിങ്ങളുടെ പണം മോഷ്ടിച്ചയാള്‍ ആരു തന്നെ ആയാലും നിന്റെ ശാപം അവര്‍ക്കുമേല്‍ ഫലിക്കുമാറാകട്ടെ.
രണ്ടുപേരും ഗ്രാമത്തിലേക്കു മടങ്ങി. അരോയ്ക്ക് ഒസാന്‍യിനാണു പണം മോഷ്ടിച്ചത് എന്നു വ്യക്തമായിട്ടുണ്ട് എന്ന ഉത്കണ്ഠയോടെയാണ് മന്ത്രവാദി സ്വന്തം വീട്ടിലേക്കു മടങ്ങിയത്.
ഇതോടെ അരോയുടെ ജീവിതം ദാരിദ്ര്യത്തിലായി. അയാള്‍ക്കും അയാളുടെ ഒരേയൊരു മകനും പ്രായമേറി വരുന്തോറും അവരുടെ ദാരിദ്ര്യം കൂടിക്കൂടി വന്നു. അവസാനം അരോ ദാരിദ്ര്യം മൂലം മരിച്ചു, സ്വന്തം മകന്‍ ജായെക്കും അയാളവശേഷിപ്പിച്ചത് അതു തന്നെയാണ്.
കുറച്ചു വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കു ശേഷം ജായെ ഒരു കഷ്ടസ്ഥിതിക്കാരിയായ പെണ്ണിനെ വിവാഹം കഴിച്ചു. ആ ഗ്രാമത്തിലേക്കവള്‍ വന്നതെങ്ങിനെ എന്നും എവിടെ നിന്ന് എന്നും ആര്‍ക്കും പറയാന്‍ ആവുമായിരുന്നില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, അവരൊരു സുന്ദരനായ മകനു ജന്മം നല്കി, അജയി എന്ന് അവരവനു പേരിട്ടു. അപ്പനുമമ്മയും അജയിയും അപ്പോഴും കൂടുതല്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടേയിരുന്നു. ഒടുവില്‍ ദാരിദ്ര്യം മൂലം അജയിയുടെ അമ്മ പെട്ടെന്നു മരിച്ചു പോയി.
നിരവധി വര്‍ഷത്തെ ശ്രമകരമായ ജോലികള്‍ക്കൊടുവില്‍ അജയിയുടെ അപ്പന്‍ ജായെ കൃഷിയിടത്തില്‍ ഇനി പണിയെടുക്കാനേ കഴിയാത്ത മട്ടില്‍ ദരിദ്രനും പരിക്ഷീണനുമായി ത്തീര്‍ന്നു. അതുകൊണ്ട് അയാളുടെ ഒരേയൊരു പുത്രനായ അജയി അയാളുടെ പണി ഏറ്റെടുത്തു. തങ്ങളെ രണ്ടുപേരെയും തീറ്റിപ്പോറ്റാനായി മാത്രം അയാള്‍ അച്ഛന്റെ കൃഷിയിടത്തില്‍ കഷ്ടപ്പെട്ടു പണിയെടുത്തു.
അങ്ങനെ, മുപ്പതു വയസ്സാകും വരെ അജയി കഷ്ടപ്പെട്ടു പണിയെടുത്തു കൊണ്ടേയിരുന്നു, ചുറ്റുപാടുമുള്ള തന്റെ സുഹൃത്തുക്കളെല്ലാം വിവാഹിതരായിക്കഴിഞ്ഞതായി അവന്‍ കണ്ടു. അതുക്കൊണ്ട് സ്വന്തം സുഹൃത്തുക്കളൊക്കെ ചെയ്തതു പോലെ ഏതെങ്കിലും ഒരു സ്ത്രീയെ വിവാഹം കഴിക്കുന്ന കാര്യം അവന്റെ ആലോചനയിലെത്തി. അവന്‍ തന്റെ പരീക്ഷിണനായ അച്ഛനു മുന്നില്‍ ഈ പ്രശ്‌നം അവതരിപ്പിച്ചു, ‘അപ്പാ, എന്റെ കൂട്ടുകാരെല്ലാം കല്ല്യാണം കഴിച്ചിട്ടു കാലമേറെയായി. മറ്റുള്ളവര്‍ ചെയ്തതുപോലെ വിവാഹം കഴിക്കുവാന്‍ വേണ്ട പണം എനിക്കെവിടെ നിന്നു കിട്ടും?’
അജയിയുടെ അപ്പന്‍ ഖേദപൂര്‍വ്വം അവനോട് വിശദീകരിച്ചു, ‘നമ്മുടെ പാരമ്പര്യമനുസരിച്ച്, സ്വന്തം മകനെ വിവാഹം കഴിപ്പിക്കേണ്ട ചുമതല ഒരു പിതാവിന്റെതാണ്. നിനക്കറിയാവുന്നതു പോലെ ഞാനിന്ന് പരമദരിദ്രനാണ്. എന്റെ ദാരിദ്ര്യത്തിന്റെ തീക്ഷ്ണതമൂലം കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് അര-കോബോ പോലും എന്റെ കയ്യിലെത്തിയിട്ടില്ല. അതുകൊണ്ട്, പൊന്നുമോനേ, അജയി, നിനക്കു വേണ്ട പെണ്‍പണം കൊടുക്കുന്നതിന് എന്റെ പക്കല്‍ പണമൊന്നുമില്ല. എനിക്ക് സങ്കടമുണ്ട്, മോനേ.’
വീടിന്റെ മോന്തായത്തിലേക്കു നോക്കിയിരുന്ന് അജയി ഏതാനും നിമിഷത്തേക്ക് തങ്ങളുടെ ദാരിദ്ര്യത്തെക്കുറിച്ച് ആലോചിച്ചു, എന്നിട്ട് അപ്പനെ വിട്ട് വീടിന്റെ മുന്‍വശത്തേക്ക് നടന്നു. അവിടെ മണ്‌വഴിയില്‍ കുത്തിയിരുന്ന് കണ്ണീര്‍ പൊഴിക്കാന്‍ തുടങ്ങി.
ആ വിഷമത്തില്‍ അജയി സ്വയം പണയപ്പെടുത്തിയിട്ട് പെണ്‍പണം കൊടുക്കാനുള്ള പണം കണ്ടെത്താം എന്നാലോചിച്ചു. അടുത്ത പ്രഭാതത്തില്‍, അയാള്‍ ധനികനായ ഒരു മനുഷ്യന് സ്വയം പണയപ്പെടുത്തി ആവശ്യത്തിന് പണം നേടി അതുകൊണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കുള്ളില്‍ അവന്‍ പണയക്കാരന്റെ പറമ്പില്‍ രാവിലെ ഏഴു മുതല്‍ പതിനൊന്നു മണിവരെ പണിയെടുക്കുവാനും തുടങ്ങി.
ഏതാനും മാസം കഴിഞ്ഞപ്പോള്‍ അജയിയുടെ അച്ഛന്‍ അസുഖം വന്ന് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചുപോയി. അച്ഛന്റെ ശവസംസ്‌കാര ചടങ്ങിന് ചെലവഴിക്കുവാന്‍ അജയിയുടെ കയ്യില്‍ പണമുണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങുകള്‍ നടത്താതിരുന്നാല്‍ വലിയ നാണക്കേടാവും എന്നുള്ളതു കൊണ്ട് മറ്റൊരു പണയക്കാരന്റെ അടുത്തുപോയി സ്വയം പണയപ്പെടുത്തി പണം കണ്ടെത്തി അജയി അപ്പന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തി.
ഇപ്പോള്‍ അജയി സ്വയം രണ്ടു പണമിടപാടുകാര്‍ക്കു പണയപ്പെടുത്തിയിരുന്നു. ആദ്യത്തെ ആള്‍ക്കു വേണ്ടി അയാള്‍ രാവിലെ ഏഴുമണി മുതല്‍ പതിനൊന്നു വരേയും രണ്ടാമനു വേണ്ടി ഉച്ച മുതല്‍ നാലുമണി വരെയും പണിയെടുത്തു. സ്വന്തം കൃഷിയിടത്തില്‍ പണിയെടുത്ത് തന്റെയും ഭാര്യയുടെയും നിത്യവൃത്തിയ്ക്കുള്ള വക കണ്ടെത്തുവാന്‍ അജയിക്ക് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ലഭിച്ചിരുന്നതെന്ന തിനാല്‍, അയാള്‍ക്ക് പിതൃസ്വത്തായി കിട്ടിയ ദാരിദ്ര്യം മുന്‍പത്തേതിനേക്കാള്‍ രൂക്ഷമായിത്തീര്‍ന്നു. ഒരു ദിവസം പ്രഭാതത്തില്‍ അയാളുടെ ഭാര്യ അയാളോട് ‘കെട്ടിയോനെ, നിങ്ങള്‍ ഗ്രാമത്തിലെ ആ മന്ത്രവാദി ഒസാന്‍യിന്റെ അടുത്തുപോയി അയാളുടെ ദൈവങ്ങളില്‍ നിന്ന് നിങ്ങളുടെ ദാരിദ്ര്യത്തിന്റെ കാരണമെന്താണെന്നും അതിനുള്ള പരിഹാരമെന്താണെന്നും കണ്ടു പിടിച്ചു വാ’ എന്ന് ഉപദേശിച്ചു. ത്തീര്‍ന്നു. അതുകൊണ്ട് അയാളുടെ ഒരേയൊരു പുത്രനായ അജയി അയാളുടെ പണി ഏറ്റെടുത്തു. തങ്ങളെ രണ്ടുപേരെയും തീറ്റിപ്പോറ്റാനായി മാത്രം അയാള്‍ അച്ഛന്റെ കൃഷിയിടത്തില്‍ കഷ്ടപ്പെട്ടു പണിയെടുത്തു.
അങ്ങനെ, മുപ്പതു വയസ്സാകും വരെ അജയി കഷ്ടപ്പെട്ടു പണിയെടുത്തു കൊണ്ടേയിരുന്നു, ചുറ്റുപാടുമുള്ള തന്റെ സുഹൃത്തുക്കളെല്ലാം വിവാഹിതരായിക്കഴിഞ്ഞതായി അവന്‍ കണ്ടു. അതുക്കൊണ്ട് സ്വന്തം സുഹൃത്തുക്കളൊക്കെ ചെയ്തതു പോലെ ഏതെങ്കിലും ഒരു സ്ത്രീയെ വിവാഹം കഴിക്കുന്ന കാര്യം അവന്റെ ആലോചനയിലെത്തി. അവന്‍ തന്റെ പരീക്ഷിണനായ അച്ഛനു മുന്നില്‍ ഈ പ്രശ്‌നം അവതരിപ്പിച്ചു, ‘അപ്പാ, എന്റെ കൂട്ടുകാരെല്ലാം കല്ല്യാണം കഴിച്ചിട്ടു കാലമേറെയായി. മറ്റുള്ളവര്‍ ചെയ്തതുപോലെ വിവാഹം കഴിക്കുവാന്‍ വേണ്ട പണം എനിക്കെവിടെ നിന്നു കിട്ടും?’
അജയിയുടെ അപ്പന്‍ ഖേദപൂര്‍വ്വം അവനോട് വിശദീകരിച്ചു, ‘നമ്മുടെ പാരമ്പര്യമനുസരിച്ച്, സ്വന്തം മകനെ വിവാഹം കഴിപ്പിക്കേണ്ട ചുമതല ഒരു പിതാവിന്റെതാണ്. നിനക്കറിയാവുന്നതു പോലെ ഞാനിന്ന് പരമദരിദ്രനാണ്. എന്റെ ദാരിദ്ര്യത്തിന്റെ തീക്ഷ്ണതമൂലം കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് അര-കോബോ പോലും എന്റെ കയ്യിലെത്തിയിട്ടില്ല. അതുകൊണ്ട്, പൊന്നുമോനേ, അജയി, നിനക്കു വേണ്ട പെണ്‍പണം കൊടുക്കുന്നതിന് എന്റെ പക്കല്‍ പണമൊന്നുമില്ല. എനിക്ക് സങ്കടമുണ്ട്, മോനേ.’
വീടിന്റെ മോന്തായത്തിലേക്കു നോക്കിയിരുന്ന് അജയി ഏതാനും നിമിഷത്തേക്ക് തങ്ങളുടെ ദാരിദ്ര്യത്തെക്കുറിച്ച് ആലോചിച്ചു, എന്നിട്ട് അപ്പനെ വിട്ട് വീടിന്റെ മുന്‍വശത്തേക്ക് നടന്നു. അവിടെ മണ്‌വഴിയില്‍ കുത്തിയിരുന്ന് കണ്ണീര്‍ പൊഴിക്കാന്‍ തുടങ്ങി.
ആ വിഷമത്തില്‍ അജയി സ്വയം പണയപ്പെടുത്തിയിട്ട് പെണ്‍പണം കൊടുക്കാനുള്ള പണം കണ്ടെത്താം എന്നാലോചിച്ചു. അടുത്ത പ്രഭാതത്തില്‍, അയാള്‍ ധനികനായ ഒരു മനുഷ്യന് സ്വയം പണയപ്പെടുത്തി ആവശ്യത്തിന് പണം നേടി അതുകൊണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കുള്ളില്‍ അവന്‍ പണയക്കാരന്റെ പറമ്പില്‍ രാവിലെ ഏഴു മുതല്‍ പതിനൊന്നു മണിവരെ പണിയെടുക്കുവാനും തുടങ്ങി.
ഏതാനും മാസം കഴിഞ്ഞപ്പോള്‍ അജയിയുടെ അച്ഛന്‍ അസുഖം വന്ന് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചുപോയി. അച്ഛന്റെ ശവസംസ്‌കാര ചടങ്ങിന് ചെലവഴിക്കുവാന്‍ അജയിയുടെ കയ്യില്‍ പണമുണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങുകള്‍ നടത്താതിരുന്നാല്‍ വലിയ നാണക്കേടാവും എന്നുള്ളതു കൊണ്ട് മറ്റൊരു പണയക്കാരന്റെ അടുത്തുപോയി സ്വയം പണയപ്പെടുത്തി പണം കണ്ടെത്തി അജയി അപ്പന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തി.
ഇപ്പോള്‍ അജയി സ്വയം രണ്ടു പണമിടപാടുകാര്‍ക്കു പണയപ്പെടുത്തിയിരുന്നു. ആദ്യത്തെ ആള്‍ക്കു വേണ്ടി അയാള്‍ രാവിലെ ഏഴുമണി മുതല്‍ പതിനൊന്നു വരേയും രണ്ടാമനു വേണ്ടി ഉച്ച മുതല്‍ നാലുമണി വരെയും പണിയെടുത്തു. സ്വന്തം കൃഷിയിടത്തില്‍ പണിയെടുത്ത് തന്റെയും ഭാര്യയുടെയും നിത്യവൃത്തിയ്ക്കുള്ള വക കണ്ടെത്തുവാന്‍ അജയിക്ക് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ലഭിച്ചിരുന്നതെന്ന തിനാല്‍, അയാള്‍ക്ക് പിതൃസ്വത്തായി കിട്ടിയ ദാരിദ്ര്യം മുന്‍പത്തേതിനേക്കാള്‍ രൂക്ഷമായിത്തീര്‍ന്നു. ഒരു ദിവസം പ്രഭാതത്തില്‍ അയാളുടെ ഭാര്യ അയാളോട് ‘കെട്ടിയോനെ, നിങ്ങള്‍ ഗ്രാമത്തിലെ ആ മന്ത്രവാദി ഒസാന്‍യിന്റെ അടുത്തുപോയി അയാളുടെ ദൈവങ്ങളില്‍ നിന്ന് നിങ്ങളുടെ ദാരിദ്ര്യത്തിന്റെ കാരണമെന്താണെന്നും അതിനുള്ള പരിഹാരമെന്താണെന്നും കണ്ടു പിടിച്ചു വാ’ എന്ന് ഉപദേശിച്ചു.
ഒട്ടും വൈകാതെ തന്നെ അജയി ഗ്രാമത്തിലെ മന്ത്രവാദിയെ കാണാന്‍ പുറപ്പെട്ടു. തന്റെ ബുദ്ധിമുട്ടുകള്‍ അയാളോട് വിശദീകരിച്ചപ്പോള്‍ മന്ത്രവാദി ഉടനെ അയാളുടെ ദൈവങ്ങളെ വിളിച്ചു. എന്നിട്ട് അജയിയെ കബളിപ്പിച്ചു കൊണ്ട് അയാള്‍ തന്റെ മൂര്‍ച്ചയുള്ള ശബ്ദത്തില്‍ പറഞ്ഞു:
‘എന്റെ മൂര്‍ത്തികള്‍ പറയുന്നത് നിങ്ങളുടെ ദാരിദ്ര്യം അവസാനിക്കണമെങ്കില്‍ നിങ്ങള്‍ ഒന്‍പത് മുട്ടനാടിനേയും ഒന്‍പത് ഒഴിഞ്ഞ ചാക്കും വാങ്ങണമെന്നാണ്. എന്നിട്ട് ഓരോ മുട്ടനാടിനേയും ഓരോ ചാക്കിലാക്കണം. അര്‍ദ്ധരാത്രിയാവുമ്പോള്‍ നിങ്ങളത് നിങ്ങളുടെ
‘നിങ്ങളുടെ അപ്പന്‍ മുട്ടനാടുകളെ എടുത്തോ എന്നറിയാന്‍ നിങ്ങള്‍ അടുത്ത ദിവസം രാവിലെ ആ ശവ കുടീരത്തില്‍ പോയി നോക്കണം. ശവകുടീരത്തിനു മുകളില്‍ ഒഴിഞ്ഞ ചാക്കുകളേ കാണുന്നുള്ളൂ എങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ അപ്പന്‍ ആ ഒന്‍പത് മുട്ടനാടുകളെ തനിക്കുള്ള ബലിയായി സ്വീകരിച്ചിരിക്കുന്നു എന്നാണ്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ‘നിങ്ങള്‍ക്കു നല്ലതു വരട്ടെ!’ എന്ന് അഭിവാദ്യം ചെയ്യണം. എന്നിട്ട് നിങ്ങളാ കാലിച്ചാക്കുകള്‍ ശേഖരിച്ച് നിങ്ങളുടെ മുറിയില്‍ വെക്കണം. തീര്‍ച്ചയായും ആ കാലിച്ചാക്കുകളെല്ലാം നിങ്ങളുടെ മരിച്ചുപോയ അപ്പന്‍ പണം കൊണ്ടു നിറയ്ക്കും. ആ പണം നിങ്ങള്‍ക്കു പൈതൃകമായി കിട്ടിയ ദാരിദ്ര്യത്തില്‍ നിന്നും മറ്റെല്ലാ മോശപ്പെട്ട അവസ്ഥകളില്‍ നിന്നും നിങ്ങളെ രക്ഷിക്കും. അതുകൊണ്ട് അജയീ, നിങ്ങള്‍ ഈ വീടുവിട്ടുപോകും മുന്‍പ് ഇപ്പോള്‍ത്തന്നെ സ്വയം ‘നിനക്ക് ഭാഗ്യമുണ്ടാവട്ടെ!’ എന്ന് അഭിവാദ്യം ചെയ്യൂ’- മന്ത്രവാദി വിശദീകരിച്ചു.
‘എനിക്കു ഭാഗ്യമുണ്ടാവട്ടെ!’ അജയി പുഞ്ചിരിയോടെ ഉച്ചത്തില്‍ പറഞ്ഞു.
‘തീര്‍ച്ചയായും നിങ്ങള്‍ ഉടന്‍ തന്നെ ഒരു ധനികനാവും. എന്റെ ദൈവങ്ങള്‍ നുണ പറയാറില്ല. ഒരാള്‍ക്ക് പണമുണ്ടാവുമ്പോള്‍ ആളുകളയാളെ ‘കാശുകാരന്‍!’ എന്നു വിളിക്കും. മന്ത്രവാദിയും അജയിയും ഒന്നിച്ചു ചിരിച്ചു കൊണ്ട് തൊള്ളയിട്ടു: ‘കാശുകാരന്‍!’
പക്ഷേ തിരികെ വീട്ടിലേക്കു നടക്കുന്നതിനിടയില്‍ അജയി വ്യാകുലതയോടെ ചിന്തിച്ചു: ‘ആ മന്ത്രവാദി ഞാന്‍ ഒന്‍പത് മുട്ടനാടുകളെ മരിച്ചുപോയ അപ്പന് കൊടുത്താലേ എന്റെ ദാരിദ്ര്യം മാറു എന്നാണ് പറഞ്ഞത്. ഒരു ചെറിയ പൂവന്‍കോഴിയെ വാങ്ങാനുള്ള കാശുപോലും ഇപ്പോഴെന്റെ കയ്യിലില്ലാത്തതു കൊണ്ട് എനിക്കു പിന്തുടര്‍ച്ചാവകാശമായിക്കിട്ടിയ ഈ ദാരിദ്ര്യത്തില്‍ നിന്ന് ഞാനൊരിക്കലും രക്ഷപെടില്ല എന്ന് ഉറപ്പാണ്. ഞാനെങ്ങിനെ ഒന്‍പതു മുട്ടനാടിനെ വാങ്ങാനാണ്?’
‘നമ്മുടെ ദാരിദ്ര്യത്തെക്കുറിച്ച് മന്ത്രവാദിയെന്തു പറഞ്ഞു, കെട്ടിയോനെ?’ അജയിയുടെ ഭാര്യ അക്ഷമയോടെ ചോദിച്ചു. മന്ത്രവാദിയുടെ നിര്‍ദ്ദേശമനുസരിച്ച് താനെന്തെല്ലാം ചെയ്യണം എന്ന് അയാളവളോട് വിശദീകരിച്ചിട്ട് മുട്ടനാടിനേയും ചാക്കും വാങ്ങാന്‍ തന്റെ കൈവശം പണമൊന്നുമില്ല എന്ന് കൂടി പറഞ്ഞപ്പോള്‍ അവള്‍ അരിശപ്പെട്ടു. ‘മുട്ടനാടിനെ വാങ്ങാന്‍ നിന്റെ കൈവശം പണമില്ലെന്നാണ് നീ പറയുന്നത്! അതും മരിച്ചുപോയ അപ്പന് ആ മുട്ടനാടുകളെ കൊടുക്കുന്ന മാത്രയില്‍ നമ്മള്‍ പണക്കാരാവും എന്നിരിക്കെ! നിങ്ങളീ ദാരിദ്ര്യത്തില്‍ ചത്തു പോകാനാണോ ആഗ്രഹിക്കുന്നത്? നിനക്കു കാണാന്‍ പറ്റുന്നില്ലേ, നിങ്ങളിവിടെ ചെല്ലുമ്പോള്‍ ദാ ‘കാശുകാരന്‍!’ അവിടെ ചെന്നാലവിടെയും കാണാം ‘കാശുകാരന്‍!’ നിങ്ങള്‍ എവിടെ ചെന്നാലുമവിടെയെല്ലാം കാണാം ‘കാശുകാരന്‍!’ നീ പോയി നിന്നെത്തന്നെ മൂന്നാമതൊരു പണമിടപാടുകാരനു പണയപ്പെടുത്തി അയാള്‍ നല്കുന്ന കാശുകൊണ്ട് ആ മുട്ടനാടുകളേയും കാലിച്ചാക്കും വാങ്ങ്.’
അജയി ഭയത്തോടെ പറഞ്ഞു: ‘ഇനിയും ഞാനെന്നെത്തന്നെ കാശിനായി പണയപ്പെടുത്തണമെന്നോ? നിനക്കറിയാമോ- എനിക്കു പേടിയാണ്. ഒരിക്കല്‍ കൂടി ഞാന്‍ സ്വയം പണയപ്പെടുത്തിയാല്‍ ഞാനെങ്ങിനെ മൂന്ന് പേരെയും തൃപ്തിപ്പെടുത്തും, നമ്മളുടെ നിത്യവൃത്തിക്കായി ആരു പണിയെടുക്കും?’
‘നിത്യവൃത്തിയുടെ കാര്യമൊന്നും തല്ക്കാലം ആലോചിക്കേണ്ട.’ ഭാര്യ അജയിയെ ഉപദേശിച്ചു. കഷ്ടപ്പെട്ട് പണിയെടുത്താല്‍ നിങ്ങള്‍ക്കു മൂന്നു പണമിടപാടുകാരേയും തൃപ്തിപ്പെടുത്താനാവും!’ അടുത്ത ദിവസം അജയി മടിച്ചുമടിച്ച് പണമിടപാടുകാരനെ സമീപിച്ചു. അയാളയാള്‍ക്ക് ഇരുന്നൂറു നായ്‌റാ (Naira) പണം കൊടുത്തു. പിന്നെ അയാള്‍ ഭാര്യയും ഒത്ത് പണവുമായി ചന്തസ്ഥലത്തേക്ക് നടന്നു. നിര്‍ഭാഗ്യവശാല്‍ ഇരുന്നൂറു നായ്‌റാ ഒന്‍പതു മുട്ടനാടുകളെയും കാലിച്ചാക്കുകളും വാങ്ങാന്‍ തികയുമായിരുന്നില്ല. ഇതറിഞ്ഞപ്പോള്‍ അജയി പരിക്ഷിണനായി. ആ പണവുമായി വീട്ടിലേക്ക് പോകാം എന്നയാള്‍ ഭാര്യയോടു പറഞ്ഞു.
‘എന്റെ കെട്ടിയോനേ,’ അവള്‍ ഉപദേശിച്ചു. ‘ഈ പണവുമായി നമ്മള്‍ക്ക് തിരികെ വീട്ടില്‍ പോകേണ്ട. നമ്മളാ പണം മറ്റെന്തെങ്കിലും ആവശ്യത്തിന് ചെലവഴിക്കും. നമ്മളുടെ ദാരിദ്ര്യം പഴയപടി തുടരുകയും ചെയ്യും. ഈ പണം കൊണ്ട് വാങ്ങാനാവുന്നത്ര മുട്ടനാടുകളെയും ചാക്കുകളും നമുക്കു വാങ്ങാം. എന്നിട്ട് അവ നമുക്ക് അപ്പന്റെ ശവകുടീരത്തിലേക്ക് അര്‍ദ്ധരാത്രി കൊണ്ടുപോകാം. അതിനു മുന്നില്‍ വെച്ച് ബാക്കിയുള്ളവകൂടി വാങ്ങാനുള്ള പണം കൂടി കണ്ടെത്തുവാന്‍ നിങ്ങളുടെ മരിച്ചുപോയ അപ്പന്‍ സഹായിക്കുമെങ്കില്‍ അതും വൈകാതെ കൊണ്ടു വരാം എന്ന് ഉറപ്പു നല്ക്കുക. നിങ്ങളുടെ മരിച്ചുപോയ അപ്പന്‍ ആദ്യഗഡു സ്വീകരിക്കാന്‍ മടിക്കില്ല എന്നാണെന്റെ വിശ്വാസം. കാരണം അയാള്‍ക്കറിയാം അയാള്‍ നിങ്ങളെ കടുത്ത ദാരിദ്ര്യത്തിലാണ് വിട്ടു പോയതെന്ന്.’
തന്റെ ഭാര്യയുടെ ഉപദേശത്തെക്കുറിച്ച് പലവട്ടം ആലോചിച്ചിട്ട് അജയി ഒടുവില്‍ നിസ്സഹായാവസ്ഥയില്‍ തോളിളക്കി സമ്മതിച്ചു. അയാള്‍ ആറു മുട്ടനാടുകളെയും ആറുചാക്കുകളും വാങ്ങി, അവരത് തിരികെ വീട്ടിലേക്ക് ചുമന്നു കൊണ്ടുപോയി.
ഏതാണ്ട് അര്‍ദ്ധരാത്രിയായപ്പോള്‍ അജയി ആറ് മുട്ടനാടുകളെയും ജീവനോടെ ആ കാലിച്ചാക്കുകള്‍ക്കുള്ളിലാക്കി. അയാളവ ഓരോന്നായി തന്റെ അപ്പന്റെ ശവകുടീരത്തിലേക്ക് എത്തിച്ചു. അവയെല്ലാം ശവകുടീരത്തിലെത്തിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ അപേക്ഷിച്ചു: ‘എന്റെ മരിച്ചുപോയ അച്ഛാ, ഈ ആറു മുട്ടനാടുകളെ ആദ്യ ഗഡുവായി ദയവായി സ്വീകരിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ബാക്കിയുള്ള മൂന്നു മുട്ടനാടുകളെ നിങ്ങളുടെ സഹായം കൊണ്ട് അതിനാവശ്യമായ പണം എന്റെ കയ്യില്‍ കിട്ടിയാലുടനെ എത്തിച്ചു തരാം.’
ഇതു പറഞ്ഞിട്ട് അയാള്‍ മുന്‍ നിര്‍ദ്ദേശപ്രകാരം മന്ത്രവാദിയുടെ വീട്ടിലേക്ക് ചെന്ന് ഒസാന്‍യിനിനോട് താന്‍ ആറു മുട്ടനാടുകളെ ശവകുടീരത്തിലെത്തിച്ചിരിക്കുന്നതായി അയാളെ അറിയിച്ചു.
‘അങ്ങനെയോ? അജയീ, നീ ആറ് മുട്ടനാടുകളെ ശവകുടീരത്തിലെത്തിച്ചുവെന്നോ? നിനക്കു നല്ലതു വരട്ടെ!’ മന്ത്രവാദി അജയിയെ കളിചിരികളോടെ പുകഴ്ത്തി. ‘അധികം വൈകാതെ നിങ്ങള്‍ ‘കാശുകാരന്‍’ ആവും. നിങ്ങളുടെ ഭാഗ്യം. ബാക്കിയുള്ള മൂന്ന് ആടുകളെ ശവകുടീരത്തിലെത്തിക്കാന്‍ കൂടുതല്‍ വൈകരുത്, കേട്ടോ? ശരി, ഇപ്പോള്‍ നിങ്ങള്‍ വീട്ടിലേക്ക് പൊയ്‌ക്കൊള്ളു. വല്ലാത്ത ഇരുട്ടാണ്, പുറത്തിറങ്ങി നടക്കേണ്ട.’
അജയി ഇരുട്ടത്ത് തന്റെ വീട്ടിലേക്ക് നടന്നു. അയാള്‍ പോയ ഉടനെ തന്നെ മന്ത്രവാദിയായ ഒസാന്‍യിന്‍ ഭൃത്യരോടൊപ്പം ശവകുടീരത്തിലേക്ക് പോയി ആ ആറു മുട്ടനാടുകളേയും തന്റെ ആരാധനാ സ്ഥലത്തേക്ക് എടുപ്പിച്ചു. അയാള്‍ ആറിനേയും തന്റെ ഭക്ഷണത്തിനായി കൊന്നു എന്നിട്ട് കാലിച്ചാക്കുകള്‍ ഒരു ഭൃത്യനെയേല്പിച്ച് പുലരും മുന്‍പായി ശവകുടീരത്തിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. രാവിലെ അജയിയും ഭാര്യയും ശവകുടീരത്തിലേക്ക് ഓടി, അതിനു മുകളില്‍ കാലിച്ചാക്കുകള്‍ മാത്രം കണ്ടപ്പോള്‍ അവര്‍ക്ക് വളരെ സന്തോഷമായി. മരിച്ചുപോയ അപ്പന് ആ മുട്ടനാടുകളെ തന്റെ ശവ കുടീരത്തിലേക്ക് എടുത്തു എന്നവര്‍ വിശ്വസിച്ചു. സന്തോഷത്തോടെ ആ ആറുകാലിച്ചാക്കുകളും എടുത്ത് അവര്‍ വീട്ടിലേക്ക് പോയി. അജയി ആ ചാക്കുകള്‍ തന്റെ മുറിയില്‍ വെച്ചു, മരിച്ചുപോയ അപ്പന്‍ അവയില്‍ പണം നിറച്ചു തരും എന്നായിരുന്നു അയാളുടേയും ഭാര്യയുടേയും പ്രതീക്ഷ.
എന്നാലവര്‍ നിരവധി മാസങ്ങള്‍ കാത്തിരുന്നു കഴിഞ്ഞിട്ടും അജയിയുടെ അപ്പന്‍ വന്ന് കാലിച്ചാക്കുകളില്‍ പണം നിറയ്ക്കാതെയിരുന്നതു കൊണ്ട് അവരുടെ ദാരിദ്ര്യം അതിന്റെ പരമാവധിയിലെത്തി. അയാള്‍ക്ക് മൂന്നു പണമിടപാടുകാരേയും തൃപ്തിപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ അരിശം മൂത്തിരുന്നതു കൊണ്ട് അവര്‍ അജയിയെ അങ്ങോട്ടും ഇങ്ങോട്ടുമിട്ട് വലിച്ച് ചക്രശ്വാസം മുട്ടിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.
ജീവിതം അതികഠിനമായി തീര്‍ന്നപ്പോള്‍ അജയി സങ്കടത്തോടെ അയാളുടെ ഭാര്യയെ പഴിപറഞ്ഞു: ‘ഞാന്‍ നിന്നോട് അന്നു ചന്തയില്‍ വെച്ച് ഒന്‍പതു മുട്ടനാടിനെ ഒന്നിച്ച് വാങ്ങാന്‍ ആ ഇരുന്നൂറ് നൈറാ തികയില്ല എന്ന് മനസ്സിലായപ്പോഴേ പറഞ്ഞതാണ് നമുക്ക് അതുമായി വീട്ടിലേക്ക് പോകാം എന്ന്. എന്നാല്‍ ആ പണം കൊടുത്തു വാങ്ങാനാവുന്നത്ര എണ്ണം വാങ്ങണമെന്ന് നീ നിര്‍ബ്ബന്ധം പിടിച്ചു.!’
‘ഓ, കെട്ടിയോനെ, നമ്മളങ്ങനെ പ്രതീക്ഷ കൈവിട്ടാലോ? ഈ കഷ്ടപ്പാടൊക്കെ എങ്ങിനേയും സഹിക്കാന്‍ നോക്കണം. നിങ്ങളാ മന്ത്രവാദിയെ ഒന്നു കൂടി പോയികണ്ട് ചത്തുപോയ അപ്പന് ആറുമുട്ടനാടിനെ കാഴ്ച വയ്ക്കുന്നതിനും മുന്‍പുള്ള അവസ്ഥയിലും നമ്മുടെ ദാരിദ്ര്യം മോശമായത് എന്തു കൊണ്ടാണെന്ന് ചോദിക്കണം എന്നാണ് എന്റെ അഭിപ്രായം.’ അവളവനെ ഉപദേശിച്ചു.
മടിച്ചുമടിച്ച് അജയി വീണ്ടും മന്ത്രവാദിയുടെ അടുത്തേക്ക് പോയി. തന്റെ ദാരിദ്ര്യം മാറ്റമൊന്നുമില്ലാതെ തുടരുന്നതെന്തു കൊണ്ടാണ് എന്ന് അവന്‍ അയാളോടു ചോദിച്ചു.
‘ആ, അജയി,’ മന്ത്രവാദി പറഞ്ഞു ‘ബാക്കിയുള്ള മൂന്ന് മുട്ടനാടിനെക്കൂടി ചത്തുപോയ അപ്പനു കാഴ്ചവെക്കാതെ നിന്റെ ദാരിദ്ര്യം മാറില്ല!’
ഭയപ്പാടോടെ അജയി തന്റെ വീട്ടിലേക്ക് തിരിച്ചു പോയി. ദാരിദ്ര്യം മാറാന്‍ എന്തു ചെയ്യണം എന്നതെക്കുറിച്ച് മന്ത്രവാദി പറഞ്ഞത് അയാള്‍ ഭാര്യയോട് പറഞ്ഞു. അവളുടെ അന്ധാളിപ്പില്‍ അവള്‍ അവനോട് ചോദിച്ചു. ‘ഇനി വേണ്ട മുട്ടനാടുകളേയും കാലിച്ചാക്കുകളും വാങ്ങാന്‍ പണമുണ്ടാക്കാന്‍ നമ്മളിനി എന്തു ചെയ്യും?’
അജയി അവളോട് അരിശത്തോടെ മറുപടി പറഞ്ഞു: ‘നിനക്കറിയാമല്ലോ, നമ്മളുടെ കയ്യിലിനി ഒരു കോബോ പോലുമില്ല. അതുകൊണ്ട് മൂന്നു മുട്ടനാടിനേയും മൂന്നു കാലിച്ചാക്കും വാങ്ങാനുള്ള പണം കിട്ടാനൊരു വഴിയുമില്ല. ഇന്ന് അര്‍ദ്ധരാത്രി അപ്പനെ ശവകുടീരത്തില്‍ പോയി കാണാനാണ് എന്റെ തീരുമാനം.’
‘നിങ്ങളദ്ദേഹത്തെ കണ്ട് എന്തു പറയുമെന്നാണ്?’ അജയിയുടെ ഭാര്യ ഭയത്തോടെ ചോദിച്ചു: ‘മൂപ്പീന്നെനിക്കു ബാക്കി വെച്ച ദാരിദ്ര്യത്തില്‍ നിന്നും എന്നെ മോചിപ്പിക്കാന്‍ എന്തിനാണ് ഒന്‍പതു മുട്ടനാടുകളെ ആവശ്യപ്പെടുന്നതെന്ന് അങ്ങേരോട് ഒന്നു ചോദിക്കണം!’
‘അയാളതില്‍ ഉറച്ചു നില്‍ക്കുന്നു എന്നിരിക്കട്ടെ. നിങ്ങളെന്തു ചെയ്യും?’
‘അയാളതില്‍ ഉറച്ചുനിന്നാല്‍ ഞാനയാളുടെ തലവെട്ടും, എന്നിട്ട് അയാളുടെ ശവകുടീരത്തില്‍ നിന്ന് പുറത്തുവരും.’
അയാളുടെ ഭാര്യ ആ അപകടം പിടിച്ച പരിപാടിയില്‍ നിന്ന് അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ദയവായി മരിച്ച ഒരാളിനെ അയാളുടെ ശവകുടീരത്തിലെത്തി സന്ദര്‍ശിക്കരുതേ!.’
എന്നാല്‍ അര്‍ദ്ധരാത്രിയായപ്പോള്‍ അജയി അയാളുടെ നീണ്ട മഴു മൂര്‍ച്ചവെച്ച്, മൂന്നു കാലിച്ചാക്കുകളും ആയി അപ്പന്റെ ശവകുടീരത്തിലേക്ക് പോയി. രണ്ട് ചാക്കുകളില്‍ മുട്ടനാടുണ്ട് എന്ന് തോന്നിപ്പിക്കും മട്ടില്‍ അയാള്‍ മണല്‍ നിറച്ചു. എന്നിട്ട് രണ്ടും ശവകുടീരത്തിനു മുകളില്‍ വെച്ചു. മൂന്നാമത്തെ കാലി ചാക്കും മഴുവും ശവകുടീരത്തിനു മുകളില്‍ വെച്ചു. പിന്നെയയാള്‍ മന്ത്രവാദിയുടെ അടുത്തേക്ക് പോയി. ബാക്കിയുള്ള മുട്ടനാടുകളെ ശവകുടീരത്തില്‍ വെച്ചിട്ടുള്ളതായി അയാളോടു പറഞ്ഞു. ‘നിങ്ങളെന്തു നല്ല മനുഷ്യനാണ്, അജയി,’ മന്ത്രവാദി സന്തോഷത്തോടെ അയാളോടു പറഞ്ഞു. ‘എനിക്കറിയാം, ഏതു കാര്യത്തിലും പെട്ടെന്നു നടപടിയെടുക്കാന്‍ കഴിയുന്ന ഒരു ചെറുപ്പക്കാരനാണ് നിങ്ങള്‍! കഴിയുന്നത്ര വേഗത്തില്‍ ആ മൂന്ന് മുട്ടനാടുകളെക്കൂടി ശവകുടീരത്തില്‍ കൊണ്ടു വെച്ചതു നന്നായി. ഇപ്പോള്‍ ഉറപ്പാക്കിക്കൊള്ളു. നിങ്ങള്‍ അധികം വൈകാതെ ‘കാശുകാരന്‍,’ ആവും എന്നത്. എന്നാല്‍ നാളെ രാവിലെ ശവകുടീരത്തിലെത്തി കാലിച്ചാക്കുകള്‍ ശേഖരിക്കുവാന്‍ മറക്കരുത്. അത്രേയുള്ളു. ഇപ്പോള്‍ വീട്ടിലേക്ക് തിരിച്ചു പൊയ്‌ക്കോളൂ. രാത്രിക്കു നല്ല ഇരുട്ടുണ്ട്.’
മന്ത്രവാദിയെ വിട്ട് പോന്നയുടന്‍ അജയി ശവകുടീരത്തിലേക്ക് മടങ്ങി. അയാള്‍ മൂന്നാമത്തെ ചാക്ക് മുന്‍പ് മണല്‍ നിറച്ചു വെച്ച ചാക്കുകള്‍ക്കരികില്‍ വെച്ച് മഴുവുമായി അതിനുള്ളില്‍ കയറി ഇരുന്നു.
ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ മന്ത്രവാദി ഇരുട്ടില്‍ അയാളുടെ സേവകരുമായി ശവകുടീരത്തിലെത്തി. അയാളുടെ ഭൃത്യന്‍ ആ ചാക്കുകള്‍ മന്ത്രവാദിയുടെ വീട്ടിലേക്ക് കൊണ്ടു പോയി, അയാളവരെ ഒരു വിളക്കുമായി പിന്തുടര്‍ന്നു. ഭൃത്യന്‍ മൂന്നു ചാക്കുകളും ദൈവങ്ങള്‍ക്കു മുന്‍പില്‍ വെച്ച മാത്രയില്‍ അയാള്‍ കത്തിയെടുത്ത് ആദ്യത്തെ ചാക്ക് തുറക്കുവാന്‍ തുടങ്ങി. ഒരു മുട്ടനാടിനെ പുറത്തെടുത്ത് അതിനെ കൊല്ലാമെന്നായിരുന്നു അയാളുടെ ആഗ്രഹം.
ആദ്യത്തെ ചാക്കില്‍ മണലാണെന്നു കണ്ടപ്പോള്‍ അവര്‍ വല്ലാതെ ഞെട്ടി. രണ്ടാമത്തെ ചാക്കിലും അതുതന്നെയായിരുന്നു. അയാള്‍ മൂന്നാമത്തെ ചാക്ക് തുറന്നപാടെ അജയി മഴുവുമായി അയാളുടെ മേല്‍ ചാടി വീണു. അവന്‍ മഴു തലയ്ക്കു മീതെ ഉയര്‍ത്തി.
‘എന്താ? അജയി! നീയാ ചാക്കിലുണ്ടായിരുന്നോ?’ അയാളുടെ ഭൃത്യരും അയാളും സ്വന്തം തലയും മുഖവും അവനില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മന്ത്രവാദി നിലവിളിച്ചു.
മന്ത്രവാദിയുടെ മുന്നില്‍ മഴു ഉയര്‍ത്തിപ്പിടിച്ച് ഉറച്ചു നിന്ന് ചീറികൊണ്ട് അജയി മെല്ലെപ്പറഞ്ഞു: ‘ഊംഹും! എന്റെ മുട്ടനാടുകള്‍, ഞാനാ മൂന്നാമത്തെ പണമിടപാടുകാരന് സ്വയം പണയം വെച്ചത് അവയ്ക്കു വേണ്ടിയാണ്, നിങ്ങള്‍ക്കും- എന്റെ മരിച്ചു പോയ അപ്പന്-‘
‘ഓ, അജയി,’ മന്ത്രവാദി പറഞ്ഞു, ‘ഞാന്‍ നിന്നോടു സത്യം പറയാം. നിന്റെ അപ്പനല്ല ആ മുട്ടനാടുകളെയെല്ലാം എടുത്തത്, ഞാനായിരുന്നു അവയത്രയും കല്ലറയില്‍ നിന്ന് എടുത്തത്.’
‘പക്ഷേ നിങ്ങളെന്റെ മരിച്ചുപോയ അപ്പനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’. അജയി മഴുകൊണ്ട് ഭീഷണി മുഴക്കിക്കൊണ്ട് ഒച്ചവെച്ചു. ‘അതുകൊണ്ട് നിങ്ങളെന്നെ ഈ പാതിരായ്ക്കു തന്നെ എന്റെ ദാരിദ്ര്യത്തില്‍നിന്നും മോചിപ്പിക്കണം.’
ഭയചകിതനായ മന്ത്രവാദി മുരടനക്കിയിട്ട് തീര്‍ത്തു പറഞ്ഞു. ‘തീര്‍ച്ചയായും അല്ല! ഞാന്‍ നിന്റെ ചത്തുപോയ അപ്പനല്ല. അതുകൊണ്ട് നിന്നെ ദാരിദ്ര്യത്തിനുള്ളില്‍ നിന്നും തുറന്നുവിടാന്‍ എനിക്കു കഴിവില്ലതാനും.!’
ഇതു കേള്‍ക്കാത്ത മട്ടില്‍ അജയി മന്ത്രവാദിയുടെ വലതുകൈ പെട്ടെന്ന് പിടിച്ചു വലിച്ചുകൊണ്ട് ഉറക്കെ ചോദിച്ചു, ‘എന്നോട് സത്യം പറയ്! ഈ അര്‍ദ്ധ രാത്രിയെന്നെ നിങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുമോ ഇല്ലയോ? ‘
മന്ത്രവാദി കണ്ണിറുക്കി അടച്ചു കൊണ്ട് ഭയത്തോടെ നിലവിളിച്ചു: ‘അജയി, നിന്റെ കലിപൂണ്ട കണ്ണുകള്‍ കൊണ്ടുള്ള നോട്ടം നിന്റെ കയ്യിലെ മഴുവിനേക്കാള്‍ എന്നെ ഭയപ്പെടുത്തുന്നു. ദയവായി എന്റെ നേര്‍ക്ക് സന്തോഷമുള്ള കണ്ണുകളോടെ നോക്കു!’
‘ഞാനൊരിക്കലും നിങ്ങളുടെ നേര്‍ക്ക് സന്തോഷമുള്ള കണ്ണുകള്‍ കൊണ്ടു നോക്കില്ല. കാരണം ഒരു മോശം കാര്യത്തെ മോശം കണ്ണുകള്‍ കൊണ്ടേ നോക്കാവൂ.’ അജയി അലറി. ‘ഒരു ശവത്തെ സന്തോഷത്തോടെ നോക്കാനാവില്ല! നിങ്ങള്‍ക്കത് അറിയാമല്ലോ!
‘പക്ഷേ ഞാന്‍ മരിച്ചിട്ടുമില്ല, ശവമായിട്ടുമില്ല!’
ഭയപ്പെട്ടു വിയര്‍പ്പില്‍ മുങ്ങിയ മന്ത്രവാദി കരഞ്ഞു പറഞ്ഞു.
‘ആഹ്, എന്റെ മഴു ഇന്നു പാതിരാത്രിക്ക് നിങ്ങളെയൊരു ശവമാക്കുമോ എന്നൊന്നും നിങ്ങള്‍ക്കു പറയാനാവില്ല!’ അജയി മറുപടി പറഞ്ഞു. ‘എന്നോട് സത്യം പറഞ്ഞോ! ഈ രാത്രി നിങ്ങളെനിക്ക് എന്റെ ദാരിദ്ര്യത്തില്‍ നിന്നും വിടുതല്‍ തരുമോ?’
‘ഇല്ല! നിന്റെ മരിച്ചുപോയ അപ്പനു മാത്രമേ നിന്നെ ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നും വിടുവിക്കാനുള്ള ശക്തിയുള്ളു,’ അയാളുടെ ഭൃത്യരെല്ലാം ഒന്നു ചേര്‍ന്ന് അജയിയുടെ നേര്‍ക്ക് കുതിക്കുന്നതിനിടെ കണ്ണു തുറന്നു കൊണ്ട് മന്ത്രവാദി പറഞ്ഞു. അജയിയുടെ കയ്യില്‍ നിന്നും മഴു പിടിച്ചു വാങ്ങാന്‍ മന്ത്രവാദിയും ഭൃത്യരും ശ്രമിച്ചത് ഒരു അടിപിടിയില്‍ കലാശിച്ചു. ശവകുടീരത്തിനു മുകളിലെ ഏതാനും നിമിഷത്തെ ഉരുട്ടിപ്പിടുത്തത്തിനു ശേഷം അജയി അവരെ തന്റെ മഴു കൊണ്ട് നിര്‍ദ്ദയം അടിച്ചും മറ്റും കീഴ്‌പ്പെടുത്തി.
അപ്പോള്‍ അജയി വീണ്ടും മന്ത്രവാദിയുടെ വലതു കൈ പിടിച്ചു കൊണ്ട് അയാളെ ആരാധനാ സ്ഥലത്തിട്ട് അങ്ങോട്ടുമിങ്ങോട്ടും വലിച്ചു. അവന്‍ സഹായത്തിനായി അലമുറയിട്ടപ്പോള്‍ അജയി മഴുവിന്റെ പരന്ന ഭാഗം കൊണ്ട് അയാളുടെ വായടച്ചു പിടിച്ചു.
ഭൃത്യര്‍ നിശ്ശബ്ദരായി കൈകളുയര്‍ത്തി നിലയായി. ‘തീര്‍ച്ചയായും’ അജയി പറഞ്ഞു, ‘എന്നെ ദാരിദ്ര്യത്തില്‍ നിന്നും ഇന്നു പാതിരായ്ക്ക് മോചിപ്പിക്കുന്ന എന്റെ മരിച്ചു പോയ അപ്പന്‍ നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ മരിച്ചയാളല്ല എന്നു തമാശ പറയുന്നോ!’
‘തമാശയോ? ഇങ്ങനെ മരണത്തിനു മുന്‍പില്‍ നിന്ന് തമാശ പറയുകയോ? തീര്‍ച്ചയായും അല്ല!’
അജയി മഴുവീശി മന്ത്രവാദിയുടെ തല വെട്ടാനെന്നോണം ആഞ്ഞു. ‘നിങ്ങള്‍ മരിച്ചയാളായാലും അല്ലെങ്കിലും നിങ്ങളുടെ പണമെവിടെയാണ് സൂക്ഷിക്കുന്നതെന്ന് എനിക്ക് കാട്ടിത്താ!’
സമ്മതത്തോടെയായാലും അല്ലെങ്കിലും ആ മന്ത്രവാദി വിറയലോടെ ദൈവങ്ങളുടെ മുന്നിലായി പണ്ട് കുറ്റിക്കാട്ടില്‍ അജയിയുടെ മുത്തച്ഛന്‍ ഇറോക്കോ മരച്ചോട്ടില്‍ കുഴിച്ചിട്ടിരുന്നിടത്തു നിന്ന് അയാള്‍ മോഷ്ടിച്ച, പണം നിറച്ച രണ്ട് വലിയ ജലഭരണികള്‍ അയാള്‍ കുഴിച്ചിട്ടിരുന്ന സ്ഥലത്തേക്കു നടന്നു. അത് അജയിയുടെ മുത്തച്ഛന്റെ പണമായിരുന്നു.
മന്ത്രവാദി താനാ രണ്ട് ഭരണികള്‍ കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്ത മാത്രയില്‍ അജയി അവ കുഴിച്ചെടുത്ത് വേഗം വീട്ടിലേക്ക് എടുത്തു കൊണ്ടു പോയി.
അയാളും ഭാര്യയും ആ പണം എണ്ണി നോക്കി. അത് നാലായിരം നൈരാ ഉണ്ടായിരുന്നു. മൂന്നു പലിശക്കാര്‍ക്കും അജയി വാങ്ങിയ പണം മടക്കിക്കൊടുത്തതോടെ അജയിയും ഭാര്യയും അവരുടെ ദാരിദ്ര്യത്തില്‍ നിന്നും മറ്റ് ബുദ്ധിമുട്ടുകളില്‍ നിന്നും മുക്തരായി.
________________________
മൊഴിമാറ്റം: ബിനോയ്. പി.ജെ