വൈരമണി വെള്ളത്തിനടിയിലായ എന്റെ നാട്
ദീര്‍ഘവര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി. പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോഴും ഇടുക്കി അണക്കെട്ട് കാണുമ്പോഴും വേദന തോന്നാറുണ്ട്. ഇടുക്കി പദ്ധതിക്കുവേണ്ടി ഞങ്ങളെ കുടിയൊഴിപ്പിക്കുമ്പോള്‍ പറഞ്ഞിരുന്നത് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ മുക്കും മൂലയും വരെ പ്രകാശപൂരിതം ആകുമെന്നായിരുന്നു. ഇടുക്കി ജില്ലയില്‍ താമസിക്കുന്ന ഞങ്ങളുടെ കുടുംബവീട്ടില്‍ പ്രകാശം പരന്നിട്ട് അഞ്ചു വര്‍ഷം പോലുമായിട്ടില്ല. എത്രയോ വീടുകള്‍ ഇനിയും പ്രകാശിക്കേണ്ടതുണ്ട്. എന്തിനുവേണ്ടി ആയിരുന്നു ഈ പറിച്ചെറിയല്‍ എന്ന് സ്വയം ചോദിക്കാറുണ്ട്. വികസനത്തിനുവേണ്ടി കുറെപ്പേര്‍ അതിന്റെ വിഷമതകളും പ്രതിസന്ധികളും തരണം ചെയ്യണമെന്നാണ് വികസനവിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
ഒന്ന്
വീട്ടിലേക്കുള്ള യാത്രകള്‍ എപ്പോഴും ആനന്ദം നിറഞ്ഞതായിരിക്കും. കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന മാതാപിതാക്കള്‍, അല്ലെങ്കില്‍ ഭാര്യയും കുഞ്ഞുങ്ങളും. ആള്‍ക്കാര്‍ വ്യത്യസ്തരാകുന്നുവെങ്കിലും തിരിച്ചുവരവ് ഓരോരുത്തര്‍ക്കും ആഹ്ലാദകരമാണ്. പ്രവാസി ആയ ആള്‍ക്കാരാകാന്‍ വിധിക്കപ്പെട്ടവരുടെ തിരിച്ചുവരവ് കുറച്ചുകൂടി ഉത്സവസമാനമായി തീര്‍ന്നേക്കാം. മരണം വരേയും നമ്മെ പിന്തുടരുന്ന സമസ്യയാണ് ബാല്യകാല സ്മരണകളും ജന്മനാടും. ദരിദ്രമായ അന്തരീക്ഷത്തില്‍ കഴിയേണ്ടി വന്നവര്‍പോലും ഓര്‍മ്മകളാല്‍ സമ്പന്നരാണ്.
പല ദേശങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോഴും യാത്രവിവരണങ്ങള്‍ വായിക്കുമ്പോഴുമെല്ലാം ഞാനെന്റെ നാടിനെപ്പറ്റിയും ഓര്‍മ്മിക്കും. ജന്മംകൊണ്ടും അതിലേറെ ജീവിതത്തിന്റെ ഒരു ഘട്ടവും ചെലവഴിച്ചത് ഇടുക്കിയിലാണ്. കര്‍മ്മബന്ധങ്ങളുടെ ഇഴപിരിയലിനിടയില്‍ അവിടെ നിന്ന് മാറ്റപ്പെട്ടു. വര്‍ഷത്തിലൊരിക്കലോ രണ്ടുപ്രാവശ്യമോ എത്തുമ്പോള്‍ മനസ്സിലുണ്ടാകുന്ന കുളിര്‍മ അവിടെനിന്നെങ്ങും പോകാത്തവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഈരാറ്റുപേട്ട – തൊടുപുഴ റോഡില്‍ കളത്തൂക്കടവ് കഴിയുമ്പോഴേ മനസ് തുടിക്കും. ഒഴുകി വരുന്ന കാറ്റുകളില്‍പോലും ബാല്യകാലത്തിന്റെ സുഗന്ധം. വിരിഞ്ഞു നില്‍ക്കുന്ന പൂക്കളിലെമ്പാടും സൗഹൃദത്തിന്റെ തേന്‍തുള്ളികള്‍, നീര്‍ച്ചാലു കളുടെ പ്രണയപരത. എവിടെയും ഭാവുകത്വം നിറഞ്ഞ അന്തരീക്ഷം. പക്ഷേ, അവിടെ നിന്നു പോരുമ്പോള്‍ ജീവിച്ച് മതിയാവാത്ത മനുഷ്യരെപ്പോലെ പിന്നെയുമൊരിടമാണത്.
ഇടുക്കി ഭൂമിശാസ്ത്രപരമായി തന്നെ ഇവിടെ ജീവിക്കുന്നവര്‍ക്ക് അതിര്‍ത്തികള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് തോന്നിപ്പോകും. വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകള്‍ തന്നെ അതിന് ഉദാഹരണം. ഇടുക്കിയുടെ ഒരു കോണില്‍ നിന്ന് മറ്റേ കോണിലെത്താന്‍ പലപ്പോഴും ഒരു ദിവസം പോലും തികയാത്തതും ഇതുകൊണ്ടാണ്. ശാസ്ത്ര – സാങ്കേതികവിദ്യയുടെ പെരുമഴക്കാലത്തും ഗതകാലസ്മരണകളിറക്കുന്ന മനുഷ്യരെപ്പോലെയാണ് ഇടുക്കി. അങ്ങനെയൊരു ഭൂവിഭാഗത്തില്‍, കാട്ടിനുള്ളില്‍ പത്തുവയസ്സോളം കഴിയേണ്ടിവന്ന ഒരു ചെക്കന്റെ ഓര്‍മ്മകള്‍ക്ക് എന്ത് സുഗന്ധമാണുള്ളത്?.
കണ്ണ് തുറന്നാല്‍ മൂക്കിനുനേരേ കാണുന്ന കിഴുക്കളേച്ചി മലയുടെ എതിര്‍വശത്തെ വിശാലമായ പുല്‍ത്തകിടിയുടെ ഒത്ത നടുക്കായിരുന്നു ഞങ്ങളുടെ വല്യപ്പച്ചന്റെ കുടുംബം. വൈരമണിയിലെ സ്‌കൂളില്‍ പ്രധാനാധ്യാപകനായിരുന്നു കല്ലംപ്ലാക്കല്‍ മൈക്കള്‍ സാര്‍ എന്ന എന്റെ വല്യച്ചന്‍. സ്‌കൂള്‍ കെട്ടിടം പോലെയുള്ള ആ വലിയ വീട്ടില്‍ വല്യപ്പച്ചന്റെ അഞ്ചുമക്കളെയും അവരുടെ മക്കളെയും കൂടാതെ വൈരമണി സ്‌കൂളിലെ ഏതാനും അദ്ധ്യാപകരും താമസിച്ചിരുന്നു.
അദ്ധ്യാപകരില്‍ പലരും ഞങ്ങളുടെ വീട്ടിലിലെ താമസക്കാരായിരുന്നതു കൊണ്ട് അവരെ പേടിയില്ലായിരുന്നു. പലരും വിവാഹിതര്‍ അല്ലാത്തതുകൊണ്ടും യാത്രസൗകര്യങ്ങള്‍ കുറവായതുകൊണ്ടും മാസത്തിലൊരിക്കല്‍ മാത്രമായിരുന്നു അവരുടെ വീട്ടിലേയ്ക്കുള്ള യാത്രകള്‍.
വീടും സ്‌കൂളും കളിയും കുളിയും സൗഹൃദവുമെല്ലാം ഈ പ്രദേശത്തിന്റെ പരിമിതികള്‍ക്ക് അകത്തായിരുന്നു. സന്ധ്യയ്ക്ക് മുന്‍പേ പോയിമറയുന്ന സൂര്യന്‍. വെള്ളത്തുണിക്കെട്ടുമായെത്തുന്ന മഞ്ഞിന്‍ക്കഷണങ്ങള്‍. തണു പ്പിനെ ചെറുക്കാനായി വീടിനകത്തും, ആന വരാതിരിക്കാന്‍ വീടിനുവെളിയിലും ഇടുന്ന ആഴി. കമ്പിളിപ്പുതപ്പുകള്‍ക്ക് പകരം കുട്ടികളായ ഞങ്ങളെല്ലാം ചണച്ചാക്കിനുള്ളിലാണ് അന്തിയുറങ്ങിയിരുന്നത്. കുട്ടികള്‍ എല്ലാവരും ഒരുമുറിയില്‍ മത്തിയടുക്കിവെച്ചതുപോലെ കിടന്നുറങ്ങും. ഉറക്കം നേരത്തെ വരുന്നവരും ഉറങ്ങാന്‍ താമസിക്കുന്നവരുമെല്ലാം കൂട്ടത്തിലുണ്ടാവും. അന്നുനടന്ന രസാവഹമായ കാര്യങ്ങളെല്ലാം പങ്കുവെയ്ക്കുന്നത് അപ്പോഴായിരിക്കും. സീനിയേഴ്‌സ്
കാടിന് വെളിയിലേക്ക് ഇറങ്ങുന്നത് കുളമാവില്‍ സിനിമ കാണാനായിരുന്നു. ഷിഫ്റ്റ് അനുസരിച്ചാണ് അന്നത്തെ പോക്ക്. സിനിമ മാറുന്ന ദിവസം ഒരു സംഘം പോകും. ബാക്കിയുള്ളവര്‍ വീട്ടില്‍. കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍വരാതെ നോക്കാനുള്ള ഉത്തരവാദിത്തം അവരുടേതാണ്. അന്നുകണ്ട സിനിമയെക്കുറിച്ചൊന്നും ഓര്‍മ്മയില്ല. പ്രായംകുറഞ്ഞ ഞങ്ങളെ തോളിലെടുത്തുകൊണ്ടാണ് പോകുന്നത്. ദൂരെ നിന്നു പാട്ടിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ തോളില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങും. പലഹാരങ്ങളും പല വര്‍ണത്തിലുള്ള നാരാങ്ങ – കടുക് മിഠായികളൊക്കെ വാങ്ങിത്തരും. വിശക്കുമ്പോള്‍ ഭക്ഷണവും ഹോട്ടലില്‍ നിന്നായിരിക്കും. ആരുടെയെങ്കിലും മടിയിലിരുന്നാണ് സിനിമ കാണുക. ലൈറ്റെല്ലാം അണഞ്ഞു കഴിഞ്ഞാലും മിന്നാമിനുങ്ങ് കൂട്ടത്തോടെ ഇരിക്കുന്നതുപോലെ ബീഡിവെളിച്ചം തെളിയും. സിനിമ തുടങ്ങിക്കഴിഞ്ഞ് എത്തുന്നവരുടെ നിഴലുകള്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ മറ്റുള്ളവര്‍ കൂട്ടത്തോടെ കൂവും.
അങ്ങനെ ഒരു ദിവസം, ഒന്‍പതു വര്‍ഷക്കാലം ഞാന്‍ ജീവിച്ച, എന്റെ കുഞ്ഞിപ്പാദങ്ങള്‍ പതിഞ്ഞ ഭൂമിയെ വെള്ളത്തിന് മൂടാന്‍ വിധിക്കപ്പെട്ട്. ഞങ്ങള്‍ യാത്രയായി. ഇനിയൊരും ജന്മത്തിനും കാണപ്പെടാന്‍ ബാക്കിവെക്കാതെ, അറിയപ്പെടാനോ മറ്റു കുഞ്ഞിപ്പാദങ്ങള്‍ പതിക്കാനോ അനുവദിക്കാതെ വെള്ളത്തിന്റെ അഗാധതയില്‍ മറ്റൊരു ദ്വാരകയായി വൈരമണിയിലെ എന്റെ ജന്മഗൃഹം ജലസമാധിയിലാണിന്ന്. ഓര്‍മ്മകളുടെ മറ്റൊരു ദീര്‍ഘസമാധി ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വേദയില്ല, മനസ്സിലെവിടെയോ, പേരറിയാത്തൊരു ദു:ഖം ഓടിയെത്തും. പിന്നെ ആശ്വസിക്കും. ഇത് എന്റെ മാത്രം കഥയല്ലല്ലോ. വികസനത്തിനുവേണ്ടി വലിച്ചെറിയപ്പെട്ട എല്ലാ മനുഷ്യരുടെയും കഥകളാണല്ലോ എന്നാലും.
ഇടവേളകളില്‍ ചൂടു കടല, പാട്ടുപുസ്തകം എന്നിവ വില്‍ക്കാനുണ്ടാകും. ഇടവേള കഴിഞ്ഞാല്‍ ചവച്ചുകൊണ്ടാണ് സിനിമ കാണുക. തിരികെപ്പോരുമ്പോള്‍ വളളിനിക്കറിന്റെ
തീയേറ്ററില്‍ ലൈറ്റണഞ്ഞാല്‍ പിന്നെ ബീഡിപ്പുകയാല്‍ സമൃദ്ധമാണ് അതിനകത്തെ അന്തരീക്ഷം. വാതിലിനു മുകളില്‍ ചുവന്ന അക്ഷരത്തില്‍ ചിലയിടത്ത് exit എന്നും മറ്റു ചിലയിടത്ത് വഴി എന്നും എഴുതിവെച്ചിരുന്നു. തിരികെപ്പോരുമ്പോള്‍ പ്രായമായവര്‍ സിനിമയുടെ കഥയെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കും. കഥയുടെ ഗതിവിഗതികള്‍, പാട്ട്, അഭിനയം… എന്നിവയെപ്പറ്റിയെല്ലാം ഇതില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ ഉണ്ടായാല്‍ പോലും അതൊന്നും വഴക്കായി പരിണമിക്കാന്‍ അന്നൊന്നും ഫാന്‍സ് അസോസിയേഷനുകള്‍ ഇല്ലായിരുന്നല്ലോ.
ആര്‍ക്കെങ്കിലും സന്മനസ്സ് തോന്നിയാല്‍ തോളിലിരിക്കുന്ന എന്നോട്, നിനക്കിഷ്ടപ്പെട്ടോ? എന്നുചോദിക്കും. അത്തരം കാര്യങ്ങളിലൊന്നും അഭിപ്രായം പറയാനുള്ള പ്രായം അന്നെനിക്ക് (ഇന്നും) ഇല്ലാത്തതു കൊണ്ട് ഇഷ്ടപ്പെട്ടു എന്ന ഒറ്റവാക്കില്‍ മറുപടി പറയും. കടലതിന്നും നിക്കറിന്റെ പോക്കറ്റില്‍ പാട്ടുപുസ്തകവും ഇട്ടുനടക്കുന്ന ചെക്കന്‍ അതില്‍ കൂടുതല്‍ എന്തുപറയാനാണ്?
വൈരമണിയില്‍ ഞാനോര്‍മ്മിക്കുന്ന ഒരുപാട് പേരുണ്ടെങ്കിലും ആദ്യമായെത്തുന്നത് ബാലകൃഷ്ണന്‍ എന്ന ആളിനെയാണ്. ഹാര്‍മോണിയത്തിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ കട്ടകള്‍ക്ക് മുകളിലൂടെ അദ്ദേഹത്തിന്റെ വിരലുകള്‍ ചിത്രശലഭത്തെപോലെ ഓടിനടന്നു. ക്രിസ്ത്യാനികള്‍ ആയതുകൊണ്ട് അദ്ദേഹം ആദ്യമായി പഠിപ്പിച്ചത് ‘കാരുണ്യവാനേശുവേ….’ എന്നപാട്ടായിരുന്നു. അതിനേക്കാള്‍ എനിക്ക് പ്രിയതരമായിരുന്നത് ‘ഇന്ന് കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്റെ കവിളത്ത് മഴവില്ലിന്‍ നിഴലാട്ടം…’ എന്ന പാട്ടായിരുന്നു. ആദ്യപാട്ട് പള്ളിപ്പാട്ട് പോലെയുള്ളതായതുകൊണ്ട് പുതുമതോന്നിയില്ല. തോണിയുടെ
കണ്ണെത്താദൂരത്തില്‍ വിവിധ മൊട്ടക്കുന്നുകള്‍, പുല്‍മേടുകളെല്ലാം വല്യച്ചന്റെ സ്വന്തമായിരുന്നു. ഹൈറേഞ്ചിലെ കാലാവസ്ഥപോലെ പെട്ടെന്നാണ് സംഗതികള്‍ കലങ്ങിമറിഞ്ഞത്. വീടിന് മുമ്പിലൂടെയൊഴുകുന്ന പുഴ തടഞ്ഞുനിര്‍ത്തുന്നു. ഡാം കെട്ടാന്‍ പോകുന്നു. ഡാമിന്റെ പണി പൂര്‍ത്തിയാകും മുന്‍പേ ഇവിടെനിന്ന് ഇറങ്ങണം. പിന്നെ ഉദ്യോഗസ്ഥന്മാരുടെ വരവും അവരുടെ പണക്കൊയ്ത്തുമായിരുന്നു. കുരുമുളക് വള്ളികള്‍ക്ക് വരെ വിലയിടും. കൊടുക്കുന്ന പണത്തിന്റെ തോതനുസരിച്ച് സല്‍ക്കരിക്കുന്നതിന്റെ രീതിയനുസരിച്ച് വിലയും എണ്ണവും കൂടിയിരിക്കും. ഇവിടെനിന്നും മാറ്റപ്പെടാന്‍ പോകുന്നുവെന്ന് സാവധാനം മനസ്സിലായി. വിഷമമൊന്നും തോന്നിയില്ല. കാരണം
അങ്ങനെ ഒരു ദിവസം, ഒന്‍പതുവര്‍ഷക്കാലം ഞാന്‍ ജീവിച്ച, എന്റെ കുഞ്ഞിപ്പാദങ്ങള്‍ പതിഞ്ഞ ഭൂമിയെ വെള്ളത്തിന് മൂടാന്‍ വിധിക്കപ്പെട്ട്. ഞങ്ങള്‍ യാത്രയായി. ഇനിയൊരും ജന്മത്തിനും കാണപ്പെടാന്‍ ബാക്കിവെക്കാതെ, അറിയപ്പെടാനോ മറ്റു കുഞ്ഞിപ്പാദങ്ങള്‍ പതിക്കാനോ അനുവദിക്കാതെ വെള്ളത്തിന്റെ അഗാധതയില്‍ മറ്റൊരു ദ്വാരകയായി വൈരമണിയിലെ എന്റെ ജന്മഗൃഹം ജലസമാധിയിലാണിന്ന്.
ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ കണ്ണംപള്ളിക്കടുത്ത് ആറാട്ടുമണ്ണിലായിരുന്നു ഞങ്ങളുടെ പുനരധിവാസത്തിനുള്ള സ്ഥലം അനുവദിച്ചിരുന്നത്. അവിടേക്ക് പോകാനായി ചട്ടിയും കലവും കട്ടിലും മരപ്പെട്ടിയും ചെമ്പുപാത്രങ്ങളും പിന്നെ ഞങ്ങളും കൂടി ഒരു പിക്കപ്പ് വാനില്‍പ്രവേശിച്ചു. എവിടേക്കുപോകുന്നുവെന്ന് കുട്ടികളായ ഞങ്ങള്‍ക്കറിയില്ല. എന്നിരുന്നാലും വാഹനത്തിലുള്ള ദീര്‍ഘയാത്ര ഞങ്ങള്‍ ഏറെ ആസ്വദിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു ദീര്‍ഘയാത്ര. മുതിര്‍ന്നവര്‍ കരയുകയോനെടുവീര്‍പ്പിടുകയോ ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് സങ്കടകരമായത്, അത്രയും നാള്‍ ഒരുമിച്ച് കളിച്ചുവളര്‍ന്ന ഞങ്ങളുടെ കൂട്ടുകാര്‍ വ്യത്യസ്ത ഇടങ്ങളിലേക്ക് മാറിപ്പോയി. കല്ലെറിഞ്ഞ കാക്കക്കൂട്ടം പോലെ.
ഓര്‍മ്മകളുടെ മറ്റൊരു ദീര്‍ഘസമാധി ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വേദയില്ല, മനസ്സിലെവിടെയോ, പേരറിയാത്തൊരു ദു:ഖം ഓടിയെത്തും. പിന്നെ ആശ്വസിക്കും. ഇത് എന്റെ മാത്രം കഥയല്ലല്ലോ. വികസനത്തിനുവേണ്ടി വലിച്ചെറിയപ്പെട്ട എല്ലാ മനുഷ്യരുടെയും കഥകളാണല്ലോ എന്നാലും.
രണ്ട്
ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ കണ്ണംപള്ളിക്കടുത്ത് ആറാട്ടുമണ്ണിലായിരുന്നു ഞങ്ങളുടെ പുനരധിവാസത്തിനുള്ള സ്ഥലം അനുവദിച്ചിരുന്നത്. അവിടേക്ക് പോകാനായി ചട്ടിയും കലവും കട്ടിലും മരപ്പെട്ടിയും ചെമ്പുപാത്രങ്ങളും പിന്നെ ഞങ്ങളും കൂടി ഒരു പിക്കപ്പ് വാനില്‍പ്രവേശിച്ചു. എവിടേക്കുപോകുന്നുവെന്ന് കുട്ടികളായ ഞങ്ങള്‍ക്കറിയില്ല. എന്നിരുന്നാലും വാഹനത്തിലുള്ള ദീര്‍ഘയാത്ര ഞങ്ങള്‍ ഏറെ ആസ്വദിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു ദീര്‍ഘയാത്ര. മുതിര്‍ന്നവര്‍ കരയുകയോ
വണ്ടി ചെന്നുനിന്നത് മരങ്ങള്‍ വെട്ടിവെളുപ്പിച്ച് കാടുകയറി കിടക്കുന്ന മൂന്നേക്കര്‍ ഭൂമിയില്‍. കാക്കക്കാലിന്റെ തണല്‍പോലുമില്ലാത്ത ഈ സ്ഥമാണ് ഇനി ഞങ്ങളുടേത്. ജീവിതത്തില്‍ ഒന്നുമുതല്‍ തുടങ്ങണം. ദേഹണ്ഡവിലയായി കിട്ടിയ കടലാസു നോട്ടുകള്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ തീര്‍ന്നുകൊണ്ടിരുന്നു. കടലാസ് പണം കണ്ടപ്പോള്‍ അത് എന്തുചൊയ്യണമെന്ന് അറിയാതെ ബീഡികത്തിക്കാനായി ഉപയോഗിച്ചവര്‍ വരെ കൂട്ടത്തിലുണ്ടായിരുന്നു. പലര്‍ക്കും ജീവിതം കരുപ്പിടിപ്പിക്കാനായില്ല. ഞങ്ങള്‍ക്കും. ഹരിതസമൃദ്ധിയില്‍നിന്ന് വറചട്ടിയിലേക്കുള്ള യാത്ര. ജീവിതത്തില്‍ കണ്ണീരിന്റെ ഉപ്പിട്ട് കഞ്ഞികുടിച്ച നാളുകള്‍. ജീവിതത്തിന്റെ വറുതികള്‍ ആരംഭിക്കുന്നത് അവിടെനിന്നാണ്.
കാണാത്ത ലോകം, സംസാരത്തില്‍ വ്യത്യസ്ത, മാറിയ ഭൂപ്രകൃതി. പുതുതായി കടന്നുവന്ന ഞങ്ങള്‍ ആലീസിന്റെ അത്ഭുതലോകത്തിലെ കഥാപാത്രങ്ങളായിത്തീര്‍ന്നു. ഇടുക്കിക്കാര്‍ എന്ന് കൂട്ടുകാര്‍ വിളിച്ച് കളിയാക്കി. സംസ്‌കാരമില്ലാത്തവര്‍ എന്നതിന്റെ സമാനപദമായിരുന്നു അന്ന് ഇടുക്കിക്കാര്‍ എന്ന വിശേഷണത്തിലൂടെ വ്യക്തമാക്കിയത്. ശാരീരിക ക്ഷമത വളരെ കുറഞ്ഞ ആളായതുകൊണ്ട് ഒരു യുദ്ധത്തിനൊന്നും പുറപ്പെട്ടില്ല. പഴയ ഏതാനും സുഹൃത്തുക്കള്‍ അന്നവിടെ വിവിധ ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. അവരോടൊപ്പം ആയിരുന്നു അവിടുത്തെ ആദ്യകാല സൗഹൃദങ്ങള്‍.
മൂന്ന്
ദീര്‍ഘവര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി. പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോഴും ഇടുക്കി അണക്കെട്ട് കാണുമ്പോഴും വേദന തോന്നാറുണ്ട്. ഇടുക്കി പദ്ധതിക്കുവേണ്ടി ഞങ്ങളെ കുടിയൊഴിപ്പിക്കുമ്പോള്‍ പറഞ്ഞിരുന്നത് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ മുക്കും മൂലയും വരെ പ്രകാശപൂരിതം ആകുമെന്നായിരുന്നു. ഇടുക്കി ജില്ലയില്‍ താമസിക്കുന്ന ഞങ്ങളുടെ കുടുംബവീട്ടില്‍ പ്രകാശം പരന്നിട്ട് അഞ്ചു വര്‍ഷം പോലുമായിട്ടില്ല. എത്രയോ
ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍, ഇടുക്കിയില്‍ നിന്നും പുറന്തള്ളപ്പെട്ടു പോയവനാണ് ഞാന്‍. ഓരോ പ്രാവശ്യവും ഇടുക്കിയിലേക്ക് കടന്നുവരുന്നത് സുഖദമായ ഓര്‍മ്മകള്‍ നല്‍കുന്നതു കൊണ്ടാണ്. വീടുവിട്ടുപോയവന്‍ തിരികെ വീട്ടിലെത്തുന്ന അവസ്ഥപോലെ. ഇടുക്കിയിലെ കോടമഞ്ഞിനെയും നീര്‍ച്ചാലുകളെയും പൂമരങ്ങളെയും അവിടു ത്തെ മനുഷ്യരെയും സ്‌നേഹിച്ച് കൊതിതീര്‍ന്നിട്ടില്ല. എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും, ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് ഇടുക്കിയില്‍ തന്നെ ജനിച്ചാല്‍ മതി.