അംബേദ്ക്കര്‍ ചിന്തയുടെ ആത്മീയവത്ക്കരണം : പ്രശ്‌നങ്ങളും മുന്‍കരുതലുകളും
അംബേദ്ക്കര്‍ കൃതികളിലെ രാമ-കൃഷ്ണ പ്രഹേളികക്കെതിരായ നീക്കത്തില്‍ ഈ സംഘടനകളുടെ ഒറ്റ പ്രതിനിധികള്‍ പോലും പ്രതിഷേധസ്വരം പ്രകടിപ്പിച്ചില്ല എന്നതുമാത്രം മതി മേല്‍ക്കൊടുത്ത കാര്യം വ്യക്തമാക്കാന്‍. അപ്പോള്‍ ചോദ്യം ഇതാണ്; ദളിതുകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും ചൂഷണത്തിനും എതിരെ നിര്‍വ്വികാരത പുലര്‍ത്തുക എന്നതാണോ അംബേദ്ക്കര്‍ വിഭാവനം ചെയ്ത ബുദ്ധിസം? ഉത്തരത്തിനുവേണ്ടി 1950 ല്‍ സംഘത്തിന്റെ സംഘരക്ഷിതിനെ അഭിസംബോധന ചെയ്തുകൊണ്ട് അംബേദ്ക്കര്‍ അയച്ച കത്തിലെ ചിലവരികള്‍ ഉദ്ധരിക്കാവുന്നതാണ്. അദ്ദേഹമെഴുതി ‘ബുദ്ധഭിക്ഷുക്കളുടെ മുമ്പിലുള്ള മഹനീയമായ കടമ ബുദ്ധിസത്തെ ഒരു വിജയകരമായ ദൗത്യമാക്കി മാറ്റുക എന്നതാണ്. അവര്‍ സ്വന്തം മാളങ്ങളില്‍ നിന്നും പുറത്തുവന്ന് സമരം ചെയ്യുന്ന ബഹുജന മുന്നണികളോട് ഐക്യപ്പെടാനുള്ള ബാദ്ധ്യത ഏറ്റെടുക്കണം’.
അംബേദ്ക്കര്‍ ഒരു ഹിന്ദുരാഷ്ട്രീയത്തിന്റെ രൂപീകരണപദ്ധതി അംഗീകരിച്ചിരുന്നുവോ? ഇന്നത്തെ പല ഹൈന്ദവ മതമൗലികവാദികളും പ്രചരിപ്പിക്കുന്നതുപോലെ, അംബേദ്ക്കര്‍ ഹിന്ദുമതത്തെ ഒരു ഏകശിലാഖണ്ഡമായി വീക്ഷിച്ചിരുന്നുവോ? അദ്ദേഹത്തിന്റെ മത
അംബേദ്ക്കര്‍ ഹിന്ദുക്കളെ ഒരു രാഷ്ട്രമായി പരിഗണിച്ചിരുന്നുവോ എന്നുള്ള ചോദ്യത്തിനുത്തരം തീര്‍ച്ചയായും ‘ഇല്ല’ എന്നാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഹിന്ദുക്കള്‍ക്ക് ഒരു രാഷ്ട്രമോ ഒരു സമുദായം പോലുമോ ആകാനുള്ള കഴിവില്ല. അതിനാധാരമായ വാദങ്ങള്‍ ഇവയാണ്; മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമായ ദയാപുരസ്‌കാരമായ സമ്മനോഭാവം ഹിന്ദു സാമൂഹ്യബോധത്തിലില്ല. മറിച്ചാവട്ടെ, സാമൂഹ്യ സംസര്‍ഗ്ഗത്തേയും വിനിമയത്തേയും പ്രതിരോധിക്കുന്ന ജാതിമനോഭാവമാണ് അതിനുള്ളത്. ഈ വീക്ഷക്കണം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും, അംബേദ്ക്കര്‍ ഹിന്ദുസമുദായത്തെ ഒരു ഏക ശിലാഖണ്ഡമായി ദര്‍ശിച്ചിരുന്നില്ലെന്ന് മാത്രമല്ല, എന്നെങ്കിലും ഹിന്ദുരാജ് ഒരു യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അതായിരിക്കും
_____________________________
സവര്‍ക്കറിന്റെ ചില പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഇന്നത്തെ ഹിന്ദുമതമൗലീകവാദികള്‍ ജാതിവ്യവസ്ഥയേയും അയിത്തത്തേയും ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം നടത്തുന്നുണ്ട്. പക്ഷേ, ഹിന്ദുത്വത്തെ ശക്തിപ്പെടുത്താനായിരിക്കണമത്. ഈനിലപാട് അടിസ്ഥാനപരമായും തലതിരിഞ്ഞതാണ് കാരണം, ഹിന്ദുയിസവും ജാതിയും വര്‍ണ്ണവും വേര്‍പ്പെടുത്താനാവാത്തവിധം പരസ്പരബന്ധിതവും ആശ്രിതവുമാണ്. ഇതില്‍ ജാതിയെ ഉന്മൂലനം ചെയ്യുക എന്നുവച്ചാല്‍ ഹൈന്ദവവാദികള്‍ ഹൃദയത്തില്‍ വച്ചു പൂജിക്കുന്ന ഹിന്ദുയിസത്തേയും ഉന്മൂലനം ചെയ്യുക എന്നതാണ്.
_____________________________
സവര്‍ക്കറിന്റെ ചില പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഇന്നത്തെ ഹിന്ദുമതമൗലീകവാദികള്‍ ജാതിവ്യവസ്ഥയേയും അയിത്തത്തേയും ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം നടത്തുന്നുണ്ട്. പക്ഷേ, ഹിന്ദുത്വത്തെ ശക്തിപ്പെടുത്താനായിരിക്കണമത്. ഈ
ജാതിയും ഹിന്ദുമതവും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണസ്വഭാവം മനസ്സിലാക്കിക്കൊണ്ട്, ജാതിവ്യവസ്ഥയ്‌ക്കെതിരെ പൊരുതാന്‍ ഹിന്ദുയിസത്തെ ഉപേക്ഷിക്കുവാന്‍ ഇന്നത്തെ ഹൈന്ദവവാദികള്‍ തയ്യാറാകുമെന്ന് നമുക്ക് കരുതുവാന്‍ സാദ്ധ്യമല്ല. അംബേദ്ക്കറിന്റെ സാമൂഹ്യപ്രവര്‍ത്തന പദ്ധതി ഹിന്ദുയിസത്തേയും ജാതിവ്യവസ്ഥയേയും ഒരുമിച്ചെതിര്‍ക്കുന്നതായിരുന്നു. സവര്‍ക്കറാവട്ടെ, ജാതിയെ വേര്‍തിരിച്ചുമാറ്റിക്കൊണ്ട് ഹിന്ദുയിസത്തെ സംരക്ഷിക്കാമെന്ന് വിശ്വസിച്ചു, അതിലൂടെ വൈരുദ്ധ്യങ്ങളുടെ
ഹിന്ദുത്വത്തിന്റെ നവീനപദ്ധതികളില്‍ അംബേദ്ക്കറെ കണ്ണിചേര്‍ക്കുന്നതിന് ഹൈന്ദവമൗലികവാദികള്‍ അദ്ദേഹത്തിന്റെ ബുദ്ധമതപരിവര്‍ത്തനവും ഹിന്ദുസംസ്‌കാരവും ആഛാരാനുഷ്ഠാനങ്ങളുമായി സാന്ദ്രീകരിക്കപ്പെടുന്ന പ്രവൃത്തിയായിരുന്നുവെന്ന് വാദിക്കുന്നു. ഈ വാദത്തിന്റെ അടിസ്ഥാനം ശ്രീബുദ്ധന്‍ മഹാവിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമാണെന്ന പ്രചാരണമാണ്. അംബേദ്ക്കറിന്റെ ബുദ്ധദര്‍ശനവും മതപരിവര്‍ത്തനചിന്തകളും പരിശോധിക്കുന്ന ഒരാള്‍ക്ക് കാണാന്‍ കഴിയും, അദ്ദേഹം പഴയ ബുദ്ധിസത്തെ നിഷേധിച്ചുകൊണ്ട് നവബുദ്ധിസത്തിന് പുത്തന്‍ദാര്‍ശനികാടിത്തറ
1950 കളിലെ മതപരിവര്‍ത്തനപ്രസ്ഥാനം ഹിന്ദുമേധാവിത്വത്തിനെതിരെ വിശാലമായ ദളിത് ജനതയെ അണിനിരക്കുന്ന രാഷ്ട്രീയാന്തര്‍ഗതങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. അതിനാല്‍ തന്നെ അംബേദ്ക്കറെ ഹിന്ദുയിസത്തില്‍ വിളക്കിച്ചേര്‍ക്കാനുള്ള ഏതൊരു ശ്രമവും അദ്ദേഹത്തിന്റെ വിമോചന ദര്‍ശനത്തിന്റെ അപചയപ്പെടുത്തലാണ്.
ഹിന്ദുമൗലികവാദികള്‍ മാത്രമല്ല, അംബേദ്ക്കര്‍ വിഭാവനം ചെയ്ത ബുദ്ധദര്‍ശനത്തെ അപചയപ്പെടുത്തുന്നത്. ഈയടുത്ത കാലത്തായി വിദേശബന്ധങ്ങളുള്ള ചില സ്വയം പ്രഖ്യാപിത ബുദ്ധമതസംഘടനകള്‍ അംബേദ്ക്കര്‍ ചിന്തകളേയും ദളിത് ജനതയേയും അപചയപ്പെടുത്തുന്നതിനായി സജീവരംഗത്തുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള
ഇതേപോലുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിയ്ക്കപ്പെടുമ്പോള്‍ ഗുരുതരമായി ക്ഷതമേല്‍ക്കുന്നത് അംബേദ്ക്കര്‍ ചിന്തയുടെ രാഷ്ട്രീയ ഉള്ളടക്കത്തിനാണ്. ഈ കാര്യം ശ്രീ വിനായക് കാംബ്ലേ തന്റെ ഉജ്ജ്വലമായ ഉപന്യാസത്തിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട് (ധര്‍മ്മലിപി; മറാത്തി വാരിക).
____________________________
1950 കളിലെ മതപരിവര്‍ത്തനപ്രസ്ഥാനം ഹിന്ദുമേധാവിത്വത്തിനെതിരെ വിശാലമായ ദളിത് ജനതയെ അണിനിരക്കുന്ന രാഷ്ട്രീയാന്തര്‍ഗതങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. അതിനാല്‍ തന്നെ അംബേദ്ക്കറെ ഹിന്ദുയിസത്തില്‍ വിളക്കിച്ചേര്‍ക്കാനുള്ള ഏതൊരു ശ്രമവും അദ്ദേഹത്തിന്റെ വിമോചന ദര്‍ശനത്തിന്റെ അപചയപ്പെടുത്തലാണ്. ഹിന്ദുമൗലികവാദികള്‍ മാത്രമല്ല, അംബേദ്ക്കര്‍ വിഭാവനം ചെയ്ത ബുദ്ധദര്‍ശനത്തെ അപചയപ്പെടുത്തുന്നത്. ഈയടുത്ത കാലത്തായി വിദേശബന്ധങ്ങളുള്ള ചില സ്വയം പ്രഖ്യാപിത ബുദ്ധമതസംഘടനകള്‍ അംബേദ്ക്കര്‍ ചിന്തകളേയും ദളിത് ജനതയേയും അപചയപ്പെടുത്തുന്നതിനായി സജീവരംഗത്തുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള ത്രൈലോക്യബുദ്ധമഹാസംഘം എന്ന സംഘടന ഇവയിലൊന്നാണ്. സംഘത്തിന്റെ പ്രഖ്യാപിതലക്ഷ്യംദളിത് ജനതയില്‍ നിന്നും അന്ധവിശ്വാസത്തേയും അജ്ഞതയേയും ദുരീകരിക്കുക എന്നാണ്. അവരില്‍ നിന്നും ദുരിതവും കഷ്ടപ്പാടുകളും തുടച്ചുനീക്കി സ്വാതന്ത്ര്യം കൈവരിക്കാനുള്ള മാര്‍ഗ്ഗം ധ്യാനമാണെന്ന് പഠിപ്പിക്കുകയാണ്.
__________________________________
എന്നാല്‍, ‘ത്രൈലോക്യ ബുദ്ധമഹാസംഘം’ പോലുള്ളവ ദളിതുകളെ കാപട്യം നിറഞ്ഞ ധ്യാനമാര്‍ഗ്ഗത്തിലൂടെ ചലിപ്പിച്ചുകൊണ്ട് സ്വന്തം അവസ്ഥയോട് പോലും പ്രതികരണമറ്റവരാക്കി മാറ്റുന്നു. അംബേദ്ക്കര്‍ കൃതികളിലെ രാമ-കൃഷ്ണ പ്രഹേളികക്കെതിരായ നീക്കത്തില്‍ ഈ സംഘടനകളുടെ ഒറ്റ പ്രതിനിധികള്‍ പോലും പ്രതിഷേധസ്വരം പ്രകടിപ്പിച്ചില്ല എന്നതുമാത്രം മതി മേല്‍ക്കൊടുത്ത കാര്യം വ്യക്തമാക്കാന്‍. അപ്പോള്‍ ചോദ്യം ഇതാണ്; ദളിതുകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും ചൂഷണത്തിനും എതിരെ നിര്‍വ്വികാരത പുലര്‍ത്തുക എന്നതാണോ അംബേദ്ക്കര്‍ വിഭാവനം ചെയ്ത ബുദ്ധിസം? ഉത്തരത്തിനുവേണ്ടി 1950 ല്‍ സംഘത്തിന്റെ സംഘരക്ഷിതിനെ
അംബേദ്ക്കര്‍ ചിന്തകളേയും ദളിതുകളേയും ഹൈന്ദവവല്‍ക്കരിക്കുകയും ആത്മീയവത്ക്കരിക്കുകയും ചെയ്യുന്ന പ്രവണതയും ഇവര്‍ക്കിടയില്‍ നവഹൈന്ദവ ശക്തികള്‍ക്കും ‘ത്രൈലോക്യ ബുദ്ധമതമഹാസംഘം’ പോലുള്ള പ്രതിലോമ സംഘടനകള്‍ക്കും വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും തെളിയിക്കുന്നത്, ശാസ്ത്രീയ
ഇക്കാരണത്താല്‍ നാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ബുദ്ധിസത്തെ തള്ളിപ്പറയേണ്ടതുണ്ടോ? തീര്‍ച്ചയായും ഇല്ല. മറ്റേതൊരു മതദര്‍ശനത്തെക്കാളും ബുദ്ധദര്‍ശനം കൂടുതല്‍ പുരോഗമനപരവും യുക്തിഭദ്രവുമാണ്. ഇതിന് സമൂഹത്തിന്റെ വിപ്ലവാത്മകമായ ചലനവികാസങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന ഒരാന്തരികശേഷിയുണ്ട്. എന്നാല്‍, സമകാലീന ബുദ്ധിസം നേരിടുന്ന അപചയങ്ങളില്‍ നിന്നും അതിനെ കരകയറ്റുവാന്‍ പുത്തന്‍ വ്യാഖ്യാനങ്ങള്‍ അത്യന്താപേക്ഷിതമാണ്. പരേതനായ ബുദ്ധമതചിന്തകള്‍ ഭടനന്ദ് ആനന്ദ് കൗസല്യം പോലുള്ളവര്‍ ഈ വസ്തുത ഊന്നിപ്പറഞ്ഞിട്ടുണ്ട്. അംബേദ്ക്കര്‍ തന്റെ വിശ്രുതമായ ‘ബുദ്ധ ആന്റ് ഹിസ് ധമ്മ’ എന്ന കൃതിയിലൂടെ മുന്നോട്ടുവച്ച വിമോചന ദര്‍ശനത്തിന്റെ അതേ വീറുറ്റ ഭാഷയില്‍ ബുദ്ധിസത്തിന്റെ ത്രൈദര്‍ശനങ്ങളായി സമത്വത്തേയും സ്വാതന്ത്ര്യത്തേയും സാഹോദര്യത്തേയും പരാവര്‍ത്തനം ചെയ്യേണ്ടതുണ്ട്.
_________________________
(1991-ല്‍ പ്രയാഗ ബുക്‌സ് പ്രസിദ്ധീകരിച്ച – അംബേദ്കര്‍ : ജീവിതവും ദൗത്യവും എന്ന പുസ്തകത്തില്‍ നിന്നും – എഡിറ്റര്‍ – കെ.കെ. കൊച്ച്)