ജിഷ നീ ഒറ്റയ്ക്കല്ല
ഒരു ദലിത സ്ത്രീയോ പുരുഷനോ അക്ഷരത്തിന്റെ ലോകത്തേക്ക് കടന്നുവരുന്നത് ഒട്ടനവധി കടമ്പകളിലൂടെയാണ്. ഗാര്‍ഹികാന്തരീക്ഷവും സമൂഹികാസമത്വങ്ങളും വിഭവരാഹിത്യവും അവരുടെ മുന്നോട്ടുള്ള പോക്കിനെ തടഞ്ഞു നിര്‍ത്തുകയാണ്. ഏറ്റവും വിഷമകരമാണ് ഒരു ദളിത് പെണ്‍കുട്ടി പള്ളിക്കൂട പടിവാതിക്കല്‍ പ്രവേശിക്കുക. അവള്‍ ഓരോ അക്ഷരങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ ഓരോ ക്ലാസ്സുകള്‍ മുന്നോട്ട് പോകുമ്പോള്‍ വീടും അതിലെ അംഗങ്ങളും സ്വപ്നത്തിന്റെ മായാപ്രപഞ്ചത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. തങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത കാര്യങ്ങളാണല്ലോ അവള്‍ ചെയ്യുന്നതെന്നോര്‍ത്ത് പ്രര്‍ത്ഥനകളിലൂടെയാണ് അവളുടെ ബന്ധുക്കള്‍ കഴിയുന്നത്. ഒരു ദളിത് പെണ്‍കുട്ടി അല്ലെങ്കില്‍ ആണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ ഈ സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനാണ് തടയിടുന്നത്. എന്തായിരുന്നു ജിഷയുടെ തെറ്റ്? ജാതിയായിരുന്നു അവളുടെ ആദ്യത്തെ പ്രശ്‌നം. രണ്ടാമതായി അവളുടെ കറുത്ത ഉടല്‍ . ജാതിശ്രേണിയില്‍ താഴത്തേതെന്ന് വിവക്ഷിക്കപ്പെടുന്നവര്‍ക്ക് നേരെ എന്തും ചെയ്യാന്‍ കഴിയുന്നൊരു ഏര്‍പ്പാടായി ഇവിടുത്തെ രാഷ്ട്രീയ സംവിധാനങ്ങളും സിവില്‍സ്ഥാപനങ്ങളും മാറുകയാണോ?
ഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടി ക്രൂരമായി ബലാത്സഗം ചെയ്യപ്പെട്ടപ്പോള്‍, അതിനെതിരെ സമൂഹമനഃസാക്ഷി ഉണര്‍ന്നപ്പോള്‍, ഇന്ത്യയുടെ തെക്കേ അറ്റത്തെ കേരളത്തില്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വസം ഉണ്ടായിരുന്നു. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളുടെ വ്യാപനം, ഇടത് പുരോഗമന സാന്നിധ്യം, ഉയര്‍ന്ന സ്ത്രീസാക്ഷരത, സ്ത്രീപക്ഷ വീക്ഷണത്തോട് കൂടിയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ചില സ്ത്രീ പ്രസ്ഥാനങ്ങളുടെ ആദ്യഘട്ടത്തില്‍ തന്നെ ജാതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിങ്ങനെ ഒട്ടനവധി കാരണങ്ങളാലാണ് ഇത്തരമൊരു അമിത വിശ്വാസത്തിന് അടിത്തറ പാകിയത്.
ഒരു ദലിത സ്ത്രീയോ പുരുഷനോ അക്ഷരത്തിന്റെ ലോകത്തേക്ക് കടന്നുവരുന്നത് ഒട്ടനവധി കടമ്പകളിലൂടെയാണ്. ഗാര്‍ഹികാന്തരീക്ഷവും സമൂഹികാസമത്വങ്ങളും വിഭവരാഹിത്യവും അവരുടെ മുന്നോട്ടുള്ള പോക്കിനെ തടഞ്ഞു നിര്‍ത്തുകയാണ്. ഏറ്റവും വിഷമകരമാണ് ഒരു ദളിത് പെണ്‍കുട്ടി പള്ളിക്കൂട പടിവാതിക്കല്‍ പ്രവേശിക്കുക. അവള്‍ ഓരോ അക്ഷരങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ ഓരോ ക്ലാസ്സുകള്‍ മുന്നോട്ട് പോകുമ്പോള്‍ വീടും അതിലെ അംഗങ്ങളും സ്വപ്നത്തിന്റെ മായാപ്രപഞ്ചത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. തങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത
എന്തായിരുന്നു ജിഷയുടെ തെറ്റ്? ജാതിയായിരുന്നു അവളുടെ ആദ്യത്തെ പ്രശ്‌നം. രണ്ടാമതായി അവളുടെ കറുത്ത ഉടല്‍ . ജാതിശ്രേണിയില്‍ താഴത്തേതെന്ന് വിവക്ഷിക്കപ്പെടുന്നവര്‍ക്ക് നേരെ എന്തും ചെയ്യാന്‍ കഴിയുന്നൊരു ഏര്‍പ്പാടായി ഇവിടുത്തെ രാഷ്ട്രീയ സംവിധാനങ്ങളും സിവില്‍സ്ഥാപനങ്ങളും മാറുകയാണോ?
പുരുഷാധിപത്യമെന്നത് സവര്‍ണ്ണരില്‍ മാത്രമായി കാണേണ്ടതില്ല. ഒരുപരിധി വരെ ദളിത് ആദിവാസി- മുസ്ലിം പുരുഷന്മാരിലും അന്തര്‍ലീനമായ കാര്യമായി ഇതിനെ കാണണം.
____________________________________
മരണം ഒരു തമാശയാണെന്ന് പറഞ്ഞത് കീര്‍ക്കെഗോര്‍ ആണ്. ഒറ്റമുറിയിലെ തുറന്നിട്ട ജനാലവഴി ജിഷ ജീവിതത്തെ മെനഞ്ഞെടുത്തു. ഒട്ടനവധി സ്വപ്നങ്ങള്‍ കണ്ടു. വരണ്ട ജീവിതാവസ്ഥകളില്‍ നിന്നും ഹരിതാഭമാകും തന്റെ ജോലിയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും എന്നവള്‍ സ്വപ്നം കണ്ടു. ഇനി ഉറങ്ങുന്ന മകള്‍ക്ക് അരികില്‍ ഉറങ്ങാത്ത അമ്മയുടെ കാത്തിരിപ്പ് വേണ്ട. അപരിചിത ശബ്ദത്തെ അവര്‍ക്കിനി ഭയപ്പെടേണ്ടതില്ല. കാറ്റും വെളിച്ചവും സ്വപ്നങ്ങളും ആശങ്കകളും കണ്ടുകൊണ്ടിരുന്ന വാതായനങ്ങള്‍ ഇനി അടയുകയാണ്. മരണമല്ല ഞങ്ങള്‍ക്ക് തമാശ ജീവിതമാണ്. ജിഷയുടെ ഒറ്റമുറി വീടിന്റെ അടഞ്ഞ വാതില്‍ ഒരു സൂചകമാണ്. അക്ഷരങ്ങളിലൂടെ കടന്നുപോയി സങ്കടങ്ങളുടെ പെരുങ്കടല്‍ നീന്തിക്കയറാന്‍ ശ്രമിച്ച ഒരു ദളിത് പെണ്‍കുട്ടിയുടെ ജീവിത്തിനും നേരെ പൊതുസമൂഹം കാട്ടിയ മഹാഅപരാധത്തിനു നേരെ അടക്കപ്പെട്ട വാതില്‍.
____________________________________
കറുത്ത ഉടലുള്ള ഒരു ദളിത് സ്ത്രീയെ സംബന്ധിച്ചിടത്തോളം സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ പിന്നെ തുറസ്സായ ഇടങ്ങള്‍പോലും അവള്‍ക്ക് അന്യമായേക്കാം. അതായത്, കറുത്ത ഉടലുകള്‍ തുറസ്സായ ഇടങ്ങളുടെ വിളമ്പുകളില്‍ ആക്രമിക്കപ്പെടേണ്ടതാണ് എന്നൊക്കെയുള്ള ധാരണ ശക്തമാണ്. പണിയെടുത്ത മടങ്ങുന്ന കറുത്ത സ്ത്രീ ഉടലുകള്‍ കേവലം കാമപൂരണത്തിന്റെ വിളഭൂമിയായി മാറുകയാണ്. ഇവിടെ നിയമപാലനം തൊട്ട് ഭരണകൂടത്തിന്റെ എല്ലാ ഘടനകളും അവര്‍ക്ക് എതിരായി തീരുകയാണ്.
ജിഷയുടെ ജീവിതത്തോട് ചേര്‍ത്ത്‌വെക്കേണ്ട മറ്റൊരു ജീവിതമാണ് രോഹിത് വെമുലയുടേത്. എന്റെ ജന്മം തന്നെയാണ് ഏറ്റവും വലിയ തെറ്റെന്ന് പറയുന്നിടത്താണ് ദളിത് ജീവിതങ്ങള്‍ എത്തിപ്പെടുന്നത്.
ഇത് ഇലക്ഷന്‍ കാലമാണ്. വാഗ്ദാനങ്ങളുടെ പെരുമഴയാവും ഇപ്പോഴുണ്ടാവുക. ജിഷയുടെ അമ്മക്കൊരു വീട്, ജില്ലാ പഞ്ചായത്തില്‍ നിന്നും 3 സെന്റെ് ഭൂമി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 3 ലക്ഷം രൂപ. ഏറിയാല്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ചാനലുകളില്‍ വാര്‍ത്ത. ഇതിനു ശേഷം പൊതു സമൂഹം അവളെ മറക്കും. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ പൊറുമ്പോക്കുകളില്‍
മരണം ഒരു തമാശയാണെന്ന് പറഞ്ഞത് കീര്‍ക്കെഗോര്‍ ആണ്. ഒറ്റമുറിയിലെ തുറന്നിട്ട ജനാലവഴി ജിഷ ജീവിതത്തെ മെനഞ്ഞെടുത്തു. ഒട്ടനവധി സ്വപ്നങ്ങള്‍ കണ്ടു. വരണ്ട ജീവിതാവസ്ഥകളില്‍ നിന്നും ഹരിതാഭമാകും തന്റെ ജോലിയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും എന്നവള്‍ സ്വപ്നം കണ്ടു. ഇനി ഉറങ്ങുന്ന മകള്‍ക്ക് അരികില്‍ ഉറങ്ങാത്ത അമ്മയുടെ കാത്തിരിപ്പ് വേണ്ട. അപരിചിത ശബ്ദത്തെ അവര്‍ക്കിനി ഭയപ്പെടേണ്ടതില്ല. കാറ്റും വെളിച്ചവും സ്വപ്നങ്ങളും ആശങ്കകളും കണ്ടുകൊണ്ടിരുന്ന വാതായനങ്ങള്‍ ഇനി അടയുകയാണ്. മരണമല്ല ഞങ്ങള്‍ക്ക് തമാശ ജീവിതമാണ്. ജിഷയുടെ ഒറ്റമുറി വീടിന്റെ അടഞ്ഞ വാതില്‍ ഒരു സൂചകമാണ്. അക്ഷരങ്ങളിലൂടെ കടന്നുപോയി സങ്കടങ്ങളുടെ പെരുങ്കടല്‍ നീന്തിക്കയറാന്‍ ശ്രമിച്ച ഒരു ദളിത് പെണ്‍കുട്ടിയുടെ ജീവിത്തിനും നേരെ പൊതുസമൂഹം കാട്ടിയ മഹാഅപരാധത്തിനു നേരെ അടക്കപ്പെട്ട വാതില്‍.
_______________________
ചിത്രം ; E V Anil