ചുംബനസമരത്തെക്കുറിച്ചുതന്നെ

”സദാചാരം’ എന്നത് Moral എന്ന വാക്കിന് നമ്മള്‍ പൊതുവെ പരിചയിച്ച അര്‍ത്ഥത്തില്‍ മാത്രമായിട്ടല്ല പറഞ്ഞത്. ‘നല്ല ജീവിതം ആചരിക്കുക’ എന്ന അര്‍ത്ഥത്തിലാണ്. നല്ല ജീവിതം എന്ത്?, അല്ലെങ്കില്‍ ആ ആചരണം എങ്ങനെ എന്നതിനെപ്പറ്റി ഓരോരുത്തര്‍ക്കും സ്വന്തം കാഴ്ച്ചപ്പാടുണ്ടാവും. അത് അടിച്ചേല്‍പ്പിക്കപ്പെടേണ്ട ഒന്നല്ല എന്നാണ് അര്‍ത്ഥമാക്കിയത്. നല്ല ജീവിതം ആചരിക്കേണ്ട, മോശം ജീവിതമേ ആചരിക്കൂ എന്നും ഓരാള്‍ക്കു വേണമെങ്കില്‍ തീരുമാനിക്കാം. അതുകൊണ്ടാണല്ലോ ഞാന്‍ ഇത് ‘എന്റെ സ്വപ്നം’ എന്നു പറഞ്ഞത്. അങ്ങനെ തീരുമാനിക്കുന്ന ഒരാള്‍ അക്രമം ഉണ്ടാക്കാതെ ‘ഫിറ്റ് ഇന്‍’ ചെയ്യുവോളം സമൂഹം അതില്‍ ഇടപെടേണ്ട കാര്യമില്ല എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.’

ലരും ഇതിനകം പലതരത്തില്‍ പറഞ്ഞതാണ്, എന്നാലും…
പ്രണയചുംബനം മാത്രമല്ല, സൗഹൃദത്തിന്റെ ഉമ്മകളും കെട്ടിപ്പിടിത്തവും സ്ത്രീകളുടെ വേഷവും ഒന്നും ജനം ഇടപെടേണ്ട പ്രശ്‌നങ്ങളായി മാറാത്ത, സദാചാരപരമായി ജീവിതം നയിക്കുന്നു എന്ന് ഓരോരുത്തരും സ്വയം ഉറപ്പുവരുത്തുന്ന, എന്നാല്‍ ഒരാക്രമം ഉണ്ടാവുമ്പോള്‍ അത് അവരുടെ സ്വകാര്യപ്രശ്‌നം എന്നു മാറില്‍ക്കാതെ സമൂഹം ഇടപെടുന്ന, കിനാശ്ശേരിയും കോഴിക്കോടുമാണ് എന്റെ സ്വപ്നം.
(‘കിസ് ഓഫ് ലൗവ്’ എന്ന പേരും കോഴിക്കോട്ടെ പരിപാടിയുടെ പോസ്റ്ററിലെ പടവും കണ്ടതുകൊണ്ടാണ് സൗഹൃദത്തിന്റെ ഉമ്മകളെയും കെട്ടിപ്പിടിത്തത്തെയും എടുത്തുപറഞ്ഞത്. അതൊക്കൊ ഞാന്‍ ഏറെ പ്രധാനമായി കരുതുന്ന കാര്യങ്ങളാണ്. ഒരു പക്ഷേ, പ്രണയത്തെക്കാളുമേറെ.)
എന്തായാലും അടുത്തമാസം ഏഴിന് കോഴിക്കോട്ടുവെച്ചുനടക്കുന്ന ‘മലബാര്‍ കിസ്സ് ഇന്‍ ദ സ്ട്രീറ്റിന്’ ഞാനും വരും. (അല്ല, ആനകളെയും തെളിച്ചുകൊണ്ടല്ല, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്).
അതിനുവരാത്തവരെല്ലാം ‘സദാചാര ഗുണ്ടകളോ’, ‘പോലീസു’കാരോ ആണെന്നു ഞാന്‍ കരുതുന്നില്ല. ഗുണ്ടത്തരത്തെ നേരിടാന്‍ ഒരൊറ്റ മാര്‍ഗ്ഗമല്ലല്ലോ ഉള്ളത്.
ഫെയ്‌സ് ബുക്കില്‍ നടന്ന ഒരു ചര്‍ച്ച കൂടി അനുബന്ധമായി ചേര്‍ക്കുന്നു.
ഫ്രാന്‍സിസ് നസറേത്ത് : ‘എന്തുകൊണ്ട് സദാചാരജീവിതം? Can i lead an immoral life and still fit in?”
സുദീപ് : ”സദാചാരം’ എന്നത് Moral എന്ന വാക്കിന് നമ്മള്‍ പൊതുവെ പരിചയിച്ച അര്‍ത്ഥത്തില്‍ മാത്രമായിട്ടല്ല പറഞ്ഞത്. ‘നല്ല ജീവിതം ആചരിക്കുക’ എന്ന അര്‍ത്ഥത്തിലാണ്. നല്ല ജീവിതം എന്ത്?, അല്ലെങ്കില്‍ ആ ആചരണം എങ്ങനെ എന്നതിനെപ്പറ്റി ഓരോരുത്തര്‍ക്കും സ്വന്തം കാഴ്ച്ചപ്പാടുണ്ടാവും. അത് അടിച്ചേല്‍പ്പിക്കപ്പെടേണ്ട ഒന്നല്ല എന്നാണ് അര്‍ത്ഥമാക്കിയത്. നല്ല ജീവിതം ആചരിക്കേണ്ട, മോശം ജീവിതമേ ആചരിക്കൂ എന്നും ഓരാള്‍ക്കു വേണമെങ്കില്‍ തീരുമാനിക്കാം. അതുകൊണ്ടാണല്ലോ ഞാന്‍ ഇത് ‘എന്റെ സ്വപ്നം’ എന്നു പറഞ്ഞത്. അങ്ങനെ തീരുമാനിക്കുന്ന ഒരാള്‍ അക്രമം ഉണ്ടാക്കാതെ ‘ഫിറ്റ് ഇന്‍’ ചെയ്യുവോളം സമൂഹം അതില്‍ ഇടപെടേണ്ട കാര്യമില്ല എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.’
അനുപമ ആനമങ്ങാട്ട്: ‘സദാചാരം എന്ന വാക്കിന്റെ വാച്യാര്‍ത്ഥം ഇനി അന്വേഷിക്കുന്നത് അടിച്ചുപൊളിച്ചു എന്നാല്‍ എന്തോ അടിച്ചു തകര്‍ത്തു എന്നാണെന്നു വാദിക്കുന്ന പോലാകും…. Language is a very dynamic one!!
Morality യുടെ മലയാളം ധാര്‍മ്മികതയല്ലേ സത്യത്തില്‍? ഈ ഇംഗ്ലീഷ് വാക്ക് നമ്മളുപയോഗിക്കുന്നത് ശരിയായ അര്‍ത്ഥത്തിലാണോ എന്നും സംശയമുണ്ട്.
ആചാരം എന്നാല്‍ tradition, custom എന്നൊക്കെ അര്‍ത്ഥമുണ്ട്. അതുകൊണ്ടുതന്നെ ആ വാക്ക് യാഥാസ്ഥിതികതയോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നു. ധാര്‍മ്മികതയില്‍ നിന്നും വിട്ട്… ധാര്‍മ്മികതയ്ക്ക് ആചാരങ്ങളുടെ ആവശ്യമില്ല.’
സുദീപ് : ‘ ‘ആചാരം’ എന്ന വാക്കിനൊരു പ്രശ്‌നമുണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍, ഉപയോഗിച്ചു തേഞ്ഞ അര്‍ത്ഥങ്ങളില്‍ മാത്രമേ വാക്കുകള്‍ ഉപയോഗിക്കാവൂ എന്ന ധ്വനിയെ എതിര്‍ക്കുന്നു. അങ്ങനെ അല്ലാതാവുമ്പോഴാണല്ലോ ഭാഷ ‘dynamic’ ആയി നിലകൊള്ളുന്നത്. ധാര്‍മ്മികത എന്നതിനെക്കാള്‍ നല്ല വാക്ക് കണ്ടെത്താനും പറ്റുമെന്നു തോന്നുന്നു.
അവനവനാത്മസുഖത്തിന്നാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം എന്നൊക്കെയുള്ള വരികളില്‍ ആചാരം എന്നത് tradition, custom എന്നൊന്നുമുള്ള അര്‍ത്ഥത്തിലല്ല ഉപയോഗിച്ചിട്ടുള്ളത് എന്നും തോന്നുന്നു.’
അനുപമ: ‘ഉപയോഗിച്ചു തേഞ്ഞ അര്‍ത്ഥങ്ങളിലേ ഉപയോഗിക്കാവൂ എന്നല്ലല്ലോ പറഞ്ഞത്; മാറിക്കൊണ്ടിരിക്കും എന്നു തന്നല്ലേ? ഭാഷയുടെ ഉദ്ദേശ്യം ആശയവിനിമയമായതുകൊണ്ടുതന്നെ കേള്‍ക്കുന്നവര്‍ കല്‍പ്പിക്കുന്ന അര്‍ത്ഥത്തിനുമുണ്ടല്ലോ പ്രാധാന്യം.
സദാചാരം എന്ന വാക്കിനു പക്ഷേ, പൊതു ഉപയോഗത്തില്‍ ആചാരവുമായി ബന്ധപ്പെട്ട അര്‍ത്ഥം വിട്ടുപോയിട്ടില്ല എന്നുതന്നെയാണെന്റെ നിരീക്ഷണം. നമ്മുടെ പൊതുബോധം ഇപ്പോഴും മതസദാചാരത്തില്‍ അധിഷ്ഠിതവും ആചാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതുമാണു (കഴുത്തില്‍ താലി ഇല്ലെങ്കില്‍, നെറ്റിയില്‍ കുങ്കുമമില്ലെങ്കില്‍ അനാശാസ്യം/സദാചാരവിരുദ്ധം എന്നു വായിച്ചെടുക്കുന്ന പൊതുബോധത്തോട് ചേര്‍ത്തുവായിക്കുക) അതുകൊണ്ട് ആചാരത്തിന്റെ വാച്യാര്‍ത്ഥത്തിന്റെ പ്രസക്തി സദാചാരം എന്ന വാക്കില്‍ നിന്നുവിട്ടുപോയിട്ടില്ല എന്നു പറയാം.’

_____________________________
സ്‌നേഹ-സൗഹൃദ-പ്രണയ പ്രകടനങ്ങള്‍ക്ക് വ്യക്തിനിഷ്ഠമായ രീതികള്‍ സ്വാഭാവികമാണ്. സ്‌നേഹവും സൗഹൃദവും പ്രകടിപ്പിക്കുമ്പോള്‍ പോലും അത് കണ്ടു നില്‍ക്കുന്നവരില്‍ അസ്വഭാവികതയോ കൗതുകമോ ജനിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പ്രണയവും, കാമവും അത് ഞാനും അവളും മാത്രമാകുന്ന സ്വകാര്യതയില്‍ പ്രകടിപ്പിക്കുന്നതാണ് എനിക്കിഷ്ടം. മാത്രമല്ല, ഞാന്‍ പിന്തുടരാനാഗ്രഹിക്കുന്ന സദാചാരം അത് എന്നില്‍ നിന്നാവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ലിബറല്‍ വാദവും കുടുംബഘടനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിലവില്‍, ജനാധിപത്യവിരുദ്ധമായാണ് ആചരിപ്പിക്കപ്പെടുന്നതെങ്കിലും കുടുംബഘടനയോടൊപ്പം നില്‍ക്കാനാണ് എനിക്ക് താല്‍പര്യം. കുടുംബത്തിന്റെ ജനാധിപത്യവിരുദ്ധതയ്ക്ക് മറുപടി നല്‍കേണ്ടത് അതിനെ തകര്‍ത്ത് കൊണ്ടല്ലെന്നും അതിനെ ജനാധിപത്യവല്‍ക്കരിച്ചും മാത്രമാണെന്നും ഞാന്‍ കരുതുന്നു. ഇന്നത്തെ കേരള പശ്ചാത്തലത്തില്‍ ചുംബനസമരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമെന്ന ദ്വന്ദം രൂപപ്പെടുകയും മൂന്നാമതൊരു നിലപാടിന് പ്രസക്തിയില്ലാതാവുകയും ചെയ്യുന്നത് ഒരു തരത്തില്‍ ഫാഷിസ്റ്റ് കാലാവസ്ഥയാണ് രൂപപ്പെടുത്തുന്നത്. കേരളത്തില്‍ രണ്ട് തരം രാഷ്ട്രീയമേയുള്ളു, ഒന്ന് മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയം, രണ്ടാമത്തേത്, മാര്‍ക്‌സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം എന്ന ഇ. എം. എസ്. ന്റെ (കു)പ്രസിദ്ധ പ്രസ്താവനാണ് ഇതോര്‍മിപ്പിക്കുന്നത്. “എസ്. എ. അജിംസ് “
_____________________________ 

സുദീപ് : ‘നമ്മുടെ പൊതുബോധം ഇപ്പോഴും മതസദാചാരത്തില്‍ അധിഷ്ഠിതവും ആചാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതുമാണ് (കഴുത്തില്‍ താലി ഇല്ലെങ്കില്‍, നെറ്റിയില്‍ കുങ്കുമമില്ലെങ്കില്‍ അനാശാസ്യം/സദാചാരവിരുദ്ധം എന്നു വായിച്ചെടുക്കുന്ന പൊതുബോധത്തോട് ചേര്‍ത്തുവായിക്കുക). ആ പൊതുബോധത്തോട് അതിന്റെതന്നെ ഭാഷ വേറൊരു തരത്തില്‍ ഉപയോഗിച്ച് കലഹിക്കണം എന്നു തോന്നിയതുകൊണ്ടാണ് ആ വാക്കുതന്നെ ഉപയോഗിച്ചത്. മതത്തിനുള്ളില്‍പ്പോലും സദാചാരത്തിനു കല്‍പ്പിക്കപ്പെടുന്ന ഇത്തരം ക്ലീഷേ അര്‍ത്ഥങ്ങള്‍ കാലത്തിനനുസരിച്ചു മാറണം, മാറും എന്നു ഞാന്‍ കരുതുന്നു.’
എസ്. എ. അജിംസ് : വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധി സമൂഹത്തിന് നേരെയുള്ള അക്രമത്തിന് തൊട്ടുമുമ്പ് വരെയാണെന്ന സുദീപിന്റെ നിലപാടിനെ ശരിവെയ്ക്കുന്നു. (എനിക്കങ്ങനെയാണ് മനസിലായത്). വ്യക്തിയുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും മറ്റുള്ളവര്‍ക്കോ സമൂഹത്തിനോ സ്റ്റേറ്റിനോ യാതൊരു ഇടപെടലിനും പഴുതില്ലെന്നും വിശ്വസിക്കുന്നു.
എന്നാല്‍, മറ്റുള്ളവരോടുള്ള സ്‌നേഹ-സൗഹൃദ-പ്രണയ പ്രകടനങ്ങള്‍ക്ക് വ്യക്തിനിഷ്ഠമായ രീതികള്‍ സ്വാഭാവികമാണ്. സ്‌നേഹവും സൗഹൃദവും പ്രകടിപ്പിക്കുമ്പോള്‍ പോലും അത് കണ്ടു നില്‍ക്കുന്നവരില്‍ അസ്വഭാവികതയോ കൗതുകമോ ജനിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പ്രണയവും, കാമവും അത് ഞാനും അവളും മാത്രമാകുന്ന സ്വകാര്യതയില്‍ പ്രകടിപ്പിക്കുന്നതാണ് എനിക്കിഷ്ടം. മാത്രമല്ല, ഞാന്‍ പിന്തുടരാനാഗ്രഹിക്കുന്ന സദാചാരം അത് എന്നില്‍ നിന്നാവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ലിബറല്‍ വാദവും കുടുംബഘടനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിലവില്‍, ജനാധിപത്യവിരുദ്ധമായാണ് ആചരിപ്പിക്കപ്പെടുന്നതെങ്കിലും കുടുംബഘടനയോടൊപ്പം നില്‍ക്കാനാണ് എനിക്ക് താല്‍പര്യം. കുടുംബത്തിന്റെ ജനാധിപത്യവിരുദ്ധതയ്ക്ക് മറുപടി നല്‍കേണ്ടത് അതിനെ തകര്‍ത്ത് കൊണ്ടല്ലെന്നും അതിനെ ജനാധിപത്യവല്‍ക്കരിച്ചും മാത്രമാണെന്നും ഞാന്‍ കരുതുന്നു.
ഇന്നത്തെ കേരള പശ്ചാത്തലത്തില്‍ ചുംബനസമരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമെന്ന ദ്വന്ദം രൂപപ്പെടുകയും മൂന്നാമതൊരു നിലപാടിന് പ്രസക്തിയില്ലാതാവുകയും ചെയ്യുന്നത് ഒരു തരത്തില്‍ ഫാഷിസ്റ്റ് കാലാവസ്ഥയാണ് രൂപപ്പെടുത്തുന്നത്. കേരളത്തില്‍ രണ്ട് തരം രാഷ്ട്രീയമേയുള്ളു, ഒന്ന് മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയം, രണ്ടാമത്തേത്, മാര്‍ക്‌സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം എന്ന ഇ. എം. എസ്. ന്റെ (കു)പ്രസിദ്ധ പ്രസ്താവനാണ് ഇതോര്‍മിപ്പിക്കുന്നത്.
ആയതിനാല്‍,
1. ചുംബനസമരം നടത്താനുള്ള അതിന്റെ സംഘാടകരുടെ സ്വാതന്ത്ര്യത്തെ ഞാന്‍ മാനി ക്കുന്നു.
2. ആ സമരത്തിന്റെ സദാചാര പോലീസ് വിരുദ്ധതയെ പിന്തുണയ്ക്കുന്നു.
3. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഏക ഉറവിടം പാശ്ചാത്യന്‍ ലിബറല്‍ വാദമാണെന്ന വാദത്തെ തള്ളിക്കളയുന്നു.
4. മതം വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്ന മുന്‍വിധിയെ തള്ളിക്കളയുന്നു.
5. സദാചാരം ലിബറല്‍ വാദം പോലെ തികച്ചും വ്യക്തിനിഷ്ഠമായ ഒന്നാണെന്നും രണ്ടും സമൂഹത്തിനുമേലുള്ള അക്രമമാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത് പിന്തുടരുന്നവ രാണെന്നും കരുതുന്നു.
സുദീപ്, അജിംസ്- കമന്റിനു നന്ദി. ആ കമന്റ് ഏറെ ഇഷ്ടപ്പെട്ടു.
(‘ചുംബനസമരം അസന്നിഹിതമാക്കുന്നത്‘ എന്ന ബാബുരാജിന്റെ ലേഖനം വായിച്ചു. ‘പലരും ആഗ്രഹിക്കുന്നതുപോലെ മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയാന്‍ മുസ്ലീംങ്ങള്‍ക്ക് കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം’. എന്നദ്ദേഹം പറയുന്നു. അങ്ങേയറ്റം മുസ്ലീം വിരുദ്ധം ആയ ഒരു വാദഗതിയാണ് ഈ രക്ഷകന്‍ അടിച്ച് വിടുന്നത് എന്ന് സലില്‍ ജി. കെ. ഒരു കമന്റായി ആദര്‍ശിന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിക്കണ്ടു. സലിലിനോട് യോജിക്കുന്നു.

അതിനെക്കാളേറെ, മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയണം എന്ന വിചാരം കൊണ്ടല്ല ഞാന്‍ ചുംബനസമരത്തെ പിന്തുണയ്ക്കുന്നത്. മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയാത്തവര്‍ക്കിടയിലും ചുംബന/കെട്ടിപ്പിടിത്ത സമരങ്ങള്‍ കേരളത്തില്‍ പ്രസക്തമാണ് എന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് മുകളില്‍ എഴുതിയ വരികളും അതിനു താഴെ നടന്ന ചര്‍ച്ചയും പ്രസിദ്ധീകരിക്കപ്പെടണമെന്നും ചര്‍ച്ച ചെയ്യപ്പെടണമെന്നും കരുതുന്നത്.)

Top