അക്ഷരങ്ങൾ അറസ്റ്റ് വരിക്കുന്ന കാലം

മലയാളി മെമ്മോറിയല്‍ നല്‍കിയ നായന്മാര്‍ ഈഴവരെ വഞ്ചിച്ചു. അതിന്റെ ഫലമായി ഡോ. പല്‍പു ഈഴവ മൊമ്മോറിയലിന് രൂപം നല്‍കി. വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങളെ സവര്‍ണശക്തികള്‍ പരാജയപ്പെടുത്തി. നിവര്‍ത്തന പ്രക്ഷോഭത്തെ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് പരാജയപെടുത്തി. നിവര്‍ത്തന പ്രക്ഷോഭം നല്‍കിയത് ഈഴവ, ക്രിസ്ത്യന്‍ , മുസ്ലീം സമുദായങ്ങളുടെ ഐക്യമുന്നണിയായിരുന്നു. സി കേശവനായിരുന്നു പ്രധാന നായകന്‍ . കേശവനെ രാജ്യദ്രോഹിയാക്കി ജയിലടച്ചു. എസ്.എന്‍ .ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. കേശവന്‍ ജയിലായതോടെ പ്രക്ഷോഭം നിലച്ചു. ഈഴവര്‍ ഹിന്ദു മതം വിട്ട് മറ്റേതെങ്കിലും മതം സ്വീകരിക്കാന്‍ തയ്യാറെടുത്തു. ഹിന്ദുമതത്തില്‍ കിടന്നാല്‍ കേശവനുണ്ടായ അനുഭവമാണ് ഈഴവര്‍ക്കുണ്ടാകുക എന്ന തിരിച്ചറിവാണ് ഈ മതപരിവര്‍ത്തന പ്രക്ഷോഭത്തിനു പിന്നിലുള്ളത്. ക്രിസ്തുമതമാകാമെന്ന് സി.വി.കുഞ്ഞിരാമന്‍ വാദിച്ചു. മാരമണ്‍ കണ്‍വെഷനില്‍ പങ്കെടുത്ത് എട്ടുലക്ഷം ഈഴവര്‍ ക്രിസ്തുമതം സ്വീകരിക്കുമെന്ന് കുഞ്ഞുരാമന്‍ പ്രഖ്യാപിച്ചു. കെ.സുകുമാരന്‍ , കെ.പി.തയ്യില്‍ , കെ.അയ്യപ്പന്‍ തുടങ്ങിയവര്‍ ഇസ്ലാം മതത്തിന് അനുകൂലമായി വാദിച്ചു. 

കോഴിക്കോട് കേന്ദ്രമാക്കി പുസ്തകപ്രസാധനവും വിതരണവും നടത്തുന്ന ‘നന്മ ബുക്സി’ന്റെ എം ഡി പി കെ അബ്ദുർ റഹ്മാനെ കഴിഞ്ഞ മാസം ഇരുപത്തി ആറാം തിയ്യതി പോലീസ് ചോദ്യം ചെയ്യാൻ വേണ്ടി കസ്റ്റഡിയിൽ എടുക്കുകയും അടുത്ത ദിവസം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുകയും ചെയ്തു.

‘മതത്തിന്റെ പേരിൽ വിവിധ ഗ്രൂപ്പുകൾ തമ്മിൽ ശത്രുത ഉളവാക്കുന്നതും സാമുദായിക ഐക്യത്തിന് തുരങ്കം വയ്ക്കുന്നതും ബിംബാരാധകർക്കെതിരെ യുദ്ധത്തിനു പ്രേരിപ്പിക്കുന്നതുമായ പുസ്തകം വില്പന നടത്തി’ എന്നു നടക്കാവ് എസ് ഐ നല്കിയ പരാതിയിന്മേലായിരുന്നു ശ്രീ അബ്ദുർ റഹ്മാനെ നടക്കാവ് പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്. ശ്രീ അബ്ദുൽ അലീം ഇസ്ലാഹി ഉർദുവിൽ എഴുതിയ ‘ജാഹിലിയ്യത് കേ ഖിലാഫ് ജംഗ്’ എന്ന പുസ്തകത്തിന് ശ്രീ ഉസ്മാൻ കടുങ്ങോത്ത് ‘ദഅ്‌വത്തും ജിഹാദും’ എന്ന പേരിൽ നിർവ്വഹിച്ച മലയാളം പരിഭാഷയായിരുന്നു ഈ പരാതിയ്ക്ക് കാരണമായ പുസ്തകം. 2007-ലാണ് നന്മ ബുക്സ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

മേൽപ്പറഞ്ഞ പുസ്തകം പ്രസിദ്ധീകരിച്ചതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ എന്ന വകുപ്പുപ്രകാരം നടക്കാവ് പോലീസ് ശ്രീ അബ്ദുർ റഹ്മാനെതിരെ കേസെടുത്തു. ഗ്രന്ഥകർത്താവ്, വിവർത്തകൻ, പ്രസാധകൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളായ ഈ കേസിലെ നാലാം പ്രതി പുസ്തകവിൽപ്പന നടത്തിയ ബുക്ക് സ്റ്റാൾ ഉടമയാണ്.

ഇതോടൊപ്പം തന്നെ ശ്രീ അബ്ദുർ റഹ്മാനെ മുഖ്യപ്രതിയാക്കിക്കൊണ്ട് കോഴിക്കോട് ടൌണ്‍ പോലീസ് മൂന്നുവർഷത്തിലേറെ പഴയ മറ്റൊരു കേസിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 1936-ൽ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച ‘അസവർണ്ണർക്ക് നല്ലത് ഇസ്ലാം’ എന്ന പുസ്തകമാണ് ഈ കേസിൽ പ്രതിസ്ഥാനത്ത്. കേരള കൌമുദി പത്രത്തിന്റെ സ്ഥാപക എഡിറ്റർ ശ്രീ കെ സുകുമാരൻ, ഡോ. കെ പി തയ്യിൽ, കേരള കൌമുദിയുടെ സ്ഥാപകരിൽ ഒരാളായ ശ്രീ പി കെ കുഞ്ഞിരാമൻ, സഹോദരൻ അയ്യപ്പൻ എന്ന ശ്രീ കെ. അയ്യപ്പൻ, ശ്രീ എ. കെ. ഭാസ്കരൻ എന്നിവരുടെ ലേഖനങ്ങളാണ് ഈ ചെറുപുസ്തകത്തിലുള്ളത്‌. 2005-ൽ കോഴിക്കോട്ടെ ബഹുജൻ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിന്റെ വിതരണക്കാരാണ് നന്മ ബുക്സ്. തീവ്രവാദം, മതസ്പർദ്ധ വളർത്തൽ എന്നീ കുറ്റങ്ങളാണ് ഈ പുസ്തകത്തിൽ ആരോപിക്കപ്പെട്ടിട്ടുള്ളത്.

അബ്ദുർ റഹ്മാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പോലീസ് കോഴിക്കോട് നഗരത്തിലുള്ള ഇസ്ലാമിക പ്രസിദ്ധീകരണശാലകളിലും അവരുടെ വില്പനാകേന്ദ്രങ്ങളിലും പരക്കെ റെയ്ഡ് നടത്താൻ തുടങ്ങി. “..കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസ് കോഴിക്കോട്ടെ ഏതാണ്ടെല്ലാ ഇസ്ലാമിക പ്രസിദ്ധീകരണാലയങ്ങളിലും കയറി നിരങ്ങുകയാണ്. തീവ്രവാദപരമെന്നും മതസ്പര്‍ധയുണ്ടാക്കുന്നതെന്നും അവര്‍ക്കു തോന്നുന്ന പുസ്തകങ്ങളെല്ലാം പിടിച്ചെടുത്തു കൊണ്ടുപോകുന്നു. പൊലീസ് ‘പിടിച്ചെടുത്ത’വയില്‍ മന്ത്രി എം.കെ. മുനീറിന്‍െറ സ്ഥാപനമായ ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച, ലോകപ്രശസ്ത എഴുത്തുകാരനും മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്റ്റാഫുമായ ഉമര്‍ ഖാലിദിയുടെ ‘കാക്കിയും വര്‍ഗീയകലാപങ്ങളും’ എന്ന പഠനഗ്രന്ഥവുമുള്‍പ്പെടും. കോഴിക്കോട്ടെ അരഡസനോളം മുസ്ലിം പ്രസിദ്ധീകരണാലയങ്ങളില്‍ ഇതിനകം പൊലീസിന്‍െറ തീവ്രവാദപ്പരതല്‍ നടന്നു കഴിഞ്ഞു..” (മാധ്യമം ദിനപത്രം, ഒക്ടോബർ 4 വെള്ളി)

അസഹിഷ്ണുതകൾ

കേവലം ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി ഇതിനെ ചുരുക്കിക്കാണാൻ കഴിയില്ല എന്നാണെനിക്കു തോന്നുന്നത്. അധീശത്വത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതിൽ ഭരണകൂടത്തിനും ‘പൊതുസമൂഹ’ത്തിനും ഉണ്ടാവുന്ന അസഹിഷ്ണുത ഇവിടെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. ചില പ്രത്യേക സമുദായങ്ങൾ മാത്രമാണ് ഇത്തരത്തിലുള്ള കടന്നാക്രമണങ്ങൾക്ക് വിധേയമാകുന്നത് എന്നതും ഒരു യാദൃച്ഛികതയല്ല. പുസ്തകങ്ങളിലെ ഉള്ളടക്കത്തെ ഏതെങ്കിലും തരത്തിൽ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കേണ്ടതുണ്ടോ, ഉണ്ടെങ്കിൽഏതെല്ലാം വിധത്തിൽ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്‌.

അസവർണ്ണർക്ക് നല്ലത് ഇസ്ലാം

കേരള ചരിത്രത്തിലും ഇന്ത്യയിലെത്തന്നെ ജാതീയതയുടെ ചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള ഒരു പുസ്തകമാണ് അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം. 1936-ൽ കേരള തിയ്യ യൂത്ത് ലീഗാണ് ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. 2005-ലാണ് ബഹുജൻ സാഹിത്യ അക്കാദമി ഇതിന്റെ മൂന്നാം പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് 1988-ല്‍ കേരള ദലിത് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചപ്പോൾ പതിനായിരത്തിലേറെ കോപ്പികൾ വിറ്റുപോയിരുന്നു.

ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പിന് ‘അവര്‍ണ്ണന്റെ മോചന സ്വപ്നങ്ങള്‍’ എന്ന ശീർഷകത്തിൽ എഴുതിയ അവതാരികയിൽ ഡോ. എം.എസ്. ജയപ്രകാശ് പുസ്തകത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നു : “മലയാളി മെമ്മോറിയല്‍ നല്‍കിയ നായന്മാര്‍ ഈഴവരെ വഞ്ചിച്ചു. അതിന്റെ ഫലമായി ഡോ. പല്‍പു ഈഴവ മൊമ്മോറിയലിന് രൂപം നല്‍കി. വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങളെ സവര്‍ണശക്തികള്‍ പരാജയപ്പെടുത്തി. നിവര്‍ത്തന പ്രക്ഷോഭത്തെ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് പരാജയപെടുത്തി. നിവര്‍ത്തന പ്രക്ഷോഭം നല്‍കിയത് ഈഴവ, ക്രിസ്ത്യന്‍ , മുസ്ലീം സമുദായങ്ങളുടെ ഐക്യമുന്നണിയായിരുന്നു. സി കേശവനായിരുന്നു പ്രധാന നായകന്‍ . കേശവനെ രാജ്യദ്രോഹിയാക്കി ജയിലടച്ചു. എസ്.എന്‍ .ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. കേശവന്‍ ജയിലായതോടെ പ്രക്ഷോഭം നിലച്ചു. ഈഴവര്‍ ഹിന്ദു മതം വിട്ട് മറ്റേതെങ്കിലും മതം സ്വീകരിക്കാന്‍ തയ്യാറെടുത്തു. ഹിന്ദുമതത്തില്‍ കിടന്നാല്‍ കേശവനുണ്ടായ അനുഭവമാണ് ഈഴവര്‍ക്കുണ്ടാകുക എന്ന തിരിച്ചറിവാണ് ഈ മതപരിവര്‍ത്തന പ്രക്ഷോഭത്തിനു പിന്നിലുള്ളത്. ക്രിസ്തുമതമാകാമെന്ന് സി.വി.കുഞ്ഞിരാമന്‍ വാദിച്ചു. മാരമണ്‍ കണ്‍വെഷനില്‍ പങ്കെടുത്ത് എട്ടുലക്ഷം ഈഴവര്‍ ക്രിസ്തുമതം സ്വീകരിക്കുമെന്ന് കുഞ്ഞുരാമന്‍ പ്രഖ്യാപിച്ചു. കെ.സുകുമാരന്‍ , കെ.പി.തയ്യില്‍ , കെ.അയ്യപ്പന്‍ തുടങ്ങിയവര്‍ ഇസ്ലാം മതത്തിന് അനുകൂലമായി വാദിച്ചു. ബുദ്ധമതവും സിക്കുമതവും ചര്‍ച്ച ചെയ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം’ എന്ന കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.”

ഈ പുസ്തകം കൈവശം വച്ചു എന്ന പേരിൽ 2010-ൽ (കൈവെട്ടു കേസിനോടനുബന്ധിച്ച് നടന്ന വേട്ടകൾക്കിടയിൽ) പോലീസ് പലരെയും കസ്റ്റഡിയിൽ എടുക്കുകയും കേസ് ചാർജ് ചെയ്യുകയും ചെയ്തിരുന്നു.

“ആലുവ പെരിയാർ വാലി കാംപസിൽ നോമ്പുതുറക്കാൻ കൂടിയിരിക്കുന്നതിനിടെ ആലുവ പോലിസ് പിടികൂടിയ ആറു യുവാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. പട്ടേരിപ്പുറം അബീഷ് (25), കുട്ടമ്മശ്ശേരി അൻവർ (33), എടത്തല നൌഷാദ് (28), എടയപ്പുറം അബ്ദുൽ ഗഫൂർ (30), പാലാരിവട്ടം അഫ്സൽ (23), കുഞ്ഞുണ്ണിക്കര ജാഫർ (39) എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ബി കമാൽ പാഷ ജാമ്യം നല്കിയത്. അസവർണർക്ക് നല്ലത് ഇസ്ലാം എന്ന പുസ്തകം കൈവശം വച്ചതിന്റെ പേരിൽ ഇവർക്കെതിരെ മതസ്പർധ വളർത്തൽ (153 എ), രാജ്യദ്രോഹം (124 എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലിസ് കേസെടുത്തിരുന്നത്. എന്നാൽ, ഈ പുസ്തകത്തിൽ രാജ്യദ്രോഹക്കുറ്റത്തിനും മതസ്പർധയ്ക്കും കാരണമാവുന്ന കാര്യങ്ങളൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. പ്രസ്തുത വകുപ്പുകൾ നിലനില്ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി..” (തേജസ്‌ ദിനപത്രം, 2010 സെപ്റ്റംബർ). അക്കാലത്തെ സമാനമായ കേസുകളിൽ ഒന്നിലാണ് കോഴിക്കോട് പോലീസ് ഇപ്പോൾ ശ്രീ അബ്ദുർ റഹ്മാനെ പ്രതി ചേർത്തിട്ടുള്ളത്.

__________________________________

ഈ പുസ്തകം കൈവശം വച്ചു എന്ന പേരിൽ 2010-ൽ (കൈവെട്ടു കേസിനോടനുബന്ധിച്ച് നടന്ന വേട്ടകൾക്കിടയിൽ) പോലീസ് പലരെയും കസ്റ്റഡിയിൽ എടുക്കുകയും കേസ് ചാർജ് ചെയ്യുകയും ചെയ്തിരുന്നു. “ആലുവ പെരിയാർ വാലി കാംപസിൽ നോമ്പുതുറക്കാൻ കൂടിയിരിക്കുന്നതിനിടെ ആലുവ പോലിസ് പിടികൂടിയ ആറു യുവാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. പട്ടേരിപ്പുറം അബീഷ് (25), കുട്ടമ്മശ്ശേരി അൻവർ (33), എടത്തല നൌഷാദ് (28), എടയപ്പുറം അബ്ദുൽ ഗഫൂർ (30), പാലാരിവട്ടം അഫ്സൽ (23), കുഞ്ഞുണ്ണിക്കര ജാഫർ (39) എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ബി കമാൽ പാഷ ജാമ്യം നല്കിയത്. അസവർണർക്ക് നല്ലത് ഇസ്ലാം എന്ന പുസ്തകം കൈവശം വച്ചതിന്റെ പേരിൽ ഇവർക്കെതിരെ മതസ്പർധ വളർത്തൽ (153 എ), രാജ്യദ്രോഹം (124 എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലിസ് കേസെടുത്തിരുന്നത്. എന്നാൽ, ഈ പുസ്തകത്തിൽ രാജ്യദ്രോഹക്കുറ്റത്തിനും മതസ്പർധയ്ക്കും കാരണമാവുന്ന കാര്യങ്ങളൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. പ്രസ്തുത വകുപ്പുകൾ നിലനില്ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി..” (തേജസ്‌ ദിനപത്രം, 2010 സെപ്റ്റംബർ). അക്കാലത്തെ സമാനമായ കേസുകളിൽ ഒന്നിലാണ് കോഴിക്കോട് പോലീസ് ഇപ്പോൾ ശ്രീ അബ്ദുർ റഹ്മാനെ പ്രതി ചേർത്തിട്ടുള്ളത്.
__________________________________________ 

മുസ്ലീങ്ങള്‍ തന്നെ വ്യാജനാമത്തില്‍ എഴുതിയിട്ടുള്ളതാണ് ഈ പുസ്തകം എന്ന് ഒരു വ്യാജപ്രചരണം ചില തൽപ്പരകക്ഷികൾ അഴിച്ചുവിട്ടിട്ടുണ്ടായിരുന്നു. ഇത്തരം പ്രചരണങ്ങളോട് ശ്രീ എ. കെ. ഭാസ്കരന്റെ മകനും പത്രപ്രവർത്തകനുമായ ശ്രീ ബി ആർ പി ഭാസ്കർ ഈവിധം പ്രതികരിച്ചിട്ടുണ്ട് — “എന്റെ പിതാവിന്റെ പേരിൽ ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ള ലേഖനം അദ്ദേഹം എഴുതിയതല്ല എന്നു സംശയിക്കാൻ കാരണങ്ങളൊന്നുമില്ല. ഏതാണ്ട് എഴുപതു വർഷങ്ങൾക്കുമുമ്പ്, ഈ പുസ്തകം പ്രസിദ്ധീകരിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ — കൊല്ലത്തുവച്ച് അദ്ദേഹത്തിന്റെ കൂടെ ഞാനൊരു നബിദിന പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇസ്ലാം നല്കുന്ന സന്ദേശത്തെക്കുറിച്ച് അദ്ദേഹം അന്നവിടെ സംസാരിച്ചത് അദ്ദേഹത്തിന്റെ ലേഖനത്തിൽ പറയുന്ന കാര്യങ്ങളൊക്കെത്തന്നെയാണ്.” (The Media and the Great Kerala Terrorist Hunt) ‘കൌണ്ടർ മീഡിയ’, ഓഗസ്റ്റ് 2010)
ഈ പുസ്തകത്തിലെ ‘ഈഴവരും മതപരിവര്‍ത്തനവും’ എന്ന ലേഖനത്തിൽ ശ്രീ കെ സുകുമാരൻ പഞ്ചമന്മാരായവർ (ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ നാലു വർണ്ണങ്ങളിൽ പെടാത്തവർ) അഭിമാന സംരക്ഷണത്തിനുവേണ്ടി ഇസ്ലാം മതം സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ എന്നു വാദിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്ന സങ്കൽപ്പത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നത് ഇസ്ലാമാണെന്നതാണ് അദ്ദേഹം അതിനു പ്രധാനമായി പറയുന്ന കാരണം. “..അവരുടെ മതം മുഹമ്മദ് നബി (സ) ഉപദേശിച്ച ഒരൊറ്റമതം മാത്രമാണ്.. ഒരൊറ്റ ദൈവത്തിലല്ലാതെ മറ്റൊരു ദൈവത്തിലും അവര്‍ വിശ്വസിക്കുന്നില്ല. മുസ്ലീങ്ങളെല്ലാവരും സമന്മാരും സഹോദരന്മാരുമാണെന്ന അവരുടെ ആചരണം അവര്‍ ഒരെറ്റ ജാതിയാണെന്നും വ്യക്തമാക്കുന്നു. അതുകൊണ്ട് ഒരു ദൈവം, ഒരു ജാതി, ഒരു മതം എന്ന ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ആദര്‍ശത്തെ മറ്റെല്ലാ മതങ്ങളെക്കാളും പരിപൂര്‍ത്തിയായി പ്രതിഫലിക്കുന്നതുകൊണ്ട് നമുക്ക് ഇസ്ലാം മതം പോലെ ചേര്‍ചയായ മതം മറ്റൊന്നും ലോകത്തില്‍ കാണുന്നില്ല. ഈ മതത്തില്‍ ഒരു ദൂഷ്യവും കാണുകില്ല. അതുകൊണ്ട് സ്വാമിയുടെ വാക്ക് നാം വിലവെക്കുന്നുണ്ടെങ്കില്‍, സ്വാമിയുടെ ആദര്‍ശം നാം നടത്തുന്നവരാണെങ്കില്‍, സ്വാമിയുടെ നേരെയുള്ള ഭക്തി നമുക്ക് അറിയിക്കേണമെങ്കില്‍, നാം എല്ലാവരും കഴിയുന്ന വേഗത്തില്‍ ഇസ്ലാം മതം സ്വീകരിക്കേണ്ടതുണ്ട്..” (‘ഈഴവരും മതപരിവര്‍ത്തനവും’, കെ സുകുമാരൻ ബി എ).

സഹോദരൻ കെ അയ്യപ്പൻ തന്റെ ലേഖനത്തിൽ ഇപ്രകാരം പറയുന്നു : “ഏതു മതത്തിലേയ്ക്ക് പോകുന്ന വാദമായാലും മതം മാറ്റബഹളം ഹിന്ദുമതത്തിന്റെ ജാതിജേലിൽ കിടന്ന് ബുദ്ധിമുട്ടുന്ന സമുദായങ്ങൾക്ക് ഗുണമല്ലാതെ ഒരിക്കലും ദോഷം ചെയ്കയില്ല..” “..മതം മാറ്റവാദം ആ വാദക്കാർ പറയുന്ന ഗുണങ്ങൾ ചെയ്തില്ലെങ്കിൽ തന്നെയും മതങ്ങളെപ്പറ്റി സ്വതന്ത്രചിന്ത ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കയെങ്കിലും ചെയ്യാതിരിക്കില്ല. അതുതന്നെ വലിയ ഗുണമാണ്..”

ഈ വിധത്തിലെല്ലാം സവർണ്ണ ഹിന്ദുസമൂഹത്തിന്റെ ജാതീയതയ്ക്കെതിരെ ശക്തമായ ഒരു പ്രതികരണമായിരുന്നു ഈ പുസ്തകവും അന്നത്തെ മതം മാറ്റ വാദങ്ങളും. ഈ മതം മാറ്റ പദ്ധതി തകർന്നതിനെപ്പറ്റി ഡോ. എം.എസ്. ജയപ്രകാശ് തന്റെ അവതാരികയിൽ ഇങ്ങനെ പറയുന്നു : “രണ്ടുകാര്യങ്ങളാണ് സവര്‍ണ തമ്പുരാക്കന്മാരെ ഭയപ്പെടുത്തിയത്. ഒന്ന്, ഈഴവ-ക്രൈസ്തവ-മുസ്ലിം ഐക്യമുന്നണിയും മറ്റൊന്ന് ഈഴവരുടെ മതമാറ്റവുമാണ്. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഈഴവര്‍ മതം മാറിയാല്‍ മറ്റു ജനവിഭാ‍ഗങ്ങളും അവരെ പിന്തുടരുമെന്ന സത്യം ഭരണവര്‍ഗങ്ങളെ വേട്ടയാടി.

___________________________________
രണ്ടുകാര്യങ്ങളാണ് സവര്‍ണ തമ്പുരാക്കന്മാരെ ഭയപ്പെടുത്തിയത്. ഒന്ന്, ഈഴവ-ക്രൈസ്തവ-മുസ്ലിം ഐക്യമുന്നണിയും മറ്റൊന്ന് ഈഴവരുടെ മതമാറ്റവുമാണ്. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഈഴവര്‍ മതം മാറിയാല്‍ മറ്റു ജനവിഭാ‍ഗങ്ങളും അവരെ പിന്തുടരുമെന്ന സത്യം ഭരണവര്‍ഗങ്ങളെ വേട്ടയാടി. ഈഴവരെ എന്തുവില കൊടുത്തും മതം മാറുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു സവര്‍ണലക്ഷ്യം. ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പോലെ ഐക്യമുന്നണിയും മതം മാറ്റവും ഒരുമിച്ച് തകര്‍ത്ത പരിപാടിയായിരുന്നു 1936 നവംബറിലെ ക്ഷേത്ര പ്രവേശന വിളംബരം. ക്ഷേത്ര വാതിലുകള്‍ തുറന്നതോടെ ഈഴവര്‍ നിവര്‍ത്തനവും മറന്നു, ജയ്ലില്‍ കിടന്ന കേശവനേയും മറന്നു. അവര്‍ ഓടി ക്ഷേത്രത്തില്‍ കയറി. അതോടെ ഐക്യമുന്നണിയും തകര്‍ന്നു. മതമാറ്റവും തകര്‍ന്നു. ഈഴവരെ രാഷ്ട്രീയമായി നിര്‍വീര്യമാക്കുകയും സാംസ്ക്കാരികമായി വന്ധ്യംകരിക്കുകയുമാണ് ക്ഷേത്ര പ്രവേശനത്തിലൂടെ തമ്പുരാക്കന്മാര്‍ സാധിച്ചത്. സി.കേശവന്‍ അപ്പോഴും ജയിലില്‍ തന്നെയായിരുന്നു..
________________________________ 

ഈഴവരെ എന്തുവില കൊടുത്തും മതം മാറുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു സവര്‍ണലക്ഷ്യം. ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പോലെ ഐക്യമുന്നണിയും മതം മാറ്റവും ഒരുമിച്ച് തകര്‍ത്ത പരിപാടിയായിരുന്നു 1936 നവംബറിലെ ക്ഷേത്ര പ്രവേശന വിളംബരം. ക്ഷേത്ര വാതിലുകള്‍ തുറന്നതോടെ ഈഴവര്‍ നിവര്‍ത്തനവും മറന്നു, ജയ്ലില്‍ കിടന്ന കേശവനേയും മറന്നു. അവര്‍ ഓടി ക്ഷേത്രത്തില്‍ കയറി. അതോടെ ഐക്യമുന്നണിയും തകര്‍ന്നു. മതമാറ്റവും തകര്‍ന്നു. ഈഴവരെ രാഷ്ട്രീയമായി നിര്‍വീര്യമാക്കുകയും സാംസ്ക്കാരികമായി വന്ധ്യംകരിക്കുകയുമാണ് ക്ഷേത്ര പ്രവേശനത്തിലൂടെ തമ്പുരാക്കന്മാര്‍ സാധിച്ചത്. സി.കേശവന്‍ അപ്പോഴും ജയിലില്‍ തന്നെയായിരുന്നു..” (‘അവര്‍ണ്ണന്റെ മോചന സ്വപ്നങ്ങള്‍’, ഡോ. എം.എസ്. ജയപ്രകാശ് )
ഇങ്ങനെ ഒരു പുസ്തകം രാജ്യദ്രോഹം എന്നും മതസ്പർദ്ധ വളർത്തൽ എന്നുമൊക്കെയുള്ള ആരോപണങ്ങൾക്ക് വിധേയമാവുന്നതും കണ്ടുകെട്ടപ്പെടുന്നതും വളരെ ഗൌരവമായി കാണേണ്ട ഒരു കാര്യമാണ്. ശ്രീ പ്രശാന്ത് കൊളിയൂർ ഫെയ്സ്ബുക്കിൽ അഭിപ്രായപ്പെട്ടതുപോലെ, ഇങ്ങനെ പോയാൽ ഡോ. അംബേദ്‌കറുടെയും ജോതിബാ ഫുലെയുടെയുമൊക്കെ കൃതികൾ ഇത്തരത്തിലുള്ള മുദ്രകൾ ചാർത്തി ‘കണ്ടുകെട്ടുന്ന’ കാലം വിദൂരമല്ല. ‘ജാതിനിര്‍മൂലനം’, ‘ഹിന്ദുമതത്തിലെ പ്രഹേളികകള്‍’, ‘ഗാന്ധിയെ സൂക്ഷിക്കുക’ തുടങ്ങി ജാതീയതയെക്കുറിച്ചും ദേശീയതയെക്കുറിച്ചുമെല്ലാമുള്ള എത്രയോ വിലയേറിയ പഠനങ്ങൾ.

ദഅ്‌വത്തും ജിഹാദും

‘ജാഹിലിയ്യത് കേ ഖിലാഫ് ജംഗ്’ എന്ന ഉർദു ശീർഷകം പദാനുപദം വിവർത്തനം ചെയ്താൽ അറിവില്ലായ്മയ്ക്കെതിരായ യുദ്ധം എന്നു പറയാമെന്നു തോന്നുന്നു. വായനക്കാരെ കൂടുതൽ ആകർഷിക്കുന്നതിനു വേണ്ടിയാണ് ‘ദഅ്‌വത്തും ജിഹാദും’എന്ന് പേരുനല്കിയത് എന്നാണ് വിവർത്തകൻ പുസ്തകത്തിന്റെ ആമുഖമായി നൽകിയ കുറിപ്പിൽ പറയുന്നത്. ഈ പുസ്തകത്തിന് വിശേഷിച്ച് എന്തെങ്കിലും ചരിത്രപ്രാധാന്യമുള്ളതായി ഞാൻ മനസ്സിലാക്കുന്നില്ല. അറിവില്ലായ്മ എന്ന് ഇസ്ലാം കരുതുന്ന കാര്യങ്ങൾക്കെതിരെ പടപൊരുതാൻ ആഹ്വാനം ചെയ്യുന്നൊരു പുസ്തകമാണത്. ഇന്ത്യയെപ്പോലെ പലതരം വിശ്വാസങ്ങൾ പിൻപറ്റുന്നവർ ഒരുമിച്ചു ജീവിക്കുന്ന രാജ്യത്ത് ഇത്തരം യുദ്ധാഹ്വാനങ്ങൾ ‘ഗ്രൂപ്പുകൾ തമ്മിൽ ശത്രുത ഉളവാക്കുന്നതും സാമുദായിക ഐക്യത്തിന് തുരങ്കം വയ്ക്കുന്നതും’ ആവുക സ്വാഭാവികമാണ്. അതേ സമയം ഇതിലേറെ തീവ്രതയോടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയുടെ ശത്രുക്കളാണെന്നും അവരെ ഉന്മൂലനം ചെയ്യേണ്ടത് ഹിന്ദുക്കളുടെ കർത്തവ്യമാണെന്നും ഉദ്ഘോഷിക്കുന്ന പുസ്തകങ്ങൾ അങ്ങാടിയിൽ സുലഭവുമാണ്. പുസ്തകങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടതുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെയെല്ലാമാണ് അതു ചെയ്യേണ്ടത് എന്ന ചോദ്യം പ്രസക്തമാവുന്നത് ഇവിടെയാണ്‌.

ഈ രാജ്യത്തിറങ്ങുന്ന എല്ലാ പുസ്തകങ്ങളിലെയും ഉള്ളടക്കം സിനിമകളുടെ പ്രദർശനത്തിനു മുമ്പ് എന്നതുപോലെ ഒരു സെൻസറിങ്ങിനു വിധേയമാകേണ്ടതുണ്ടോ, ഒരു പുസ്തകത്തിന്റെ നിരോധനം എത്രമാത്രം പ്രായോഗികവും ഫലപ്രദവുമാണ്, നിരോധനം വഴി പുസ്തകത്തിനു നല്കുന്ന സൗജന്യ പബ്ലിസിറ്റി ആ പുസ്തകം കൂടുതൽ പേരെക്കൊണ്ട് വായിപ്പിക്കുകയാണോ ചെയ്യുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയാവേണ്ടതുണ്ട്. അങ്ങനെയൊന്നുമുള്ള നയം ഇല്ലാതിരിക്കെ രാജ്യദ്രോഹം, മതസ്പർദ്ധ വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ നിരോധിക്കപ്പെടാത്ത ഒരു പുസ്തകത്തിൽ ആരോപിച്ച് പ്രസാധകനെയോ വിതരണക്കാരനെയോ പുസ്തകം കൈവശം വെച്ചയാളുകളെയോ അറസ്റ്റ് ചെയ്യുന്നത് തങ്ങൾക്ക് രുചിക്കാത്ത എന്തെങ്കിലും ആശയം പറയുന്ന / പ്രചരിപ്പിക്കുന്ന ആൾക്കാരെ അടിച്ചമർത്താനുള്ള ഒരു പരിപാടിയായി ഫലത്തിൽ പരിണമിക്കുന്നത് ഒരദ്ഭുതമല്ല.

ആവിഷ്കാര സ്വാതന്ത്ര്യം എന്ന കുന്തം

ഈ അറസ്റ്റിന്റെയും അതിനെത്തുടർന്നുണ്ടായ റെയ്ഡുകളുടെയും പശ്ചാത്തലത്തിൽ ഉയർന്നുവന്ന ചർച്ചകൾ പലതും ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചുതന്നെയായിരുന്നു.
ഈയിടെ കാലിക്കറ്റ് സർവ്വകലാശാലയുടെ പാഠപുസ്തകവിവാദത്തിൽപ്പെട്ട
അൽ റുബായിഷിന്റെ കടൽക്കവിതയും അതിനും മുമ്പ് എന്‍ സി ഈ ആര്‍ ടി പാഠപുസ്തകത്തില്‍ പ്രസിദ്ധീകരിച്ച ശങ്കറിന്റെ കാര്‍ട്ടൂണിനെക്കുറിച്ചുണ്ടായ വിവാദവുമെല്ലാം ചർച്ചകളിൽ പൊന്തിവന്നു. അതുകൊണ്ടുതന്നെ മേൽസൂചിപ്പിച്ച വിവാദങ്ങളിലെല്ലാം തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കപ്പെട്ട ആയുധമായ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് കൂടുതൽ പറയാതെവയ്യ.

കേവലമായ ആവിഷ്കാരസ്വാതന്ത്ര്യ വാദം ഒരു പാഠപുസ്തകത്തിലെ ഉള്ളടക്കത്തിന്റെ വിഷയത്തിൽ അപ്രസക്തവും അപകടകരവും ആണെന്നാണ്‌ എന്റെ തോന്നൽ. ഒരു കവിത (അല്ലെങ്കിൽ കഥ / കാർട്ടൂണ്‍ / വേറെന്തെങ്കിലും) ഒരു പാഠപുസ്തകത്തിൽ ഉണ്ടാവണോ വേണ്ടയോ എന്നത് കവിതയോ പുസ്തകമോ സിനിമയോ നിരോധിക്കുന്നത് പോലെ സർഗ്ഗാത്മകതയ്ക്കുമേലുള്ള ഒരു വിലക്കായിട്ടല്ല ഞാൻ മനസ്സിലാക്കുന്നത്.

തടവറയിൽ നിന്നുള്ള കവിത എന്ന ആശയം തന്നെ വളരെ പോസിറ്റീവ് ആയ ഒന്നാണ് എന്നാണു ഞാൻ കരുതുന്നത്. തടവിനോ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങൾക്കോ കീഴടക്കാൻ കഴിയാത്ത ഒരു സ്വാതന്ത്ര്യവാഞ്ഛയും അനുഭവിക്കുന്ന അനീതിക്കെതിരെയുള്ള വികാരവും ആ കവിതയിൽ പ്രതിഫലിക്കുക കൂടി ചെയ്യുമ്പോൾ വിശേഷിച്ചും. അതിനുമപ്പുറം ഈ ഭൂമിയിലെ മനുഷ്യാവകാശത്തിന്റെ മുഴുവൻ മൊത്തക്കച്ചവടക്കാരായി സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേയ്ക്കു വെളിച്ചം വീശുകയും ചെയ്യുന്നു അൽ റുബായിഷിന്റെ കടലിനൊരു ഗീതം (An ode to the sea) എന്ന കവിതയും അതിന്റെ പശ്ചാത്തലവും ഉൾക്കൊള്ളുന്ന ഒരു പാഠപദ്ധതി. ഇതൊക്കെത്തന്നെ ഈ കവിത പഠിപ്പിക്കാൻ മതിയായ കാരണമാണ്.

എന്നാൽ റുബായിഷിന്റെ കവിത പഠിക്കുന്നത് / പഠിപ്പിക്കുന്നത് അപകടമുള്ള കാര്യമായി എനിക്ക് തോന്നുന്നില്ല എന്നതുകൊണ്ട്‌ ഇതുപോലുള്ള എല്ലാ വിഷയത്തിലും അങ്ങനെ ആയിരിക്കണമെന്നില്ല. എൻ സി ഈ ആർ ടി പാഠപുസ്തകത്തിൽ നിന്ന് അംബേദ്കർ കാർട്ടൂണ്‍ നീക്കം ചെയ്തതുമായി സംബന്ധിച്ചുണ്ടായ വിവാദങ്ങളുടെ കാലത്ത് ആ കാർട്ടൂണിനെതിരെ ഉന്നയിക്കപ്പെട്ട വാദങ്ങൾ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അതിനെപ്പറ്റി ‘ഒരു ദലിത്‌ തീവ്രവാദിയുടെ മനസ്സില്‍’  (Inside the mind of a fanatic dalit) എന്ന പേരില്‍ രണ്ട്‌ ഭാഗങ്ങളിലായി റൌണ്ട് ടേബിള്‍ ഇന്ത്യയില്‍ വന്ന ലേഖനത്തിലൂടെ ശ്രീ അനൂപ്‌ കുമാർ പ്രസക്തമായ ചില ചോദ്യങ്ങളുന്നയിച്ചു : “ആ കാര്‍ട്ടൂണ്‍ അംബേദ്‌കറെ അവഹേളിക്കുന്നതായി എനിക്ക് തോന്നിയില്ല, വ്യക്തിപരമായി എനിക്ക് ആ കാര്‍ട്ടൂണ്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും. ഭരണഘടന ഉണ്ടാക്കാന്‍ വളരെയധികം സമയമെടുത്തു എന്നൊരാരോപണം അക്കാലത്ത് ഉണ്ടായിരുന്നു, Constitution drafing committee-യുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയ്ക്ക് 1949 നവംബര്‍ 26-ന്റെ ഐതിഹാസികമായ പ്രസംഗത്തില്‍ ഈ ആരോപണങ്ങള്‍ക്ക് അംബേദ്‌കര്‍ മറുപടി പറയുകയും ചെയ്തിരുന്നു. ആ ആരോപണത്തില്‍ എത്രമാത്രം കഴമ്പുണ്ട് എന്ന് അന്വേഷിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുക എന്നതാകാം എന്‍ സി ഈ ആര്‍ ടി ഉദ്ദേശിച്ചത്..” “..എന്നാല്‍ ദലിതരല്ലാത്ത വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ ഒരു കാര്‍ട്ടൂണ്‍ എങ്ങനെ കാണും എന്നത് ചിന്തിക്കേണ്ട വിഷയമാണ്.. ഒരു ‘ഒച്ചായ’ അംബേദ്‌കറെ കളിയാക്കാനുള്ള അവസരമായി അവര്‍ ഇതിനെ എടുക്കുമോ? അവരുടെ ജാതീയമായ മുന്‍വിധികളെ പുറത്തെടുക്കാനുള്ള ഒരവസരമായി ഇത് മാറുമോ? എങ്കില്‍ എണ്ണത്തില്‍ വളരെ കുറവ് വരുന്ന ദലിത്‌ വിദ്യാര്‍ത്ഥികള്‍ അതിനെ എങ്ങനെയാണ് നേരിടുക..” “ദലിതരല്ലാത്തവര്‍ക്ക് അംബേദ്‌കറോടുള്ള വെറുപ്പിന്റെ ഏറ്റവും പ്രത്യക്ഷമായ പ്രകടനം, അദ്ദേഹത്തിന്റെ പ്രതിമകള്‍ നശിപ്പിക്കല്‍, ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗത്തും നിര്‍ബ്ബാധം തുടരുന്നു.. അംബേദ്‌കറോടുള്ള വെറുപ്പും ദളിതരോടുള്ള വെറുപ്പും ഇടകലരുന്നതും ഞാന്‍ കണ്ടിട്ടുള്ളതാണ്. ഒരു public personality-യുടെ പ്രവര്‍ത്തനങ്ങളും സ്വത്വവും പലവിധത്തില്‍ വിവേചനങ്ങള്‍ നേരിടുന്ന അയാളുടെ സമുദായത്തോട് ബന്ധിതമായിരിക്കുന്നത്‌ പല തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു..” (സ്വതന്ത്ര പരിഭാഷ ലേഖകന്റേത്).

പ്രതികരണങ്ങൾ, പ്രതികരിക്കായ്കകൾ

ഈ അറസ്റ്റ് മുസ്ലീം സമുദായത്തെ മാത്രമല്ല ഹിന്ദുക്കളായി പൊതുവെ കരുതപ്പെടുന്ന അവർണ്ണരെയും ഭരണകൂടം ഭയക്കുന്നതിന്റെ തെളിവാണ് എന്നുകരുതാൻ കാരണങ്ങളുണ്ട്. ഈ ഭയം സവർണ്ണരും സവർണ്ണരാവാൻ ശ്രമിക്കുന്നവരും ആയ പൊതുസമൂഹവും പങ്കുവയ്ക്കുന്നു എന്നതുകൊണ്ടാവണം ‘സ്വാഭാവികമായ ഒരു രാജ്യദ്രോഹ/തീവ്രവാദക്കുറ്റവുമായി ബന്ധപ്പെട്ട അറസ്റ്റ് ‘ എന്ന രീതിയിൽ മിക്കവരും ഇതിനെ കാണുന്നത്, ഇതിനെതിരെ പ്രതികരിക്കുന്നതിൽ നിന്നു വിട്ടുനിൽക്കുന്നത്.

“ഐ.പി.എച്ച്, യുവത ബുക്‌സ്, വചനം ബുക്‌സ്, അയ്യൂബി ബുക്‌സ്, ഒലിവ് ബുക്‌സ്, അല്‍ ഹുദാ ബുക്‌സ് തുടങ്ങി ഇസ്ലാമിക പുസ്തകങ്ങളുടെ പ്രസാധകരുടെ കോഴിക്കോട്ടെ ശാഖകളില്‍ ഉമ്മന്‍ ചാണ്ടിപ്പോലീസ് ഇന്നലെ നടത്തിയ റെയ്ഡ് ഇന്ത്യയില്‍ ഭരണകൂടം തുടര്‍ന്നു വരുന്ന മുസ്ലിം വേട്ടയുടെ ഭാഗമാണ്. എല്ലായിടത്തു നിന്നും ചില പുസ്തകങ്ങള്‍ പരിശോധനയ്‌ക്കെന്നു പറഞ്ഞു പോലീസ് എടുത്തുകൊണ്ടു പോയത് മുസ്ലിങ്ങളെ ഭീകര ഭയത്തോടെ മാത്രം പൊതു സമൂഹം കാണണം എന്ന സംഘ്പരിവാറിന്റെ അജണ്ട നടപ്പാക്കാനാണ്.” എന്നാണ് ശ്രീ സജീദ് ഖാലിദ് (സോളിഡാരിറ്റി) ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.

ഇസ്ലാമിക പുസ്തക പ്രസാധകരുടെ കൂട്ടായ്മയായ ഇസ്ലാമിക് ഹെറിറ്റേജ് പ്രസ് ട്രസ്റ്റ് ഈ പുസ്തകവേട്ടയ്ക്കെതിരെ പ്രതികരണക്കുറിപ്പിറക്കി. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ്’, മൈനോറിറ്റി റൈറ്റ്സ് വാച്ച് കേരളം, എൻ സി എച്ച് ആർ ഓ, ജമാ അത്തെ ഇസ്ലാമി, ഐ എസ് എം, പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ തുടങ്ങിയ ചില ‘സ്ഥിരം കക്ഷികൾ’ അല്ലാതെ മറ്റു സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മാധ്യമം, തേജസ്‌ ഒഴികെയുള്ള പത്രങ്ങളിലും ഈ അറസ്റ്റും റെയ്ഡുകളും ഒന്നും വലിയ വാർത്തയായിട്ടില്ല.

‘ആദ്യം അവർ കമ്മ്യൂണിസ്റ്റുകാരെത്തേടി വന്നു, ഞാൻ പ്രതികരിച്ചില്ല..’ എന്നു തുടങ്ങുന്ന ആ പഴയ ജർമ്മൻ കവിതതന്നെയാണ് ഓർമ്മ വരുന്നത്.

(മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

Top