ഡി.എച്ച്.ആര്‍.എം. : ആനന്ദമോ മയക്കമോ
1932 ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ അംബേദ്കര്‍ ഊന്നിപ്പറഞ്ഞത്, ദളിതരുടെ ആത്യന്തിക ലക്ഷ്യം രാഷ്ട്രീയാധികാരം കൈവരിക്കലാണെന്നാണ്. മറിച്ചാകാതിരുന്നതിനാലാണ് അയ്യങ്കാളിയും, ഒരുആദ്ധ്യാത്മിക പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത പൊയ്കയിലപ്പച്ചനും ശ്രീമൂലം പ്രജാസഭയില്‍ അംഗമായത്. വര്‍ത്തമാനകാലത്തെ രാഷ്ട്രീയമായ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ടാണ് കാന്‍ഷിറാം ബി.എസ്.പി.യും, കല്ലറ സുകുമാരനും പോള്‍ ചറക്കരോടും ഐ.എല്‍.പി. യും രൂപീകരിച്ചത്. ഇതേ ധാരയില്‍ നില്‍ക്കാതെ സ്വന്തം കള്‍ട്ട്‌സംഘത്തിനുവേണ്ടി ജ്ഞാനകര്‍മ്മങ്ങളെ നിഷേധിക്കുന്നവര്‍ പിന്‍മടക്കാമാണ് നടത്തുന്നതെന്ന് ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു.
ദക്ഷിണേന്ത്യയുടെ ചരിത്രവിധി തിരുത്തിയ ഭക്തി പ്രസ്ഥാനവും, ശങ്കരാചാര്യരുടെ അദൈ്വതവേദാന്തവും രൂപം കൊള്ളുന്നതിന് മുമ്പ് നിരവധിയായ ഭക്തി സംഘങ്ങള്‍ (cult) നിലനിന്നിരുന്നതായി കെ.എ നീലകണ്ഠശാസ്ത്രിയെപ്പോലുള്ളവര്‍ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം കള്‍ട്ട്‌സംഘടനകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഡി.എച്ച്.ആര്‍.എം. എന്ന പ്രസ്ഥാനം. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെക്കാലമായി ദളിത് സമുദായത്തില്‍ സജീവമായിരിക്കുന്ന ആശയസമരങ്ങളേയും പ്രായോഗികാനുഭവങ്ങളേയും വിസ്മൃതിയിലാഴ്ത്തി, തങ്ങളുടെ ആത്മനിഷ്ഠധാരണകളെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചില സവര്‍ണബുദ്ധിജീവികളുടെ
ഡോ.ബി.ആര്‍ അംബേദ്കറിന്റെ വിദ്യാഭ്യാസം നേടുക, സംഘടിക്കുക, സമരം ചെയ്യുക എന്ന പാഠത്തിന് വിരുദ്ധമായി ”ആനന്ദ”മെന്ന പേരില്‍ ‘മയക്കത്തെ’ സ്ഥാപനവല്‍ക്കരിക്കുന്ന സെലീനാ പ്രക്കാനവും ഡി.എച്ച്.ആര്‍.എം ഉം തുറന്നു കാട്ടുന്നത് മധ്യകാലയുഗങ്ങളിലെ ഭക്തി സംഘങ്ങളുടെ നിയോഗമാണ്. ഈ ഭക്തിസംഘവും ദളിതരുടെ വര്‍ത്തമാനാവബോധവുമായുള്ള സംഘര്‍ഷഭൂമികയില്‍ ദിശാബോധമോ, സാമൂഹ്യ സാമുദായിക ദര്‍ശനങ്ങളോ ഇല്ലാത്ത അനുഷ്ഠാനപരത എങ്ങനെയാണ് ചിലര്‍ക്ക് പിയങ്കരമായിരിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്.
- സഭകള്‍ക്കെതിരെ
സെലീന, കേരളത്തിലെ ദളിതര്‍ക്ക് അപരിചിതയല്ല. ചെങ്ങറ സമരത്തിലൂടെ ദളിത് സംഘടനാരംഗത്തെത്തിയ അവര്‍ക്ക് ഇങ്ങിനെയൊക്കെയേ പറയാന്‍ കഴിയൂ. സ്വയമുള്‍ക്കൊണ്ടിരുന്ന സ്വത്വബോധത്തെ ആത്മാവബോധത്തിനും ജ്ഞാനപരതയ്ക്കും വിധേയമാക്കി സാമൂഹ്യജീവിതം തെരഞ്ഞെടുക്കുന്ന നേതൃത്വ സിദ്ധികളിലൂടെയല്ല അവര്‍ ചെങ്ങറ സമരത്തില്‍ പങ്കെടുത്തത്; മറിച്ച് ഭൂരഹിതയെന്ന സ്വന്തം
___________________________________________
ഡി.എച്ച്.ആര്‍.എം. മുന്നോട്ടുവയ്ക്കുന്നത് ‘തനതു’ ബുദ്ധമതമാണ്. സംഘടനയിലൂടെ പ്രസ്തുത ബുദ്ധമതത്തെ പുനഃസംഘടിപ്പിക്കുകയാണത്രേ ലക്ഷ്യം. തായ്‌ലണ്ടിനെയോ, ശ്രീലങ്കയിലോയോ, മ്യാന്‍മാറിലെയോ ബുദ്ധമതവുമായി ജി.എച്ച്.ആര്‍.എം ന്റെ ബുദ്ധമതത്തിന് ബന്ധമില്ലെന്ന് മാത്രമല്ല, അഭിനവ ബുദ്ധമതത്തിന്റെ നിറം കറുപ്പായതിനാലാണ് സംഘടനയുടെ യൂണിഫോം കറുപ്പായിരിക്കുന്നത്. ഈ നിഗമനം സെലീന എവിടെനിന്നാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ? ബുദ്ധമതത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും പഠനം നടത്തിയിട്ടുള്ള പാശ്ചാത്യ-പൗരസ്ത്യ പണ്ഡിതന്മാരും തന്നെ ബുദ്ധമതത്തിലെ ചിഹ്നവസ്ത്രത്തിന്റെ നിറം കറുപ്പാണെന്ന് എഴുതിയിട്ടില്ല. കേരളത്തിലെ ഇതരബുദ്ധിസ്റ്റുകളും ഈ വാദം അംഗീകരിക്കുന്നില്ല. സ്വന്തം കള്‍ട്ട്‌ബോധത്തെ ബുദ്ധിസവുമായി കൂട്ടിക്കെട്ടുമ്പോള്‍ ബുദ്ധനെക്കുറിച്ചുള്ള പഠനങ്ങളൊന്നും ഇക്കൂട്ടര്‍ക്ക് ബാധകമല്ലെന്നാണ് കരുതേണ്ടത്.
___________________________________________
ഇത്തരം യാത്രാപഥങ്ങളില്‍ സംഘം ചേര്‍ന്ന് അറിവും അനുഭവങ്ങളും പങ്ക് വെച്ച് കൂടുതല്‍ കരുത്തും കര്‍മ്മോത്സുകതയും ആര്‍ജ്ജിച്ചിരുന്നു.
ഗോത്രങ്ങളാകട്ടെ, ഭൂമിയുടെ അവകാശികളായ പ്രാചീനജനത (Ancient Natives) കളായിരുന്നു.
- ബുദ്ധന്റെ പേരില്‍
ദലിതരിലെ നീതിബോധമുള്ളവരേയും അറിവുള്ളവരേയും വ്യവസ്ഥയ്ക്കുവേണ്ടി ഒറ്റികൊടുക്കുന്ന സവര്‍ണ ബുദ്ധിജീവികളുടെ പ്രേരണ ഏറ്റെടുത്തുകൊണ്ട്, ദളിത് സംഘടനകളുടെ ദൗത്യമായി സെലീന കാണുന്നത്. – ”അവര്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, ബുദ്ധിജീവികള്‍ എന്ന നവ വരേണ്യരെ സൃഷ്ടിക്കുന്നു, നവ
ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ദളിത് എന്ന പൊതു സംജ്ഞയെ നിര്‍മ്മിച്ച ഇവരുടെ പ്രാധാന്യം വളരെ വലുതാണ്. 1970-ല്‍ കീഴാളരും, നിയോബുദ്ധിസ്റ്റുകളും, അംബേദ്കറൈറ്റുകളും, മാര്‍ക്‌സിസ്റ്റുകളുമായ നാംദേവ് ധസലും (ഈയടുത്തകാലത്ത് അന്തരിച്ചു) രാജാധാലെ എന്നി എഴുത്തുകാരാണ് ”ദളിത്” എന്ന പേര് കണ്ടെത്തുന്നത്. തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ദളിത് പാന്തര്‍ പ്രസ്ഥാനവും, ദളിത് സാഹിത്യവുമാണ് ദളിതരെ ദേശീയ ഭൂപടത്തില്‍ സ്ഥാപിച്ചത്.
കേരളത്തെ സംബന്ധിച്ചിടത്തോളം സ്ഥിതി ഭിന്നമാണ്. ദളിതേതര ജാതീയ വിഭാഗങ്ങള്‍ സമുദായങ്ങളായി പരിവര്‍ത്തനപ്പെട്ടപ്പോള്‍, ദളിതര്‍ മാത്രമാണ് ഇവിടെ ജാതികളായി നിലനില്‍ക്കുന്നത്. ഈ ജാതികളുടെ സമുദായമായുള്ള ഏകോപനത്തിന്റെ ഭാഗമായുള്ള ദൃശ്യത സൃഷ്ടിച്ചത് ദളിത് ആക്ടിവിസ്റ്റുകളുടെയും ബുദ്ധിജീവികളുടെയും എഴുത്തുകാരുടേയും ഇടപെടലുകളാണ്. ഇതര ജാതീയ വിഭാഗങ്ങളുടെ
ലോകമെമ്പാടുമുള്ള കറുത്തവരുടെയും പാര്‍ശ്വല്‍കൃതരുടെയും വിമോചനാഭിലാഷമുള്‍ക്കൊള്ളുന്ന ഈ ജ്ഞാനവ്യവസ്ഥയുടെ സ്ഥാനത്ത് ഡി.എച്ച്.ആര്‍.എം. മുന്നോട്ടുവയ്ക്കുന്നത് ‘തനതു’ ബുദ്ധമതമാണ്. സംഘടനയിലൂടെ പ്രസ്തുത ബുദ്ധമതത്തെ പുനഃസംഘടിപ്പിക്കുകയാണത്രേ ലക്ഷ്യം. തായ്‌ലണ്ടിനെയോ, ശ്രീലങ്കയിലോയോ, മ്യാന്‍മാറിലെയോ ബുദ്ധമതവുമായി ജി.എച്ച്.ആര്‍.എം ന്റെ ബുദ്ധമതത്തിന് ബന്ധമില്ലെന്ന് മാത്രമല്ല, അഭിനവ ബുദ്ധമതത്തിന്റെ നിറം കറുപ്പായതിനാലാണ് സംഘടനയുടെ യൂണിഫോം കറുപ്പായിരിക്കുന്നത്. ഈ നിഗമനം സെലീന എവിടെനിന്നാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ? ബുദ്ധമതത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും പഠനം നടത്തിയിട്ടുള്ള പാശ്ചാത്യ-പൗരസ്ത്യ പണ്ഡിതന്മാരും തന്നെ ബുദ്ധമതത്തിലെ ചിഹ്നവസ്ത്രത്തിന്റെ നിറം കറുപ്പാണെന്ന് എഴുതിയിട്ടില്ല. കേരളത്തിലെ ഇതരബുദ്ധിസ്റ്റുകളും ഈ വാദം അംഗീകരിക്കുന്നില്ല. സ്വന്തം കള്‍ട്ട്‌ബോധത്തെ ബുദ്ധിസവുമായി കൂട്ടിക്കെട്ടുമ്പോള്‍ ബുദ്ധനെക്കുറിച്ചുള്ള പഠനങ്ങളൊന്നും ഇക്കൂട്ടര്‍ക്ക് ബാധകമല്ലെന്നാണ് കരുതേണ്ടത്.
ലോകത്തിന്റെ പലഭാഗങ്ങളിലും മതാനുഷ്ഠാനങ്ങളിലൂടെയും ആരാധനാലയങ്ങളിലൂടെയും ഒരു ഭക്തി മതമായി ബുദ്ധമതം നിലനില്ക്കുന്നുണ്ട്. ഇപ്രകാരം ദൈവമാക്കപ്പെട്ട ബുദ്ധന് സാമൂഹ്യപരിവര്‍ത്തനത്തില്‍ പങ്കൊന്നുമില്ലെന്ന് മാത്രമല്ല, ഭരണകൂട സ്വാധീനത്തിലൂടെ ഹിംസാത്മകമാകാനും കഴിയുമെന്നു ശ്രീലങ്ക
ദളിതര്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പേ തുടച്ചുകളഞ്ഞ ജീവിതാവബോധം ഇന്നും തുടരുന്നതുകൊണ്ടാണ് ഇവര്‍ക്ക് അയ്യങ്കാളി ‘യജമാനനാകുന്നത്’. അയ്യങ്കാളിയുടെ ജീവചരിത്രമെഴുതിയ ടി.എച്ച്.ടി ചെന്താരശ്ശേരി മുതല്‍ കുന്നുകുഴി എസ്. മണിയും, പി.എസ്. അനിരുദ്ധന്‍ വരെയുള്ളവര്‍ അയ്യങ്കാളിക്ക് സ്വന്തം ജനത യജമാനന്‍ എന്ന പേര് നല്‍കിയിരുന്നുവെന്ന് സൂചിപ്പിക്കുന്നില്ലെന്നാണ് എന്റെ ഓര്‍മ്മ. അങ്ങനെ അഭിസംബോധന ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ സമകാലീന സമൂഹത്തിലതിന് പ്രസക്തിയില്ല. അന്നത്തെ ജനങ്ങളുടെ പേരിനെ സ്വീകരിക്കുന്നവര്‍ വില്ലുവണ്ടി യാത്രയും ലഹളകളും പുനഃസ്ഥാപിക്കുമോ?
ദളിതര്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പേ തുടച്ചുകളഞ്ഞ ജീവിതാവബോധം ഇന്നും തുടരുന്നതുകൊണ്ടാണ് ഇവര്‍ക്ക് അയ്യങ്കാളി ‘യജമാനനാകുന്നത്’. അയ്യങ്കാളിയുടെ ജീവചരിത്രമെഴുതിയ ടി.എച്ച്.ടി ചെന്താരശ്ശേരി മുതല്‍ കുന്നുകുഴി എസ്. മണിയും, പി.എസ്. അനിരുദ്ധന്‍ വരെയുള്ളവര്‍ അയ്യങ്കാളിക്ക് സ്വന്തം ജനത യജമാനന്‍ എന്ന പേര് നല്‍കിയിരുന്നുവെന്ന് സൂചിപ്പിക്കുന്നില്ലെന്നാണ് എന്റെ ഓര്‍മ്മ. അങ്ങനെ അഭിസംബോധന ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ സമകാലീന സമൂഹത്തിലതിന് പ്രസക്തിയില്ല. അന്നത്തെ ജനങ്ങളുടെ പേരിനെ സ്വീകരിക്കുന്നവര്‍ വില്ലുവണ്ടി യാത്രയും ലഹളകളും പുനഃസ്ഥാപിക്കുമോ?
- സംവരണത്തിനെതിരെ
സംവരണത്തെക്കുറിച്ചു ‘പറയിപ്പിക്കുമ്പോ’ഴാണ് സെലീനയുടെയും ജെ.ദേവികയുടേയും ഇരട്ടമുഖം തെളിഞ്ഞുകാണുന്നത്. സംവരണത്തെ നേരിട്ട് എതിര്‍ത്താല്‍ ഡി.എച്ച്.ആര്‍.എം. ഇല്ലാതാകുമെന്ന് അറിഞ്ഞുകൊണ്ട് ”ഞങ്ങള്‍ സംവരണവിരുദ്ധരല്ലെന്ന” പ്രസ്താവനയോടെ, ഇവര്‍ നല്കുന്നത് തങ്ങളുടെ കള്‍ട്ട്
സംവരണത്തെക്കുറിച്ച് സെലീനയ്ക്കുള്ളത് തികഞ്ഞ അജ്ഞതയാണ്. 1936 ല്‍ പൂനാ കരാറിലൂടെ സംവരണം നിലവില്‍ വരുന്നത്, ഒരു സാമുദായിക രാഷ്ട്രീവകാശമായാണ്. അത് വ്യക്തികള്‍ക്കായിരുന്നില്ല. മറിച്ച് സമുദായത്തിനായിരുന്നു. ഈ സാമൂദായികാവകാശത്തിലൂടെ ആയിരക്കണക്കായ ജാതികളും ഗോത്രങ്ങളും പട്ടികജാതി-പട്ടികവര്‍ഗ്ഗം എന്ന നിലയില്‍ ഐക്യപ്പെടുകയായിരുന്നു. ഈഐക്യപ്പെടലിനെ കാണാത്ത സെലീന സംവരണം സമൂഹത്തെ ഭിന്നിപ്പിക്കുന്നതായ് തലതിരിച്ചുകാണുന്നു. സംവരണത്തിന്റെ മറ്റൊരു ലക്ഷ്യം, ദളിതരുടെ ഭരണനിര്‍വ്വഹണത്തിലെ പ്രാതിനിധ്യമായിരുന്നു. അതുകൊണ്ടാണ് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ദളിതര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തരം അവകാശങ്ങളെ കേവലം വ്യക്ത്യാധിഷ്ഠിതമായ തൊഴിലവസരമായി കാണുന്ന സെലീന, സംവരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവര്‍ മറ്റൊരു കുടുംബത്തന് കൈമാറണമെന്നാണ് പറയുന്നത്.
_________________________________________
അവസരങ്ങളുടെ മാനദണ്ഡം മെറിറ്റായിരിക്കണമെന്ന സംവരണവിരുദ്ധരുടെ വാദം ഒരു ദളിത്‌സംഘടന ഏറ്റുപറയുമ്പോള്‍, ആ സംഘടന അംഗങ്ങളെ നയിക്കുന്നത് സമ്പത്തും അധികാരവും പദവിയുമുള്ള പരിഷ്‌കൃതജീവിതത്തിലേയ്ക്കെല്ലന്ന് വ്യക്തമാണ്. കേരളത്തെ സംബന്ധിച്ചെടുത്തോളം, ഭൂപരിഷ്‌കരണവും വ്യവസായവല്‍ക്കരണവും നടന്നിട്ടും, ദളിതരിലെ ഒരു ചെറു ന്യൂനപക്ഷം സാമ്പത്തികമായും സാമൂഹ്യമായും വികസിച്ചിട്ടുള്ളത് സംവരണത്തിലൂടെയാണെന്നുള്ളതാണ് നേര്‍ക്കാഴ്ച. ഇത്തരം ചരിത്രവസ്തുതകളെ നിഷേധിക്കുന്ന വാദഗതികള്‍ മുമ്പും ഉയര്‍ന്നുവന്നിട്ടുണ്ട്. വയനാട്ടില്‍ ‘കനവ്’ എന്ന സംഘടനയിലൂടെ ആദിവാസികുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം നിഷേധിച്ച കെ.ജെ ബേബി അവരെ പറമ്പു കിളയ്ക്കുന്നവരും കാപ്പിക്കുരു പറിക്കുന്നവരുമാക്കിമാറ്റിയെന്ന് ദളിതരില്‍ നിന്നും വ്യാപകമായി പ്രതിഷേധമുയര്‍ന്നു വന്നു. ഇതേപാതയിലൂടെ സഞ്ചരിക്കുന്ന സെലീന, ദളിതര്‍ പാടത്തും പറമ്പിലും പണിയെടുക്കുന്നവരായി മാത്രം നിലനില്ക്കണമെന്നാണോ ആഗ്രഹിക്കുന്നത്? സംവരണത്തെക്കുറിച്ച് സെലീനയ്ക്കുള്ളത് തികഞ്ഞ അജ്ഞതയാണ്.
_________________________________________
ഇതെങ്ങിനെ സാധ്യമാകും? സംവരണത്തിലെ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നത് സമുദായത്തെ പ്രതിനിധീകരിക്കുന്ന വ്യക്തികളിലൂടെയാണ്. ഈ മത്സരത്തില്‍ നിന്നും മുന്‍കാലങ്ങളില്‍ ഗുണഫലമനുഭവിച്ചവര്‍ മാറി നിന്നാല്‍, മത്സരാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്ന് മാത്രം. പക്ഷേ, യോഗ്യത പ്രശ്‌നമായവശേഷിക്കും. കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളിലെ ക്ലാസ്1 ക്ലാസ് 2 നിയമനങ്ങള്‍ ഇന്നും നികത്തപ്പെടാതിരിക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്, മതിയായ യോഗ്യതയില്ലാത്തവരുടെ അഭാവമാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ദളിത് സംഘടനകള്‍ സ്‌പെഷ്യല്‍ റിക്രൂട്ടമെന്റുകള്‍ നടത്തണമെന്നാവശ്യപ്പെടുന്നത്. കൂടാതെ സ്ത്രീ സംവരണം, ന്യൂനപക്ഷസംവരണം മുതലായവയും തൊഴില്‍ദാനപദ്ധതിയായിട്ടാണോ സെലീന മനസ്സിലാക്കുന്നത്.
- സമൂഹമോ സമുദായമോ?
ഡി.എച്ച്.ആര്‍.എം. ന്റെ ബദല്‍ വിദ്യാഭ്യാസത്തിന്റേയും വിവാഹപരിഷ്‌കരണത്തിന്റെയും ലക്ഷ്യം ദളിതരെ ”സമൂഹ”മാക്കി മാറ്റുകയാണ്. സമൂഹത്തെക്കുറിച്ചുള്ള സെലീനയുടെ വ്യാഖ്യാനം ഇപ്രകാരമാണ്. ”ഉപജാതി വ്യത്യാസമില്ലാത്ത ബ്രാഹ്മണ മൂല്യങ്ങളില്‍ നിന്നും മുക്തി നേടിയ കൂട്ടായ്മയെയാണ് ഞങ്ങള്‍
ഒരു ജനാധിപത്യസമൂഹം വിഭാവനം ചെയ്യുന്നത് വ്യക്ത്യാധിഷ്ഠിത സ്വത്തുടമസ്ഥതയും
- ദിശാബോധമില്ലാത്ത രാഷ്ട്രീയം
രാഷ്ട്രീയത്തെക്കുറിച്ചുള്ള സെലീനയുടെ വേറിട്ട കാഴ്ചപ്പാടുകളാണ് ഏറെ അടഞ്ഞത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സാമൂഹ്യവിഭാഗങ്ങളോ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത് ഭരണ നിര്‍വ്വഹണത്തിനോ ഭരണകൂടത്തിലെ പങ്കാളിത്തത്തിനോ വേണ്ടിയാണ്. ഈ സാമാന്യരീതി കൈയ്യൊഴിഞ്ഞ് ഡി.എച്ച്.ആര്‍.എം. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ‘അദൃശ്യതയെ’ ചെറുത്ത് ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാനാണ്. വര്‍ക്കലയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ കൊലപാതകത്തെ തുടര്‍ന്നാണല്ലോ ഡി.എച്ച്.ആര്‍.എം. ദൃശ്യമായത്. അവിചാരിതമായി കിട്ടിയ ഈ ദൃശ്യതയെ കേരളാ കോണ്‍ഗ്രസിനും പി.സി. ജോര്‍ജ്ജിനുംവേണ്ടി വില്‍ക്കുന്നതായാണ് പിന്നീട്
തോട്ടമുടമകള്‍ക്കും ക്വാറിമാഫിയകള്‍ക്കുംവേണ്ടി നിരന്തരം വാദിച്ച് ഒരു ചെറുന്യൂനപക്ഷം ക്രൈസ്തവ മേധാവികളുടെ അപ്പോസ്തലനായിരിക്കുന്ന പി.സി. ജോര്‍ജ്ജിന്റെ വംശീയമേധാവിത്വമാണ് എ.കെ ബാലനെതിരായ ജാതീയവിദ്വേഷത്തിലൂടെ പ്രകടമായത്. ഈ നല്ല സമരിയക്കാരന്‍ ഡി.എച്ച്.ആര്‍.എം. ന് പ്രിയങ്കരനാകുന്നത് ദളിത് തീവ്രവാദികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കപ്പെട്ട നാളുകളില്‍ ഞങ്ങളെ അന്വേഷിച്ചു വന്ന പൊതുപ്രവര്‍ത്തനകനായതുകൊണ്ടാണത്രേ! വര്‍ക്കല കൊലപാതകത്തെ തുടര്‍ന്ന് തീവ്രവാദം ആരോപിക്കപ്പെട്ടത് ഡി.എച്ച്.ആര്‍.എം നെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തെയെന്നപോലെ ദളിത് സമുദായത്തെ ഒന്നടങ്കമാണ്. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം ദളിത് ബുദ്ധിജീവികളും സംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പി.സി.ജോര്‍ജ്ജ് നിശ്ശബ്ദനായിരുന്നു.
________________________________________
തോട്ടമുടമകള്‍ക്കും ക്വാറിമാഫിയകള്‍ക്കുംവേണ്ടി നിരന്തരം വാദിച്ച് ഒരു ചെറുന്യൂനപക്ഷം ക്രൈസ്തവ മേധാവികളുടെ അപ്പോസ്തലനായിരിക്കുന്ന പി.സി. ജോര്‍ജ്ജിന്റെ വംശീയമേധാവിത്വമാണ് എ.കെ ബാലനെതിരായ ജാതീയവിദ്വേഷത്തിലൂടെ പ്രകടമായത്. ഈ നല്ല സമരിയക്കാരന്‍ ഡി.എച്ച്.ആര്‍.എം. ന് പ്രിയങ്കരനാകുന്നത് ദളിത് തീവ്രവാദികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കപ്പെട്ട നാളുകളില്‍ ഞങ്ങളെ അന്വേഷിച്ചു വന്ന പൊതുപ്രവര്‍ത്തനകനായതുകൊണ്ടാണത്രേ! വര്‍ക്കല കൊലപാതകത്തെ തുടര്‍ന്ന് തീവ്രവാദം ആരോപിക്കപ്പെട്ടത് ഡി.എച്ച്.ആര്‍.എം നെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തെയെന്നപോലെ ദളിത് സമുദായത്തെ ഒന്നടങ്കമാണ്. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം ദളിത് ബുദ്ധിജീവികളും സംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പി.സി.ജോര്‍ജ്ജ് നിശ്ശബ്ദനായിരുന്നു. അന്ന് നടന്ന പോലീസതിക്രമങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നത് മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌ക്കറാണെന്ന കാര്യം സെലീന സൗകര്യപൂര്‍വ്വം മറക്കുകയാണ്.
________________________________________
അന്ന് നടന്ന പോലീസതിക്രമങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നത് മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌ക്കറാണെന്ന കാര്യം സെലീന സൗകര്യപൂര്‍വ്വം മറക്കുകയാണ്.
ഇടത്-വലത് മുന്നണികളില്‍ നില്ക്കുമ്പോഴും പി.സി.ജോര്‍ജ്ജിനെ നയിക്കുന്നത് ഇടുങ്ങിയ കക്ഷിതാല്‍പ്പര്യങ്ങളാണ്. എല്‍.ഡി.എഫ് ഭരണകാലത്ത് നടന്ന ചെങ്ങറ സമരത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതേസമയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അരിപ്പ ഭൂസമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. നെല്ലിയാമ്പതിയിലെ വനഭൂമി കൃഷിഭൂമിയാക്കുന്ന പി.സി. ജോര്‍ജ്ജ് ആട്ടപ്പാടിയില്‍ സുസ്‌ലോണ്‍ കമ്പനി തട്ടിയെടുത്ത ആദിവാസി ഭൂമി തിരിച്ചു നല്‍കണമെന്നാവശ്യപ്പെടുന്നില്ല. ഇതില്‍ നിന്നും വ്യക്തമാകുന്നത്, പി.സി. ജോര്‍ജ്ജിനും കെ.എം. മാണിക്കും തമ്പ്രാന്‍ചമഞ്ഞ് വിധേയരാക്കാവുന്ന അടിയാന്മാരാണ് ഡി.എച്ച്.ആര്‍.എം. എന്നാണ്. ഈ വിധേയത്വം പി.സി. ജോര്‍ജ്ജിനെ ദളിത്
- ആനന്ദമോ മയക്കമോ
സെലീന മുന്നോട്ടുവയ്ക്കുന്ന ജീവിത വീക്ഷണമാണ് ഡി.എച്ച്.ആര്‍.എം. നെക്കുറിച്ചൊരു വ്യക്തമായ ചിത്രം വരച്ചുകാണിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍, ‘ജീവിതം എപ്പോഴും ആനന്ദമായിരിക്കണം’, ‘ഉത്സവമായിരിക്കണം’. ചൂഷണവും നിരക്ഷരതയും ദാരിദ്ര്യവും ചൂഴ്ന്നു നില്ക്കുന്ന സമുദായത്തില്‍ ആനന്ദത്തിന് അവസരമില്ലെന്ന പൊതുബോധമാണ് ഇവരെ ഇപ്രകാരം ചിന്തിപ്പക്കുന്നത്. ഒരുപക്ഷേ ദേവികയുടെ ഉപരിപ്ലവമായ ധാരണകളാവാം സെലീനയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. ആനന്ദവും അറിവും അനുഭവിക്കാന്‍ ശേഷിയില്ലാത്ത ”വസ്തുക്കളായി”ട്ടാണല്ലോ മുഖ്യധാര സവര്‍ണ്ണ ബുദ്ധിജീവികള്‍ പാര്‍ശ്വവല്‍കൃതരെ കാണുന്നത്. ആനന്ദത്തെപ്പറ്റിയുള്ള വിവക്ഷകള്‍ ദലിതരുടെ അവസ്ഥയ്ക്ക് അനുസരിച്ച് പറയാന്‍കഴിയാത്തത് സെലീനയിലൂടെ ദേവിക തന്നെയാണ്