കോട്ടണ്‍ഹില്‍ സംഭവം ജാതിവിവേചനത്തിന്റെ സമകാലരൂപം
പ്രധാനാദ്ധ്യാപികയായി കോട്ടണ്‍ഹില്ലില്‍ വന്നിട്ട് ഒന്നരമാസമേ ആയിട്ടുള്ളു. ഇതിനിടയില്‍ ഈ സ്‌കൂളില്‍ വിവാദമായ ഒരു സംഭവം പോലും ഉണ്ടായിട്ടില്ലെന്നോര്‍ക്കണം. പിന്നെയെങ്ങനെയാണ് അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ഇവരുടെ യോഗ്യതയില്‍ സംശയം തോന്നിയത്. ഇവിടെയാണ് ജാതി സമര്‍ത്ഥമായി ഇടപെടുന്നത്. അതായത്, ഊര്‍മ്മിള ടീച്ചര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ട് അവരുടെ യോഗ്യതയെ സംശയിക്കാന്‍ എന്തെങ്കിലും കാരണമുണ്ടാകണമെന്ന് ഒരു സവര്‍ണ്ണനും കരുതുന്നില്ല. ഊര്‍മ്മിളാദേവിയ്ക്ക് യോഗ്യതയില്ലെന്നകാര്യത്തില്‍ അവര്‍ക്ക് യാതൊരു തര്‍ക്കവുമുണ്ടാകാനിടയില്ല. ഇത്തരം തര്‍ക്കമില്ലായ്മകളാണ് സാങ്കേതികത്തികവോടെ എടുത്ത നടപടിയില്‍ ജാതിവിവേചനമുണ്ടെന്ന് പറയാന്‍ നമുക്ക് കഴിയുന്നത്.
ജാതി വിവേചനങ്ങള്‍ക്കെതിരെ നിരവധി തെരുവുകലാപങ്ങള്‍ നടന്നിട്ടുള്ള കേരളത്തില്‍ പ്രത്യേകിച്ച് തിരുവിതാംകൂര്‍ മേഖലയില്‍ പ്രത്യക്ഷമായ ജാതി വിവേചനങ്ങള്‍ വലിയ എതിര്‍പ്പുകളെ ക്ഷണിച്ചുവരുത്താറുണ്ട്. കീഴാള നവോത്ഥാനപരിശ്രമങ്ങളിലൂടെ ചരിത്രപരമായി രൂപം കൊണ്ട ഈ ജാഗ്രതയാണ് ദളിത് കൂട്ടക്കൊലകളും കൂട്ടബലാത്സംഗങ്ങളും കേരളത്തിന് അജ്ഞാതമാക്കിമാറ്റുന്നത്. ഇതു ചൂട്ടിക്കാട്ടി പലപ്പോഴും പറയാറുള്ളത് കേരളത്തില്‍ ജാതി വിവേചനം അവസാനിച്ചു എന്നാണ്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ജാതി വിവേചനത്തിന്റെ പുതിയ സാങ്കേതികവിദ്യയും, രഹസ്യഭാഷയും അരങ്ങു തകര്‍ക്കുകയാണ്. ഇത്രയും പറഞ്ഞത്, കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായിരുന്ന ഊര്‍മ്മിളാദേവിയെ സ്ഥലം മാറ്റിയ നടപടിയില്‍ എവിടെ ജാതിയിരിക്കുന്നു എന്ന നിഷ്‌കളങ്കത നടിച്ച മാന്യന്മാര്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനാണ്.
കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിയില്‍, വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിനെ അപമാനിക്കുന്ന വിധം ഊര്‍മ്മിളാദേവി സംസാരിച്ചു എന്നതാണത്രേ അവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള കാരണമായി പറയുന്നത്. പ്രസ്തുത യോഗത്തിലേക്ക് രണ്ടു മണിക്കൂര്‍ വൈകിയാണ് മന്ത്രിയെത്തുന്നത്. ഈ സമയമെല്ലാം കുട്ടികള്‍ക്ക് ക്ലാസ്സ് നഷ്ടപ്പെടുകയായിരുന്നു. കുട്ടികളുടെ ക്ലാസ്സ് നഷ്ടപ്പെടുന്ന തരത്തിലുള്ള പരിപാടികള്‍ നടത്തുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ഊര്‍മ്മിളാദേവി ചെയ്തത്. ഇതെങ്ങനെ മന്ത്രിക്ക് അപമാനമായി തോന്നി എന്നത് തികച്ചും അജ്ഞാതമാണ്. കുട്ടികളുടെ ഭാവിയില്‍ മന്ത്രിക്ക് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ ഊര്‍മ്മിളാദേവിയുടെ അഭിപ്രായത്തോട് അദ്ദേഹം യോജിക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞത് സ്റ്റേജില്‍ വെച്ച് താന്‍ അപമാനിക്കപ്പെട്ടതായി തനിക്ക് തോന്നിയില്ലെന്നും പിറ്റേദിവസത്തെ പത്രത്തില്‍ വന്ന വാര്‍ത്തയില്‍ നിന്നാണ് ഈ സംഭവത്തിന്റെ ഗൗരവം തനിക്ക് മനസ്സിലായതെന്നുമാണ്.
ഇക്കാര്യത്തില്‍ ഊര്‍മ്മിള ടീച്ചര്‍ പറഞ്ഞത് താന്‍ ഒരു വര്‍ഷം മാത്രം സര്‍വ്വീസ് ഉള്ളയാളാണെന്നും,
ദലിതര്‍ അധികാരസ്ഥാനങ്ങളിലിരിക്കുന്ന സ്ഥാപനങ്ങളിലെല്ലാം സമാനമായ സമ്മര്‍ദ്ദങ്ങളും ഗൂഢാലോചനകളും നടക്കുന്നുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഇവിടെയെല്ലാം ഉപയോഗിക്കപ്പെടുന്നത് സാങ്കേതികതയും യോഗ്യതയെ സംബന്ധിച്ച തര്‍ക്കങ്ങളുമാണ്. ഇതിനെ സമര്‍ത്ഥമായി ഉപയോഗിച്ച ഒരു സന്ദര്‍ഭമായിരുന്നു കോട്ടണ്‍ഹില്‍ സംഭവം. ഇത്തരമൊരു സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി ന്യൂനപക്ഷ വിരുദ്ധതസൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും നടക്കുന്നുണ്ട്. ഇതില്‍ ഹിന്ദുപീഢനം കാണുന്നവരും, മുസ്ലീം വിഭാഗത്തില്‍പ്പെട്ട മന്ത്രിയായതുകൊണ്ട് ഈ പ്രശ്‌നത്തിലന്തര്‍ഭവിച്ചിരിക്കുന്ന ജാതിയെക്കുറിച്ച് പറയുന്നത് ദോഷമാണെന്ന് വിചാരിക്കുന്നവരും, ദലിതര്‍ക്കെതിരെ നടക്കുന്ന ജാതിവിവേചനത്തിന്റെ സമകാലീന രൂപങ്ങളെ അഭിസംബോധന ചെയ്യാന്‍ മടിക്കുന്നവരാണ്.
ഈ അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ഒരു കണ്ടെത്തല്‍ കോട്ടണ്‍ സ്‌കൂളിനെ നയിക്കാനുള്ള യോഗ്യത ഊര്‍മ്മിളാദേവിക്കില്ല എന്നതായിരുന്നു. ഇന്ത്യയിലെ ദലിതര്‍ക്കെതിരെ സവര്‍ണ്ണര്‍ എപ്പോഴും ഉപയോഗിക്കുന്ന ആയുധമാണ് യോഗ്യത അഥവാ മെറിറ്റ് എന്നത്. ഊര്‍മ്മിള ടീച്ചര്‍ പ്രധാനാദ്ധ്യാപികയായി കോട്ടണ്‍ഹില്ലില്‍ വന്നിട്ട് ഒന്നരമാസമേ ആയിട്ടുള്ളു. ഇതിനിടയില്‍ ഈ സ്‌കൂളില്‍ വിവാദമായ ഒരു സംഭവം പോലും ഉണ്ടായിട്ടില്ലെന്നോര്‍ക്കണം. പിന്നെയെങ്ങനെയാണ് അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ഇവരുടെ യോഗ്യതയില്‍ സംശയം തോന്നിയത്. ഇവിടെയാണ് ജാതി സമര്‍ത്ഥമായി ഇടപെടുന്നത്. അതായത്, ഊര്‍മ്മിള ടീച്ചര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ട് അവരുടെ
ജാതി വെറിയന്മാരായ ചിലര്‍ നടത്തിയ ഗൂഢ നീക്കങ്ങളും, അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുമാണ് കോട്ടണ്‍ഹില്‍ സംഭവത്തിനടിസ്ഥാനമായത്. ഇത് മനസ്സിലാക്കാനുള്ള വിവേകവും നീതി ബോധവും കാണിച്ചില്ലയെന്നതാണ് വിദ്യാഭ്യാസ മന്ത്രി ചെയ്ത കുറ്റകൃത്യം. ഇങ്ങനെയൊന്നും ആലോചിക്കാതിരിക്കാന്‍ കേരളം അത്ര സുന്ദരമായ സ്ഥലമൊന്നുമല്ലല്ലോ? പട്ടികജാതിക്കാരനായ രജിസ്‌ട്രേഷന്‍ ഐ. ജി. വിരമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഇരിപ്പിടം ചാണകവെള്ളം തളിച്ച് ശുദ്ധമാക്കിയ മ്ലേഛസ്ഥലം കൂടിയാണ് കേരളമെന്ന് നാം മറന്നുപോകരുത്. ദലിതര്‍ അധികാരസ്ഥാനങ്ങളിലിരിക്കുന്ന സ്ഥാപനങ്ങളിലെല്ലാം സമാനമായ സമ്മര്‍ദ്ദങ്ങളും ഗൂഢാലോചനകളും നടക്കുന്നുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഇവിടെയെല്ലാം ഉപയോഗിക്കപ്പെടുന്നത് സാങ്കേതികതയും യോഗ്യതയെ സംബന്ധിച്ച തര്‍ക്കങ്ങളുമാണ്. ഇതിനെ സമര്‍ത്ഥമായി ഉപയോഗിച്ച ഒരു സന്ദര്‍ഭമായിരുന്നു കോട്ടണ്‍ഹില്‍ സംഭവം.
ഇത്തരമൊരു സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി ന്യൂനപക്ഷ വിരുദ്ധതസൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും നടക്കുന്നുണ്ട്. ഇതില്‍ ഹിന്ദുപീഢനം കാണുന്നവരും, മുസ്ലീം വിഭാഗത്തില്‍പ്പെട്ട മന്ത്രിയായതുകൊണ്ട് ഈ പ്രശ്‌നത്തിലന്തര്‍ഭവിച്ചിരിക്കുന്ന ജാതിയെക്കുറിച്ച് പറയുന്നത് ദോഷമാണെന്ന് വിചാരിക്കുന്നവരും, ദലിതര്‍ക്കെതിരെ നടക്കുന്ന ജാതിവിവേചനത്തിന്റെ സമകാലീന രൂപങ്ങളെ അഭിസംബോധന ചെയ്യാന്‍ മടിക്കുന്നവരാണ്. ഒരു സമൂഹമെന്ന നിലയില്‍ നാം പരിഹരിക്കേണ്ട ഒരു പ്രശ്‌നമായി വേണം വേണം ജാതിവിവേചനത്തെ കാണേണ്ടത്. അതിനായി ഈ പ്രശ്‌നത്തെ തുറന്ന് ചര്‍ച്ച ചെയ്യാനുള്ള സന്നദ്ധതാണ് ആദ്യം വേണ്ടത്. ഗൂഢാലോചനക്കാരുടെ നടുവില്‍ നിസ്സഹായനാകുന്ന വിദ്യാഭ്യാസമന്ത്രിയോ, സാങ്കേതികത ഉയര്‍ത്തിപ്പിടിച്ച് നിഷ്‌കളങ്കനാകുന്ന മുഖ്യമന്ത്രിയോ ഇക്കാര്യത്തില്‍ നമുക്ക് ഗുണം ചെയ്യില്ല. സമൂഹത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും സര്‍വ്വോപരി നീതി ബോധത്തോടെയും ഇടപെടുന്ന ഭരണാധികാരികളാണ് നമുക്ക് വേണ്ടത്.